Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 35

രചന: മിത്ര വിന്ദ

അവൻ വണ്ടി മുന്നോട്ട് എടുത്തു. അല്ലാ… എന്തൊരു ശ്രെദ്ധ ആണ് പോലും….. അപ്പോൾ ശരിക്കും സ്നേഹ ഒക്കെ ഉണ്ടോ… അതോ.. സ്കൂൾ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ ഓർത്തു. ഇന്റർവെൽ ടൈം ആയപ്പോൾ ഗൗരിക്ക് ചെറുതായി അടി വയറ്റിൽ ഒരു കൊളുത്തി വലിയ്ക്കൽ പോലെ….. കാലിനു ഒക്കെ വല്ലാത്ത കടച്ചിലും. അവൾ വാഷ്റൂമിലേക്ക് പോയി. പീരിയഡ്‌സ് ആയത് ആണ്. ഹോ… എന്റെ ഈശ്വരാ.. ഇന്നത്തെ കാര്യം പോയത് തന്നെ.. എല്ലാ മാസവും ഈ ചുവപ്പ് രാശി പടരുമ്പോൾ അതി കഠിനമായ വയറു വേദന ആണ് അവൾക്ക്… അന്ന് മുഴുവനും അവൾ കട്ടിലിൽ നിന്നും എഴുനേൽക്കാതെ കിടക്കും…

അത്രയ്ക്ക അസഹനീയം ആണ് അവൾക്ക് ആ ദിനം.. ഉച്ച വരെയും ഒരു തരത്തിൽ ഗൗരി പിടിച്ചു നിന്നു. പിന്നീട് അങ്ങോട്ട് അവൾ അവശ ആയി തുടങ്ങി. വേഗം ഓഫീസ് റൂമിലേക്ക് ചെന്ന്. ഹെസ് മിസ്ട്രെസ് നെ കണ്ടു.. ഹാഫ് ഡേ ലീവ് എടുത്തിട്ട് നേരെ വീട്ടിലേക്ക് പോന്നു. ഡോർ തുറന്നു വീട്ടിലേക്ക് കയറി. ബെഡിലേക്ക് പോയി കിടന്നു.. 3മണി ആയപ്പോൾ മഹി വീട്ടിൽ എത്തി. ഡോർ അകത്തു നിന്നും ലോക്ക് ചെയ്തിരിക്കുന്നു.. അവന്റ നെറ്റി ചുളിഞ്ഞു. പുറത്ത് കോണിൽ കിടക്കുന്ന ഗൗരിയുടെ ചെരിപ്പു അപ്പോൾ ആണ് അവൻ കണ്ടത്.. കാളിങ് ബെൽ അമർത്തിയിട്ടു അവൻ സിറ്റ്ഔട്ടിലൂടെ നടന്നു. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു. അഴിഞ്ഞു ഉലഞ്ഞ മുടിയുമായി, വളരെ ക്ഷീണിതയായി,

വയറു പൊത്തി പിടിച്ചു നിൽക്കുന്ന ഗൗരിയെ കണ്ടതും അവൻ ഒന്ന് ഞെട്ടി. “ഗൗരി…. എന്ത് പറ്റി തനിക്ക് ” അവൻ ഗൗരിയുടെ തോളിൽ പിടിച്ചു.. ” മറുപടി ഒന്നും പറയാതെ അവൾ വേഗം റൂമിലേക്ക് തന്നെ പോയി. ഡോർ ലോക്ക് ചെയ്തിട്ട് പിന്നാലെ വന്ന മഹി കാണുന്നത് ഒരു പൂച്ച കുഞ്ഞിനെ പോലെ ചുരണ്ടു കിടക്കുന്നവളെ ആണ്. ഇടയ്ക്കു അവളുടെ മുഖം വല്ലാതെ മുറുകി വരുന്നു.. “ഗൗരി…. എന്താ പറ്റിയേ… എന്തെങ്കിലും ഒന്നു പറയെടി….” . അവനു ടെൻഷൻ ആയി. “പീരിയഡ്സ്….” കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ പറഞ്ഞതും അവനു ആശ്വാസം ആയി. “ഹോ… അതായിരുന്നോ… ഞാൻ കരുതി നിനക്ക് എന്ത് പറ്റി എന്ന്…”

അവൻ വേഷം ഒക്കെ മാറിയിട്ട് അവളുടെ അടുത്ത് വന്നിരുന്നു. “വയ്യേടോ ഒട്ടും….നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാ. “… ആർദ്രമായി അവൻ ചോദിച്ചതും ഗൗരി യുടെ നെഞ്ചിൽ ഒരു വീങ്ങൽ ആയിരുന്നു.. കുഴപ്പമില്ല… മാറിക്കോളും… അവൾ ഒന്നുടെ ചുരുണ്ടു കൂടി. മഹിക്ക് ആണെങ്കിൽ എന്ത് ചെയ്യണം എന്ന് വലിയ പിടുത്തം ഇല്ല. പെട്ടന്ന് അവനു ഒരു ഐഡിയ തോന്നി. ഫോൺ എടുത്തു ഗൂഗിളിൽ നോക്കി. അടുക്കളയിലേക്ക് ചെന്നു…. ഹോട് വാട്ടർ ബാഗ് എടുത്തു… ഗ്യാസ് ഓൺ ആക്കി.. കുറച്ചു ഉലുവ വെള്ളവും തിളപ്പിച്ച്‌. എന്നിട്ട് അവൻ വീണ്ടും റൂമിലേക്ക് ചെന്നു. “ഗൗരി….” ഒന്നു രണ്ട് തവണ വിളിച്ചപ്പോൾ അവൾ ഒന്ന് ഞരങ്ങി.. .”ഗൗരി… എഴുനേല്ക്ക്…. ” അവൻ ഗൗരി യെ താങ്ങി എഴുനേൽപ്പിച്ചു. എന്നിട്ട് ഗ്ലാസ്‌ എടുത്തു കൈലേക്ക് കൊടുത്തു. ”

ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം ആണ്… ഇതു കുടിക്ക് ” അവൻ പറഞ്ഞതും ഗൗരി അവനെ ആദ്യം കാണും പോലെ നോക്കി. “നെറ്റിൽ കണ്ടത് ആണ്… ഹോം റമെടി….. കുടിച്ചു നോക്ക്.. ചിലപ്പോൾ കുറയും ” . അവൻ വിശദീകരിച്ചു. ഗൗരി അതു മുഴുവനും കുടിച്ചു തീർത്തു. “ചെരിഞ്ഞു കിടക്കു….എന്നിട്ട് ഈ ചൂട് പിടിക്ക്… ” ഹോട് വാട്ടർ ബാഗ് എടുത്തു അവൻ അവളുടെ അടുത്തേക്ക് നീക്കി വെച്ചു. ചെരിഞ്ഞു കിടന്നവളുടെ വയറിന്മേൽ അവൻ അത് വെച്ചതും ഗൗരി ഒന്ന് ഞെട്ടി. “ചൂട് കൂടുതൽ ഉണ്ടോ ” ഇല്ലെന്ന് അവൾ ചുമൽ കൂപ്പി.. “മ്മ്.. റസ്റ്റ്‌ എടുക്ക്… ഞാൻ ഇപ്പൊ വരാം…” മഹി റൂമിൽ നിന്നും ഇറങ്ങി പോയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുഒഴുകി.. തന്റെ ജീവിതത്തിൽ ആദ്യം ആയിട്ട് ആണ്…… ഏറ്റവും കൂടുതൽ താൻ ആഗ്രഹിച്ച കാര്യവും ഇതായിരുന്നു.

ഈ ദിവസങ്ങളിൽ, വേദന കൊണ്ട് തളരുമ്പോൾ, തന്റെ അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട്…. എത്രയോ രാത്രികളിൽ താൻ കിടന്ന് കരഞ്ഞിട്ടുണ്ട്.. ഒരു തവണ ലെച്ചു തന്റെ കാലിനു കടച്ചിൽ ഉണ്ടായപ്പോൾ ഒന്ന് തിരുമ്മി തന്നു. അന്ന് ചെറിയമ്മ അവളെ പൊതിരെ തല്ലി. പിന്നീട് ഒരിക്കൽ പോലും താൻ അവളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.. പക്ഷെ…. ഇന്ന്…. ഇന്ന് മഹിയേട്ടൻ… തന്റെ മുഖം ഒന്ന് മാറിയപ്പോൾ…. തന്റെ വേദന മനസിലാക്കിയപ്പോൾ…. എത്ര ഒക്കെ ശ്രമിച്ചിട്ടും അവളുടെ മിഴിനീർ തടുക്കാൻ കഴിഞ്ഞില്ല. മഹി റൂമിലേക്ക് വന്നപ്പോൾ അവൾ കണ്ണുകൾ അടച്ചു കിടന്നു. അവൻ അവളുടെ അരികത്തായി വന്നിരിന്നു. ഹോട് വാട്ടർ ബാഗ് എടുത്തു ഒന്നൂടെ ശരിയായി വെച്ചു. അവൾ ഉറങ്ങിയത് ആവും എന്ന് കരുതി മഹി എഴുന്നേറ്റു ബാൽക്കണി യിലേക്ക് പോയി.

പിന്നീട് മെല്ലെ അവളും ഉറക്കത്തിലേക്ക് വഴുതി.. രാത്രി ഏഴു മണി ഒക്കെ ആയപ്പോൾ ആണ് ഗൗരി ഉറക്കം തെളിഞ്ഞത്… ഈശ്വരാ… ഇത്രയും സമയം ആയോ. മുടി മുഴുവൻ വാരി ക്കെട്ടി വെച്ചു കൊണ്ട് അവൾ എഴുന്നേറ്റു. അടുക്കളയിൽ ചെന്നപ്പോൾ കണ്ടു കറികൾ ഒക്കെ എടുത്തു ചൂടാക്കി വെയ്ക്കുന്ന മഹിയെ. “മഹിയേട്ടാ….” അവളുടെ ശബ്ദം കേട്ടതും അവൻ തിരിഞ്ഞു. . “ആഹ്…. വേദന ഒക്കെ മാറിയോ…” ‘മ്മ്…… ” ചെറു ചിരിയോടെ അവൾ മഹിയുടെ പിന്നിലേക്ക് ചെന്നു നിന്നു. “ഞാൻ ചെയ്തോളാം….. ” “കഴിഞ്ഞു…. ഇനി ഫുഡ്‌ കഴിച്ചാൽ മാത്രം മതി… ”

“ഞാൻ… ഞാൻ കിടന്ന് ഉറങ്ങി പ്പോയി… അതാണ് ” “കുറഞ്ഞോ നന്നായിട്ട്……” “മ്മ്….” അവന്റ മുഖത്ത് നോക്കാതെ അവൾ മൂളി. “മ്മ്… ഗുഡ് ഗേൾ….” അവളുടെ ചുമലിൽ ഒന്ന് തട്ടിയിട്ട് മഹി കറികൾ എല്ലാം എടുത്തു ടേബിളിൽ കൊണ്ട് പോയി വെച്ചു. “ഡിന്നർ ടൈം ആയി.. നമ്മൾക്ക് കഴിച്ചാലോ ” “ഞാൻ.. കുളിച്ചില്ല…..” “ഓഹ് ശരി ആണ്… എങ്കിൽ താൻ പോയി കുളിച്ചിട്ട് വാ.. ” അവൾ റൂമിലേക്ക് പോയി. കുളിച്ചു വേഷം മാറി വന്നു കഴിഞ്ഞപ്പോൾ അവൾക്ക് ഒരു കുളിർമ തോന്നി. മഹിയുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു സന്തോഷവും. അന്ന് കിടക്കുന്ന സമയത്ത് അവൾ മഹിയെ ഒന്ന് പാളി നോക്കി.

അവൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു. അര മണിക്കൂർ കഴിഞ്ഞു ആണ് അവൻ ഫോൺ വെച്ചത്.. ഗൗരി ഉറങ്ങാതെ കിടക്കുക ആണ് . ശരിക്കും പറഞ്ഞാൽ അവൾക്ക് ഉറക്കo വരുന്നില്ലായിരുന്നു. ഉച്ചക്ക് ശേഷം നന്നായി കിടന്ന് ഉറങ്ങിയത് കൊണ്ട് ആണ്.. ലൈറ്റ് ഓഫ് ചെയ്തു മഹിയും അവൾക്ക് അരികിൽ വന്നു കിടന്നു. “ഇന്ന് പുറത്ത് പോകാൻ കഴിഞ്ഞില്ലല്ലോ മഹിയേട്ടാ ” “മ്മ്… താൻ ഓക്കേ ആയിട്ട് നമ്മൾക്ക് പോകാ….” “രണ്ട് ദിവസം കൂടി കഴിയട്ടെ…..” “ഓക്കേ ” “എന്നാണ് കല്യാണം…” “അടുത്ത ഞായറാഴ്ച….” “മ്മ്……” “താനും പോരേ….” “അയ്യോ ഞാൻ ഇല്ല….” അവൾ വേഗം പറഞ്ഞു.. “അതെന്താ….” “ഹേയ്…. ഞാൻ വരുന്നില്ല… മഹിയേട്ടൻ പോയാൽ മതി ”

“മ്മ്.. ഓക്കേ….” പിന്നീട് അതിനെ പറ്റി കൂടുതൽ ഒന്നും അവൻ പറഞ്ഞില്ല.. “വയറു വേദന ശരിക്കും പോയോ ” “മ്മ്……താങ്ക്സ് കേട്ടോ ” “എന്തിന്…” “എന്നെ കെയർ ചെയ്തതിനു..എന്റെ ലൈഫിൽ ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒക്കെ …” “അതെന്താ…. വയ്യാതെ ഇരിക്കുമ്പോൾ ചെറിയമ്മ ഒന്നും നോക്കാറില്ലേ… പിന്നെ അനുജത്തിമാരും ഉണ്ടായിരിന്നലോ..” അതിനു മറുപടി ആയി അവളൊന്നു പുഞ്ചിരിച്ചു.. “എനിക്ക് ഒരു അമ്മ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിക്കുന്ന ദിവസങ്ങൾ ആണ് ഇത്…. എന്തെങ്കിലും ഒരു വയ്യാഴിക വരുമ്പോൾ,,എന്നെ ഒന്നു ചേർത്തു പിടിക്കാൻ എന്റെ അമ്മ ഓടി വരുന്നത് ആയി ഞാൻ സ്വപ്നം കാണാറുണ്ട്…ഞെട്ടി ഉണർന്ന് ഞാൻ കരയും….

ഏറ്റവും കൂടുതൽ എന്റെ പരാതിയും സങ്കടവും പരിഭവവും ഒക്കെ കേൾക്കുന്നത് എന്റെ തലയിണ ആയിരുന്നു….” . അവനെ നോക്കി ഗൗരി അത് പറയുമ്പോൾ മഹിയ്ക്ക് ഒരുപാട് സങ്കടം വന്നു… “ഓഹ്…… അതിരിക്കട്ടെ, എല്ലാ മാസവും തനിക്ക് ഇങ്ങനെ പെയിൻ വരാറുണ്ടോ “പെട്ടന്ന് അവൻ വിഷയം മാറ്റി.. “മ്മ്….” “എങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിക്കം …” “ഹേയ് അതൊന്നും വേണ്ട…..കുറച്ചു കഴിയുമ്പോൾ മാറും…” പെട്ടന്ന് അവൾ അവന്റെ നേർക്ക് ചെരിഞ്ഞു കിടന്നു.. നേരെ മുകളിലേക്ക് നോക്കി കൈകൾ രണ്ടും തലയുടെ പിന്നിലായി പിണച്ചു കൊണ്ട് കിടക്കുക ആയിരുന്നു മഹി അപ്പോൾ.. “മഹിയേട്ടാ…..” “മ്മ്….” “ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയാമോ….” “ആദ്യം ചോദിക്ക്.. എന്നിട്ട് തീരുമാനിക്കും സത്യം ആണോ കള്ളം ആണോ പറയേണ്ടത് എന്ന്…”

“അങ്ങനെ പറഞ്ഞാൽ പറ്റൂല്ല… എന്നോട് വാക്ക് പറയണം…. കള്ളം ഒന്നും പറയില്ല എന്ന് ” അവൾ തന്റെ വലത് കൈ അവന്റെ നേർക്ക് നീട്ടി… “നീ ചോദിക്ക് പെണ്ണേ….. എന്നിട്ടല്ലേ ബാക്കി ” അവൻ അവളുടെ കൈലേക്ക് തന്റെ കൈ കോർത്തു…. “അത് പിന്നെ മഹിയേട്ട… ഇന്നലെ പറഞ്ഞില്ലേ, കുടിച്ചു കുടിച്ചു ലിവർ ഒക്കെ തീർന്ന് എന്ന്….. അത്…. സത്യം ആണോ ” ‘മ്മ്….അതേ ..” അത് കേട്ടതും ഗൗരി കിടക്കയിൽ നിന്നും എഴുനേറ്റു.. “ഇല്ല….. മഹിയേട്ടൻ കളവ് പറയുവാ…. എന്നെ പറ്റിക്കുന്നത് ആണ്…..” അത് പറയുകയും അവളുടെ ശബ്ദം ഇടറി… അരണ്ട വെളിച്ചതിലും അവളുടെ മിഴികളിലെ നീർ തിളക്കം മഹി കണ്ടു പിടിച്ചു. പെണ്ണിന് അപ്പോൾ തന്നോട് സ്നേഹം ഒക്കെ ഉണ്ട്…

തന്റെ ഉള്ളിൽ സന്തോഷം പതഞ്ഞു പൊങ്ങുക ആണ് എന്ന് അവനു തോന്നി “ഞാൻ എന്തിനാണ് തന്നോട് നുണ പറയുന്നത്….പിന്നെ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കയോ… അത് ഒക്കെ തന്റെ ഇഷ്ടം ആണ്…. ” “ഇല്ല… ഞാൻ വിശ്വസിക്കുക ഇല്ല…മഹിയേട്ടൻ നുണ പറയുവാ ” “മ്മ്… എങ്കിൽ അങ്ങനെ വിശ്വാസിക്ക്…. ” അവൻ മറുപുറം ചെരിഭാഗം 34 ഗൗരി ആണെങ്കിൽ മഹിയെ തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുക ആണ്. “ഗൗരി……” കുറച്ചു സമയം ആയിട്ടും അവളിൽ നിന്ന് ഒരു പ്രതികരണംപോലും ഇല്ലാതെ വന്നപ്പോൾ മഹി അവളെ വിളിച്ചു. “നീ ഇതു ഏത് ലോകത്താണ്….” അവൻ ചോദിച്ചു. ഗൗരി ഒന്നും മിണ്ടാതെ ബെഡിലേക്ക് കയറി കിടന്നു.. “ഞാൻ മരിച്ചു പോകും എന്നോർത്ത് നീ പേടിക്കുവൊന്നും വേണ്ട…

എന്റെ പാതി സ്വത്ത്‌ നിന്റെ പേരിലേക്ക് ഞാൻ ഉടനെ മാറ്റും കേട്ടോ… മഹി കാതോരം പറയുന്നത് ഒന്നും തന്നെ അവൾ കേട്ടിരുന്നില്ല…. ഹൃദയം അലമുറ ഇട്ടു കരയുക ആണ്… മഹിയേട്ടൻ പറഞ്ഞത് പോലെ ഇനി ഏട്ടനും…. അപ്പോൾ… വീണ്ടും താൻ ഒറ്റയ്ക്ക് ആവില്ലേ… പോട്ടെ…. എല്ലാവരും പോട്ടെ…. ആർക്കും വേണ്ടല്ലോ എന്നെ…. ശല്യമാണ്.. എല്ലാവർക്കും… അല്ലെങ്കിലും ഗൗരി എന്നും ഒറ്റയ്ക്ക് ആണ്……..അതു അങ്ങനെ തന്നെ തുടരട്ടെ.. എന്തിന് ആയിരുന്നു ഈ ജന്മം തന്നത്..

ഈശ്വരന്റെ സൃഷ്ടി യിൽ കോമാളി ആവാൻ ആയിരുന്നു തനിക്ക് വിധി…….. അച്ഛനും അമ്മയും ഒക്കെ ഇതു കണ്ടു സന്തോഷിക്കട്ടെ…. ഒരു തേങ്ങൽ ഉയർന്നു വന്നതും മഹി ചെരിഞ്ഞു നോക്കി. ഗൗരി… അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു. അവൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു. ഗൗരി….. അവൻ വീണ്ടും അവളെ കുലുക്കി വിളിച്ചു. കണ്ണുകൾ ഇറുക്കി അടച്ചു കിടന്നത് അല്ലാതെ അവൾ അനങ്ങിയില്ല. കുറച്ചു സമയം കൂടി മഹി ലൈറ്റ് ഓൺ ചെയ്തു ഇട്ടു. ശ്വാസം അടക്കി പിടിച്ചു, തന്റെ തേങ്ങൽ കേൾക്കാതെ ഇരിക്കാനായി അവൾ കണ്ണടച്ച് കിടന്നു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…