Tuesday, December 17, 2024
Novel

നിന്നെയും കാത്ത്: ഭാഗം 45

രചന: മിത്ര വിന്ദ

കല്യാണം ഒക്കെ കൂടിയിട്ട് മഹിയും ഗൗരി യും കൂടി വീട്ടിൽ എത്തിയപ്പോൾ ഏകദേശം 4മണി കഴിഞ്ഞിരുന്നു. രണ്ടാളും ശരിക്കും മടുത്തു പോയിരിന്നു.. വീട്ടിൽ എത്തി വേഷം ഒക്കെ മാറി ഒരു കുളി കഴിഞ്ഞപ്പോൾ ആണ് ഗൗരിക്ക് ആശ്വാസം ആയതു. “മഴ പെയ്യുമെന്നു തോന്നുന്നു… നല്ല കാറും കോളും ആണ് ” മഹി ബാൽക്കണി യിലേക്ക് ഇറങ്ങി ചെന്നു കൊണ്ട് പറഞ്ഞു.. “തുലാ മഴയ്ക്ക് ആവും….നല്ല ഇടിയും ഉണ്ടാകും മഹിയേട്ടാ ‘ “മ്മ്….. അതെ…..” “ഇതുപോലെ ഒരു തുലാ മഴ ഉള്ള സമയത്തു ആയിരുന്നു എനിക്കിട്ട് ഇടി മിന്നൽ ഏറ്റതു… ഹോ….എനിക്ക് അതിനു ശേഷം ഈ മിന്നലൊക്കെ വന്നാൽ ഭയങ്കര പേടിയാണ്….”

അവൾ ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു “മ്മ്…. ജോലി കഴിഞ്ഞു ഇറങ്ങുമ്പോൾ ഞാൻ വണ്ടി അയച്ചോളാം…. നീ ഒറ്റയ്ക്ക് നടന്നു വരികയൊന്നും വേണ്ട….” “അയ്യോ… അത് എനിക്ക് പേടിയാണ്… മഹിയേട്ടനോട്‌ ഈ കാര്യം പറയാൻ തുടങ്ങുവായിരുന്നു….” “മ്മ്…….” “ഒന്നാമതെ അധികം ആളൊന്നും ഇല്ലാത്ത സ്ഥലം അല്ലേ ഏട്ടാ…അതുകൊണ്ട് ആണേ…” പെട്ടന്ന് ഒരു ഇടി മിന്നൽ വന്നതും ഗൗരി അകത്തേക്ക് ഓടി. ***- അന്ന് രാത്രിയിലും കിടന്നിട്ട് ഉറക്കം വരാതെ തിരിഞ്ഞുo മറിഞ്ഞുo കിടക്കുക ആണ് മഹി.

“ഇതെന്താ… ഉറങ്ങുന്നില്ലേ സാറെ ” ഗൗരി അവന്റെ അരികിലേക്ക് വന്നു കിടന്നു.. “ഉറക്കം വരുന്നില്ല പെണ്ണേ…” “ങ്ങേ…. അതെന്തേ.. നിദ്രാ ദേവി പുൽകിയില്ലേ ” . അവൾ മഹിയെ കളിയാക്കി കൊണ്ട് ചോദിച്ചു. “ഇല്ലന്നേ…. എന്റെ നിദ്രാ ദേവി നാളെ ആണ് എനിക്ക് ഡേറ്റ് തന്നിരിക്കുന്നത്..ആ സ്വപ്നവും കണ്ടു കിടക്കുന്നത് കൊണ്ട് ഉറക്കം തീരെ വരുന്നില്ല… രണ്ട് മൂന്നു ദിവസം ആയിട്ട് ഇതേ അവസ്ഥ യിൽ ആണന്നേ…ഒപ്പം കട്ട വെയ്റ്റിംഗ് ലും….” മഹി അവളെ നോക്കി പറഞ്ഞു.. അതു കേട്ടതും ഗൗരി യുടെ മുഖത്ത് നാണം മോട്ടിട്ടു… “ഗൗരി….” അവന്റെ വിളിയോച്ച കാതിൽ പതിഞ്ഞതും ഗൗരി ഉറക്കം നടിച്ചു കിടന്നു…

“ഇന്നുടെ ഉറങ്ങിക്കോ കേട്ടോ…… നാളെ മുതൽക്കേ വേറെ പ്രോഗ്രാം ഉണ്ട്…..” അവൻ ശബ്ദം താഴ്ത്തി.. “എന്തെ…. കഥകളി ആണോ… ഉറക്കളയ്ക്കാൻ….”അവൾ പിറുപിറുത്തു.. “ഉവ്വ്…. കാണുന്നുണ്ടോ ” “മ്മ്… ഞാൻ കീചക വധം നടത്തേണ്ടി വരുമോ ഏട്ടാ…” അവൾ ചോദിച്ചതും മഹി അവളുടെ പിൻ കഴുത്തിൽ ഒരു മുത്തം കൊടുത്തു. “അത്രയ്ക്ക് ക്രൂരൻ അല്ലടി ഞാന്….” അത് കേട്ടതും ഗൗരി ശബ്ദം ഇല്ലാതെ ചിരിച്ചു. “ഗൗരി…” “എന്താ ഏട്ടാ…..” “അതേയ്… നാളെ നീ ലീവ് എടുക്കാമോ…” “ങ്ങേ… എന്തിനു ” “ഒന്നുല്ലാടി…. വെറുതെ ഒരു രസം…” “എന്തേ… കാലത്തെ മുതൽക്കേ കഥകളി നടത്താൻ ആണോ, ”

“ഒന്നു പോടീ കാന്താരി ” അവൻ ചിരിച്ചു.. “ഗൗരി… ഒരു ദിവസം ലീവ് എടുക്കന്നെ ” “നാളെ പറ്റില്ല ഏട്ടാ… മറ്റന്നാൾ ആവട്ടെ…” “മ്മ് .. നിന്റെ ഇഷ്ടം… ഞാൻ എന്തായാലും two ഡേയ്‌സ് ഓഫീസിലേക്ക് എത്തില്ല എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്…” “ഏട്ടന്റെ സ്വന്തം ഓഫീസല്ലേ… എത്ര ദിവസം വേണേലും ലീവ് എടുക്കാല്ലോ.. പക്ഷെ എനിക്ക് അങ്ങനെ പറ്റില്ലാലോ ഏട്ടാ ” “മ്മ്… കുഴപ്പമില്ല പെണ്ണേ…” അവൻ ഗൗരി യുടെ തോളിൽ തട്ടി.. “ഉറങ്ങിക്കോ ഗൗരി… നേരം ഒരുപാട് ആയി” മഹി പറഞ്ഞതും ഗൗരി മിഴികൾ പൂട്ടി…. മഹി ആണെങ്കിൽ പല വിചാരത്തിൽ ആയിരുന്നു അന്ന് രാത്രിയിലും.. ഉറക്കo ഇതു എവിടെ പോയോ ആവൊ….

ഈ പെണ്ണ് കാരണം കണ്ണ് ചിമ്മാൻ പോലും സാധിക്കുന്നില്ലലോ എന്റെ ഭഗവാനെ… മഹി നോക്കിയപ്പോൾ ഗൗരി നല്ല ഉറക്കത്തിൽ ആണ്.. എത്ര പെട്ടന്ന് ആണ് ജീവിതത്തിൽ ഓരോന്ന് സംഭവിക്കുന്നത്… സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഗൗരി തന്റെ ജീവിതത്തിലേക്ക് കടന്നു വരും എന്ന്.. അവളെ ആദ്യമായി കണ്ട നാൾ മുതൽ ഉള്ള ഓരോരോ കാര്യങ്ങൾ ഓർത്തു കൊണ്ട് അന്നും അവൻ കിടന്നു. ** “മഹിയേട്ടാ…. ഞാൻ ഹാഫ് ഡേ ലീവ് ചോദിക്കാം കേട്ടോ… എന്നിട്ട് ഏട്ടനെ വിളിച്ചു പറയാം…” “ഓഹ് വേണ്ട പെണ്ണേ….ഞാൻ ഒരു നാല് മണി ആകുമ്പോൾ വന്നേക്കാം….”

“കുഴപ്പമില്ല ഏട്ടാ…. ഞാൻ ജസ്റ്റ്‌ ചോദിക്കാം….” “മ്മ്….” അവളെ സ്കൂളിലേക്ക് കൊണ്ട് വിടാനായി പോകുക ആണ് മഹി… “ഏട്ടാ… ഫുഡ്‌ ഒക്കെ എടുത്തു കഴിച്ചോണം കേട്ടോ….” “ആഹ്….” “ഞാൻ എന്നാൽ വിളിക്കാമെ…. ഫോൺ എടുത്തോണം….” ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി അവനെ കൈ വീശി കാണിച്ചു. അവൾ നേരെ ചെന്നത് പ്രിൻസിപ്പലിന്റെ റൂമിലേക്ക് ആണ്. ഉച്ച കഴിഞ്ഞു ലീവ് തരുമോ എന്ന് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചു… കാരണം ഗൗരി അങ്ങനെ അധികം ലീവ് ഒന്നും എടുക്കുന്ന കൂട്ടത്തിൽ ഉള്ള ആൾ അല്ലായിരുന്നു.. ഗൗരിക്ക് സന്തോഷം ആയി.. അപ്പോൾ തന്നെ ഗൗരി ഈ കാര്യം മഹിയോട് വിളിച്ചു പറയുകയും ചെയ്ത്. **

തിരികെ വീട്ടിലെത്തുമ്പോൾ ഗൗരിയും മഹിയും കണ്ടത് മുറ്റത്തു നിൽക്കുന്ന ലീലേടത്തി യെ… “ആഹ് ലീലേടത്തി വന്നല്ലോ…” ഗൗരി ആഹ്ലാദത്തോടെ പറഞ്ഞു. മഹിയുടെ മുഖം പക്ഷെ ഇരുണ്ടു.. “ചെ…. എല്ലാം നശിപ്പിച്ചല്ലോ…” അവൻ ഒരു കൈ കൊണ്ട് സ്റ്റീയറിങ് il ആഞ്ഞു ഇടിച്ചു. ഗൗരി അവനെ നോക്കി. “എന്നാടി കോപ്പേ…..” അവനു ദേഷ്യം വന്നു. “ഇതാപ്പോ നന്നായെ…. അങ്ങാടി തോറ്റതിന് ഭാര്യയോട് എന്ന് കേട്ടിട്ടേ ഒള്ളു…..” ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി. “ലീലേടത്തി…..” ഗൗരി അവരെ കെട്ടിപിടിച്ചു. “അമ്മയ്ക്ക് എങ്ങനെ ഉണ്ട്….” “കുറവുണ്ട് മോളെ…. എന്നാലും ക്ഷീണം ആണ്…” “മ്മ്….” “ലീലെടത്തി എപ്പോ എത്തി…വിളിച്ചു പറഞ്ഞില്ലാലോ….” മഹി ഡോറിന്റെ ചാവിയും ആയി ഉമ്മറത്തേക്ക് കയറി. “മോനേ … ഞാനേ രണ്ട് മാസം കൂടി കഴിഞ്ഞിട്ടേ വരൂ….

കുറച്ചു പൈസക്ക് അത്യാവശ്യം ഉണ്ടായിരുന്നു… അതുകൊണ്ട് വന്നതാ…” മടിച്ചു മടിച്ചു പറയുക ആണ് അവര്. . “ലീലെടത്തി…. ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്, എന്ത് ആവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മറക്കരുത് എന്ന്…. ” “അതേ കുഞ്ഞേ…. എന്നാലും … സ് “ഒരേന്നാലും ഇല്ല…. എത്ര രൂപ ആണ് വേണ്ടത് ” “അയ്യായിരം രൂപ വേണമായിരുന്നു.” . “മ്മ്….” അവൻ അകത്തേക്ക് കയറി പോയി. “മോളെ.. മഹിക്കുഞ്ഞു എങ്ങനെ ഇണ്ട്… സ്നേഹമൊക്ക ആയോ ” “മഹിയേട്ടൻ പാവം ആണ് ലീലേടത്തി….. എന്നോട് കാര്യം ഒക്കെ ആയി ട്ടോ ” അവൾ സന്തോഷത്തോടെ പറഞ്ഞു “അതെയോ മോളെ.. നല്ല കാര്യം… അല്ലെങ്കിലും എന്റെ ഗൗരി മോളെ ആർക്കാ ഇഷ്ടം അല്ലാത്തത് ….

പിന്നേ… മഹിക്കുഞ്ഞു ആണെങ്കിൽ വെറും ശുദ്ധൻ ആണ് കുട്ടി…” രണ്ടാളും കൂടി സംസാരിച്ചു നിന്നപ്പോൾ മഹി അവിടേക്ക് വന്നു. അവർക്ക് കുറച്ചു കാശ് കൊടുത്തു. ‘മോനേ…. എനിക്ക് 5000രൂപ മതിയായിരുന്നു… ” ‘ആഹ് ഇതു ഇരിക്കട്ടെ ചേച്ചി.. എപ്പോളും ഓടി വരേണ്ടല്ലോ… ” മഹി കൊടുത്ത പണം മേടിച്ചു അവർ ബാഗിലെക്ക് തിരികി… “ലീലെടത്തി ഊണ് കഴിച്ചോ ” “ഇല്ല മോളെ…” “എന്നാൽ കയറി വരൂ..കഴിച്ചിട്ട് പോകാ….” അവൾ അവരെ യും കൂട്ടി ഉള്ളിലേക്ക് കയറി. ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഏകദേശം നാല് മണി യോട് കൂടി ആണ് അവർ തിരിച്ചു പോയത്. മഴയ്ക്ക് നല്ല കാറും കോളും ഉണ്ട്… പെയ്യുമോ ആവോ.. ഗൗരി മുറ്റത്തേക്ക് ഇറങ്ങി..

ഉണങാനായി ഇട്ടിരുന്ന തുണികൾഎല്ലാം വേഗം പെറുക്കി. അപ്പോളേക്കും ഒന്നു രണ്ട് മഴ തുള്ളികൾ അവളുടെ മുഖത്തേക്ക് വീണു.. ഗൗരി….. മഹി ഉറക്കെ വിളിച്ചു.. ദാ വരുന്നു… അവൾ അകത്തേക്ക് ഓടി.. “മഹിയേട്ടാ….. മഴയ്ക്ക് മുന്നേ ഞാൻ ഒന്നു വേഗം പോയി കുളിച്ചിട്ട് വരാം…” അവൻ എന്തെങ്കിലും പറയും മുന്നേ അവൾ മാറാൻ ഉള്ള ഡ്രെസ്സും എടുത്തു വാഷ് റൂമിലേക്ക് ഓടി.. അല്പം കഴിഞ്ഞു അവൾ ഇറങ്ങി വന്നതും, മഹി അവളെ നീല കണ്ണാടിയ്ക്ക് മുന്നിൽ കൊണ്ട് ചെന്നു ഇരുത്തി. “എന്താ മഹിയേട്ടാ….” അവൾ ചോദിച്ചതും അവന്റെ ചൂണ്ടു വിരൽ അവളുടെ ചൊടികളിലേക്ക് വെച്ചു കൊണ്ട് അവളെ വിലക്കി. “എന്റെ ഗൗരിക്കുട്ടി അടങ്ങി ഇരുന്നാൽ മതി… ഇങ്ങോട്ട് ഒന്നും ചോദിക്കേണ്ട ”

സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്തു അവൻ തന്റെ തുടുവിരൽ കൊണ്ട് ആദ്യം അവളുടെ സീമന്തം ചുവപ്പിച്ചു…. എന്നിട്ട് അല്പം എടുത്തു അവളുടെ നെറ്റിമേൽ വട്ടത്തിലൊരു പൊട്ടും തൊട്ടു. ഗൗരി അവനെ നോക്കിയപ്പോൾ മഹി ഒന്നു കണ്ണിറുക്കി കാണിച്ചു. ലേശം കണ്മഷി എടുത്തു അവളുടെ മിഴികളിലേക്ക് നീളത്തിൽ വരച്ചു…. എന്നിട്ട് ഉച്ചിയിൽ കെട്ടി വെച്ചിരുന്ന അവളുടെ നനഞ്ഞ മുടി മെല്ലെ അഴിച്ചു ഇട്ടു. ഗൗരി കോർത്തു വെച്ചിരുന്ന ചെമ്പക പ്പൂവിന്റെ മാല അവൻ അവളുടെ മുടിയിലേക്ക് തിരുകി… എന്നിട്ട് അവൻ അവളുടെ പിന്നിലേക്ക് വന്നു നിന്നു..

“ആഹ്……….” അവളുടെ കാച്ചെണ്ണ തേച്ച മുടിയിൽ നിന്നും ചെമ്പക പൂവിന്റെ പരിമളം കൂടി ആയപ്പോൾ അവൻ തന്നെ ത്തന്നെ മറന്നു… “ഗൗരി…..” അത്രമേൽ ആർദ്രമായി അവന്റെ വിളിയോച്ച.. അവൾ മെല്ലെ മിഴികൾ ഉയർത്തി. “എന്റെ പെണ്ണ് മൊഞ്ചത്തി ആയല്ലോ ” നീലക്കണ്ണാടിയിലേക്ക് ചൂണ്ടി മഹി അവളോട് ചോദിച്ചു… നോക്കിയപ്പോൾ അവളും കണ്ടു മഹി തൊട്ടു കൊടുത്ത വലിയ വട്ട പൊട്ടും, സിന്ദൂരവും….. മിഴിയിൽ നിറയെ കരിയും… അതിനേക്കാൾ ഏറെ അവൻ ചൂടി കൊടുത്ത ചെമ്പകപ്പൂമാലയും. അവന്റെ താടി രോമങ്ങൾ അവളുടെ പിൻ കഴുത്തിൽ ഇക്കിളി കൂട്ടാൻ തുടങ്ങിയപ്പോൾ ഗൗരി കുതറിക്കൊണ്ട് അവനെ ഇറുക്കെ പുണർന്നു. മഴ അപ്പോളേക്കും ചന്നം പിന്നം പെയ്യാൻ തുടങ്ങിയിരുന്നു..

ഗൗരിയുടെ നെറുകയിൽ ആണ് ആദ്യം അവന്റ അധരം പതിഞ്ഞതു.. അതിനു ശേഷം അവൻ അവളുടെ വെള്ളാരം കണ്ണുകളിൽ മുത്തി.. അപ്പോളേക്കും പെണ്ണിന്റെ കവിൾ ത്തടങ്ങളൊന്ന് ചുവന്നു. ഇരു കവിളുകളും അവൻ അവന്റെ കൈ കുമ്പിളിൽ ഒതുക്കി.. ശേഷം മെല്ലെ… മെല്ലെ.. അത്രമേൽ മൃദുവായി അവളുടെ അധരം നുകർന്നതും പെണ്ണൊന്നു പുളഞ്ഞു. പുറത്ത് പെയ്തു തുടങ്ങിയ മഴയെ പോലെ ആയിരുന്നു അവൾ… ആദ്യമാദ്യം ചിണുങ്ങി… അവന്റെ പുറത്തു അവളുടെ നഖങ്ങൾ പോറൽ വീഴ്ത്തി തുടങ്ങി. അവൻ നൽകിയ ചുംബനത്തെക്കാൾ, അവന്റെ ചുടുനിശ്വാസങ്ങൾ അവളുടെ കവിളിലൂടെ തട്ടി ഒഴുകി…. പുറത്തു മഴ ശക്തി പ്രാപിച്ചു വരുന്നു..

ഒപ്പം മിന്നലും.. അതു കേട്ടപ്പോൾ ഗൗരി അവനെ ഒന്നുകൂടി ശക്തിയിൽ പുണർന്നു. മഹി അപ്പോളും ഗാഡചുമ്പനത്തിന്റെ ആഴപ്പരപ്പുകളിൽ അലയുക ആയിരുന്നു.. ആ ഒരു ഒറ്റ ചുംബനത്താൽ അവളുടെ ഓരോ സിരകളിലും മിന്നൽ പടർന്നു…. തന്നിൽ പല വികാരങ്ങൾ പൊട്ടി മുളയ്ക്കുന്നതായി ഗൗരി അറിഞ്ഞു….ഒരു തീനാളം പോലെ ഉയർന്നു വരിക ആണ് അതു.. മഹി അവളെ കോരി എടുത്തുകൊണ്ട് പോയി ബെഡിലേക്ക് കിടത്തി.. മഴയ്ക്ക് എന്നും ഇഷ്ടം ധരയെ ആയിരുന്നു. അവൻ നൽകുന്ന ഓരോ മഴത്തുള്ളികളും ഏറ്റു വാങ്ങാനായി അവൾ വെമ്പൽ കൊള്ളും അതുപോലെ ആയിരുന്നു മഹിയും ഗൗരി യും.. ആടകൾ ഒന്നൊന്നായി അഴിഞ്ഞു വീഴുമ്പോളും ഗൗരി നാണത്താൽ മിഴികൾ പൂട്ടി..

ഒരു മാരി പോലെ അവൻ അവളെ പുൽകുവാനായി തയ്യാറെടുത്തു കഴിഞ്ഞു.. അവന്റെ ഓരോ കരവിരുതിന്നാലും അവളും ഉണർന്നു തുടങ്ങിയിരുന്നു അപ്പോളേക്കും… അവളുടെ ഉണർവിന്റെ നനുത്ത തന്ത്രികകളിൽ അവന്റെ വിരലുകൾ വീണ മീട്ടി തുടങ്ങിയപ്പോൾ അവളുടെ ലഹരി പതഞ്ഞു പൊങ്ങി.. ഉയർന്നു താഴുന്ന ലഹരിയിലേക്ക് അവൻ തന്റെ അധരം നുകർന്നപ്പോൾ അതിൽ അലിഞ്ഞു ഇല്ലാതാകുക ആയിരുന്നു പെണ്ണപ്പോൾ… രസനയുടെ രാസവിദ്യയിൽ അവൻ ഒരു ജാലവിദ്യക്കാരൻ ആയിരുന്നു അപ്പോളേക്കും.. അവളുടെ ഓരോ അണുവിലും പല പല വർണ്ണങ്ങൾ തീർത്തു കൊണ്ട്,അവൻ തന്റെ മായാജാലം തുടർന്നപ്പോൾ അവൾ വികാര പരവേശ ആയി തുടങ്ങി…

പുറത്തു മഴ അതിന്റെ പരമകോടിയിൽ എത്തി തുടങ്ങി.. മിന്നലും ഇടിയും ഒക്കെ ശക്തിയായി ഉണ്ട്.. ഇരു വികാരങ്ങളും അതുപോലെ ആയിരുന്നു… അവളിലെ തേൻ നുകർന്നു കൊണ്ട് മെല്ലെ മെല്ലെ….. ആർദ്രമായി അവൻ തന്റെ പാതിയിലേക്ക് ഇറങ്ങി….. അതുവരെയും കാണാത്ത ഭാവം പെണ്ണിന്നപ്പോൾ… മിഴികൾ പിടഞ്ഞുവോ… മിഴിനീർ പതിഞ്ഞുവോ.. എന്നാൽ അപ്പോളേക്കും അവൻ അവളിൽ ഒരു ചുംബനപ്പൂക്കാലം വീണ്ടും തീർത്തു.. ഒരു വേള അവൾ ഒന്നു ഉയർന്നു പൊങ്ങി… ഒരു പേമാരിയായി അവൻ അവളിലേക്ക് പെയ്തിറങ്ങി തുടങ്ങി..

ശ്വാസതാളങ്ങൾക്കും ഉയർച്ച താഴ്ചകൾക്കും ശേഷം അവൻ നൽകിയ ആദ്യ രതിയുടെ ആലസ്യത്തിൽ അവളുടെ നെറുകയിലെ സിന്ദൂരം പോലും അലിഞ്ഞു അവനോട് ചേർന്നു… അതേ……. മഹേശ്വർ തന്റെ പാതിയെ… അവളിലെ സ്ത്രീ എന്ന പൂർണതയിൽ എത്തിച്ചു കഴിഞ്ഞിരുന്നു. അവൻ മുഖം ചെരിച്ചു കൊണ്ട് തന്നോട് ചേർന്നു കിടക്കുന്നവളെ ഒന്നു നോക്കി.. പെണ്ണപ്പോൾ തിരിച്ചു അവനെയും.. നെഞ്ചിലേക്ക് അവളെ എടുത്തു ഇട്ടു കൊണ്ട് മഹി അപ്പോൾ അവളുടെ ഇളം മേനിയിൽ തലോടി.. “വേദനിച്ചോ….” അവന്റെ ശബ്ദം കാതിൽ പതിഞ്ഞു. ഇല്ലെന്ന് അവൾ ചുമൽ ചലിപ്പിച്ചു. “ഇഷ്ടായോ….” .. അവന്റെ കുസൃതി നിറഞ്ഞ കണ്ണുകളിലേക്ക് കുറുമ്പോടെ അവൾ നോക്കി.. എന്നിട്ട് അവന്റെ കവിളിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു.. പുറത്തെ മഴയും അപ്പോളേക്കും ശമിച്ചു തുടങ്ങി..…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…