Monday, December 30, 2024
Novel

നിന്നെയും കാത്ത്: ഭാഗം 38

രചന: മിത്ര വിന്ദ

“പാവം സാന്ദ്ര….എന്ത് ചെയ്യാനാ എന്റെ വിധി….അല്ലെങ്കിൽ അവൾ ഇന്ന് ” ഗൗരിയെ നോക്കി മഹി മെല്ലെ പറഞ്ഞു. “അവളെ അങ്ങ് കെട്ടുവായിരുന്നു എങ്കിൽ എന്റെ ജീവിതം എങ്കിലും രക്ഷപെട്ടേനെ…. ശോ… എന്റെ വിധി….അല്ലാതെ എന്താ പറയുക .” താടിക്ക് കയ്യും കൊടുത്തു മുന്നോട്ട് നോക്കി ഇരുന്നു പറയുന്നവളെ കണ്ടതും മഹി സ്തംഭിച്ചു പോയി. ഹോ… ഇവളെ ക്കൊണ്ട് ഞാൻ..ഇതു ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ലെന്റെ ദേവിയെ…… “ഇനിയും വൈകിയിട്ടില്ല ഏട്ടാ…. ഒന്നൂടെ ട്രൈ ചെയ്യൂന്നെ..

ഈ ജാതകം ഒക്കെ ആരാണ് ഇന്നത്തെ കാലത്തു വിശ്വസിക്കുന്നത്…അതും വിദേശത്തു ഒക്കെ പോയി പഠിച്ചു വന്ന ആള്…. കഷ്ടം തന്നെ മുതലാളി കഷ്ടം…..” അവൾ ഉറക്കെ ചിരിച്ചു…. “ഞാൻ ആറുമാസം കഴിഞ്ഞു പാട്ടും പാടി പോകും.. അത് കഴിഞ്ഞു ആരെങ്കിലും വേണ്ടേ….” മഹിയ്ക്ക് ആണെങ്കിൽ അതു കണ്ടു ദേഷ്യം തോന്നി..അത് അവൻ തീർത്തത് തന്റെ സ്റ്റീറിങ് നോടും. “ഇങ്ങനെ പോയാൽ സാന്ദ്ര യെ എങ്ങനെ വിവാഹം കഴിക്കും മഹിയേട്ടാ…..” “എങ്ങനെ പോയാല്….” കാര്യം ഏറെ കുറെ മനസിലായി എങ്കിലും മഹി അവളോട് ആരാഞ്ഞു. “അല്ല… ഈ പോക്ക് പോയാൽ ”

“പോയാലും ഞാൻ ഒറ്റയ്ക്ക് അല്ലാലോ.. നിയുമില്ലേ….” പെട്ടന്ന് ഒരു ബൈക്ക് ഓവർ ടേക്ക് ചെയ്തു കേറി വന്നതും മഹി വണ്ടി വെട്ടിച്ചു. ഓർക്കാപ്പുറത്തു ആയതു കൊണ്ട് ഗൗരിടെ തല ചെന്നു സൈഡിലെ ഗ്ലാസിൽ തട്ടി.. “ആഹ്….” അവൾ തല തിരുമ്മി കൊണ്ട് അവനെ നോക്കി. “എന്താടി…..” “നിങ്ങൾക്ക് ചാകാൻ പോണേൽ ആയിക്കോ… എന്നെ അതിൽ പെടുത്തേണ്ട..എനിക്ക് ജീവിക്ക്ണം ” “….. ഞാൻ ചത്താലും ജീവിച്ചാലും നീ എന്റെ ഒപ്പം കാണുമെങ്കിലോ….” “അതിന് സാന്ദ്ര റെഡി ആയി നിൽപ്പുണ്ട് മാഷേ…..” “ഹ്മ്മ്…. ശരി…..ആയിക്കോട്ടെ..”

അവൻ വണ്ടി കൊണ്ട് വന്നു നിറുത്തിയത് ഒരു ടെക്സ്റ്റൈൽ ഷോപ്പ് ന്റെ മുന്നിൽ ആയിരുന്നു. “ഇറങ്ങു….” മഹി സീറ്റ് ബെൽറ്റ്‌ ഊരി മാറ്റി. “ഇവിടെ യൊ…..” “മ്മ്….സാന്ദ്രക്ക് ഒരു ഗിഫ്റ്റ് മേടിക്കണ്ടേ… അവളുടെ birthday കൂടി ആണെന്ന് ഇന്ന്….” “ഒറ്റയ്ക്ക് അങ്ങട് പോയാൽ മതി.. എനിക്ക് മനസില്ല വരാൻ ” “ദേ പെണ്ണേ…. വെറുതെ ഒരു സീൻ ഉണ്ടാക്കരുത്… വരുന്നുണ്ടോ വേഗം ” “സൗകര്യം ഇല്ല ” . “തൂക്കി എടുത്തു കൊണ്ട് പോകും… കാണണോ നിനക്ക് ” “എന്റെ പട്ടി പോലും വരില്ല അവൾക്ക് ഗിഫ്റ്റ് മേടിക്കാൻ ” ഇപ്പോൾ കരയും പോലെ ആയിരുന്നു പെണ്ണപ്പോൾ മഹി അവളുടെ തോളിൽ പിടിച്ചു..

ടി….. ഇവിടെ നോക്കെടി… അവൻ അവളെ ഒന്നു തോണ്ടി.. കുറെ പറഞ്ഞിട്ടും മുഖം ഉയർത്താതെ ബലം പിടിച്ചു ഇരിക്കുന്നവളെ മഹി ഒന്നൂടെ തോണ്ടി.. “ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ എനിക്ക് ഡ്രസ്സ് എടുക്കണം എന്ന്…. എന്റെ ഫ്രണ്ട് ന്റെ മാരിയേജ്….ഇറങ്ങി വാ….” “ഓഹ്… അതിനായിരുന്നു ല്ലേ… ഇനി അടുത്ത അടവ് ആണോ ആവോ ” ഗൗരി പിറുപിറുത്തു.. “ഇറങ്ങി വാടി കുശുമ്പി പാറു….. ഞാൻ ഒരു സാന്ദ്രയുടെ അടുത്തും പോകുന്നില്ല…. വെറുതെ നിന്റെ മുഖത്തെ എക്സ്പ്രെഷൻ കാണാൻ നമ്പർ ഇട്ടത് അല്ലേ ” ഒരു കള്ള ചിരി യോട് കൂടി ഗൗരി വണ്ടിയിൽ നിന്നും ഇറങ്ങി.

എസ്‌കേലേറ്ററിൽ കേറാൻ അവൾക്ക് പേടി ആയിരുന്നു…ഇതു വരെ ആയിട്ടും താൻ അതിൽ കേറിയില്ല…. അങ്ങനെ അല്ല പറയേണ്ടത്… ഇത്രയും വലിയൊരു ഷോപ്പിൽ തന്നെ കേ റിയിട്ടിലന്നു വേണം പറയാൻ…. ഓർത്തു കൊണ്ടു നിന്നതും മഹി അവളെ പിടിച്ചു കേറ്റിയതും ഒരു നിമിഷം കൊണ്ട് കഴിഞ്ഞു മഹി അവളുടെ വലം കൈലേക്ക് തന്റെ കൈ വിരൽ കോർത്തു. തന്നോട് ചേർന്നു കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്നവളെ കണ്ടതും അവനു അവളോട് വാത്സല്യം ആണ് തോന്നിയത്.. “ഇറങ്ങാറായി.. കണ്ണ് തുറക്ക് പെണ്ണേ….” മെല്ലെ അവൻ പറഞ്ഞു. ഗൗരി വേഗം കണ്ണ് തുറന്നു.

ജന്റ്സ് ന്റെ സെക്ഷനിലേക്ക് മഹി അവളെയും കൂട്ടി കൊണ്ട് പോയത്. പിസ്ത ഗ്രീൻ കളർ ഒരു ഷർട്ടും ഡാർക്ക്‌ ബ്ലൂ നിറം ഉള്ള ജീനും ആണ് അവൻ എടുത്തത്. സ്വന്തം ഇഷ്ടത്തിന് എടുക്കാൻ ആയിരുന്നു എങ്കിൽ തനിച്ചു വന്നാൽ പോരായിരുന്നോ എന്ന് ഗൗരി ഓർത്തു. മഹി അവനു വേണ്ടി വേറെ ഷർട്ട് നോക്കുന്നുണ്ടായിരുന്ന്. ഈ സമയത്ത് ആണ് ഗൗരി അവിടെ ഇരിക്കുന്ന ഒരു പിക്ചർ ശ്രെദ്ധിച്ചത്. നേവി ബ്ലു നിറം ഉള്ള ഒരു കുർത്തയും കസവു മുണ്ടും ഇട്ടു കൊണ്ട് ഒരു മോഡൽ നിൽക്കുന്നത് ആയിരുന്നു അതു.. ഗൗരിക്ക് അത് വളരെ അധികം ഇഷ്ടം ആയി.

പെട്ടന്ന് ആണ് അവൾ ഓർത്തത് മഹിയേട്ടന് ബർത്തഡേ ഗിഫ്റ്റ് ആയിട്ട് കൊടുത്താലോ എന്ന്. അപ്പോളേക്കും മഹി അവിടേക്ക് കടന്നു വന്നു. “ഇനി സാരീ സെക്ഷൻ…..” .. സെയിൽസ് ഇൽ നിൽക്കുന്ന പെൺകുട്ടിയോട് അവൻ പറഞ്ഞപ്പോൾ ഗൗരിക്ക് അതിശയം ആയി. “സാരീ യൊ ” മ്മ്… സാന്ദ്രക്ക് ഒരു സാരീ മേടിച്ചു കൊടുക്കം… അവൾക്ക് സന്തോഷം ആകട്ടെ…. ഞാൻ കാലത്തെ പറഞ്ഞത് അല്ലേ അവൾക്ക് എന്തെങ്കിലും കൊടുക്കണം എന്ന് ” അത് കേട്ടതും ഗൗരി ടെ മുഖം ഇരുണ്ടു. പക്ഷെ തങ്ങൾ ഇപ്പൊൾ ഷോപ്പിൽ ആണെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് അവൾ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.

എന്നാൽ കൂടി അവന്റെ കൈ തണ്ടയിൽ നന്നായി ഒരു പിച്ചു കൊടുക്കാൻ അവൾ മറന്നില്ലായിരുന്നു. മഹിയ്ക്ക് ആണെങ്കിൽ കണ്ണിൽ കൂടി പൊന്നീച്ച പറക്കുന്ന ഫീൽ ആയിരുന്നു അനുഭവപ്പെട്ടതു. അവനെ ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ഗൗരി മുന്നിലേക്ക് കയറി നടന്നു. .. “എന്റെ ഷർട്ട്‌നോട്‌ മാച്ച് ചെയ്യുന്ന സാരീ വേണം… “മ്മ് ഓക്കേ സാർ…. കാഞ്ചിപുരം ഉണ്ട്.. പിന്നെ സോഫ്റ്റ്‌ സിൽക്ക്, ബാനറസി, ജോർജറ്റ്….. ഏത് ടൈപ്പ് ആണ് നോക്കേണ്ടത് ” “എനിക്ക് ഇതു ഒന്നും വല്യ പിടിത്തം ഇല്ല…. ഗൗരി… നിനക്ക് ഏത് മോഡൽ ആണ് വേണ്ടത്…” മഹി അവളെ നോക്കി. ഗൗരിക്ക് അത്ഭുതം ആയി. ങ്ങേ… എനിക്കോ… എനിക്ക് ഇപ്പോൾ സാരീ ഒന്നും വേണ്ട. ”

പിന്നെ എപ്പോളാ വേണ്ടത്…. അടുത്ത ആഴ്ച അല്ലേ കല്യാണം.. നിനക്ക് ബ്ലൗസ് ഒക്കെ സ്റ്റിച് ചെയ്യണ്ടേ….” അവൻ ഗൗരവത്തിൽ ആയി. അപ്പോളേക്കും സെയിൽസ് ഗേൾ വിലകൂടിയ കാഞ്ചിപുരം സാരീ കൾ ഒന്നൊന്നായി എടുത്തു ഇട്ടു കഴിഞ്ഞു. തന്റെ ഷർട്ട്‌ നോട്‌ മാച്ച് ചെയുന ഒരു സാരീ മഹിക്ക് ഇഷ്ടം ആയി.. റേറ്റ് എത്ര ആണ്…? “30000. സാർ….” “മഹിയേട്ടാ… ഈ സാരീ വേണ്ട… ഇതു ഒരുപാട് വില ആകുംന്നത് ആണ്…” അപ്പോളേക്കും സാരീ യെ കുറിച്ചു, അത് എടുത്തു കാണിക്കാനായി നിന്ന പെൺകുട്ടി വാചാലയായി.. “വേണ്ട വേണ്ട… അത്രയും റേറ്റ് കൂടിയത് ഒന്നും എടുക്കേണ്ട…

മഹിയേട്ടാ എനിക്ക് ഒരു കോട്ടൺ സാരീ മതി… അതാ എന്റെ ഇഷ്ടം…” “മ്മ് .. നിനക്ക് ഇഷ്ടം ഉള്ള കോട്ടൺ സാരീ നാലഞ്ച് എണ്ണം എടുത്തോളൂ ” “നാലഞ്ച് ഒന്നും വേണ്ടായേ… ഒരെണ്ണം മതി….’ “മ്മ്… പോയി എടുക്ക് ‘ “അപ്പോൾ ഈ സാരീ വേണ്ടേ മാഡം ” “വേണ്ടന്നെ…… എന്നെ ഒന്നു രണ്ട് കോട്ടൺ സാരീ കാണിച്ചാൽ മതി..” “ഓക്കേ… അതു അപ്പുറത്തെ സെക്ഷൻ ആണ് വരൂ…” ഗൗരി പോയതും മഹി ആണെങ്കിൽ ആദ്യം എടുത്ത സാരീ പാക്ക് ചെയ്യാൻ പറഞ്ഞു.. ഒപ്പം അതിന്റെ ബ്ലൗസ് കട്ട്‌ ചെയ്തു, വേറെ എന്തൊക്കെ ആണെന്ന് വെച്ചാൽ അത് എല്ലാം എടുക്കാൻ നിർദ്ദേശം നൽകി. 1200രൂപ യുടെ മാമ്പഴമഞ്ഞ നിറം ഉള്ള ഒരു കോട്ടൺ സാരീ ആണ് ഗൗരി എടുത്തത്..

“ഇതു കൊള്ളാമോ മഹിയേട്ടാ ” അവൾ അത് തന്റെ തോളത്തേക്ക് വിടർത്തി ഇട്ടു കൊണ്ട് അവനെ നിറ ചിരിയോടെ നോക്കി.. “മ്മ്… നിനക്ക് ഇഷ്ടം ആയെങ്കിൽ മേടിച്ചോ…..” “എനിക്ക് ഇഷ്ട ആയി ” അവൾ അതു കറക്റ്റ് ആയിട്ട് മടക്കി… “വേറെ എന്തെങ്കിലും വേണോ നിനക്ക്…. ഐ മീൻ…..” “അയ്യേ……. അതൊന്നും ഒന്നും വേണ്ട….” .. “മ്മ്….അതിനു ഇത്രയും ഒച്ച വയ്ക്കണ്ട…നി അതെല്ലാം ഇടുന്നത് അല്ലേ…” ശബ്ദം താഴ്ത്തി അവൾക്ക് കേൾക്കാൻ പാകത്തിന് മഹി പറഞ്ഞു. ബില്ല് പേ ചെയ്തു ചെന്നപ്പോൾ എല്ലാം പാക്ക് ചെയ്തു കഴിഞ്ഞിരുന്നു.. ഗൗരി ആണ് കവറുകൾ മേടിച്ചത്.

മഹിയും ഒന്നിച്ചു അവിടെ നിന്നും ഇറങ്ങി വരുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം…. സന്തോഷം…… പൊതിയുന്നതായി അവൾക്ക് തോന്നി. ഈശ്വരാ…. മഹിയേട്ടൻ…….എന്നെ…. എന്നെ അംഗീകരിക്കുമോ… ഇന്ന് ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒക്കെ….. ഇതൊക്കെ സ്വപ്നം ആണോ… എന്നോട് ഇഷ്ടം തോന്നിയോ ആൾക്ക്.. എന്നിട്ട് എന്താണ് എന്നോട് തുറന്നു പറയാത്തത്……..… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…