Thursday, November 14, 2024
Novel

നിന്നെയും കാത്ത്: ഭാഗം 50

രചന: മിത്ര വിന്ദ

“വഷളത്തരം മൊത്തം പഠിച്ചു വെച്ചിരിക്കുവാണ് അല്ലേ…”അവനെ നോക്കി ഒന്ന് കണ്ണൂരിട്ടിയിട്ട് നേര്യത് എടുത്തു മാറിലേക്ക് ഇട്ടു കൊണ്ട് അവൾ ഡ്രസ്സ്‌ മാറുവാനായി പോയി മഹി ഒരു കള്ളച്ചിരി ഒക്കെ ചിരിച്ചുകൊണ്ട് അങ്ങനെ കിടന്നു.. . അടുക്കളയിൽ അപ്പോള് ചൂടുള്ള ചർച്ച പുരോഗമിക്കിക ആണ്. ഇപ്പൊ എങ്ങനെ ഉണ്ട് അമ്മേ.. കണ്ടൊ രണ്ടാളുടെയും സ്നേഹം…. അമ്മ ഇവിടെന്നു പോയ പോലെ ആണോ…..” “മുഴുവൻ ക്രെഡിറ്റും ഹിമക്ക് ഉളളത ആണ്.. പോരേടി…. സിദ്ധാർഥ് അത് പറഞ്ഞതും ഹിമക്ക് ദേഷ്യം വന്നു.. അല്ലെങ്കിലും ഏട്ടൻ ഇങ്ങനെ ആണ്… എന്നെ അംഗീകരിച്ചു തരില്ല…കണ്ടൊ അമ്മേ….. എടാ…. നീ എന്റെ കൊച്ചിനെ വിഷമിപ്പിച്ചാൽ ഉണ്ടല്ലൊ….

സരസ്വതി ടീച്ചർ കണ്ണ് ഉരുട്ടിയപ്പോൾ സിദ്ധു ചിരിച്ചു.. “അമ്മേ ….. അമ്മ പറയു… ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായത് എന്റെ സമയോചിതം ആയ ഇടപെടൽ കൊണ്ട് അല്ലേ….” “ഹോ…. അവളുടെ ഒരു ഇടപെടൽ…. എന്തൊക്കെ ആടി ഈ ചെറിയ വായിൽ പറയുന്നേ…. സമയോചിതംമൊ… എന്ന് വെച്ചാൽ എന്താണ്….” “സിദ്ധുഏട്ടൻ ഇറങ്ങി പോകുന്നുണ്ടോ മര്യാദക്ക്… എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ ” അവൾ മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.. സിദ്ധു… നീ എന്തൊക്കെ പറഞ്ഞാലും ശരി, എന്റെ കുട്ടി എന്നെ വിളിച്ചു അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ട് മാത്രമാണ് ഇന്ന് അവർ രണ്ടാളും ഇത്ര വേഗത്തിൽ അടുത്തത്… അതിൻ യാതൊരു മാറ്റവും ഇല്ല… ”

സരസ്വതി ടീച്ചർ ആണെങ്കിൽ മരുമകളെ ചേർത്ത് നിറുത്തി അഭിനന്ദിച്ചു. “അമ്മേ… അറിയാൻ വയ്യാഞ്ഞിട്ട ചോദിക്കുവാ, ഈ ഞാൻ അമ്മയുടെ മകൻ ആണോ അതോ മരുമകൻ ആണോ…” “ഹോ എന്തൊരു കുശുമ്പ് ആണ് സിദ്ധുവേട്ടാ… ഇങ്ങനെ ഒക്കെ തുടങ്ങല്ലേ… പ്ലീസ്…… ” ഹിമ കൈ കൂപ്പി തൊഴുതു കൊണ്ട് നിന്നപ്പോൾ സിദ്ധു ചിരിച്ചു കൊണ്ട് ഇറങ്ങി പോയ്‌. ഗൗരി, വേഷം ഒക്കെ മാറിയിട്ട് റൂമിലേക്ക് വന്നു.. അല്പം കൂടി സിന്ദൂരം എടുത്തു നെറുകയിൽ ചാർത്തി. മഹി എന്തോ ആലോചിച്ചു കൊണ്ട്, ബെഡിൽ കിടക്കുക ആണ് “ഏട്ടൻ കഴിക്കാൻ വരുന്നില്ലേ…

താഴെ എല്ലാവരും കാത്തിരിക്കുവാ….” “എനിക്ക് ഇപ്പൊ ഒന്നും വേണ്ട… ….” “യ്യോ… അതെന്താ പറ്റിയേ…” “വിശപ്പില്ലാഞ്ഞിട്ട….” അവൾ ഓടി വന്നു മഹിയിടെ അടുത്തായി ഇരുന്നു. “എന്തെ ഏട്ടാ… എന്തെങ്കിലും ക്ഷീണം ഉണ്ടോ”? “ഹ്മ്മ്…….ക്ഷീണം ഉണ്ട്…. പക്ഷെ അതേ, മാറ്റണം എങ്കിൽ എന്റെ ഭാര്യ വിചാരിക്കണം…” അവളെ നെഞ്ചിലേക്ക് വലിച്ചു ഇട്ടു കൊണ്ട്,മഹി അവളുടെ അധരം നുകർന്നിരുന്നു… അവൾ അവനെ പിടിച്ചു തള്ളും തോറും അവന്റെ കൈകൾ അവളിൽ അനുസരണക്കേട് കാണിച്ചു തുടങ്ങി.. മഹിയേട്ടാ… ഇതെന്താ ഒരു നേരോം കാലോം ഇല്ലാതെകൊണ്ട് ഇങ്ങനെ തുടങ്ങുന്നേ…

ഗൗരി ആണെങ്കിൽ തന്റെ മോതിരവിരലും ചൂണ്ടു വിരലും ഉപയോഗിച്ച് കൊണ്ട് കീഴ് ചുണ്ട് ഒന്ന് തുടച്ചു. “നേരോം കാലോം മുഹൂർത്തം നോക്കി എന്റെ ഭാര്യയ്ക്ക് ഉമ്മ കൊടുക്കാനേ, എനിക്ക് ഇപ്പോൾ സൗകര്യം ഇല്ല…… എപ്പോളാണോ അവൾക്ക് ഒരു ചുംബനം വേണമെന്ന് അവളുടെ അധരം എന്നോട് പറയുന്നേ, ആ സമയത്ത് തന്നെ ഞാൻ അവയെ പുണരും…. മനസ്സിലായോ.. ഗൗരി അവനെ സൂക്ഷിച്ചു നോക്കി.. ,”എന്താടി കാന്താരി ” “മഹിയേട്ടാ…. ഇതിനൊക്കെ ഇഷ്ടം പോലെ സമയം ഉണ്ട്…. ചുമ്മാ വിളച്ചിൽ എടുത്തോണ്ട് ഇരിക്കാതെ ഇറങ്ങി വാ കേട്ടോ..” **

ഗൗരി താഴേക്ക് ഇറങ്ങി വന്നപ്പോൾ അമ്മയും ഏടത്തി യും കൂടെ ഭക്ഷണം എടുത്തു ടേബിളിൽ കൊണ്ട് വന്നു വെച്ചിട്ടുണ്ട്. “മഹി എവിടെ….” “ഇപ്പോൾ വരും ഏട്ടാ ” സിദ്ധു വിന്റെ കൈകളിൽ നിന്നും കുഞ്ഞിനെ മേടിച്ചു, കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. അപ്പോളാണ് മഹി ഇറങ്ങി വന്നത്. “വാടാ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ” . സിദ്ധു കസേര നീക്കി ഇട്ടു കൊണ്ട് മഹിയെ നോക്കി. “ഹ്മ്മ്…. ചേട്ടൻ ഇരുന്നോ… ഞാൻ ശിവക്കുട്ടിയെ ഒന്ന് എടുക്കട്ടെ ” “മഹി….” സിദ്ധു വിളിച്ചപ്പോൾ, അവൻ തിരിഞ്ഞു.. “എന്താ ചേട്ടാ…”… “നിന്റെ താടിയിൽ എന്തോ ഇരിക്കുന്നു,, പോയ്‌ മുഖം കഴുകിക്കേ “…

അതുകേട്ടതും മഹി തിടുക്കപ്പെട്ടു,വാഷ് ബേസിന്റെ അടുത്തേക്ക് ചെന്നു… സിന്ദൂരം ആണ്.. നെറ്റിയുടെ വലത് വശത്തും, പിന്നെ ചുണ്ടിന്റെ താഴെ യും ഒക്കെ ഉണ്ട്…… ചെ… ഏട്ടന് മനസ്സിലായോ ആവോ… . ആക്രാന്തം പാടില്ല കുട്ടി എന്നാരോ വിളിച്ചു പറയുന്നു.. അവൻ മുഖം കഴുകി തുടച്ചു കൊണ്ട് സിദ്ധു വിനെ ഒന്ന് പാളി നോക്കിട്ട് വെളിയിലേക്ക് നടന്നു.. ഗൗരിയുടെ കൈയിൽ ആയിരുന്നു കുഞ്ഞ്.. ഇരുവരും കൂടി ശിവയെ എടുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.. “ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം ഗൗരി…. വരുന്നേ… ” ഹിമ വിളിച്ചപ്പോൾ കുഞ്ഞും ആയിട്ട് അവർ ഡൈനിംഗ് ഹാളിലേക്ക് വന്നു.. “നിനക്ക് ഇന്ന് ഓഫീസിൽ പോണോടാ ” .. “മ്മ്… പോണം ഏട്ടാ… എന്തെ ”

“തിരക്ക് ഉണ്ടോ ” .. “ഇല്ല ഏട്ടാ… പറയു ” “നമ്മൾക്ക് എല്ലാവർക്കും കൂടി അമ്മേടെ തറവാട്ടിൽ ഒന്ന് പോയാലോ… ഒരുപാട് ആയില്ലേ പോയിട്ട് …. മുത്തശ്ശനു തീരെ വയ്യാ….കൃഷ്ണൻമാമ വിളിച്ചു പറഞ്ഞു…” “ഹ്മ്മ്… പോയേക്കാം…. എപ്പോളാണ് എന്ന് ഏട്ടൻ പറഞ്ഞാൽ മതി..” . “ഇന്ന് നിനക്ക് ലീവ് എടുക്കാൻ പറ്റുമോടാ ” “ഇന്ന്…. നമ്മൾക്ക് നാളെ പോയാൽ പോരേ…” “ഹ്മ്മ്.. മതി….” വൈകാതെ തന്നെ മഹി ഓഫീസിലേക്ക് പോയ്‌.. ഗൗരി അന്ന് ലീവ് എടുത്തു.. എല്ലാവരും വന്നത് പ്രമാണിച്ചു ആയിരുന്നു.. ഉച്ചയ്ക്ക് ആണെങ്കിൽ ടീച്ചറമ്മയും മക്കളും കൂടി ഉഗ്രൻ സദ്യ ഒക്കെ ഉണ്ടാക്കി.. ആ സമയത്ത് ആണ് ലീല ചേച്ചി വരുന്നത്. “ആഹ…സിദ്ധു മോനേ.. എപ്പോ വന്നു ” “കാലത്ത് വന്നതാ ചേച്ചി… എങ്ങനെ ഉണ്ട് അമ്മയ്ക്ക് ”

“കുഴപ്പമില്ല മോനേ….അങ്ങനെ കിടക്കുന്നു….. ഗൗരി മോള് ഒറ്റയ്ക്ക് ആണല്ലോ എന്ന് കരുതി ആണ് ഞാൻ പെട്ടന്ന് പൊന്നെ…. ടീച്ചറമ്മയും കൂടെ ഇല്ലാത്ത കൊണ്ട്…” “എല്ലാവരും അകത്തുണ്ട്… ചേച്ചി കേറി വാ” “ടീച്ചറെ….” ലീല യുടെ വിളിയോച്ച കേട്ടതും മൂവരും ഒരുമിച്ചു തിരിഞ്ഞു നോക്കി. “ലീലയോ… നീ വരുന്ന വഴി ആണോ. അതോ ” “മ്മ്… ഗൗരി മോള് ഒറ്റയ്ക്ക് ആണല്ലോ എന്ന് കരുതി ഞാൻ പോന്നതാ ടീച്ചറെ ” .. “അതെയോ….. വരൂ വരൂ….നീ ഇരിക്ക്….”.. ലീല ആണെങ്കിൽ അടുക്കളയിൽ കിടന്ന ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു…. എന്നിട്ട് അവരോട് ഒക്കെ ആയി വിശേഷങ്ങൾ ഒക്കെ തിരക്കി. ആ സമയത്ത് ആണ് സിദ്ധു തിടുക്കപ്പെട്ടു കൊണ്ട് അവിടക്ക്ക് വന്നത്. “അമ്മേ…. ”

“എന്താ മോനേ ” “നമ്മള് പ്ലാൻ ചെയ്ത പോലെ നാളെ തറവാട്ടിലേക്ക് പോകാൻ പറ്റില്ലാലോ ” “എന്ത് പറ്റി ഏട്ടാ…” ഹിമ അവന്റെ അരികിലേക്ക് ചെന്നു. “എനിക്ക് അത്യാവശ്യം ആയിട്ട് നാളെ കാലത്തെ തന്നെ കമ്പനി യിൽ ചെല്ലണം…. ഒരു ഇൻസ്‌പെക്ഷൻ ഉണ്ട്… സൊ…. ഞാൻ അവിടെ ഉണ്ടാവണം ” “ശോ… കഷ്ടം ആയല്ലോ മോനേ…” എല്ലാവരിലും നിരാശ പടർന്നു. “മ്മ്… സാരമില്ല അമ്മേ… നിങ്ങളു പൊയ്ക്കോന്നേ… ഞാനും ഹിമയും മറ്റൊരു ദിവസo പോയ്കോളാം ” “ഹാ… മഹി കൂടി വരട്ടെ…. എന്നിട്ട് അവനോടു കൂടി ചോദിച്ചിട്ട് കാര്യങ്ങൾ തീരുമാനിക്കാം…” അത് മതിയെന്ന് ഗൗരിയും ഓർത്തു..

പിന്നീട് ഹിമയും സിദ്ധവും കൂടി, തിരികെ ബാംഗ്ലൂർക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.. നാല് ദിവസത്തെ ലീവ് എടുത്ത് വന്നതായിരുന്നു രണ്ടാളും കൂടെ.. എല്ലാവർക്കും കൂടി എവിടെയെങ്കിലും ട്രിപ്പ് പോകാം എന്നൊക്കെ പ്ലാൻ ചെയ്തായിരുന്നു ഹിമ വന്നത്… അപ്പോഴാണ് അമ്മയുടെ തറവാട്ടിലേക്ക്, ഒന്ന് പോയാലോ എന്ന ചിന്ത, സിദ്ധുവിൽ ഉടലെടുത്തത്… പക്ഷേ ഉദ്ദേശിച്ചത് പോലെ ഒന്നും ഒരു കാര്യങ്ങളും നടന്നില്ല….. ലീലയുടെയും ഗൗരിയും കൂടി മെല്ലെ തൊടിയിലേക്ക് ഇറങ്ങി,, കുറച്ച് കപ്പയും വാഴക്കയും, കാന്താരി മുളകുംv ഒക്കെ പറിച്ച് ബാംഗ്ലൂർക്ക് കൊടുത്തു വിടുവാനാണ്. ഹിമയാണെങ്കിൽ കറിവേപ്പിലയും,കുറച്ചു ചീരയും ഒക്കെ പറിച്ചെടുത്തു.

“ശോ… ആ നാളികേരം പിരിക്കുന്ന ദാമു ഒന്ന് വന്നിരുന്ന എങ്കിൽ…. അവനെ വിളിച്ചിട്ട് അവന്റ ഭാര്യ ആണ് ഫോൺ എടുത്തേ…” “സാരമില്ല അമ്മേ.. ഇതൊക്കെ തന്നെ ഒരുപാട് ഉണ്ട് കൊണ്ട് പോകാന് ” സിദ്ധു ഒരു വാഴക്കുല കൊണ്ട് വന്നു ഡിക്കിയിലേക്ക് കയറ്റിക്കൊണ്ട് അമ്മയെ നോക്കി. അപ്പോളേക്കും മഹി യുടെ കാർ ഗേറ്റ് കടന്നു വരുന്നത് ഗൗരി കണ്ടു അറിയാതെ ആണെങ്കി പോലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…