Friday, January 17, 2025
Novel

നിന്നെയും കാത്ത്: ഭാഗം 55

രചന: മിത്ര വിന്ദ

മഹി ഇന്നലെ രാത്രിയിൽ കണ്ട സ്വപ്നത്തെ കുറിച്ച് പറയുക ആണ് ഗൗരി. പൂജമുറിയിൽ കയറി നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം,, അടുക്കളയിലേക്ക് വന്നത് ആയിരുന്നു ടീച്ചറമ്മ… ലീല ചേച്ചിയും ഉണ്ട് ഗൗരി ടേ അരികിലായി. എന്റെ അമ്മേ…. മഹിയേട്ടൻ നിലവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റു,,, ഞാനങ്ങ് പേടിച്ചുപോയി… എന്താ പറ്റിയെന്ന് ചോദിച്ചിട്ട് പറയു. ന്നതുമില്ല… കുറച്ചു സമയം എടുത്തു ആൾ ഒന്ന് റിലാക്സ് ആകാൻ…… ” ഇതെന്താ ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം കാണൽ ഒക്കെ…. മോള് വേഗം ചെന്ന് അവനെ വിളിച്ചുണർത്ത്… എന്നിട്ട്, മഹാദേവന്റെ അടുത്ത് പോയി രണ്ടുപേരും തൊഴുതു പ്രാർത്ഥിക്കു….

രണ്ടാളുടെയും പേർക്ക് മൃത്യുഞ്ജയവും കഴിപ്പിക്കണം….. ” ടീച്ചർ ആലോചനയോടെ പറഞ്ഞു.. “ഹേയ്… അതു ഒന്നും സാരമില്ല അമ്മേ… വെറും ഒരു സ്വപ്നം അല്ലേ….” അവൾ അതു ചിരിച്ചു തള്ളി. മോളെ ഗൗരി ടീച്ചർ പറയുന്നത് അനുസരിക്ക്…. മഹിക്കുട്ടനെ വിളിച്ചുണർത്തി അമ്പലത്തിൽ പോകൂ രണ്ടാളും ലീല ചേച്ചിയും ടീച്ചറമ്മയുടെ വാക്കുകളോട് അനുകൂലിച്ചു.. “ലീലേ ” ” എന്താ ടീച്ചറെ ” ” മഹി ഉണർന്നോ എന്ന് നോക്കിക്കേ…. ഇല്ലെങ്കിൽ അവനെ വിളിച്ചുണർത്ത് ” “ശരി ടീച്ചറെ ” ലീല ഇറങ്ങിപ്പോകാൻ തുടങ്ങിയതും ഗൗരി അവരെ തടഞ്ഞു.. ലീല ചേച്ചി ഞാൻ പോയി നോക്കാം…. ഉണർന്നോ എന്ന്…. ചേച്ചി വെറുതെ സ്റ്റെപ് കേറി പോകണ്ട ”

അവൾ മുകളിലേക്ക് ചെന്നപ്പോൾ കണ്ടു ആലോചന യോടെ ബെഡിൽ എഴുനേറ്റ് ഇരിക്കുന്ന ഏട്ടനെ.. അവൾ റൂമിലേക്ക് കയറി വന്നതുപോലും മഹി അറിഞ്ഞിരുന്നില്ല…. “ശോ… ഇത് ഏത് ലോകത്താണ് എന്റെ സാറേ…. ഇന്നലത്തെ സ്വപ്നത്തിന്റെ കെട്ടുവിട്ടില്ലെന്ന് തോന്നുന്നു….” അവൾ അവനോട് ചേർന്നിരുന്നു… ” സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോഴും അത് ഓർക്കുമ്പോൾ പേടി തോന്നുന്നു ഗൗരി… നീ ഒരാഴ്ചത്തേക്ക് എവിടേക്കും പോകണ്ട…വീട്ടിൽ തന്നെ ഇരുന്നോണം….” “യ്യോ… ഇതെന്തൊരു കഷ്ടമാണ് മഹിയേട്ടാ….. ഞാൻ എത്ര ദിവസമായി സ്കൂളിൽ പോയിട്ട്… ഇനി ചെന്നില്ലെങ്കിൽ എന്നെ അവർ ജോലിയിൽ നിന്നും പിരിച്ചു വിടും….”

” പിരിച്ചു വിട്ടോട്ടെ…. നീ കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കുന്ന പൈസ കൊണ്ട് ജീവിക്കേണ്ട ഗതികേട് ഒന്നും ഇവിടെ ആർക്കും ഇല്ല… പിന്നെ നിനക്ക് വീട്ടിലിരുന്ന് വെറുതെ മുഷിഞ്ഞ ബോറടിക്കുമല്ലോ എന്ന് കരുതിയാണ്, ഞാൻ നിന്നെ ജോലിക്ക് പോകുവാൻ സമ്മതിച്ചത് ” ” എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രൊഫഷനാണ് ടീച്ചിംഗ്…. പറ്റുന്നിടത്തോളം കാലം ആ ജോലി തുടരണം എന്നാണ് എന്റെ ആഗ്രഹവും ” ” ആഗ്രഹമല്ലേ ഉള്ളൂ… അത് നടക്കണം എന്നൊന്നും ഇല്ലല്ലോ.നീ തൽക്കാലം എവിടേക്കും പോകുന്നില്ല…” അതും പറഞ്ഞുകൊണ്ട് മഹി അവളെ നോക്കി കണ്ണുരുട്ടി…. “ഗൗരി….” പെട്ടെന്ന് അവന്റെ ശബ്ദം മാറി..

” എന്താ ഏട്ടാ…എന്താ പറ്റിയെ…” ” സ്വപ്നത്തിൽ ആയാൽ പോലും… എനിക്ക് ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ ഗൗരി…. നീയില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച്, എനിക്ക് ആലോചിക്കാൻ പോലും വയ്യ…. ഓഫീസിലേക്ക് ചെന്നു കഴിഞ്ഞാലും എന്റെ ഉള്ളിൽ മുഴുവൻ നീയാണ്…. ചിലപ്പോഴൊക്കെ ഞാൻ ഓർക്കും വല്ല പൈങ്കിളി കഥയിലെയും നായികനായി പോവുകയാണോ ഞാനെന്ന്…. പക്ഷേ…. അത്രത്തോളം എന്റെ ഉള്ളിൽ നീ നിറഞ്ഞു നിൽക്കുകയാണ്” അതു പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.. ഗൗരി പെട്ടെന്ന് അവനെ ഇറു lക്കി പുണർന്നു… സാരമില്ല മഹിയേട്ടാ … ഇങ്ങനെ വിഷമിക്കാനും മാത്രം ഒന്നും സംഭവിച്ചില്ലല്ലോ…

അത്ര പെട്ടെന്നൊന്നും നമ്മളെ രണ്ടാക്കുവാൻ ഈശ്വരന് കഴിയില്ലന്നേ….. ഗൗരി അല്ലേ ഈ പറയുന്നത്…. അവന്റെ, ചുമലിലേക്ക് മുഖം പൂഴ്ത്തി അവൾ പറഞ്ഞു. ” മോളെ ഗൗരി… മഹി ഉണർന്നോ….” താഴത്തെ നിലയിൽ നിന്നും അമ്മയുടെ ശബ്ദം “ആ അമ്മേ ഏട്ടൻ ഉണർന്നു…” അവൾ അവർക്ക് മറുപടിയും നൽകി. “മ്മ്… എന്താണ് ഗൗരി അമ്മ ഇത്ര രാവിലെ എന്നെ തിരക്കുന്നത്”? “എന്റെ മഹിയേട്ടാ ഞാനാണെങ്കിൽ ഇന്നലെ കണ്ട സ്വപ്നത്തെക്കുറിച്ച് അമ്മയോടും ലീല ചേച്ചിയോടും പറഞ്ഞുപോയി… അത് കേട്ടതും അമ്മയ്ക്ക് നിർബന്ധം ഇപ്പോൾ തന്നെ നമ്മൾ രണ്ടാളും കൂടി മഹാദേവന്റെ അമ്പലത്തിൽ പോകണമെന്ന്, മൃത്യുഞ്ജയം നടത്താൻ….

ഞാൻ കുറെ പറഞ്ഞു നോക്കി എവിടെ കേൾക്കാന്…. ഒന്ന് സമ്മതിക്കേണ്ടേ….” വിഷമത്തോടുകൂടി അവൾ മഹിയെ നോക്കി.. ” അമ്മ പറഞ്ഞാലും ഇല്ലെങ്കിലും ഇന്ന് കാലത്തെ തന്നെ അമ്പലത്തിൽ പോകണം എന്ന് ഞാൻ തീരുമാനിച്ചതാണ്…. നീ വേഗം റെഡിയായിക്കൊ,നമ്മൾക്ക് കാലത്തെ തന്നെ പോയിട്ട് വരാം” അവൻ കിടക്ക വിട്ട് എഴുന്നേറ്റു.. പെട്ടെന്ന് ഗൗരി അവന്റെ കയ്യിൽ കയറി പിടിച്ചു… ” എന്താ ഗൗരി” നോക്കിയപ്പോൾ കണ്ടു അവളുടെ കണ്ണ് നിറഞ്ഞ് തൂവുന്നത്. ഒരക്ഷരം പോലും പറയാതെ കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു..

“ന്റെ കൊതി തീർന്നിട്ടില്ല മഹിയേട്ടാ….അങ്ങനെ പെട്ടെന്നൊന്നും എന്റെ മഹിയേട്ടനെ വിട്ട് ഞാൻ ഒരിടത്തേക്കും പോകുകയുമില്ല . ” അത്രമാത്രം പറഞ്ഞിട്ട് അവൾ വെളിയിലേക്ക് ഓടി. എത്ര നിയന്ത്രിച്ചിട്ടും മഹിയുടെ കണ്ണുനീർ ധാരധാരയായി ഒഴുകി.. . തണുത്ത വെള്ളം മുഖത്തേക്ക് വീഴുമ്പോൾ, ഉപ്പുരസം നിറഞ്ഞ കണ്ണുനീരും, ആ വെള്ളത്തിനൊപ്പം , അവന്റെ കവിളിലൂടെ അരിച്ചിറങ്ങി.. അമ്പലത്തിലേക്ക് പോകുവാൻ ഒരുങ്ങിയാണ് മഹി താഴേക്ക് വന്നത്.. ഗൗരിയും പെട്ടെന്ന് തന്നെ റെഡിയായിരുന്നു.. ടീച്ചറമ്മ ആണെങ്കിൽ പൂജാമുറിയിൽ പ്രാർത്ഥനയിലാണ്… ” അമ്മയുടെ പ്രാർത്ഥന ഇതുവരെയും കഴിഞ്ഞില്ലേ ലീല ചേച്ചി… ” ” ഇപ്പൊ വരും മോനെ…. ”

അവർ പറഞ്ഞു പെട്ടെന്ന് തന്നെ ടീച്ചറമ്മ ഇറങ്ങി വരികയും ചെയ്തു… “മോനെ… മഹി…” “എന്താ അമ്മേ ” ” നിങ്ങൾക്ക് പോകാൻ ധൃതി ഉണ്ടോ ” ” ഇല്ലമ്മേ…എന്താണെന്ന് പറഞ്ഞോളൂ ” ” ഒരു 15 മിനിറ്റ് വെയിറ്റ് ചെയ്യ്…. ഞാനേ കുറച്ച് കൂവളത്തിലാ, അടർത്തിക്കൊണ്ടുവന്നു ഒരു മാല കെട്ടിത്തരാം…. അതുകൊണ്ട് പോയി മഹാദേവന്റെ നടത്തിവച്ച് പ്രാർത്ഥിക്കണം ” ” അവിടെനിന്നും മേടിച്ചു വെച്ചാൽ പോരെ അമ്മേ….വാരാസ്യർ, ഇപ്പോൾ എത്തിയിട്ടുണ്ടാവും….” ” അതു കുഴപ്പമില്ല മോനേ… നമ്മുടെ, കിഴക്കുവശത്തായി നിൽക്കുന്ന, കൂവളത്തിൽ കുറച്ച് ഇലകൾ ഉണ്ട്…ഞാനത് പോയി എടുത്തുകൊണ്ടു വരാം… ” അതും പറഞ്ഞുകൊണ്ട് അവർ മുറ്റത്തേക്ക് ഇറങ്ങി..

ലീല ചേച്ചിയോട്, വാഴനാര് എടുക്കാൻ ടീച്ചറമ്മ നിർദ്ദേശവും നൽകി…. വളരെ പെട്ടെന്ന് തന്നെ, മാലകെട്ട് പൂർത്തിയാക്കി, ഒരു ഇല ചീന്തി ലേക്ക് വെച്ച്, അല്പം വെള്ളവും കുടഞ്ഞ്, ടീച്ചറമ്മ, ഗൗരിയെ ഏൽപ്പിച്ചു.. കുറച്ചേറെ വഴിപാടുകൾ, കഴിപ്പിക്കുവാനായി മഹിയുടെ കയ്യിലേക്ക്, ഒരു കുറിപ്പും കൊടുത്തു… *** ക്ഷേത്രത്തിലെത്തും വരെയും ഇരുവരും നിശബ്ദരായിരുന്നു.. ശനിയാഴ്ച ആയതിനാൽ,ചെറിയ തിരക്കൊക്കെ ഉണ്ടായിരുന്നു അമ്പലത്തിൽ… മഹിം ഗൗരിയും കൂടി ശ്രീകോവിലിൻ ഉള്ളിലേക്ക് പ്രവേശിച്ചു…. അമ്മ പറഞ്ഞതുപോലെ, കോവിലിലെ നടയിൽ, കൂവളത്ത് മാല വെച്ച്, ഗൗരി കണ്ണടച്ച് പ്രാർത്ഥിച്ചു…..

അപ്പോഴെല്ലാം മഹി വേറെ ഏതോ ലോകത്ത് ആയിരുന്നു… അവിടെ താനും തന്റെ മഹാദേവനും മാത്രമാണെന്ന് അവന് തോന്നി… “മഹാദേവ….. അറിഞ്ഞോ അറിയാതെയോ ചെയ്ത, പാപങ്ങളും കുറ്റങ്ങളും ഒക്കെ പൊറുത്ത്, എനിക്ക് മാപ്പ് നൽകണം… എന്റെ ഗൗരിയെ ഞാൻ ഒരുപാട് സങ്കടപ്പെടുത്തിയിട്ടുണ്ട്… അവളുടെ കണ്ണുനീര്, നീയാണ് തുടച്ചു മാറ്റിയത്… ഒരുമിച്ച് ജീവിച്ചു തുടങ്ങിയിട്ട് അധികമായില്ല,,,, എല്ലാം അങ്ങേയ്ക്ക് അറിയാമല്ലോ…. ഒരു സ്വപ്നമാണെങ്കിൽ പോലും, അതെന്നെ വല്ലാതെ തളർത്തി… ഭഗവാനെ…. അവളില്ലാതെ, എനിക്ക് വയ്യ…. തകർന്നുപോകും ഞാന്….. എന്നെ നീ ഓർക്കണ്ട…. പാവമാണ് എന്റെ ഗൗരി…… അവളെ, കാത്തു രക്ഷിക്കാൻ, അവളുടെ ആയുസ്സിന് ഒരു കോട്ടവും തട്ടാതെ ഇരിക്കുവാൻ, അങ്ങേയ്ക്ക് മാത്രമേ കഴിയൂ…..

സർവ്വ ജഗത്തിനും, ആധാരമായ,പരം പൊരുളെ…. എന്റെ ഗൗരിയേ രക്ഷിച്ചോണം ” മെല്ലെ അവൻ മിഴികൾ തുറന്നു… കൈവെടിയുകയില്ല…… മനസ്സിന്റെ കോണിൽ ആരോ മന്ത്രിക്കും പോലെ… അവന്റെ മിഴികൾ വീണ്ടും ഈറനണിഞ്ഞു… ആരും കാണാതെ അവ തുടച്ചു മാറ്റി കൊണ്ട് അവൻ കോവിലിൽ പ്രദക്ഷിണം വെച്ചു. ഭസ്മ കൊട്ടയിൽ നിന്നും അല്പം ഭസ്മം എടുത്തു നീളത്തിൽ നെറ്റിമേൽ വരച്ചു കൊണ്ട് പാർവതി ദേവീടെ നടയിലേക്ക് പോയി. അമ്പലത്തിൽ നിന്നും ഇറങ്ങി, ആൽമരച്ചുവട്ടിലേക്ക് വരുമ്പോഴാണ്, മഹി യോടൊപ്പം നേരത്തെ പഠിച്ചിരുന്ന ഒരു സുഹൃത്തിനെ കണ്ടത്.. വിഷ്ണു എന്നായിരുന്നു അവന്റ പേര്. “ഹെലോ… മഹി…..” “ആഹ് വിഷ്ണു….”

” എന്തൊക്കെയുണ്ട് വിശേഷങ്ങൾ ഒരുപാട് കാലമായല്ലോ കണ്ടിട്ട്…. ” വിഷ്ണു മഹിയുടെ കൈക്ക് പിടിച്ചു… ” ഞാൻ സ്വീഡനിൽ ആയിരുന്നു…. രണ്ടുമൂന്നു ദിവസമായതേയുള്ളൂ നാട്ടിലെത്തിയിട്ട്…… ” രണ്ടാളും കുശലം പറഞ്ഞുകൊണ്ട് കുറച്ചു സമയം നിന്നു, മഹി,ഗൗരിയെ അവനു പരിചയപ്പെടുത്തിക്കൊടുത്തു… അവൾ പുഞ്ചിരിച്ചുകൊണ്ട് നിന്നതേയുള്ളൂ. സംസാരിച്ച കൂട്ടത്തിൽ ആണ് വിഷ്ണു മഹിയോട് ഒരു കാര്യം പറഞ്ഞത്,, ” നീ അറിഞ്ഞായിരുന്നോ മഹി, ” ” എന്താടാ” ” നമ്മുടെ സീനിയർ ആയിട്ട് പഠിച്ചിരുന്ന, ഒരു ഡയാന തോമസ്….. ” ” ഓ യെസ് ഞാനോർക്കുന്നു…. ഭയങ്കര പഠിപ്പിസ്റ്റ് അല്ലായിരുന്നോ ആള്., ഡയാന യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആയിരുന്നു എന്ന് തോന്നുന്നു…”

“അതേ.. അതു തന്നെ ആണ് ആളു…” “മ്മ്… ഡയാനയ്ക്കി എന്തുപറ്റി… അവർ നാട്ടിലാണോ” ” അല്ലടാ .. ഡയാന ഫാമിലിയുമായി യുഎസിൽ ആണ്….” “മ്മ്…..” “ഞാൻ ഇന്നലെ,വെറുതെ,ഇരുന്നപ്പോൾ, നമ്മുടെ ഗോവിന്ദൻ മാഷിനെ ഒന്ന് വിളിച്ചു…. മാഷാണ് അപ്പോൾ എന്നോട് പറഞ്ഞത് ദ ഡയാന മരിച്ചുവെന്ന്” ” മരിച്ചെന്നോ എങ്ങനെ… ” മഹി ഞെട്ടി തരിച്ചു നിന്നുപോയി.. “ഹ്മ്മ്…. യുഎസിൽ വച്ച് ഒരു ആക്സിഡന്റ് ഉണ്ടായി ഡയാന സ്പോട്ടിൽ വെച്ച് തന്നെ മരണപ്പെട്ടു…….” “ഓഹ് മൈ ഗോഡ്…” ആൽത്തറ യിലേക്ക് കൈ ഊന്നി നിന്നു പോയി അവൻ. വിഷ്ണു പറഞ്ഞ കാര്യങ്ങളൊക്കെ കേട്ടപ്പോൾ, താൻ ഇന്നലെ കണ്ട സ്വപ്നവുമായി സാമ്യമുള്ളത് പോലെയാണ് മഹിക്കു തോന്നിയത്…

അവനോട് യാത്ര പറഞ്ഞു വീട്ടിലെത്തിയപ്പോൾ,ഗൗരിയാണ് ഈ കാര്യവും അമ്മയോടും ലീല ചേച്ചിയോടും പറഞ്ഞത്. “ആഹ് മോനേ…. പണ്ടുള്ള കാരണവന്മാർ പറയും, അവനവന് എന്തെങ്കിലും സംഭവിക്കുന്ന സ്വപ്നം കണ്ടാൽ അത്, വേറെ എവിടെയെങ്കിലും, ആർക്കെങ്കിലും പറ്റിയതാവും എന്ന്…. ഇതും അങ്ങനെ കൂട്ടിയാൽ മതി…..” അമ്മ പറഞ്ഞപ്പോൾ മഹിക്കും തോന്നി അത് ശരിയാണെന്ന്…. പകുതിയിലേറെ സമാധാനം അവന് അപ്പോൾ തോന്നി…. റൂമിലെത്തി വേഷം മാറിയിട്ട്, അവൻ ഓഫീസിലേക്ക് പോകാൻ തയ്യാറെടുത്തു.. ഇന്നിനി സ്കൂളിലേക്ക് പോകേണ്ടെന്നും, ശനിയാഴ്ച ആയതുകൊണ്ട്, കുട്ടികൾ ആരും ഇല്ലല്ലോ എന്നും ചോദിച്ചു, ടീച്ചർ അമ്മ ഗൗരി യെ തടഞ്ഞു.. **

വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാറായപ്പോഴാണ്, മഹിയുടെ ഫോണിലേക്ക് ഗൗരിയുടെ ഒരു മെസ്സേജ്.. “മഹിയേട്ടാ….. എനിക്ക് ചെറിയൊരു സംശയം ഉണ്ട്… ഞാൻ ആരോടും പറഞ്ഞിട്ടില്ല കേട്ടോ…. വരുമ്പോൾ ഒരു, പ്രഗ്നൻസി ടെസ്റ്റിന്റെ കിറ്റ് കൂടി വാങ്ങി കൊണ്ടു വരുമോ….” മെസ്സേജ് കണ്ടതും അവന്റെ ഉള്ളം തുടികൊട്ടി.. ഫോൺ വിളിച്ചിട്ട് ഒട്ടു പെണ്ണ് എടുക്കുന്നുമില്ല… അല്പം കഴിഞ്ഞതും ഒരു മെസ്സേജ് കൂടി.. ” എനിക്ക് നാണമാ മഹിയേട്ടാ… ഇപ്പൊ ഒന്നും സംസാരിക്കേണ്ട കേട്ടോ.. വരുമ്പോൾ കൊണ്ട് വന്നാൽ മതി “… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…