Tuesday, January 21, 2025
Novel

നിന്നെയും കാത്ത്: ഭാഗം 42

രചന: മിത്ര വിന്ദ

“മഹിയേട്ടാ…. ഏട്ടാ… ഒന്നെഴുനേറ്റ് വന്നേ….” ഗൗരി ആണെങ്കിൽ കുറച്ചു സമയം ആയിട്ട് അവനെ കൊട്ടി വിളിക്കുക ആണ്. അവൻ പക്ഷെ നല്ല ഉറക്കത്തിൽ ആണെന്ന രീതിയിൽ തകർത്തു അഭിനയിച്ചു കിടക്കുക ആണ് “ശോ… ഇതു എന്തൊരു ഉറക്കം ആണോ..എത്ര വട്ടം വിളിച്ചു. കുളിച്ചു വിളക്ക് ഒന്ന് കൊളുത്തിയിരുന്നുങ്കിൽ ” അവനിൽ നിന്നും പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ ഗൗരി എഴുനേറ്റു താഴേക്ക് പോയി. അല്പം കഴിഞ്ഞതും ഒരു മൂളി പ്പാട്ട് ഒക്കെ പാടി കൊണ്ട് മഹി എഴുനേറ്റ്. താൻ നാട്ടിൽ ഉള്ളപ്പോൾ ഒക്കെ അമ്മ കാലത്തെ തന്നെ കുത്തി പൊക്കി എഴുനേൽപ്പിക്കും.

നേരെ പല്ല് തേപ്പും കുളിയും കഴിഞ്ഞു എന്നിട്ട് അമ്പലത്തിലേക്ക് തൊഴാനായി പറഞ്ഞു വിടുന്നത് പതിവ് ആണ്. അമ്മയെ കാണാഞ്ഞിട്ട് എന്തോ വല്ലാത്ത വിഷമം.. എന്തായാലും ബാംഗ്ലൂർ വരെ ഒന്ന് പോണം.. ഒപ്പം ഗൗരിയും ആയിട്ട്.. കല്യാണം കഴിഞ്ഞു ഇത്രയും ദിവസം ആയിട്ടു പോലും എവിടേക്കും ഒരു യാത്ര പോലും പോയിരുന്നില്ല… അവിടെ ചെന്നിട്ട് അമ്മയെയും കൂട്ടി തിരികെ പോരാം..അവൻ തീരുമാനിച്ചു. . കുളി ഒക്കെ കഴിഞ്ഞു അവൻ നേരെ പൂജാ മുറിയിലേക്ക് പോയി.

ഗുരുവായൂരപ്പന്റെ മുന്നിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.. എന്റെ ഗൗരികുട്ടിയോടുപ്പം മതിയാവോളം കഴിയാൻ ആയുസും ആരോഗ്യവും തരണേ കണ്ണാ…. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ അടുക്കളയിലേക്ക് ചെന്നു. പിന്തിരിഞ്ഞു നിന്ന് കൊണ്ട് എന്തൊക്കെയോ തകൃതി ആയി ചെയ്യുക ആണ് ഗൗരി. കുളി കഴിഞ്ഞു മുടി ഒക്കെ ടവൽ കൊണ്ട് പൊക്കി കെട്ടി വെച്ചിട്ടുണ്ട് അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുത്തേക്ക് ചെന്നു. തന്റെ ഇരു കരങ്ങളും കൊണ്ട് അവളുടെ അണിവയറിൽ ബന്ധിച്ചതും ഗൗരി നിന്നിടത്തു നിന്നും പൊങ്ങി പോയി.

അപ്പോളേക്കും അവന്റെ താടി രോമങ്ങൾ അവളുടെ പിൻ കഴുത്തിൽ ഇക്കിളി കൂട്ടി തുടങ്ങിയിരുന്നു.. “മഹിയേട്ടാ…..” പെണ്ണവൾ ഒന്ന് കുതറി. “ഹ്മ്മ്…..” അവളുടെ കാതോരം അവന്റെ ശബ്ദം.. “ഇതെന്താ ഈ കാട്ടുന്നെ…. വിട് മഹിയേട്ടാ ” അപ്പോളേക്കും മഹി അവളെ ബലമായി പിടിച്ചു തന്നിലേക്ക് തിരിച്ചു നിറുത്തി. ഗൗരി ആണെങ്കിൽ മുഖം കുനിച്ചു നിൽക്കുക ആണ്. അവൻ മെല്ലെ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി. ഗൗരി……… അവൻ അവളിലേക്ക് കൂടുതൽ അടുത്തതും അവൾ അവനെ തള്ളി മാറ്റി. “മഹിയേട്ടാ….. നിങ്ങളുടെ വഷളത്തരം നടത്തേണ്ടത് ഈ അടുക്കളയിൽ വെച്ചാണോ ” കപട ദേഷ്യത്തിൽ പറയുക ആണ് പെണ്ണു.

“എങ്കിൽ നീ ബെഡ് റൂമിലേക്ക് വാടി…. അതാകുമ്പോൾ കുഴപ്പമില്ല ല്ലോ…” . മഹി അവളെ അടിമുടി നോക്കിയപ്പോൾ പെണ്ണൊന്നു പൂത്തുലഞ്ഞു. “എനിക്ക് ഇവിടെ കുറച്ചു ഏറെ ജോലികൾ ഉണ്ട്….. മഹിയേട്ടൻ ഈ കോഫി ഒന്ന് കുടിയ്ക്ക് ” അവൾ ഒരു കപ്പിലേക്ക് കോഫി പകർന്നു അവനു കൊടുത്തു. അത് മേടിച്ചു കൊണ്ട് അവൻ അവിടെ കിടന്ന ഒരു കസേരയിൽ പോയി ഇരുന്നു. “ഇന്ന് എന്താ ഇത്ര കാര്യം ആയിട്ട് പരിപാടി ” “ഏട്ടൻ ഇന്ന് ഉച്ചയ്ക്ക് വരുവോ.. “? “പറ്റുമെങ്കിൽ വരാം ഗൗരി…….” “ശ്രെമിക്കണേ ഏട്ടാ ” “ആഹ് ” അപ്പോളേക്കും അവന്റെ ഫോണിലേക്ക് ടീച്ചറമ്മ യുടെ കാൾ വന്നു. “മോനേ……”

“എന്താ അമ്മേ… ഇത്ര കാലത്തെ ” “നിന്റെ പിറന്നാൾ അല്ലേടാ……” “മ്മ്…..” അപ്പോളേക്കും ഫോൺ ഹിമ മേടിച്ചു കഴിഞ്ഞു.. “ഹെലോ മഹി…..” “ആഹ് ഏടത്തി…..” “ഹാപ്പി ബർത്തഡേ ടാ ” “ഓഹ് താങ്ക് യു…..” “എന്താണ് ഇന്ന് പ്രോഗ്രാം ഒക്കെ.. ഭാര്യ യെ കൂട്ടി കറങ്ങാൻ പോകുന്നുണ്ടോ ” “ഓഹ് ഇല്ലന്നേ…. പതിവ് പോലെ ഓഫീസിൽ പോകണം… കുറച്ചു പെന്റിങ് വർക്ക്‌ ഒക്കെ ഇണ്ട്…. പിന്നെ ഏട്ടനും കുഞ്ഞും ഒക്കെ എവിടെ ” “വാവ ഉണർന്നില്ല…. പിന്നെ ഏട്ടന് കൊടുക്കാം കേട്ടോടാ ” .. അതിന് ശേഷം മഹിയുടെ പെങ്ങൾ കൃഷ്ണ വിളിച്ചു, പിന്നീട് ചോട്ടിയും ക്യതിയിം….

അതു കഴിഞ്ഞു ഓഫീസിൽ നിന്നും ആരൊക്കെയോ വിളിച്ചു.. എല്ലാവരും പിറന്നാൾ ആശംസകൾ പറയുമ്പോളും ഗൗരിക്ക് വല്ലാത്ത വിഷമം ആണ് തോന്നിയെ.. ആദ്യം ഒന്ന് വിഷ് ചെയ്യണം എന്നൊക്കെ ഓർത്തു ആണ് ഇന്നലെ കിടന്നത്. കാലത്തെ ഒരുപാട് തവണ താൻ വിളിച്ചതും ആണ്… എന്നിട്ട് ആണെങ്കിൽ മഹിയേട്ടൻ കണ്ണ് തുറന്നില്ല…. മുഖം വീർപ്പിച്ചു കൊണ്ട് ഓരോ ജോലി യും ചെയ്യുന്നവളെ നോക്കി മഹി കാലുകൾ രണ്ടും ഇളക്കി കൊണ്ട് കസേരയിൽ ഇരിക്കുക ആണ്. പെണ്ണിന്റെ വാട്ടം കണ്ടപ്പോൾ കാര്യം അവനു ഏറെ കുറെ മനസിലായി..

“ഗൗരി… ഇന്ന് എന്തെ ബർത്തഡേ ആണ് കേട്ടോ….തനിക്ക് അറിയില്ലായിരുന്നു ല്ലേ ” “അറിഞ്ഞിട്ട് എന്ത് ചെയ്യാനാ…” അവനോട് കടുപ്പിച്ചു ചോദിക്കുന്നവളെ കണ്ടതും അവനു ഉള്ളിൽ ചിരി പൊട്ടി. “ഗൗരി….പെട്ടന്ന് നിനക്ക് എന്ത് പറ്റിടോ ” അറിയാത്ത ഭാവത്തിൽ അവൻ ഗൗരിയേ നോക്കി “പറ്റിയത് എന്താണ് എന്ന് പറയാൻ എനിക്ക് മനസില്ലാ ” “മ്മ്… ആയിക്കോട്ടെ…..” അവൻ ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റ്. “താൻ എന്താ ഗൗരി എന്നേ ഒന്ന് വിഷ് പോലും ചെയ്യഞ്ഞത്… എന്റെ ഫാമിലി യിൽ എല്ലാവരും വിളിച്ചത് താനും കേട്ടത് അല്ലേ ” . “വേണ്ടപ്പെട്ടവർ എല്ലാം വിഷ് ചെയ്തു കഴിഞ്ഞല്ലോ… ഏട്ടന് സന്തോഷവും ആയില്ലേ…

ഇനി എന്തിനാ ഈ ആരോരുമില്ലാത്തവളുടെ ആശംസകൾ ഒക്കെ കേൾക്കാൻ നിൽക്കുന്നെ….” അവൾ അടുക്കളയുടെ ഡോർ തുറന്നു മുറ്റത്തേക്ക് ഇറങ്ങി. ചൂലെടുത്തു മുറ്റം അടിച്ചു വാരാൻ തുടങ്ങി. ഇത്ര നേരത്തെ എല്ലാവരും വിളിക്കും എന്ന് കരുതിയത് പോലും ഇല്ല….. ശോ….. കഷ്ടം ആയി പോയി. ഒരു ചെറിയ കുശുമ്പ് അവളുടെ ഹൃദയത്തിൽ വന്നു എത്തി നോക്കി. അടിച്ചു വാരൽ ഒക്കെ കഴിഞ്ഞു അവൾ അടുക്കളയിലേക്ക് വന്നു. ഇഡലി യും സാമ്പാറും ആയിരുന്നു ബ്രേക്ഫാസ്റ്…. മഹിക്ക് ആണെങ്കിൽ ചമ്മന്തി ഇഷ്ടം ആണ്. അതുകൊണ്ട് അവൾ അല്പം നാളികേരം ചിരവി.. വേഗത്തിൽ അരച്ചെടുത്തു. “ഗൗരി……”

മുകളിലെ മുറിയിൽ നിന്നും മഹിയിടെ വിളിയൊച്ച.. അവൾ അവിടേക്ക് ചെന്നു. “എന്താ ” “എന്റെ ഫോൺ കണ്ടൊ….” “ഇല്ല്യ ” “ഞാൻ ഇവിടെ വെച്ചത് ആയിരുന്നു…..” “വെച്ച സ്ഥലത്തു നോക്ക്.. അല്ലാതെ കിടന്നു വിളിച്ചു കൂവാതെ ” നെറ്റി ചുളിച്ചു കൊണ്ട് പറയുന്നവളുടെ അരികിലേക്ക് ഒറ്റ കുതിപ്പിന് മഹി ചെന്നു. “എന്താടി നിനക്ക്… കുറച്ചു നേരം ആയല്ലോ തുടങ്ങിയിട്ട്…. എന്തെങ്കിലും ചോദിച്ചാൽ ഇങ്ങനെ അവിടേം ഇവിടേം തൊടാതെ ആണോ മറുപടി പറയുന്നേ ” “ആഹ് .. തത്കാലം അങ്ങനെ ആണ്…. ” അവൾ മുഖം വെട്ടിച്ചു. പെട്ടന്ന് ആണ് മഹി അവളെ തന്റെ കൈകളിലേക്ക് കോരി എടുത്തത്.. “വിടുന്നുണ്ടോ മര്യാദക്ക് ” ഗൗരിടെ ശബ്ദം ഉയർന്നു. “ഇല്ലെങ്കിൽ നീ എന്ന ചെയ്യും..

കൊണ്ട് പോയി കേസ് കൊടുക്കുമോ ” അവൻ അവളെ മെല്ലെ ബെഡിലേക്ക് കിടത്തി. പിടഞ്ഞെഴുന്നേൽകാൻ തുടങ്ങിയ ഗൗരിയെ അല്പം ബലം പ്രയോഗിച്ചു അവൻ വീണ്ടും കിടത്തി. അവളുടെ ഇരു കൈകളും ബന്ധിച്ചു കൊണ്ട്. “നീ കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്… എന്താ നിന്റെ പ്രശ്നം പറയു…” “മഹിയേട്ടാ…. എനിക്ക് എഴുനേറ്റ് പോണം… മാറിയ്ക്കെ…” “ഇല്ലങ്കിലോ…” “നീ എന്തിനാ ഇത്ര വയലന്റ് ആവുന്നേ…മ്മ് ” അവൻ ചോദിച്ചതും കണ്ടു അവളുടെ മിഴികളിൽ ഒരു നീരുറവ പൊട്ടി തുടങ്ങിയത്. “ഗൗരി…” അവൻ മെല്ലെ കൈകൾ അയച്ചു. ഗൗരി അപ്പോൾ എഴുനേറ്റ് ഇരുന്നു. അപ്പോളേക്കും കവിൾത്തടങ്ങളെ ചുമ്പിച്ചു കൊണ്ട് കണ്ണീർ ഒഴുകി തുടങ്ങി.

അതു കണ്ടതും മഹി ഒന്ന് വല്ലതെ ആയി. “ഗൗരി…. എന്ത് പറ്റിടാ… എന്തിനാ കരയുന്നെ ” “ഞാൻ എത്ര വട്ടം വിളിച്ചത് ആണ്.. കണ്ണ് തുറന്നു പോലും ഇല്ല ല്ലോ…. എന്നിട്ട്…..” അത് കേട്ടതും അവൻ പൊട്ടി ചിരിച്ചു. എടി കുശുമ്പി പാറു… നീ ആളു കൊള്ളാലോ… പെട്ടന്ന് അവൾ അവനെ ഇറുക്കെ പുണർന്നു… അവന്റ കവിളിൽ തന്റെ അധരം ചേർത്തു.. “ഹാപ്പി ബർത്ത്ടേ മഹിയേട്ടാ ” “അങ്ങനെ അല്ലാലോ നീ നേരത്തെ വിളിച്ചത്… തെമ്മാടി എന്നോ മറ്റോ അല്ലേ ” അവൻ ചൂണ്ടു വിരൽ താടിമേൽ മുട്ടിച്ചു കൊണ്ട് അവളെ നോക്കി. പെട്ടന്ന് അവളുടെ മുഖത്ത് പല ഭാവങ്ങൾ മിന്നി മാഞ്ഞു. മഹിയെ നോക്കിയപ്പോൾ ഒരു പുരികം ഉയർത്തി അവൻ എന്താണ് എന്ന് ചോദിച്ചു.

ഒന്നുമില്ലെന്ന് പുഞ്ചിരി യോട് കൂടി ചുമൽ ചലിപ്പിച്ചു കാണിച്ചു കൊണ്ട് അവൾ എഴുനേറ്റ് . “അതേയ്… എന്റെ ഗൗരിക്കുട്ടി തന്നെ ആണ് കേട്ടോ ആദ്യം വിഷ് ചെയ്തത്….. ഇനി ആ പരിഭവം വല്ലതും മനസ്സിൽ ഉണ്ടെങ്കിൽ എടുത്തു മാറ്റിയേക്കണേ ” വാതിൽക്കൽ എത്തിയതും കേട്ട് മഹിയുടെ വാക്കുകൾ. വല്ലാത്തൊരു ചിരി യോട് കൂടി അവൾ ഓരോ സ്റ്റെപ്പും ഇറങ്ങി താഴെയ്ക്ക് പോയിരിന്നു. *** രാവിലെ നേരത്തെ തന്നെ മഹി ഓഫീസിലേക്ക് പോയി. ഉച്ച ആകുമ്പോൾ തിരിച്ചു എത്തുവാൻ. ഗൗരി അപ്പോളേക്കും പരിപ്പ് കറി,അവിയൽ, കാളൻ, തോരൻ, മെഴുക്കുവരട്ടി, ഇഞ്ചി കറി, ബീറ്റ്റൂട്ട് പച്ചടി, മത്തൻ എരിശ്ശേരി… കൂട്ട് കറി, പച്ച മോര് , എല്ലാം ഉണ്ടക്കി വെച്ചു കഴിഞ്ഞു.

എന്നിട്ട് പായസത്തിന്റെ പണി പ്പുരയിൽ ആയിരുന്നു. കൃത്യം ഒരു മണി ആയപ്പോൾ എല്ലാ ജോലികളും തീർത്തു കൊണ്ട് അവൾ ഒന്നൂടെ ദേഹം ഒക്കെ കഴുകാനായി മുറിയിലേക്ക് പോയി. വേഷം മാറ്റി വന്നവൾ നീലകണ്ണാടിയുടെ മുന്നിൽ നിന്നു. മുഖത്തു അല്പം പൌഡർ ഇട്ടു. കണ്ണിൽ നിറയെ കടുപ്പത്തിൽ കുറച്ചു കരി എഴുതി.. അല്പം വലിപ്പം ഉള്ള ഒരു പൊട്ടും കുത്തി നെറുകയിൽ സിന്ദൂരം ഇട്ടു ചുവപ്പിച്ചു. കണ്ണാടിയിലേക്ക് നോക്കി. ആഹാ… ഇന്ന് എന്റെ ഗൗരിക്കുട്ടി മൊഞ്ചത്തി ആയല്ലോ….. മഹിയേട്ടന്റെ കണ്ട്രോൾ മുഴുവൻ കളയല്ലേ പെണ്ണേ….

തന്റെ അന്തരത്മാവ് മന്ത്രിക്കുന്നത് കേട്ടതും അവളുടെ കവിളിൽ ചുവപ്പ് രാശി പടർന്നു. കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും അവൾ താഴേക്ക് ഓടി. “മഹിയേട്ടൻ വന്നോ ദൈവമേ ” അവൾ ചെന്നു വാതിൽ തുറന്നു. ഒരു നിമിഷം മുന്നിൽ നിൽക്കുന്നവളെ നോക്കി എല്ലാം മറന്ന് മഹി അങ്ങനെ അവിടെ നിലയുറപ്പിച്ചു. അവന്റ നോട്ടത്തിൽ പെണ്ണിന് നാണം വന്നു.. “മഹിയേട്ടൻ വന്നിട്ട് ഒരുപാട് നേരം ആയോ ” ചെറിയ പതർച്ചയോടെ അവൾ ചോദിച്ചു.. “ഹേയ് ഇല്ല…. എത്തിയതേ ഒള്ളു ” അവൾക്ക് പിന്നാലെ അകത്തേക്ക് കയറിയിട്ട് മഹി ഡോർ ലോക്ക് ചെയ്ത്.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…