Tuesday, January 7, 2025
Novel

നിന്നെയും കാത്ത്: ഭാഗം 44

രചന: മിത്ര വിന്ദ

ഗൗരിയേ നെഞ്ചോട് ചേർത്തു കൊണ്ട് ആ നെറുകയിൽ മെല്ലെ തന്റെ വിരലുകൾ ഒടിച്ചു, കിടക്കുക ആണ് മഹി. ഓരോ നിമിഷവും കൂടുതൽ കൂടുതൽ അവളിലേക്ക് അടുത്ത് പോകുന്നു. അല്പം പോലും കാണാണ്ട് ഇരിക്കാൻപോലും തനിക്ക് ഇപ്പോൾ കഴിയുന്നില്ല. അവൻ മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു തന്നോട് ചേർന്നു കിടന്നു ഉറങ്ങുന്നവളെ. ഒരുപാട് ജോലികൾ ഒക്കെ ചെയ്ത കൊണ്ട് ആവണം, ആൾ ഇന്ന് വല്ലാതെ ക്ഷീണിച്ചു.. അതുകൊണ്ട് ആണ് പെട്ടന്ന് ഉറങ്ങി പോയത്… അവൻ അവളുടെ അധരത്തിലേക്ക് സൂക്ഷിച്ചു നോക്കി.. എന്നിട്ട് മെല്ലെ തന്റെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ കീഴ്ച്ചുണ്ടിൽ ഒന്നു തഴുകി..

റോസാദളം പോലെ ആണ് അവനു അപ്പോൾ തോന്നിയെ.. അത്രമാത്രം മാർദ്ദവം… ഒരു ഉമ്മ കൊടുത്തപ്പോൾ തന്നെ പെണ്ണു എന്റെ പുറത്തു മുഴുവൻ നീറ്റൽ പടർത്തി….. ഇനി ബാക്കി കൂടി കഴിയുമ്പോൾ എങ്ങനെ ആകുമോ ആവോ… അവന്റെ ചൊടികളിൽ അതു വരെ കാണാത്ത ഭാവത്തിൽ ഒരു പുഞ്ചിരി… അതു അവൾക്കായി വിരിഞ്ഞത് ആയിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തപോലെ അവൻ തന്റെ പാതിയെ നോക്കി കിടന്നു എന്റെ ഗൗരക്കുട്ടി…. നീ എന്നേ ഒരു അസ്സല് വായിനോക്കി ആക്കി മാറ്റില്ലോ… അവൻ ആരോടെന്നല്ലാതെ മൊഴിഞ്ഞു.

“ഹ്മ്മ്… മുഖ സൗന്ദര്യം ഒക്കെ കൊള്ളാം…. ബാക്കി ഒന്നും അറിയില്ലലോ…..” ഗൗരി യെ നോക്കി നോക്കി കിടന്നു കൊണ്ട് എപ്പോളോ മഹിയും ഉറക്കത്തിലേക്ക് വഴുതി.. *** കാലത്തെ ഗൗരി ഉണർന്നപ്പോൾ തന്റെ നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ. അവൾ പെട്ടന്ന് എഴുനേൽക്കാൻ തുനിഞ്ഞു. പക്ഷെ പറ്റുന്നില്ല. നോക്കിയപ്പോൾ തന്നോട് ചേർന്നു കമഴ്ന്നു കിടന്നു ഉറങ്ങുക ആണ് മഹിയേട്ടൻ.. ആളുടെ വലത് കൈ കൊണ്ട് തന്നെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. അവൾ സാവധാനം കൈ എടുത്തു മാറ്റാൻ ശ്രെമിച്ചു… അത് അവിടെ ഇരുന്നു എന്ന് കരുതി നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ….

കുറച്ചൂടെ ബലത്തിൽ അവന്റെ കൈ ഗൗരിയുടെ നെഞ്ചിലേക്ക് അമർന്നു.. യ്യോ… മഹിയേട്ടാ…. അവൾ കിടന്നു കൊണ്ട് ഒന്ന് പൊങ്ങി…. പെട്ടന്ന് ഒരു ചിരിയോടെ കൂടി അവൻ കൈ പിൻവലിച്ചു. ഗൗരി ആണെങ്കിൽ ആ തക്കം നോക്കി പിടഞ്ഞെഴുനേറ്റു… പതിവ് സമയത്തു തന്നെ രണ്ടാളും അവരവരുടെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു.. “ഗൗരി… നിന്റെ ബ്ലൗസ് സ്റ്റിച് ചെയ്യാൻ കൊടുത്തത് ഇന്ന് കിട്ടില്ലേ ” പോകും നേരം മഹി അവളോട് ചോദിച്ചു. “ഉവ്വ് മഹിയേട്ടാ…. കിട്ടും ” ‘മ്മ്…. ഞാൻ ഇന്ന് നേരത്തെ തിരിച്ചു വരും… അപ്പോളേക്കും അവിടെ പോയി അത് മേടിച്ചു തിരിച്ചു വര…. ”

“മ്മ്… ശരി ഏട്ടാ ” അവനോട് യാത്ര പറഞ്ഞു കൊണ്ട് ഗൗരി വേഗത്തിൽ സ്കൂൾ ഗേറ്റ് ന്റെ അടുത്തേക്ക് കയറി പോയി. ** രണ്ട് ദിവസങ്ങൾ കൂടി പിന്നിട്ടു. ഗൗരി യും മഹിയും അവന്റെ കൂട്ടുകാരന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോകുവാൻ ഉള്ള ഒരുക്കത്തിൽ ആണ്. ആദ്യം ആയിട്ട് ആണ് ഗൗരി പട്ടു സാരീ ഉടുക്കുന്നത്.. സിമ്പിൾ ആയിട്ടുള്ള കോട്ടൺ സാരീ ഉടുക്കുവാൻ അവൾക്ക് അഞ്ചു മിനിറ്റ് മതി ആയിരുന്നു. ഇതു പക്ഷെ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ട് പോലെ തോന്നി. സാരീ ചുറ്റി നിന്നപ്പോൾ ആണ് മഹി അവളുടെ അടുത്തേക്ക് വന്നത്.. അവൻ അവളെ മൊത്തത്തിൽ ആകമാനം ഒന്ന് നോക്കി.

“മ്മ്… എന്താ…. എന്തെങ്കിലും കാണാമോ ” അവന്റ നോട്ടം കണ്ടു മുഖം വീർപ്പിച്ചു പിടിപ്പിച്ചു ഗൗരി അവനെ നോക്കി. “ഒന്നും പുറത്തു കണ്ടേക്കരുത്…. ഇതൊക്കെ എനിക്ക് വേണ്ടി ഉള്ള പ്രോപ്പർട്ടിസ് ആണ്…. വെളിയിലേക്ക് എങ്ങാനും കാണിച്ചാൽ നീ തിരിച്ചു വരുമ്പോൾ മഹിയുടെ മറ്റൊരു മുഖം ആവും കാണുന്നത് ..” “ഓഹ്.. ഉത്തരവ്….. ” ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് പെണ്ണ് നീലക്കണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു നിന്നു. മുടി മുഴുവൻ ആയും കുളി കഴിഞ്ഞത് കൊണ്ട് ഉച്ചിയിൽ വട്ടത്തിൽ കെട്ടി വെച്ചിരിക്കുക ആയിരുന്ന്.. അത് അഴിയ്ക്കാൻ തുടങ്ങിയതും മഹി പിന്നിൽ വന്നു നിന്ന് അവളുടെ കൈക്ക് കയറി പിടിച്ചു. എന്നിട്ട് അവളുടെ പിൻ കഴുത്തിലേക്ക് ആഴത്തിൽ ചുമ്പിച്ചു…

“മഹിയേട്ടാ… കഷ്ടം ഉണ്ട് കേട്ടോ…. എന്റെ സാരീ ഒക്കെ അഴിയും ” പിടഞ്ഞു കൊണ്ട് അവൾ ഒന്ന് കുതറി. “നീ അവിടെ അനങ്ങാതെ നിന്നാൽ മതി.. അപ്പോൾ അഴിഞ്ഞു പോകത്തു ഒന്നും ഇല്ല…” അവളുടെ കാതിലേക്ക് അവൻ ഒരു കടി കൊടുത്തു കൊണ്ട് പതിയെ പറഞ്ഞു. “ഇത്രയും റൊമാൻസ് ഒക്കെ അറിയാമായിരുന്നോ ചെക്കാ….” തിരിഞ്ഞു നിന്നു കൊണ്ട് മഹിയെ നോക്കി അവന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് ഗൗരി ചോദിച്ചു.. “ഇതൊക്ക എന്ത്…… ശരിക്കും ഉള്ള റൊമാൻസ് നീ നാളെ അല്ലേ അറിയാൻ പോകുന്നത് ഗൗരിയേ…..” . ഒരു ഈണത്തിൽ അവൻ പറഞ്ഞതും പെണ്ണിന്റ മുഖം ഒന്ന് ചുവന്നു തുടുത്തു.

“ഓഹ്… ഇങ്ങനെ തുടുക്കല്ലേ പെണ്ണേ… എന്റെ കണ്ട്രോൾ മുഴുവൻ പോയ്കൊണ്ട് ഇരിക്കുവാ ” അവൻ നെറ്റിയിൽ തന്റെ വലതു കൈ പത്തി ചേർത്തു കൊണ്ട് പറഞ്ഞു… ഗൗരി മഹിയെ ഒന്ന് നോക്കി. എന്നിട്ട് തന്റെ കൈയിൽ ഇരുന്ന ചീർപ്പ് കൊണ്ട് അവന്റെ മുടി ഒന്ന് ചീവി. “മ്മ്… എന്തെ…” “മ്ച്ചും… വെറുതെ… ലെഫ്റ്റ് സൈഡിലേക്ക് അല്ലേ എപ്പോളും ചീവുന്നത്… ഒന്ന് മാറ്റി നോക്കിയതാ ” അവൾ പറഞ്ഞു. “ഹ്മ്മ്….” എനിക്ക് ഇങ്ങനെ ചീവുന്നതാ ഇഷ്ടം… അവന്റെ മീശ പിടിച്ചു പിരിച്ചു വെയ്ക്കും പോലെ കാണിച്ചു കൊണ്ട് നിൽക്കുക ആണ് പെണ്ണു… ടി…..ഇങ്ങനെ കൊഞ്ചി ക്കൊണ്ട് നിന്നാലേ കല്യാണം കഴിഞ്ഞു പെണ്ണും ചെക്കനും പോകും..

ഇതൊക്കെ ചെയ്യാൻ ഉള്ള സമയം നാളെ നിനക്ക് ഞാൻ തരാം… പോരേ.. അവൻ ഗൗരവത്തിൽ പറഞ്ഞു. പെട്ടന്ന് അവൾ അവനെ തള്ളി മാറ്റി.. “മാറിയ്ക്കെ അങ്ങട്… ഞാൻ വേഗം ഒരുങ്ങി സുന്ദരി ആവട്ടെ…” അവൾ ധൃതി കാട്ടി. മഹി മേടിച്ചു കൊടുത്ത സാരീ ഒക്കെ ഉടുത്തു, ലൈറ്റ് ആയിട്ട് മേക്കപ്പ് ഒക്കെ ചെയ്തു, ചെറിയ രീതിയിൽ ആഭരണം ഒക്കെ അണിഞ്ഞു, നിറയെ മുല്ലപ്പൂവ് മുടിയിൽ ചൂടി ഗൗരി ഇറങ്ങി വന്നപ്പോൾ മഹി അവളെ സാകൂതം നോക്കി. അവൻ താഴത്തെ നിലയിലെ സെറ്റിയിൽ ഇരിക്കുക ആയിരുന്നു. “കൊള്ളാമോ ഏട്ടാ….” അവൾ അടുത്തേക്ക് വന്നു.

അപ്പോളാണ് അവളുടെ സാരിയുടെ വിടവിലൂടെ വയറിന്റെ ഭാഗം ഇത്തിരി കണ്ടത്.. പൊക്കിൾചുഴിയിലേക്ക് അവന്റ നോട്ടം പാഞ്ഞു. “ടി…..” അവന്റ അലർച്ച കേട്ട് ഗൗരി ഞെട്ടി.. “എന്താടി ഇതു ” മഹി അവളുടെ പിന്നിലേക്ക് വന്നു നിന്നു. എന്നിട്ട് തന്റെ ഇടം കൈ അവളുടെ സാരി യുടെ ഇടയിലൂടെ തിരുകി… പൊക്കിൾ ചുഴിയിൽ ചെന്നു നിന്നതും ഗൗരി ശ്വാസം പിടിച്ചു നിന്നു. ഞാൻ പോലും ഇതു വരെ ആയിട്ടും കാണാത്ത കാര്യങ്ങൾ ആണ്… പിന്ന് കുത്തി വെയ്ക്കെടി മര്യാദക്ക്.. അവൻ ദേഷ്യപ്പെട്ടു.. “Yyo… മഹിയേട്ടാ… ഭഗവാൻ ആണേൽ സത്യം ഞാൻ പിന്ന് കുത്തി വെച്ചതാ… ദേ ഇതു കണ്ടൊ… നോക്കിയേ.. പൊട്ടി കിടന്ന പിന്ന് എടുത്തു അവൾ അവനെ കാണിച്ചു..

“മ്മ്… ശരി ശരി….. വേഗം കുത്താൻ നോക്ക്…” അവൻ വാതിൽക്കലേക്ക് ഇറങ്ങി “ഹോ… ഇങ്ങനെ ഒരു ഭർത്താവ്… ഇയാൾക്ക് ഇത്ര മാത്രം സ്നേഹം ഉണ്ടായിരുന്നോ…..” .. പിറു പിറുത്തു കൊണ്ട് ഗൗരി അവന്റെ പിന്നാലെ ചെന്ന് ഇറങ്ങി. അപ്പോളും മഹി മറ്റൊരു സംശയത്തിൽ ആയിരുന്നു.. താൻ കണ്ടത് ആണോ.. അതോ… തനിക്ക് തോന്നിയത് ആണോ…. അവൻ ആലോചിച്ചു നോക്കി. ഗൗരി വന്നു കാറിൽ കയറിയതും മഹി വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

കല്യാണം ബഹുകേമം ആയിട്ട് ഉള്ളത് ആയിരുന്നു. മഹിയെ കണ്ടതും കൂട്ടുകാരൻ അവനെ കെട്ടി പുണർന്നു. മഹി അപ്പോൾ ഗൗരിയേ അവനു പരിചയപ്പെടുത്തി. ഒരു നറു പുഞ്ചിരി യോട് കൂടി അവൾ മഹിയുടെ പിന്നിലായി നിന്നു. “മഹി… നിന്റെ സെലക്ഷൻ സൂപ്പർ… അളിയാ എങ്ങനെ കിട്ടി ഈ സങ്കല്പ നായികയെ….” കൂട്ടുകാരൻ അരവിന്ദ് ഇടയ്ക്ക് കിട്ടിയ തക്കം നോക്കി മഹിയോട് ചോദിച്ചു. “അതൊക്ക കിട്ടി അളിയാ…..” അവനെ നോക്കി മഹി കണ്ണിറുക്കി കാണിച്ചു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…