Sunday, December 22, 2024
Novel

നിനക്കായെന്നും : ഭാഗം 11

എഴുത്തുകാരി: സ്വപ്ന മാധവ്

പെട്ടെന്ന് തന്നെ ലെച്ചുമായി കൂട്ടായി…. മോള്ച്ച് അച്ഛ മിത്തായി ബാച്ച് തരുല്ലോ… എന്നു മിട്ടായി പിടിച്ചോണ്ട് തലയും ആട്ടികൊണ്ടു ലെച്ചു പറഞ്ഞു ” ആണോ…? ” “മ്മ്… ” തലയാട്ടി കൊണ്ടു മോൾദേ അച്ഛ ബല്യ മിത്തായി ചരും… എന്ന് കൈ വിടർത്തികൊണ്ടു പറഞ്ഞു… “മോൾടെ അച്ഛ എവിടെ…? “- “അച്ഛ താത്ത ബോയി… ” ( അച്ഛ റ്റാറ്റാ പോയി )ചുണ്ട് പിളർത്തി കൊണ്ടു ലെച്ചു പറഞ്ഞു “ആണോ… സാരമില്ലട്ടോ…

അച്ഛ വരുമ്പോൾ ചേച്ചി പറയാവേ മോളെ റ്റാറ്റാ കൊണ്ടുപോകാൻ ” അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു…. തല ആട്ടി ചിരിച്ചു.. പിന്നെ മോൾടെ ശ്രദ്ധ എന്റെ പൊട്ടിലായി… ആദ്യം വെറുതെ നോക്കി.. പിന്നെ തൊട്ടു നോക്കൽ ആയി… ലെച്ചുന് പൊട്ടു ഇഷ്ടായീന്ന് തോന്നി … ഞാൻ പൊട്ടു എടുത്ത് മോൾടെ നെറ്റിയിൽ വച്ചു കൊടുത്തു… അപ്പോൾ സന്തോഷം കൊണ്ടു കണ്ണുകൾ വിടർന്നു… കൈകൊട്ടി ചിരിക്കുന്നുമുണ്ട്….

ഇപ്പോ മോൾ ചുന്ദരികുട്ടിയായി എന്നും പറഞ്ഞു ഞാൻ ഉമ്മ കൊടുത്തു… ലെച്ചു തിരിച്ചും തന്നു……. അങ്ങനെ മോളുമായി കളിച്ചോണ്ട് നിൽക്കെ ഒരു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു…. “മോളെ… ഇത് എന്റെ മോളാണ്.. ” അമ്മ പറഞ്ഞു “Hi, I’m sharika… മോളുടെ കരച്ചിൽ കേട്ടു വന്നു ഇപ്പോ മോളായിട്ട് നല്ല കൂട്ടായി… അല്ലേടി കുറുമ്പി… “എന്ന് മോൾടെ വയറ്റിൽ ഇക്കിളിയിട്ട് ചോദിച്ചു… കുറുമ്പി കൈകൊട്ടി ചിരിച്ചു “I’m bhanu… “എന്നും പറഞ്ഞു കൈ തന്നു… “മോൾ പെട്ടെന്ന് ആരുമായി കൂട്ടാവാറില്ല…

താനുമായി പെട്ടെന്ന് കൂട്ടായല്ലോ… പനി ആയാൽ അച്ഛന്റെ കയ്യിൽ നിന്നു മാറില്ല മോൾ… ” ഭാനു പറഞ്ഞു “മോൾ ഇടയ്ക്കു അച്ഛ അച്ഛ എന്ന് പറയുന്നണ്ടായിരുന്നു… അച്ഛൻ ഇവിടെ ഇല്ലേ? “ഞാൻ ചോദിച്ചു ആ ഉണ്ട്… ഏട്ടൻ ജോലിക്ക് പോയതാ… ഏട്ടനോട് പറഞ്ഞില്ല …. പറഞ്ഞാൽ ഓടി വരും … കുറച്ചു ദിവസം മുന്നേ ലീവ് എടുത്തതാ… ഇനി ഇതിന്റെ പേരിൽ ലീവ് എടുപ്പിക്കണ്ടയെന്ന് വിചാരിച്ചു….

എന്നും പറഞ്ഞു മോളെ എന്റെ കയ്യിൽ നിന്നു എടുത്തു പോകുന്നതിന് മുന്നേ എനിക്ക് ഉമ്മ തന്നു കുറുമ്പി… മോൾക്ക് അച്ഛനെ ആണല്ലേ കൂടുതൽ ഇഷ്ട്ടം… മോൾടെ അമ്മ? ഞാൻ ചോദിച്ചു “മോൾടെ അമ്മ ജീവിച്ചിരിപ്പില്ല… “എന്നും പറഞ്ഞു നനുത്ത പുഞ്ചിരിയോടെ അമ്മ എണീറ്റു എന്നാൽ ശരി മോളെ ഞങ്ങൾ പോകട്ടെ എന്നും പറഞ്ഞു അവർ പോയി…. *************** അവരുടെ അടുത്ത് പോയപ്പോൾ ചഞ്ചു വന്നിട്ടില്ല…

അവരോട് സംസാരിച്ചു ഇരുന്നപ്പോഴേക്കും അഭിയും ചഞ്ചുവും എത്തി… കുഴപ്പമില്ല… ഡ്രസ്സ്‌ ചെയ്യാൻ വന്നാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു… “പോകാം… ” എന്നും പറഞ്ഞു അഭി നടന്നു അവരെ യാത്രയാക്കി ഞാനും അഞ്ജുവും വീട്ടിലേക്ക് തിരിച്ചു… രാത്രി ഭക്ഷണം കഴിച്ചപ്പോൾ അച്ഛനോടും അമ്മയോടും എല്ലാം പറഞ്ഞു… ലെച്ചു മോൾടെ കാര്യവും പറഞ്ഞു… **************** രണ്ടുദിവസം അഭി വന്നില്ല…

ഞങ്ങൾ ചഞ്ചുനോട്‌ കാര്യം അനേഷിച്ചു… അത്…. എനിക്ക് അഭിയെ ഇഷ്ടമാ.. അന്ന് ആ കുട്ടി വന്നു ഇഷ്ടാണ് എന്നു പറഞ്ഞപ്പോൾ അവനും കുഴപ്പമില്ല നോക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി അതാണ്‌ ഒന്നും മിണ്ടാതെ പോയെ…. പിന്നെ എന്റെ മനസിനെ നിയന്ത്രിക്കാൻ വേണ്ടിയാ അവനോട് അകലം കാണിച്ചത്… അത് ഇങ്ങനെയും ആയി… ഞാൻ എല്ലാം ഹോസ്പിറ്റലിൽ വച്ചു പറഞ്ഞു അവനോട്….

എന്നും പറഞ്ഞു എങ്ങോട്ടാ നോക്കി ഇരുന്നു ചഞ്ചു “നീ പറഞ്ഞിട്ട് അഭി എന്തെങ്കിലും പറഞ്ഞോ..” “ഇല്ല… ഒന്നും മിണ്ടിയില്ല…. ഇപ്പോ മനസ്സിലെ ഭാരം പോയി… എല്ലാം തുറന്ന് പറഞ്ഞല്ലോ… “- ചഞ്ചു “ആഹ്… സാരമില്ല പോട്ടെ… നീ ഇങ്ങനെ വിഷമിക്കാതെ എല്ലാം ശരിയാകും… ” – അഞ്ജു ഒരു ജീവനില്ലാ പുഞ്ചിരി നൽകിയിട്ട് എങ്ങോ നോക്കി ഇരിന്നു… അപ്പോഴേക്കും ക്ലാസ്സിൽ സർ വന്നു…. വേറാരുമല്ല നമ്മുടെ ഭരത് സർ വന്നയുടനെ പഠിപ്പിക്കാൻ തുടങ്ങി… ഇയാൾക്ക് എന്നെ നോക്കിക്കൂടെ …..

എന്നെ പോലൊരു ചുന്ദരി ഇവിടെ ഇരിക്കുമ്പോൾ അയാൾക് എന്നെ നോക്കാതെ എങ്ങനെ പഠിപ്പിക്കാൻ തോന്നുന്നു… ( ആത്മ ) ഇടക്ക് എന്നെ നോക്കി ഞാൻ നന്നായി ചിരിച്ചു കൊടുത്തു…. അവ്ടെന്നു തിരിച്ചു ഒന്നുമില്ല… പുച്ഛം മാത്രം ഇയാൾക്ക് എന്നെ നോക്കി ചിരിച്ചാൽ എന്താ…? നിങ്ങൾ ഒന്നു പറയ്… ഒരു ഉളുപ്പും ഇല്ലാതെ പുറകെ നടക്കുന്നില്ലേ… പാവം ഞാൻ… “ശാരിക…. ഞാൻ ഇപ്പൊ എന്താ പറഞ്ഞേ… ? ” സർ ചോദിച്ചു ജാങ്കോ… നീ അറിഞ്ഞോ ഞാൻ പെട്ടു… ഇയാൾ പറഞ്ഞത് ഒന്നും കേട്ടില്ല…

ഞാൻ എന്ത് പറയും… കാലമാടൻ എന്നെ ഇന്ന് ഗെറ്റ് ഔട്ട്‌ അടിക്കോ… ( ആത്മ ) അഞ്ജുനെ നോക്കിയപ്പോൾ അവൾക് അറിയില്ല…. സാറിനെ നോക്കിയപ്പോൾ എന്നെ തുറിച്ചു നോക്കുവാ … May i get in sir…. പെട്ടെന്ന് ഒരു അശരീരി കേട്ട് വാതിൽക്കൽ നോക്കിയപ്പോൾ അഭി “Yeah.. get in… കൈ ശരിയായോ അഭിരാം..? “സർ അഭിയോട് ചോദിച്ചു ഈ സമയം കൊണ്ടു അഞ്ജു ഫ്രണ്ടിൽ ഇരുന്ന പിള്ളേരോട് ചോദിച്ചു അയാൾ എന്താ പറഞ്ഞേ എന്ന് പറഞ്ഞു തന്നു…

“ആഹ് ശരിയായി സർ.. “അഭി പറഞ്ഞിട്ട് സീറ്റിൽ ഇരുന്നു ശാരിക.. ആൻസർ പറഞ്ഞില്ല…. അയാൾ വീണ്ടും എന്റെ നേർക്ക് തിരിഞ്ഞു ആൻസർ അറിയാവുന്നത് കൊണ്ട് അന്തസായി പറഞ്ഞു എന്നെ നോക്കിയിട്ട് സിറ്റ് ഡൌൺ പറഞ്ഞു അയാൾ വീണ്ടും പഠിപ്പിച്ചു തുടങ്ങി… *************** ക്ലാസ്സ്‌ കഴിഞ്ഞതും അഞ്ജുന് കെട്ടിപിടിച്ചു ഉമ്മ കൊടുത്തു…. അവൾ പറഞ്ഞില്ലായിരുന്നെങ്കിൽ അയാൾ എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചേനെ…..

അഭിയുടെ അടുത്ത് പോയി സംസാരിച്ചു… അടുത്ത പിരീഡ് ഫ്രീ ആയോണ്ട് ഞങ്ങൾ എല്ലാരും ക്യാന്റീനിൽ പോയി…. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാരും ഒരുമിച്ച്….. മനസ്സിൽ നല്ല സന്തോഷം തോന്നി… അങ്ങനെ കളിച്ചു ചിരിച്ചു ഇരുന്നപ്പോൾ ആ ജൂനിയർ കുട്ടി വന്നു ചേട്ടനെന്താ രണ്ടുദിവസം വരാതിരുന്നേ…. ഞാൻ എന്ത് മാത്രം മിസ്സ്‌ ചെയതെന്ന് അറിയോ…. ഇന്ന് ചേട്ടൻ മറുപടി പറഞ്ഞേ പറ്റു… will u marry me…?

എന്ന് അഭി യെ നോക്കി ചോദിച്ചു സോറി …. എനിക്ക് തന്നെ ഇഷ്ടല്ല…. എനിക്ക് ഈ ചഞ്ചൽ മേനോനെയാണ് ഇഷ്ടം എന്ന് ചഞ്ചുനെ നോക്കി അഭി പറഞ്ഞു അത് കേട്ടതും ഞങ്ങളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു … ചഞ്ചുനെ നോക്കിയപ്പോൾ കണ്ണൊക്കെ നിറഞ്ഞു ഇരിക്കുവാ…. മറുപടി അറിഞ്ഞല്ലോ…. മോൾ ഇനി എന്റെ പിന്നാലെ നടക്കേണ്ട… എന്നു അഭി ആ കുട്ടിയോട് പറഞ്ഞു Ok… സോറി… എന്നും പറഞ്ഞു അവൾ പോയി….

ചഞ്ചുനെ നോക്കിയപ്പോൾ കരയുവാ… പാവം ഒരുപാട് ആഗ്രഹിച്ചതാ… ഈ നിമിഷം… അഭി എണീറ്റു അവളുടെ അടുത്തേക്ക് പോയി…. സോറി … എനിക്കും നിന്നെ ഇഷ്ടമായിരുന്നു…. നീ എന്നെ അവോയ്ഡ് ചെയ്തപ്പോഴാ നീ എനിക്ക് ആരാണെന്ന് മനസിലായെ… നിന്നെ വിഷമിപ്പിച്ചതിന് സോറി… . I love u ചഞ്ചു…. ❤ എന്നും പറഞ്ഞു അഭി മുട്ടുകുത്തി നിന്നു….. പോക്കറ്റിൽ നിന്നു 💍 എടുത്തു … will u marrry me…?

പ്രണയാർദ്രമായി ചഞ്ചുനോട്‌ ചോദിച്ചു ചഞ്ചുന് രണ്ടുനിമിഷം വേണ്ടി വന്നു എന്താ ഇപ്പൊ ഇവിടെ നടന്നത് എന്ന് മനസിലാക്കാൻ… കൊച്ചു ബ്ലിങ്കസ്യ അടിച്ചു ഇരിക്കുവാ… തലയിൽ ഒരു കൊട്ട് കൊടുത്തപ്പോൾ ശരിയായി… അപ്പോൾ പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി കൊടുത്തു…. അഭി മോതിരം അണിയിച്ചു.. ❤ പിന്നെ ഞങ്ങൾ എല്ലാരും കൂടെ കൈയടിച്ചു വിജയിപ്പിച്ചു…… ❤️💜💙🖤 പിന്നെ അവിടെന്ന് അവരുടെ പ്രണയക്കാലം തുടങ്ങി….. അടി കൂടിയും, പിണങ്ങിയും ഇണങ്ങിയും അവർ പ്രണയിച്ചു…

അഞ്ജുവും ചേട്ടനും ഫോണിലൂടെ പ്രണയിച്ചു…. ദിച്ചു സിംഗിൾ പസ്സങ്കാ പാടി നടന്നു…. എനിക്ക് മിംഗിൾ ആകാൻ താല്പര്യം ഉണ്ടായിരുന്നെങ്കിലും….. സർ മൈൻഡ് ചെയ്യാത്തോണ്ടും… ഞാനും സിംഗിൾ ആയി ജീവിച്ചു എപ്പോഴത്തേയും പോലെ ഞങ്ങൾ ഫ്രീ ആയോണ്ട് ക്യാന്റീനിൽ പോയിരുന്നു… സമോസയും, ചായയും ഓർഡർ ചെയ്തു… അത് വന്നതും ഞങ്ങൾ കഴിക്കാൻ തുടങ്ങി… അഭിയും ചഞ്ചു പരസ്പരം കഴിപ്പിക്കുന്ന തിരക്കിൽ ആണ്… ബാക്കി ഉള്ളവർ അവിടെ ഉണ്ടെന്നേ മറന്നു…

പാവം ഞാനും ദിച്ചുവും….. ഇതൊക്കെ നോക്കി ഇരിക്കാനെ പറ്റിയുള്ളൂ… ഇനി എന്നാ ഞങ്ങൾ ഇങ്ങനെയൊക്കെ എന്നു ചിന്തിച്ചു ദീർഘനിശ്വസിച്ചു ഇരുന്നു… അഞ്ജുനെ നോക്കിയപ്പോൾ ഫോണിൽ ആണ് കക്ഷി…. അവിടെ പറയെടുപ്പാണെന്ന് തോന്നുന്നു…. (ഈ പറയെടുപ്പ് എന്നത് കാമുകി കാമുകന്മാരിൽ കണ്ടു വരുന്ന ചടങ്ങാണ്… ഒന്നും പറയാൻ ഇല്ലേലും നീ പറ …. നീ പറ… എന്ന് അങ്ങോട്ട്‌ ഇങ്ങോട്ടും പറഞ്ഞോണ്ട് ഇരിക്കും… ) “നിനക്ക് ഒന്നും പറയാൻ ഇല്ലെങ്കിൽ പിന്നെ എന്തിനാ അത് ചെവിയിൽ വച്ചോണ്ട് ഇരിക്കണേ…. ”

ഞാൻ അഞ്ജുനോട്‌ ചോദിച്ചു എന്നെ നോക്കി പേടിപ്പിച്ചിട്ട്… അവൾ ഫോണിൽ പറഞ്ഞു ” നിങ്ങളുടെ അനിയത്തി തന്നെ…. വേറെ ആരാ… ” എന്നിട്ട് അവൾ ഫോൺ സ്പീക്കറിൽ ഇട്ടു…. “ഓഹ്…. ആ കുരുപ്പിന് അവിടെ മിണ്ടാതെ ഇരിക്കാൻ വയ്യ…. എന്തേലും വാങ്ങി കൊടുക്ക്… അത് തിന്നോണ്ട് ഇരുന്നോളും….. “ഫോണിലൂടെ എന്റെ ചേട്ടൻ തെണ്ടി പറഞ്ഞതാ ‘ഓഹോ…. അപ്പോൾ നിനക്ക് ഞാൻ ശല്യം ആയല്ലേ ഡാ തെണ്ടി….

നീ വീട്ടിൽ വാ… ബാക്കി അവിടെ വച്ചു തരാം… ” “ഹലോ…. ഒന്നും കേട്ടൂടാ…. ഹ..ലോ… കമ്പിളിപുതപ്പ്…..” അവൻ തിരിച്ചു മറുപടി തന്നു… ടാ ചേട്ടാ…. ഫോൺ സ്പീക്കറിലാ… നീ കേട്ടില്ലേല്ലും… ബാക്കി എല്ലാരും കേട്ടു… കുറച്ച് നേരത്തേക്ക് അവിടെന്ന് ഒന്നും മൊഴിഞ്ഞില്ല…. ചമ്മി പോയൊണ്ടാകും … അതെ… എനിക്ക് ഒരു കാൾ വരുന്നു എന്ന് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്ത് പോയി…. അഞ്ജുനെ നോക്കിയപ്പോൾ കമന്നുകിടന്നു ചിരിക്കുവാ… “എന്താടി…? ” “ഏഹ്… നല്ല ബെസ്റ്റ് ചേട്ടനും അനിയത്തിയും…

നന്നായിക്കൂടെ നിനക്ക്… “എന്നും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി “ഇവൾ എന്താ ചിരിക്കുന്നെ… എന്താ സംഭവം….? ” എല്ലാം കഴിഞ്ഞപ്പോൾ അഭി ചോദിച്ചു ഓഹ്…. കഴിച്ചു കഴിഞ്ഞോ രണ്ടും…. ഇവിടെ ഉണ്ടായതൊന്നും അറിഞ്ഞില്ലേ… ഞാൻ ചോദിച്ചു “ഈ… ശ്രദ്ധിച്ചില്ല… “ചഞ്ചു പറഞ്ഞു “മ്മ്മ്…. ഇവിടെ ഒന്നുമല്ലല്ലോ രണ്ടാളും ” എന്നും പറഞ്ഞു പുച്ഛിച്ചു തിരിഞ്ഞു ഇരുന്നു “നിങ്ങൾ ആരേലും നോക്കാത്തെതെന്താ…? അപ്പോൾ നിങ്ങൾക്കും ഞങ്ങളെ പോലെ കഴിക്കാല്ലോ… ” ഉള്ള നാണം മുഴുവൻ മുഖത്ത് ഇട്ട് അഭി പറഞ്ഞു “ദിച്ചു നീ നോക്ക്… 😌

നമുക്ക് സിംഗിൾ വേണ്ട…” അഞ്ജു പറഞ്ഞു ഇവിടെ ഒരുത്തി നോക്കി നോക്കി “ഇരിക്കെയുള്ളൂ… സാറിനു പകരം വേറെ ആരേലും നോക്കിയിരുന്നേൽ ഇപ്പോ ഫസ്റ്റ് ആനിവേഴ്സറി ആഘോഷിക്കാമായിരുന്നു.. ” എന്നും പറഞ്ഞു അഭി എനിക്കിട്ട് താങ്ങി.. “ഈ ശാരികയ്ക്ക് വിധിച്ചത് ഭരത് സാറാണ്… അയാളെ തന്നെ ഞാൻ കെട്ടും..” “ഉവ്വ്…. നോക്കി ഇരുന്നോ… ഒരു നോട്ടം പോലും കിട്ടിയില്ല നിനക്ക്…

പിന്നെയാ അയാൾ പ്രണയിക്കുന്നത്… ഒരു വർഷം ആകുന്നു നീ അയാളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്… ഇനി നാലഞ്ചു മാസം കൂടിയേ ഉള്ളു… ഇത് നടക്കോ ശാരി കൊച്ചേ… ” അഭി എന്നെ നോക്കി ചോദിച്ചു “നടക്കും… അയാളെ ഞാൻ കെട്ടും…. ” എന്ന് എല്ലാരോടും പറഞ്ഞു അങ്ങനെ അവരോട് പറഞ്ഞെങ്കിലും അഭി ചോദിച്ചതായിരുന്നു മനസ്സിൽ… അയാളെ ഞാൻ എങ്ങനെ വളയ്ക്കാനാ….?

അയാൾക് എന്നെ ഒട്ടും ഇഷ്ടമല്ലേ… ഇനി കുറച്ചു ദിവസം കൂടെ ബാക്കി ഉള്ളു…. ഇനി അത് നടക്കുമോ…. ഭഗവാനെ… ഞാൻ സ്നേഹിച്ച ആളെ തന്നെ എനിക്ക് തരണേ… എന്ന് ദൈവത്തോട് പ്രാർത്ഥിച്ചു… “നിങ്ങൾ എല്ലാരും കമ്മിറ്റഡ് ആയിട്ട് വേണം നമ്മുടെ ഗാങ്ങിന്റെ അംഗസംഖ്യ കൂട്ടാൻ… ” അഭി പറഞ്ഞു “അതേ… ഇപ്പോ സഞ്ജുവേട്ടൻ വന്നു… ഇനി നിങ്ങളുടെയൊക്കെ ആളുകൾ വരണം… ” ചഞ്ചു പറഞ്ഞു “മ്മ്മ്…. എന്റെ കാര്യത്തിൽ നോ ഉറപ്പ്… ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ”

“നീ ഇങ്ങനെ തളരരുത്…. യു ക്യാൻ … നീ വളയ്ക്ക്… ഞങ്ങൾ എല്ലാരും നിന്റെയൊപ്പം കാണും… ” അഞ്ജു പറഞ്ഞു “ഞാൻ തളരില്ല…. ഞാൻ അയാളെ വളയ്ക്കും… അയാളെ കെട്ടുകയും ചെയ്‌യും…. ” “അത് ബുദ്ധിമുട്ട് ആകില്ലേ ശാരിക… ” പുറകിൽ നിന്നു ആരോ പറഞ്ഞു…. “ഒരു ബുദ്ധിമുട്ടുമില്ല… “എന്നും പറഞ്ഞു ആ ശബ്‌ദത്തിന്റെ ഉടമയെ കാണാൻ തിരിഞ്ഞു …. എന്റെ കിളികളെല്ലാം എങ്ങോട്ടാ പറന്നു പോയി… ആ ശബ്ദത്തിന്റെ ഉടമ ഭരത് സർ ആയിരുന്നു…

തുടരും….

നിനക്കായെന്നും : ഭാഗം 10