Friday, November 15, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 25

എഴുത്തുകാരി: Anzila Ansi

ശാരദ അഞ്ജുവിന്റെ ഫോണുമായി അവിടേക്ക് വന്നു…. മോളെ ഇത് കുറെ നേരമായി അടുക്കളയിൽ ഇരുന്ന് ബെല്ല് അടിക്കുന്നുണ്ട്…. ആരാണെന്ന് നോക്കിക്കേ…. അച്ഛാമ്മയാണ് അമ്മേ….. ആണോ എങ്കിൽ വേഗം എടുത് സംസാരിക്കാൻ നോക്ക് കുറേ നേരമായി വിളിക്കുന്നുണ്ട് എന്ന് സരോജിനി പറഞ്ഞു…… അഞ്ജു ഫോണെടുത്തു ചെവിയോട് ചേർത്തു ഹലോ അച്ഛമ്മേ എന്തേ…? എന്താ കാര്യം…? എങ്ങനെ…? മ്മ്മ്മ്…. ഞാൻ വരാം അച്ഛാമ്മേ…. മ്മ്മ്.. ശെരി… അഞ്ജു വിഷമത്തോടെ ഫോൺ വച്ചു..

എന്താ മോളെ… എന്തുപറ്റി മുഖം വല്ലാതെ ഇരിക്കുന്നുവല്ലോ…. അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…? ശാരദാമ്മ അഞ്ജുവിനെ തലോടിക്കൊണ്ടു ചോദിച്ചു… ഇന്നല ബാങ്ക് ലോക്കറിൽ നിന്ന് അച്ഛൻ ജീവിച്ചിരുന്നപ്പോൾ തയ്യാറാക്കിയ വിൽപത്രം എടുത്തു… അതിനെന്തിനാ മോള് സങ്കടപ്പെടുനെ… ശാരദാമ്മ ഒരു ചെറു ചിരിയോടെ ചോദിച്ചു.. അച്ഛൻ വീടും പറമ്പും എന്റെ പേരിലാണ് എഴുതി വെച്ചിരിക്കുനെ…. അനൂവും ഭർത്താവും അവിടെ ഉണ്ട് ഇപ്പോൾ…. ചെറിയമ്മ അവിടെ ഭയങ്കര പ്രശ്നം ഉണ്ടാക്കുന്നു…. അതിനോടൊപ്പം.. ബാക്കി പറയാതെ അഞ്ജലി തലകുനിച്ചു നിന്നു.. ശാരദ അവളുടെ മുഖം പിടിച്ചുയർത്തി എന്താണെന്ന് ചോദിച്ചു…

ഞാൻ ശിവ അച്ഛന്റെ സ്വന്തം മോള് അല്ലെന്ന് സത്യം ചെറിയമ്മ അറിഞ്ഞു… അഞ്ജു നിറകണ്ണുകളോടെ പറഞ്ഞു… അതിപ്പോ എങ്ങനെയാ അവര് അറിഞ്ഞേ..? ശാരദാമ്മ ആശ്ചര്യത്തോടെ അഞ്ജുവിനോട് ചോദിച്ചു…. സുമിത്ര മാമ്മി പറഞ്ഞു കൊടുത്തതാണ്… ഇപ്പൊ ചെറിയമ്മ ഓരോന്ന് പറഞ്ഞ് അച്ഛമ്മക്ക് സ്വസ്ഥത കൊടുക്കുന്നില്ല… ഇന്ന് തന്നെ എന്നോടും ശ്രീയേട്ടനോടും അവിടെക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു… അച്ഛമ്മ ഇപ്പോൾ അച്ഛൻ പെങ്ങളുടെ വീട്ടിലാണ്… മോള് ഹരിയെ വിളിച്ചുണർത്തി പോയിട്ട് വാ.. കിങ്ങിണി മോളെ സ്കൂളിൽ ആക്കാം… അവളെ അങ്ങോട്ട് ഈ അവസ്ഥയിൽ കൊണ്ടു പോയ ശേരിയാവില്ല…. മ്മ്മ്…

അഞ്ജു വെറുതെ ഒന്ന് മൂളി…. കിങ്ങിണി മോളെ സ്കൂളിലാക്കി അഞ്ജുവും ഹരിയും ശിവപ്രസാദിന്റെ വീട്ടിലേക്ക് തിരിച്ചു… ഗേറ്റ് കടന്ന് ഹരി വീടിന്റെ മുന്നിൽ വണ്ടി നിർത്തി…. ഹരിക്ക് പെട്ടെന്ന് ഒരു ഫോൺകോൾ വന്നു… അഞ്ജുവിനോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞ് അവൻ ഫോൺ എടുത്ത് കുറച്ച് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാൻ തുടങ്ങി….. ആവണി പുറത്തേക്കിറങ്ങി വന്നു അഞ്ജുവിനെ കെട്ടിപ്പിടിച്ചു…. ചേച്ചി കിങ്ങിണി മോളെ കൊണ്ടുവന്നില്ല…. ആവണി കാറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു…. അഞ്ജു ഇല്ല എന്നർത്ഥത്തിൽ തലയാട്ടി…

ആവണിയുടെ മുഖം വാടി… അവൾക്ക് കിങ്ങിണി മോളെ വലിയ ഇഷ്ടമാണ്… ആവണി പെട്ടെന്ന് വിഷമം മാറ്റി മുഖത്തൊരു ചിരി കൊണ്ടുവന്നു… ആവണി അഞ്ജുവിന്റെ തോളിൽ പിടിച്ച് അവളെ മൊത്തത്തിൽ ഒന്നു നോക്കി… എന്റെ ചേച്ചി കുട്ടി ഒന്നൂടി തടിച്ചു തുടുത് സുന്ദരി മണി ആയല്ലോ…. ആവണി അതും പറഞ്ഞ് വീണ്ടും അഞ്ജുവിനെ കെട്ടിപ്പിടിച്ചു…. ഇതെല്ലാം കണ്ടുകൊണ്ട് പുറത്തേക്കിറങ്ങി വന്ന വിമല അവളെ നോക്കി ഒന്നു പുച്ഛിച്ചു… വന്നോ തമ്പുരാട്ടി….. ഉമ്മറപ്പടിയിലേ തൂണിൽ ചാരി നിന്ന് വിമല അഞ്ജുവിനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു….

അവൾ മറുപടിയൊന്നും പറയാതെ തലകുനിച്ചു നിന്നു… കണ്ടവള് പിഴച്ചു പെറ്റ പെണ്ണിന്റെ പേരിലാണ് അങ്ങേര് ഈ കണ്ട വീടും വസ്തുവും എഴുതിവെച്ചിരിക്കുന്നത്… എന്തായാലും കൊള്ളാം നിന്നെ ഞാൻ സമ്മതിച്ചുതന്നു … നീ മകൾ അല്ലാത്ത സ്ഥിതിക്ക് അങ്ങേരുമായി എന്ത് ബന്ധമായിരുന്നു നിനക്കുള്ളത്… സ്വന്തം രക്തത്തിൽ ജനിച്ചതിന് ഒരു തുണ്ട് ഭൂമി പോലും കൊടുക്കാതെ നിന്റെ പേരിൽ കണ്ണുംപൂട്ടി മുഴുവനും എഴുതി വെക്കണമെങ്കിൽ നീയും അയാളും തമ്മിൽ എന്തോ അവിഹിതബന്ധമുണ്ടായിരുന്നു കാണും….. വിമല അരിശത്തോടെ പറഞ്ഞു നിർത്തിയതും അവരുടെ മുഖത്ത് പടക്കം പൊട്ടിയതും ഒരേ സമയത്തായിരുന്നു…

വിമല മുഖമുയർത്തി നോക്കി… കലിതുള്ളി മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ടതും അവർ അവനെ തുറിച്ചു നോക്കി… നീയെന്നെ തല്ലി അല്ലയോഡാ… വിമല പല്ലു കടിച്ചു പിടിച്ചുകൊണ്ട് ഹരിയുടെ നേരെ ചീറി തല്ലും…. ഇനിയും തല്ലും… നിങ്ങടെ ഈ പുഴുത്ത നാവ് കൊണ്ട് തോന്നിവാസം എന്റെ ഭാര്യയെ കുറിച്ച് പറഞ്ഞാൽ… ഹരി വിരൽചൂണ്ടി ഒരു താക്കീതോടെ പറഞ്ഞു …. ഓഹോ ഇവള് നിന്നെയും മയക്കി എടുത്തോ…? കുറെനാൾ ആ കണ്ണനുമായി അഴിഞ്ഞാടി നടന്നവളാണ്…. വീണ്ടും വിമല അഞ്ജുവിനെ ഓരോന്നും പറഞ്ഞ് കുറ്റപ്പെടുത്താൻ തുടങ്ങി….

നിങ്ങളോട് ഞാൻ മര്യാദയ്ക്ക് പറഞ്ഞു മാന്യമായി സംസാരിക്കാൻ… ഹരി സ്വയം നിയന്ത്രിച്ചു കൊണ്ട് വിമലയോട് പറഞ്ഞു.. നീയാരാടാ എന്നെ മര്യാദ പഠിപ്പിക്കാൻ… നീ അങ്ങോട്ട് മാറി നിൽക്ക് ചെക്കാ… എനിക്ക് ഇവളോടാണ് സംസാരിക്കാനുള്ളത്…. അഞ്ജു വിമല പറഞ്ഞതൊക്കെ കേട്ട് ഒരു ശിലപോലെ നിൽക്കുവായിരുന്നു…. ഹരിയെ തള്ളി മാറ്റി വിമല അഞ്ജുവിന്റെ അരികിലേക്ക് ചെന്നു നിന്നു…. പറയെഡീ… നിന്റെ അമ്മയെ പോലെ നീയും തുണി ഉരിഞ്ഞ് കാണിച്ചില്ലേ അയാളുടെ കൈയിൽ നിന്നും ഇതെല്ലാം വാങ്ങി എടുത്തത്…. കുറച്ച് തൊലിവെള്ള ഉണ്ടല്ലോ ആണുങ്ങളെ മയക്കി എടുക്കൽ അപ്പോ എളുപ്പം ആയല്ലോ….

എവിടെയോ കിടന്ന ദരിദ്രവാസി കൂട്ടങ്ങൾ…. കാശിനു വേണ്ടി ഇതും ഇതിനപ്പുറം ചെയ്യും നീയൊക്കെ… നിനക്ക് നാണമുണ്ടോഡി സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനോടൊപ്പം കിടന്നു കൊടുക്കാൻ… ഛേ… അഞ്ജു തന്റെ മുഖം ഒരു സൈഡിലേക്ക് ചരിച്ചു….. മരിച്ചുപോയ അച്ഛനെ കൂട്ടിച്ചേർത് അവിഹിതം പറഞ്ഞപ്പോൾ അഞ്ജു ആകെ തകർന്നു പോയി…. വിമല അവസാനം പറഞ്ഞത് അഞ്ജുവിന്റെ ഹൃദയത്തിലാണ് തറച്ചു കയറിയത്…. അഞ്ജു കണ്ണുകൾ തുടച്ച് വിമലേ ഒന്നു നോക്കി…. പുറകിലായി അവളെ നോക്കി പുച്ഛിച്ചു നിൽക്കുന്ന അനുവിന്റെ അടുത്തേക്ക് അഞ്ജു ഒരു കാറ്റുപോലെ ചെന്നു….

അഞ്ജു അവളെ പിടിച്ച് വിമലയുടെ അടുത്തേക്ക് കൊണ്ട് നിർത്തി…. അനുവിന്റെ മുഖത്തേക്ക് അവൾ ആഞ്ഞടിച്ചുകൊണ്ട് അഞ്ജു വിമലക്ക് നേരെ തിരിഞ്ഞു…. ഇത് ഞാൻ നിങ്ങളെ തല്ലിയയതാണ്… എനിക്ക് നിങ്ങളെ നേരിട്ട് തല്ലാൻ അറിയാഞ്ഞിട്ടല്ല… ഞാൻ നിങ്ങളെ മനസ്സുകൊണ്ട് ചെറിയമ്മ എന്നാണ് വിളിക്കുന്നത്… അതുകൊണ്ട് മാത്രമാണ് ഞാൻ അതിനു മുതിരാത്തത്… ഇന്ന് ഈ നിമിഷം മുതൽ നിങ്ങൾ എനിക്ക് വിമല ദേവീ മാത്രം ആണ്…. അഞ്ജു അവരെ അറപ്പോടെ നോക്കി… അഞ്ജു വീണ്ടും അനുവിന്റെ മറു കവിളിൽ അടിച്ചു… അടിയേറ്റ അനുനൊപ്പം വിമലയും മുഖം ഒരു വശത്തേക്കു ചരിച്ചു….

ഇത് എന്തിനാണെന്ന് അറിയുമോ നിങ്ങൾക്ക്…. എന്റെ അച്ഛനെയും എന്നെയും ചേർത്ത് അപവാദം പറഞ്ഞതിന്… വീണ്ടും ഒന്നൂടി കൊടുത്തു… ഇത് എന്റെ അമ്മയെ പറ്റി പറഞ്ഞതിന്…. അഞ്ജു ആഞ്ഞ് ഒരടിയും കൂടി കൊടുത്തു അനുവിന്… ഇത് നിനക്കുള്ള തന്നെയാ… സ്വന്തം അച്ഛൻ നീ കാരണം നെഞ്ച് പൊട്ടി മരിച്ചു… ആ മനുഷ്യനെ കൊലയ്ക്ക് കൊടുത്തിട്ടും അവസാനമായി ഒന്ന് കാണനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ പോലും നിൽക്കാതെ കണ്ടാവന്റെ കൂടെ ഇറങ്ങി പോയതിന്…. നീയൊക്കെ ഒരു പെണ്ണാണോഡി… ഛേ….. നിന്റെ ദേഹത്ത് തൊട്ട് ഈ കൈ ഇനി ഡെറ്റോൾ ഉപയോഗിച്ച് കഴുകണം….

വിമലയും അനുവും അഞ്ജുവിന്റെ ഈ രൂപം ആദ്യമായാണ് കാണുന്നത്…. കത്തിജ്വലിക്കുന്ന അവളുടെ കണ്ണിൽ നിന്നും അഗ്നി പാറുന്നതുപോലെ വിമലക്ക് തോന്നി അവിടെ ഒരു കൈയുടെ ശബ്ദം ഉയർന്നു… ഹരി കൈയ്യടിച്ചു കൊണ്ട് അഞ്ജുവിന്റെ അടുത്തേക്ക് വന്ന് അവളെ ചേർത്തുനിർത്തി… ഇപ്പോളാഡി മോളെ നീ എന്റെ ഭാര്യ ആയത്…. അടി കലക്കി മുത്തേ… പിന്നെ ഡയലോഗ് ഹോ ഒന്നും പറയാൻ ഇല്ല ചേട്ടന് അങ്ങ് ഇഷ്ടപ്പെട്ട്… well done my girl… will done… ഇനി മോള് കുറച്ചു നേരം റസ്റ്റ് എടുക്ക്… ചേട്ടന് ഇവരോട് കുറച്ചു സംസാരിക്കാനുണ്ട്… അതും പറഞ്ഞ് ഹരി വിമലക്കും അനുവിനും നേരെ തിരിഞ്ഞു….

നിങ്ങൾ ചോദിച്ച ഓരോ ചോദ്യത്തിനും ഉത്തരം ഞാൻ തരാം….. നിങ്ങൾ പറഞ്ഞല്ലോ ഇവളുടെ അമ്മയെ കുറിച്ച്…. എന്തറിയാം നിങ്ങൾക്ക് ജാനകി എന്ന സ്ത്രീയെ പറ്റി…. ജാനിമ്മേ പറ്റി പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്…. ജാനകി സ്നേഹിച്ചത് മഹിയെയാണ്…. ദേ ഈ നിൽക്കുന്നവളുടെ അച്ഛനെ…. മരണം വരെയും അവര് സ്നേഹിച്ച് മനസ്സിൽ കൊണ്ടു നടന്നത് മാണിക്യ മംഗലത്തെ മഹീന്ദ്രനെ തന്നെയാണ്….. നിയമപ്രകാരം ജാനകിയെ സ്വന്തമാക്കിയിട്ടും ശിവപ്രസാദ് ഒരു നോട്ടം കൊണ്ട് പോലും ജാനകിയെ കളങ്കപ്പെടുത്തിയിട്ടില്ല… ജാനകിയുടെ താലിയുടെയും മനസ്സിന്റെയും അവകാശി വേറൊരാൾ ആണന്ന് അറിഞ്ഞപ്പോൾ തൊട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ പൊട്ടിമുളച്ച പ്രണയം ഉള്ളിലൊതുക്കി ജീവിച്ചു…

അവളുടെ അമ്മയേ ഒരു നോട്ടം കൊണ്ട് പോലും കളങ്കപ്പെടുതാത്ത മനുഷ്യൻ സ്വന്തം മകളായി സ്നേഹിച്ച പെണ്ണിനെ കളങ്കപ്പെടുത്തി എന്ന് പറയുന്ന നിങ്ങളുടെ നാവ് അറുത് എടുത്ത് സ്പിരിറ്റിൽ ഇട്ട് വെക്കണം….. ഭൂമിയിൽ അത് ഇട്ടാൽ അവിടെ ഒരു ചെറു നാമ്പ് പോലും കിളിർക്കില്ല അത്രയ്ക്ക് വിഷമമാണ്… ഇതെല്ലാം കേട്ടിട്ടും വിമലയ്ക്ക് കുലുക്കം ഒന്നും ഇല്ലായിരുന്നു… അവർ വീണ്ടും ഹരിയെ പുച്ഛിച്ചു… പിന്നെ ഇവളെ നിങ്ങൾ ദരിദ്രവാസി എന്നൊക്കെ വിളിക്കുന്നത് കേട്ടല്ലോ… അതൊക്കെ പണ്ടായിരുന്നു…. അഞ്ജലി മഹീന്ദ്രൻ മാണിക്യ മംഗലത്തെ ഏക പെൺതരിയാണ്…

ഞങ്ങടെ കുടുംബ പാരമ്പര്യമനുസരിച്ച് പെൺകുട്ടികൾക്കാണ് കുടുംബത്തിലെ എല്ലാ സ്വത്തിനും അവകാശം… ഇന്നലെ രജിസ്ട്രേഷൻ എന്ന് ചടങ്ങ് കഴിഞ്ഞു…. ഇപ്പോൾ ഇവളാണ് മാണിക്യ മംഗലത്തെ 800 കോടിയിൽ പരം വരുന്ന സ്വത്ത് വകകളുടെ ഏക അവകാശി… നിങ്ങളുടെ 10 സെന്റ് സ്ഥലവും വീടും അവൾക്കു മുന്നിൽ ഒന്നുമല്ല…. ഇത് കേട്ടതും വിമലയും അനുവും ഒരു പോലെ ഞെട്ടി അഞ്ജുവിനെ നോക്കി…. അവർക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല…. ഇങ്ങോട്ട് വരുന്നത് വരെയും നിങ്ങളുടെ പേരിൽ ഇത് തിരിച്ചു എഴുതി തരാനായിരുന്നു ഇവളുടെ തീരുമാനം…

അത് കേട്ടതും അനുവിന്റെയും വിമലയുടെ മുഖം തെളിഞ്ഞു… നിങ്ങൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതൊന്നും തിരിച്ചെഴുതി തരുന്നില്ല…. ഹരി പറഞ്ഞു നിർത്തിയതും അഞ്ജു അവനെ തടഞ്ഞു… വേണ്ട ഏട്ടാ… എനിക്ക് ഈ ഭൂമി വേണ്ട… അച്ഛനെ അടക്കിയിരിക്കുന്ന സ്ഥലം ഒഴിച്ച് ബാക്കിയെല്ലാം ഇവർക്ക് തിരിച്ചെഴുതി കൊടുക്കൻ ഞാൻ തയ്യാറാണ്… അച്ഛനെ അടക്കിയ സ്ഥലം എനിക്ക് വേണം…. എന്നും ഈ മുറ്റത്ത് അവകാശത്തോടെ കേറി വന്ന് അച്ഛന്റെ അസ്ഥിത്തറയിൽ വിളക്ക് വെക്കാൻ മാത്രം മതി എനിക്ക് അവകാശം…. ഹരി അഞ്ജുവിനെ ചേർത്തുനിർത്തി നെറുകയിൽ ഒന്ന് ചുംബിച്ചു… ഇപ്പോൾ ഞങ്ങൾ പോവുകയാണ്…

വിൽപത്രം തയ്യാറാകുമ്പോൾ എവിടെയാ ഒപ്പിടേണ്ടയെന്ന് പറഞ്ഞ് വിളിച്ചാൽ മതി ഞാൻ വരാം…. അവൾ തിരികെ ചെന്ന് കാറിൽ ഇരുന്നു…. അച്ഛമ്മ അച്ഛൻ പെങ്ങളുടെ വീട്ടിലാണ്… ഇവിടത്തെ പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ അച്ഛൻ പെങ്ങൾ വന്ന് കൂട്ടിക്കൊണ്ടു പോയി… ഹരിയും അഞ്ജു അച്ഛമ്മേ കാണാൻ അവിടേക്ക് പോയി… അച്ഛൻ പെങ്ങളുടെ വീട് എത്തിയതും അഞ്ജു ആരെയും കാത്തുനിൽക്കാതെ ഓടിയിറങ്ങി അച്ഛമ്മയുടെ മുറിയിലേക്ക് പോയി അവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു തന്റെ സങ്കടമെല്ലാം ആ മടിത്തട്ടിൽ ഒഴുകി ഇറക്കി… അച്ഛൻ പെങ്ങളുടെ നിർബന്ധപ്രകാരം ഉച്ചയ്ക്ക് ആഹാരം കഴിച്ചിട്ട് ആണ് അവിടെ നിന്നും ഇറങ്ങിയത്….

ഇവിടം വരെ വന്ന സ്ഥിതിക്ക് ശ്രീധരനെ ഒന്ന് കാണാൻ അവൾ അവരുടെ വീട്ടിലേക്ക് ചെന്നു….. നാൻസിയും കണ്ണനും അവരെ സ്വീകരിച്ച് അകത്തേക്ക് ഇരുത്തി…. മാമ്മിയും മാമ്മനും അവിടെ ഇല്ലായിരുന്നു മാമ്മിയുടെ ഏട്ടന്റെ വീട്ടിൽ പോയതാണ്… കണ്ണേട്ടൻ ശ്രീയേട്ടനോടൊപ്പം എന്തൊക്കെയോ സംസാരിച്ചിരുന്നു നാൻസി ചേച്ചിയുടെ മുഖതെ ക്ഷീണവും വിളർച്ചയും അഞ്ജു ശ്രദ്ധിച്ചിരുന്നു… അവർക്ക് കുടിക്കാൻ വെള്ളം എടുക്കാൻ പോയ നാൻസിയുടെ പുറകെ അഞ്ജുവും ചെന്നു… എത്രയായി…. അഞ്ജു കുസൃതിയോടെ നാൻസിയോട് ചോദിച്ചതും നാൻസി ഒരു അത്ഭുതത്തോടെ അവളെ നോക്കി..

ഇപ്പോ മൂന്നാഴ്ച്ച വളർച്ച ആയി… എങ്ങനെ അറിഞ്ഞു.. ജിത്തു പറഞ്ഞോ…. നാൻസി നാണത്തോടെ ചോദിച്ചു… ഇല്ല ഇവിടെ വന്നപ്പോൾ ചേച്ചിയുടെ മുഖത്തെ ക്ഷീണം ഞാൻ ശ്രദ്ധിച്ചു…. മ്മ്മ്മ്… നിനക്ക് ആക്സിഡന്റ് പറ്റിയ ശേഷം ഞങ്ങൾ എല്ലാവരും നിന്നെ കാണാൻ അവിടെ വന്നില്ലായിരുന്നോ… ഹരിക്ക് നിന്നോടുള്ള സ്നേഹം കണ്ടതിനുശേഷമാണ് ജിത്തുവിന് എന്നോടു പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയത്… അതിന്റെ അടയാളമാണ് ഇത്.. നാൻസി നാണത്തോടെ തന്റെ വയറിൽ ഒന്ന് തലോടി അച്ചോടാ… എന്റെ ചേച്ചി കുട്ടിയുടെ നാണം നോക്കിയേ… അഞ്ജു നാൻസിയേ കളിയാക്കി പറഞ്ഞു… നീ കളിയാക്കണ്ട പെണ്ണേ… എനിക്കും അവസരം വരും….. നാൻസി അതു പറഞ്ഞതും അഞ്ജുവിന്റെ മുഖം വാടി….

നാൻസി അവളുടെ മുഖം പിടിച്ചുയർത്തി എന്താണെന്ന് തിരക്കി.. എനിക്ക് കിങ്ങിണി മോള് മാത്രം മതി ചേച്ചി… നീ എന്തൊക്കെയാ ഈ പറയുന്നേ കുട്ടി…? ശ്രീഹരി അങ്ങനെ വല്ലതും പറഞ്ഞോ നിന്നോട്….? അയ്യോ ശ്രീയേട്ടൻ അങ്ങനെയൊന്നും പറഞ്ഞിട്ട് കൂടിയില്ല… എനിക്ക് എന്റെ കിങ്ങിണി മോള് മാത്രം മതി…. എനിക്ക് എന്നെ തന്നെ പേടിയാ… ചിലപ്പോൾ ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകിയാൽ കിങ്ങിണി മോളോട് ഉള്ള എന്റെ സ്നേഹം പകുത്തു പോകില്ലേ… വേണ്ട എനിക്ക് എന്റെ മോളെ മാത്രം സ്നേഹിച്ചാൽ മതി… അഞ്ജു ആവേശത്തോടെ പറഞ്ഞു നിർത്തി നിനക്ക് വട്ടാ പെണ്ണെ.. കിങ്ങിണി മോൾക്ക് ഒരു അനിയനോ അനിയത്തിയോ ആവശ്യമാണ്… ഇപ്പോ ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാവില്ല പതിയെ അതൊക്കെ നിന്റെ തലയിൽ കയറിക്കോളും…

പിന്നെ നീ പേടിക്കുന്നത് പോലെ ഒരു കുഞ്ഞു വന്നാൽ നിന്റെ സ്നേഹം പകുത്തു പോകും എന്നുള്ള ഭയം ഒന്നും വേണ്ട… അമ്മയ്ക്ക് തന്റെ മക്കൾ തന്റെ രണ്ട് കണ്ണുകൾ പോലെയാണ്… രണ്ടും നമുക്ക് ഒരുപോലെ വിലമതിക്കാനാവാത്തതാണ്…. ഒന്നു ഒന്നിന് പകരമാവില്ല….. നാൻസി അതും പറഞ്ഞ് അഞ്ജുവിന്റെ കവിളിൽ ഒന്ന് തലോടി.. കുറച്ചുനേരം സംസാരിച്ചിരുന്ന് അവർ അവിടെ നിന്നും യാത്ര തിരിച്ചു… കാറിലിരുന്ന് അഞ്ജു തികച്ചും മൗനം പാലിച്ചു…. അവളുടെ മനസ്സിൽ നാൻസി പറഞ്ഞ കാര്യങ്ങൾ ഓടിനടക്കുകയായിരുന്നു…. ഹരിയും അവളെ ശല്യം ചെയ്യാൻ പോയില്ല അവൻ കരുതി അവൾ വിമല പറഞ്ഞതോർത്തു ഇരിക്കുകയാണെന്ന്…. അവർ ശ്രീ മംഗലത്ത് എത്തിയതും…. കിങ്ങിണി മോള് ഇറങ്ങി ഓടി വന്നു….

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 24