Wednesday, December 18, 2024
Novel

നിന്നെയും കാത്ത്: ഭാഗം 12

രചന: മിത്ര വിന്ദ

മഹി പതിയെ മുറ്റത്തേക്ക് ഇറങ്ങി.. എന്നിട്ട് വീടിന്റെ ചുറ്റിനും കണ്ണുകൾ ഓടിച്ചു.. മുറ്റത്തെല്ലാം അവിടെവിടെയായി കരിയിലകൾ കിടപ്പുണ്ട് .. രണ്ടുമൂന്നു ദിവസമായിട്ട് ഇവിടെ ആരും ഇല്ല എന്ന് അവന് തോന്നി അത് കണ്ടപ്പോൾ.. തുളസിയും ചെമ്പരത്തിയും പലവിധത്തിലുള്ള റോസാച്ചെടികളും ഒക്കെ ആണ് മുറ്റം നിറയെ. ചെറിയ ഒരു കിണർ മുറ്റത്തിന്റെ കോണിലായുണ്ട്… അതിന്റെ ചുറ്റിലും മുഴുവനും കടും ചുവപ്പും ഇളം മഞ്ഞയും ഇളം പിങ്കും നിറം ഉള്ള തെച്ചിപ്പൂവ് നിറഞ്ഞുനിൽക്കുന്നു..

കുറച്ച് സമയം അതിലെയൊക്കെ നടന്നിട്ട് മഹി വീണ്ടും വീടിനുള്ളിലേക്ക് കയറി ചെന്നു. ഒരു ചെറിയ ഹോളും, രണ്ടു മുറികളും അടുക്കളയും ആണ് ഉള്ളത്.. അവൻ നോക്കിയപ്പോൾ അവിടെയൊന്നും ഗൗരിയ കണ്ടില്ല.. ആദ്യം കണ്ട മുറിയിലേക്ക് അവൻ കയറി.. അവിടെ കുറച്ച് തുണികളൊക്കെ വാരിവലിച്ച് ഇട്ടിരിക്കുന്നു. അത് കണ്ടപ്പോൾ അവനു ദേഷ്യം തോന്നി.അവൻ രണ്ടാമത്തെ മുറിയിലേക്ക് കയറി ചെന്നു. ആദ്യത്തെ മുറിയേക്കാൾ വലുപ്പം കുറവാണ് . അവിടെ മേശമേൽ തല വെച്ചു കിടക്കുക ആണ് ഗൗരി….

അവൾ കരയുക ആണെന്ന് ആദ്യം അവൻ ഓർത്തതു. പിന്നീട് നോക്കിയപ്പോൾ മനസിലായി വെറുതെ കിടക്കുക ആണെന്ന്.. “നിന്റെ അമ്മയുടെ ഫോൺ നമ്പർ ഉണ്ടോ കൈയിൽ….” . മഹി യുടെ ശബ്ദം കേട്ടതും അവൾ ചാടി എഴുനേറ്റ്. “അവരെ ആരെ എങ്കിലും വിളിക്കു.. എവുടെ ആണെന്ന് വെച്ചാൽ നിന്നെ കൊണ്ട് പോയി വിടാം.. എന്നിട്ട് ഞാൻ തിരിച്ചു പോകുവൊള്ളൂ ” “മഹിയേട്ടൻ പൊയ്ക്കോളൂ.. ഞാൻ ഇത്തിരി കഴിഞ്ഞു വിളിച്ചോളാം അമ്മയെ ” “നിന്റെ സൗകര്യം നോക്കി നിൽക്കാൻ എനിക്ക് സമയം ഇല്ല…

നിന്നേ അവരുടെ കൈയിൽ ഏൽപ്പിച്ചിട്ടേ എനിക്ക് പോകാൻ പറ്റു.. അതുകൊണ്ട് എന്റെ സമയം കളയാതെ അവരെ വിളിക്ക് ഗൗരി…” മഹി ഗൗരവത്തിൽ പറഞ്ഞു. ഗൗരി അലമാര തുറന്നു ഫോൺ എടുത്തു നോക്കി.. സ്വിച്ചഡ് ഓഫ് ആയിരുന്നു. !മ്മ്… ബെസ്റ്റ്… നീ നമ്പർ ഒന്ന് പറയു… ഞാൻ വിളിക്കാം… അവൻ പാന്റ് ന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു.. അവൾ ആണെങ്കിൽ തന്റെ ഓർമ വെച്ചു കൊണ്ട് ഫോൺ നമ്പർ അവനു പറഞ്ഞു കൊടുത്തു… ഫോൺ റിങ് ചെയ്യുന്നുണ്ട്നായിരുന്നു..

അല്പം കഴിഞ്ഞതും ഒരു സ്ത്രീ ശബ്ദം. മഹി ഫോൺ സ്പീക്കറിൽ ഇട്ടകൊണ്ട് അവൾക്ക് നേർക്ക് നീട്ടി. “ഹെലോ.. ആരാണ് ” . “രാധമ്മേ… ഞാൻ… ഗൗരിയാ ” “മ്മ്… നീ എവിടാ ഇപ്പൊ ” അവരുടെ ശബ്ദം മാറി.. “ഞാൻ നമ്മുടെ വിട്ടിൽ ആണ്… രാധമ്മ എവിടെ പോയതാ… എന്നെ ഒന്ന് വിളിച്ചു പോലും ഇല്ലാലോ ഇതുവരേയ്ക്കും.ഞാൻ ഇവിടെ വന്നപ്പോൾ നിങ്ങൾ ആരും ഇല്ല താനും… എന്താ ഇതൊക്കെ…” . “ഓഹ് നിന്റെ പരാതി ഒന്നും കേൾക്കാൻ എനിക്ക് ഒട്ടും സമയം ഇല്ല ഗൗരിയേ… ആ പാവം ടീച്ചറ് ആണെങ്കിൽ നമ്മുടെ വീട്ടിലെ അവസ്ഥ കണ്ടിട്ട് എനിക്ക് ഒരു വീട് മേടിക്കാൻ പൈസ തന്നതാ..

അടച്ചുറപ്പു ഇല്ലാത്ത വീട് അല്ലെ..നിനക്ക് ഇളയത് രണ്ട് പെൺകുട്ടികൾ ഉണ്ട്.. അറിയാല്ലോ..” “രാധമ്മ എന്തിനാ പൈസ വാങ്ങിയേ…. അത് എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലാലോ…” . “നിന്നോട് പറഞ്ഞിട്ട് ആണോ എല്ലാം ചെയ്യേണ്ടത്.. അങ്ങനെ ആണെങ്കിൽ ആ ചെറുക്കനെ കെട്ടാൻ നീ സമ്മതം പറഞ്ഞത് സ്വന്തം ഇഷ്ടപ്രകാരം അല്ലെ… ഞാനോ നിന്റെ അമ്മാവന്മരോ ആരോടേലും നീ അഭിപ്രായം ചോദിച്ചോടി ” “അതിന്റെ കൂലി ആയിരുന്നോ ഈ പണം ഇടപാടു ” അവൾക്ക് ദേഷ്യം വന്നു..

“അതേടി… ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ആണ് എന്ന് നീ കരുതിക്കോ….” “ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.. ഇപ്പൊ നിങ്ങൾ എവിടെ ആണ് ഉള്ളത്.. എനിക്ക് അങ്ങോട്ട്‌ വരാൻ ആണ് മഹിയേട്ടൻ രണ്ട് ആഴ്ച ബിസിനസ്‌ ടൂർ പോകുക ആണ്. അതുകൊണ്ട് എനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയാ..” “ഒറ്റയ്ക്കോ… അവിടെ ടീച്ചർ ഇല്ലെടി.. പിന്നെ ബാക്കി ആളുകൾ ഒക്കെ ഇല്ലേ…. നീ ഇനിങ്ങോട്ട് ഒന്നും വരേണ്ട.. മര്യാദക്ക് അവിടെ എങ്ങാനും നിന്നോണം.. കെട്ടിച്ചു വിട്ടാൽ കെട്ടിയോന്റെ വിട്ടിൽ ആണ് പെൺകുട്ടികൾ നിൽക്കണ്ടത്… അല്ലാതെ ചെന്ന ഉടനെ വിട്ടിലേക്ക് പുറപ്പെടാൻ നിൽക്കല്ലേ…”

രാധ അവളെ ശാസിച്ചു.. “നിങ്ങൾ ഇപ്പൊ എവിടാ.. ലെച്ചു വും സേതും ഒക്കെ എന്ത്യേ… അവരുട കൈയിൽ ഒന്നു കൊടുക്ക്‌ ” “തത്കാലം ആരുടെയും കൈയിൽ ഫോൺ കൊടുക്കുന്നില്ല..നിന്റെ സ്വഭാവം കുട്ടിയോൾക്ക് കൂടി കിട്ടിയാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ലാലോ ” “എന്റെ സ്വഭാവത്തിന് എന്താ അമ്മേ ഒരു കുഴപ്പം…. ഞാൻ ആരുടെ എങ്കിലും കൂടെ ഒളിച്ചു പോയി കല്യാണം കഴിച്ചത് ആണോ..ഇന്ന് ഈ നിമിഷം വരെ ശ്രീഗൗരി ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ ആണ് ജീവിച്ചത്.. .”…. “ദേ… ഗൗരി… പണ്ടേ നീ ഇങ്ങനെ ആണ്… തർക്കുത്തരം മാത്രം വായിൽ നിന്നു വീഴൂ…

ആ ചെറുക്കന്റെ കോടി കണക്കലിന് സ്വത്തും പണവും കണ്ടു കൊണ്ട് അല്ലേടി നീ ആ കുടിയനെ കെട്ടാൻ സമ്മതിച്ചേ….. എന്തായാലും അവന്റെ ചങ്കും കരളും ഒക്കെ തീർന്നു കാണും… കൂടി പോയാൽ രണ്ട് വർഷം… അത് കഴിഞ്ഞാൽ കിട്ടിയ സ്വത്തും ആയിട്ട് നിനക്ക് പുതിയൊരു ചെറുക്കനെ കെട്ടി സന്തോഷം ആയിട്ട് ജീവിക്കാ…” “ദേ… അനാവശ്യ പറഞ്ഞാൽ ഉണ്ടല്ലോ…… അമ്മ ആണെന്ന് ഒന്നും ഞാൻ നോക്കില്ല…. എന്റെ ഭർത്താവിനെ കുറിച്ച് വേണ്ടാത്ത വർത്താനം പറഞ്ഞാൽ നിങ്ങളെ ഞാൻ……” അവൾക്ക് ദേഷ്യം കൊണ്ട് വിറച്ചു. “എടി… എടി .. നീ ഒരുപാട് നെഗളിക്കാതെ….

നിലത്തു നിൽക്കാൻ നോക്ക്… മേലാൽ എന്റെ ഫോണിൽ വിളിച്ചു പോയേക്കരുത് കേട്ടോ… എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല ‘ അതും പറഞ്ഞു കൊണ്ട് അവർ ഫോൺ കട്ട്‌ ചെയ്തു.. ഗൗരി തിരിഞ്ഞു നോക്കിയപ്പോൾ മഹി അവിടെ ഇല്ലായിരുന്നു… ഭാഗ്യം ഒന്നും കേട്ടില്ലല്ലോ.. അവൾ മുറ്റത്തേക്ക് ഇറങ്ങി.. മഹി വെറുതെ അതിലെ ഒക്കെ നടക്കുക ആണ്. “മഹിയേട്ടാ ” അവൾ വിളിച്ചപ്പോൾ മഹി തിരിഞ്ഞു നോക്കി.

“ഇതാ ഫോൺ ” “മ്മ….” അവൻ അതു മേടിച്ചു പോക്കറ്റിൽ ഇട്ടു. “അമ്മ എന്ത് പറഞ്ഞു “അവര് വൈകിട്ട് വരും… മഹിയേട്ടൻ പൊയ്ക്കോളൂ ” “ഹമ്…. പുതിയ വീട് വെച്ചോ… അതോ….” “എനിക്ക് അറിയില്ല ഒന്നും….” “ഓക്കേ … അപ്പോൾ എങ്ങനെ ആണ് ബാക്കി കാര്യങ്ങൾ ഒക്കെ….” അവൻ ഗൗരിയെ നോക്കി. ഗൗരി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. അവളുടെ കണ്ണുകൾ തന്റെ താലിയിൽ കോർത്തു വലിച്ചു.…….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…