Tuesday, January 21, 2025
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

നോവൽ:  ❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1 ❤️
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

***

“പാറു.. അപ്പു… റെഡി ആയില്ലേ നിങ്ങള്…..”

ഉമ്മറത്ത് നിന്നും ഗൗരി വിളിച്ചു ചോദിച്ചു…

“ദാ വരുന്നു അമ്മേ…”

പാറു പതിയെ പടികള് ഇറങ്ങി താഴേക്കു വന്നു. പിന്നാലെ തന്നെ ഒരു ചെറിയ ബാഗും തോളിൽ ഇട്ടു ദേവും വന്നു…

പാറു ഗൗരിക്ക് അടുത്തേക്ക് വന്നു… അപ്പോഴേക്കും ദേവ് കൈയ്യിൽ ഉള്ള ബാഗ് കാറിന്റെ ഡിക്കിയിലേക്ക് വച്ചു…

“അപ്പു എവിടെ അമ്മേ…”

ഭദ്രൻ ചോദിച്ചു…

“അകത്തു ഉണ്ട് മോനേ… എങ്ങോട്ടും വരുന്നില്ല എന്ന വാശിയില് ആണ് മോള്… നീ തന്നെ ഒന്ന് പറയ് മോനേ..”

ഗൗരി പറഞ്ഞു…

“വരുന്നില്ല എന്നോ.. അങ്ങനെ അവള് പറഞ്ഞോ…ഞാനൊന്നു കാണട്ടെ അവളെ..

ഭദ്രൻ ദേഷ്യത്തോടെ പറഞ്ഞു..

“ഏട്ടാ… വേണ്ടാ.. അവളോട് ദേഷ്യപ്പെട്ടു ഒന്നും പറയല്ലേ.. പാവം ഇന്നലെത്തെ സംഭവത്തിന്റെ സങ്കടത്തിൽ ആണ്..”

പാറു അവന്റെ കൈയ്യിൽ പിടിച്ചു തടഞ്ഞു..

” അതേ മോനേ.. അപ്പോഴത്തെ ദേഷ്യത്തില് അഭി അങ്ങനെ പറഞ്ഞത് ആണെങ്കിലും എന്റെ കുട്ടിക്ക് അത് നന്നായി വേദനിച്ചു… ആര്ക്കും ഒരു ഭാരമാവാൻ അവള്ക്കു വയ്യാ എന്നാണ് പറയുന്നത്… ”

ഉമ്മറത്തേക്ക് വന്ന ദേവി സാരി തലപ്പ് കൊണ്ട് കണ്ണീര് തുടച്ച് കൊണ്ട് പറഞ്ഞു..

“ഞാനൊന്നു കാണട്ടേ അവളെ.. വഴക്ക് പറയാന് ഒന്നുമല്ല.. ”

അതും പറഞ്ഞു ഭദ്രൻ അകത്തേക്ക് പോയി..

അപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്…

എല്ലാവരുടെയും ശ്രദ്ധ കാറിലേക്ക് നീണ്ടു…

ഡ്രൈവർ സീറ്റില് നിന്നും സാം പുറത്ത് ഇറങ്ങി.. പിന്നില് നിന്നും ജോയും.. പിന്നാലെ കോഡ്രൈവർ സീറ്റില് നിന്നും അഭി പുറത്തേക്ക് ഇറങ്ങി…

” അഭി… നീ രാത്രി തന്നെ തിരുവനന്തപുരത്തേക്ക് പോകും എന്ന് പറഞ്ഞിട്ട് പോയില്ലേ…”

ദേവ് അതിശയത്തോടെ ചോദിച്ചു..

“ഇല്ല ദേവ് അതല്ലേ അതിശയം.. ഇന്നലെ രാത്രി പോകണമെന്ന് പറഞ്ഞു ഇറങ്ങിയതാണ് ഇവന്..കൂട്ടത്തിൽ എന്റെ ബൈക്ക് എടുത്തു പോയതാണ്.. അത് റെയിൽവേ സ്റ്റേഷനിൽ ഏല്പിച്ചു പൊയ്ക്കോളാം എന്ന് പറഞ്ഞതാണു… ”

സാം ചിരിയോടെ പറഞ്ഞു..

” എന്നിട്ട് പിന്നെ എന്ത് പറ്റി..”

ദേവ് സംശയത്തോടെ അഭിയെ നോക്കി…

“പിന്നെ കണ്ടു രാത്രി തന്നെ എന്നെ വിളിക്കുന്നു… ഇച്ചായ… വണ്ടിയില് നിന്നും ഒന്ന് വീണു.. എന്നും പറഞ്ഞിട്ട് ”

സാം പറഞ്ഞു കഴിഞ്ഞതും ദേവ് അഭിക്ക് അരികിലേക്ക് ഓടി…

“എന്നിട്ട് നിനക്ക് വല്ലതും പറ്റിയോ അഭി.. എവിടുന്നാ അപകടം ഉണ്ടായത്… എങ്ങനെയാ നീ വീണത്..”

ദേവ് അവനെ അടിമുടി നോക്കി കൊണ്ട് ചോദിച്ചു..

” ഇല്ല.. ഇല്ല ഏട്ടാ.. എനിക്ക് ഒന്നുമില്ല.. ചെറിയ പോറൽ ഉണ്ട്.. അത്രയെ ഉള്ളു.. വേറെ കാര്യമായി ഒന്നും പറ്റിയില്ല..”

അഭി അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

” അതാണ് ദേവ് എനിക്കും അതിശയം.. വണ്ടിക്ക് ഒരു പോറലും ഇല്ല.. ഇവന്റെ കൈയ്ക്ക് ചെറിയ ചതവ് ഉണ്ട്… പിന്നെ കാലില് ഒക്കെ ചെറുതായി തൊലി പോയിട്ടുണ്ട്… ഇവന് വണ്ടിയില് നിന്നും വീണത് ആണെന്ന് എനിക്ക് ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല..”

സാം അതിശയത്തോടെ പറഞ്ഞു…

ദേവ് വിശ്വാസം വരാത്തത് പോലെ അഭിയെ നോക്കി…..

” ആഹ്.. ഡ്രൈവ് ചെയ്യാൻ പറ്റില്ല ഒറ്റയ്ക്കു.. അപ്പൊ പിന്നെ നിങ്ങളുടെ കൂടെ തന്നെ പൊയ്ക്കോ എന്ന് ഞാന് ആണ് പറഞ്ഞത് ഇവനോട്.. അതല്ലേ നല്ലത്..”

അഭിയുടെ തോളില് തട്ടി കൊണ്ട് സാം പറഞ്ഞു..

ജോ അപ്പോഴേക്കും ഉമ്മറത്തേക്ക് കയറി…

“നിങ്ങളും കയറി വാ.. എന്തായാലും ഇവര് എല്ലാരും ഇറങ്ങാൻ തുടങ്ങുക ആയിരുന്നു… ”

മാധവന് എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു..

അഭിക്ക് എല്ലാവരെയും അഭിമുഖീകരിക്കാൻ പ്രയാസം തോന്നി…

“ഇല്ല അങ്കിള്.. ഞാ.. ഞാനിവിടെ നിന്നോളാം.. പോകാൻ ആയല്ലോ..”

അഭി അകത്തേക്ക് കയറാൻ മടിച്ചു കൊണ്ട് പറഞ്ഞു..

” മോനേ.. ഇന്നലത്തെ സംഭവം ഓര്ത്തു മോന് ഇങ്ങോട്ട് കയറാതെ നില്ക്കരുത്.. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ.. എല്ലാരും അത് വിട്ടു. ഇവിടെ ആര്ക്കും മോനോട് ഒരു വിരോധവുമില്ല.. ”

മാധവന് മുറ്റത്തേക്ക് ഇറങ്ങി വന്നു അഭിയുടെ കരം ഗ്രഹിച്ച് കൊണ്ട് പറഞ്ഞു…

“അത് പിന്നെ.. ഐ ആം സോറി അങ്കിള്.. പെട്ടെന്ന് വന്ന ദേഷ്യത്തില് പറഞ്ഞതാണ്… ആരും കണ്ടിട്ടില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത ആള്ക്കാര് ആണ് ചുറ്റും..”

അഭി പെട്ടെന്ന് പറഞ്ഞു നിർത്തി…

ദേവും സാമും പരസ്പരം ഒന്ന് നോക്കി…

അഭി പറഞ്ഞതിന്റെ പൊരുള് രണ്ടാൾക്കും മനസ്സിലായില്ല….

“അറിയാം അഭി.. പക്ഷേ തല്കാലം അവിടെ അങ്ങനെ ഒരു അവസ്ഥ അല്ലായിരുന്നല്ലോ… അപ്പു വെള്ളത്തിലേക്ക് വീണത് അല്ലെ… ”

ഗോപി അവനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു…

അഭി എന്ത് പറയണം എന്ന് അറിയാതെ നിന്നു.. തനിക്ക് നേരെ നീളുന്ന സംശയത്തിന്റെ കണ്ണുകളെ അവന് കാണുന്നുണ്ടായിരുന്നു..

” അഭി.. മോനേ… നീ ഇങ്ങു വാ.. ”

ഉമ്മറത്ത് നിന്നും ഗൗരി വിളിച്ചു…

മടിച്ചു മടിച്ചു ആണ് അഭി ഉമ്മറത്തേക്ക് കയറി വന്നത്…

*********

“അപ്പു.. നീ എവിടെയാ..”

ഭദ്രൻ അപ്പുവിനെ വിളിച്ചു കൊണ്ട് മുറിയിലേക്ക് കയറി…

അവിടെ ബെഡ്ഡിൽ ചാരി കിടക്കുകയായിരുന്നു അപ്പു…

” നീയെന്താ അപ്പു കിടക്കുന്നത്….”

ഭദ്രൻ അവള്ക്കു അരികില് ആയി ഇരുന്നു കൊണ്ട് ചോദിച്ചു…

“ഏട്ടാ.. അത്.. എഴുന്നേറ്റു ഇരിക്കാൻ പറ്റുന്നില്ല.. ഭയങ്കര വേദന ആണ് അപ്പൊ… ഇന്നലെ വീൽചെയർ വെള്ളത്തിൽ വീണു നശിച്ചു പോയില്ലേ.. ഇനി പുതിയത് വാങ്ങിയാലേ ശരിക്ക് ഇരിക്കാൻ പറ്റു… ”

അപ്പു കണ്ണീരോടെ പറഞ്ഞു…

“അപ്പു… ഏട്ടൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ… നീ പഴയത് പോലെ ആകും… വൈകാതെ തന്നെ ”

ഭദ്രൻ അവളുടെ ആത്മ വിശ്വാസം കൂട്ടാൻ പറഞ്ഞു…

” വേണ്ട ഏട്ടാ.. നടക്കാത്ത കാര്യങ്ങള് പറയണ്ട. ഞാൻ ഇനി എഴുന്നേൽക്കാൻ ഒന്നും പോണില്ല.. എനിക്ക് അറിയാം..”

അപ്പു എഴുന്നേറ്റ് ചാരി ഇരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു….

” ചുമ്മാ അതും ഇതും പറയണ്ട അപ്പു.. നിനക്ക് എഴുന്നേറ്റു നടക്കാനും പറ്റും നിന്റെ ആഗ്രഹം പോലെ ലോകം അറിയപ്പെടുന്ന ഒരു നര്ത്തകി ആകാനും പറ്റും… പക്ഷേ അതിന്‌ നീ ഇപ്പൊ എന്റെ കൂടെ വന്നേ പറ്റുള്ളൂ… അതില് ഒരു മാറ്റവും ഇല്ല..”

ഭദ്രൻ അവളെ ഇരിക്കാൻ സഹായിച്ച് കൊണ്ട്‌ അവസാന വാക്ക് എന്നോണം പറഞ്ഞു..

” അത് വേണ്ട ഏട്ടാ.. ചികിത്സ ഇവിടെ നിന്നും ആവാലോ… അവിടെ അത്രയും ആള്ക്കാരുടെ ഇടയില് സ്വയം എണീറ്റു നിൽക്കാൻ കൂടി പറ്റാത്ത ഞാന് എന്ത് ചെയ്യാൻ ആണ്.. അവര്ക്കും കൂടി അത് ബുദ്ധിമുട്ട്‌ ആവും.. അത്രയെ ഉള്ളു.. ”

അപ്പു പിന്നെയും കെഞ്ചി നോക്കി…

“നീ ആരെയാ ഭയക്കുന്നത് അപ്പു.. നിന്റെ ഈ അവസ്ഥ നാളെ ഞങ്ങളില് ആര്ക്കും വരാം.. ഇത് നിന്റെ കുറ്റം അല്ല.. പിന്നെ നിന്നെ നോക്കുന്നതു അവിടെ ആര്ക്കും ഒരു ബുദ്ധിമുട്ട് അല്ല.. ഞാൻ ഇങ്ങോട്ട് വരുമ്പോള് അവിടെ എല്ലാരും പറഞ്ഞത് എന്താണെന്ന് അറിയുമോ…

വരുമ്പോ കൂടെ നീയും ഉണ്ടാവണം എന്ന്.. പാറുവിനെ പോലെ തന്നെ എന്റെ അനിയത്തി ആണ് നീയും.. അവളെ പോലെ തന്നെയാണ് മംഗലത്ത് വീട്ടില് ഉള്ളവര് നിന്നെയും കാണുന്നത്‌… നീ ഇല്ലാതെ എനിക്ക് അങ്ങോട്ട് പോകാൻ ആവില്ല..നീ വന്നേ പറ്റുള്ളൂ.. ഇല്ലെങ്കില് ഞാനും പോണില്ല.. ”

ഭദ്രൻ മുഖം വീർപ്പിച്ച് തിരിഞ്ഞു ഇരുന്നു…

” ഏട്ടാ.. ഇങ്ങോട്ട് നോക്കു.. പ്ലീസ്.. എന്നാലും എന്റെ വരവ് എല്ലാര്ക്കും ഇഷ്ടം ആയില്ലെങ്കിലോ.. ”

അപ്പു ദൈന്യതയോടെ അവനെ വിളിച്ചു..

” നീ ആരുടെ കാര്യമാണ് പറഞ്ഞത് എന്ന് എനിക്ക് അറിയാം.. അഭിയെ കുറിച്ച് ഓര്ത്തു നീ വേവലാതിപ്പെടണ്ട… അവന് അങ്ങനെ ആണ്.. പെട്ടെന്ന് നിന്നെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടപ്പോൾ ഉള്ള ദേഷ്യത്തില് പറഞ്ഞു പോയതാണ്… നിനക്ക് വല്ലതും പറ്റി പോയാലോ എന്ന പേടി.. അത്രയെ ഉള്ളു.. അല്ലാതെ നിന്നെ മനഃപൂര്വ്വം വേദനിപ്പിക്കാന് പറഞ്ഞത് ആവില്ല.. അവന് ഒരു പാവം ആണ്.. ”

ഭദ്രൻ അവളുടെ തലയിൽ തഴുകി…

” ഇനി ഏട്ടന്റെ മോള് ഒന്നും പറയണ്ട… ഏട്ടന്റെ നോട്ടക്കുറവ് കൊണ്ടാണ് എന്റെ മോള് ഇന്ന് ഈ അവസ്ഥയില് കഴിയേണ്ടി വന്നത്..

അത് കൊണ്ട് തന്നെ നിന്നെ പഴയ പടി ആക്കാന് ഉള്ള ഉത്തരവാദിത്തവും എനിക്ക് തന്നെയാണ്.

പാറു ദേവിന്റെ കൂടെ സന്തോഷമായി കഴിയുന്നത് പോലെ എന്റെ അപ്പുവും അവളുടെ രാജകുമാരന്റെ കൂടെ സന്തോഷത്തോടെ കഴിയുന്നത് എനിക്ക് കാണണം… അതിനു നീ ഇന്ന് എന്റെ കൂടെ വരുന്നു..

ഞാൻ ദേവിയമ്മയെ ഇങ്ങോട്ട് വിടാം.. മോള് വേഗം റെഡി ആയി വാ.. ”

അവളുടെ കവിളിൽ തട്ടി കൊണ്ട് അവന് പുറത്തേക്ക് നടന്നു…

അപ്പുവിന്റെ ചുണ്ടില് ഒരു വരണ്ട പുഞ്ചിരി വിടര്ന്നു…

ഭദ്രൻ ഉമ്മറത്തേക്ക് ചെല്ലുമ്പോള് അവിടെ മാധവന്റെ സഹോദരങ്ങളും അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നു.. പാറു എല്ലാവരോടും യാത്ര പറയുകയാണ്…

അവന് ദേവിയോട് അപ്പുവിനെ ഒരുക്കാൻ പറഞ്ഞു..

അതിനിടയില് ആണ് അവന് അഭിയെ കണ്ടത്…

“ഭദ്രാ… ഞാനും പാറുവും അപ്പുവും അഭിയും എന്റെ കാറിൽ വരാം.. അഭിക്ക് ഇന്നലെ എന്തോ ചെറിയ അപകടം.. അവന് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട്..

നീ അപ്പച്ചിയെയും മാമനെയും കൂട്ടി നിന്റെ കാറിൽ വന്നോളൂ… അതാവും നല്ലത്…”

ദേവ് പറഞ്ഞു… ഭദ്രൻ എതിര്പ്പ് ഒന്നും പറഞ്ഞില്ല.. അവന് അവന്റെ ബാഗ് ഒക്കെ എടുത്തു കാറിലേക്ക് വച്ചു..

” അമ്മേ.. ഞാൻ പോയാൽ അമ്മയും അച്ഛനും പിന്നെയും ഒറ്റയ്ക്കു ആവില്ലേ… ”

ദേവി അപ്പുവിന്റെ തലമുടി വൃത്തിയായി കെട്ടി കൊടുക്കുകയായിരുന്നു… അതിനിടയില് ആണ് അപ്പുവിന്റെ ചോദ്യം…

അവര് ഒന്നും പറഞ്ഞില്ല..

“പറയ് അമ്മേ.. ഞാൻ പോയാല് അച്ഛനും അമ്മയ്ക്കും സങ്കടം ആവില്ലേ… ”

അപ്പു വീണ്ടും ചോദിച്ചു…

” എന്റെ മോള് എവിടെ ആണെങ്കിലും സന്തോഷമായി ഇരുന്നാല് മതി.. അതിൽ കൂടുതൽ എന്താണ് വേണ്ടത് ഞങ്ങൾക്ക്…”

അകത്തേക്ക് വന്ന മാധവന് ആണ് മറുപടി പറഞ്ഞത്…

“അതേ മോളേ.. പതിനെട്ട് വര്ഷം നിന്നെ പിരിഞ്ഞു ഇരുന്നത് ആണ് ഞങ്ങള്..

മക്കളുടെ സന്തോഷത്തിനു അപ്പുറം ഞങ്ങൾക്ക് വേറെ എന്താണ്…

എന്റെ പാറുവും അപ്പുവും ഒരേ വീട്ടില് ആണെന്ന് ഉള്ള സമാധാനം ഉണ്ട് ഞങ്ങൾക്ക്…

ഇവിടെ കിട്ടുന്നതിലും നല്ല ട്രീറ്റ്മെന്റ് അവിടെ കിട്ടും എന്ന് അല്ലെ എല്ലാരും പറഞ്ഞത്..

അപ്പൊ പിന്നെ ഇതാണ് ശരി.. എന്റെ മോള് ഇനി ഈ പടി കയറുന്നത് പൂര്ണ ആരോഗ്യവതി ആയിട്ട് ആവണം.. “.

ദേവി അവളുടെ നെറുകയില് ചുംബിച്ചു കൊണ്ട്‌ പറഞ്ഞു…

” അതേ മോളേ.. അന്യര് ഒന്നും അല്ലല്ലോ. അവിടെ എന്റെ മോള് ഏറ്റവും സന്തോഷവതിയായിരിക്കും എന്ന് അച്ഛന് ഉറപ്പുണ്ട്… പിന്നെ കാണാന് തോന്നുമ്പോള് ഒക്കെ ഞങ്ങൾ അങ്ങ് ഓടി വരും… പിന്നെന്താ.. എന്റെ മോള് ഹാപ്പി ആയിട്ട് ഇരിക്കണം… കേട്ടല്ലോ..”

അവളുടെ കൈയ്യിൽ കൈകൾ ചേര്ത്തു പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു…

” മാധവേട്ടാ… മോള് റെഡി ആയി.. ഇനി കാറിൽ കയറ്റണം.. വീൽചെയർ ഇന്നലെ വെള്ളത്തിൽ വീണു മോശമായി പോയല്ലോ… ഇനിയിപ്പൊ പുതിയത് ഒന്ന് വാങ്ങേണ്ടി വരും.. തല്കാലം മോളെ കാറിലേക്ക് ഒന്ന് കയറ്റണം.. ”

ദേവി സങ്കടത്തോടെ പറഞ്ഞു..

“അതിനെന്താ ഞാന് എടുത്തു കയറ്റാം.. മോള് വാ.. ”

മാധവന് പറഞ്ഞു..

” വേണ്ട അങ്കിള്.. ഞാൻ എടുത്തോളാം… അങ്കിളിന് ബുദ്ധിമുട്ട് ആവും… ഞാൻ എടുത്തോളാം… എനിക്ക് ഇത് ശീലം ആണ്.. ”

മുറിയിലേക്ക് കയറി വന്ന ഭദ്രൻ പറഞ്ഞു…

അവന് തന്നെ അപ്പുവിനെ താങ്ങി എടുത്തു ഉമ്മറത്തേക്ക് നടന്നു..

” ഇന്നത്തെ കാലത്ത് സ്വന്തം കൂടപ്പിറപ്പുകൾ പോലും പരസ്പരം ഇത്രയും സ്നേഹിക്കില്ല അല്ലെ ദേവി.. നമ്മുടെ മോള് ഭാഗ്യം ചെയ്തവൾ ആണ്.. ഇങ്ങനെ ഒരു ആങ്ങളയെ അവള്ക്കു കിട്ടിയല്ലോ…”

മാധവന് നിറകണ്ണുകളോടെ ദേവിയെ ചേര്ത്തു പിടിച്ചു…

ഭദ്രൻ അപ്പുവിനെ എടുത്തു കൊണ്ട് വരുന്നത് എല്ലാവരും കണ്ണീരോടെ ആണ് നോക്കി നിന്നത്..

അഭി അവന് ദേവിന്റെ കാറിന്റെ പിറകിലെ ഡോര് തുറന്ന് കൊടുത്തു…

അവന് അപ്പുവിനെ സീറ്റിലേക്ക് ചായ്ച്ചു ഇരുത്തി..

അഭി അവനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും അവന് ഒറ്റയ്ക്കു തന്നെ എല്ലാം ചെയ്തു..

അഭി അവളെ തന്നെ നോക്കുകയായിരുന്നു.. അപ്പു ആകട്ടെ അവനെ ശ്രദ്ധിക്കാന് പോയില്ല…

അഭിക്ക് നിരാശ തോന്നി…

“എന്റെ മക്കളെ നോക്കിക്കോളണേ ഗോപി… പാറുവും അപ്പുവും എനിക്ക് ഒരുപോലെയാണ്… നോക്കണം രണ്ട് പേരെയും..”

മാധവന് സങ്കടത്തോടെ ഗോപിയോട് പറഞ്ഞു..

“ചെ… എന്താടാ ഇത്.. അവര് എന്റെ മക്കളും കൂടി അല്ലെ… നീ പേടിക്കേണ്ട.. നമ്മുടെ പഴയ അപ്പു ആയിട്ട് അവളെ ഞാന് നിന്റെ മുന്നില് നിര്ത്തും.. ഇത് എന്റെ വാക്ക് ആണ്.. ”

ഗോപി അയാളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

പാറുവും ബാക്കി ഉള്ളവരും എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി.. അവളും അപ്പുവിന്റെ കൂടെ പിറകില് കയറി..

” സാമേ.. അവന്മാരുടെ വല്ല വിവരവും അറിഞ്ഞാല് പറയണം നീ… ബാക്കി പിന്നെ… ”

സാമിനെ മാറ്റി നിർത്തി കൊണ്ട്‌ ദേവും ഭദ്രനും പറഞ്ഞു…

സാം പുഞ്ചിരിയോടെ തലയാട്ടി…

ദേവും അഭിയും മുന്നില് ഇരുന്നു.. ദേവ് ആണ് ഡ്രൈവ് ചെയ്തത്..

ഭദ്രന്റെ കാറിൽ അവനും ഗൗരിയും ഗോപിയും കയറി..

യാത്രയില് ഉടനീളം അപ്പുവും പാറുവും ദേവും സംസാരിക്കുകയായിരുന്നു…

അഭിക്ക് ആകെ വീർപ്പുമുട്ടൽ തോന്നി…

ഇടയ്ക്കു അപ്പു പാറുവിന്റെ വയറ്റിൽ കൈ വച്ചു കുഞ്ഞുങ്ങളുടെ അനക്കം ഒക്കെ നോക്കുന്നുണ്ടായിരുന്നു…

“നീ എന്താടാ മസില് പിടിച്ചു ഇരിക്കുന്നത്..”

ദേവ് ഡ്രൈവ് ചെയ്യുന്നതിന് ഇടയില് ചോദിച്ചു…

“ഒന്നുമില്ല ഏട്ടാ..”

അഭി ഒഴിഞ്ഞു മാറി…

എങ്കിലും അപ്പുവിനോട് ഒരു സോറി പറയാൻ അവന് ആഗ്രഹം ഉണ്ടായിരുന്നു..

അവള് ആകട്ടെ അതൊന്നും കണ്ടതായി നടിച്ചില്ല…

ക്ഷീണം കാരണം അപ്പുവും പാറുവും പെട്ടെന്ന് ഉറക്കം പിടിച്ചു….

*********

“മോളേ സീതേ.. നിങ്ങള് പോകാൻ റെഡി ആയില്ലേ ഇനിയും.. ”

ഉമ്മറത്ത് നിന്നും മേനോന് വിളിച്ചു ചോദിച്ചു..

“ഇറങ്ങുകയാണ് അച്ഛാ…”

ജയന്ത് ഷർട്ടിന്റെ സ്ലീവ് മടക്കി വച്ച് കൊണ്ട് പുറത്തേക്ക്‌ വന്നു…

“രുദ്രയും ദക്ഷയും എവിടെ.. ഇന്ന് കണ്ടില്ല രണ്ടാളെയും…”

മേനോന് അകത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

” അവര് ഇന്ന് നേരത്തെ പോയി അച്ഛാ… ഇന്ന് എന്താണാവോ അടുത്ത പുകില് ഉണ്ടാക്കാൻ പോകുന്നതു…”

സീത പിന്നാലെ വന്നു കൊണ്ട് പറഞ്ഞു..

“അതിനു ഇപ്പൊ രുദ്ര പ്രശ്‌നം ഒന്നും ഉണ്ടാക്കാറില്ലല്ലോ മോളേ… ”

ദേവകിയമ്മ സങ്കടത്തോടെ പറഞ്ഞു…

“അത് ആണ് അമ്മേ പ്രശ്നം… പണ്ട് അവള് കാന്താരി ആയിരുന്നു.. പക്ഷേ ഇപ്പൊ വല്ലാതെ ഒതുങ്ങി പോയി.. എന്താ കാര്യം എന്ന് ഒരു പിടിയും ഇല്ല.. പഴയ പോലെ ചുറുചുറുക്കു ഇല്ല..

പണ്ടത്തെ പോലെ വഴക്ക് ഉണ്ടാക്കുന്നില്ല.. ആകെ ഒരു മൗനം… ”

ജയന്ത് വിഷമത്തോടെ പറഞ്ഞു..

“എന്താണാവോ എന്റെ കുട്ടിക്ക് പറ്റിയത്… ന്റെ ദേവി.. ”

ദേവകിയമ്മ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..

” പണ്ട് അവള് ഉണ്ടാക്കുന്ന പ്രശ്നം തീര്ത്താൽ മതിയായിരുന്നു അച്ഛാ.. ഇപ്പൊ അതില്ല.. പക്ഷേ പഠിത്തം ഉഴപ്പ് ആണ്… ബ്രില്ല്യന്റ് സ്റ്റുഡന്റ് എന്ന് പറഞ്ഞ ടീച്ചര്ഴ്സ് ഒക്കെ ഇപ്പൊ പരാതി പറച്ചില് ആണ്..അവളുടെ ചിന്ത മറ്റ് എവിടെയോ ആണ് എന്ന്…”

സീത കണ്ണീര് തുടച്ചു കൊണ്ട് പറഞ്ഞു..

” പക്ഷേ ഇത് ഇനിയും ഇങ്ങനെ വിട്ടാല് ശരിയാവില്ല മോനേ… അറിയാലോ ഭദ്രന് 29 വയസ്സു ആകാൻ പോകു ആണ്… അതിന് മുന്നേ അവന്റെയും ദക്ഷയുടെയും കല്യാണം നടത്തണം… പക്ഷേ കൂട്ടത്തിൽ രുദ്രയുടേതും വേണം എന്നാണ് എന്റെ ആഗ്രഹം.. അവര് ഇരട്ടകള് അല്ലെ…”

മേനോന് നെഞ്ച് തടവി കൊണ്ട് പറഞ്ഞു…

” അതേ മോനേ.. അഭിക്കും 27 വയസ്സു കഴിഞ്ഞു.. ഇത് കഴിഞ്ഞ് വേണം അവന്റെ കാര്യം നോക്കാൻ.. കുട്ടികൾ ഒക്കെ വലുതായി…. ”

ദേവകിയമ്മ നെടുവീര്പ്പിട്ടു കൊണ്ട് പറഞ്ഞു…

” നമുക്ക് വൈകിട്ട് സംസാരിക്കാം അച്ഛാ… നമുക്ക് നോക്കാം.. ഇനി അവള്ക്കു ആരെയെങ്കിലും ഇഷ്ടം ആണെങ്കിൽ അതും നോക്കാം…ഇനിയും വൈകിയാൽ ശരിയാവില്ല.. ”

ജയന്ത് പറഞ്ഞു…

മേനോന് ഒന്ന്‌ അമര്ത്തി മൂളി..

*********

” അല്ല… പൊന്നു മോള് ഇവിടെ സന്യാസിനി പാടി ഇരിക്കുകയാണോ… ഇന്നും ഫസ്റ്റ് പിരീഡ് ക്ലാസിലേക്ക് ഇല്ലേ ആവോ… ”

വാക മരത്തിന്റെ ചുവട്ടില് പൂക്കള് കയ്യിലെടുത്ത് ഇരിക്കുകയായിരുന്നു രുദ്ര… പെട്ടെന്ന് ശബ്ദം കേട്ടപ്പോൾ ആണ് അവള് ഞെട്ടി തല ഉയർത്തി നോക്കിയത്‌…

മുന്നില് ഇളിച്ചു കൊണ്ട് നില്ക്കുന്ന വര്ഷ…

” അല്ല മോളേ നീ ഇന്നും ഇവിടെ ഇരിക്കാൻ ആണോ ഉദ്ദേശം… ”

അവള് വീണ്ടും ചോദിച്ചു..

രുദ്ര മറുപടി ഒന്നും പറയാതെ ഒരു വരണ്ട ചിരി സമ്മാനിച്ചു…

“എന്താ മോളേ ചിരിക്ക് വോള്ട്ടേജ് പോരല്ലോ…”

വര്ഷ വീണ്ടും പൊട്ടിച്ചിരിച്ചു..

“രുദ്രേ.. നീ ഇതെന്ത് ഭാവിച്ച് ആണ്.. അച്ഛനും അമ്മയും അറിഞ്ഞാല് വലിയ പ്രശ്നം ആകുമെ… നീ മര്യാദയ്ക്ക് ക്ലാസിലേക്ക് വാ…”

അവള്ക്ക് പിന്നാലെ വന്ന ദക്ഷ പറഞ്ഞു…

“ഞാനില്ല ദക്ഷ.. നിങ്ങള് പൊയ്ക്കോ.. എനിക്ക് അയിത്തം കല്പിച്ച ആളുടെ ക്ലാസ് അല്ലെ… ഇനി ഞാന് അങ്ങോട്ട് ഇല്ല.. ബാക്കി എല്ലാ ക്ലാസിലും ഞാന് ഇരിക്കും.. പക്ഷേ ഇത് മാത്രം ഇല്ല… ”

രുദ്ര നിറഞ്ഞു വന്ന കണ്ണുകൾ മറച്ച് പിടിച്ചു കൊണ്ട്‌ ഉറച്ച സ്വരത്തില് പറഞ്ഞു…

” രുദ്ര.. പറയുന്നത് കേള്ക്കു.. ഞാൻ സംസാരിക്കാം പുള്ളിയോട് . നീ വാ… ”

ദക്ഷ കെഞ്ചി…

” ഇല്ലെടി.. പറ്റില്ല.. നിങ്ങള് പൊയ്ക്കോ.. ഞാൻ ലൈബ്രറിയിൽ കാണും… ”

ബാഗും കൈയ്യിൽ എടുത്തു രുദ്ര മുന്നോട്ട് നടന്നു…

(തുടരും)

©Minimol M

(ലെങ്ങ്ത്ത് കൂട്ടിയിട്ടുണ്ട്… തിരക്ക് കാരണം എഴുതാൻ പറ്റാത്ത അവസ്ഥയാണ്… പ്രോജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഒക്കെ ആയി… നല്ല തിരക്ക് ആയി അത് കൊണ്ട്.. ഒരുപാട് പേര് അഭിപ്രായം പറഞ്ഞു.. ലാസ്റ്റ് പാര്ട്ട് കമന്റ് ബോക്സ് നോക്കാൻ കൂടി പറ്റിയിട്ടില്ല.. ഇന്ന് വേണം നോക്കാൻ… ട്വിസ്റ്റ് അധികം ഒന്നുമില്ലട്ടോ . 😌.. ഞാൻ ആ പരിപാടി വിട്ടു…

തിരക്ക് ഒന്ന് കഴിഞ്ഞാല് ഡെയിലി തരാന് ശ്രമിക്കാം…

സ്നേഹപൂര്വം ❤️)

(തുടരും)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹