നിന്നെയും കാത്ത്: ഭാഗം 21
രചന: മിത്ര വിന്ദ
മഹി വന്നു കിടന്ന് കഴിഞ്ഞിട്ടും ഗൗരിയെ അവിടേക്ക് കണ്ടതേ ഇല്ല.. എവിടെ പോയെന്ന് തിരക്കാൻ അവനൊട്ടു പോയതും ഇല്ല.. ഇത്തിരി കഴിഞ്ഞതും ഡോർ തുറന്നു അവൾ അകത്തേക്ക് വന്നത് അവൻ കണ്ടു. അവളോട് പറഞ്ഞത് ഇത്തിരി കൂടി പോയെന്നു തോന്നിയിരുന്നു. പക്ഷെ പലപ്പോളും ഗൗരി ഓവർ സ്മാർട്ട് ആകുന്നു.. അതാണ് തനിക്ക് ഇഷ്ടം അല്ലാഞ്ഞത്. വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടുന്നത്… അത് ആരായാലും തനിക്ക് ഇഷ്ടം അല്ല…. പല വിധ ചിന്തകൾ മനസ്സിൽ കയറി കൂടി എങ്കിലും ഉറക്കം വന്നു അവന്റ കണ്ണുകൾ വേഗം അടഞ്ഞു പോയി. എപ്പോളോ കണ്ണ് തുറന്നു നോക്കിയപ്പോൾ അരികിൽ ഗൗരി ഇല്ല.. പെട്ടന്ന് ഒരു ഉൾപ്രേരണയാൽ അവൻ ചാടി എഴുന്നേറ്റു.
നോക്കിയപ്പോൾ കണ്ടു മേശമേൽ തല വെച്ചു കിടന്ന് ഉറങ്ങുന്നവളെ. എന്തോ വല്ലാത്ത ഒരു കൊളുത്തി പിടിക്കൽ പോലെ അവനു തോന്നി. ഒരു മുറിയിൽ ആണെങ്കിൽ പോലും ഒറ്റയ്ക്ക് കിടക്കാൻ പേടി ഉള്ളവൾ ആണ്. അവൻ ഗൗരി യുടെ അടുത്തേക്ക് ചെന്നു. ഗൗരി……. അവൻ മെല്ലെ അവളുടെ തോളിൽ തട്ടി. പെട്ടന്ന് അവൾ മുഖം ഉയർത്തി. അപ്പോൾ ഇവൾ ഉറങ്ങുവല്ലേ… മഹിക്ക് സംശയം ആയി. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവൻ അവളെ മിഴിച്ചു നോക്കി. “നീ ഇതുവരെ ഉറങ്ങിയില്ലേ ” മഹി ചോദിച്ചു. കവിളിലൂടെ ഒലിച്ചു ഇറങ്ങിയ കണ്ണീർ അമർത്തി തുടച്ചു കൊണ്ട് അവൾ എഴുനേറ്റ് “ഗൗരി…… നീ എന്താ ഉറങ്ങാഞ്ഞത് ” . മഹി അവളെ നോക്കി ചോദിച്ചു.
അവൾ അതിനും മറുപടി ഒന്നും പറയാതെ കൊണ്ട് ബെഡിലേക്ക് കേറി ഒരു വശം ചെരിഞ്ഞു കിടന്നു. എന്തെങ്കിലും ചോദിച്ചാൽ അവൾക്ക് നാവില്ല…. മുഖം വീർപ്പിച്ചു നടന്നോളും…. അതും പറഞ്ഞു കൊണ്ട് അവനും വന്നു കിടന്നു. ഇത്രയും നേരം ആയിട്ടും ഉറങ്ങാതെ അവൾ ഇരുന്ന് കരയുക ആയിരുന്നു എന്നോർത്തപ്പോൾ മഹിക്ക് ചെറിയ വിഷമം തോന്നി. താൻ അങ്ങനെ എല്ലാം പറഞ്ഞത് കൊണ്ട് ആവും.. ശോ… വേണ്ടിയിരുന്നില്ല…പെട്ടന്ന് തനിക്കും ദേഷ്യം വന്നു പോയി…. ഹമ്… സാരമില്ല.. നാളെ കാലത്തെ ഒരു സോറി പറഞ്ഞേക്കാം…. പിന്നീട് അവനു ഉറക്കം വന്നതേ ഇല്ല.. ഇടയ്ക്കു അവൻ തല ചെരിച്ചു നോക്കിയപ്പോൾ കണ്ടു മറു പുറം തിരിഞ്ഞു ഉറങ്ങുന്നവളെ.. ***
മഹി ഉണർന്നപ്പോൾ ഗൗരി തലേ ദിവസത്തെ സാരീ ഒക്കെ നല്ല വൃത്തി ആയി ഉടുത്തു കൊണ്ട് ബാഗിൽ പുസ്തകം ഒക്കെ എടുത്തു വെയ്ക്കുക ആണ്… ക്ലോക്കിലേക്ക് നോക്കിയപ്പോൾ 8.30.. ഓഹ് ഗോഡ്… ഇത്രയും സമയം ആയൊ… ഇന്ന് നേരത്തെ പോകേണ്ടത് ആയിരുന്നു…. “നിനക്ക് ഒന്ന് വിളിച്ചു കൂടായിരുന്നോ ഗൗരി… നേരം പോയല്ലോ ” . അവൻ വേഗം എഴുനേറ്റു. ഗൗരി യുടെ മൗനം കൂടി ആയപ്പോൾ അവനു ദേഷ്യം വന്നു. “ടി….. നിന്നോട് ചോദിച്ചത് കേട്ടില്ലേ….” “നിങ്ങളെ സമയത്തിന് വിളിച്ചു എഴുനേൽപ്പിക്കാൻ ഞാൻ നിങ്ങളുടെ ആരാണ്.. എന്ത് ബന്ധം ആണ് സാർ നമ്മൾ .തമ്മിൽ ഉള്ളത് ..” പെട്ടന്ന് അവൾ ചോദിച്ചു. ഒരു നിമിഷം അവനും ഉത്തരം ഇല്ലായിരുന്നു.
ഗൗരി തന്റെ ബാഗും എടുത്തു കൊണ്ട് മുറിയിൽ നിന്നും ഇറങ്ങി പോയി.. ലീലേടത്തി പൊതിഞ്ഞു വെച്ച ചോറും എടുത്തു കൊണ്ട് അവൾ ഒരു ഇഡലി യും കഴിച്ചിട്ട് ടീച്ചർ ന്റെ അടുത്തേക്ക് കയറി പോയി. “മഹി ടെ ഒപ്പം ഇറങ്ങിക്കോളും മോളെ… അവൻ റെഡി ആയില്ലേ…” “മഹിഏട്ടൻ റെഡി ആകുന്നുണ്ട്… ഞാൻ നടന്നു പോയ്കോളാം ടീച്ചറമ്മേ…. എനിക്ക് അതാ ഇഷ്ടം ” അവൾ അത് പറയുകയും അവരുടെ മുഖം വാടി. “അമ്മേ….” മഹി റൂമിലേക്ക് വന്നതും ഗൗരി എഴുനേറ്റ്. “ഞാൻ പോയിട്ട് വരാം ടീച്ചറമ്മേ ” അവൾ മഹിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുറി വിട്ട് ഇറങ്ങി. മഹി യുടെ കാർ സ്റ്റാർട്ട് ആകുന്ന ശബ്ദം ഗേറ്റ് കടന്നപ്പോൾ ഗൗരി യും കേട്ടിരുന്നു. അവളുടെ നടത്ത ത്തിന്റെ വേഗത ഏറി.
കാർ കൊണ്ട് വന്നു അവൻ അവളുടെ അടുത്ത് നിറുത്തി. “നീ കേറുന്നില്ലേ ” അവൻ ഗ്ലാസ് താഴ്ത്തി ചോദിച്ചു.. “ഇല്ല….” “അതെന്താ…” “ഞാൻ നടന്നു പോയ്കോളാം….” “നീ മര്യാദക്ക് കേറുന്നുണ്ടോ . അതോ ” അവന്റ ശബ്ദം മാറി.. “എനിക്ക് നടന്നു പോകുന്നതാ ഇഷ്ടം….” മുന്നോട്ട് നടക്കാൻ തുടങ്ങിയ അവളുടെ അടുത്തേക്ക് അവൻ ഇറങ്ങി ചെന്നു. എന്നിട്ട് ബലമായി അവളുടെ കൈ തണ്ടയിൽ പിടിച്ചു. ഡോർ തുറന്ന് അവളെ കാറിലേക്ക് കയറ്റി. എന്നിട്ട് അവനും വന്നു ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. “ഇത്രയും ഒള്ളു നീയ്…. മനസിലായോടി ” കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട് മഹി അവളെ നോക്കി. ഗൗരി മുൻപോട്ട് നോക്കി തന്നെ വണ്ടിയിൽ ഇരുന്നു. സ്കൂളിന്റെ വാതിൽക്കൽ അവൻ വണ്ടി കൊണ്ട് വന്നു നിറുത്തി.
“4മണി ആകുമ്പോൾ ഇവിടെ ഇറങ്ങി നിന്നാൽ മതി…. ഞാൻ വണ്ടി അയച്ചോളാം….” അവൻ പറഞ്ഞു. ഗൗരി ബാഗ് എടുത്തു തോളിലേക്ക് ഇട്ടിട്ടു തല ആട്ടി. “ഗൗരി….” പെട്ടന്ന് അവൻ വിളിച്ചപ്പോൾ ഗൗരി അവനെ നോക്കി. “ഇന്നലെ…… അത് പിന്നെ എനിക്ക് പെട്ടന്ന് ദേഷ്യം ആയിരുന്നു.. അതാണ്… നിനക്ക് വിഷമം ആയെങ്കിൽ സോറി ” മഹി അത് പറയുകയും ഗൗരി അവനെ തന്നെ നോക്കി ഇരുന്നു അല്പനിമിഷം. കേട്ടത് വിശ്വസിക്കാൻ പോലും പ്രയാസം തോന്നി.. തന്നോട് സോറി പറയുകയെ….അതും മഹിയേട്ടൻ.. അവൾ അവന്റെ കൈയിൽ ഒന്ന് തട്ടി.. “എനിക്ക് വിഷമം ഒന്നും ഇല്ല മഹിയേട്ടാ….. പിന്നേ… തെറ്റ് എന്റെ ഭാഗത്തു ആയിരുന്നു..
ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലാത്തത് ആണ്.. ” അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കാറിൽ നിന്നും ഇറങ്ങി. മഹി നോക്കിയപ്പോൾ അവൾ അവനെ നോക്കി കൈ വീശി കാണിച്ചു. അവൻ വണ്ടി തിരിച്ചു വെളിയിലേക്ക് ഇറങ്ങി. ഒടിച്ചു പോയി. അപ്പോളും അവന്റ മനസിൽ നിറയെ തലേ ദിവസം രാത്രിയിൽ കരഞ്ഞു കലങ്ങിയ മിഴികളോടെ തന്നെ നോക്കിയവളുടെ മുഖം ആയിരുന്നു.. ഗൗരിയെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ… അവളെ കുറിച്ചു കൂടുതൽ അറിയാൻ അവനു ആഗ്രഹം തോന്നി. അവളുടെ നാട്ടിലേക്ക് തന്നെ പോകണം…. ഒന്നൂടെ അവൻ തീരുമാനിച്ചു ഉറപ്പിച്ചു. എന്നിട്ട് കഴിഞ്ഞ തവണ അവൾ പറഞ്ഞുകൊടുത്ത വഴികളിൽ കൂടെ മഹി തന്റെ കാർ ഓടിച്ചുപോയി.….. തുടരും…..