നീർക്കുമിളകൾ: ഭാഗം 4
നോവൽ
എഴുത്തുകാരി: ശക്തി കല ജി
.സ്വപ്നങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ്സെയുള്ളു എന്നറിയമെങ്കിലുo കുഞ്ഞു സ്വപ്നങ്ങൾ കണ്ടുതുടങ്ങി…
.. നിറമുള്ള സ്വപ്നങ്ങൾ…..
രണ്ടു ദിവസം കഴിഞ്ഞ് ശരത്ത് വന്നപ്പോൾ മനസ്സിന് സന്തോഷം തോന്നി…
എങ്കിലും പുറമെ പ്രകടിപ്പിച്ചില്ല…..
ഗൗരവത്തോടെ തന്നെയിരുന്നു….
സന്തോഷം പ്രകടിപ്പിച്ചാൽ ചിലപ്പോൾ ശരത്ത് തെറ്റിദ്ധരിച്ചാലോ എന്ന ഭയം മനസ്സിനുള്ളിൽ തോന്നി….
അർഹതയില്ലാന്നറിഞ്ഞിട്ടും ആഗ്രഹിക്കാൻ പാടില്ല എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു.
.. ശരത്ത് വന്ന ഉടനെ വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു…..
അച്ഛന്റെയും അമ്മയുടെയുo അനിയത്തിയുടെ വിശേഷങ്ങൾ പറയുമ്പോൾ എന്റെ മനസ്സും അവരുടെ സ്നേഹത്തിനായ് കൊതിച്ചു….
നിറഞ്ഞു വന്ന നീർകണക്കളെ ഒളിപ്പിച്ചു നിർത്തി..
ആവശ്യമുള്ള ഫയലുകൾ എടുത്ത് കൊടുത്തിട്ട് സീറ്റിൽ വന്നിരുന്നു..
മനസ്സ് വല്ലാതെ അസ്വസ്ഥമായി…
ഇന്ന് ഇനി ഒന്നും ശ്രദ്ധിക്കാൻ കഴിയില്ല…
ഓഫീസിൽ ലീവ് എഴുതി വച്ച് ഇറങ്ങി…
ശരത്തിനോട് ലീവാണെന്ന് പറയാൻ തോന്നിയില്ല…
ചിലപ്പോൾ പൊട്ടി കരഞ്ഞു പോയാലോ….
ഗീതേച്ചിയുടെ വീട്ടിലേക്കുള്ള ബസ്സിൽ കയറിയിരുന്നു…
ഫോണെടുത്തു ഗീതേച്ചിയെ വിളിച്ചു പറഞ്ഞു വീട്ടിലേക്ക് വരുന്നുണ്ട് എന്ന്…
ഗീതേച്ചിക്കും ഭർത്താവ് വൈശേഖേട്ടനും ഞാൻ വീട്ടിൽ നിൽക്കാത്തത് വിഷമമാണ്….
എനിക്കും ഗീതേച്ചിയുടെ വീട്ടിൽ നിൽക്കാൻ ഇഷ്ടമായിരുന്നു…
പക്ഷേ വൈശാഖേട്ടന്റെ അമ്മയ്ക്ക് ഞാൻ അവർക്ക് ബാധ്യതയാകും എന്ന തോന്നലുണ്ട്.
.. പലപ്പോഴും വൈശാഖേട്ടന്റെ വാക്കുകളിൽ പ്രകടമാക്കി തുടങ്ങിയപ്പോഴാണ് വേറെ മാറി താമസിക്കണമെന്ന് തീരുമാനിച്ചത്…
പ്രശ്നങ്ങൾ രൂക്ഷമാകുന്നതിന് മുന്നേ മാറിയത് കൊണ്ട് ഇപ്പോൾ സമാധാനം ഉണ്ട്…
വല്ലപ്പോഴും പോകുമ്പോൾ എല്ലാർക്കും സ്നേഹമാണ്….
. അത് മതി… ഗീതേച്ചിയെ കാണാൻ പോയാലും വൈകുന്നേരം വീട്ടിന്ന് ഇറങ്ങും…
. രാത്രി ക്വാട്ടേഴ്സിലേക്ക് വരും.. ..
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് വല്യ സാർ ജോലിയും താമസിക്കാനുള്ള സൗകര്യവും ചെയ്തു തന്നില്ലായിരുന്നെങ്കിൽ എന്റെവസ്ഥ എന്താകുമായിരുന്നു..
. ആരുമില്ലാത്തവർക്ക് ദൈവം തുണ..
കണ്ടക്ടർ വിളിച്ചു കൂവിയപ്പോഴാ ബസ്സിറങ്ങേണ്ട സ്ഥലമെത്തിയതറിഞ്ഞത്…..
പെട്ടെന്ന് ചാടിയെഴുന്നേറ്റു കമ്പിയിൽ കൈ പിടിച്ചു തൂങ്ങി നിന്നു….
കണ്ടക്ടർ ബെല്ലടിച്ചപ്പോൾ ബസ്സുനിർത്തി…
ബസ്സിറങ്ങി ഗീതേച്ചിടെ വീട്ടിലേക്ക് നടന്നു…
ഗീതേച്ചിടെയും വൈശാഖേട്ടന്റെയും വിവാഹം നിശ്ചയിച്ച് ആറുമാസം കഴിഞ്ഞപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും മരണം..
… വീടിന്റെ ആധാരം പണയം വച്ച് കിട്ടിയ തുക സ്ത്രീധന തുകയായി വൈശാഖേട്ടന്റെ വീട്ടിൽ കൊടുത്തു മടങ്ങി വരുന്ന വഴിയാണ് സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയത്…
ആശുപത്രിയിലേക്ക് പോകുo വഴിയാണ് മരിച്ചത് എന്നാണറിഞ്ഞത്….
വിവരമറിഞ്ഞപ്പോൾ ആകെ മരവിച്ച അവസ്ഥയായിരുന്നു…..
പിന്നീടുള്ള ചെയ്യേണ്ട കാര്യങ്ങൾ എല്ലാം വൈശാഖേട്ടനാണ് നോക്കിയത്.
.. വിവാഹo അഞ്ച് മാസം കഴിഞ്ഞായത് കൊണ്ട് നിശ്ചയിച്ച തിയതിൽ തന്നെ നടത്തണമെന്ന് വൈശാഖേട്ടൻ നിർബന്ധം പിടിച്ചു…..
അതിൽ കുറച്ച് പരിഭവം തോന്നിയെങ്കിലും ഗീതേച്ചിയെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് വൈശാഖേട്ടൻ നിർബന്ധം പിടിച്ചത് എന്നറിഞ്ഞപ്പോൾ പരിഭവങ്ങളെല്ലാം മാഞ്ഞു പോയ്…
വിവാഹം കഴിഞ്ഞു എന്നെയും കൂട്ടി ഗീതേച്ചിടെ കൂടെ വീട്ടിലേക്ക്….
ആദ്യത്തെ കുറച്ച് മാസങ്ങൾ അവിടെ നിന്നാ കോളേജിലേക്ക് പോയത്…
. വീടു പണയം വച്ചതിന്റെ കടം പലിശയൻമേൽ മുങ്ങിത്താണു…
അവസാനം വൈശാഖേട്ടൻ കിട്ടുന്ന വിലയ്ക്ക് വിറ്റു.. ദൂരെയുള്ള ആരോ ആണ് വാങ്ങുന്നത് എന്ന് പറഞ്ഞു….
കടo തീർക്കാൻ വഴിയില്ലാത്തത് ഞാനും ഗീതേച്ചിയുo ഒപ്പിട്ടു കൊടുത്തു….
അതിൽ കിട്ടിയ പൈസ വൈശാഖേട്ടൻ എന്റെ പേരിൽ പത്ത് വർഷത്തേക്ക് ഫിക്സട് ഡപ്പോസിറ്റ് ഇട്ടു…
അതറിഞ്ഞ ദിവസം വീട്ടിൽ വല്യ പ്രശ്നമുണ്ടായി…
വൈശാഖേട്ടന്റെ അമ്മ അവരറിയാതെ വീട് വിറ്റ പൈസ എന്റെ പേരിൽ ഇട്ടത് ശരിയായില്ലാന്ന് പറഞ്ഞു…
. ഞാൻ കാരണം ഗീതേച്ചിക്ക് വിഷമം വരരുത് എന്ന് കരുതിയാണ് താമസം മാറിയത്.
…ഗീതേച്ചി ഭയങ്കര കരച്ചിലായിരുന്നു ഞാൻ പോന്ന ദിവസം….
കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…..
ഇടയ്ക്ക് ഗീതേച്ചിയെ കാണാൻ പോകുമ്പോൾ വല്യ സന്തോഷമാണ്…..
ഗീതേച്ചിയുടെ വീട്ടിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ കണ്ടു ദൂരെ എന്നെ കാത്തു നിൽക്കുന്ന ചേച്ചിയെ….
അടുത്തെത്തിയതും ചേച്ചി ഓടി വന്നു എന്നെ കെട്ടിപിടിച്ചു…. “എത്ര ദിവസായി വന്നിട്ട് “….. എന്ന് പറഞ്ഞ് ഗീതേച്ചി കരഞ്ഞു തുടങ്ങി….
“ശ്ശൊ ഈ ചേച്ചിടെ ഒരു കാര്യം…. ”
“കണ്ട ഉടനെ കരയാൻ തുടങ്ങിയാൽ വൈശാഖേട്ടൻ എന്നെ ഈ വീടിന്റെ പടി കയറ്റില്ല പറത്തേക്കാം” എന്ന് പറഞ്ഞ് ഞാൻ കവിളിൽ നുള്ളി.
… ഗീതേച്ചിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
“വാ വൈശാഖേട്ടന്റെ അമ്മ അച്ഛനും ഇവിടില്ല..
ഗുരുവായൂർക്ക് പോയി..
എനിക്ക് പോകാൻ പറ്റാത്തത് കൊണ്ട് എന്നെ കൊണ്ടു പോയില്ല..
ഈ സമയത്ത് യാത്ര ചെയ്യാൻ പാടില്ലാന്ന് പറഞ്ഞു ” എന്ന് പറഞ്ഞ് ഗീതേച്ചിയുടെ കൈവിരലുകൾ വയറിൽ തഴുകുമ്പോൾ മുഖത്ത് നാണം വിടർന്നു..
“അമ്പടി ചേച്ചി പെണ്ണെ കോളടിച്ചല്ലോ..
. ഞാൻ രാവിലെ വിളിച്ചപ്പോൾ എന്താ പറയാഞ്ഞേ….
ഞാൻ എന്തേലും പലഹാരം വാങ്ങി കൊണ്ടു വന്നേനെല്ലോ…. ” എന്ന് പറഞ്ഞു ഞാൻ വയറിൽ ചുറ്റി പിടിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി….
” എനിക്ക് ഒന്നും വേണ്ട… ന്റെ കുട്ടിയെ കണ്ടാൽ മതി” ..
“. സ്വന്തം ചേച്ചി ജീവനോടെയുണ്ടായിട്ടും അനാഥയെ പോലെ ജീവിക്കേണ്ടി വന്നല്ലോ “..എന്ന് പറയുമ്പോൾ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“..ഓരോന്ന് ആലോചിച്ച് മനസ്സ് വിഷമിക്കല്ലേ…”
“. വയറ്റിലുള്ള ജുനിയറിന് ദേഷ്യം വരും…..” എന്ന് പറഞ്ഞ് ഗീതേച്ചിയെ പിടിച്ച് കസേരയിൽ ഇരുത്തി….
” ദാ മേശപ്പുറത്ത് അട പായസം എടുത്ത് വച്ചിട്ടുണ്ട് കുടിക്ക്.
“… നീ വരുന്നൂന്ന് ഫോൺ വിളിച്ച് പറഞ്ഞ് കഴിഞ്ഞ് വച്ചതാ… വൈശാഖേട്ടൻ ബിരിയാണി വാങ്ങിക്കോണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.. ”
“. അത് കൊണ്ട് ജോലിയില്ല.. നമ്മുക്ക് വർത്താനം പറഞ്ഞിരിക്കാം… ” ഗീതേച്ചിയുടെ വാ തോരാതെ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു…
ഒത്തിരി ദിവസങ്ങൾക്ക് ശേഷമാണ് ഇത്രയധികം സംസരിക്കുന്നതു…
പായസം കുടിച്ചു… “എനിക്ക് കുറച്ച് പായസം കൊണ്ടുപോകാൻ വേണം കേട്ടോ.. ശാരദമ്മയ്ക്ക് കൊടുക്കാൻ ” എന്ന് പറഞ്ഞു കൊണ്ടു തന്നെ വീണ്ടും പായസം എടുത്ത് കുടിച്ചു കൊണ്ടിരുന്നു…
എന്തോ ഈ അടപായസത്തിനോട് വല്ലാത്ത കൊതിയാ…
. ഞാനിങ്ങോട്ടു വരുന്ന ദിവസമെല്ലാം ഗീതേച്ചി അടപായസം ഉണ്ടാക്കി വക്കും…
വന്ന് കേറുമ്പോൾ തൊട്ട് പോകാനിറങ്ങുന്നത് വരെ ഇടയ്ക്കിടെ പായസം കഴിപ്പായിരിക്കും…
പായസം കഴിച്ചും വർത്താനം പറഞ്ഞും ക്ഷീണിച്ച് തുടങ്ങിയപ്പോൾ ഗീതേച്ചിയുടെ മടിയിൽ കിടന്നു…..
ഗീതേച്ചിയുടെ മടിയിൽ കിടക്കുമ്പോൾ മനസ്സ് തണുക്കും…
.. അമ്മ അടുത്തുണ്ടെന്ന് തോന്നും….
വെറുതെ കണ്ണടച്ച് കിടന്നു…
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
. ഗീതയുടെ മടിയിൽ കിടക്കുന്ന വീണയെ കണ്ടപ്പോൾ വൈശാഖൻ ശബ്ദമുണ്ടാക്കാതെ പൊതി മേശപ്പുറത്ത് വച്ചിട്ട് മുറിയിൽ പോയിരുന്നു…..
വീണ ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ ഗീത അവളെ മടിയിൽ നിന്ന് പതുക്കെ തലയണയിലേക്ക് കിടത്തി നെറ്റിയിൽ ഒരു ചുംബനം നൽകി..
. ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴെ വൈശാഖൻ വന്നൂന്ന് ഗീതയ്ക്ക് മനസ്സിലായിരുന്നു..
ഗീത മുറിയിലേക്ക് പോയപ്പോൾ വൈശാഖൻ അവിടെയാരെയോക്കെ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നത് കണ്ട് അടുത്തിരുന്നു…
“വീണയ്ക്ക് ഒരു ആലോചന ഒത്ത് വന്നിട്ടുണ്ട്… സംസാരിക്കട്ടെ” വൈശാഖൻ ചോദിച്ചപ്പോൾ ഗീത വീണയോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു…..
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ഇതേ സമയം ശരത്ത് നല്ല ജോലിയിലിരുന്നത് കൊണ്ട് വീണ പോയ തൊന്നും അറിഞ്ഞില്ല..
വീണ എടുത്തു തന്ന ഫയലല്ലാം നോക്കി കഴിഞ്ഞപ്പോഴേക്ക് ഒരുമണിയായി…
. ഫയൽ മാറ്റി വച്ച് കൊണ്ടുവന്ന ആഹാരം കഴിക്കാൻ വേണ്ടി എഴുന്നേറ്റു….
വീട്ടിൽ നിന്നും വരുന്ന ദിവസം ഉച്ചയ്ക്കത്തെ ആഹാരം അമ്മ തന്നു വിടും…
ഇന്ന് വീണയ്ക്കും ചേർത്ത് ഒരു പൊതിച്ചോറ് തന്നു വിട്ടിട്ടുണ്ട്…
.. വീണ ഇരിക്കുന്ന മുറിയിൽ ചെന്നപ്പോൾ കണ്ടില്ല…
ഇതെവിടെപ്പോയിന്ന് നോക്കിയപ്പോഴാണ് രജിസ്റ്ററിൽ ലീവ് എഴുതി വച്ചിരിക്കുന്നത് കണ്ടത്….
. എന്ത് പറ്റിയോ.. പോകുമ്പോൾ എന്താ പറയാഞ്ഞത് എന്ന് ഓർത്ത് നിന്നപ്പോഴാ ഒരു സുന്ദരി പെണ്ണ് കയറിവന്നത്…
.” ഞാൻ സിത്താര.. സേതുമാധവ് ഗ്രൂപ്പിന്റെ പാട്ട്ണർ കൃഷ്ണന്റെ മകൾ ” എന്നവൾ സ്വയം പരിചപ്പെടുത്തി…
” ഞാൻ ശരത്ത് ” എന്ന് പരിചയപ്പെടുത്താൻ തുടങ്ങിയതും … “അറിയാം ഹരീന്ദ്രൻ സർ പറഞ്ഞിരുന്നു”…അവൾ വലത് കരം എനിക്ക് നേരെ നീട്ടി. ഞാൻ തിരിച്ചുo… .. കുറച്ച് നേരം സംസാരിച്ചിരുന്നു….
സിത്താര വീണയെക്കുറിച്ച് ചോദിച്ചു…
” രാവിലെ വന്നിരുന്നു… പിന്നെ കണ്ടില്ല..
രജിസ്ട്രറിൽ ലീവാണെന്ന് മാർക്ക് ചെയ്തിട്ടുണ്ട് “….. ലീവാണെന്ന് എന്നോട് പറഞ്ഞില്ല ” എന്ന് ഞാൻ പറഞ്ഞു…
സിത്താരാ എന്തോ ആലോചിച്ചു…. പിന്നെയെന്തോ തിരഞ്ഞു…….
“ഓഫീസിന്റെ താക്കോൽ കാണുന്നില്ല ഞാൻ വീണയെ ഒന്നു വിളിക്കട്ടെ….. ഇവിടെ നെറ്റ് കവറേജ് കുറവാ ഞാൻ പുറത്ത് പോയിട്ട് വരാം ” എന്ന് പറഞ്ഞ് സിത്താരാ ഫോണുമായി പുറത്തേക്ക് പോയി….
ഞാൻ കഴിച്ച് കഴിഞ്ഞപ്പോഴാ തിരിച്ച് വന്നത്….
പിന്നെ ജോലി തുടർന്നു… അറിയാത്തതെല്ലാം പറഞ്ഞു തന്നു…. സിത്താരയ്ക്കറിയാത്തത് മാറ്റിവച്ചു വീണവരുമ്പോൾ ചോദിക്കാനായി…
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
ഫോണിന്റെ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ സമയം രണ്ട് മണി…
ചാടിയെഴുന്നേറ്റു..
എന്തൊരു ഉറക്കമായിപ്പോയി…
ഫോൺ എടുത്ത് നോക്കി…. സിത്താരയാണ്..
.. സേതുമാധവ് ഗ്രൂപ്പിന്റെ പാട്ണർ കൃഷ്ണൻ സാറിന്റെ മകൾ…
.. ഫോണെടുത്തു ചെവിയോട് ചേർത്തു പിടിച്ചു.
.. ” സ്വന്തം ഓഫീസാണെന്നാണോ വിചാരം..”
” ഓഫീസിന്റെ താക്കോൽ ഏൽപ്പിക്കാതെ കൈയ്യിൽ കൊണ്ടു നടക്കുന്നത് ഏത് ഉദ്ദേശത്തിലാണ്..”
“.. അഞ്ച് മണിയാകുമ്പോൾ താക്കോൽ ഇവിടെ എത്തിച്ചിരിക്കണം” എനിക്കെന്തെങ്കിലും മറുപടി പറയുന്നതിന് മുന്നേ സിത്താര ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തിരുന്നു…..
ബാഗിൽ നോക്കിയപ്പോൾ ശരിയാണ് ഓഫീസിന്റെ താക്കോൽ ബാഗിലുണ്ട്.
… ശ്ശൊ ഇനിയിപ്പോൾ ഉടനെ ഇറങ്ങണം രണ്ട് മണിക്കൂർ യാത്രയുണ്ട് ഓഫീസിലേക്ക്…
ബസൊക്കെ കിട്ടി അങ്ങ് ചെല്ലുമ്പോഴേക്ക് ഒരു സമയമാകും..
.. സിത്താരയുടെ വായിന്ന് ഇനിയും കേൾക്കേണ്ടി വരും…
. വേഗം ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങിയപ്പോഴേക്കും ചേച്ചി പ്ലേറ്റിൽ ബിരിയാണി വിളമ്പി മുറിയിൽ നിൽക്കുന്നുണ്ട്….
“ഗീതേച്ചി എനിക്കുള്ളതും കൂടി ചേച്ചി കഴിച്ചോട്ടോ…. ഞാൻ ഓർക്കാതെ ഓഫീസിലെ താക്കോലുo എടുത്താണ് വന്നത്….. ”
“… എനിക്കിപ്പോൾ ഇറങ്ങിയാലേ സമയത്തിന് അങ്ങ് എത്താൻ പറ്റു” എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ ഒരുരുള വായിൽ വച്ചു തന്നു…
ഹൊ എന്താ മണം…. രുചി…. ഇനിയിത് കഴിച്ചിട്ടേ പോകുന്നുള്ളു…
ബാക്കി വരുന്നത് പോലെ വരട്ടെ” എന്ന് പറഞ്ഞ് ഞാൻ പ്ലേറ്റ് വാങ്ങി മേശയിൽ വച്ച് കസേരയിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.
. പത്ത് മിനിറ്റ് കൊണ്ട് പ്ലേറ്റു കാലിയാക്കി…
കഴിച്ച് കഴിഞ്ഞ് മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് ഗീതേച്ചിയും വൈശാഖേട്ടനും ഒരു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്നതാണ്…
ഞാനൊന്ന് ചിരിച്ച് കാണിച്ചിട്ട് പ്ലേറ്റുമെടുത്ത് അടുക്കളയിലേക്ക് നടന്നു…
. പ്ലേറ്റുകഴുകി വച്ച് തിരിഞ്ഞപ്പോൾ ഗീതേച്ചി എന്റെ അടുത്ത് നിൽക്കുന്നു.. തൊട്ട് പുറകിലായി വൈശാഖേട്ടനും..
അവൾക്കെന്തോ എന്നോട് പറയാനുണ്ടെന്ന് തോന്നി….
“എന്താ ഗീതേച്ചി പറയാനുള്ളേ വേഗം പറ.. എനിക്കിറങ്ങാൻ സമയമായി “.. വൈശാഖേട്ടാ ബിരിയാണി അടിപ്പൊളി” ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു….
“നിനക്ക് ഒരു ആലോചന വന്നിട്ടുണ്ട് എന്ന് വൈശാഖേട്ടൻ പറഞ്ഞു…
ഏട്ടനോട് സംസാരിക്കാൻ പറയാട്ടെ…….”ഗീതേച്ചി എന്നെ പ്രതീക്ഷയോടെ നോക്കി…
” എന്നെ നേരത്തെ കുടുക്കാൻ നോക്കണ്ട… ഞാൻ കുറച്ച് കാലം കൂടെ ഫ്രീയായിട്ടിങ്ങനെ നടക്കട്ടെ.. ”
“.. പിന്നെ പുതിയ കടമ കൂടിയുണ്ട്…. ഗീതേച്ചിയുടെ പ്രസവം….”
”. അതൂടെ കഴിയട്ടെ…… അച്ഛന്റെയും അമ്മയുടെ സ്ഥാനത്ത് നിന്ന് ഗീതേച്ചിയുടെ കാര്യങ്ങൾ എനിക്ക് നോക്കണം.. അത് കഴിഞ്ഞ് ധൈര്യമായി വിവാഹം ആലോചിച്ചോളു…. “.
ഞാൻ പറയുന്നത് കേട്ട് എന്ത് പറയണമെന്നറിയാതെ വൈശാഖേട്ടൻ എന്നെ നോക്കി…….. ഗീതേച്ചി അടുക്കളയിലേക്ക് പോയി….
” എന്നെ സ്വന്തം ഏട്ടനായി തന്നെ കരുതണം…
എന്റെ ഉത്തരാവാതിത്വമല്ലെ വീണയെ വിവാഹം കഴിച്ചയക്കേണ്ടത് ” എന്ന് വൈശാഖേട്ടൻ പരിഭവത്തോടെ പറഞ്ഞു..
” ഞാൻ കാരണം ഗീതേച്ചിക്കും കുടുംബത്തിനും ഒരു ബുദ്ധിമുട്ടും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട് “എന്നെയോർത്ത് വിഷമിക്കണ്ട ഏട്ടാ…
എല്ലാം സമയമാകുമ്പം നടക്കും” എന്ന് ഞാൻ വൈശാഖേട്ടനോട് പറഞ്ഞു
അപ്പോഴേക്ക് ഗീതേച്ചി ഒരു പാത്രത്തിൽ പായസം കൊണ്ടു തന്നു… ഞാൻ ബാഗിൽ വച്ചു വേഗം യാത്ര പറഞ്ഞിറങ്ങി….
..ബസ്സിൽ കയറുമ്പോൾ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത സിത്താരയുടെ മുഖം കൺമുന്നിൽ തെളിഞ്ഞു വന്നു..
തുടരും
Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹