Sunday, December 22, 2024
Novel

നെഞ്ചോരം നീ മാത്രം : ഭാഗം 20

എഴുത്തുകാരി: Anzila Ansi

ജാനകി നീ എന്തിനാ കരയുന്നേ ഞാൻ അറിയാതെ ചെയ്തു പോയത…… എന്നോട് ക്ഷമിക്ക്ടോ…. ആ 17 വയസ്സുകാരൻ പത്തുവയസ്സുകാരിയുടെ മുന്നിൽ കേണപേക്ഷിച്ചു…. എവിടെ… അവൾ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും കരച്ചിൽ തുടർന്നു… മഹിക്ക് ദേഷ്യം വന്നു തുടങ്ങി… നിർത്തഡി…. എന്തിനാ ഈ കിടന്ന് മോങ്ങുന്നേ….. നിന്റെ ആരെങ്കിലും ചത്തു പോയോ… മഹി ദേഷ്യപ്പെട്ടതും…ജാനു സ്വിച്ച് ഇട്ടത് പോലെ കരച്ചിൽ നിർത്തി… അവനെ ദയനീയമായി നോക്കി…. മഹി ശ്വാസം ഒന്ന് വലിച്ചെടുത്ത് അവൻ അവളോട് കാര്യങ്ങൾ തിരക്കി….

നീ എന്തിനാ ഇത്ര കരിഞ്ഞെ…. ഞാൻ ചെയ്തത് തെറ്റാണ് പക്ഷേ എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ്… നിനക്ക് അതൊന്നും മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല എന്നെനിക്കറിയാം… പക്ഷേ എന്തോ നിന്നോട് പറയാതിരിക്കാൻ കഴിയുന്നില്ല… ജാനു വീണ്ടും ചുണ്ടു പിളർത്തി കരയാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി… ഇനി കരഞ്ഞാൽ നിന്റെ മുട്ടുകാലിൽ ഞാൻ തല്ലിയൊടിക്കും… ഇനി പറ എന്തിനാ നീ കരഞ്ഞേ….? അത്…. പിന്നെ… ചേട്ടൻ എന്നെ ഉമ്മ വെച്ചില്ലേ… അതിനിപ്പോ എന്താ എനിക്ക് നിന്നെ ഇഷ്ടം ഉണ്ടായിട്ട് അല്ലേ… ജാനു വീണ്ടും ചുണ്ടു പിളർത്തി വിമ്മികരയാൻ തുടങ്ങി…

സത്യായിട്ടും ജാനകി എനിക്ക് ദേഷ്യം വരുന്നുണ്ട് നീ കരയാതെ കാര്യം പറ കൊച്ചേ… ചേട്ടന് എന്നെ ഉമ്മ വെച്ചില്ലേ അപ്പൊ എനിക്കിനി കുഞ്ഞുവാവ ഉണ്ടാകുമല്ലോ… അതും പറഞ്ഞ് വീണ്ടും ജാനു കരയാൻ തുടങ്ങി… അത് കേട്ടതും മഹി ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി… അതൂടിയായപ്പോൾ ജാനുവിന് ദേഷ്യം വന്നു… അവൾ മഹിയെ തെള്ളി കുളത്തിലെക്ക്‌ ഇട്ടു വേഗം തറവാട്ടിലെക്ക്‌ ഓടി പോയി…. പട്ടുപാവാടയും ഉടുപ്പിനും മേല് ദാവണി പോലെ ചുറ്റിയിരുന്ന ഷാൾ അവൾ എടുത്ത ചുരുട്ടിക്കൂട്ടി കയ്യിൽ പിടിച്ചു… വൃത്തികെട്ടവൻ എന്നെ ഉമ്മ വെച്ചില്ലേ… ഇനി എനിക്ക് കുഞ്ഞുവാവ ഉണ്ടാകുമോ…

മാളു ചേച്ചി അങ്ങനെയല്ലേ പറഞ്ഞേ… ഉമ്മ വെച്ച വൈറ്റിൽ വാവ വരുമെന്ന്… അതും പറഞ്ഞ് ജാനു തന്റെ വയറിൽ തൊട്ടുനോക്കി… വാവ ഉണ്ടോ….? വനജ ചേച്ചിക്ക്‌ വാവ ആയപ്പോൾ അമ്മ പറഞ്ഞല്ലോ ചേച്ചിയോട് ഇനിമുതൽ രണ്ടു പേർക്കുള്ള ആഹാരം കഴിക്കണമെന്ന്… അതും പറഞ്ഞ് ജാനി അടുക്കളയിൽ പോയി എന്തൊക്കെ വാരിവലിച്ച് കഴിക്കാൻ തുടങ്ങി…. നന്നായി നനഞ്ഞതു കൊണ്ട് തന്നെ മഹി ആരും കാണാതെ പിൻവശത്തു കൂടെ വീട്ടിലേക്ക് കേറി…. അടുക്കളയിൽ കയറിയതും മഹി കാണുന്നത് വലിച്ച് വാരി കഴിക്കുന്ന ജാനിയെയാണ്… ആ കാഴ്ച കണ്ട് മഹിയുടെ രണ്ട് കണ്ണും പുറത്തേക്ക് വന്നു…

എന്റെ ദേവി ഇവളെ കെട്ടിയൽ ഞാൻ സ്വന്തമായി ഒരു റേഷൻ കട തുടങ്ങേണ്ടി വരുമല്ലോ… മഹിയെ കണ്ടതും ജാനി അവനെ തുറിച്ചു നോക്കാൻ തുടങ്ങി… നീ എന്താടി പെണ്ണേ ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടതുപോലെ ഇങ്ങനെ കഴിക്കുന്നെ….. നീ അത് അവിടെ വെച്ചിട്ട് വേഗം കുറച്ച് വെള്ളമെടുത്ത് എന്റെ മുറിയിലേക്ക് വാ… ഞാനൊന്നും വരുന്നില്ല….. നീ വന്നില്ലേ ഞാൻ അമ്മയെ വിളിക്കും… മര്യാദയ്ക്ക് മുറിയിലേക്ക് വാടി… അതും പറഞ്ഞ് മഹി തന്റെ മുറിയിലേക്ക് പോയി…. ജാനി മൊന്തയിൽ വെള്ളം നിറച്ച് പിറുപിറുത് മഹിയുടെ മുറിയിലേക്ക് പോയി…. ഇന്ന വെള്ളം…

എന്നും പറഞ്ഞ് അവൾ മഹിക്ക്‌ നേരെ മൊന്ത നീട്ടി…. പെണ്ണ് മുഖമെല്ലാം വീർപ്പിച്ചു കേറ്റി വെച്ചിട്ടുണ്ട്…. മഹി വെള്ളം കുടിച്ച് മൊന്ത അവൾക്ക് തിരികെ നൽകി…. അതും വാങ്ങി തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ജാനിയെ മഹി തടഞ്ഞു.. അവൾ മുഖമുയർത്തി എന്താണെന്ന് ചോദിച്ചു…. നിന്നോട് അതൊക്കെ ആരാ പറഞ്ഞേ….. മഹി തല ചൊറിഞ്ഞ് ചെറു ചമ്മലോടെ ജാനിയോട് ചോദിച്ചു.. ഏതൊക്കെ…. ജാനി ഒന്നും മനസ്സിലാകാത്ത രീതിയിൽ ചോദിച്ചു… എടീ പൊട്ടി… ഉമ്മ വെച്ച് കുഞ്ഞുങ്ങൾ ഉണ്ടാകും എന്ന് ആരാ നിന്നോട് പറഞ്ഞേ… അതൊക്കെ താൻ എന്തിനാ അറിയുന്നെ…

നീ ഇപ്പോ എന്താ വിളിച്ചേ… താനോ… മഹി ദേഷ്യത്തോടെ അവൾക്ക് നേരെ ചീറി… മഹിയുടെ ശബ്ദം ഉയർന്നതും ജാനി പേടിച്ച് കണ്ണ് നിറയ്ക്കാൻ തുടങ്ങി…. എന്റെ കൊച്ചേ എന്തെങ്കിലും പറഞ്ഞാൽ ഉടനെ നീ എന്തിനാ ഇങ്ങനെ കരയാൻ നിൽക്കുന്നേ… മഹിക്ക് അവളുടെ കണ്ണു നിറയുന്നത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല…. ആരാ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞെ… മ്മ്മ്..? മാളു ചേച്ചി… കരയുന്നതിനിടയ്ക്ക് അവൾ പറഞ്ഞു…. ആരാ ഈ മാളു…. കുഞ്ഞൂട്ടന്റെ ചേച്ചിയാ… ഞങ്ങളുടെ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കവ ചേച്ചി…. ഞാനും കുഞ്ഞൂട്ടനും അഞ്ചിലും… വലുതാകുമ്പോൾ കുഞ്ഞൂട്ടൻ എന്നെ കല്യാണം കഴിക്കാം എന്ന് പറഞ്ഞതാ…

എഡി പൊട്ടി ഉമ്മ വെച്ചാൽ ഒന്നും കുഞ്ഞുവാവ ഉണ്ടാവില്ല…. പിന്നെ നിന്നെ ഞാൻ ഒരു കുഞ്ഞൂട്ടനും കൊടുക്കില്ല…. എനിക്ക് വേണം നിന്നെ… കേട്ടോടി പൊട്ടികാളി… മഹി പറഞ്ഞതൊന്നും അന്ന് ആ കുഞ്ഞുമനസ്സിൽ കേറിയില്ല… വളരും തോറും അവരുടെ ഇഷ്ടം കൂടി വന്നു… ജാനു ഒളിഞ്ഞും മറഞ്ഞും മഹിയെ നോക്കും… ആ കണ്ണുകളിളെ പ്രണയം മഹി പലപ്പോഴും കണ്ടിട്ടുണ്ട്… പ്രീഡിഗ്രി കഴിഞ്ഞ് ദേവദത്തിൻ മഹിയെ എംബിബിഎസ് പഠിക്കാൻ കൊണ്ടാക്കി… പഠിക്കാൻ മിടുക്കനായിരുന്നു മഹി….

പഠിക്കാൻ കുന്ന് കൂടിയപ്പോൾ ഹോസ്റ്റലിൽ നിന്നായി പിന്നിടുള്ള പഠിത്തം…. എല്ലാ വെള്ളിയാഴ്ച വൈകുന്നേരം അവൻ വീട്ടിൽ വരും പിന്നെ തിങ്കളാഴ്ച രാവിലെ തിരിച്ച് പോകു…. വർഷങ്ങൾ വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു… അവർ തമ്മിൽ നിശബ്ദമായി പ്രണയിക്കാൻ തുടങ്ങി… രണ്ടുപേരും തങ്ങളുടെ പ്രണയം മനസ്സിൽ സൂക്ഷിച്ചു… അങ്ങനെയിരിക്കെ ജാനിയുടെ പത്താം തരം പരീക്ഷയുടെ ഫലം വന്നു… അവൾ ഫസ്റ്റ് ക്ലാസോടെ പാസായി… കല്യാണിയമ്മ തന്റെ കയ്യിലെ വള ഊരി ജാനിയെ അണിയിച്ചു…

അന്ന് വീണ്ടും മഹി അവളെ കൂട്ടി കൊണ്ട് കുളപ്പുരയിൽ പോയി… മഹി അവളെ ചുംബിച്ചു… പക്ഷേ ഇത്തവണ അവൾ കരഞ്ഞില്ല പകരം നാണത്താൽ ആ മുഖം താഴ്ത്തി… നിന്റെ ഈ ചുവന്ന് തുടുത്ത മുഖം കണ്ടാൽ അറിയാം ഞാൻ ചോദിക്കാൻ പോവുന്നതിന്റെ ഉത്തരം… പക്ഷേ അത് പോരാ എനിക്ക് നിന്റെ വായിൽ നിന്നു തന്നെ കേൾക്കണം… ഈ നിൽക്കുന്ന ജാനകി മാധവന്… മാണിക്യ മംഗലത്തെ മഹീന്ദ്രനെ ഇഷ്ടാണോ…? ജാനിക്ക് എന്തു പറയണമെന്ന് അറിയില്ല.. അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി… തലകുനിച്ചു നിന്ന അവളുടെ ഒരിറ്റ് കണ്ണുനീർ മഹിയുടെ കാലിൽ വീണു…

അവൻ ഞെട്ടി അവളുടെ മുഖം പിടിച്ചുയർത്തി… എന്തോ അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ അവനെ അസ്വസ്ഥനാക്കി…. എന്താ… എന്തുപറ്റി നിനക്ക്….. എന്നെ ഇഷ്ടമല്ലേ… ഇനി വേറെ ആരെങ്കിലും ഉണ്ടോ ഈ മനസ്സിൽ… എന്താ ഈ കണ്ണീരിന്റെ അർത്ഥം…. പറയ് ജാനി എന്താ… മാണിക്യ മംഗലതെ ഉപ്പും ചോറുമാണ് എന്റെയും എന്റെ കുടുംബത്തിനെയും ശരീരം… വെറുമൊരു കാര്യസ്ഥന്റെ മകൾക്ക് ഇവിടെ കുട്ടിയെ ആഗ്രഹിക്കാനുള്ള യോഗ്യത ഒന്നുമില്ല…. തിന്ന ചോറിനോട് നന്ദികേട് കാണിക്കാൻ എനിക്ക് വയ്യ… എനിക്ക് മഹിഏട്ടനെ ഒത്തിരി ഇഷ്ടമാണ്.. പക്ഷേ ഈ ജാനകി ഇവിടെ ഉള്ളവരോട് ഒരിക്കലും നന്ദികേട് കാണിക്കില്ല…

ഇതു വല്ലോം എന്റെ അച്ഛൻ അറിഞ്ഞ ചങ്കുപൊട്ടി മരിക്കും…. ജാനകി കരഞ്ഞു കൊണ്ട് പറഞ്ഞു നിർത്തി…. രണ്ടുപേർക്കുമിടയിൽ കുറച്ചുനേരം മൗനം തളം കെട്ടി നിന്നു… ജാനു…. മഹി അവളെ ആർദ്രമായി വിളിച്ചു… ഞാൻ കാര്യസ്ഥൻ മാധവന്റെ മകളെ അല്ല പ്രണയിച്ചേ…. എന്റെ പെണ്ണിനെയാണ്… ഈ മഹിക്ക് ആയുസ്സ് ഉള്ളടത്തോളം കാലം ഈ ഹൃദയത്തിന് ഒരൊറ്റ അവകാശിയെ ഉള്ളൂ അത് ഈ നിൽക്കുന്ന ജാനകിയാണ്…. നിനക്കറിയോമൊ ജാനു… മിഥിലാപുരിയുടെ അധിപനായ ജനകന്റെ പുത്രിയാണ് ജാനകി… മിഥിലയുടെ ഐശ്വര്യമായ മൈഥിലി…. ഭൂമിദേവിയുടെ അംശമായ ഭൂമിജ…. ശ്രീരാമന്റെ പാതിയായ സീത…

ശ്രീരാമന് സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം തന്റെ പൂർണ ഗർഭിണിയായ ഭാര്യയെ കൊടും വനത്തിൽ ഉപേക്ഷിക്കേണ്ടിവന്നു….. തന്റെ കൊട്ടാരത്തിൽനിന്നും മാത്രമാണ് സീതാദേവിയെ ശ്രീരാമൻ പരിത്യജിച്ചത്… അപ്പോഴും മനസ്സിൽ അടങ്ങാത്ത പ്രണയമായിരുന്നു തന്റെ സീതയോട്… അശ്വമേധയാഗം നടത്താൻ ഭാര്യയുടെ സാന്നിധ്യം ആവശ്യമായ സന്ദർഭത്തിലും പോലും ശ്രീരാമൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചത് കൂടിയില്ല പകരം തന്റെ ഭാര്യയുടെ വിഗ്രഹം സ്വർണ്ണത്തിൽ നിർമ്മിച്ച് തന്നോടൊപ്പം ചേർത്തു… ഏക പത്നിവര്യനായിരുന്നു ശ്രീരാമൻ… സീതാദേവി അല്ലാതെ ഒരു സ്ത്രീക്കും ആ മനസ്സിനെ കീഴടക്കാൻ കഴിഞ്ഞില്ല…. ശ്രീരാമനെ പോലെ എനിക്കും ഒരൊറ്റ പെണ്ണേ ഉള്ളൂ ഈ ജന്മം…

പക്ഷേ ശ്രീരാമനെ പോലെ തന്റെ പെണ്ണിനെ ഞാൻ ഉപേക്ഷിക്കില്ല… മാണിക്യ മംഗലത്തെ അവകാശിയായ മഹീന്ദ്രന്നെ നീ സ്നേഹിക്കേണ്ട… നിന്നെ ഏതു സാഹചര്യത്തിലും കൈവിടാതെ നിന്നെ പോറ്റാനുള്ള ചങ്കൂറ്റമുള്ള ഈ മഹിക്ക് ഉണ്ട്.. ആ മഹിയെ നീ സ്നേഹിച്ചാൽ മതി… എന്നും ഈ നെഞ്ചോരം നീ മാത്രം ഉണ്ടവുള്ളൂ… ജാനകി നിറകണ്ണുകളോടെ അവനെ നോക്കി നിന്നു…. അവൾ അവനെ കെട്ടിപ്പുണർന്നു തേങ്ങി കരയാൻ തുടങ്ങി… എന്റെ പെണ്ണേ നിനക്ക് ഇതുവരെ ഈ കരച്ചിൽ നിർത്താറായില്ലേ… നിന്റെ കണ്ണ് കലങ്ങുമ്പോൾ എന്റെ ചങ്കാണ് തകരുന്നത്…. ജാനി കണ്ണുകൾ അമർത്തി തുടച്ച് മഹിക്ക് ഒരു പുഞ്ചിരി നൽകി… പിന്നെയും അവരുടെ പ്രണയം തഴച്ചു വളർന്നു…

രണ്ടു വർഷങ്ങൾ കൂടി കടന്നുപോയി… മഹി ഒരു ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യാനും തുടങ്ങി…. ഇന്ന് ജാനകിയുടെ പിറന്നാളാണ്… അവൾക്ക് ഇന്ന് 18 വയസ്സ് തികയുകയാണ്… മഹി അവൾക്കുവേണ്ടി എന്തൊക്കെയോ സമ്മാനം കരുതിവെച്ചിരുന്നു…. ജാനി രാവിലെ അമ്പലത്തിൽ പോയി തന്റെ ഇഷ്ട ഭഗവാനായ മഹാദേവനെ കണ്ടു വണങ്ങി… തിരികെ കാവിൽ പോയി നൂറുംപാലും നേദിച്ച് വിളക്കുവെച്ചു നാഗരാജാവിനെ വണങ്ങി….. വീട്ടിൽ ജാനകിയുടെ അമ്മ ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു… ഉച്ചയ്ക്ക് സദ്യ കഴിച്ചു കഴിഞ്ഞ് ജാനി മാണിക്യമംഗലത്തിലേക്ക് ചെന്നു…. അവൾ ചെന്ന ഉടനെ കല്യാണിമ്മയുടെ അനുഗ്രഹം വാങ്ങി… അവർ അവളെ ചേർത്തുനിർത്തി നിറുകയിൽ ചുംബിച്ചു….

അവൾ തിരിഞ്ഞ് പുറത്തേക്ക് പോകാൻ തുനിഞ്ഞതും മഹി അവളെ പിടിച്ചു വലിച്ചു തന്റെ മുറിയിലേക്ക് കൊണ്ടുപോയി… എന്താ മഹിഏട്ടാ ഈ കാണിക്കുന്നേ ആരെങ്കിലും കണ്ടാലോ… നിന്റെ ശ്രീരാമൻ നിന്നെ കാണാൻ ആഗ്രഹിക്കുമ്പോൾ ഇങ്ങോട്ട് വരണ്ടയോ സീതാദേവിയെ… അയ്യേ ഒരു ശ്രീരാമൻ വന്നേക്കുന്നു…. നിങ്ങൾ കൃഷ്ണനാണ് തനി കള്ള കണ്ണൻ… നിന്റെ ഈ വിളി കൂടുന്നുണ്ട് ജാനു.. നിന്നെ അല്ലാതെ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ ഞാൻ നോക്കിയിട്ടുണ്ടോ… ആ ഹോസ്പിറ്റലിലെ മോഹിനി നിങ്ങളെ മയക്കാൻ നടക്കുവാല്ലേ.. അല്പം കുശുമ്പോടെ ജാനി പറഞ്ഞു നിർത്തി… എന്റെ പൊന്നു ജാനി എനിക്ക് അവളെ കണ്ണിന് കണ്ടുകൂടാ… അത് നിനക്കും അറിയാവുന്നതല്ലേ…

എനിക്ക് വാക്ക് തന്നതാ ഈ പേര് വിളിക്കില്ല എന്ന്…. അതുകൊണ്ട് എന്റെ മോള് പിറന്നാളായിട്ട് ഐശ്വര്യമായി ഈ പേര് മാറ്റിയേരേ… കള്ള കണ്ണൻ എന്താ ആ പേര് കുഴപ്പം… ഡി നീ എന്നെ ശ്രീകൃഷ്ണ ആക്കാൻ നോക്കുവാനോ… ഞാൻ ഒന്നുമില്ലേലും നിന്റെ ശ്രീരാമനാല്ലയോ…. എങ്കിൽ ഇന്ന് മുതൽ കൃഷ്ണേട്ടാ എന്ന് വിളിക്കാം…. നിനക്ക് എന്താടീ പറഞ്ഞ മനസ്സിലാവാതെ…. ഈ കൃഷ്ണൻ മാറ്റി പിടി മോളെ… എങ്കിൽ പിന്നെ…. ജാനി താടിക്ക് കൈ കൊടുത്ത് ആലോചിക്കാൻ തുടങ്ങി…. കുറച്ചുനേരം കഴിഞ്ഞ് ജാനി സന്തോഷത്തോടെ തുള്ളിച്ചാടി…. കിട്ടി..കിട്ടി.. പേര് കിട്ടി…. ഞാൻ ഇന്നു മുതൽ മഹിഏട്ടനെ കിച്ചുവേട്ട എന്ന് വിളിക്കാം.. ആഹ് ആ പേര് കൊള്ളാലോ ഇതിനു എന്റെ വക ഒരു സമ്മാനമുണ്ട്…

അതും പറഞ്ഞ് മഹി ജാനിയുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങി…. കിച്ചുവേട്ടാ വേണ്ടാട്ടോ കളിക്കല്ലേ… മഹി അവളെ ചേർത്തുനിർത്തി നെറുകയിൽ ഒന്നു ചുംബിച്ചു…. വീണ്ടും ചുംബിക്കാൻ തുടങ്ങിയ മഹി അവൾ തള്ളി മാറ്റി… ഇനി വേണ്ട… ഇതിൽ കൂടുതൽ ഉള്ള സ്നേഹം ഒക്കെ എന്റെ കഴുത്തിൽ ഒരു താലി കെട്ടിയതിന് ശേഷം മതി… ഹോ ആയിക്കോട്ടെ…. പിന്നെ വൈകിട്ട് കാവില്ല് വരണം ഞാൻ കാത്തിരിക്കും… നിനക്കുള്ള സമ്മാനം അവിടെവച്ച് തരാം…. ജാനി അവനെ നോക്കിയൊന്നു ചിരിച്ചിട്ട് മുറി വിട്ടിറങ്ങി…. വൈകുന്നേരം മഹി കാവിൽ ജാനു വേണ്ടി കാത്തിരുന്നു…. കുറച്ചു സമയങ്ങൾക്ക് ശേഷം പമ്മി വരുന്ന അവളെ കണ്ടപ്പോൾ മഹിയിൽ ചിരി ഉണർന്നു…

അവളെ നോക്കി കളിയാക്കി ചിരിക്കുന്ന അവനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു… മുഖം വീർപ്പിച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജാനുവിനെ മഹി പിടിച്ചു തന്റെ നെഞ്ചോട് ചേർത്തു… എന്തിനാ എന്റെ പെണ്ണ് പിണങ്ങി പോന്നേ… നീ ഇവിടെ വന്നേ എനിക്ക് ഒരു കൂട്ടം നിന്നോട് പറയാൻ ഉണ്ട്…. എന്താ കിച്ചുവേട്ട എന്താ കാര്യം… ഞാൻ ഈ മാസം പതിനാലിന് ലണ്ടനിലേക്ക് പോകുവാ MD ചെയ്യാൻ… അച്ഛന്റെ നിർബന്ധമാണ് പോവാതിരിക്കാൻ കഴിയില്ല… അതു കേട്ടതും ജാനിയുടെ ഇവിടെ മുഖം വാടി… മഹി തന്റെ കൈകൊണ്ട് അവളുടെ മുഖം ഉയർത്തി…. കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

എന്താ ജാനുട്ടി നിനക്ക് ഇഷ്ടമല്ലെങ്കിൽ ഞാൻ പോകുന്നില്ല…. അച്ഛനോട് ഞാൻ പറഞ്ഞ സമ്മതിപ്പിക്കാം…. അയ്യോ വേണ്ട കിച്ചുയേട്ടാ എനിക്ക് കേട്ടപ്പോൾ ഒരു വിഷമം തോന്നി.. ഏട്ടൻ പഠിച്ച് വലിയൊരു ഡോക്ടർ ആകണം…. അതാ എന്റെയും ആഗ്രഹം… ഈ മാസം 14 എന്ന് പറയുമ്പോൾ ഇനി അധികം ദിവസം ഇല്ലല്ലോ കിച്ചുവേട്ട… മ്മ്മ്… പോകുന്നതിനു മുമ്പ് എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട് അതിന് നിന്റെ സമ്മതം കൂടി വേണം അത നിന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചേ…. ജാനു എന്താണെന്ന് അർത്ഥത്തിൽ മഹിയെ നോക്കി.. മഹി ചിരിച്ചുകൊണ്ട് തന്റെ പോക്കറ്റിൽ നിന്നും ഒരു താലി ചരട് പുറത്തെടുത്തു…

ജാനു അതിലേക്ക് പകച്ചുനോക്കി… നിനക്ക് സമ്മതമാണെങ്കിൽ ദിനവും വിളക്ക് വെച്ച് വണങ്ങുന്ന നാഗത്താന്മാരേ സാക്ഷിയാക്കി ഞാൻ എന്റെ അവകാശം നിന്നിൽ ഊട്ടിയുറപ്പിക്കും… ഇതൊക്കെ വേണോ കിച്ചുവേട്ടാ… എല്ലാരും അറിഞ്ഞു എല്ലാവരുടെയും സാന്നിധ്യത്തിൽ പോരെ ഈ ചടങ്ങ്… ഇത് തമാശയല്ല… നിനക്ക് എന്റെ പ്രണയം തമാശയായി തോന്നിയോ ജാനി… താലി ഒരു വാഗ്ദാനമാണ്…. എനിക്ക് നിന്നെ സ്വന്തമാക്കിയിട്ട് വേണം പോകാൻ… പിന്നെ നാടറിഞ്ഞു തന്നെ നിന്റെ കൈ ഞാൻ പിടിക്കും.. പക്ഷേ ഇതിപ്പോൾ വേണം എന്റെ ഒരു സമാധാനത്തിന്.. എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ…

ജാനി അത് ചോദിച്ചതും മഹിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…. അവൻ തിരിഞ്ഞുനടക്കാൻ തുനിഞ്ഞതും ജാനി അവനെ തടഞ്ഞു…. എനിക്ക് സമ്മതമാണ്…. കിച്ചുവേട്ടന്റെ പെണ്ണാവാൻ… കിച്ചുവേട്ടന്റെ സ്വന്തം ജാനിയാകാൻ…എനിക്ക് പൂർണ്ണ സമ്മതമാണ്.. മഹി ജാനിയുടെ കൈയിൽ പിടിച്ച് നാഗത്താന്മാരുടെ മുന്നിൽ നിർത്തി…. രണ്ടുപേരും നാഗരാജാവിനെ വണങ്ങി… നാഗരാജാവിനെ വണങ്ങി നിന്ന ജാനുവിന്റെ കഴുത്തിൽ മഹി ആ മഞ്ഞ ചരടാൽ അവളെ സ്വന്തമാക്കി…. അവിടെ സ്ഥാപിച്ചിരുന്ന ത്രിശൂലത്തിൽ മഹി തന്റെ കൈകൾ ചേർത്തു മുറിവുണ്ടാക്കി… ആ മുറിവിൽ നിന്ന് നിമിഷനേരം കൊണ്ട് രക്തം ഒലിച്ചിറങ്ങുന്നു തുടങ്ങി…

മഹി തന്റെ മോതിര വിരൽ കൊണ്ട് ആ മുറിവിൽ തൊട്ട് ജാനകിയുടെ സീമന്തരേഖ മഹിച്ചു ചുവപ്പിച്ചു… കണ്ണുതുറന്ന് ജാനി കാണുന്നത് മഹിയുടെ കയ്യിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നതാണ്… അവൾ വേഗം പുറത്തേക്ക് പോയി കൈ തെങ്ങിന്റെ ഓല മടലിൽ നിന്നും അതിന്റെ പൊടി നഖം ഉപയോഗിച്ച് ചുരണ്ടിയെടുത്ത് തിരികെ കാവിലെക്ക്‌ ഓടി…. കരഞ്ഞുകൊണ്ട് തന്റെ ദാവണി നിന്നും ഒരല്പം തുണി കീറി അതിനോടൊപ്പം ആ പൊടി രക്തം നിൽക്കാൻ വേണ്ടി മഹിയുടെ മുറിവിൽ വെച്ചു കെട്ടി…. കരഞ്ഞുകൊണ്ട് വീണ്ടും ജാനി മഹിയെ നോക്കി… എന്തിനാ കിച്ചുവേട്ട ഇങ്ങനെയൊക്കെ കാണിക്കുന്നേ….

നിന്റെ സീമന്തരേഖ ചുവപ്പിക്കേണ്ടത് ആരോ എവിടെയോ നിർമ്മിച്ച സിന്ദൂരം കൊണ്ടല്ല… എന്റെ ഹൃദയത്തിലൂടെ പ്രവഹിക്കുന്ന ചുടുചോര കൊണ്ട് വേണം എന്നത് എന്റെ ആഗ്രഹമായിരുന്നു…. അത് കേട്ടത് ജാനി മഹിയെ പുണർന്നു… അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് അവൾ മുഖമാകെ ചുടുചുംബനങ്ങൾ കൊണ്ട് മൂടി…… നേരം ഇരുട്ടി അതുകൊണ്ട് തന്നെ ജാനിയെ അവളുടെ വീടിന്റെ വഴി വരെ മഹി കൊണ്ടുചെന്നാക്കി… ജാനി ആരും കാണാതെ തന്റെ താലി സൂക്ഷിച്ചു…. രാത്രി കിടന്നിട്ട് ജാനിക്ക് ഉറക്കം വന്നില്ല…. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു… എപ്പോഴോ കണ്ണ് മയങ്ങിയപ്പോൾ ജനലിൽ ആരോ മുട്ടുന്നത് കേട്ടു… പേടിയോടെ വിറയാർന്ന ശബ്ദത്തിൽ ആരാ എന്ന് ജാനി ചോദിച്ചു…

എടി വാതിൽ തുറക്ക് ഞാനാണ് മഹി…. എന്റെ ഈശ്വരാ കിച്ചുവേട്ടനോ…. അതും ഈ അസമയത്ത്…. ആരേലും കണ്ട എല്ലാം തീർന്നതു തന്നെ…. വേഗം പൊക്കോ… എനിക്ക് പേടിയാ…. എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല നീ പുറത്തേക്ക് വാ…. നമുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാം… ഒന്നുമില്ലെങ്കിലും ഇന്ന് നമ്മുടെ ആദ്യരാത്രി അല്ലേ…. അയ്യട മോനെ അതൊക്കെ പിന്നെ…. ഇപ്പൊ എന്റെ മോൻ പോയെ…. ഒന്നും സംസാരിക്കേണ്ട… അച്ഛനോ അമ്മയോ വല്ലോം ഉണർന്ന എന്റെ കഥ കഴിക്കും… വേണ്ട… കിച്ചുവേട്ടൻ പോയെ…. നീ പുറത്തിറങ്ങി വരുന്നുണ്ടോ അതോ ഞാൻ ബഹളം വെക്കണോ… കിച്ചുവേട്ട…. ജാനി ചിണുങ്ങി കൊണ്ട് വിളിച്ചു ഒരു കിച്ചുവേട്ടനും ഇല്ല ഇറങ്ങി വാടി…. മഹി ശബ്ദമുയർത്തി പറഞ്ഞു….

അവൾ മനസ്സില്ലാമനസ്സോടെ ശബ്ദമുണ്ടാക്കാതെ പിൻഭാഗത്തെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി…. അതിനോടൊപ്പം ജാനിയുടെ കയ്യും കാലും തണുത്ത് വിറയ്ക്കാനും തുടങ്ങി…. മഹി അവളെ വിളിച്ചു കൊണ്ട് കുളപ്പടവിലേക്ക് പോയി…. ജാനിയുടെ മുഖത്ത് അപ്പോഴും ഭയം നിലച്ചിരുന്നു…. നിനക്ക് എന്നോടൊപ്പം ഇരിക്കാൻ താല്പര്യം ഇല്ലെങ്കിൽ തിരികെ പൊയ്ക്കോളൂ… ഞാൻ ആരെയും നിർബന്ധിച്ച് എന്റെ കൂടെ പിടിച്ചിരുതുന്നില്ല… അതും പറഞ്ഞു മഹി എഴുന്നേൽക്കാൻ തുടങ്ങി… ജാനി അവന്റെ കയ്യിൽ പിടിച്ചു തന്നോട് ചേർത്ത് പിടിച്ചിരുത്തി…. എനിക്ക് ഇഷ്ട കുറവാണെന്ന് ആരാ പറഞ്ഞേ കിച്ചുവേട്ടനോട്‌…. എനിക്ക് എന്റെ കിച്ചുവേട്ടൻ കഴിഞ്ഞേ ഈ ലോകത്ത് വേറെ ആരുമുള്ളൂ…

മഹി തന്റെ അധരങ്ങൾ കൊണ്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു… മഹി തന്റെ മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിച്ചു… ജാനി പെട്ടെന്ന് അകലാൻ ശ്രമിച്ചതും മഹി തന്നോട് കൂടുതൽ അവളെ ചേർത്തു….. തന്റെ ചുണ്ടുകൾകൊണ്ട് പരതി അവൻ കെട്ടിയ താലി കടിച്ചു പുറത്തിട്ടു…. എന്റെ മുന്നിൽ നിൽക്കുമ്പോൾ ഈ താലി അകത്ത് അല്ല പുറത്തുകടക്കണം…. ജാനി നാണത്താൽ തല കുമ്പിട്ടിരുന്നു…. മഹി ജാനിടെ മുഖം പിടിച്ചുയർത്തി… നാണത്താൽ ചുവന്നു തുടുത്ത മുഖം കണ്ടപ്പോൾ മാഹിയിൽ വികാരത്തിന്റെ പല വേലിയേറ്റങ്ങളും സൃഷ്ടിച്ചു…. ജാനിയെ ഒരുതരം ആവേശത്തോടെ മഹി കെട്ടിപ്പുണർന്നു അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി…. അവർ പിന്നെയും കുറെ നേരം സംസാരിച്ചിരുന്നു….

സൂര്യൻ അങ്ങ് ദൂരെ കിഴക്ക് നിന്ന് എത്തി നോക്കിയപ്പോലാണ് ജാനി തന്റെ കണ്ണുകൾ തുറക്കുന്നത്… അവൾ ഇപ്പോഴും മഹിയുടെ നെഞ്ചത്ത് തന്നെയായിരുന്നു കിടന്നിരുന്നത്… അവൾ പതിയെ അവനെ വിളിച്ചുണർത്തി വീട്ടിലേക്ക് ഓടി…. പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു… ഇന്നാണ് മഹി ലണ്ടനിലേക്ക് പോകുന്നത്… തുണിന്റെ മറവിൽ അവൻ പോകുന്നതും നോക്കി നിറകണ്ണുകളോടെ ജാനി നോക്കി നിന്നു…. മഹി പോയി കഴിഞ്ഞ് അവളെ തേടി എല്ലാമാസവും അവന്റെ കത്തുകൾ വരാൻ തുടങ്ങി…. കത്തുകളിലൂടെ അവർ പരസ്പരം അവരുടെ പ്രണയം കൈമാറി…. ഒരു വർഷത്തിനു ശേഷം മഹി ഒരു മാസത്തെ ലീവിന് നാട്ടിൽ വന്നു…. ജാനി നിലത്ത് ഒന്നും അല്ലായിരുന്നു…. അവിളിൽ സന്തോഷം അലതല്ലി….

❤️അൻസില അൻസി ❤️

നെഞ്ചോരം നീ മാത്രം : ഭാഗം 19