നിന്നെയും കാത്ത്: ഭാഗം 58
രചന: മിത്ര വിന്ദ
രാവിലെ എഴുന്നേറ്റപ്പോൾ മുതൽക്കേ ഗൗരിക്ക്, ചെറിയതോതിൽ ഉള്ള ഛർദി തുടങ്ങിയിരുന്നു… മഹി ആണെങ്കിൽ അന്ന് കുറച്ചു വർക്ക് കിടപ്പുള്ളത് കൊണ്ട് നേരത്തെ ഓഫീസിലേക്ക് പോകുകയും ചെയ്തു.. വാടി തളർന്നു ഇരിക്കുന്ന ഗൗരിയേ കണ്ടപ്പോൾ സരസ്വതി ടീച്ചർക്ക് സങ്കടം ആയി. മോളെ…… നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ. ഇല്ല ടീച്ചറമ്മേ… നിക്ക് കുഴപ്പം ഒന്നും ഇല്ലന്നേ… അവൾ ഒരു വരണ്ട ചിരി ചിരിച്ചു. ആ സമയത്ത് ലീലചേച്ചി അവൾക്ക് കുടിക്കുവാനായി, ഒരു ഗ്ലാസ് കട്ടൻ ചായ കൊണ്ട് വന്നു. കൂട്ടത്തിൽ, രണ്ട് ബിസ്‌ക്കറ്റും. അത് അൽപാല്പം ആയി കുടിച്ചപ്പോൾ അവൾക്ക് തെല്ലു ആശ്വാസം തോന്നി…
കാലത്തെ കഴിക്കുവാനായി പുട്ടും കടല കറി യും ആയിരുന്നു ലീല ഉണ്ടക്കിയത്.. ഭക്ഷണം എല്ലാം എടുത്തു മേശമേൽ വെച്ചപ്പോൾ ആണ് ആരോ കാളിംഗ് ബെൽ മുഴക്കിയത്. ഇതു ആരാണോ ആവോ…. ടീച്ചറമ്മ എഴുനേറ്റു. അമ്മ അവിടെ ഇരുന്നോ.. ഞാൻ നോക്കീട്ട് വരാം… ഗൗരി ചെന്നു വാതിൽ തുറന്നു. ആഹാ… കിച്ചു ആയിരുന്നോ….. ഹ്മ്മ്…. അതേല്ലോ കുട്ടാ… ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അല്ലേ…. രണ്ടാളും കൂടി അകത്തേക്ക് പ്രവേശിച്ചു.. യ്യോ സത്യം ആയിട്ടും, ഞാൻ ഓർത്തില്ല കിച്ചു ആണെന്ന്… ഭയങ്കര സർപ്രൈസ് ആയിപ്പോയല്ലോടാ … മകളെ കണ്ടതും സരസ്വതി ടീച്ചർ ക്ക് മുഖം പ്രകാശിച്ചു.
ലീവ് കിട്ടില്ലെന്ന് പറഞ്ഞിട്ട്, എങ്ങനെ ഒപ്പിച്ചു പെണ്ണേ… ടീച്ചർ ക്ക് അത്ഭുതം ആയി. . ഹ്മ്മ്…. എന്റെ ഇളയ നാത്തൂന് വിശേഷം ഉണ്ടെന്ന് അറിഞ്ഞപ്പോൾ, എനിക്ക് അങ്ങട് ഇരിക്ക പൊറുതി, ഇല്ലായിരുന്നു.. ഒരു ദിവസത്തെ ലീവ് കാലു പിടിച്ചു ചോദിച്ചിട്ടാ ഒന്നു സെറ്റ് ആക്കിയേ…. . കൃഷ്ണ വന്നു കസേരയിൽ ഇരുന്നു. എന്നിട്ട് ഗൗരി യെ പിടിച്ചു അടുത്ത് ഇരുത്തി. ഹ്മ്മ്… പറയു ഏടത്തി… എന്തൊക്കെ ഉണ്ട് വിശേഷം..ഇങ്ങൾക്ക് മൂന്നാൾക്കും സുഖം ആണോ.. അവളുടെ വയറിൽ ഒന്നു തോണ്ടി കൊണ്ട് കൃഷ്ണ ചോദിച്ചു. ഛർദി ആയിരുന്നു ന്റെ കിച്ചുമോളെ… ഇപ്പോള ഇത്തിരി ആശ്വാസം തോന്നിയെ….
ല്ലേ കുട്ട്യേ….. . ലീല ചേച്ചി ആണെങ്കിൽ ഏലക്ക ഇട്ടു തിളപ്പിച്ച ചായ പതപ്പിച്ചു അടിച്ചു ഒരു കപ്പിലേക്ക് പകർന്നു കൊണ്ട് വന്നു കൊടുത്തത് ആണ് കൃഷ്ണ ക്ക്.. ആഹ്ഹ…. കലാ പരിപാടികൾ അപ്പോളേക്കും ആരംഭിച്ചോ…. അവരോട് ചായ മേടിച്ചു ചുണ്ടോടു ചേർത്തു കൊണ്ട് അവൾ, ചോദിച്ചു. ഗൗരി ആണെങ്കിൽ ഒന്നു പുഞ്ചിരി ച്ചു കൊണ്ട് ഇരുന്നത് മാത്രം ഒള്ളു. മഹി എത്തിയപ്പോൾ 11മണി കഴിഞ്ഞു.. ഗൗരി അപ്പോഴേക്കും, റെഡിയായി നിൽക്കുകയായിരുന്നു… സരസ്വതി ടീച്ചറും കിച്ചുവും വരാമെന്ന് പറഞ്ഞു എങ്കിലും ഗൗരി, കുഴപ്പമില്ലെന്നും മഹിയേട്ടനോടൊപ്പം പോയിട്ട് വരാം എന്നും പറഞ്ഞു…
“കിച്ചു… നീ ഇതു എപ്പോ എത്തി ” ഗൗരിയോടൊപ്പം, അനുജത്തിയും സിറ്റൗട്ടിലേക്ക് ഇറങ്ങി വന്നപ്പോഴാണ്, മഹി അവളെ കണ്ടത്. ” ഞാൻ വന്നിട്ട് കുറച്ച് സമയമായി ഏട്ടാ…… ” അവൾ മഹിയുടെ അടുത്തേക്ക് വന്നു… “നീ വെറുതെ ഇറങ്ങിയതാണോ….” “ഏടത്തിയുടെ വിശേഷം അറിഞ്ഞപ്പോൾ, ഇങ്ങോട്ടേക്ക് ഒന്ന് ഓടി വരണമെന്ന് തോന്നി… എന്റെ സുന്ദരിക്കുട്ടിയെ ഒന്ന് കാണുവാൻ …”ഗൗരിയുടെ കവിളിൽ ഒന്ന് ചെറുതായി പിച്ചി കൊണ്ട് അവൾ പറഞ്ഞു. “ഹ്മ്മ്…. ഇത് ലാസ്റ്റ് ഇയർ ആണെന്ന് ഓർത്തോണം,എക്സാം അടുത്തു വരികയല്ലേ…” “ആഹ്……”
” സമയം കളയാതെ പോയിരുന്നു പഠിക്ക്… ” “ഓഹ്… ഈ ഏട്ടന്റെ ഒരു കാര്യം…. എനിക്കിങ്ങോട്ട് വന്നാൽ യാതൊരു സമാധാനവും തരില്ല അല്ലേ…..” അവനെ നോക്കി മുഖം വീർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു. ” നേരം പോകുന്നു ട്ടോ ഹോസ്പിറ്റലിൽ പോയിട്ട് വരൂ മക്കളെ…. ” സരസ്വതി ടീച്ചർ വിളിച്ചു പറഞ്ഞപ്പോൾ,മഹി വണ്ടി സ്റ്റാർട്ട് ചെയ്തു…. “ഗൗരി…..” “എന്തോ ” ” നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്” കുറച്ചു ദൂരം പിന്നിട്ടിട്ടും, ഗൗരിയുടെ യാതൊരു അനക്കവും, ഇല്ലാതെ വന്നപ്പോൾ, മഹി അവളെ നോക്കി. “ഒന്നുമില്ല മഹിയേട്ടാ… ഞാൻ വെറുതെ ”
” നീ,എന്താണ് പെണ്ണേ ഈ ആലോചിച്ചു കൂട്ടുന്നത്…” “എന്തോ ഒരു ടെൻഷൻ പോലെ…” എന്തിന് ” “അത് അറിയില്ല…” ” നിനക്കിപ്പോൾ യാതൊരുവിധ ടെൻഷന്റെയും ഒരു ആവശ്യവുമില്ല…. ഞാൻ ഇന്നലെ പറഞ്ഞില്ലേ, ഈ സമയത്ത്, വേണ്ടാത്ത ചിന്തകളിലൂടെ, ഉഴറി നടക്കാതെ, നല്ല കുട്ടിയായിട്ട്, സമാധാനത്തോടെ ഇരുന്നോണം എന്ന് .” മഹിയാണെങ്കിൽ വളരെ പതുക്കെയാണ് വണ്ടി ഓടിക്കുന്നത്…. ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഏകദേശം 12 മണിയോളമായി.. ”
ഡോക്ടർ അനുരാധ വർമ്മ ” അവർ ആയിരുന്നു അവിടത്തെ മെയിൻ ഗൈനക്കോളജിസ്റ്റ്. മഹിയും ഗൗരിയും കൂടി , ഡോക്ടറെ കാണുവാനായി, ഒരു 20 മിനിറ്റോളം വെയിറ്റ് ചെയ്തുള്ളൂ,,,, ശ്രീഗൗരി മഹേശ്വർ.. അപ്പോഴേക്കും ഒരു സിസ്റ്റർ അകത്തുനിന്നും ഉറക്കെ പേര് വിളിച്ചു . രണ്ടാളും കൂടി അകത്തേക്ക് പ്രവേശിച്ചു. അല്പം തടിച്ച, ഇരുനിറമുള്ള ഒരു മധ്യവയസ്ക ആയിരുന്നു ഡോക്ടർ അനുരാധ.. “ഇരിക്കൂ ” അവരെ നോക്കി പുഞ്ചിരി ച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു അവിടെ കിടന്ന കസേരയിലേക്ക്, ഇരുവരും കൂടി ഇരുന്നു. ഗൗരിയുടെ, മിസ്സിംഗ് പീരീഡിന്റെ ഡേറ്റിനെ കുറിച്ചും,മറ്റും ഡോക്ടർ വിശദമായി കുറിച്ചു.
ശേഷം അവളുടെ ബിപിയും വെയിറ്റും ഒക്കെ ചെക്ക് ചെയ്തു.. ഗൗരി എന്ത് ചെയ്യുന്നു. ഞാൻ ടീച്ചർ ആണ്.. ഓക്കേ ഓക്കേ….. അടുത്താണോ സ്കൂൾ…. അതോ ഒരുപാട് ട്രാവൽ ചെയ്യണോ..? വേണ്ട ഡോക്ടർ…. ഒരു 10 മിനിറ്റ് മതി, സ്കൂളിലേക്ക് എത്തുവാൻ. ഞാൻ മിക്കവാറും ഹസ്ബന്റിന്റെ കൂടെയാണ് പോകുന്നത്.. ഹ്മ്മ്…. അങ്ങനെ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ… അതുകൊണ്ട് ജോലിക്ക് പോകുന്നത് ഒരു തടസ്സമില്ല കേട്ടോ… പിന്നെ പ്രൈമി ആയതുകൊണ്ട്,ആദ്യത്തെ മൂന്നുമാസത്തേക്ക് ഒന്ന് സൂക്ഷിക്കണം…. ഒരുപാട് വെയിറ്റ് ഉള്ള സാധനങ്ങൾ ഒന്നും എടുക്കരുത്,,
ചെറിയ ചെറിയ ജോലികളൊക്കെ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല,,, ആവശ്യത്തിന് ഭക്ഷണം കഴിച്ച് ധാരാളം വെള്ളമൊക്കെ കുടിച്ച്, സന്തോഷമായിട്ടിരിക്കുക…. ഓക്കേ… വേണ്ട,നിർദ്ദേശങ്ങൾ ഒക്കെ കൊടുത്ത ശേഷം, ഒരു ബ്ലഡ് ടെസ്റ്റിനു കൂടി ഡോക്ടർ കുറിച്ചു.. അത്രനേരം, സന്തോഷത്തോടുകൂടി ഇരുന്ന് ഗൗരിയുടെ മുഖം പെട്ടെന്ന് മാറിയത് മഹി ശ്രദ്ധിച്ചു. ഈ ടെസ്റ്റ് നടത്തിയിട്ട്,പുറത്തു വെയിറ്റ് ചെയ്താൽ മതി, റിസൾട്ട് ആവുമ്പോൾ സിസ്റ്റർ വിളിച്ചോളൂo… പിന്നെ യൂറിൻ ടെസ്റ്റ് ആവശ്യമില്ല, താൻ സ്ട്രിപ്പ് കൊണ്ടുവന്നു കാണിച്ചല്ലോ അതുമതി…
ഡോക്ടർ ആണെങ്കിൽ ഫയൽ, അടുത്തു നിന്നിരുന്ന സിസ്റ്ററിന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് അവരോട് പറഞ്ഞു.. ഏട്ടാ….. എന്താ ഗൗരി.. എനിക്ക് തല കറങ്ങുന്നതുപോലെ… അതിനു ബ്ലഡ് എടുത്തു പോലുമില്ലല്ലോ… ഇല്ല… പക്ഷേ എന്തോ… എനിക്ക് കണ്ണിൽ ഇരുട്ട് കയറുന്നു… മഹിയുടെ കൈയിലേക്ക് അവൾ അമർത്തിപ്പിടിച്ചു.. പെട്ടെന്ന് അവൻ അവളെ, ഇവിടെ കിടന്നിരുന്ന ഒരു കസേരയിലേക്ക് ചാരി ഇരുത്തി. എന്താ എന്തുപറ്റി… അവരുടെ ഒപ്പം വന്ന സിസ്റ്റർ ചോദിച്ചു. ” കുഴപ്പമില്ല…. ചെറിയൊരു തലകറക്കം പോലെ” പക്ഷേ അവരോട് പറഞ്ഞു “വീൽചെയർ വിളിക്കണോ….”
” വേണ്ടെന്നേ … കുറച്ചു കഴിയുമ്പോൾ മാറിക്കോളും…. ” ഒരു 15 മിനിറ്റ് അവിടെ ഇരുന്നതിനുശേഷം ആണ്, അവർ ലാബിലേക്ക് പോയത്.. ഗൗരി ആണെങ്കിൽ അവനെ പിന്നിലേക്ക് വലിക്കുന്നതുപോലെ അവന് തോന്നി. ” ഇതെന്താ ഗൗരി കൊച്ചു കുട്ടികളെപ്പോലെ ” മഹി അല്പം ദേഷ്യം അഭിനയിച്ചുകൊണ്ട് അവളെ നോക്കി. എനിക്കൊരു ചെറിയ പേടി ഉണ്ട് ഏട്ടാ…. കുഴപ്പമില്ല ന്നേ… നീ വാ ഇങ്ങട്…. കണ്ണുകൾ ഇറുക്കി പൂട്ടിയിരിക്കുന്ന, ഗൗരിയേ നോക്കി ഒരു ചിരിയോടുകൂടിയാണ് ലാബിലെ സിസ്റ്റർ ബ്ലഡ് എടുത്തത്. ” കഴിഞ്ഞു കേട്ടോ , എഴുന്നേറ്റോളൂ… ”
അവർ പറഞ്ഞപ്പോൾ, ഗൗരി കണ്ണ് തുറന്നു…. അറിഞ്ഞത് പോലുമില്ല… അവൾ മഹിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി… ” ഇതിനാണോ പെണ്ണേ നീ തലകറങ്ങിയത്…. ” അവൾ കസേരയിൽ നിന്നും എഴുന്നേൽക്കുവാനായി അവൻ തന്റെ വലതു കൈ നീട്ടി…. ശോ… മഹിയേട്ടാ…. ഒരു വേദനയും ഇല്ലായിരുന്നു കേട്ടോ…. അന്ന് കാലിൽ കുപ്പിച്ചില്ല കൊണ്ട് ദിവസം, നമ്മൾ ഹോസ്പിറ്റലിൽ പോയില്ലേ.. സിസ്റ്റർ ആണെങ്കിൽ കുത്തിവെച്ചപ്പോഴും, ബ്ലഡ് എടുത്തപ്പോഴും ഒക്കെ എനിക്ക് വല്ലാത്ത വേദനയായിരുന്നു…. ചുണ്ട് പിളർത്തി പറയുന്നവളെ നോക്കി, അവളെയും ചേർത്തുപിടിച്ചുകൊണ്ട് അവൻ നടന്നു..… തുടരും…..