Friday, January 17, 2025
Novel

നിനക്കായെന്നും : ഭാഗം 24

എഴുത്തുകാരി: സ്വപ്ന മാധവ്

“അമ്മ…. ” “ആ ലെച്ചുന്റെ വിളി വന്നല്ലോ.. മോൾ പൊയ്ക്കോ ബാക്കി അമ്മ ചെയ്‌യാം ” എന്റെ കയ്യിൽനിന്നു കത്തി വാങ്ങിയിട്ട് അമ്മ പച്ചക്കറി അറിയാൻ തുടങ്ങി റൂമിലെത്തിയപ്പോൾ അച്ഛൻ ഉറക്കം മോൾ അടുത്തിരുന്നു അച്ഛനെ എണീപ്പിക്കാനായി മുഖത്തൊക്കെ കുത്തുന്നു… “അമ്മേ… അച്ഛ ഉങ്ങുവാ ” എന്നെ കണ്ടതും ലെച്ചു പറഞ്ഞു “അച്ഛ ഉറങ്ങട്ടെ… മോൾ ബാ… നമുക്ക് പല്ലുതേച്ചിട് ചായ കുടിക്കാം ” മോളെയും എടുത്ത് ബാത്റൂമിൽ പോയി പല്ലുതേപ്പിച്ചു തിരിച്ചെത്തിയപ്പോഴും ഉറക്കമാണ്… ഇന്നലെ താമസിച്ചു കിടന്നോണ്ടാകും…

സമയം നോക്കിയപ്പോൾ എട്ടരയാകുന്നു…. വിളിക്കണോ വേണ്ടേ എന്നുള്ള സംശയത്തിൽ ആണ്…. അവസാനം വിളിക്കാമെന്ന് ഉറപ്പിച്ചു “ഏട്ടാ… എണീറ്റേ… സമയമായി ” അവിടെ ഒരു അനക്കവുമില്ല…. പതുക്കെ കയ്യിൽ തട്ടി നോക്കി… എണീക്കുന്നില്ല… “മോളെ… അച്ഛനെ എണീപ്പിച്ചിട്ട് താഴെ വായോ… അമ്മ ചായക്കുള്ളത് തയ്യാറാകട്ടെ… ” മോളെ കട്ടിലിൽ ഇരുത്തിയിട്ട് ഞാൻ ഞാൻ താഴേക്ക് പോയി മോൾ അച്ഛനെ എണീപ്പിക്കുന്ന തിരക്കിൽ ആയിരുന്നു…. അടിക്കുന്നു മാന്തുന്നു… അടുക്കളയിൽ എത്തിയപ്പോൾ ഭാനുവുമുണ്ട്.. അവളും ഞാനുമായി ടേബിളിൽ ഭക്ഷണം കൊണ്ടു വച്ചു…

ഏട്ടനും ഏട്ടന്റെ തോളപുറത്തിരുന്ന് ലെച്ചുവും എത്തി ഏട്ടൻ അടുത്തെത്തിയപ്പോഴാ ശ്രദ്ധിച്ചേ… കവിളിലും കൈയിലും കുഞ്ഞിപല്ലിന്റെ അടയാളം… മോൾ കടിച്ചാണ് അച്ഛനെ ഉണർത്തിയെ എന്ന് തോന്നുന്നു… ഞാൻ മോൾക് ഭക്ഷണം കൊടുത്തു … ഭക്ഷണം കഴിക്കാൻ ഭയങ്കര മടിയാണ്… എന്തെങ്കിലും കുറച്ചു കഴിച്ചിട്ട് ഓടും.. അവളുടെ പിന്നാലെ നടന്നു കുറച്ചു കഴിപ്പിച്ചു.. കഴിച്ചിട്ട് ചെടികൾക്കു വെള്ളം നനയ്ക്കാനായി ഏട്ടൻ പുറത്തോട്ടു ഇറങ്ങി.. പിന്നാലെ ലെച്ചുവും ഓടി… അടുക്കളയിൽ ജോലി ചെയ്‌തോണ്ടിരുന്നപ്പോഴാ പുറത്ത് ഒരു കാറിന്റെ സൗണ്ട് കേട്ടത്… ” ആരായിപ്പോ വരാൻ…? ” അമ്മ പറഞ്ഞത് കേട്ട് മുന്നിൽ പോയി..

കാറിൽ നിന്നിറങ്ങുന്ന ചേട്ടനെയും അച്ഛനെയും അമ്മയും കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.. ഓടി പോയി അവരെ കെട്ടിപിടിച്ചു …. “അവിടെ തന്നെ നിൽക്കാതെ… ഇങ്ങോട്ട് കേറി വായോ ” അമ്മ എല്ലാരോടുമായി പറഞ്ഞു അപ്പോഴാ ഞാൻ അവരെ പുറത്ത് നിർത്തേക്കുവാണ് ഓർമ വന്നത്… “നിങ്ങളെ കണ്ട സന്തോഷത്തിൽ അത് മറന്നു… അകത്തേക്ക് വാ ” അവരെയും വിളിച്ചോണ്ട് അകത്തു പോയി അപ്പോഴേക്കും ഏട്ടനും മോളും എത്തി… എല്ലാരേം കണ്ടതും മോൾ അച്ഛന്റെ തോളിൽ ചാഞ്ഞു… അളിയനും അളിയനും ഭയങ്കര സംസാരം… എന്നെ മൈൻഡ് ചെയ്യുന്നില്ല ചേട്ടൻ… അവിടെ നിന്ന് കുറേ കറങ്ങി….

അവൻ മൈൻഡ് ചെയ്യ്തില്ല.. പിന്നെ അടുക്കളയിൽ പോയി അവർക്ക് കുടിക്കാൻ ജ്യൂസ്‌ കൊണ്ടു വന്നു… അത് എടുത്ത് കുടിച്ചിട്ട് പിന്നെയും സംസാരം… മോൾ എല്ലാരുമായി കൂട്ടായി… അച്ഛന്റെ കൈയിലേക്ക് പോയി… അപ്പൂപ്പനും അമ്മുമ്മയുമായി കളിച്ചു “ഞങ്ങൾ വന്നത് ഒരു വിശേഷം പറയാൻ ആണ്? ” അച്ഛൻ പറഞ്ഞു “എന്ത്‌ വിശേഷം? ” “നിന്റെ ചേട്ടന്റെ എൻഗേജ്മെന്റ് തീരുമാനിച്ചു… അത് പറയാനും എല്ലാരേയും ക്ഷണികാനും ആണ് വന്നത് ” അത് കേട്ടതും ഇല്ലാത്ത നാണം മൊത്തം വാരി വിതറി നിൽകുവാണ് ചേട്ടൻ “എപ്പോഴാ അച്ഛാ? ” “അടുത്ത മാസം 23 നു… അഞ്ജുവിന്റെ വീട്ടിൽ വച്ചു ചെറിയൊരു ചടങ്ങ് ”

“ആഹാ…. അപ്പോൾ കൃത്യം ഒരു മാസമുണ്ട് ” അമ്മ പറഞ്ഞു “എല്ലാരും വരണം…. ശാരി രണ്ടു ദിവസം മുന്നേ എത്തുമോ? ” അച്ഛൻ എന്നോട് ചോദിച്ചു ഞാൻ ഏട്ടന്റെ മുഖത്ത് നോക്കി… അവിടെ പ്രതേകിച്ചു ഭാവമാറ്റം ഇല്ല “നോക്കട്ടെ അച്ഛാ… നേരത്തെ വരാം ” “എന്താണ്‌ അളിയാ.. പെങ്ങളെ മുഖം വാടിയിരിക്കുന്നേ? ” ചേട്ടൻ കണ്ണേട്ടനോട് ചോദിച്ചു “അത് എനിക്കറിയില്ല… നീ മൈൻഡ് ചെറിയാത്തോണ്ടു ആണെന്ന് തോന്നുന്നു ” “ആണ്… ഞാൻ പോയി മിണ്ടട്ടെ… പാവമാണ് എന്റെ മോൾ ” എന്നും പറഞ്ഞു അടുക്കളയിലേക്ക് വന്നു “എന്താണ് ശാരി കൊച്ചേ മുഖത്തിന്നൊരു വാട്ടം? ” “ഒന്നുല്ല… ” “അങ്ങനെ പറയല്ലേ മോളെ… നിന്റെ സന്തോഷമല്ലേ ചേട്ടന്റെയും സന്തോഷം”

“എന്നിട്ടാണോ എന്നോട് ഒന്നും മിണ്ടാത്തത് ഇതുവരെ? “എന്റെ പരിഭവത്തിന്റെ കെട്ടുകൾ അഴിച്ചു “അയ്യേ… ഒരു കൊച്ചിന്റെ അമ്മയായി എന്നിട്ടും കരയുവാണോ മോളെ? അവിടെ അവർ ഒക്കെ സംസാരിക്കുമ്പോൾ അളിയൻ പോസ്റ്റ്‌ ആകില്ലേ.. അതോണ്ട് കമ്പനി കൊടുത്തതാണ് ” “ഓഹ്…. ഒരു അളിയനും അളിയനും ” പുച്ഛം വാരി വിതറികൊണ്ട് പറഞ്ഞു ” ഡി കുശുമ്പിപാറു….. ഇത്രേയും കുശുമ്പ് പാടില്ലാട്ടോ… ” “ചേട്ടന്റെയും അനിയത്തിയുടെയും പിണക്കം തീർന്നോ? ” മോളെയും എടുത്തോണ്ട് വന്ന കണ്ണേട്ടൻ ചോദിച്ചു “ഒന്നും പറയണ്ട അളിയാ… അവളെ മൈൻഡ് ചെയ്യ്തില്ല എന്ന് പറഞ്ഞു മോങ്ങുവായിരുന്നു ”

“ഏഹ്… ഞാൻ കരഞ്ഞൊന്നുമില്ല… ” “ഉവ്വ്… കണ്ണിൽ നിന്ന് വെള്ളം വന്നതാലേ… ” അതിനു മറുപടിയായി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി…. പിന്നെ ഒന്നും മിണ്ടാതെ മോളെ എടുത്തു കളിപ്പിച്ചു… അവളും മാമ.. മാമ എന്ന് വിളിച്ചു എന്തൊക്കെയോ കഥ പറയുന്നു.. ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് അവരെല്ലാം ഇറങ്ങി… എല്ലാരോടും യാത്ര പറഞ്ഞു അവർ പോകുന്നത് കണ്ടപ്പോൾ എന്തോ എന്നിൽ നിന്നകലുന്നത് പോലെ തോന്നി മോൾ എന്റെ തോളിൽ കിടന്നു ഉറങ്ങി… പിന്നെ മോളെയും കൊണ്ടു റൂമിൽ പോയി… കട്ടിലിൽ കിടത്തി രണ്ടു വശത്തും തലയിണയും വച്ചു …

അവൾ ഉണർന്നാൽ ആരെയും കണ്ടില്ലേൽ കരയുമെന്നു അറിയാവുന്നതുകൊണ്ട് അവിടെ തന്നെ നിന്നു… മുറിയൊക്കെ ഒതുക്കി തുണി മടക്കി വയ്ക്കുമ്പോൾ ഏട്ടൻ റൂമിൽ വന്നു… “താൻ റെഡിയാകു… പുറത്ത് പോകണം ” “മോൾ ഉറങ്ങുവല്ലേ… എങ്ങനെ പോകാനാണ്..? ” “മോളെ കൊണ്ടു പോകുന്നില്ല… അമ്മയുടെ മുറിയിൽ കിടത്താം ” “എനിക്ക് പുറത്ത് പോകാൻ മൂഡില്ല… പിന്നെ ഒരു ദിവസം പോകാം ” “റെഡി ആകോയെന്നല്ല… റെഡി ആകാനാണ് പറഞ്ഞത്… അര മണിക്കൂറിനുള്ളിൽ റെഡിയായി താഴെ എത്തണം “എന്ന് പറഞ്ഞോണ്ട് ഡ്രെസ്സും എടുത്തു പുറത്ത് പോയി അല്ല… അപ്പോൾ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ… 🙄

എന്ന് ആലോചിച്ചു ഞാൻ അവിടെ നിന്നു ഇനിയും താമസിച്ചാൽ അയാൾ എന്നെ കൊല്ലും… അതോണ്ട് ഞാൻ പെട്ടെന്ന് ഒരു ചുരിദാർ എടുത്തിട്ട് പൗഡർ ഇട്ടു ഇറങ്ങി.. എന്റെ കെട്ടിയോൻ വാലറ്റ് എടുക്കാനായി റൂമിലേക്ക് വന്നു… ഞാൻ റെഡിയായി കഴിഞ്ഞതുകൊണ്ടാകും മോളെയും എടുത്തോണ്ട് താഴെ ഇറങ്ങി… ഞാൻ ഒന്നു മിണ്ടാതെ പിന്നാലെയും “അമ്മേ മോൾ ഇവിടെ കിടക്കട്ടെ… ഞങ്ങൾ പുറത്ത് പോകുവാണ് … പെട്ടെന്ന് തിരിച്ചു വരും ” എന്നു പറഞ്ഞു മോളെ കട്ടിലിൽ കിടത്തി ഏട്ടൻ ഇറങ്ങി “അമ്മേ പോയി വരാം “എന്ന് പറഞ്ഞു ഞാനും ഇറങ്ങി കാറിൽ കേറിയതും ഏട്ടൻ സ്പീഡിൽ വണ്ടിയെടുത്തു…

പരസ്പരം ഒന്നും മിണ്ടിയില്ല കാർ നേരെ ചെന്ന് നിന്നത് മാളിൽ ആയിരുന്നു… ഞാൻ ഏട്ടനെ നോക്കി “എന്താടോ നോക്കുന്നെ… ഇറങ്ങു ” എന്ന് പറഞ്ഞു ഏട്ടൻ ഇറങ്ങി ഞാനും….. “ആദ്യം ഡ്രസ്സ്‌ എടുക്കാമല്ലേ…? ” എനിക്ക് ഒന്നും മനസിലാവാതെ ബ്ലിങ്കസ്യാ അടിച്ചു നിന്ന്… അത് കണ്ടിട്ടാകും ഏട്ടൻ തുടർന്നു.. “മറ്റന്നാൾ മോളുടെ ബർത്ഡേയ് ആണ്…. മറന്നോ? ” “ഇല്ല… ഓർമയുണ്ട്… ” “പിന്നെന്താ… മോൾക് കുറച്ചു ഡ്രസ്സ്‌ എടുക്കാം… തനിക്കും എടുക്കാം ” “എനിക്ക് വേണ്ട… പുതിയത് വീട്ടിൽ ഇരിപ്പുണ്ട് ” “അത് നമുക്ക് തീരുമാനിക്കാം… ആദ്യം മോൾക് എടുക്കാം ” “ഡ്രസ്സ്‌ എടുക്കാനാണ് പോകുന്നേ എന്ന് ഇറങ്ങിയപ്പോൾ പറയാത്തത് എന്താ..? ” “വെറുതെ… എല്ലാം അറിഞ്ഞാലേ നീ എന്റെ കൂടെ വരുകയുള്ളു? ”

“ഇല്ല… ഏട്ടൻ വിളിച്ചാൽ എവിടേക്കാണെലും ഞാൻ വരും ” “അത് സുഖിച്ചു… അപ്പോൾ എന്റെ കൂടെ വായോ… “എന്നു പറഞ്ഞു എന്നെ ചേർത്തു നടന്നു ഞങ്ങൾ കിഡ്സ്‌ സെക്ഷനിൽ പോയി… ഞാനും ഏട്ടനും ഒരുപാട് ഉടുപ്പ് നോക്കി… ഒന്നിലും സംതൃപ്തി കിട്ടണില്ല.. അവസാനം രണ്ടാൾക്കും ഇഷ്ടപ്പെട്ട ഒരു ഫ്രോക്ക് എടുത്തു… ബേബി പിങ്ക് കളറിൽ പൂവിന്റെ ഡിസൈൻ ഉള്ള ഒരു ഫുൾ ഫ്രോക്ക് ആണ്… അതിനു മാച്ചിങ് ആയിട്ടുള്ള ഹെയർ ബാൻഡും, വളയും മേടിച്ചു… മോൾക് വീട്ടിൽ ഇടാനുള്ള കുറച്ചു ഡ്രെസ്സും എടുത്തു… അവിടെന്ന് ടോയ്‌സ് സെക്ഷനിൽ കയറി… മോളുടെ വലിപ്പമുള്ള ഒരു വലിയ ടെഡി ബിയർ മേടിച്ചു…

പിന്നെ ഒരു ഡോറയുടെ പാവയും, പാണ്ടയും മേടിച്ചു ഇറങ്ങി ഏട്ടൻ പുറത്തേക്ക് പോകാതെ ലേഡീസ് സെക്ഷനിൽ കയറി “നിനക്ക് സാരി വേണോ ചുരിദാർ വേണോ? ” “എനിക്ക് ഒന്നും വേണ്ട… നമുക്ക് പോകാം ” “അപ്പോൾ ഞാൻ സെലക്ട്‌ ചെയ്‌യാം “എന്ന് പറഞ്ഞോണ്ട് സാരി നോക്കി മോളുടെ ഡ്രസിനു മാച്ചിങ് ആയ ഒരു പിങ്ക് കളർ സാരി എടുത്തു.. “ഏട്ടന് എടുക്കണ്ടേ? ” “പിന്നെ എടുക്കാതെ… ” എന്നു പറഞ്ഞു മെൻസ് വെയറിൽ പോയി സാരിക്ക്‌ മാച്ച് ആയ ഷർട്ട്‌ എടുത്തു… മുണ്ടും… അങ്ങനെ പർച്ചെസിങ് കഴിഞ്ഞു ഇറങ്ങിയപ്പോഴത്തേക്കും രണ്ടാളുടെയും കയ്യിൽ നിറയെ കവർ…

അതൊക്കെ കാറിൽ വച്ചിട്ട് സീറ്റിൽ ഇരുന്ന് റസ്റ്റ്‌ എടുത്തു.. ഷോപ്പിംഗ് കഴിഞ്ഞതിന്റെ ക്ഷീണം “ഏട്ടാ… കേക്ക്? ” “മോൾക് കിറ്റ്കാറ്റ് കേക്ക് ആണ് ഇഷ്ട്ടം… ഞാൻ ഓർഡർ കൊടുത്തു ” എല്ലാം കഴിഞ്ഞു വീട്ടിലെത്തിയതും മുന്നിൽ തന്നെ കഴിഞ്ഞോണ്ടിരിക്കുന്ന ലെച്ചുനെ കണ്ടു അമ്മേ… എന്ന് വിളിച്ചോണ്ട് എന്റെ കാലിൽ ചുറ്റിപിടിച്ചു.. “എന്താ അമ്മേടെ മോൾ കരയുന്നേ? “മോളെ എടുത്തോണ്ട് ഞാൻ ചോദിച്ചു “അമ്മയും അച്ഛയും മോളെ കൂത്താതെ താത്ത പോയല്ലോ ” ചുണ്ട് പുറത്തേക്കിട്ട് കരയാൻ തുടങ്ങി “അയ്യേ… ബലിയ കുട്ടിയായി എന്നിട്ടും കരയുന്നോ… ഞങ്ങൾ അച്ഛയുടെ കോളേജിൽ പോയതാ മോളെ ” “അതേ മോളെ… മോൾ ഉറങ്ങുവായിരുന്നില്ല അതാണ്‌ കൊണ്ടുപോകാത്തെ….. ”

മോൾക് അച്ഛ എന്താ കൊണ്ടുവന്നെന്നു നോക്കിക്കേ എന്നു പറഞ്ഞു ഏട്ടൻ ചോക്ലേറ്റ് കൊടുത്തു അപ്പോൾ കരച്ചിൽ നിന്നു… അച്ഛന്റെ കവിളിൽ മുത്തം കൊടുത്തു “അച്ഛനു മാത്രേയുള്ളൂ… അമ്മയ്ക്കോ? ” എന്ന് ചോദിച്ചതും എനിക്കും മുത്തം തന്നു അമ്മയും ഭാനുവും ഇതൊക്ക കണ്ടു ചിരിക്കുവായിരുന്നു… മോൾ ചിറ്റയുടെ കൂടെ കളിച്ചോട്ടോ എന്ന് പറഞ്ഞു ഞങ്ങൾ റൂമിലേക്ക് പോയി… ഫ്രഷായി താഴെ എത്തിയപ്പോൾ രണ്ടും കൂടെ മിട്ടായിക്ക് അടിയാണ്.. “എനിക്ക് അച്ഛ ബാങ്ങി തന്നതാ “എന്നു പറഞ്ഞു മിട്ടായി നെഞ്ചോട് ചേർത്തു ഇറുക്കെ പിടിച്ചേക്കുവാ.. “ഒരു മിട്ടായി ചിറ്റയ്ക്ക് താ മോളെ ” ഭാനു ചോദിക്കുന്നുണ്ട്…

ലെച്ചു മൈൻഡ് ചെയ്‌യാതെ കഴിക്കുന്ന തിരക്കിൽ ആണ് “അതിൽ ഒരുപാട് മിട്ടായി ഉണ്ടല്ലോ… ചിറ്റയ്ക്കും അമ്മമ്മയ്ക്കും കൊടുത്തേ മോളെ ” ഞാൻ അവരുടെ അടുത്തേക്ക് പോയി എന്നെ ഒന്നു നോക്കി.. പിന്നെ നോക്കാതെ കഴിക്കുവാ “മോളെ നീ ഇന്ന് കൊടുത്താൽ അച്ഛ നാളെ വേറെ മിട്ടായി വേടിച്ചു തരും ” അത് കേട്ടതും എന്നെ നോക്കിയിട്ട് ചിറ്റയ്ക് കൊടുത്തു… അമ്മയ്ക്കും കൊണ്ടു കൊടുത്തു “നാളെ അച്ഛ ബാങ്ങി തരോ…? ” “ആഹ് വാങ്ങി തരും… എന്റെ മോൾ നല്ല കുട്ടിയല്ലേ… ” മോളെ എടുത്ത് കവിളിൽ മുത്തം കൊടുത്തു ഏട്ടനും ഫ്രഷായി താഴെ എത്തി.. പിന്നെ മോൾ ഏട്ടന്റെ കയ്യിൽ പോയി..

എന്നോട് കാറിൽ നിന്ന് സാധങ്ങൾ എടുത്ത് വയ്ക്കാൻ പറഞ്ഞു ഞാൻ കവറുകൾ എടുത്തതും ഏട്ടൻ പിന്നാലെ വന്നു.. “മോൾ കാണില്ലേ…? ” “ഭാനുന്റെ ഒപ്പം കളിക്കുവാണ്… പെട്ടെന്ന് റൂമിൽ കൊണ്ടു വയ്ക്കാം… ” ഞങ്ങൾ എല്ലാം റൂമിൽ കൊണ്ടുവച്ചു താഴെ എത്തിയപ്പോഴും മോളും ഭാനുവും ഫോണിൽ എന്തോ കാര്യമായിട്ട് നോക്കുവാണ്… അവരെ ശല്യപ്പെടുത്താതെ അടുക്കളയിൽ പോയി 💙💙💙💙💙 “മോളെ എണീറ്റെ… അമ്പലത്തിൽ പോണ്ടേ… മോളുടെ ഹാപ്പി ബർത്ഡേയ് ആണ് ” രാവിലെ അമ്പലത്തിൽ പോകാനായി രണ്ടാളെയും എണീപ്പിക്കുന്ന തിരക്കിൽ ആണ്… “മോളെ എണീറ്റെ… ”

മോളെ പതുക്കെ എടുത്തു.. വീണ്ടും ചിണുങ്ങിക്കൊണ്ടു എന്റെ മേൽ കിടന്നു… ” ഇന്ന് എന്റെ ലെച്ചുന്റെ ഹാപ്പി ബർത്ഡേയ് ആണ്… നമുക്ക് സ്വാമിയേ കാണാൻ പോണ്ടേ? ” ഞാൻ പുറത്ത് തട്ടിക്കൊണ്ടു ചോദിച്ചു “പോണം… ബാ നമച് പോകാം ” തോളിൽ നിന്ന് എണീറ്റു ഉത്സാഹത്തോടെ പറഞ്ഞു “അച്ഛയെ എണീപ്പിക്കട്ടെ… ” എന്ന് പറഞ്ഞു മോളെ കട്ടിലിൽ ഇരുത്തി… ഉറക്കം തൂങ്ങി അവിടെ ഇരുന്നു ലെച്ചു “ഏട്ടാ… എണീറ്റെ… ” തട്ടി വിളിച്ചു മ്മ്… ഒന്ന് മൂളിയിട്ട് തിരിഞ്ഞു കിടന്നു “ഏട്ടാ എണീറ്റെ.. ഇനി ഉറങ്ങാൻ പറ്റില്ല… ” അവിടെ ഒരു അനക്കവുമില്ല.. ഞാൻ മോളെ നോക്കി.. ഉറക്കം തൂങ്ങുവാണ്… “മോളെ അച്ഛനെ എണീപ്പിച്ചേ..

” കേൾക്കേണ്ട താമസം ഓടി വന്ന ഏട്ടന്റെ അടുത്തിരുന്നു വിളിച്ചു… കുറേ തട്ടിയിട്ടും എണീക്കാത്തൊണ്ട് ചുണ്ട് പിളർത്തി എന്നെ നോക്കി “അച്ഛനെ എണീപ്പിക്ക് അമ്പലത്തിൽ പോകേണ്ടതാണ് ” ഞാൻ അത് പറഞ്ഞതും അച്ഛനെ കുലുക്കാൻ ശ്രമിച്ചു… അത് നടക്കാത്തോണ്ട് അച്ഛന്റെ പുറത്ത് കേറി ഇരുന്നു കുലുങ്ങാൻ തുടങ്ങി മോളുടെ കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഏട്ടൻ എണീറ്റു… “എന്താ മോളെ… അച്ഛ ഉറങ്ങട്ടെ ” “ബേണ്ട… നമച് സ്വാമിയേ കാണാൻ പോവാം ” അത് കേട്ടതും ഏട്ടൻ എന്നെ നോക്കി.. “മോളുടെ ബർത്ഡേയ് അല്ലേ… അമ്പലത്തിൽ പോകാം ”

“അതിനു രാവിലെ പോണോ… കുറച്ചു കഴിഞ്ഞു പോയാൽ പോരെ.. “എന്നെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു “ഉച്ചക്ക് പോകാം എന്തെ? ” “ശരി.. ഞാൻ അപ്പോൾ ഉറങ്ങട്ടെ ” എന്ന് പറഞ്ഞു വീണ്ടും കിടന്നു “എണീക് മനുഷ്യാ ” നല്ലൊരു അടി കൊടുത്തു.. “ഏഴു മണിക്ക് പോകാം …. പോയി കുളിക്ക്.. മോളെയും കൂടെ കുളിപ്പിക്ക്‌.. ഞാൻ കുളിച്ചു ” കൈയും തടവി എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി കുളിക്കാനായി മോളെയും എടുത്തു ഏട്ടൻ പോയി

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 23