Sunday, January 19, 2025
Novel

നിനക്കായെന്നും : ഭാഗം 17

എഴുത്തുകാരി: സ്വപ്ന മാധവ്

ലെച്ചു പോയപ്പോൾ ഒരു മൂകതയായിരുന്നു മനസ്സിൽ…. ശൂന്യമായതുപോലെ … അവർ പോയവഴിയെ കണ്ണും നട്ടു കുറച്ചു നേരം നിന്നു… പിന്നെ ക്ലാസ്സിലേക്ക് പോയി… ക്ലാസ്സിൽ എത്തിയപ്പോൾ നമ്മുടെ ചങ്ങായീസ് അന്ത്യാക്ഷരി കളിക്കുവാ….

🎶അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം…… മിഴികൾ മൊഴിയും മധുരം കിനിയും നീയെൻ ഈണം… മഴയേ….. 🎶

അഭി ചഞ്ചുവിനെ നോക്കി പാടി നിർത്തി… അവർ രണ്ടാളും അവരുടെ ലോകത്താണ്… കണ്ണും കണ്ണും തമ്മിൽ കഥകൾ പറയുവാണ്… ഞങ്ങൾ മൂന്നാളും കുറേ നേരം നോക്കിയിട്ടും അവിടെന്ന് മൈൻഡ് ഇല്ല… ഞങ്ങൾ പിന്നെ സംസാരിച്ചോണ്ടിരുന്നു.. ” ലെച്ചു മോൾ പോയോ…? ” ” മ്മ്… പോയി അഞ്ജു ” “എന്തെ മുഖത്തിന്‌ അത്ര തെളിച്ചം പോരല്ലോ…? ” – ദിച്ചു ” അവർ പോയൊണ്ടാ.. ” ” സാറിന്റെ മനസ്സിൽ ഒരുപാട് വിഷമങ്ങൾ ഉണ്ട്… അയാൾക് ഏകസന്തോഷം മോളാണ്…

ഭാര്യ മരിച്ചപ്പോൾ തകർന്നു പോയതാ…. ഇനി പെട്ടെന്നു ആ മനസ്സിൽ നിന്നോട് ഇഷ്ട്ടം തോന്നില്ല… ” – ദിച്ചു ” അറിയാം… സാറിന്റെ മനസ്സ് ഒരിക്കൽ മുറിവേറ്റതാ… ഇനി മുറിവേൽകാൻ ഞാൻ സമ്മതിക്കില്ല.. എനിക്ക് ലെച്ചു മോളെ വേണം… ചുരുങ്ങിയ കാലഘട്ടം കൊണ്ടു അവൾ എന്റെ സ്വന്തം കുഞ്ഞായി… ഇപ്പോ പോയപ്പോഴും എന്നിൽ നിന്നു എന്തോ അടർന്നു പോയപ്പോലെയാ മനസ്സിൽ ” “മ്മ്മ്… വിഷമിക്കാതെ എല്ലാം ശരിയാകും… “- അഞ്ജു “ഇവരുടെ കണ്ണും കണ്ണും കഥ പറയുന്നത് കഴിഞ്ഞില്ലേ… 🤷‍♀️”

അഭിയേയും ചഞ്ചുനേയും നോക്കി പറഞ്ഞു “അത് ഇപ്പോഴൊന്നും തീരുമെന്ന് തോന്നണില്ല.. ” -അഞ്ജു അവരെ അവരുടെ ലോകത്ത് വിട്ടിട്ട് ഞങ്ങൾ സംസാരിച്ചു ഇരുന്നു… ***************** രാത്രി ചേട്ടനോട് വിശേഷങ്ങൾ എല്ലാം പറഞ്ഞു… ” നിനക്ക് തോന്നുന്നുണ്ടോ വാവേ അയാൾ നിന്നെ സ്നേഹിക്കുമെന്ന് ” ” ഇല്ല ചേട്ടാ…. അയാളുടെ സ്നേഹം പെട്ടെന്ന് കിട്ടില്ല… ഒരുപാട് മുറിവേറ്റ മനസ്സാണ്… അത് ഉടനെ ശരിയാകില്ല… സമയം നൽകണം…. ഞാൻ തയ്യാറാണ്… പക്ഷേ എനിക്ക് ലെച്ചു മോളെ വേണം ”

” സർ നിന്നെ കെട്ടണം… എന്നാലെ ലെച്ചു മോളുടെ അമ്മ ആകാൻ പറ്റുകയുള്ളു… ” ” സാറിനോട് സംസാരിക്കണം…. ” ” ഇപ്പോ മോൾ ഉറങ്ങാൻ നോക്ക്‌… ഗുഡ് നൈറ്റ് ” അയാളെ കൊണ്ടു എങ്ങനെ കെട്ടിക്കാനാ… എന്തെങ്കിലും വഴി കാണാതിരിക്കില്ല… **************** ഇപ്പോ എന്നെ കാണുമ്പോൾ ഒരു പുഞ്ചിരി സാറിന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു… ഒരു നോട്ടം പോലും കിട്ടാതിരുന്ന എനിക്ക് ഇപ്പോ പുഞ്ചിരി വരെയായി… വൈക്കാതെ ആ മനസ്സിലും സ്ഥാനം കിട്ടുമെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു…

അങ്ങനെ ആ കോളേജിലെ ഞങ്ങളുടെ കലാലയ ദിനങ്ങൾ എണ്ണപ്പെട്ടു…. ഞങ്ങളുടെ ജൂനിയർസ് ഞങ്ങൾക്കായി സെന്റ് ഓഫ് പാർട്ടി വച്ചു… രണ്ടുദിവസം കഴിഞ്ഞാണ് പാർട്ടി… പിന്നെ ക്ലാസ്സ്‌ മുഴുവൻ ഫെയർ വെല്ലിനു ഏത് ഡ്രസ്സ്‌ ഇടണം… എന്തൊക്ക പ്രോഗ്രാം ചെയ്യണം എന്ന ചർച്ചയിൽ ആയിരുന്നു… ഒരുപാട് ചർച്ചകൾക്ക്‌ ശേഷം ഗേൾസ് സാരിയും ബോയ്സ് ബ്ലാക്ക് ഷർട്ടും, മുണ്ടും എന്ന നിഗമനത്തിൽ എത്തി പ്രോഗ്രാം ജൂനിയർസ് ഞങ്ങൾക്ക് വേണ്ടി ചെയ്‌യാം എന്ന് പറഞ്ഞതുകൊണ്ട് അതിന്റെ ചർച്ചയില്ല..

പിന്നെ ഞങ്ങളുടെ ക്ലാസ്സിലെ ഗായകൻ രോഹിത് പാട്ട് പാടാമെന്ന് ഏറ്റു… ഞങ്ങൾ എന്ത്‌ കളർ വേണമെന്ന ചർച്ചയിലാണ്… ” നേവി ബ്ലു ആയല്ലോ…? ” – അഞ്ജു ” വൈൻ റെഡ് കൊള്ളാല്ലോ..? ” ” നമുക്ക് ബ്ലാക്ക് ആയല്ലോ…? ” – ചഞ്ചു ” ബ്ലാക്ക്..? അതെന്താ മോളുസേ ബ്ലാക്കിനോട് പെട്ടെന്ന് ഒരു ഇഷ്ട്ടം ” ” അതോ ശാരി… വേറെ ഒരാൾ ബ്ലാക്ക് ഷർട്ട്‌ അല്ലേ ഇടുന്നേ… അതുകൊണ്ട് സെയിം കളർ ഇടാനുള്ള പൂതിയാണ്… “- അഞ്ജു ചഞ്ചു ഒരു ചമ്മിയ ചിരി തന്നിട്ട് അഭിയെ നോക്കി… ” മ്മ്… എങ്കിൽ എല്ലാർക്കും ബ്ലാക്ക് സാരി ഇടാം ” ഞങ്ങളുടെ സഭ പിരിച്ചു വിട്ടു…

അങ്ങനെ ഞങ്ങളുടെ ഫെയർ വെൽ ഡേ എത്തി… സാരി എനിക്ക് ഉടുക്കാൻ അറിയാത്തോണ്ടു അമ്മ ഉടുപ്പിച്ചു തന്നു… വേറെ മേക്കപ്പ് ഒന്നും ചെയ്യാൻ തോന്നിയില്ല…. കണ്ണെഴുതി, ഒരു കുഞ്ഞി പൊട്ടും വച്ചു… മുടി ഫ്രണ്ടിലേക്ക് എടുത്തിട്ടു… കണ്ണാടിയിൽ നോക്കിയപ്പോൾ ഭംഗിയുണ്ട് ….. ചേട്ടൻ കാറിൽ കോളേജിൽ കൊണ്ടാക്കി… അഞ്ജുനെ കാണാൻ വേണ്ടിയാ സർ എന്നെ കൊണ്ടാക്കിയെ…. “മോളെ… നീ ഇന്ന് സാറിനോട് സംസാരിക്കോ…? ” ” ആഹ്… ഇനി ദിവസങ്ങൾ ഇല്ല… ഇന്ന് എന്തായാലും പറയും… ”

” അയാൾ എന്തെങ്കിലും പറഞ്ഞാൽ അന്നത്തെ പോലെ ഒരിടത്തും പോകാൻ നിൽക്കണ്ട …. ” ഒന്ന് ചിരിച്ചിട്ട് പുറത്ത് ഇറങ്ങി… “നിങ്ങൾ സംസാരിച്ചിട്ട് വായോ… അവർ അവിടെ ഉണ്ടല്ലോ… ഞാൻ പോട്ടെ… ” അവിടെ ചഞ്ചുവും അഭിയും സൊള്ളൽ ആണ്…. ദിച്ചു ആരെയോ തിരയുന്ന തിരക്കിൽ ആണ്… “നീ ആരെയാടി ഇങ്ങനെ ഏന്തിവലിഞ്ഞു നോക്കുന്നത്…? ” ” ഈൗ… എന്റെ ദീപുവേട്ടനെ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു… അയാളെ കാണാഞ്ഞുമില്ല… ” പിന്നെ ഞാനും അവളും കൂടി തിരയൽ ആയി…

ബാക്കി എല്ലാ ചെക്കന്മാരെയും കണ്ടു… അയാളെ മാത്രം കണ്ടില്ല… അപ്പോഴാ ബ്ലാക്ക് ഷർട്ടും , മുണ്ടും മടക്കിക്കുത്തി രണ്ടുപേർ വരുന്നത് കണ്ടേ… “ഇതാരാ നമ്മളെ ക്ലാസ്സിലെ ഇത്രെയും ഭംഗിയുള്ള ചെക്കന്മാർ ” ദിച്ചുനെ തോണ്ടി വിളിച്ചു കാണിച്ചു കൊടുത്തു ” എന്നാലും ആരാടി ഇത്രെയും ഭംഗിയുള്ളത്…? ക്ലാസ്സിൽ വച്ചു കണ്ടിട്ടില്ലല്ലോ…? ” അപ്പോഴേക്കും അവർ നടന്നു ഞങ്ങളുടെ അടുത്തെത്തി….

മുഖം കണ്ടപ്പോൾ ഞാനും ദിച്ചുവും ഒരു പോലെ ഞെട്ടി…. ഭരത് സാറും.. ദീപക് സാറും ആയിരുന്നു സ്ഥലകാല ബോധം വന്നു നോക്കിയപ്പോൾ രണ്ടാളും ചിരിച്ചോണ്ട് നിൽക്കുന്നു… ചുറ്റും നോക്കിയപ്പോൾ എല്ലാ പെൺപിള്ളേരുടെയും കണ്ണ് രണ്ടാളുടെയും പിന്നാലെയാണ്… ഞങ്ങൾ ഉള്ളത് കൊണ്ടാകും ദിച്ചുവും സാറും ഒന്ന് മിണ്ടാതെ കണ്ണുകൾ തമ്മിൽ എന്തൊക്കെയോ പറയുന്നു… അത് കണ്ട് സാർ എന്നെയും കൂട്ടി മാറി നിന്നു “സാരി ഉടുത്തപ്പോൾ ഇച്ചിരി മെച്യുരിറ്റി തോന്നിക്കുന്നുണ്ട്.. കൊള്ളാം… ”

സാറിന്റെ കോംപ്ലിമെൻറ് കേട്ടപ്പോൾ ഞാൻ നിലത്തൊന്നും ആയിരുന്നില്ല…. ” സാറും അടിപൊളിയായിട്ടുണ്ട്.. ” ” അത്… ദീപക്കിന് ബ്ലാക്ക് ഷർട്ട്‌ ഇടണം എന്നോടും ഇടാൻ പറഞ്ഞു… ഇവിടെ എത്തിയപ്പോഴാ ബ്ലാക്കിന്റെ ഉദ്ദേശം മനസിലായെ… ” സർ അവരെ എല്ലാരേയും നോക്കിയിട്ട് എന്നോട് പറഞ്ഞു ” നിന്റെ കൂട്ടുകാരെല്ലാം കമ്മിറ്റഡ് ആയല്ലോ… നീയും ആരേലും നോക്ക്… ഇല്ലേൽ ഇങ്ങനെ പോസ്റ്റ്‌ ആകും… ” “ഞാനും ഒരാളെ നോക്കിയതാ… അയാൾക് എന്നെ അങ്ങനെ കാണാൻ പറ്റില്ല പോലും…

അയാൾ മനസ്സ് വച്ചാൽ ഞാനും കമ്മിറ്റഡ് ആകും ” സാറിനെ ഇടംകണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു “അത്… എന്നെ ഉദ്ദേശിച്ചാണല്ലോ പറഞ്ഞേ.. ” “അങ്ങനെ തോന്നിയോ.. ” ” തോന്നി…. നിന്നോട് പറഞ്ഞതല്ലേ… എനിക്ക് വേറെ ആരെയും സ്നേഹിക്കാൻ പറ്റില്ല… എന്റെ ആര്യയാണ് ഇപ്പോഴും മനസ്സിൽ…. അവൾ ഉള്ളപ്പോൾ ഞാൻ എങ്ങനെ നിന്നെ സ്നേഹിക്കാനാണ്..? ” ” എന്നെ സ്നേഹിക്കണ്ട… എനിക്ക് ലെച്ചു മോളുടെ അമ്മ ആകണം… ” “എന്താ…? ” ” അതേ സർ.. മോൾക്ക് അമ്മ വേണം… ഇപ്പോ അവൾ കുഞ്ഞാണ്…

വലുതാകുമ്പോൾ അമ്മയുടെ സാന്നിധ്യം വേണം… എനിക്കിപ്പോ മോളെ കാണാതെ പറ്റില്ല… പ്ലീസ് സർ… മോൾക്ക് വേണ്ടി… എന്നെ സർ സ്നേഹിക്കണ്ട…. പക്ഷേ എനിക്ക് ലെച്ചുവിന്റെ അമ്മ എന്ന സ്ഥാനം തരണം…. ” സർ ഒന്നും മിണ്ടാത്തെ ദൂരേക് നോക്കി നിന്നു… ” സർ ഒന്നും പറഞ്ഞില്ല ” ഞാൻ സാറിന്റെ മുഖത്ത് നോക്കി നിന്നു “സാറേ… പോകാം ” ദീപക് സർ വന്നു വിളിച്ചു എന്നെ ഒന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ പോയി…. സർ പോകുന്നത് നോക്കി നിന്നു… എന്നിൽ നിന്ന് എന്തോ ആകുന്നു പോകുന്നപോലെ…

ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ചു അവിടെ നിന്നു…. കിട്ടില്ല എന്ന് അറിയാം ചിലപ്പോൾ ബിരിയാണി കൊടുത്താലോ… പെട്ടെന്ന് സർ തിരിഞ്ഞു നോക്കി…. അത് കണ്ടപ്പോൾ അവിടെന്ന് തുള്ളി ചാടാൻ തോന്നി… കോളേജ് ആയോണ്ട് മര്യാദയ്ക്ക് നിന്നു… സാറിനു മനസ്സ് നിറഞ്ഞൊരു പുഞ്ചിരി നൽകി…. അപ്പോഴേക്കും അയാൾ നേരെ നടന്നു പോയി…. എന്നാലും എന്നെ നോക്കിയാല്ലോ.. ദത് മതി…. തിരുപ്പിത്തിയായി ഭരതേട്ടാ… “എന്താണ് ശാരി കൊച്ചേ ഒരു പുഞ്ചിരി…? ” – അഞ്ജു ” നീ വന്നോ…

സൊള്ളൽ കഴിഞ്ഞോ…? ചേട്ടൻ പോയോ….? ” ” മ്മ്… പോയി… എന്നതാണ്‌ ഇത്ര സന്തോഷം കാര്യം പറയ്… ” ” ഞാൻ സാറിനോട് ചോദിച്ചു ഇന്നലെ പറഞ്ഞ കാര്യം… ” ” എന്നിട്ട്… സർ എന്ത്‌ മറുപടി പറഞ്ഞു.. ” – ദിച്ചു “ഒന്നും പറഞ്ഞില്ല… മൗനമായിരുന്നു… ” ” അതിനാണോ നീ ഇങ്ങനെ സന്തോഷിക്കുന്നേ..? ” – അഞ്ജു ” സർ പോയിട്ട് എന്നെ തിരിഞ്ഞു നോക്കി… ” ” ഹ്മ്മ്… എന്തായാലും കൂടുതൽ ആഗ്രഹങ്ങൾ മനസ്സിൽ വേണ്ട… ഒന്നും നടന്നില്ലേൽ നീ വിഷമിക്കും… ” – ദിച്ചു ” ആഹ്…. എന്നാലും ആ തിരിഞ്ഞു നോട്ടം എനിക്കൊരു പ്രതീക്ഷ നൽകുന്നു… ”

“എന്താ ഇവിടെ…? എല്ലാരും അടിപൊളി ആയിട്ടുണ്ടല്ലോ… ” – അഭി “ഇപ്പോഴാണോ ഞങ്ങളെ കണ്ടതു… സൊള്ളൽ കഴിഞ്ഞോ രണ്ടിന്റെയും ” ” മ്മ്… ചോറി… ഇവളെ ഇങ്ങനെ സുന്ദരിയായിട്ട് കണ്ടപ്പോൾ എന്റെ എല്ലാം പോയി… ” ” ഓഹോ… അവൾ മാത്രമേ സുന്ദരിയായിട്ടുള്ളു… ഞങ്ങളോ…? “- അഞ്ജു “നിങ്ങൾ അടിപൊളി ആയിട്ടുണ്ട്… എന്നാലും എന്റെ ചഞ്ചു ഒരു പൊടിക്ക് മേലെയാണ്… ” അത് കേട്ടതും ചഞ്ചു നാണം കൊണ്ടു പൂത്തുലഞ്ഞു…

ചുവപ്പുരാശികൾ കവിളിൽ പടർന്നു… “ഓഹ്… ഒരു ക്യാമുകനും… ക്യമുകിയും ” പറഞ്ഞു പുച്ഛിച്ചു ” അസൂയ പെട്ടിട്ട് കാര്യമില്ല മോളുസേ.. നിന്റെ മാവ് എന്നെങ്കിലും പൂക്കുമായിരിക്കും… ” – അഭി ” എന്റെ മാവ് പൂക്കും… തളിർക്കും… കായ്ക്കും നീ നോക്കിക്കോ… ” “ഉവ്വ്… കണ്ടാൽ മതി… 😆” രണ്ടും നിർത്തിക്കെ… നമുക്ക് ഓഡിറ്റോറിയത്തിൽ പോകാം എന്ന് പറഞ്ഞു ദിച്ചു എല്ലാരേയും വിളിച്ചു…

തുടരും… 😉 ♡

നിനക്കായെന്നും : ഭാഗം 16