Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 34

രചന: മിത്ര വിന്ദ

ഗൗരി ആണെങ്കിൽ മഹിയെ തന്നെ ഉറ്റു നോക്കി കൊണ്ട് ഇരിക്കുക ആണ്. “ഗൗരി……” കുറച്ചു സമയം ആയിട്ടും അവളിൽ നിന്ന് ഒരു പ്രതികരണംപോലും ഇല്ലാതെ വന്നപ്പോൾ മഹി അവളെ വിളിച്ചു. “നീ ഇതു ഏത് ലോകത്താണ്….” അവൻ ചോദിച്ചു. ഗൗരി ഒന്നും മിണ്ടാതെ ബെഡിലേക്ക് കയറി കിടന്നു.. “ഞാൻ മരിച്ചു പോകും എന്നോർത്ത് നീ പേടിക്കുവൊന്നും വേണ്ട… എന്റെ പാതി സ്വത്ത്‌ നിന്റെ പേരിലേക്ക് ഞാൻ ഉടനെ മാറ്റും കേട്ടോ… മഹി കാതോരം പറയുന്നത് ഒന്നും തന്നെ അവൾ കേട്ടിരുന്നില്ല…. ഹൃദയം അലമുറ ഇട്ടു കരയുക ആണ്… മഹിയേട്ടൻ പറഞ്ഞത് പോലെ ഇനി ഏട്ടനും…. അപ്പോൾ… വീണ്ടും താൻ ഒറ്റയ്ക്ക് ആവില്ലേ…

പോട്ടെ…. എല്ലാവരും പോട്ടെ…. ആർക്കും വേണ്ടല്ലോ എന്നെ…. ശല്യമാണ്.. എല്ലാവർക്കും… അല്ലെങ്കിലും ഗൗരി എന്നും ഒറ്റയ്ക്ക് ആണ്……..അതു അങ്ങനെ തന്നെ തുടരട്ടെ.. എന്തിന് ആയിരുന്നു ഈ ജന്മം തന്നത്.. ഈശ്വരന്റെ സൃഷ്ടി യിൽ കോമാളി ആവാൻ ആയിരുന്നു തനിക്ക് വിധി…….. അച്ഛനും അമ്മയും ഒക്കെ ഇതു കണ്ടു സന്തോഷിക്കട്ടെ…. ഒരു തേങ്ങൽ ഉയർന്നു വന്നതും മഹി ചെരിഞ്ഞു നോക്കി. ഗൗരി… അവൻ അവളുടെ തോളിൽ തട്ടി വിളിച്ചു. അവൻ എഴുന്നേറ്റു ലൈറ്റ് ഇട്ടു. ഗൗരി….. അവൻ വീണ്ടും അവളെ കുലുക്കി വിളിച്ചു. കണ്ണുകൾ ഇറുക്കി അടച്ചു കിടന്നത് അല്ലാതെ അവൾ അനങ്ങിയില്ല. കുറച്ചു സമയം കൂടി മഹി ലൈറ്റ് ഓൺ ചെയ്തു ഇട്ടു.

ശ്വാസം അടക്കി പിടിച്ചു, തന്റെ തേങ്ങൽ കേൾക്കാതെ ഇരിക്കാനായി അവൾ കണ്ണടച്ച് കിടന്നു. *** കാലത്തെ ആദ്യം ഉണർന്നത് ഗൗരി ആയിരുന്നു. കുളി ഒക്കെ കഴിഞ്ഞു അവൾ നേരെ പൂജാ മുറിയിലേക്ക്പോയി. വിളക്ക് കൊളുത്തി.. ഗുരുവായൂരപ്പന്റെ ഓടിന്റെ ഒരു വിഗ്രഹം ഉണ്ട്…. അതിന്റ മുന്നിൽ ആണ് വിളക്ക് കൊളുത്തുന്നത്. അവൾ കണ്ണന്റെ അടുത്തു നിന്നു. “കണ്ണാ… മഹിയേട്ടൻ പറഞ്ഞത് ഒക്കെ സത്യം ആണോ….. കുടിച്ചു കുടിച്ചു എല്ലാം തീർന്നു എന്നാണ് പറഞ്ഞത്…… എന്നെ… എന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ……. അതോ മഹിയേട്ടനും…… അതു പറഞ്ഞു കൊണ്ട് അവൾ കണ്ണന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കരഞ്ഞു. സത്യം ആയിട്ടും പറയുവാ കണ്ണാ …..

ഇനി… ഇനി മഹിയേട്ടന് കൂടി എന്തെങ്കിലും പറ്റിയാൽ…പിന്നെ ഈ ഗൗരി ഒരു നിമിഷം പോലും കാണില്ല….സ്വയം ജീവനെടുക്കും ഞാന്…. എന്തിനാ നിനക്ക് എന്നോട് ഇത്ര ദേഷ്യം… ഞാൻ എന്ത് തെറ്റാണ് ചെയ്തത്…… അനുസരണ ഇല്ലാതെ ഒഴുകുക ആണ് അവളുടെ കണ്ണീർ.. ആൾക്ക് എന്നോട് ഇഷ്ടം ഇല്ലെന്ന് ഒക്കെ എനിക്ക് അറിയാം.. പക്ഷെ.. കഴിയുന്നില്ല…. കണ്ണനെ നോക്കി തന്റെ സങ്കടം പറയുക ആണ് ഗൗരി.. അറിയില്ല കണ്ണാ..എനിക്ക് എന്താണ് പറ്റുന്നത് എന്ന്…. മഹിയേട്ടന് … എന്നെ ഇഷ്ടമില്ലെങ്കിൽ പോലും, എന്നോട് വെറുപ്പണ് എന്ന് നേരിട്ട് പറഞ്ഞത് ആണെങ്കിലും,ആറ് മാസം കഴിഞ്ഞു ഇവിടെ നിന്ന് ഇറങ്ങണം എന്ന് പറഞ്ഞു ഡിമാൻഡ് വെച്ചപ്പോളും ,,,താലിമാല ഊരി തരാൻ അവശ്യപെട്ടപ്പോളും ഒക്കെ……

എനിക്ക്…. എനിക്ക് കഴിയുന്നില്ല…. ആ മനുഷ്യനെ വെറുക്കാൻ…. എന്റെ സ്വന്തം ആണെന്ന് പറയാൻ ഉള്ള അവകാശം ഒന്നും ഇല്ല…. പക്ഷെ ആ ആൾക്ക് വേണ്ടി ആണ് ഞാൻ ഓരോ വൈകുന്നേരവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്…. വരാൻ വൈകും തോറും എന്റെ നെഞ്ച് പൊട്ടും….. ഇനി എന്തെങ്കിലും ആപത്തു സംഭവിച്ചോ എന്ന് ഓർത്തു…. ചെറിയമ്മ ഇന്ന് മഹിയേട്ടനെ പ്രാകി പറഞ്ഞപ്പോൾ എന്റെ നെഞ്ചു ആണ് കണ്ണാ പൊട്ടിയത്.. എന്നെങ്കിലും ഒരിക്കൽ…. ഒരു ദിവസം എങ്കിൽ ഒരു ദിവസം മാത്രം….. സന്തോഷത്തോടെ…. സമാധാനത്തോടെ ആ നെഞ്ചിൽ കിടന്ന് ഒന്ന് ഉറങ്ങണം….

അതു മാത്രം ഒള്ളു ഈ ഗൗരിക്ക്… അതിനു നീ എന്നെ സമ്മതിക്കുമോ കണ്ണാ… അവൾ നിറഞ്ഞ മിഴിയാലേ നോക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി യും ആയി ഉണ്ണികണ്ണനും അവളെ നോക്കുക ആയിരുന്നു. കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കൊണ്ട് അല്ല സമയം കൂടി ഇരുന്നു. കുറച്ചു ആശ്വാസം ഒക്കെ അവൾക്ക് അപ്പോള് തോന്നി.. ഭഗവാൻ കൈ വെടിയില്ല എന്നൊരു വിശ്വാസവും… എന്നാലും താൻ ആയിട്ട് മഹിഏട്ടന്റെ പിന്നാലെ ചെല്ലില്ല… സ്നേഹം ഉണ്ടെങ്കിൽ ഇങ്ങോട്ട് വരട്ടെ…. അവൾ മെല്ലെ എഴുനേറ്റ്.. എന്നിട്ട് അവൾ അടുക്കളയിലേക്ക് ചെന്നു. അവനുള്ള കോഫി എടുത്തു.. റൂമിൽ ചെന്നപ്പോളും ആള് നല്ല ഉറക്കത്തിൽ ആണ്. കോഫി കൊണ്ടുപോയി വെച്ചിട്ട് ഗൗരി അവനെ വിളിച്ചു.

“മഹിയേട്ടാ……” തോളിൽ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും വിളിച്ചു. പെട്ടന്ന് അവൻ കണ്ണ് തുറന്നു. “എന്റെ കുഞ്ഞെവിടെ….” അവൻ നാലുപാടും നോക്കി.. “ങ്ങേ… കുഞ്ഞോ…. നിങ്ങൾക്ക് എപ്പോളാ കുഞ്ഞു ആയത്…” അവൾ അന്തിച്ചു.. “എടി…. നമ്മുടെ കുഞ്ഞ്….” അവൻ എഴുനേറ്റ് മുണ്ട് മുറുക്കി ഉടുത്തു.. “ഹോ…. എന്തൊരു ക്യൂട്ട് ആയിരുന്നു…. ഒരു കുഞ്ഞാവ….നല്ല തുടുത്തു ഇരിക്കുന്നു….. ഞാൻ എടുക്കാനായി വന്നതാ…. അപ്പോളേക്കും നീ വന്നു വിളിച്ചു….” അവൻ ദേഷ്യത്തിൽ പറഞ്ഞു.. ഗൗരിക്ക് ആണെങ്കിൽ ഇത് ഒന്നും കേട്ടിട്ട് വല്യ താല്പര്യം ഒന്നും ഉണ്ടായില്ല… “എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല….” “ആഹ് കാണണ്ട….” “നീ പോടീ ” “വെറുതെ എന്തോ സ്വപ്നം കണ്ടു എന്ന് കരു‌തി,,,,

ഇന്നോ നാളെയോ മരിക്കും എന്ന് പറഞ്ഞു ഇരിക്കുന്ന മനുഷ്യൻ ആണ്…” കൂസലില്ലാതെ പറയുന്നവളെ മഹി കലിപ്പിച്ചു നോക്കി. ഹോ… ഈ കാന്താരിക്ക് ഞാൻ ചത്താലും ഒരു സങ്കടോം ഇല്ലല്ലോ… എന്തൊക്കെ പറഞ്ഞു നോക്കി ഇന്നലെ രാത്രിയിൽ ..ഇനി എന്നോട് അങ്ങനെ സ്നേഹം ഒന്നും ഇല്ലേ ആവോ അവൻ ഓർത്തു. “എടി ഗൗരി…..” . റൂമിൽ നിന്നും ഇറങ്ങി പോകുന്നവളെ മഹി വിളിച്ചു.. . “എന്തുവാ….” “നിനക്ക് ആഗ്രഹം ഒന്നും ഇല്ലെടി.. ഒരു കുഞ്ഞ് വേണം എന്നോക്കെ ” “ഓഹ് പിന്നേ…. ഭയങ്കര ആഗ്രഹം അല്ലേ….ആറു മാസം കഴിഞ്ഞു ഇവിടെ നിന്നും ഇറങ്ങുമ്പോൾ വയറ്റിൽ ഒരു കൊച്ചു ഫ്രീയൊ….നിങ്ങള് നിങ്ങടെ പാട് നോക്കി പോകുകയും ചെയ്യും…

വേല മനസ്സിൽ ഇരിക്കട്ടെ മഹേശ്വർ സാറെ ” . ഗൗരി അവനെ നോക്കി പറഞ്ഞിട്ട് താഴേക്ക് ഇറങ്ങി പോയി. ഹോ… ഇതിനെ ഒന്ന് വളച്ചെടുക്കണം എങ്കിൽ താൻ കുറച്ചു പാട് പെടും. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ മഹി ഗൗരിയെ വിളിച്ചു. “എന്താ ഏട്ടാ…” “ഇവിടെ വന്നു ഇരിക്കാൻ പ്രേത്യേകം പറയണോ ഗൗരി ” “ഞാൻ അപ്പുറത്ത് ഇരുന്നോളാം.. എനിക്ക് അതായിരുന്നു ഇഷ്ടം..നിങ്ങൾക്കും അങ്ങനെ ആയിരുന്നല്ലോ ” “നീ അപ്പുറത്ത് പോയി ഇരുന്നോ… ഞാൻ അവിടെ നിന്നു നിന്നേ എടുത്തു കൊണ്ട് വന്നോളാം….. എനിക്ക് ഇപ്പൊ അതാണ് ഇഷ്ടം..എന്നിട്ട് ഇന്നലത്തെ പോലെ നീ ഊർന്ന് ഇറങ്ങിയാൽ മതി….” ഒരു വഷളൻ ചിരിയോടെ പറയുന്നവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ഗൗരി അവന്റെ അരികിലായി വന്നു ഇരുന്ന്…

“സൂപ്പർ ആയിരുന്നു കേട്ടോ ഗൗരി യേ……” “എന്ത്….” “അല്ല ഈ ചിക്കൻ കറി….” അവൻ അല്പം ചാറു എടുത്തു നാവിൽ വെച്ചു.. പുട്ടും ചിക്കൻ കറിയും ആയിരുന്നു ബ്രേക്ക്‌ഫാസ്റ്റ് നു. “.. സൂപ്പർ ആണ് കേട്ടോ ഗൗരി…ശരിക്കും എനിക്ക് ഇഷ്ടപ്പെട്ടു. “ഓഹ്…. താങ്ക് യു…..” അവൾ വേഗം കഴിച്ചു തീർത്തു. എന്നിട്ട് പ്ലേറ്റ് എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോയി. സ്കൂളിൽ പോകാനായി ഇറങ്ങി വേഗം പോയി റെഡി ആയി… കരിനീല നിറം ഉള്ള ഒരു കോട്ടൺ സാരീ ആണ് വേഷം…. “ഗൗരി… വൈകുന്നേരം ഒരു ചെറിയ ഷോപ്പിംഗ് ഉണ്ട് കേട്ടോ…” വീട് പൂട്ടി ഇറങ്ങുമ്പോൾ മഹി അവളോട് പറഞ്ഞു. “എന്റെ ഒരു ഫ്രണ്ട് ന്റെ കല്യാണം ആണ്… അതിനു വേണ്ടി കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുക്കാം….”

“മഹിയേട്ടൻ തനിച്ചു പോയാൽ മതി… ഞാൻ ഇല്ല്യ ” “അതെന്താ…” “ഒന്നും ഉണ്ടായിട്ടല്ല….. എനിക്ക് മടി ആണ്….” “മടി ഒക്കെ ഞാൻ മറ്റാം… നീ ഒപ്പം വന്നാൽ മതി…” “മഹിയേട്ടനു ഷർട്ട്‌ ഒക്കെ എടുക്കാൻ അല്ലേ… അതിനു ഞാൻ എന്തിനാ….” “നീയും കൂടി വാടി ഭാര്യേ… എന്റെ ഒരു ആഗ്രഹം അല്ലേ ” അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു. പോകും വഴിയിൽ ഗൗരി ടീച്ചറമ്മേ വിളിച്ചു… സംസാരിച്ചു.. ഹിമ ഓക്കേ ആയി വരുന്നു എന്ന് അവർ ഗൗരി യോടു പറഞ്ഞു… സ്കൂളിൽ ചെന്നിട്ട് ഒന്ന് വിളിക്കണം എന്നും ഒരു കാര്യം പറയാം എന്നും ടീച്ചർ അവളോട് മെല്ലെ പറഞ്ഞു. ശരി ടീച്ചറമ്മേ… ഞാൻ വെയ്ക്കട്ടെ.. ഇറങ്ങാറായി.. അവൾ വേഗാം ഫോൺ കട്ട്‌ ചെയ്തു ബാഗിൽ വെച്ചു. “ഗൗരി……” “മ്മ്….” “നിനക്ക് ഇവിടെ സാരീ നിർബന്ധം ആണോ….” .. “അല്ല… എന്താണ് ഏട്ടാ ”

“പിന്നെ നീ ആരെ കാണിക്കാനാ എന്നും ഈ സാരീയും ചുറ്റി വരുന്നത് ” “ഞാൻ അതിന് എന്ത് കാണിച്ചു എന്നാ മഹിയേട്ടൻ പറയുന്നത്….” അവൾക്ക് അരിശം വന്നു. “നിന്റെ വയറ് കാണാo…. ഒരു സേഫ്റ്റി പിൻ എടുത്തു കുത്തി വെയ്ക്കു….” .. അപ്പോൾ ആണ് അവൾ ശ്രെദ്ധിച്ചത്… “ഞാൻ പിന്ന് കുത്തിയത് ആയിരുന്നു ല്ലോ…. ഇതു എവിടെ പോയി ” “ഇറങ്ങാൻ നോക്കെടി… നേരം പോയി ” അവൻ ഒച്ച വെച്ചു. “ഹോ… ഒന്ന് കുത്തട്ടെ മനുഷ്യാ…” അവൾ ബാഗിൽ നിന്നും വേറെ ഒരു പിന്നെടുത്തു.. എന്നിട്ട് വയറിന്റെ ഭാഗം മറച്ചു അത് സെറ്റ് ചെയ്തു. “ഇപ്പൊ ഓക്കേ ആയോ…” വണ്ടിയിൽ നിന്നും ഇറങ്ങി ഗൗരി അവനോട് ചോദിച്ചു.. “മ്മ്…..” അവൻ വണ്ടി മുന്നോട്ട് എടുത്തു. അല്ലാ… എന്തൊരു ശ്രെദ്ധ ആണ് പോലും….. അപ്പോൾ ശരിക്കും സ്നേഹ ഒക്കെ ഉണ്ടോ… അതോ.. സ്കൂൾ ഗേറ്റ് കടന്ന് പോകുമ്പോൾ അവൾ ഓർത്തു.…… തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…