Tuesday, December 17, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 24

എഴുത്തുകാരി: Anzila Ansi

ദേവദത്തൻ പറഞ്ഞതനുസരിച്ച് എല്ലാവരും നടുമുറ്റത്ത് ഒത്തുകൂടി…. അവരെല്ലാവരും ദേവദത്തന്റെ വരവും കാത്ത് അവിടെ ഇരുന്നു… അഞ്ജു കിങ്ങിണി മോളെ മടിയിൽ ഇരുത്തി ഹരിക്ക് ഒപ്പം ഇരുന്നു…. അഞ്ജുവിനെ അടുത് കിട്ടിയതും ഹരി അവളെ തന്നോട് ഒന്നും കൂടി ചേർത്തിരുത്തി ഇടുപ്പിൽ അവന്റെ കൈ അമർന്നതും അഞ്ജു ഒന്ന് ഞെട്ടി ചുറ്റുപാടും ഒന്ന് നോക്കി ഒപ്പം ഹരിയെയും….. അവൻ കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു… ഹരി പതിയെ അവന്റെ കൈകൾ സാരിക്കിടയിലൂടെ അവളുടെ അണിവയറിൽ സ്പർശിച്ചു…. അഞ്ജു ഞെളിപിരി കൊണ്ട് അവനെ നോക്കി….

അവളുടെ മുഖത്തെ പരിഭ്രമവും വെപ്രാളവും ഒക്കെ കണ്ടപ്പോൾ വീണ്ടും ഹരിയിൽ കുസൃതി നിറഞ്ഞു…. അവൻ അഞ്ജുവിന്റെ വയറ്റിൽ ഒന്ന് നുള്ളി.. അമ്മേ…. ഹരി ഒട്ടും പ്രതീക്ഷിക്കാതെ അഞ്ജുവിൽ നിന്നും ഒരു നിലവിളി പുറത്തേക്ക് വന്നു…. അവിടെ കൂടിയിരുന്നവരുടെ ശ്രദ്ധ മുഴുവനും അവരിലേക്ക് തിരിഞ്ഞു.. എന്തു പറ്റി മോളേ… ശാരദാമ്മ ആതിയോടെ ചോദിച്ചു…. ഏയ്.. ഒന്നുമില്ല അമ്മേ…. കാലിൽ ഒരു ഉറുമ്പ് കടിച്ചു…. വല്ലാണ്ട് നീറുന്നു… അഞ്ജു ഹരിയെ കുർപ്പിച്ച് നോക്കി ശാരദമ്മയോട് പറഞ്ഞു… ഹരി തിരിച്ച് ഒരു അവിഞ്ഞ ചിരി പാസ്സാക്കി…. അയ്യോ മോളെ നീറുന്നുണ്ടോ… എങ്കിൽ വാ അമ്മ തുളസിനീര് തേച്ചു തരാം… ചില ഉറുമ്പിന് വിഷ് ഉള്ളതാ നീര് വെക്കും….

എനിക്ക് തോന്നുന്നില്ല അമ്മേ ഈ ഉറുമ്പിന് അത്ര അങ്ങോട്ട് വിഷം ഉണ്ടെന്ന്…. ഉണ്ണി ഹരിയെ നോക്കി ഒന്ന് ആക്കി ചിരിച്ചു ശാരദമ്മയോട് പറഞ്ഞു… അത് നിനക്കെങ്ങനെ അറിയാം ഉണ്ണി…. ശാരദ സംശയത്തോടെ അവനോടു ചോദിച്ചു.. അയ്യോ അമ്മയ്ക്ക് അത് അറിയില്ലേ… ഇടയ്ക്ക് ഇതുപോലെയുള്ള ഉറുമ്പ് കീർത്തിയും കടിക്കാറുണ്ട്…. അല്ലേ കീർത്തി..? ഹരി ഒന്നിരുത്തി ഉണ്ണിയെ നോക്കിയിട്ട് കീർത്തിയോടെ ചോദിച്ചു…. ആണോ മോളെ നിന്നെയും കടിക്കാറുണ്ടോ…? കീർത്തി വിളറിവെളുത് എന്തുപറയണമെന്നറിയാതെ അവിടെയിരുന്നു…. ആാാ… അമ്മേ ഇടയ്ക്ക് എന്നെയും കടിക്കാറുണ്ട്…. കീർത്തി പല്ലു കടിച്ച് ഉണ്ണിയെ നോക്കി പറഞ്ഞു… ഉണ്ണി അവളെ ഒരു ദയനീയ ഭാവത്തിൽ നോക്കി..

(എനിക്ക് ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ….. മിണ്ടാതിരുന്നാൽ പോരായിരുന്നോ…? ഏട്ടനെ ഒന്ന് ചൊറിഞ്ഞു ഏട്ടൻ കേറി മാന്തി…. ഉണ്ണി ആത്മ ) ദേവദത്തൻ അവിടേക്ക് വന്നപ്പോൾ എല്ലാവരും നിശബ്ദമായിരുന്നു…. അയാൾ ചുറ്റും ഒന്ന് നോക്കി…. മഹി എവിടെ…. ഉണ്ണി നിന്നോട് എല്ലാവരേയും വിളിക്കാൻ പറഞ്ഞതല്ലേ ഞാൻ…. ദേവദത്തൻ ഉണ്ണിക്ക് നേരെ തിരിഞ്ഞു അവനോടു ചോദിച്ചു…. അത് അപ്പു ഞാൻ വിളിച്ചതാ പക്ഷേ മഹിമമ്മേ വരാൻ കൂട്ടാക്കിയില്ല…. നീ ഒന്നു കൂടി പോയി വിളിച്ചിട്ട് വാ അവനെ…. അത്യാവശ്യമാണ് കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട്…. ദേവദത്തൻ ഉണ്ണിയോട് പറഞ്ഞയച്ചു… ഉണ്ണിയുടെ പുറകെ വരുന്ന മഹിയെ കണ്ടതും ദേവദത്തൻ ഫോണെടുത്ത് ആരെയോ വിളിച്ചു…

കുറച്ചു സമയത്തിനു ശേഷം മുറ്റത്ത് ഒരു വണ്ടി വന്ന ശബ്ദം കേട്ടു… വന്നത് മാണിക്യമംഗലത്തിന്റെ ലീഗൽ അഡ്വൈസറായ അയ്യർസാർ ആയിരുന്നു…. അയ്യർ അകത്തേക്ക് കേറി വന്ന് എല്ലാവർക്കും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു…. അയ്യറെ ഞാൻ പറഞ്ഞതെല്ലാം ചെയ്തുവോ….? ദേവദത്തൻ അല്പം കടുപ്പത്തിൽ തന്നെ ചോദിച്ചു… ഉവ്വ് സാർ….. വേണമെങ്കിൽ രജിസ്ട്രേഷൻ ഇന്ന് തന്നെ നടത്താം…. മ്മ്മ്… താൻ അവിടെ ഇരിക്ക്… ഞാൻ തന്ന ഏൽപിച്ച കാര്യം ഈ വീട്ടിലെ വേറെ ആർക്കും അറിയില്ല അതുകൊണ്ട് താൻ ആദ്യം ആ പേപ്പറിൽ എഴുതി പിടിപ്പിച്ചത് ഇവർക്കൊക്കെ ഒന്ന് പറഞ്ഞു കൊടുക്ക്….

ഉവ്വ് സർ…. ചുരുക്കി കാര്യങ്ങൾ മാത്രം പറഞ്ഞാൽ പോരേ സർ…. മതി…. താൻ തുടങ്ങിക്കോ എന്നും പറഞ്ഞ് ദേവദത്തൻ അവിടെയുള്ള കസേരയിലേക്ക് ചാരിയിരുന്നു…. മാണിക്യ മംഗലത്തെ ദേവദത്തൻ അവർഗളുടെ സഹധർമ്മിണി ശ്രീമതി കല്യാണി ദേവദത്തന്റെ അവകാശത്തിൽ ഉള്ള മുഴുവൻ സ്വത്തുവകകളും അടുത്ത അവകാശിയായ ദേവദത്തൻ അവർഗളുടെ ഇളയ പുത്രൻ മഹീന്ദ്രന്റെ മകളായ ശ്രീമതി അഞ്ജലി ശ്രീഹരിയുടെ പേരിൽ ശ്രീമതി കല്യാണി ദേവദത്തൻ തന്നിലുള്ള എല്ലാ അവകാശങ്ങളും സ്വമേധയ കൈമാറുന്നു… അയ്യർ വായിച്ചു നിർത്തി….

ഏതൊക്കെ വസ്തു എവിടെയൊക്കെ ഉണ്ടെന്നുള്ളതും വായിക്കേണ്ടല്ലോ അയ്യർ ദേവദത്തനോട് ചോദിച്ചു… ദേവദത്തൻ എന്തോ പറയാൻ വന്നതും മഹി ഇടയ്ക്ക് കയറി…. ആരോട് ചോദിച്ചിട്ടണ് ഈ വിൽപത്രം തയ്യാറാക്കിയത്…. എന്റെ മോൾക്കും എനിക്കും മാണിക്യ മംഗലത്തെ ഒരു നയാപൈസയുടെ അവകാശം വേണ്ട…. മഹി അരിശം കൊണ്ട് പറഞ്ഞു നിർത്തി… അത് നീ മാത്രമാണ് അങ്ങ് തീരുമാനിച്ചാൽ മതിയോ…. അവൾ ഞങ്ങളുടെ പേരക്കുട്ടിയാണ്… മാണിക്യ മംഗലത്തെ ഏക പെൺതരി…. എന്നുമുതലാണ് പേരകുട്ടിയോട് ഇത്ര സ്നേഹം തുടങ്ങിയത്…. അവളുടെ അമ്മയെ ആ പടി ഇറക്കി വിട്ടപ്പോൾ ഇതൊന്നും അല്ലായിരുന്നല്ലോ….

മാണിക്യ മംഗലത്തെ കാര്യസ്ഥന്റെ മകളെ പേരുകേട്ട കുടുംബക്കാർക്ക് അവളെ മരുമകളായി സ്വീകരിക്കാൻ കുറച്ചില്ലല്ലേ …. അന്ന് അവളെ മരുമകളായി സ്വീകരിക്കാൻ തയ്യാറാകാത്തവർ എന്ത് അവകാശത്തിന്റെ പേരിലാണ് അവൾ 10 മാസം ചുമന്നു പ്രസവിച്ച കുഞ്ഞിനെ തന്റെ പേരക്കുട്ടി ആണെന്ന് പറയുന്നത്.. ഇവളുടെ ശരീരത്തിൽ പകുതി മാത്രമേ മാണിക്യമംഗലത്തിന്റെ അവകാശം ഉള്ളൂ ബാക്കി പകുതി കാര്യസ്ഥൻ മാധവന്റെ മകളുടെ തന്നെയാണ്…. അവളെ അംഗീകരിക്കാത്തവരെ ഞങ്ങൾക്കും ആവശ്യമില്ല…

എന്റെ മകൾക്ക് ആവശ്യമുള്ളതെല്ലാം നൽകാൻ എനിക്കറിയാം അല്ലെങ്കിൽ അവളുടെ ഭർത്താവ് അവൾക്ക് കൊടുത്തോളും…. അഞ്ജലിയെ ചേർത്തുനിർത്തി മഹി പറഞ്ഞു….. മഹി അഞ്ജുവിനെയും പിടിച്ചു തിരിഞ്ഞുനടക്കാൻ ഒരുങ്ങിയതും കല്യാണിയമ്മ അവന്റെ മുന്നിൽ തടസ്സം സൃഷ്ടിച്ചു…. ഞങ്ങളോട് ക്ഷമിക്കും മോനേ…. ചെയ്തുപോയ തെറ്റിന് ഞാൻ നിന്റെ കാല് പിടിക്കാം…. അവർ കൈകൂപ്പി മഹിക്കു മുന്നിൽ നിന്നും….. മഹി നമ്മുടെ കുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് കുടുംബത്തിലെ സ്ത്രീകൾ ആണ് എല്ലാത്തിനും അവകാശികൾ നീ ഇതിന് തടസ്സം നിൽക്കരുത്…

രാജേന്ദ്രൻ കല്യാണിയമ്മ ചേർത്തുപിടിച്ചുകൊണ്ട് മഹിയോട് പറഞ്ഞു… നേരത്തെ നമ്മൾ തീരുമാനിച്ചതു പോലെ തന്നെ നടക്കട്ടെ… അടുത്ത അവകാശി ശാരദ ചേച്ചി മതി… മഹി തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു….. മഹി അമ്മ പറയുന്നത് ഒന്നു കേൾക്കു മോനെ…. നിന്റെ ചോര ഈ വീട്ടിൽ ഉള്ളപ്പോൾ അവൾ അല്ല മോനെ അടുത്ത അവകാശിയാവേണ്ടത്….. കല്യാണിയമ്മ ഒരു യാചനയുടെ മഹിയോട് പറഞ്ഞു… അമ്മയും മാണിക്യ മംഗലത്തെ മരുമകൾ അല്ലേ അമ്മയുടെ പേരിൽ അവകാശം നൽകിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് സീത ഏട്ടത്തിയുടെ പേരിൽ അവകാശം കൈമാറികൂടാ….. നീ മറന്നോ…

കല്യാണി മാണിക്യ മംഗലത്തെ മരുമകൾ മാത്രമല്ല… എന്റെ അപ്പൂപ്പൻ അദ്ദേഹത്തിന്റെ കൊച്ചുമക്കൾക്ക് എഴുതി കൊടുത്തതാണ്…. ഇപ്പോൾ ഞാൻ എന്റെ കൊച്ചു മക്കളുടെ പേരിലും… ആരൊക്കെ എതിർത്താലും ഈ രജിസ്ട്രേഷൻ ഇന്ന് നടക്കും….. ദേവദത്തൻ അല്പം ശബ്ദമുയർത്തി പറഞ്ഞു നിർത്തി…. എങ്കിൽ അത് എനിക്കൊന്ന് കാണണം… മഹിയും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറാവാതെ വാശിയോടെ പറഞ്ഞു….. ദേവദത്തൻ മഹിയെ അടിക്കാൻ കൈ ഉയർത്തിയതും അഞ്ജു അദ്ദേഹത്തെ തടഞ്ഞു അച്ഛാച്ച വേണ്ട….

എന്നെ ചൊല്ലി നിങ്ങൾ വഴക്കിട്ടണ്ട… എനിക്ക് അവകാശവും സ്വത്തും പണവും ഒന്നും വേണ്ട നിങ്ങളുടെയൊക്കെ സ്നേഹം മതി…. ദേവദത്തൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി….. എന്നോട് ക്ഷമിക്കു മോളേ… നിന്റെ അമ്മയോട് ഞാൻ ചെയ്ത തെറ്റിന് നിന്നോട് ക്ഷമ ചോദിക്കുവാണ്…. അച്ഛാച്ചനോട് എന്റെ കുഞ്ഞ് ക്ഷമിക്കില്ലേ…. നിറ കണ്ണുകളോടെ അയാൾ അഞ്ജലിയോട് ചോദിച്ചു.. എല്ലാവരും ദേവദത്തനെ അത്ഭുതത്തോടെ നോക്കി… മാണിക്യ മംഗലത്തെ ദേവദത്തൻ ഇന്ന് വരെയും ആരോടും ക്ഷമ ചോദിച്ചിട്ടില്ല… പിന്നെ സ്വന്തം ഭാര്യ പോലും ഇന്നുവരെ അദ്ദേഹത്തിന്റെ കണ്ണീര് കണ്ടിട്ടില്ല…

അഞ്ജു ഒന്ന് ഉയർന്നു പൊങ്ങി ദേവദത്തന്റെ കണ്ണ് തുടച്ചു കൊടുത്തു…. മഹിയുടെ മുന്നിൽ തൊഴുതു നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല…. അച്ഛനെ കെട്ടിപ്പിടിച്ച് മഹിയും കരഞ്ഞു… അയ്യർ കല്യാണിമ്മയെയും അഞ്ജുവിനെയും കൊണ്ട് ആ പേപ്പറിൽ സൈൻ ചെയ്യിപ്പിച്ചു അവിടെനിന്നും മടങ്ങി… വൈകുന്നേരം എല്ലാവരും ഉമ്മറത്ത് ഒത്തുകൂടി…. ഹരി അഞ്ജുവിന്റെ മടിയിൽ തല വെച്ച് കിടന്നതും കിങ്ങിണി മോള് ഉണ്ണിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അഞ്ജുവിന്റെ അടുത്തേക്ക് ഓടി വന്നു…. അച്ഛേ എനീക്ക് ന്താ അമ്മെയ…. എനിക്…

അവൾ ഹരിയുടെ മുടിയിൽ പിടിച്ചു വലിച്ച് അവനെ എഴുന്നേൽപ്പിക്കാൻ നോക്കി ഹരി കിങ്ങിണി മോളെ മൈൻഡ് ചെയ്യാതെ അഞ്ജലിയുടെ വൈറ്റിൽ മുഖം പൂഴ്ത്തി… അവൾ ഒന്ന് പിടഞ്ഞു…. കിങ്ങിണി മോള് വലിയ വായിൽ കരയാൻ തുടങ്ങി… ഹരി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു മാറിയിരുന്നു….. ഹരി മാറിയതും കിങ്ങിണി അഞ്ജുവിന്റെ മടിയിൽ കയറിയിരുന്നു കണ്ണുകൾ തുടച്ച് ഒരു വിജയിച്ച ചിരിയോടെ ഹരിയെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു… അമ്പടി കള്ളി അപ്പോൾ കള്ള കണ്ണീർ ആയിരുന്നോ…

നീ ഇങ്ങനെ അഭിനയിക്കാൻ തുടങ്ങിയാൽ നിന്നെ വല്ലോ സീരിയലിലോ സിനിമയിലോ എടുക്കുവല്ലോം… ഹരി പകച്ചു കിങ്ങിണി മോളെ നോക്കി പറഞ്ഞു….. ന്താ അമ്മെയാ അച്ഛേ അച്ഛാമ്മേതേ മതിയില്ലേ കിതനോ….. ഇത് കിങ്ങിണി മോൾടെ അമ്മേയ….. കിങ്ങിണി മോള് ഹരിയോട് പറഞ്ഞു…. നീ പോടി പെണ്ണെ ഇത് എന്റെ ഭാര്യായാ ഞാനും കിടക്കും ഇവളുടയെ മടിയിൽ…. ഹരി കിങ്ങിണി മോളെ ശുണ്ടി പിടിപ്പിക്കാൻ വീറോടെ പറഞ്ഞു അഞ്ജുവിന്റെ മടിയിൽ കിടക്കാൻ തുനിഞ്ഞതും കിങ്ങിണി മോള് കാലുകൊണ്ട് അവന്റെ തലയിൽ ചവിട്ടി കൊടുത്തു… ഉണ്ണി പപ്പ പഞ്ഞുല്ലോ…..

അച്ഛാ അമ്മേ കിങ്ങിണി മോൾക്ക്‌ തേയില്ലന്ന്…. അത് കേട്ടുനിന്നവരെയെല്ലാം പൊട്ടിച്ചിരിക്കാൻ തുടങ്ങി….. ഹരി ഉണ്ണിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…. ഉണ്ണി തിരിച്ച് ഹരിയെ പല്ലിളിച്ചു കാണിച്ചു… കിങ്ങിണി മോള് അഞ്ജുവിന്റെ മാറതേക്ക് ചാഞ്ഞു… ആ രംഗം കണ്ടു എല്ലാവരുടേയും മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു…. അന്നത്തെ ദിവസം കിങ്ങിണി മോള് ഹരിയെ അഞ്ജുവിന്റെ ഏഴയലത്തുപോലും അടുപ്പിച്ചില്ല…. ഹരി മുട്ടയിടാൻ നടക്കുന്ന കോഴിയെപ്പോലെ അഞ്ജുവിനെ ചുറ്റിപറ്റി കറങ്ങി നടന്നു….

ഉണ്ണി ഏട്ടന് ഇട്ട് പണികൊടുത്ത് സന്തോഷത്തിൽ മുറിയിലേക്ക് വന്നു… മുത്തേ…. ഉണ്ണി നന്നായി പതപ്പിച്ച് കൊണ്ട് കീർത്തിയെ വിളിച്ചു പോ….. മനുഷ്യ… നിങ്ങൾ ഇനി എന്റെ അടുത്ത് വന്നു പോകരുത്…. കീർത്തി കലിപ്പിച്ച് ഉണ്ണിയോട് പറഞ്ഞു നീ വന്നേ ഞാൻ ഒരു കാര്യം പറയട്ടെ…. അവിടെനിന്ന് പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി…. കീർത്തി കൈ ഉയർത്തി അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു കീർത്തി മോളെ ഞാൻ ചുമ്മാ ഏട്ടനെ ഒന്ന് ചൊറിയാൻ വേണ്ടിയല്ലേ അങ്ങനെ പറഞ്ഞെ ഏട്ടൻ കേറി മാന്തും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല…. അല്ലേലും നിന്നെ അമ്മ തെറ്റിദ്ധരിച്ച ഒന്നുമില്ല…. പിന്നെന്തിനാ മുത്തേ ചേട്ടനോട് പിണങ്ങുന്നത്…

ഉണ്ണി നിഷ്ക്കു അഭിനയിച്ചു കീർത്തിയോട് പറഞ്ഞു ഞാൻ ഏട്ടനോട് പറഞ്ഞോ അതിന ഞാൻ പിണങ്ങിയോന്ന്…. ഞാൻ എല്ലാം അറിയുന്നുണ്ട് നിങ്ങളുടെ ഇളക്കം ഞാൻ കാണുന്നില്ല എന്ന നിങ്ങളുടെ വിചാരം…. കീർത്തി അരിശത്തോടെ ഉണ്ണിയുടെ നേരെ ചീറി നീ എന്നറിഞ്ഞു എന്നാൽ ഈ പറയുന്നേ…. കൂടുതൽ പൊട്ടൻ കളിക്കാൻ ഒന്നും നിൽക്കണ്ട….. നിങ്ങള് ആ ഫിസിഷൻ മായയുടെ ക്യാബിനില മുഴുവൻ നേരം അതും പോരാഞ്ഞിട്ട് അവളോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്നതും ഏട്ടൻ കഴിഞ്ഞ ദിവസം കണ്ടു എന്ന് കുറച്ചു മുമ്പ് ഏട്ടൻ എന്നോട് പറഞ്ഞല്ലോ…. ഏട്ടനോ…. ഉണ്ണി ഉമിനിറ് വിഴുങ്ങി കീർത്തിയോട് ചോദിച്ചു..

അതെ ഏട്ടൻ തന്നെ…. ( എന്നാലും ഏട്ടാ ഈ ചതി എന്നോട് വേണ്ടായിരുന്നു… ഏതു നേരത്താണോ കിങ്ങിണി മോളെ ഇളക്കിവിടാൻ തോന്നിയത്…. അങ്ങേര് പണി തന്നതാണ്… ഇവളെ ഇനി എന്തു പറഞ്ഞു വിശ്വസിപ്പിക്കുമൊആവോ… ഉണ്ണി ആത്മ ) എന്തൊക്കെയോ ചിന്തിച്ചു നിന്ന് ഉണ്ണിയെ കീർത്തി മുറിയുടെ പുറത്തേക്ക് തള്ളിയിട്ട് വാതിൽ കൊട്ടിയടച്ചു…. ഉണ്ണി വാതിൽ മുട്ടി കീർത്തിയെ വിളിച്ചു… നോ.. രക്ഷ…. ഇനി ആട്ടുകട്ടിൽ തന്നെ ശരണം…. ഉണ്ണി നടുമുറ്റത്തേക്ക് നടന്നു… അവിടെ ആട്ടുകട്ടിലിൽ കിടക്കുന്ന ഹരിയെ കണ്ടതും ഉണ്ണി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു…. വാ അനിയാ….

ഇവിടെ സ്ഥലമുണ്ട് നമുക്ക് അനിയനും ചേട്ടനും കൂടി ഇവിടെ കിടക്കാം… ഹരി പല്ലു കടിച്ചു ഞെരടി കൊണ്ട് ഉണ്ണിയെ അടുത്തേക്ക് വിളിച്ചു… ഏട്ടാ എനിക്കൊരു ചെറിയ അബദ്ധം പറ്റിയതാ…. ഉണ്ണി ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു…. കുഴപ്പമില്ല മോനെ എനിക്ക് കൂട്ടിന് നീയും ഉണ്ടല്ലോ…. ഇനി ഏട്ടനെ ചെറിയാൻ നിൽക്കുമ്പോൾ മോൻ ഒന്ന് ആലോചിച്ചു ചൊറിയാൻ നിൽക്കണം കേട്ടല്ലോ…. ഹരി ഉണ്ണിയെ ഒന്നിരുത്തി നോക്കി പറഞ്ഞു…. ഏട്ടാ കീർത്തി എന്നെ ഡിവോസ് ചെയ്യുമോ…. ഹരിയെ തോണ്ടി കൊണ്ട് ഉണ്ണി ചോദിച്ചു… ഹാ…. അങ്ങനെ വല്ല നല്ല തീരുമാനമെടുത്താൽ അവൾക്ക് കൊള്ളാം…

ഇനിയെങ്കിലും ആ കൊച്ചു പോയി നന്നായി ജീവിക്കട്ടെ…. ഹരി ഉണ്ണി ഒന്ന് പുച്ഛിച്ചു പറഞ്ഞു… ഏട്ടാ…. നീ കടന്നു വിളിച്ചുകൂവിവേണ്ട ഞാൻ ഇവിടെ തന്നെയുണ്ട്…. നിന്നെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാൻ എനിക്ക് കഴിയും പക്ഷേ ഞാനത് ചെയ്യില്ല…. നീ എന്റെ കുടുംബം കലക്കിയവനാണ്….. എന്റെ കഞ്ഞിയിലെ പാറ്റ…. നീയും അനുഭവിക്കണം എന്റെ അവസ്ഥ…. ഹരി വീറോടെ പറഞ്ഞു നിർത്തി… ഉണ്ണി ഹരിയെ കൂർപ്പിച്ചു നോക്കി ആട്ടുകാട്ടിലേക്ക് കയറി കിടന്നു ഹരിയുടെ പുതപ്പെടുത്ത് അവൻ പുതച്ചുമൂടി ഉറക്കത്തിലേക്ക് വീണു….

രാവിലെ കീർത്തിയും അഞ്ജുവും കാണുന്നത് ഏട്ടനും അനിയനും ഇരട്ട കുട്ടികളെ പോലെ കെട്ടിപ്പുണർന്നു കിടക്കുന്നതാണ്….. ശാരദ അഞ്ജുവിന്റെ ഫോണുമായി അവിടേക്ക് വന്നു…. മോളെ ഇത് കുറെ നേരമായി അടുക്കളയിൽ ഇരുന്ന് ബെല്ല് അടിക്കുന്നുണ്ട് ആരാണെന്ന് നോക്കിക്കേ…. അച്ഛാമ്മയാണ് അമ്മേ….. ആണോ എങ്കിൽ വേഗം എടുത്ത സംസാരിക്കാൻ നോക്ക് കുറേ നേരമായി വിളിക്കുന്നുണ്ട് എന്ന് സരോജിനി പറഞ്ഞു…… അഞ്ജു ഫോണെടുത്തു ചെവിയോട് ചേർത്തു

(തിരുത്തിയിട്ടില്ല) ❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 23