Saturday, January 18, 2025
Novel

നിന്നെയും കാത്ത്: ഭാഗം 28

രചന: മിത്ര വിന്ദ

മഹി ബെഡിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും അവളുടെ ഇരു വശത്തുമായി വെച്ചു. . ഗൗരി ശ്വാസം വരെയും പിടിച്ചു വച്ചു കൊണ്ട് ആണ് കിടക്കുന്നത്. “എന്താടി നീ ആലോചിക്കുന്നത്.. ഇനിയും എന്നേ കടിച്ചു പറിക്കാൻ ആണോ.. അതോ കണ്ണിൽ കുത്താനോ ” . അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു. നിസഹായ ആയി കിടക്കുക ആണ് ഗൗരി.. എന്താണ് അവനോട് പറയേണ്ടത് എന്ന് പോലും ഗൗരിക്ക് അറിയില്ല.. “നിന്നോട് ചോദിച്ചത് കേട്ടില്ലേ ” “അത് പിന്നെ… മഹിയേട്ടാ… ഞാൻ പെട്ടന്ന് ഉണ്ടായ ” .. അവൾ പറഞ്ഞു നിറുത്തി. “പെട്ടന്ന് ഉണ്ടായ ഉൾപ്രേരണയിൽ ആണോ നീ ഇങ്ങനെ പോക്രിത്തരം കാട്ടിയത്….” അല്ല എന്ന് അവൾ ചുമൽ ചലിപ്പിച്ചു.

“പിന്നെ……” “മഹിയേട്ടാ…. എനിക്ക് ഇങ്ങനെ കിടക്കാൻ വയ്യാ… ഒന്ന് മാറുമോ ” അവനെ നോക്കി വിഷമത്തോടെ ഗൗരി ചോദിച്ചു. “അതിനു നിന്നേ ഞാൻ ഒന്ന് തൊട്ടിട്ടു പോലും ഇല്ലാലോ.. പിന്നെ നിനക്ക് എന്താ ഇത്ര പ്രോബ്ലം ” “കുറച്ചു സമയം കൂടി ഇങ്ങനെ കിടന്നാൽ ഞാൻ ശ്വാസം മുട്ടി മരിക്കും…. അതുകൊണ്ട് ആണ് ” . “ആഹ്… എങ്കിൽ ആയിക്കോ… ബാക്കി കാര്യങ്ങൾ ഞാനും ചെയ്തോളാം ” അവൻ എഴുന്നേറ്റു നിന്നു തന്റെ ഇരു കൈകളും ഒന്ന് വലിച്ചു കുടഞ്ഞു. ആ തക്കം നോക്കി ഗൗരി എഴുനേൽക്കാൻ തുനിഞ്ഞതും മഹി ബെഡിലേക്ക് കിടന്ന് കൊണ്ട് അവളെ പിടിച്ചു തന്റെ ദേഹത്തേക്ക് ഇട്ടു. ഗൗരി കണ്ണുകൾ ഇറുക്കി അടച്ചു..

“കണ്ണ് തുറക്കെടി…..” . അവൻ രണ്ട് മൂന്ന് തവണ പറഞ്ഞു കഴിഞ്ഞാണ് അവൾ കണ്ണ് തുറന്നത്. “ഹോ….. കാണും പോലെ അല്ല കേട്ടോ… നല്ല വെയിറ്റ് ഉണ്ട്.. നീ കുറച്ചു ദിവസങ്ങൾ കൊണ്ട് വണ്ണം വെച്ചല്ലോ….” മഹി നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു. “മഹിയേട്ടാ… വിളക്ക് കൊളുത്താറായി.. എന്നേ ഒന്ന് വിടുന്നുണ്ടോ ” ഗൗരി ശബ്ദം താഴ്ത്തി.. “ഇല്ലെങ്കിലോ….” “പ്ലീസ്….” “നിന്നോട് ഞാൻ കാലത്തെ ഒരു കാര്യം പറഞ്ഞിരുന്നു… ആ വാക്ക് പാലിക്കണ്ടേ എനിക്ക്….” അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മഹി ചോദിച്ചു. “ഇനി ഇങ്ങനെ ഒന്നും ആവർത്തിക്കില്ല…. സത്യം ” പെട്ടന്ന് അവൾ തന്റെ വലത് കൈ എടുത്തു മഹിയുടെ തലയിൽ വെച്ചു.

“ദേ… പെണ്ണേ… കള്ള സത്യം ചെയ്തു എന്റെ തല പൊട്ടിക്കാൻ ആണോ നിന്റെ പദ്ധതി…..” “അല്ല…. സത്യം ആണ് ഞാൻ പറഞ്ഞത്… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല….” ഗൗരിക്ക് ശബ്ദം ഇടറിയതും മഹിക്ക് വിഷമം ആയി.. “ഉറപ്പ് ആണോ…… ” “ഹമ്… ഉറപ്പാ…. എന്റെ ഗുരുവായൂരപ്പൻ ആണേൽ സത്യം ” “ഹമ് .. ശരി…..” അവൻ കൈകൾ അയച്ചതും ഗൗരി ആശ്വാസത്തോടെ എഴുനേറ്റ്.. ഇത്രയും സമയം അവന്റെ നെഞ്ചിൽ ആണല്ലോ കിടന്നത് എന്നോർത്തപ്പോൾ ഒരു ജാള്യത തോന്നി എങ്കിലും അവൻ മഹിയേട്ടൻ വിചാരിച്ച പോലെ ഒന്നും ചെയ്തില്ലല്ലോ എന്നോർത്ത് അവൾ സമാധാനപ്പെട്ടു അവന്റ നെഞ്ചിലെ പാട് കാണും തോറും എന്തോ… വല്ലാത്ത ഒരു വിഷമ പിന്നെയും പിന്നെയും തന്നേ പൊതിയും പോലെ….

വേണ്ടായിരുന്നു…. കഷ്ടം ആയി പോയി…. മഹി എഴുന്നേറ്റു ഫോൺ എടുത്തു കൊണ്ട് ആരെയോ വിളിക്കാനായി ബാൽക്കണി യിലേക്ക് പോകുക ആയിരുന്നു.. “മഹിയേട്ടാ…..” ഗൗരി വിളിച്ചതും അവൻ തിരിഞ്ഞു നോക്കി. ഇപ്പൊ കരയുന്ന പോലെ നിൽപ്പുണ്ട് പെണ്ണ്… ഈശ്വരാ.. ഇതു ഇവൾക്ക് എന്ത് പറ്റി.. അവൻ അവളുടെ അടുത്തേക്ക് വന്നു. “എന്താ… എന്ത് പറ്റി ഗൗരി..” “അങ്ങനെ ചെയ്യണം എന്ന് ഞാൻ ഒരിക്കലും കരുതിയത് അല്ല….. സംഭവിച്ചു പോയി….. മാപ്പ്.. ഇനി അതിന്റ പേരിൽ എന്നോട് അങ്ങനെ ദേഷ്യത്തിൽ ഒന്നും പെരുമാറരുത്… പ്ലീസ്…..” പെട്ടന്ന് അവൾ കുനിഞ്ഞു മഹിയുടെ കാലിൽ ഒന്നു പിടിച്ചു. എന്നിട്ട് എഴുനേറ്റ് വെളിയിലേക്ക് പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു.

കണ്ണ് നിറഞ്ഞു തുളുമ്പി നിൽക്കുക ആണ് ഗൗരി… “ശരി… നിനക്ക് ഒരു പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഒരു അവസരം തരട്ടെ…” . അവൻ ചോദിച്ചു. എന്താണ് എന്ന അർത്ഥത്തിൽ ഗൗരി മഹിയെ നോക്കി. “എനിക്ക്…. എനിക്ക് വല്ലാത്ത ഒരു ആഗ്രഹം ഉണ്ട്…. നിന്നേ കണ്ട നാൾ മുതൽ ഒന്നും അല്ല…. കുറച്ചു ആയിട്ട് അത് ഇങ്ങനെ മനസിൽ കിടന്നു കൊളുത്തിവലിയ്ക്കുന്നു…. അത്… അതു നീ എനിക്ക് സാധിച്ചു തരണം.. പറ്റുമോ ” മഹി ഗൗരിയോടെ ചോദിച്ചു “ദൈവമേ…. ഇനി സിനിമ യിൽ ഒക്കെ കാണും പോലെ ആ മുറിവിൽ വല്ല ഉമ്മയും കൊടുക്കാൻ പറയുമോ….ഈശ്വരാ… ഇതു.. ഇതു അത് തന്നെ ആവും “..

ഗൗരി ഓർത്തു. “ടി……” അവൻ വിളിച്ചപ്പോൾ അവൾ ഞെട്ടി “ഞാൻ പറയുന്നത് വല്ലതും നീ കേട്ടോ…” “ങ്ങേ… കേട്ടില്ല… അല്ല കേട്ട്…” . “കേട്ടില്ലെങ്കിൽ ഞാൻ ഒന്നൂടെ പറയാം…..” “വേണ്ട…. എനിക്ക് മനസിലായി….” “എന്ത്….” ഈ കുറി അവനും സംശയം ആയി… ങ്ങേ… ഞാൻ ആഗ്രഹിച്ചത് ഇവൾ എങ്ങനെ അറിഞ്ഞു…. “നിനക്ക് എന്ത് മനസിലായിന്ന്…..” “അത്…. ഇനി… പിന്നെ…..” ഗൗരി ഉമിനീർ ഇറക്കി. “പറയെടി… എന്താണ് എന്ന് ” “അത് പിന്നെ… ഞാൻ അങ്ങനെ ചെയ്തത് കൊണ്ട് എന്നേ കൊണ്ട് അവിടെ ഉമ്മ വെപ്പിക്കാൻ അല്ലേ… ഈ സിനിമയിൽ ഒക്കെ കാണും പോലെ ” പെട്ടന്ന് അവൾ ഒറ്റ ശ്വാസത്തിൽ ചോദിച്ചു..

മഹി അവളെ നോക്കി ചിരിച്ചു പോയി.. ഗൗരി തന്റെ പുരികം രണ്ടും ചുളിച്ചു കൊണ്ട് വനെ നോക്കി. “ങ്ങേ… അപ്പോൾ അത് അല്ലേ ” “ഏത്….” “ഉം….” “മണ്ണാങ്കട്ട……. നിന്നോട് ഇത്രയും താഴ്മയായി ഒരു ഉമ്മ യാചിക്കേണ്ട ഗതികേട് ഒന്നും ഈ മഹിക്ക് ഇല്ല…. നിനക്ക് സൗകര്യം ഉള്ളപ്പോൾ തന്നാൽ മതി….. ഇതു അതൊന്നും അല്ല… വേറൊരു കാര്യം ആണ്….. നിനക്ക് ഈസി ആയിട്ട് പറ്റുകയും ചെയ്യും ” അവൻ കസേരയിൽ ഇരുന്നു. “അയ്യോ… അപ്പോൾ അതല്ലേ…..” “ഏത്….” “ഉം ” “ഒന്ന് മിണ്ടാതെ ഇരിക്ക് പെണ്ണേ…ഇതു നിനക്ക് പറ്റുന്നത് ആണ് …” “എന്റെ… എന്റെ ദേഹത്തു ഒന്നും തൊടുന്ന കാര്യം അല്ലാലോ…” ഗൗരി വീണ്ടും ചോദിച്ചു…

“ഞാൻ തൊടില്ല… നീ എന്നേ തൊടാതെ ഇരുന്നാൽ മതി.. പോരേ ” . “മ്മ് .. എന്നാൽ സമ്മതിക്കാം….” “ഉറപ്പാണോ….” “ഹമ്…..” വീണ്ടും ആലോചനയോടെ ഗൗരി സമ്മതം മൂളി.. “എടി… അത്രയ്ക്ക് വലിയ സംഭവം ഒന്നും അല്ല….. നീ ഇങ്ങനെ ചിന്തിച്ചു കൂട്ടാനും മാത്രം ” അവൻ ഒരു ഷർട്ട്‌ എടുത്തു ഇട്ടു കൊണ്ട് ഗൗരിയോട് പറഞ്ഞു. “എവിടെ പോകുവാ.. ഞാൻ ഇവിടെ ഒറ്റയ്ക്ക് അല്ലേ ” അവൻ വേഷം മാറുന്നത് കണ്ടു ഗൗരി മഹിയെ തന്നെ ഉറ്റു നോക്കി. “നീ ഒറ്റയ്ക്ക് ഒന്നും അല്ല…. നമ്മൾ രണ്ടാളും കൂടി പോകുവാ…” “എവിടെയ്ക്ക്…” “അതൊക്കെ പറയാം….. നീ വേഗം ഒരു ചുരിദാർ എടുത്തു ഇട്.. എന്നിട്ട് വിളക്ക് കൊളുത്തു… സമയം പോകുന്നു ” മഹി ക്ലോക്കിലേക്ക് നോക്കി..

സമയം 5.30 “വിളക്ക് വെയ്ക്കാറായില്ല ഏട്ടാ ” “പിന്നെ നീ കുറച്ചു മുന്നേ പറഞ്ഞതോ ” “അത്… ഞാൻ… രക്ഷപ്പെടാൻ ” ഗൗരി അവനെ നോക്കി ഒന്ന് ചിരിച്ചു. “ഹമ്… എന്നാൽ നമ്മൾക്ക് ഒരു മണിക്കൂറിനുള്ളിൽ വരാം.. നീ ഡ്രസ്സ്‌ മാറു ” മഹി പുറത്തേക്ക് പോയി. ഈശ്വരാ.. എന്താണ് ഇങ്ങേരുടെ ഉള്ളിൽ. സമ്മതിച്ചു പോകുകയും ചെയ്തു. ഗൗരി വേറെ നിർവാഹമില്ലാതെ ഒരു പിങ്ക് നിറം ഉള്ള സൽവാർ എടുത്തു ഇട്ടു. താഴേക്ക് ചെന്നപ്പോൾ അവൻ ഉമ്മറത്ത് ഉണ്ട്. പോകാം… അവൻ ഗൗര്യെ നോക്കി ചോദിച്ചു. “എവിടെയ്ക്കാ ഏട്ടാ ” അവൾ വിഷമത്തോടെ മഹിയെ നോക്കി. “വാ.. ഒക്കേ പറയാം….” അവൻ ഡോർ ലോക്ക് ചെയ്തു കൊണ്ട് കാറിന്റെ ചാവി, വിരലിന്മേൽ ഇട്ടു വട്ടം കറക്കി പോർച്ചിലേക്ക് നടന്നു. പിന്നാലെ ഗൗരി യും..….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…