Saturday, January 18, 2025
Novel

നിനക്കായെന്നും : ഭാഗം 6

എഴുത്തുകാരി: സ്വപ്ന മാധവ്

അയാൾ എന്നെ നോക്കാത്തതിന്റെ വിഷമവും, അവളോടുള്ള ദേഷ്യം എല്ലാം ഞാൻ കഴിച്ചു തീർത്തു… ഉച്ചക്ക് സദ്യ ആയിരുന്നു… ഏഴുകൂട്ടം കറിയും, മൂന്ന് തരം പായസവും… ഒരു രക്ഷയില്ല… സൂപ്പർ ആയിരുന്നു 👌 പക്ഷേ, സാറിനെ കഴിക്കാൻ കണ്ടില്ല… അത് കഴിഞ്ഞു മത്സരങ്ങൾ ആയിരിന്നു… വടംവലിയും, ചാക്കിൽ ചാട്ടവും… അങ്ങനെ ഓണാഘോഷം ഗംഭീരമായി…. കോളേജ് മുഴുവൻ അനേഷിച്ചു…

പക്ഷേ, കണ്ടില്ലായിരിന്നു… സ്റ്റാഫ്‌ റൂമിൽ പോയി ചോദിച്ചാൽ അവർ എന്ത് വിചാരിക്കുമെന്ന പേടിയുണ്ട്… അയാളെ കാണിക്കാനും, സംസാരിക്കാനുമൊക്കെയാണ് രാവിലെ കെട്ടിയൊരുങ്ങിയെ… ഇതിപ്പോ ഒന്നും നടന്നില്ല… എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായി… ബസ്സിൽ പോകാൻ വയ്യാത്തോണ്ട് ചേട്ടനെ വിളിച്ചു … അവൻ വരാൻ ഒരു മണിക്കൂർ ആകുമെന്ന് പറഞ്ഞു.. എന്തൊക്കെയോ ആലോചിച്ചു സമയം പോയി..

ചേട്ടൻ വന്നിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞു അഭി ഞങ്ങൾക്ക് കൂട്ട് നിന്നു…. ഇനി പത്തുദിവസം കാണാൻ പറ്റില്ലല്ലോ.. ഒന്നും സംസാരിയ്ക്കാനും പറ്റിയില്ല… എന്ത് കഷ്ടമാണ് ഭഗവാനെ… “ഡീ… ഏട്ടൻ വന്നു… നീ എന്ത് ആലോചിച്ചു ഇരിക്കുവാ. ” – അഞ്ജു അപ്പോൾ ശരി ഞാൻ പോകുവായെന്നും പറഞ്ഞു അഭി പോയി… ഞങ്ങൾ കാറിൽ കയറി… “എന്താ മോളേ രാവിലെ പോയത് പോലെയല്ലല്ലോ…. ഒരു വിഷമം പോലെ…

എന്തെങ്കിലും പ്രശ്നം ഉണ്ടായോ അഞ്ജു… ” ” ഇല്ല ഏട്ടാ… ക്ഷീണം ആയിരിക്കും… ” – അഞ്ജു “ആഹ്… എങ്ങനെ ഉണ്ടായിരുന്നു… ശാരി… ” – ചേട്ടൻ ഒന്നും സംസാരിക്കാൻ പറ്റിയ അവസ്ഥയല്ലാത്തോണ്ട് കണ്ണടച്ചു ഉറങ്ങിയത് പോലെ കിടന്നു…. ചേട്ടന്റെ ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ പറ്റണില്ല “അവൾ ഉറങ്ങിയെന്ന് തോന്നുന്നു ഏട്ടാ..” – അഞ്ജു “മ്മ്… എങ്ങനെ ഉണ്ടായിരുന്നു പ്രോഗ്രാം.. ” “അടിച്ചുപൊളിച്ചു ഏട്ടാ… “-

അഞ്ജു ഇടയ്ക്ക് ഓട്ടകണ്ണിട്ട് രണ്ടുപേരെയും നോക്കി… അഞ്ജു നല്ല സന്തോഷത്തിലാണ്…. ചേട്ടനോട് എല്ലാം പറയുന്നു… രാവിലെ നോക്കാത്തതിന്റെ പരിഭവം മാറിയിട്ടുണ്ട് … ചേട്ടനും അവൾ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്… അവർ രണ്ടാളും സന്തോഷിക്കട്ടേ… അഞ്ജുന്റെ വീടെത്തി… അവൾ ഇറങ്ങി ചേട്ടനോട് യാത്ര പറഞ്ഞു പോയി… “ഇടക്ക് അങ്ങോട്ട് വാടോ… ” – ചേട്ടൻ “ആഹ് വരാം ഏട്ടാ…” എന്നും പറഞ്ഞു ചിരിച്ചോണ്ട് അവൾ പോയി…..

ഏട്ടനെ നോക്കിയപ്പോൾ ഒരു പുഞ്ചിരി ഉണ്ട് ചുണ്ടിൽ…. മ്മ്മ്…. രണ്ടുപേർക്കും ചാഞ്ചാട്ടം ഉണ്ട്… കൈയോടെ പോക്കണം… എന്നും മനസ്സിൽ വിചാരിച്ചു കണ്ണടച്ച് കിടന്നു “ഡീ… എണീക് വീടെത്തി….” – ചേട്ടൻ റൂമിൽ എത്തിയപ്പോൾ തന്നെ നേരെപോയി കുളിച്ചു… മനസ്സും ശരീരവും ശാന്തമായി… പെട്ടെന്ന് അയാൾ എവിടെ പോയി എന്ന ചിന്തയായിരുന്നു മനസ്സിൽ… രാത്രി കഴിക്കാൻ വിളിച്ചപ്പോൾ പോകാൻ തോന്നിയില്ല… വേണ്ട എന്ന് പറഞ്ഞു കയറി കിടന്നു

അങ്ങനെ ഓണാവധി തുടങ്ങി… ചേട്ടനും അച്ഛനും ജോലിക്ക് പോകണമായിരുന്നു.. ഞാനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു തിരുവോണം എത്തി…. രാവിലെ അത്തപ്പൂക്കളം ഇട്ടു ….. അമ്പലത്തിൽ പോയി… ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും, പായസവും.. കുറച്ചു കഴിഞ്ഞപ്പോൾ അഞ്ജു വന്നു… പിന്നെ അവളുമായി കത്തിയടിച്ചിരുന്നു…. ഇടക്ക് ചേട്ടൻ തെണ്ടി റൂമിന്റെ ഫ്രണ്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്….

ഇതൊന്നും പതിവില്ലാത്തതാണല്ലോ.. എന്റെ ചേട്ടന് ഇതെന്താ പറ്റിയെ… ( ആത്മ ) അഞ്ജുനെ നോക്കിയപ്പോൾ അവൾ അവനെ നോക്കി ചിരിക്കുവാ… ശരിയാക്കി തരാം രണ്ടിനെയും… “ഡീ… നീ വന്നിട്ട് ഒന്നും കുടിച്ചില്ലല്ലോ… ഞാൻ ജ്യൂസ്‌ എടുത്തിട്ട് വരാം… ” “ആഹ്… ശരി… ” ഞാൻ പുറത്ത് പോകുന്നത് കണ്ടു എന്റെ ചേട്ടൻ അകത്തു കയറി… ഞാൻ പെട്ടെന്ന് ജ്യൂസ്‌ എടുത്ത് വന്നിട്ട് റൂമിൽ കയറാതെ പുറത്ത് നിന്ന് നോക്കി…

അവരുടെ സംസാരം കേൾക്കാം… (ഒളിഞ്ഞുനോക്കൽ തന്നെ 😝) “അഞ്ജു, നിന്നെ എപ്പോഴാ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് അറിയില്ല… ആദ്യമൊക്കെ നീയും എനിക്ക് ശാരിയെ പോലെ ആയിരുന്നു… പക്ഷേ എപ്പോഴോ അതിനു മാറ്റം സംഭവിച്ചു.. ഇപ്പോ എന്റെ സ്വപ്നത്തിൽ നീയാണ് …. കണ്ണടയ്ക്കുമ്പോഴൊക്കെ നിന്റെ മുഖമാണ് മനസ്സിൽ …. ഇത് നിന്നോട് പറയാനാ ഇവിടുന്ന് കറങ്ങിയെ… I love you ♡… ഇത് അവൾക് അറിയില്ല… പറയണം….

നിനക്ക് എന്നെ ഇഷ്ടമാണെൽ ഞാൻ വീട്ടിൽ വന്ന് ചോദിക്കാം… ” “ഞാൻ… ഇ..പ്പോ… ‘ – അഞ്ജു “നിനക്ക് എന്നെ ഇഷ്ടമല്ലേ അഞ്ജു… ” അഞ്ജു ഒന്നും മിണ്ടാതെ നിൽകുവാ… കിളികൾ എല്ലാം ഏതൊക്കെയോ വഴി പറന്നു പോയിയെന്ന് തോന്നുന്നു . “പിന്നെ പറഞ്ഞാൽ മതി… ഞാൻ വരട്ടെ.. ” എന്നും പറഞ്ഞു ചേട്ടൻ പോയി…. ഞാൻ പതുക്കെ ജ്യൂസ് കൊണ്ട് അകത്തു പോയി… ഒന്നും അറിയാത്ത പോലെ നിന്നു …

ജ്യൂസ്‌ കൊടുത്തു… ഒറ്റവലിക്കു എല്ലാം കുടിച്ചു…… “ഞാൻ പോട്ടെ ശാരി….. അമ്മ വിളിച്ചു….” പിന്നെ വരാം എന്നും പറഞ്ഞു അവൾ ഓടി പോയി… രാത്രി കഴിച്ചിട്ട് പുറത്ത് ഇരുന്നപ്പോൾ ചേട്ടൻ അടുത്ത് വന്നിരുന്നു.. എന്തായെന്ന് പുരികം ഉയർത്തി ഞാൻ ചോദിച്ചു അത്… പിന്നെ… മോളേ…. കാള വാല് പോക്കുമ്പോഴേ അറിയാലോ.. ഒന്നും മനസിലാവാത്തെ പോലെ “എന്താ ചേട്ടാ കാര്യം “എന്ന് ചോദിച്ചു ” അത്…. പിന്നെ…. എനിക്ക് നിന്റെ കൂട്ടുകാരി അഞ്ജുനെ ഇഷ്ടാ.. 🙈

ഞാൻ ഇന്ന് അവളോട് പറഞ്ഞു അത്… നിനക്ക് അവൾ നിന്റെ ഏട്ടത്തി ആകുന്നത്തിൽ പ്രശ്നം ഉണ്ടോ മോളേ… ” “എന്ത് പ്രശ്നം…? ചേട്ടന് അവളെക്കാൾ നല്ല പെണ്ണിനെ കിട്ടുമോയെന്ന് അറിയില്ല… എന്റെ അഞ്ജു പാവമാ… അവളെ വിഷമിപ്പിക്കല്ലേ ചേട്ടാ….. ” “ഇല്ല മോളേ… പക്ഷേ, അവൾ മറുപടി ഒന്നും പറഞ്ഞില്ല… ” “അത് പറയും… ഇന്ന് പ്രൊപ്പോസ് ചെയ്യ്തല്ലേയുള്ളൂ… അവൾ പെട്ടെന്ന് മറുപടി പറയോ… ആലോചിക്കാൻ സമയം കൊടുക്ക്… ” ” മ്മ്മ്… എന്നെ ഇഷ്ടായിരിക്കുമല്ലേ… ”

“പിന്നെ… എന്റെ ഈ ചുള്ളനെ ആർക്കാ ഇഷ്‌ടാവാത്തെ…? ” “ഇച്ചിരി താഴ്ന്നുയെന്ന് വച്ചു വാരല്ലേ മോളെ.. ” “ഈൗ…. അങ്ങനെ തോന്നിയോ…? ” നിഷ്കു ഭാവത്തിൽ ചോദിച്ചു “ഏഹ്… ഒട്ടുമില്ല… പോയി ഉറങ്ങേടി കുറ്റിപിശാചേ… ” “ഓഹോ… കാര്യം കഴിഞ്ഞപ്പോൾ കുട്ടിപ്പിശാച് അല്ലേ… സങ്കടം ഉണ്ട് ട്ടാ… ” “കാര്യായി പോയി… പോയി ഉറങ്ങേടി… ഗുഡ് നൈറ്റ് ” പറഞ്ഞു ചേട്ടൻ പോയി

ഓണാവധിക്ക്‌ ശേഷം ഇന്ന് ക്ലാസ്സ്‌ തുടങ്ങുവാ… അതിനുശേഷം അഞ്ജു പിന്നെ ആ വഴിക്ക് വന്നിട്ടില്ല.. ചേട്ടന് അവളുടെ മറുപടി അറിയാതെ ഇരിപ്പുറയ്ക്കുന്നില്ല… ഞാൻ ശരിയാക്കി തരാം എന്ന് പറഞ്ഞു അതിനെ ഒരുവിധം സമാധാനിപ്പിച്ചു… ഹോ.. ഹോയ്… ഞാൻ ഇന്ന് സാറിനെ കാണുമല്ലോ…. പത്തുദിവസത്തെ ഇടവേളയ്ക്കു ശേഷം ശാരിക വാസുദേവ് ഭരത് മേനോനിനെ കാണുവാണല്ലോ…

ആ സന്തോഷത്തിൽ രാവിലെ നേരത്തെ എണീറ്റു… വേഗം കുളിച്ചു റെഡിയായി ഇറങ്ങി “എന്താണ് മോളെ പതിവില്ലാതെ നേരത്തെ…? നല്ല സന്തോഷത്തിൽ ആണല്ലോ ” – അമ്മ അമ്മയുടെ ചോദ്യം കേട്ടു അച്ഛനും ചേട്ടനും എന്നെ നോക്കി… എന്ത് പറയും ഞാൻ.. സാറിനെ കാണാൻ പോകുന്നതിന്റെ സന്തോഷം എന്ന് പറയാൻ പറ്റില്ലല്ലോ.. “ഇവളുടെ കൂട്ടുകാരെ കാണാൻ പോകുവല്ലേ.. അതിന്റെ സന്തോഷം ആയിരിക്കും… അല്ലേടി…?

” – ചേട്ടൻ അത് കേട്ടപ്പോൾ ഒരു ഉമ്മ കൊടുക്കാൻ തോന്നി… എന്നെ രക്ഷിച്ചല്ലോ.. “ഈൗ… അതെല്ലോ… ” ഞാൻ പറഞ്ഞു പെട്ടെന്ന് കഴിച്ചിട്ട് ബസ്‌ സ്റ്റോപ്പിൽ ഓടി പോയി…. അവിടെ എത്തിയപ്പോൾ അഞ്ജു വന്നിട്ടില്ല… പെട്ടെന്ന് ഫോൺ എടുത്തു അവളെ വിളിച്ചു.. “ഡീ… നീ എവിടെ? ” ” ഞാൻ ഇപ്പോ എത്തും… നീ എന്താ നേരത്തെ? ” “പെട്ടെന്ന് വാ കൊച്ചേ… ” എന്നും പറഞ്ഞു ഫോൺ വച്ചു കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചി പതുക്കെ വരുന്നുണ്ട്..

” ഇച്ചിരി സ്പീഡിൽ വാ… ഒച്ച് ഇതിലും വേഗത്തിൽ നടക്കുമല്ലോ… ” ” ഏഹ്…? എന്താണ് ഇന്ന് നേരത്തെ? ” “നേരത്തെയോ…? സമയം ആയല്ലോ” ഞാൻ വാച്ചിൽ നോക്കിയിട്ട് പറഞ്ഞു.. ഉവ്വാ… എന്നും താമസിച്ചു വരുന്നവളാ എന്നെ പറയുന്നേ… എന്നും പറഞ്ഞു പുച്ഛിച്ചിട്ട് തിരിഞ്ഞു നിന്നു കോളേജിൽ എത്തിയപ്പോൾ പാർക്കിങ്ങിൽ നോക്കി സാറിന്റെ കാർ ഇല്ല…. സർ വന്നില്ലല്ലോ എന്ന് ചിന്തിച്ചോണ്ടിരുന്നു… “സർ, വരേണ്ട സമയം ആകുന്നേയുള്ളൂ…

നമ്മൾ ഇന്ന് നേരത്തെയാണ്.. ” – അഞ്ജു “ഈ… സാറിനു നേരത്തെ വന്നൂടെ…? ” “പിന്നെ…. അയാൾക് നിന്നെ കാണാതെ ഉറക്കമില്ലല്ലോ… അയാൾ എന്നും വരുന്ന സമയത്ത് വരും ” “മ്മ്മ്…. നേരത്തെ കോളേജിൽ വന്നാൽ എന്താ…? നല്ല കുട്ടികൾ നേരത്തെ വരും… കൃത്യനിഷ്ട്ടത…. അറിയോ മോളെ… ” “പിന്നെ…. എന്നും പത്തുമണിക്ക് വന്നോണ്ടിരുന്നവളാ… എന്നെകൊണ്ടു പറയിപ്പിക്കല്ലേ… ” – അഞ്ജു ഇനി എന്തെങ്കിലും പറഞ്ഞാൽ അവൾ എന്നെ നിലത്തിട്ട് ചവിട്ടും എന്ന് അറിയാവുന്നത് കൊണ്ടു…

മിണ്ടാതെ ഇരുന്നു… സാറിനെ നോക്കി ഇരുന്നിട്ട്… സർ ഒഴിക്കെ ബാക്കി എല്ലാരേയും കണ്ടു… പ്രിൻസിയെ കണ്ടു ഒരുപാട് കാലങ്ങൾക്ക് ശേഷം ബെൽ അടിച്ചപ്പോൾ പിന്നെ ക്ലാസ്സിൽ പോയി… അഞ്ജു കാര്യമായിട്ട് എന്തോ പറയുവാണ്…. മനസ്സ് ശരിയല്ലാത്തൊണ്ടു ഒന്നും ശ്രദ്ധിച്ചില്ല… സാറിന്റെ പിരീഡ് ഫ്രീ ആയിരുന്നു.. മനസ്സാകെ അസ്വസ്ഥത നിറഞ്ഞു നിൽക്കുന്നു… എന്നാലും എന്തായിരിക്കും വരാത്തെ….?

എത്ര നാൾ ആയി കണ്ടിട്ട്… എന്തിനാ ലീവ് എടുത്തേ…? ഒരുപാട് ചിന്തകൾ മനസിലൂടെ കടന്നു പോകുന്നു ഒന്നിനും ഉത്തരമില്ല… ആരോട് ചോദിക്കും..? “ഡീ… നീ എന്ത് ആലോചിച്ചു ഇരിക്കുവാ ഇവിടെയൊന്നുമല്ലേ…? “- അഭി “അവളുടെ സാർ വരാത്തതിന്റെ വിഷമം ആയിരിക്കും…. അയാളെ കാണാൻ രാവിലെ ഓടി വന്നതാ… ”

– അഞ്ജു അവൾക് ഒരു പുഞ്ചിരി നൽകി അവർ പറയുന്നത് കേട്ടിരുന്നു… ഒന്നും മിണ്ടാൻ തോന്നുന്നില്ല.. “എന്താടി ഇങ്ങനെ ശോകം അടിച്ചിരിക്കണേ.. സർ നാളെ വരും.. ” – ദിച്ചു “സർ എന്താ വരാത്തെയെന്ന് അറിഞ്ഞാൽ നിനക്ക് വിഷമം മാറുമോ…? ” – ചഞ്ചു മ്മ്മ്… ഞാൻ പതുക്കെ മൂളി “ടാ അഭി… പോയി അനേഷിച്ചിട്ട് വാ ” – ചഞ്ചു “എവിടെ പോയി അനേഷിക്കാനാ…? ” – അഭി “സ്റ്റാഫ്‌ റൂമിൽ പോയി ആരോടെങ്കിലും ചോദിക്ക്… ദീപക് സാറിനോട് ചോദിക്ക് അയാൾക് അറിയാമായിരിക്കും… ”

– ദിച്ചു മ്മ് ശരി എന്നും പറഞ്ഞു അവൻ പോയി എന്തോ ഒരു സമാധാനമില്ല… സാറിനെ കാണാൻ ഉള്ളം വല്ലാതെ കൊതിക്കുന്നു.. അഭിയെ കുറേ നേരം കഴിഞ്ഞും കണ്ടില്ല… ഇവൻ എവിടെ പോയി… എന്താ ഇത്രേയും താമസിക്കുന്നെ എന്നൊക്കെ വിചാരിച്ചു ഇരുന്നപ്പോൾ അവൻ വന്നു. മുഖത്ത് എന്തോ വിഷമം പോലെ…

എന്ത്‌ പറ്റിയോ എന്തോ… “അഭി… എന്താ സർ വരാത്തെ? നീ ചോദിച്ചോ…? ” ഞാൻ ചോദിച്ചിട്ടും ഒന്നും മിണ്ടുന്നില്ല… ” അഭി… എന്താ മിണ്ടാതെ നിൽക്കുന്നേ.. പറയ്.. “- അഞ്ജു അത്… സർ…. ” സാറിന് എന്താ… പറയ് അഭി.. ” “ശാരി… സർ ഇനി വരില്ല… റിസൈൻ ചെയ്തു പോയി… ” – അഭി ” എന്താ… നീ പറഞ്ഞേ… ” ഇല്ല… നീ എന്നെ പറ്റിക്കുവാ… അത്രെയും പറഞ്ഞപ്പോഴേക്കും ഞാൻ അറിയാതെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണീർ താഴെ വീണു….

തുടരും….

നിനക്കായെന്നും : ഭാഗം 5