Friday, January 17, 2025
Novel

നിന്നെയും കാത്ത്: ഭാഗം 51

രചന: മിത്ര വിന്ദ

സിദ്ധുവും ഹിമയും മൂന്നു മാണിയോട് കൂടി ബാംഗ്ലൂർ ലേക്ക് തിരിച്ചു പോയ്‌. അടുത്തദിവസം അമ്മയുടെ വീട്ടിലേക്ക് പോകാം എന്നുള്ള യാത്ര മഹി പിന്നീട് വേണ്ടെന്നുവച്ചു.. ചേട്ടന്മാരും ഏട്ടത്തിമാരും ഒക്കെ വന്നശേഷം എല്ലാവർക്കും കൂടി പോകാം എന്ന് അവൻ സരസ്വതി ടീച്ചറോട് പറഞ്ഞപ്പോൾ ടീച്ചറും അത് സമ്മതിക്കുകയായിരുന്നു.. ഗൗരിക്ക് മാത്രം നല്ല വിഷമമാണ് തോന്നിയത്.. അവൾക്ക് അങ്ങനെ ബന്ധുക്കളോ, കൂട്ടുകാരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. അതുകൊണ്ട്, ആ യാത്ര അവൾ വല്ലാതെ മോഹിച്ചത് ആയിരുന്നു..

എല്ലാ ദിവസവും വീട്ടിൽ തന്നെ ഇരുന്ന് അവൾക്കും ബോറടിക്കുന്നുണ്ടായിരുന്നു… പക്ഷേ മഹിയുടെ തീരുമാനത്തിന് അവൾ എതിരൊന്നും പറഞ്ഞതുമില്ല… സന്ധ്യ ആകുന്നതിനു മുന്നേ തന്നെ ഗൗരി പോയി കുളിച്ചു വന്നു… ടീച്ചർ അപ്പോഴേക്കും പൂജാമുറിയിൽ നിലവിളക്ക് കൊളുത്തിയിരുന്നു. ടീച്ചറോടൊപ്പം ഗൗരിയും അടുത്തിരുന്നു നാമം ജപിച്ചു.. മഹിയാണെങ്കിൽ എത്തിയിട്ടുണ്ടായിരുന്നില്ല.. അവന് ഓഫീസില് കുറച്ചു പെന്റിംഗ് വർക്കുകൾ ഉണ്ടായിരുന്നു… നാമജപം ഒക്കെ കഴിഞ്ഞ് ടീച്ചറമ്മ ഗൗരിയോട് ബാംഗ്ലൂരിലെ ഓരോരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുകയാണ്..

ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ അവൾ അതെല്ലാം കേട്ടുകൊണ്ട് വലതു കൈപ്പത്തി താടിയിൽ ഊന്നി ഇരിക്കുകയാണ്. ആ സമയത്താണ് മഹിയുടെ കാർ ഗേറ്റ് കടന്നുവന്നത്.. ഗൗരി ഓടിച്ചെന്ന് വാതിൽ തുറന്നു.. എല്ലാദിവസവും അവന്റെ കാറിന്റെ ശബ്ദം കേൾക്കുമ്പോൾ, ഗൗരി ഓടിച്ചെല്ലും.. അവളെയും ചേർത്തുപിടിച്ചുകൊണ്ട്, കവിളിൽ ഒരു മുത്തമൊക്കെ കൊടുത്തുകൊണ്ടാവും മഹി അകത്തേക്ക് കയറി വരുന്നത്. ഇന്നും അതുപോലെ കൈയുയർത്തിയതും, ടീച്ചർ അമ്മയെ കണ്ടപ്പോൾ അവൻ ഗൗരിയെ നോക്കി കണ്ണ് ഇറക്കി കൊണ്ട് അകത്തേക്ക് കയറി..

” വല്ലാതെ വിശക്കുന്നുണ്ട്… ഞാൻ പെട്ടെന്ന് പോയി കുളിച്ചിട്ട് വരാം…” അവൻ വേഗത്തിൽ സ്റ്റെപ്സ് ഓരോന്നായി കയറി മുകളിലേക്ക് പോയി… ലീലച്ചേച്ചി ആഹാരം ഒക്കെ എടുത്തു ചൂടാക്കി കൊണ്ട് വന്നു വെയ്ക്കുക ആണ്. ഗൗരി യും അവരെ സഹായിക്കുവാനായി അടുക്കളയിലേക്ക് ചെന്നു.. ടീച്ചറമ്മ അപ്പോള് ഹിമയെ ഫോൺ ചെയ്യുക ആയിരുന്നു. അവര് എവിടെ വരെ എത്തി എന്നറിയുവാൻ വേണ്ടി. “ഇന്നെന്താ മോനേ ഇത്രയ്ക്ക് വിശപ്പ്…. നീ ഒന്നും കഴിച്ചില്ലായിരുന്നോ ” ഭക്ഷണം കഴിക്കുന്നതിനിടയിൽ, ടീച്ചറമ്മ മഹിയെ നോക്കി. “ഇന്നത്തെ ഫുഡ്‌ ഒരു സുഖം ആയില്ലെന്ന് തോന്നുന്നു അമ്മേ….വിശപ്പ് അങ്ങട് പോയില്ല…”

ഗൗരിയും ടീച്ചറമ്മ യും അതു കേട്ട് ചിരിച്ചു.. പണ്ടേ ഇവൻ ഇങ്ങനെ ആണ് മോളെ… വിശന്നു ഇരിക്കാൻ മാത്രം എന്റെ കുട്ടിക്ക് പറ്റില്ല…. ഞാൻ സ്കൂളിൽ ഒക്കെ പോയിട്ട് വന്നാൽ ചില ദിവസങ്ങളില്,എല്ലാം കാലം ആയി വരുമ്പോൾ താമസിക്കും..പലഹാരപ്പെട്ടിയും കാലിയയിരിക്കും ചിലപ്പോള്..അന്നൊക്കെ ഇവൻ ഉണ്ടാക്കുന്ന പുകില്…… കരഞ്ഞു നിലവിളിച്ചു നാശമാക്കും…… മകനെ കുറിച്ചു വാചാല ആകുക ആണ്, ടീച്ചറമ്മ.. എന്റമ്മേ,,, നാലോ അഞ്ചോ വയസ് ഉള്ളപ്പോൾ നടന്ന കാര്യങ്ങൾ അല്ലെ….. അതൊക്ക ആണോ ഇത്ര സംഭവം ആയിട്ട് പറയുന്നേ…..

മക്കള് എത്ര വലുതായാലും, അമ്മമാരുടെ ഉള്ളിൽ, അവരുടെ ബാല്യകാലവും, കുസൃതി യും ആയിരിക്കും മോനേ നിറഞ്ഞു നിൽക്കുന്നത്….അതൊക്കെ നിനക്ക് മനസിലാക്കണമെങ്കിൽ നീയും ഒരു അച്ഛൻ ആവണം…. ആഗ്രഹo ഇല്ലാഞ്ഞിട്ട് ആണോ അമ്മേ….. ഒന്ന് റെഡി ആവണ്ടേ.. അവൻ ഗൗരി കേൾക്കാൻ പാകത്തിന് പിറു പിറുത്തു. “എന്താടാ പറഞ്ഞേ ” “അമ്മേടെ ആഗ്രഹങ്ങൾ, അങ്ങട് കാട് കയറുക ആണല്ലോ ന്നു……” അതും പറഞ്ഞു കൊണ്ട് അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു. എടാ… ഇതും കൂടി കഴിക്ക് മഹിക്കുട്ടാ…. വേണ്ടാ… വയറു നിറഞ്ഞു..

അതും പറഞ്ഞു കൊണ്ട് അവൻ ഉമ്മറത്തേക്ക് പോയി.. ഞാൻ പറഞ്ഞത് ഒന്നും അവനു ഇഷ്ടം ആയില്ലെന്ന് തോന്നുന്നു ല്ലേ മോളെ.. ടീച്ചറമ്മ, ഗൗരിയേ നോക്കി. ഹേയ്… അങ്ങനെ ഒന്നും ഇല്ലമ്മേ….. ഏട്ടൻ വെറുതെ ഓരോന്ന് പറയുന്നത് അല്ലെ… ഗൗരി ആണെങ്കിൽ കഴിച്ച പാത്രങ്ങൾ ഒക്കെ എടുത്തു കൊണ്ട്, അടുക്കളയിലേക്ക് പോയി. തല വേദന ആണെന്ന് പറഞ്ഞു ലീല ചേച്ചി, നേരത്തെ ഭക്ഷണം കഴിച്ചു കിടന്നിരുന്നു. അതുകൊണ്ട് ഗൗരി ആണ് ബാക്കി ജോലികൾ ഒക്കെ തീർത്തത്.. എല്ലാം കഴിഞ്ഞു അടുക്കള അടിച്ചു വാരി, തുടച്ച ശേഷം, അവൾ ഹാളിലേയ്ക്ക് വന്നപ്പോൾ കണ്ടു, അമ്മേടെ മടിയിൽ തല വെച്ച് കൊണ്ട് കിടക്കുന്ന മഹിയേട്ടനെ..

ടീച്ചറമ്മ ആണെങ്കിൽ തലമുടിയിഴകളിൽ വിരലുകൾ കോർത്തുo തലോടുക ആണ്… ഒപ്പം ബാംഗ്ലൂരിലെ കഥകളും ഉച്ചത്തിൽ പറയുവാ …. ഇടയ്ക്ക് ഒക്കെ രണ്ടാളും ചിരിക്കുന്നുണ്ട്.. ഹിമയുടെ യും സിദ്ധു വിന്റെ യും തമാശകളും മറ്റും ഒക്കെ അവർ പങ്ക് വെയ്ക്കുക ആണ്. ഗൗരി അതൊക്കെ കേട്ട് കൊണ്ട് വാതിൽപടിയിൽ ചാരി നിന്നു.. മഹി എഴുന്നേറ്റപ്പോൾ കണ്ടു, തങ്ങളെ നോക്കി നിൽക്കുന്ന ഗൗരീ യെ.. ആ കണ്ണുകളിൽ വല്ലാത്ത നഷ്ടബോധം നിഴലിച്ചു നിന്നു. അച്ഛനും അമ്മയും ഒന്നും ഇല്ലതെ വളർന്ന ഒരു സാധുപ്പെൺകുട്ടിയുടെ മുഖം ആയിരുന്നു അവൾക്ക് അപ്പോള്.. ***

കിടക്കാനായി അവൾ ബെഡ്ഷീറ്റ് ഒക്കെ തട്ടി വിരിയ്ക്കുക ആണ് ഗൗരി. വാതിൽ അടച്ചു ലോക്ക് ചെയ്തിട്ട്, മഹി അവളുടെ അടുത്തേയ്ക്ക് വന്നു. “ശോ, മഹിയേട്ടാ… എന്താ ഈ കാട്ടുന്നെ… വിട് കേട്ടോ…..” മഹി അപ്പോളേക്കും അവളെ തന്റെ കൈകളിൽ കോരി എടുത്തു കൊണ്ട്, ബാൽക്കണി യിലേക്ക് നടന്നു.. അവിടെ കിടന്നിരുന്ന ആട്ടു കട്ടിലിന്റെ സമീപം എത്തിയ ശേഷം ആണ് അവളെ അവൻ താഴെ നിർത്തിയത്.. ഇന്നും മഴ ഉണ്ടെന്ന് തോന്നുന്നു.. തണുത്ത കാറ്റ് അടിച്ചു വന്നപ്പോൾ മഹി ആകാശത്തേയ്ക്ക് നോക്കി പറഞ്ഞു. “മഹിയേട്ടാ… വരുന്നേ… കിടക്കണ്ടേ… നേരം ഒരുപാട് ആയി..” “മ്മ്……” അവൻ ആറ്റുകട്ടിലിലേക്ക് കയറി ഇരുന്നു കൊണ്ട് ഗൗരിയേ തന്റെ അരികിലേക്ക് ചേർത്തു ഇരുത്തി . എന്നിട്ട് അവളുടെ നനുത്ത വയറിന്മേൽ മുഖം പൂഴ്ത്തി….

യ്യോ… ഇതെന്താ ഏട്ടാ ഈ ചെയ്യുന്നേ…. അവൾ ഒന്ന് പിടഞ്ഞു പൊങ്ങി. ഇവിടെ ഇരുന്ന് കൊണ്ട് എനിക്ക് എന്റെ ഭാര്യയോടൊപ്പം മഴ കാണുവാൻ ഭയങ്കര ആഗ്രഹം…. ദേ….. ഞാൻ കിടക്കാനായി പോവാ….മഹിയേട്ടൻ ഇവിടെ .മഴ പെയ്യുന്നതും നോക്കി ഇരുന്നോ ട്ടോ… ” അവൾ എഴുനേൽക്കാൻ തുടങ്ങിയതും, അവൻ അവളുടെ ഇടുപ്പിൽ കൈ മുറുക്കി.. “ഗൗരി… മഴയേക്കാൾ മനോഹരി ആയിട്ട് നീ പെയ്യുന്നത് കാണാൻ ആണ് എനിക്ക് ഏറെ ഇഷ്ടം …. നിന്നിൽ നിന്നും ഉതിർന്നു വീഴുന്ന ആ മഴത്തുള്ളിയിൽ ഉമ്മ വെയ്ക്കാൻ എനിക്ക് വല്ലാത്ത മോഹം….” അവളുടെ വയറിന്മേൽ ഒന്ന് തോണ്ടി കോണ്ട് മഹി മുഖം ഉയർത്തി ഗൗരി യെ നോക്കി. “ഓഹ്.. ഇന്നാകെ റൊമാന്റിക് മൂഡിൽ ആണല്ലോ…

“അയ്യടാ… കൊള്ളാലോ മനസ്സിലിരിപ്പ്…. നാണമില്ലേ മഹിയേട്ടാ നിങ്ങൾക്ക്….” “നാണമോ…എനിക്കോ… അതും നിന്റെ മുന്നില്….ചെ. ചെ.. മ്ലേച്ഛം….” “അങ്ങോട്ട് എണീറ്റെ… ന്റെ കണ്ണടഞ്ഞു പോന്നു…” അവന്റെ തോളിൽ തട്ടി കൊണ്ട് ഗൗരി പറഞ്ഞു. “ഹ്മ്മ്…. ശരി… ശരി…. എഴുനേറ്റ് കളയാം….. എന്റെ പ്രിയതമ ക്ക് ഉറക്കo വന്നു പോയില്ലേ… എന്താ ചെയ്ക…” മഹി എഴുന്നേറ്റു… റൂമിലേക്ക് പോവാൻ തുടങ്ങിയവളെ ഒറ്റ കുതിപ്പിന് പിടിച്ചു… എന്നിട്ട് അവന്റ ദേഹത്തെക്ക് ചേർത്തു പിടിച്ചു കൊണ്ട് ആട്ടു കട്ടിലിൽ ഇരിന്നു.. “ഇപ്പൊ പോകാം പെണ്ണേ…ഒരഞ്ചു മിനിറ്റ് .” അവളുടെ കാതോരം മൊഴിഞ്ഞു കൊണ്ട് മഹി അവളെ അല്പം കൂടി ചേർത്തു.. മഴ ചെറുതായി പെയ്തു തുടങ്ങി..

“ഗൗരി….” “എന്താ ഏട്ടാ…” ” നമ്മൾ രണ്ടാളും കൂടി നാളെ ഒരു യാത്ര പോവുകയാണ്… നാലഞ്ചു ദിവസം എടുക്കും മടങ്ങി വരാൻ… വേണ്ട സാധനങ്ങളൊക്കെ എടുത്ത് നീ നേരത്തെ തന്നെ ബാഗിലേക്ക് വയ്ക്കണേ…. ” ” യാത്രയോ…എങ്ങട്” ഗൗരി ഒന്നും മനസ്സിലാകാത്ത മട്ടിൽ മഹിയെ നോക്കി… “അതൊക്കെ നാളെ പറയാം….. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ്….” ” എന്നാലും പറയു മഹിയേട്ടാ…. എവിടേക്കാ യാത്ര…. ” ” നാളെ പറയാo ഗൗരി… നീ വേണ്ട സാധനങ്ങൾ ഒക്കെ എടുത്തു വച്ചിട്ട് കിടന്നൊ… ” ” നാലഞ്ചു ദിവസം എന്നൊക്കെ പറഞ്ഞാൽ എനിക്ക് അത്ര ദിവസം ലീവ് കിട്ടുമോ എന്ന് അറിയില്ല… ” ” ലീവിന്റെ കാര്യമൊന്നും ഓർത്തു നീ വിഷമിക്കേണ്ട….

അതൊക്കെ ഞാൻ സെറ്റാക്കിക്കോളാം” “എന്നാലും മഹിയേട്ടാ… അമ്മ ഇവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ ” ” ഒറ്റയ്ക്കല്ലല്ലോ ലീലചേച്ചിയും ഇല്ലേ……” “അതേ….. എന്നാലും അമ്മ ഇന്ന് ഇങ്ങട് വന്നത് അല്ലെ ഒള്ളു ” “അതൊന്നും കുഴപ്പമില്ല പെണ്ണേ…. നീ എല്ലാം പാക്ക് ചെയ്തു വെച്ചിട്ട് വേഗം കിടക്കാൻ നോക്ക് ” മഹി അവളുടെ കവിളത്തു തന്റെ മൂക്ക് കൊണ്ട് ഒന്ന് ഉരസി.. “നാളെ ഉച്ചക്ക് ശേഷം ആണ് ഫ്ലൈറ്റ്… അതിനു മുന്നേ കുറച്ചു ഐറ്റംസ് വാങ്ങിക്കാൻ ഉണ്ട്… അതുകൊണ്ട് കാലത്തെ നമ്മക്ക് ഇവിടെ നിന്നു പുറപ്പെടണം…” “ഫ്ലൈറ്റൊ….. എന്റമ്മേ എനിക്ക് പേടിയാ മഹിയേട്ടാ…ഞാൻ ഇതു വരെ ആയിട്ടും ട്രെയിനിൽ പോലും കേറിയിട്ടില്ല….” “എല്ലാം സെറ്റ് ആക്കാം കുട്ടി.. നീ പോയി എല്ലാം പാക്ക് ചെയ്തു വെയ്ക്കു”… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…