Friday, July 19, 2024
Novel

നിന്നെയും കാത്ത്: ഭാഗം 24

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

വ്യക്തമായ മറുപടി കിട്ടാതെ ഈ വണ്ടി ഇവിടെ നിന്നും ചലിക്കുക ഇല്ല കേട്ടോ..” മഹിയുടെ വാക്കുകൾ കേട്ടതും അവൾ കൈ മുഷ്ടി ചുരുട്ടിയും അഴിച്ചും ഇരുന്നു നിമിഷങ്ങൾ തെന്നി മാറി കൊണ്ടേ ഇരുന്നു. ഗൗരി യിൽ നിന്നും പക്ഷെ ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല…. ഗൗരി….. അവൻ വിളിച്ചപ്പോൾ ഗൗരി ഒന്ന് ഞെട്ടി. നീ എന്തിനാണ് ഇങ്ങനെ ഞെട്ടുന്നത്…. അവൻ അവളുടെ തോളിൽ ഒന്ന് തൊട്ടു. “നമ്മൾക്ക് പോകാ മഹിയേട്ടാ… സമയം പോകുന്നു…. ടീച്ചറമ്മ വിഷമിക്കും….” “അമ്മയോട് ഞാൻ വിളിച്ചു പറഞ്ഞോളാം…. അതോർത്തു നീ പേടിക്കണ്ട….ഞാൻ ചോദിച്ചതിന് ഉത്തരം പറയ്‌ ”

“എനിക്ക്… എനിക്ക് അങ്ങനെ പറയാനും മാത്രം ഒന്നും ഇല്ല……” “അതെന്താ……. അമ്മ എന്നെ കുറിച്ചു എല്ലാ കാര്യങ്ങളും നിന്നോട് മുന്നേ പറഞ്ഞത് അല്ലായിരുന്നോ “? “ഹമ്… പറഞ്ഞിരുന്നു ” “എന്നിട്ട് എന്താ നീ നിന്റെ ജീവിതം ഹോമിക്കാൻ അങ്ങ് തീരുമാനിച്ചത്… എന്തെങ്കിലും ഒരു ലക്ഷ്യം അതിന്റ പിന്നിൽ ഇല്ലാതെ വരില്ലലോ ” മഹി അവളെ തന്നെ ഉറ്റു നോക്കി… “എന്റെ വിധി ആവും…. ഇങ്ങനെ ഒക്കെ സംഭവിക്കണം എന്ന്…. അല്ലാതെ ഇതിനെ ക്കുറിച്ച് ഒന്നും കൂടുതൽ പറയാൻ ഇല്ല….” ഗൗരി പറഞ്ഞു “അങ്ങനെ വിധി എന്നുള്ള രണ്ടക്ഷരത്തിനു വിട്ടു കൊടുക്കാൻ പറ്റുമോ ഗൗരി നിന്നെ പോലെ അറിവും വിവരവും ഒക്കെ ഉള്ള ഒരു പെണ്ണിന് അവളുടെ ജീവിതം…..

അതോ നിന്റെ ചെറിയമ്മ പറയും പോലെ, ഞാൻ താമസിയാതെ തട്ടി പോകും എന്ന് നീയും കരുതിയോ…” ഗൗരി അപ്പോൾ അവനെ ദേഷ്യത്തിൽ നോക്കി.. “മഹിയേട്ടന് ഇതു എന്താണ്… ആ സ്ത്രീ വല്ലതും പറഞ്ഞു എന്ന് വെച്ചു, എപ്പോളും ഇതു തന്നേ പറയണോ ” “എങ്കിൽ പറയു എന്തുകൊണ്ട് ആണ് നീ ഈ വിവാഹത്തിന് സമ്മതിച്ചേ ” അവൾ മഹിയെ നോക്കി.. നമ്മൾക്ക് പോകാ… നേരം വൈകുന്നു മഹിയേട്ടാ.. “നീ വ്യക്തമായ ഒരു മറുപടി തരു.. ആ സെക്കന്റ്‌ ഇൽ ഞാൻ വണ്ടിയെടുക്കും ” “അങ്ങനെ ആണെങ്കിൽ കേട്ടോ… എനിക്ക് പറയാൻ ഇപ്പോൾ മനസില്ല… നിങ്ങൾ ഇവിടെ കിടന്നോ . ഞാൻ എന്റെ വഴിക്ക് പോകുകാ….

ഗൗരി ലോക്ക് മാറ്റി വേഗം കാറിൽ നിന്നും ഇറങ്ങി. “ടി…..” മഹി അവളെ വിളിച്ചു എങ്കിലും ഗൗരി നിന്നില്ല അവൻ ഗ്ലാസ്‌ താഴ്ത്തിയപ്പോൾ ഗൗരി അവനെ നോക്കി. “ഓഹ്.. ഒരു കാര്യം കണ്ടു പിടിക്കാൻ വന്നേക്കുന്നു… എനിക്ക് ഇപ്പോൾ പറയാൻ സൗകര്യം ഇല്ല…… നിങ്ങളോട് എന്നല്ല ആരോടും പറയില്ല ഞാൻ അതു….. ഞാൻ മരിച്ചു പോകുമ്പോൾ എന്റെ ആത്മാവിൽ അലിഞ്ഞു പോകും ആ കാരണം എന്താണ് എന്നുള്ളത് ” അവനെ നോക്കി കൊഞ്ഞനം കുത്തി യിട്ട് അവൾ മുന്നോട്ട് നടന്നു പോയി. കുറച്ചു ദൂരം ചെന്നിട്ട് ഗൗരി തിരിഞ്ഞു നോക്കി. അപ്പോളും മഹിയുടെ കാറ്‌ അവിടെ തന്നെ കിടപ്പുണ്ടായിരുന്നു.

“ടീച്ചറമ്മേ…….” ബാഗു കൊണ്ട് പോയി മേശമേൽ വെച്ചിട്ട് അവൾ ഉറക്കെ വിളിച്ചു. “മോളെ……” അവർ ഗൗരിയ്ക്ക് ഒരു കപ്പ് കാപ്പിയും ആയി വരുന്നുണ്ടായിരുന്നു. “ലീലേടത്തി എവിടെ ” “ലീലയുടെ അമ്മ യ്ക്ക് സുഖം ഇല്ലാത്രെ…. ഹോസ്പിറ്റലിൽ ആണെന്ന്.. അതിനി പോയേക്കുവാ.. ഇനി എന്ന് വരുവോ മടങ്ങി ” “അയ്യോ . അത് കഷ്ടം ആയല്ലോ… എവിടെ ആണ് അമ്മേ അവരുടെ വീട് ” “വണ്ടിപെരിയാർ….. അവിടെ നിന്ന് പിന്നെയും കുറച്ചു ഉള്ളുലോട്ട് പോകണം എന്നാണ് ലീല പറഞ്ഞത് ” “ഏത് ഹോസ്പിറ്റലിൽ ആണ് ” “അവരുടെ നാട്ടിൽ എവിടെയോ ഉള്ള ഹോസ്പിറ്റലിൽ ആണത്രെ ” “ഹമ്….” അപ്പോളേക്കും മഹിയുടെ വണ്ടി വന്നു നിന്നു. ലീലേടത്തി പോയ കാര്യം ടീച്ചറമ്മ അവനോടും പറഞ്ഞു..

“തെക്കേലെ ജാനു നോട്‌ നാളെ മുതൽ ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട് മോനേ.. ലീല വരാൻ ഇനി എന്തായാലും കുറച്ചു ദിവസം എടുക്കും….” “അതെന്തിനാ അമ്മ അവരോട് ഒക്കെ വരാൻ പറഞ്ഞത്….” “പിന്നെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കണ്ടേ ” “അതിനു പുതിയ ആളെ ഒന്നും എടുക്കേണ്ട… ഇവള് ഉണ്ടലോ ഇവിടെ ” മഹി ഗൗരിയെ തറപ്പിച്ചു ഒന്ന് നോക്കി.എന്നിട്ട് സ്റ്റെപ് കയറി മുറിയിലേക്ക് പോയി “അത് നേരാണ് അമ്മേ .. ഞാൻ ഉണ്ടല്ലോ ഇവിടെ.. എനിക്ക് ചെയ്യാൻ ഉള്ള ജോലി അല്ലെ ഒള്ളു…. ഇനി വേറെ ആർക്കും വെറുതെ പൈസ കൊടുത്തു എടുക്കണ്ടന്നേ ” ഗൗരി പറഞ്ഞപ്പോൾ ടീച്ചറ് അത് വിസമ്മതിച്ചു..

“അത് ഒന്നും വേണ്ട കുട്ടി.. നിനക്ക് സ്കൂളിൽ പോകേണ്ടത് ഒക്കെ അല്ലെ…അടുക്കള പണി ഒക്കെ കഴിഞ്ഞു എപ്പോ പോകാനാ ” “എന്റെ ടീച്ചറമ്മേ… ഞാനേ ഒറ്റയ്ക്ക് ആയിരുന്നു എന്റെ വീട്ടിലെ എല്ലാ ജോലി യും ചെയ്തിരുന്നത്… എന്നിട്ട് അല്ലെ അവിടെ നിന്നും സ്കൂളിൽ വന്നൊണ്ട് ഇരുന്നത്.. അത് വെച്ചു നോക്കുമ്പോൾ ഇവിടെ എന്തെല്ലാം സൗകര്യങ്ങൾ ഉണ്ട് .. അതിനെ കുറിച്ച് ഒന്നും ഓർത്തു ടീച്ചറമ്മ വിഷമിക്കേണ്ട.” ഗൗരി അവരുടെ കവിളിൽ തട്ടി…എന്നിട്ട് വേഷം ഒക്കെ മാറ്റി കുളിച്ചിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ തന്നെ കണ്ടു മഹി ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് ഒരു ഗ്ലാസും തണുത്ത വെള്ളവും എടുത്തു ടേബിളിൽ വെച്ചിരിക്കുന്നത്.

“ഓഹോ… വന്നപ്പോൾ തന്നെ തുടങ്ങി അല്ലെ ” അവൾക്ക് ദേഷ്യം വന്നു. “നീ എന്തെങ്കിലും പറഞ്ഞൊ ” . “ഉവ്വ്… പറഞ്ഞു…. വന്നു കേറിയപ്പോൾ തന്നെ തുടങ്ങിയോ മദ്യ സേവ ” “മ്മ്… നീ കൂടുന്നുണ്ടോ ” അവൻ കുപ്പിടെ അടപ്പ് തുറന്നു. “എനിക്ക് ഇതല്ലായിരുന്നു തൊഴില്….” അവൾ തോളിൽ നിന്നും സാരീ യുടെ പിന്ന് അഴിച്ചു മാറ്റി ഒരു ഡെപ്പിയിൽ ഇട്ടു വെയ്ക്കുക ആണ്. മഹി അപ്പോളേക്കും ഒരു പെഗ് അടിച്ചു കഴിഞ്ഞു. അവൻ എഴുന്നേറ്റു വന്നു ഗൗരി ടെ അടുത്ത് വന്നു.. എന്നിട്ട് പതിയെ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി. മദ്യ ത്തിന്റെ മണം അടിച്ചതും അവൾക്ക് ഓക്കാനീക്കാൻ തോന്നി. വായ പൊത്തി പിടിച്ചു കൊണ്ട് അവൾ മഹിയെ ദേഷ്യത്തിൽ നോക്കി.

അവൻ അപ്പോൾ അവളുടെ അടുത്തേക്ക് അല്പം കൂടി നീങ്ങി വന്നു. “മാറുന്നുണ്ടോ അങ്ങോട്ട്… എനിക്ക് നിങ്ങളുടെ മണം അടിച്ചിട്ട് വൊമിറ്റ് ചെയ്യാൻ തോന്നുന്നു ..” വായ പൊത്തി പിടിച്ചു കൊണ്ട് തന്നെ ആണ് അവൾ മഹിയോട് പറഞ്ഞത്. പെട്ടന്ന് അവൻ അവളെ തന്റെ വലം കൈയാൽ നെഞ്ചിലേക്ക് ഇട്ടു. “നീ ഒന്ന് വൊമിറ്റു ചെയ്യൂ.. എന്നിട്ട് ഒള്ളു ബാക്കി കാര്യങ്ങൾ ” .. ഗൗരിയുടെ ഇടം കവിളപ്പോൾ അവന്റെ നിറയെ രോമങ്ങളാൽ അനാവൃതം ആയ നെഞ്ചിൽ തട്ടി നിൽക്കുക ആയിരുന്നു. പെട്ടന്ന് അവൾക്ക് നിന്നിടത്തു നിന്നും അനങ്ങാൻ പോലും സാധിച്ചില്ല.. ആദ്യം ആയിട്ട് ആണ്…. ഒരു പുരുഷന്റെ നെഞ്ചിൽ പറ്റി ചേർന്നു……

അതും തനിക്ക് താലി ചാർത്തി യവന്റെ ഒപ്പം. മഹിയും സത്യത്തിൽ അപ്പോൾ മറ്റേതോ ലോകത്തു ആയിരുന്നു.. അവളുടെ വിറ കൊള്ളുന്ന മാറിലെ ചൂടിൽ അലിഞ്ഞു ഇല്ലാതെ ആകും പോലെ ആണ് അവനു അപ്പോൾ തോന്നിയത്. അവളുടെ ഹൃദയതുടിപ്പ് പോലും അവൻ അപ്പോൾ അറിയുക ആയിരുന്നു. താൻ പോലും അറിയാതെ അവന്റെ ഇരു കൈകളും അവളെ പുൽകാൻ തുടങ്ങിയതും ഗൗരി ഓക്കാനിച്ചതും ഒരുമിച്ചു ആയിരുന്നു. അവൾ മഹിയുടെ അടുത്ത് നിന്നും വാഷ് റൂമിലേക്ക് ഓടി. “മഹിയേട്ടാ .. എനിക്ക് ഇതിന്റെ സ്മെല്ല് അടിക്കാൻ വയ്യാ കേട്ടോ… തല പെരുക്കുന്നു ”

ഗൗരി നെഞ്ചു തടവി കൊണ്ട് വന്നു ബെഡിലേക്ക് ഇരുന്നു. “ഈ ഒരാഴ്ച ആയിട്ട് നിനക്ക് ഈ പ്രശ്നം ഇല്ലായിരുന്നല്ലോ… എന്നിട്ട് ഇപ്പോൾ എന്ത് പറ്റി.. ” “ആഹ് എനിക്ക് അറിഞ്ഞൂടാ…. നിങ്ങൾ ഇനി അടിക്കുന്ന ബ്രാൻഡ് എങ്ങാനും മാറിയോ മനുഷ്യാ….” . അവൾ മഹിയോട് ദേഷ്യത്തിൽ ചോദിച്ചു. അവൻ ഡ്രസ്സ്‌ മാറിയിട്ട് കാറിന്റെ ചാവിയും എടുത്തു കൊണ്ട് ഗൗരി യോടു ഒന്നും പറയാതെ പുറത്തേക്ക് പോയി. “ഇനി കുടിച്ചിട്ട് പാതിരാത്രി യിൽ ആവും വരുന്നത്…. ഞാനേ വാതിൽ തുറന്നു തരില്ല… പറഞ്ഞേക്കാം ” അവൾ വിളിച്ചു കൂവി.. അവൻ വണ്ടി എടുത്തു കൊണ്ട് നേരേ പോയത് അവിടെ ഉള്ള ഒരു ആറിന്റെ തീരത്ത് ആയിരുന്നു.

വണ്ടി നിറുത്തി ഇട്ടിട്ട് അവൻ സീറ്റിലേക്ക് ചാരി കിടന്നു. അപ്പോളും അവന്റ മനസ്സിൽ അല്പം മുന്നേ ഒരു പൂച്ച കുഞ്ഞിനെ പോലെ തന്റെ നെഞ്ചിൽ പതുങ്ങി കിടന്നവൾ ആയിരുന്നു… അവളുടെ ഗന്ധം തന്നെ വന്നു തഴുകും പോലെ.. അവൻ ശ്വാസം നീട്ടി വലിച്ചു. ഗൗരി…. നീ എന്നെ വല്ലാതെ മദിപ്പിക്കുന്നു… നിന്നേ വെറുത്ത ഓരോ നിമിഷത്തെയും ഞാൻ ഇപ്പോൾ ശപിക്കുക ആണ്…. നിന്നിലേക്ക് അലിഞ്ഞു ഇല്ലാതാവാൻ,,,, നിന്നിലെ സ്ത്രീത്വത്തെ പൂർണത്തിലെത്തിക്കാൻ,,,,,, നിന്റെ പാതി ആവാൻ… അതേ … പരമേശ്വരനു തന്റെ പാർവതി പോലെ… ശരീരം പകുത്തു നൽകാൻ…. ഞാനും . ഞാനും കാത്തിരിക്കുക ആണ് പെണ്ണേ…….….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…