Saturday, December 21, 2024
Novel

നിന്നെയും കാത്ത്: ഭാഗം 59

രചന: മിത്ര വിന്ദ

ഗൗരി നിനക്കെന്തെങ്കിലും ഫുഡ് കഴിക്കാൻ ആഗ്രഹം തോന്നുന്നുണ്ടോ..

ഡ്രൈവ് ചെയ്യുന്നതിനിടയിൽ മഹി അവളോട് ചോദിച്ചു..

യ്യോ… അങ്ങനെ ഒന്നും ഇല്ല ന്റെ മഹിയേട്ടാ…..

എന്നാലും….. പറയു പെണ്ണേ….

സത്യം ആയിട്ടും ഇല്ലന്നെ….

ഹ്മ്മ്…. എന്നാൽ ശരി…

അവൻ ഒരു സൂപ്പർ മാർക്കറ്റിന്റെ മുൻപിലായി വണ്ടി ഒതുക്കി.

ഗൗരി നീ വരുന്നോ…

എന്തു മേടിക്കാനാ മഹിയേട്ടാ…

കുറച്ചു ഫ്രൂട്ട്സ്,ബേക്കറി ഐറ്റംസ് , പിന്നെ നട്സ്,…

ഇപ്പോൾ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ…

ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് പെണ്ണേ…..നീ വാ…

ഒരുപാട് സാധനങ്ങൾ മഹി വാങ്ങിക്കൂട്ടിയിരുന്നു…

ആപ്പിൾ,ഓറഞ്ച്,മാതളം,ബനാന… പിന്നെ കുറേ ഏറെ സ്വീറ്റ്സും..

ലഡ്ഡുവും ജിലേബി യും, കേക്കും, ഹൽവ യും ചിപ്സും…. അങ്ങനെ പോകുന്നു ഐറ്റംസ്..

അതും പോരാഞ്ഞു, ബദാമും, അണ്ടിപ്പരിപ്പും, പിസ്ത യും, ഈന്ത പഴവും ഒക്കെ ആയിട്ട് വേറെ..

ഗൗരി ആണെങ്കിൽ പല തവണ അവനെ തടഞ്ഞു.

മഹിയേട്ടാ… ഇത്രത്തോളം ആവശ്യം ഇണ്ടോ….മാസങ്ങൾ ഇനിയും കിടക്കുവല്ലേ….

“അതൊന്നും കുഴപ്പമില്ല….. നീ ഇതു ഒക്കെ കഴിച്ചു മിടുക്കി ആയാൽ മതി….”

സാധനങ്ങൾ ഒന്നൊന്നായി അവൻ എടുത്തു ഡിക്കിയിൽ നിറച്ചു.

ശേഷം അവിടെ നിന്നും നേരെ പോയത്, ഒരു റസ്റ്റോറന്റിലേക്കാണ്…

” വീട്ടിൽ ചെന്നിട്ട് കഴിച്ചാൽ പോരേ മഹിയേട്ടാ… ”

. ഗൗരി ഇറങ്ങാൻ മടിച്ചു..

” എല്ലാ ദിവസവും വീട്ടിൽനിന്നും നല്ല കഴിക്കുന്നത് ഇടയ്ക്കൊക്കെ ഒരു ചെയ്ഞ്ച് ആകാം…. നീ വാ പെണ്ണേ… ”

ഗൗരിക്ക് പ്രോൺസ് ബിരിയാണി ആയിരുന്നു അവൻ ഓർഡർ ചെയ്തത്… അവൾക്ക് അതു ഇഷ്ടം ആണെന്ന് മഹിയ്ക്ക് അറിയാo….

ഒന്നിനോടും കൊതി ഇല്ല എന്ന് പറഞ്ഞവൾ, ബിരിയാണി കണ്ടപ്പോൾ അവനെ നോക്കി കണ്ണിറുക്കി.

ഹ്മ്മ്… എന്തെ….

അവൻ പിരികം ഉയർത്തി യതും അവൾ ഒന്നുമില്ലെന്ന് ചുമൽ കൂപ്പി കാണിച്ചു.

ഫുഡ്‌ ഒക്കെ കഴിച്ചു ഇറങ്ങിയ ശേഷം വീട്ടിലേക്ക് വേണ്ടി അവൻ പാർസൽ കൂടി മേടിച്ചു.

ടീച്ചറമ്മ ആണെങ്കിൽ ഇടയ്ക്ക് ഒക്കെ അവരെ വിളിച്ചിരുന്നു.

ഹോസ്പിറ്റലിൽ ചെന്നിട്ട്
എങ്ങനെ ഉണ്ടെന്ന് അറിയുവനായി…

കുഴപ്പമില്ല എന്നു ഗൗരി വിളിച്ചു അറിയിച്ച ശേഷം ആയിരുന്നു അവർക്ക് സമാധാനം ആയത്.

വീട്ടിലെത്തി മുറ്റത്തു ഇറങ്ങിയപ്പോൾ, ഗൗരി അറിഞ്ഞു നല്ല അട പ്രഥമന്റെ മണം അവിടമാകെ നിറഞ്ഞു നിൽക്കുന്നത്.

അകത്തേക്ക് ചെന്നപ്പോൾ കിച്ചുവും, ലീല ചേച്ചിയുകൂടി പായസം വെയ്ക്കുക ആണ്.

ഓഹ്… കാര്യം ആയിട്ട് ആണല്ലോടി കിച്ചുവേ…

മഹി തന്റെ കൈയിൽ ഇരുന്ന പൊതി മേശമേൽ വെച്ചു കൊണ്ട് പറഞ്ഞു.

ഹ്മ്മ്…. ഏടത്തിയമ്മക്ക് വിശേഷം ആയിട്ട് ഇത്തിരി പായസം പോലും ഉണ്ടക്കിയില്ലെങ്കിൽ മോശം അല്ലേ ഏട്ടാ..

അവൾ ചട്ടുകം കൊണ്ട് ഉരുളിയിലെ മിശ്രിതം ആഞ്ഞ് ഇളക്കുകയാണ്..

“നീ ഇങ്ങനെ ഇളക്കാൻ തുടങ്ങിയാൽ, ഉരുളിയുടെ അടിവശം പറഞ്ഞു പോകുമല്ലോ….”

മഹി
അവളെ കളിയാക്കി…

” എന്നാൽ ഏട്ടൻ ഇങ്ങോട്ട് വന്ന് ഒന്ന് ഇളക്കി കാണിച്ചു തന്നേ… എനിക്ക് ഇത്രയൊക്കെ അറിയൂ…”

അവൾ അവനെ നോക്കി കണ്ണുരുട്ടി…

വേണ്ട വേണ്ട… അവനവൻ ചെയ്യുന്ന ജോലി സ്വയം അങ്ങ് ചെയ്താൽ മതി…മറ്റാരെയും അതിലേക്ക് നീ കടത്താൻ ശ്രെമിക്കല്ലേ കുട്ടി

അതും പറഞ്ഞുകൊണ്ട് അവൻ ഒരു ചിരി ചിരിച്ചിട്ട് ഇറങ്ങി വെളിയിലേക്ക് പോയി…

അന്ന് വൈകുന്നേരം ത്തന്നെ ഹിമയും സിദ്ധു വും കൂടി എത്തിയിരുന്നു.

രാത്രിയോടെ പ്രണവും കീർത്ഥനയും മക്കളും..

പലഹാരങ്ങൾ കൊണ്ട് അവിടമാകെ നിറഞ്ഞു.

അതിനേക്കാൾ ഏറെ അവരുടെ ഓരോരുത്തരുടെയും സ്നേഹവായ്പ്പുകൾ….

അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷം സന്തോഷത്തോടെ എല്ലാവരും ആ രാവിൽ ഒത്തുകൂടി.

മഹിയിൽ ഉണ്ടായ മാറ്റങ്ങൾ നോക്കി കാണുക ആയിരുന്നു ചേട്ടന്മാർ രണ്ടു പേരും.അവന്റെ
വിവാഹം കഴിഞ്ഞു, ഇവിടെ നിന്നും ഇറങ്ങി പോകുമ്പോൾ ആ പെൺകുട്ടിയെ കുറിച്ചു ഓർത്തുള്ള ആവലാതി രണ്ടാളും പങ്കിട്ടത് ആയിരുന്നു.

മഹിയുടെ സ്വഭാവ രീതികൾ അങ്ങനെ ഉള്ളത് ആയിരുന്നു.ഒരു തരത്തിലും ഗൗരിയോട് ചേർന്നു പോകുകയില്ല എന്ന് തന്നെയായിരുന്നു എല്ലാവരുടെയും വിശ്വാസം..

പക്ഷേ ഇതിപ്പോൾ…

എന്റെ ഓരോ നിമിഷത്തെയും, ഞങ്ങൾ മുഴുവൻ ഗൗരിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന്  ചേട്ടന്മാർക്ക് രണ്ടാൾക്കും തോന്നി..

അത്രമാത്രം അവൻ ഗൗരിയുടെ സ്നേഹത്തിന്റെ മുന്നിൽ കീഴ്പെട്ടു കഴിഞ്ഞിരുന്നു..

ഒരു കുഞ്ഞു കൂടിയായ സ്ഥിതിക്ക്, അവന്റെ ജീവിതം, ഒന്നിനൊന്നു മെച്ചപ്പെട്ടു വരികയുള്ളൂ എന്ന് അവർക്കറിയാമായിരുന്നു..

അന്ന് രാത്രിയിൽ  ആണെങ്കിൽ ഒന്നു കൂടിയേക്കാം എന്നു പറഞ്ഞുകൊണ്ട്, സിദ്ധു ഒരു കുപ്പി പൊട്ടിച്ചതാണ്…  പക്ഷേ, ഒഴിഞ്ഞു മാറിയിരുന്നു.

ഗൗരിക്ക് ശർദ്ദി ആയതുകൊണ്ട്, ഇനി മദ്യത്തിന്റെ മണം അടിച്ച്, അവൾക്ക്, വയ്യാഴിക, കൂടിയാലോ എന്ന ആകുലതയിൽ ആയിരുന്നു അവൻ.

മഹി കയറി പോകുന്നതും നോക്കി സിദ്ധു വും പ്രണവും ചിരിച്ചു കൊണ്ട് ഇരുന്നു.

തിരികെ അവൻ റൂമിൽ എത്തിയപ്പോൾ കണ്ടു ഏടത്തിമാരുടെ ഒപ്പം ഇരുന്നു കഥകൾ പറയുന്ന ഗൗരി യെ.
.പ്രേഗ്നെൻസി യിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ ഒക്കെ കുറിച്ചു വരെ അവർ,രണ്ടാളും കൂടി അവളോട് വിശദീകരിക്കുക ആണ്….

എല്ലാം കേട്ട് കൊണ്ട് ഒരു സ്കൂൾ കുട്ടിയെ പോലെ തല കുലുക്കിക്കൊണ്ട് ഇരിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവളുടെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുക്കാൻ ആണ് അവനു തോന്നിയത്.

“കഴിഞ്ഞില്ലേ വായിനോട്ടം……”

മഹി തിരിഞ്ഞു നോക്കിയപ്പോൾ കിച്ചു ആണ്..

“ഒന്നുല്ലെങ്കിലിം സ്വന്തം ഭാര്യ അല്ലേ മനുഷ്യാ… അതിനെ ഇങ്ങനെ നോക്കി തിന്നാതെ…. കഷ്ടം ഉണ്ട് കേട്ടോ ”

അവന്നിട്ട് ഒരു തട്ട് കൊടുത്തു കൊണ്ട് കിച്ചുവും അകത്തേക്ക് കയറി പോയി.

ഒരു പ്ലേറ്റ് ലായി, അവൾ മാമ്പഴം ചെത്തി പൂളി കൊണ്ട് വന്നിരിക്കുക ആണ്….. മീതെ അല്പം മുളക് പൊടിയും ലേശം ഉപ്പും വിതറിയിട്ടുണ്ട്..

അത് കണ്ടതും ഗൗരിടേ നാവിൽ വെള്ളം ഊറി.

മഹി കയറി വന്നതും ഗൗരി വേഗം എഴുനേറ്റ്.

“നീ എന്തിനാ ഇത്രയും തിടുക്കപ്പെട്ടു കയറി വന്നത്…. നിന്റെ ഏട്ടന്മാരുടെ അടുത്തേക്ക് ചെല്ല് മഹി.. ഞങ്ങൾ എല്ലാവരും എത്ര നാളു കൂടി കണ്ടതാണ് ചെക്കാ ”

കീർത്തന അവനെ നോക്കി കണ്ണുരുട്ടി.

“ഞാൻ എന്റെ ലാപ് എടുക്കാൻ വന്നതാ…. നിങ്ങൾ സംസാരിച്ചോളു ”

അവന്റ മറുപടി കേട്ടപ്പോൾ ഹിമ ചിരിച്ചു പോയി..

മഹി വേഗം ത്തന്നെ ലാപ് എടുത്തു കൊണ്ട് ബാൽക്കണി യിലേക്ക് പോയി..

കീർത്തനയും ഹിമയും ഇറങ്ങി പോയപ്പോൾ സമയം 11 മണി കഴിഞ്ഞിരുന്നു…

ഡോർ ലോക്ക് ചെയ്തിട്ട് ഗൗരി ബാൽക്കണിയിലേക്ക് ചെന്നു..

നോക്കിയപ്പോൾ കണ്ടു,അവിടെ, കിടന്നിരുന്ന കസേരയിൽ ചാരിയിരുന്ന് ഉറങ്ങുന്ന മഹിയെ..

ശോ..പാവം എന്റെ മഹിയേട്ടൻ..

അവൾ മഹിയുടെ അടുത്തേക്ക് ചെന്നു അവനെ കുലുക്കി വിളിച്ചു..

മഹിയേട്ടാ…

മ്മ്…

എഴുനേറ്റ് വാ… അകത്തെ മുറിയിൽ പോയി കിടക്കാം..
.
തന്റെ അടുത്തേക്ക് മുഖം താഴ്ത്തി നിന്നു പറയുന്നവളെ കണ്ടതും മഹി അവളെ പിടിച്ചു തന്റെ മടിയിലേക്ക് ഇരുത്തി.

യ്യോ… പതുക്കെ….

അവൾ പെട്ടന്ന് തന്റെ വയറിൽ കൈ പൊത്തി.

എന്തേലും പറ്റിയോ പെണ്ണേ..

അവനു ടെൻഷൻ ആയി.

ഇല്ലന്നേ….. കുഴപ്പമില്ല…

അവൾ ചിരിച്ചു.

അതേയ്….. പിന്നെ ഒരു കാര്യം ഉണ്ട് കേട്ടോ..

തന്നെ നോക്കി അല്പം ഗൗരവത്തിൽ പറയുന്നവളേ മഹി കുറുകിയ കണ്ണുകളോടെ നിരീക്ഷിച്ചു.

എന്താണ് മാഡം…

അവന്റെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു.

നേരത്തത്തെ പോലെ, എപ്പോളും എന്നെ ഇങ്ങനെ പിടിച്ചു എടുക്കാനും വലിയ്ക്കാനും ഒന്നും നിൽക്കരുത്… കുഞ്ഞിന് കേടാ കേട്ടോ….

അതു കേട്ടതും മഹി ചിരിച്ചു പോയിരിന്നു.

“നിന്നോട് ആരാ പറഞ്ഞെ..”?

ആരും പറയേണ്ടല്ലോ ഏട്ടാ..എനിക്ക് ഇതു ഒക്കെ അറിയാം… എങ്ങാനും ബാലൻസ് തെറ്റി വീണാലു..

അപ്പോളേക്കും മഹി അവളുടെ വായ മൂടി…

ഓർക്കാൻ പോലും പേടിയാ പെണ്ണേ..
ഇങ്ങനെ ഒന്നും പറയല്ലേ..

**

സന്തോഷത്തിന്റെ നാളുകൾ..

ഓരോ ദിവസം ചെല്ലും തോറും മഹിയിടെ സ്നേഹപരിലാളനകൾ ആവോളം അനുഭവിച്ചു കൊണ്ട് ഗൗരി യുടെ ഗർഭകാലഘട്ടം മുന്നോട്ട് പോയ്കൊണ്ടേ ഇരുന്നു.

അവൾക്കിപ്പോൾ മാസം നാലായി..

വലിയ കുഴപ്പങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്,ഗൗരി, കാലത്തെ തന്നെ മഹിയോടൊപ്പം, സ്കൂളിലേക്ക് പോകും.

മഹി തന്നെയാണ് അവളെ തിരികെ കൂട്ടിക്കൊണ്ട് വരുന്നതും.

കുട്ടികൾക്ക് ക്ലാസ്സ്‌ ഒക്കെ എടുക്കുന്നത് കൊണ്ട് അവളും ഉഷാർ ആണ്..

നാല് മണി ആകുമ്പോൾ മുതൽക്കേ ടീച്ചറമ്മ പടി വാതിൽക്കൽ നില ഉറപ്പിച്ചിട്ടുണ്ടാവും… ഗൗരി വരുന്നതും കാത്തു..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…