Saturday, December 21, 2024
Novel

നിന്നെയും കാത്ത്: ഭാഗം 62

രചന: മിത്ര വിന്ദ

സമയം 5മണി ആവാൻ പോകുന്നു.

ഉച്ചക്ക് 12മണി ആയപ്പോൾ ഹോസ്പിറ്റലിൽ എത്തിച്ചത് ആണ് ഗൗരി യെ…

ഇത്രയും നേരം ആയിട്ടും ഒന്നും ആയിട്ടില്ല….

പ്രൈമി ആയതു കൊണ്ട് കുറച്ചു സമയം എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

അവൻ നോക്കിയപ്പോൾ
അമ്മയും ലീല ചേച്ചിയും പ്രാർത്ഥന യോടെ ഇരിക്കുക ആണ്….

അവനും ഒരു നിമിഷം കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കൊണ്ട് ഭിത്തിയിലേക്ക് തല ചേർത്തു..

ഗൗരി..
തന്റെ പാതിയായി അവൾ ചേർന്ന ദിവസം അവൻ ഓർത്തു പോയി

താൻ അണിയിച്ച താലി ഏറ്റു വാങ്ങുമ്പോഴും, താൻ ചാർത്തി കൊടുത്ത സിന്ദൂരത്താൽ ചുവന്നപ്പോളും അവളിൽ ഒരു തരം നിർവികാരത ആയിരുന്നു തളം കെട്ടി നിന്നത്.

അമ്മയോട് കാശ് എണ്ണി വാങ്ങി ആണ്, അവളും കുടുംബവും ഈ വിവാഹത്തിന് സമ്മതിച്ചത് എന്നറിഞ്ഞ നിമിഷം അവളോട് തീർത്താൽ തീരാത്ത പക ആളി കത്തി.

വിവാഹം കഴിഞ്ഞ നാളുകളിൽ താൻ കുടിച്ചു കയറി വരുമ്പോൾ തന്നേ യും കാത്തു ഉറങ്ങാതെ ഇരിക്കുന്നവളെ കാൺകേ, കലി കയറി.

എനിക്ക് തോന്നുന്നത് പോലെ ആണ് ഞാൻ ജീവിക്കുന്നത്, എന്നെ കാത്തു ഇരിക്കുകയും വേണ്ട… അതൊന്നും എനിക്ക് ഇഷ്ടം അല്ല…..

അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞപ്പോൾ, ആ മിഴികൾ ചുവന്നു കലങ്ങിയിരുന്നു..

 

അടുത്ത ദിവസം കാലത്തെ,

മാധവൻ അമ്മാവന്റെ മകൻ ശേഖറും ആയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു താനപ്പോൾ.

ശേഖറാണ് പറഞ്ഞത് 25 ലക്ഷം രൂപ, അമ്മ അക്കൗണ്ടിൽ നിന്നും വിത്ത് ഡ്രോ ചെയ്തെന്നും, ഗൗരിയുടെ അമ്മയ്ക്കും അനിയത്തിമാർക്കും താമസിക്കുവാനായി പുതിയൊരു വീട് വാങ്ങിക്കൊടുത്തു എന്നും… എല്ലാം ഈ വിവാഹത്തിന്റെ പേരും പറഞ്ഞുള്ള തട്ടിപ്പ് ആണല്ലോ എന്ന് ഓർത്തപ്പോൾ തനിക്ക് വീണ്ടും ദേഷ്യം കൂടി..

ആ സമയത്ത് തനിക്കുള്ള കോഫി കൊണ്ട് വന്നു വെച്ച ശേഷം അവൾ വേഗം കുളിക്കുവാനായി കയറിപ്പോയിരുന്നു..

ശേഖർ പറഞ്ഞ ഓരോ വാക്കുകളിലൂടെയും ഗൗരിയോടും അവളുടെ കുടുംബത്തോടും ഉള്ള പക ആളിക്കത്തുകയായിരുന്നു തനിക്ക് അപ്പോൾ…

കുളി കഴിഞ്ഞ് ഇറങ്ങിവന്ന് അവൾ, നീലകണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട്,താൻ അണിയിച്ച താലിയെടുത്ത് ചുണ്ടോട് ചേർക്കുവാനായി തുടങ്ങിയതും,, തന്റെ കയ്യിൽ ഇരുന്ന ചായക്കപ്പ് വലിച്ചെറിയുകയായിരുന്നു തറയിലേക്ക്..

നിന്റെ സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞൊ,എന്ന് ചോദിച്ചുകൊണ്ട് താൻ ദേഷ്യത്തിൽ എഴുന്നേറ്റതും, അവൾ പേടിച്ച് മുറിയിൽ നിന്നും ഇറങ്ങി ഓടി…

കാലിൽ കുപ്പിച്ചില്ലു തറഞ്ഞു കൊണ്ടിട്ടും അവൾ ഓട്ടം നിർത്തിയില്ല….

അപ്പോഴേക്കും കേട്ടു താഴത്തെ നിലയിൽ നിന്നും ബഹളം..

ഗൗരിയ  ഹോസ്പിറ്റലിലേയ്ക്ക് കൂട്ടി കൊണ്ട് പോകു എന്ന് പറഞ്ഞു കൊണ്ട്, അമ്മ ലീല ചേച്ചിയെ തന്റെ അരികിലേക്ക് അയച്ചു..

പക്ഷേ കിച്ചുവിനെ കൂട്ടി, പോകുവാനാണ് താൻ അവർക്ക് മറുപടി കൊടുത്തത്.

 

അവളോടൊപ്പം പോലും പോകാൻ താൻ തയ്യാറായില്ല.

ഹിമച്ചേച്ചി ആണ് കാലത്തെ ഭക്ഷണം കഴിക്കുവാനായി അവളെ പിടിച്ചു തന്റെ അരികിൽ കിടന്ന കസേരയിൽ ഇരുത്തിയത്.

കുട്ടികളോടൊപ്പം ഇരുന്നായിരുന്നു അത്രയും ദിവസം ആഹാരം കഴിച്ചിരുന്നത്… കുറച്ചു ദിവസമായിട്ട് കല്യാണം പ്രമാണിച്ച് അവർ വീട്ടിലെത്തിയതായിരുന്നു.

ഗൗരി തന്റെ അരികിൽ എത്തും മുന്നേ, ചോട്ടിയും കാത്തിയും കൂടി തന്റെ ഇടതും വലതും ഇരുന്നിരുന്നു…

ചോട്ടിയെ തന്റെ അരികിൽ നിന്നും മാറ്റിയ ശേഷമാണ്, ഗൗരിക്കായി കസേര നീക്കി ഇട്ടത്.

അത് കണ്ടതും തനിക്ക് ദേഷ്യം തോന്നി..

ശീലങ്ങളൊന്നും മാറ്റേണ്ട കാര്യമില്ല…..അത് ആരു വന്നാലും ശരി…

ഗൗരിയ നോക്കി താൻ കനപ്പിച്ച് പറഞ്ഞപ്പോൾ ആ മുഖത്ത്, ഒരു സങ്കടക്കടൽ ആർത്തിരമ്പുകയായിരുന്നു..

മെല്ലെ അവിടെ നിന്നും എഴുന്നേറ്റ്
മുടന്തി മുടന്തി,അവൾ അടുക്കളയിലേക്ക് നടന്നു പോകുക ആണ് ചെയ്തത്…

കുപ്പിച്ചില്ലു കൊണ്ട് ഭാഗത്ത് ഇൻഫെക്ഷൻ ആയപ്പോൾ,അമ്മ നിർബന്ധപൂർവ്വം ശഠിച്ചു താൻ ഗൗരിയെയും കൂട്ടി ഹോസ്പിറ്റലിൽ പോകുമെന്ന്…

അന്ന് കണ്ടത് അവളിൽ മറ്റൊരു ഭാവം ആയിരുന്നു…

തന്റെ കയ്യിലേക്ക് അവൾ മുറുകെപ്പിടിച്ചു.

കുത്തി വയ്ക്കുമോ എന്ന് ചോദിച്ചു കൊണ്ട്,ഓരോ നിമിഷവും,തന്നെ പിന്നിലേക്ക് വലിക്കുകയാണ് ചെയ്തത്…

താൻ അവളുടെ കൂടെ ഡ്രെസ്സിങ് റൂമിൽ നിൽക്കണം എന്ന് പറഞ്ഞു കൊണ്ട് അവൾ വല്ലാതെ വാശി പിടിച്ചപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ആയിരുന്നു തനിക്ക് തോന്നിയത്.

തന്റെ കൈത്തണ്ടയിൽ ബലമായി പിടിച്ചുകൊണ്ട് തന്റെ തോളിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്നവളെ, ഓർക്കും തോറും അവന്റെ ചുണ്ടിൽ ഒരു മന്ദസ്മിതം പൊഴിഞ്ഞു
.

ഗൗരിയോടൊപ്പം ഒരു വിവാഹജീവിതം തനിക്ക് താല്പര്യമില്ലെന്നും,  എത്രയും പെട്ടെന്ന് ഇതിൽ നിന്നും ഒഴിവാകണമെന്നും
തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് താൻ അവളോട് ആദ്യമായി ആവശ്യപ്പെട്ടത്…

 

കാശ് എത്ര വേണേലും തരാം എന്നും തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറി പോകണം എന്നും ഒക്കെ താൻ അവളോട് പറഞ്ഞപ്പോൾ, പാവം എല്ലാം സമ്മതിച്ചു.

മഹിയേട്ടന്റെ ജീവിതത്തിൽ ഒരു തടസമാകില്ല എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു അവൾ നാലാം വിരുന്നിനു സ്വന്തം വീട്ടിലേയ്ക്ക് പോകാൻ തയ്യാറായത്.

പക്ഷേ പാവം ഗൗരി അവൾ സ്വപ്നത്തെ പോലും കരുതിയിരുന്നില്ല അവളുടെ ചെറിയമ്മ ഇതുപോലെ , ഒരു കെണി അവൾക്കായി ഒരുക്കി വെച്ചു എന്നുള്ളത്.

അവർ കാശ് മേടിച്ചു എന്നും , പുതിയ വീട് വാങ്ങി താമസം മാറി എന്നും,അറിഞ്ഞപ്പോൾ, അത്രയും നേരം ഉശിരോടുകൂടി തന്നെ നേരിട്ട് അവർ തളർന്നു പോവുകയായിരുന്നു..

അപ്പോഴെല്ലാം താൻ കരുതിയത് അവളുടെ സ്വന്തം അമ്മയും സഹോദരിമാരും ആണ് അവർ എന്നായിരുന്നു..

പിന്നീടല്ലേ കാര്യങ്ങളെല്ലാം നാരായണി അമ്മൂമ്മ പറഞ്ഞാൽ താൻ അറിഞ്ഞത്

തന്റെ ഗൗരി ഇതിൽ നിരപരാധി ആണെന്നു മനസ്സിലാക്കിയ നിമിഷം മുതൽ, അവളോട് അടുത്ത് ചേരുവാൻ ആയിരുന്നു തന്റെ ശ്രമങ്ങൾ

ഗൗരി മഹേശ്വറിന്റെ കൂടെയുള്ളത് ആരാണ്…

ഒരു സിസ്റ്റർ വന്നു ഉറക്കെ ചോദിച്ചപ്പോഴാണ് മഹി തന്റെ ഓർമ്മകളിൽ നിന്നും,ഇറങ്ങിവന്നത്…

ചാടിയെഴുന്നേറ്റ് അവൻ സിസ്റ്ററുടെ അടുത്തേക്ക് പാഞ്ഞു..

പിന്നാലെ അമ്മയും,ലീല ചേച്ചി യും.

“പ്രൈമി ആയതുകൊണ്ടാണ് ഇത്രയും ലേറ്റ് ആകുന്നത്,,, പെയിൻ നന്നായിട്ട് വരുന്നുണ്ട് കേട്ടോ,,  നോർമൽ ഡെലിവറി തന്നെ ആകുമെന്നാണ് ഡോക്ടർ അറിയിച്ചത്

.. മഹേശ്വരിനെ കാണണമെന്ന് പറഞ്ഞ് ആ കുട്ടി ബഹളം കൂട്ടുന്നുണ്ട്….”

അവൻ തിരിഞ്ഞ് അമ്മയെ നോക്കി..

” ചെല്ലു മോനെ,,,,ഒന്നു പോയി കണ്ട് കുട്ടിയെ സമാധാനിപ്പിക്കു..”

ടീച്ചറമ്മ അവനോട് ആവശ്യപ്പെട്ടു…

സിസ്റ്ററിന്റെ പിന്നാലെ, വേഗമേറിയ നെഞ്ചിടിപ്പോടുകൂടി, ഓരോരോ വാതിലുകൾ താണ്ടി,  മഹി അകത്തേക്ക് കയറി.

“ഡോക്ടർ
.. എനിക്ക് വേദനിക്കുന്നു….സഹിയ്ക്കാൻ പറ്റുന്നില്ല….എനിക്ക്… എനിക്ക് പേടിയാവുന്നു …”

ഗൗരിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടതും അവന്, തന്റെ കാലുകൾ കുഴയും പോലെ തോന്നി…

“ഡോക്ടർ….  ഗൗരിയുടെ ഹസ്ബൻഡ് ”
തന്നെ കൂട്ടിക്കൊണ്ടുപോയ സിസ്റ്റർ അവരോട് പറഞ്ഞു..

“ഹ്മ്മ്… ആള് വന്നല്ലോ… ഇനി ഗൗരി എന്തിനാ പേടിക്കുന്നെ….”

ഡോക്ടർ മുഖം ഉയർത്തിയതും ഗൗരി തന്റെ ഇടത് വശത്തേക്ക് മുഖം തിരിച്ചു.

മഹിയെ കണ്ടതും പെണ്ണ് ഉറക്കെ നിലവിളിച്ചു.

മഹിയേട്ടാ……നിക്ക് പേടിയാവുന്നു….. വേദനിച്ചിട്ട് വയ്യാ…. ഞാൻ…..മരിച്ചു പോകും ഏട്ടാ

മഹി അവളുടെ അടുത്തേക്ക് ചെന്ന് അല്പം കുനിഞ്ഞു..

ഗൗരി… കരയല്ലേടാ…. നമ്മുടെ വാവ ഇപ്പോൾ വരും…

അവളുടെ കൈ തണ്ടയിൽ അവൻ തന്റെ രണ്ട് കൈകളും കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

മഹിയേട്ടാ…. വല്ലാത്ത വേദന… എന്റെ നട്ടെല്ലൊക്കെ പൊട്ടി പോകും പോലെ…. കാലുകൾ ഒടിഞ്ഞു നുറുങ്ങുന്ന പോലെ..ശരീരം തളരുവാ ഏട്ടാ.. എനിക്ക് കഴിയുന്നില്ല

ഗൗരി യുടെ മിഴികൾ നിറഞ്ഞു ഒഴുകി.

പോട്ടെടാ… സാരമില്ല ന്നേ…. ഇങ്ങനെ കരഞ്ഞു കൊണ്ട് കിടന്നാൽ എങ്ങനെ ആണ്… ഹ്മ്മ്… നമ്മൾക്ക് വാവയെ കാണണ്ടേ…

ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത പേടി ഉണ്ട് അവനു അപ്പോൾ..

അവളെക്കാൾ കൂടുതൽ ശരീരം തളരുന്നത് തനിക്ക് ആണെന്ന് മഹി ഓർത്തു… ഇവിടെ നിന്നും ഇറങ്ങി ഓടാൻ തോന്നുന്നേ…..

എന്നിട്ടും അവൻ ഗൗരിയുടെ കൈ വിരലുകളിൽ തന്റെ കൈകോർത്തു പിടിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.

കുറച്ചു സമയങ്ങൾ കഴിഞ്ഞതും ഡോക്ടർ വന്ന്  ഗൗരിയെ പരിശോധിച്ചു…

ഹ്മ്മ്…8cm ആയിട്ടുണ്ട്…

ഡോക്ടർ പറഞ്ഞതും കുറച്ചു സിസ്റ്റേഴ്സ് വന്നിട്ട് ഒരു ടേബിൾ വലിച്ചു കൊണ്ട് വന്നു, ഇടുന്നു.

ഗൗരി യുടെ ബെഡിന്റെ തല ഭാഗം
വന്നു രണ്ട് സിസ്റ്റർമാർ അഡ്ജസ്റ്റ് ചെയ്തു ഉയർത്തി.

അവളുടെ നിലവിളി ഉച്ചത്തിൽ ആകും തോറും താൻ തലചുറ്റി വീഴുമോ എന്ന് അവൻ ഭയന്ന്.

ഗൗരി… ഹസ്ബൻഡ് ഇനി വെളിയിൽ നിൽക്കട്ടെ കേട്ടോ…. നമ്മൾക്ക് ടൈം ആയി..

“വേണ്ട ഡോക്ടർ… ഏട്ടനും ഇവിടെ നീൽക്കണം,, എനിക്ക് പേടിയാ…..”

കരഞ്ഞു കൊണ്ട് ഉറക്കെ പറയുന്നവളെ മഹി വേദനയോടെ നോക്കി.

അവളുടെ കരച്ചിലും വേദനയും ഇടവേളകൾ ഇല്ലാതെ കൂടി വന്നു.

“ഗൗരി….. പുഷ് ചെയ്തേ മോളെ… ദേ ഞാൻ വാവയെ കാണുന്നുണ്ട്….. ”

ഡോക്ടർ ഉറക്കെ പറഞ്ഞു.

അവൾ ഒരുപാട് ശ്രമിക്കുന്നത് കണ്ടപ്പോൾ അവന്റെ ചങ്ക് പിടഞ്ഞു.

ആഹ്….. ഡോക്ടർ…. എനിക്ക് വയ്യാ…

അവൾ അലറി കരയുക ആണ്.

പേടിക്കണ്ട മോളെ… ദേ.. വാവ വരുന്നുണ്ട് കേട്ടോ….

ഒരു സിസ്റ്റർ ആണെങ്കിൽ ചെറിയൊരു സിറിഞ്ച് ഡോക്ടർ ന്റെ കൈലേക്ക് കൊടുത്തു..

അപ്പോളേക്കും മറ്റൊരു ഡോക്ടർ കൂടി അവിടേക്ക് കയറി വന്നു.

എപ്പിഡ്യുറൽ…

അവർ ചോദിച്ചപ്പോൾ ഗൗരിടെ ഡോക്ടർ തല കുലുക്കി.

ഉറക്കെ കരയുന്ന ഗൗരിയെ ഒന്ന് നോക്കിയിട്ട് ആ ഡോക്ടർ മഹിയെയും നോക്കി…

ഗൗരി,മോളെ.. ഒരു അഞ്ചു മിനിറ്റ്.. എല്ലാം കഴിയും കേട്ടോ… ഇങ്ങനെ കരയാതെ….

മഹിയേട്ടാ…

അവൾ കരഞ്ഞുകൊണ്ട് അലറി വിളിച്ചു…..

അസിസ്റ്റന്റ് ആയി വന്ന ഡോക്ടർ അവളുടെ വയറിന്റെ മേൽഭാഗത്തു പ്രെസ്സ് ചെയ്തതും ഗൗരി നന്നായി ഒന്ന് പുഷ് ചെയ്തു..

പെട്ടന്ന് ഒരു കരച്ചിൽ ആ മുറിയാകെ പടർന്നു.

ഹേയ്… ഇട്സ് എ ബേബി ഗേൾ…..

ഡോക്ടർ ഉറക്കെ പറഞ്ഞു…

മഹി യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

അവൻ ഗൗരിയേ നോക്കിയപ്പോൾ, അത്രയും നേരം അലറി ബഹളം വെച്ചു കൊണ്ട് കിടന്നവൾ, ത്തന്നെ നോക്കി നിറഞ്ഞ മിഴിയാലേ,ചിരിക്കുന്നത് .

ഗൗരി……

അവൻ അവളുടെ കവിളിൽ മുത്തം കൊടുത്തു കൊണ്ട് നിവർന്നു…

ഡാ… നമ്മുടെ വാവ..

കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ഭാഗത്തേക്ക്‌ നോക്കി മഹി അവളോട് പറഞ്ഞു.

കുഞ്ഞിന്റെ ദേഹത്തെ വെള്ളവും അഴുക്കുമെല്ലാം തുടച്ചു മാറ്റുക ആണ് രണ്ട് മൂന്നു സിസ്റ്റേഴ്സ്..

 

ഗൗരി….. സന്തോഷം ആയോ.. ഹ്മ്മ്….

ഡോക്ടർ വന്നു അവളുടെ നെറുകയിൽ തഴുകി.

പെട്ടന്ന് അവൾ ഡോക്ടറു ടേ കൈ പിടിച്ചു കൊണ്ട് ആ കൈയിൽ ഒരു മുത്തം കൊടുത്തു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…