Saturday, January 18, 2025
Novel

നിന്നെയും കാത്ത്: ഭാഗം 60

രചന: മിത്ര വിന്ദ

ഗൗരിക്ക് ആണെങ്കിൽ അച്ഛനും അമ്മയും ഇല്ലാത്തതിന്റെ കുറവ് ഒരിക്കൽ പോലും അനുഭവപ്പെട്ടിരുന്നില്ല എന്ന് വേണം പറയാൻ.

കാരണം അത്രമാത്രം, കരുതലും സ്നേഹവും ആയിരുന്നു അവൾക്ക് ടീച്ചറമ്മ യിൽ നിന്നും അതിനേക്കാൾ ഉപരി മഹിയിൽ നിന്നും ലഭിച്ചത്..

ഞായറാഴ്ച ആയതിനാൽ അവധി ദിവസം ആയത് കൊണ്ട്, മഹി യും ഗൗരിയും വീട്ടിൽ ഉണ്ട്.

ഊണൊക്കെ കഴിഞ്ഞു രണ്ടാളും മുറിയിൽ വിശ്രമിക്കുക ആയിരുന്നു.

മഹിയോട് ചേർന്ന്, അവന്റ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ച് കിടക്കുക ആണ് ഗൗരി.

പെട്ടന്ന് അവൾ ഒന്ന് പുളഞ്ഞു.

അത് മഹി അറിയുകയും ചെയ്ത്.

ഗൗരി……

അവൻ വിളിച്ചു.

മഹിയേട്ടാ…

ഹ്മ്മ്… എന്താടാ…. എന്ത് പറ്റി.

അത് പി… പിന്നെ… കുഞ്ഞ്… കുഞ്ഞനങ്ങിയോ ഏട്ടാ…

അവൾക്ക് പെട്ടന്ന് ഒരു പരവേശം പോലെ തോന്നി.

കുടിക്കാനായി കുറച്ചു വെള്ളം പകർന്നു കൊണ്ട് മഹി വീണ്ടും അവളുടെ അടുത്തേയ്ക്ക് വന്നു.

അത് മേടിച്ചു വായിലേക്ക് ഒഴിച്ചിട്ട് അവൾ മഹിയെ നോക്കി.

ഹ്മ്മ്… എന്തെ..?

“അല്ലാ… അത് പിന്നെ തോന്നിയത് ആണോ ആവോ ”

ചൂണ്ടു വിരൽ താടിയിൽ മുട്ടിച്ചുകൊണ്ട് ത്തന്നെ നോക്കി പറയുന്നവളെ കണ്ടതും മഹി ചിരിച്ചു.

“മാസം  5ആയില്ലേ….ഇനി പതിയെ മൂവമെന്റ് ഒക്കെ അറിയാൻ പറ്റും ടാ ”

“മ്മ്… ആദ്യം ആയിട്ട് ആയത് കൊണ്ട്… പെട്ടന്ന് അങ്ങട് വല്ലാതെ ആയി ഏട്ടാ ”

“സാരമില്ലന്നേ……. കുഞ്ഞിന്റെ അനക്കം ഒക്കെ അറിഞ്ഞാൽ അല്ലേ നമ്മൾക്ക്, വാവ ഹെൽത്തി ആയിട്ടാണോ കിടക്കുന്നത് എന്ന് അറിയാൻ പറ്റു ”

മഹി ചിരിച്ചു കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു.

എന്നിട്ട് മെല്ലെ അവളുടെ ടോപ് മാറ്റിയിട്ട് വയറിന്മേലേക്ക് മുഖം ചേർത്തു.

വാവേ…… അച്ചേടെ പൊന്നേ…… എന്റെ കുട്ടൻ അമ്മേ പേടിപ്പിച്ചോ കണ്ണാ……

അവൻ സാവധാനത്തിൽ കുഞ്ഞിനോട് ചോദിച്ചു.

അവന്റ ശബ്ദം മനസിലായത് പോലെ വീണ്ടും അവളുടെ വീർത്തു വരുന്ന വയറു ഒന്ന് തുടിച്ചു..

ഗൗരിയും മഹിയും സന്തോഷം കൊണ്ട് കണ്ണുനീർ തുടച്ചു മാറ്റി.

മഹി ഇടയ്ക്ക് ഒക്കെ ഓരോന്ന് പറയുമ്പോൾ അതു മനസിലാക്കിയ പോലെ, കുഞ്ഞിന്റെ തുടിപ്പും ചലനവും രണ്ടാൾക്കും അറിയാൻ പറ്റും.

കടിഞ്ഞൂൽ ആയത് കൊണ്ട് അതിന്റെതായ എല്ലാ ആദി കളും ഉണ്ട് ഗൗരി ടേ മുഖത്ത്.

അവൾക്ക് ഏഴാം മാസം ആയപ്പോളേക്കും, സ്കൂളിൽ പോക്ക് മഹി വേണ്ടന്ന് വെപ്പിച്ചു.

നല്ല മഴ ഉള്ള സമയം ആയിരുന്നു അത്..

എവിടെ എങ്കിലും തെന്നി വീഴുമോ എന്നൊക്കെ അവൻ ഭയപ്പെട്ടു.

ഗൗരി യും ടീച്ചറമ്മയും അവനോട് ഒരുപാട് പറഞ്ഞു നോക്കി..

പക്ഷെ മഹി സമ്മതിച്ചില്ല…

. ഇത്രയും നാളുകൾ പഠിപ്പിച്ചില്ലേ..

അത് മതി എന്ന് മഹി അടിവാരയിട്ടു പറഞ്ഞു.

മറുത്തു കൊണ്ട് പിന്നീട് ഒന്നും ഗൗരി പറഞ്ഞതും ഇല്ല.

അവൻ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ പെണ്ണ് അവന്റ കൈയിൽ തൂങ്ങും…

എന്താടി…….

അതേയ്… എനിക്ക് ഒരൂട്ടം വാങ്ങി തരുമോ ഏട്ടാ..

ഗൗരി… ഈ മുഖവുര യുടെ യാതൊരു ആവശ്യവും ഇല്ല കെട്ടോ… എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി.

അവൻ ഗൗരിയേ നോക്കി പറഞ്ഞു.

. “അതേയ്… എനിക്ക് ഒരു ആഗ്രഹം…..”

“ഹ്മ്മ്… എന്താണ് ”

“എനിക്ക് ഫ്രൈഡ് റൈസും ചിക്കൻ കറി യിം കഴിക്കാൻ ഒരു മോഹം ”

. “വാങ്ങിക്കൊണ്ട് വരാം പെണ്ണേ….”

. അവളുടെ നെറുകയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൻ മെല്ലെ മന്ത്രിച്ചു..

“വേറെ എന്തെങ്കിലും വേണോ “?

“മ്ച്ചും……”

“കഴിക്കാൻ തോന്നുന്നത് എന്താണ് എന്ന് വെച്ചാൽ നീ മെസ്സേജ് ചെയ്താൽ മതി ട്ടോ….”

“ഹ്മ്മ്…..”

മഹി ഓഫീസിലേക്ക് പോകാനായി ഇറങ്ങുമ്പോൾ ഗൗരി യും താഴേക്ക് ഇറങ്ങി പോരും.

പിന്നീട് മുഴുവൻ സമയവും അവൾ അവിടെ അമ്മയുടെയും, ലീല ചേച്ചി യുടെയും ഒപ്പം ആണ്.

അവൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് വേഗം ഇറങ്ങി.

ലീലേ…

എന്തോ….

ടീച്ചറമ്മ വിളിച്ചപ്പോൾ ലീല അടുക്കള പുറത്തു നിന്നും അവരുടെ അടുത്തേക്ക് ചെന്നു.

നീയ് ആ കവല വരെ ഒന്ന് പോണം കേട്ടോ..

പോകും ടീച്ചറമ്മേ..

മ്മ്…. വൈദ്യ ശാല യിൽ പോയിട്ട്, കുറച്ചു കുഴമ്പും തൈലവും ഒക്കെ വാങ്ങണം..,

ഉവ്വ്…….

അവിടെ ചെന്നിട്ട് എന്നെ വിളിക്ക് കേട്ടോ….എന്തൊക്കെ വാങ്ങാൻ ഉണ്ടെന്ന് ഞാൻ പറയാം.

ശരി….

അവർ വീണ്ടും തന്റെ ജോലികൾ തുടരാൻ ആയിട്ട് അടുക്കളയിലേക്ക് നടന്നു.
.”കുഴമ്പ് തേച്ചു തുടങ്ങറായോ അമ്മേ….”

“അതെ മോളെ… അഞ്ചാം മാസം മുതൽക്കേ നമ്മൾക്ക് തുടങ്ങാം… കയ്യുടെയും കാലിന്റെയും ഒക്കെ ജോയിന്റ് ല്ലേ… അവിടെ ഒക്കെ അല്പം ഇടാം… പിന്നെ കുറച്ചു എണ്ണ വാങ്ങി മരുന്നുകൾ ഇട്ടു മുറുക്കി വെയ്ക്കണം….”

“അമ്മയ്ക്ക് അറിയുവോ…”

. “അറിയുവോക്കെ ചെയ്യാം… പക്ഷെ ഇപ്പൊ വയ്യാ….. നമ്മുടെ പാറുക്കുട്ടിയെ വിളിക്കാം ”

“ഹ്മ്മ്……”

അവൾ മൂളി.

പന്ത്രണ്ട് മണി ആകുമ്പോൾ, ലീല ചേച്ചി, ഒരു പ്ലേറ്റ് ലേക്ക് ചൂട് ചോറും, നാടൻ കോഴി മുട്ടയിൽ അല്പം നെയ് ചേർത്തു വറുത്തതും കൂടി അവൾക്ക് കൊണ്ട് വന്നു കൊടുക്കും…ഒപ്പം മുരിങ്ങ ഇലയോ ചീര ഇലയോ തോരനും കാണും.കൂടെ ഒരു കണ്ണിമാങ്ങാ അച്ചാറും..

ടീച്ചറമ്മ പറഞ്ഞതിൻ പ്രകാരം ആണ് ഒക്കെ…

ഗൗരിക്ക് കൊടുക്കുന്ന ഓരോ ഭക്ഷണകാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ അവർക്ക് ഉണ്ടായിരുന്നു.

ഇടയ്ക്ക് ഒക്കെ ഗൗരിക്ക് മടുപ്പ് തോന്നും.

അന്നേരം ആണെങ്കിൽ ടീച്ചറമ്മ അവളെ നോക്കി കണ്ണുരുട്ടും.

അവരുടെ വാത്സല്യവും കരുതലും….

ഗൗരി ഓർക്കും, താൻ ഭാഗ്യവതി ആണെന്ന്…..

അത്രമാത്രം അവൾ അവരുടെ മനസിലേക്ക് ചേർത്തു വെച്ചു കഴിഞ്ഞിരുന്ന്.

അമ്മേ…

എന്താ മോളെ.

ലീല ചേച്ചി…..

അവൾ ഫോൺ കൊണ്ട് വന്നു അവരുടെ കൈയിൽ കൊടുത്തു.

വൈദ്യ ന്റെ അടുത്തേക്ക് എത്തിയ ശേഷം ലീല വിളിച്ചത് ആയിരുന്നു.

മരുന്നുകളുടെ ഒക്കെ പേരും അളവും പാറുക്കുട്ടിയോട് ചോദിച്ചിട്ട് ടീച്ചറമ്മ വിളിച്ചു പറഞ്ഞു.

എല്ലാം മേടിച്ചു കൊണ്ട് അവർ പെട്ടന്ന് വരികയും ചെയ്തു.

എഴുപത് കഴിഞ്ഞ ഒരു അമ്മ ആയിരുന്നു പാറുക്കുട്ടി യമ്മ…..

പ്രായം അത്രയും ആയെങ്കിൽ പോലും യാതൊരു വിധ ആരോഗ്യ പ്രശനവും അവർക്ക് ഇല്ലായിരുന്ന്.

ആ, നാട്ടിലെ പ്രധാന പ്പെട്ട വീടുകളിൽ എല്ലാം ചെന്നു പ്രസവം ആയി ബന്ധപ്പെട്ട് കിടക്കുന്ന, പെൺകുട്ടികളെ എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്നത് ഇവർ ആണ്..

പാറുക്കുട്ടി അമ്മയുടെ അമ്മേടെ അമ്മേടെ കാലം തൊട്ട് ഇവർക്ക് ഇതാണ് തൊഴിൽ..

രണ്ട് മണി അയപ്പോൾ അവർ എത്തി..

പല പ്രകാരം മരുന്നുകൾ അരച്ചും, അല്ലാതെയും ഇട്ടു കൊണ്ട് അവർ ആട്ടിയ വെളിച്ചെണ്ണ ചേർത്തു മുറുക്കി വെച്ചു.

ശേഷം ഗൗരി ടേ കാൽ മുട്ടിലും കൈ മുട്ടിലും ഒക്കെ കുഴമ്പ് പുരട്ടി മസ്സാജ് ചെയ്യിപ്പിച്ചു.

അപ്പോളേക്കും ലീലച്ചേച്ചി ഒരു ചെമ്പ്ന്റെ കലത്തിൽ ഗൗരിക്ക് കുളിക്കാനായി വെള്ളം ചൂടാക്കാൻ വെച്ചിരുന്നു..കൂടെ അല്പം രാമച്ചവും ഇട്ടു.

കാച്ചെണ്ണ കൊണ്ട് മുടിയിഴകളിൽ ൽ അവർ വിരലോടിച്ചു…

ഇഞ്ചയും താളിയും പതപ്പിച്ചു ചേർത്തു തലമുടി യിലെ എണ്ണ മെഴുക്കു മുഴോനും അവർ കഴുകി കളഞ്ഞിരുന്നു.

കുഴമ്പ് പുരട്ടി ഇരുന്ന ശേഷം ചെറു ചൂട് വെള്ളത്തിലെ കുളിയും കൂടി കഴിഞ്ഞപ്പോൾ അവൾക്ക് വല്ലാത്തൊരു സുഖം തോന്നി…

മഹി വന്നപ്പോൾ ഗൗരി കുളിയൊക്കെ കഴിഞ്ഞു ഇരിക്കുക ആണ്.

. “ഇന്നെന്താ ഇത്തിരി തുടുത്തല്ലോ..”

കാതോരം പറഞ്ഞു കൊണ്ട് കൈയിലെ പൊതി അവൾക്ക് കൊടുത്ത ശേഷം അവൻ റൂമിലേക്ക് പോയി..

വേഷം മാറി ഫ്രഷ് ആയി ഇറങ്ങി വന്നപ്പോൾ ആണ് പാറുക്കുട്ടി വന്ന കാര്യം ടീച്ചർ, മകനോട് പറഞ്ഞത്.

ഹ്മ്മ്… അമ്മ വേണ്ടത് പോലെ ചെയ്താൽ മതി എന്ന് പറഞ്ഞു കൊണ്ട് അവൻ ലീല ചേച്ചി കൊടുത്ത കോഫി മേടിച്ചു.

ഗൗരി അപ്പോൾ അവൻ കൊണ്ട് വന്നു കൊടുത്ത ഫ്രൈഡ് റൈസും ചിക്കൻ കറി യും കഴിക്കുക ആയിരുന്നു…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…