Sunday, December 22, 2024
Novel

❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 11

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

ഗംഗേ വാ.. പാറു…
കൈലാസ് വെപ്രാളത്തോടെ മുന്നോട്ട് കുതിച്ചു…
പിന്നാലെ തന്നെ ഗംഗയും ഓടി…

ലിഫ്റ്റിന് മുന്നിൽ എത്തി അവൻ ബട്ടൺ പ്രസ് ചെയ്തു..

“നാശം…”

അവൻ പിറുപിറുത്തു..

“എന്താ ഏട്ടാ… എന്ത് പറ്റി..”

അവന് പിന്നാലെ ഓടി എത്തിയ ഗംഗ പരിഭ്രാന്തിയോടെ ചോദിച്ചു..

“ഇത് ഓൺ ആവുന്നില്ല ഗംഗേ.. നീ വാ.. നമുക്ക് സ്റ്റെപ് വഴി പോകാം..”

അവൻ അവളുടെ കൈ പിടിച്ചു വലിച്ചു മുന്നോട്ട് ഓടി..

അവന് ഒപ്പം എത്താൻ അവള് കഷ്ടപ്പെട്ടു…

കയറിയിട്ടും കയറിയിട്ടും മുകളിൽ എത്താത്തത് പോലെ തോന്നി അവന്…

അരുതാത്തത് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചു ആണ് അവൻ ഓരോ സ്റെപ്പും കയറിയത്…

മൂന്നാം നിലയിലെ ജന്റ്സ് ഡ്രസ്സ് ഏരിയയിൽ എത്തി അവൻ ചുറ്റും നോക്കി..

“ഏട്ടാ.. എവിടെ.. പാറു ഏട്ടത്തി എവിടെ..”

അവന് പിന്നാലെ ഓടി എത്തിയ ഗംഗ അണച്ചു കൊണ്ട് ചോദിച്ചു..

“അറിയില്ല ഗംഗേ..വാ.. നോക്കാം..”

അവൻ കിതച്ച് കൊണ്ട് പറഞ്ഞു…

രണ്ടു പേരും അവിടെ മുഴുവൻ നോക്കി..

“എക്സ്ക്യുസ് മീ.. ഇവിടെ നേരത്തെ ഡ്രസ്സ് സെലക്ട് ചെയ്ത് കൊണ്ട് നിന്നിരുന്ന ഒരു പെൺകുട്ടി ഇല്ലെ.. ഒരു ഗർഭിണിയായ കുട്ടി.. അവരെ കണ്ടോ..”

കൈലാസ് അവിടെ നിന്നിരുന്ന ഒരു സെയിൽസ് ഗേളിനോട് ചോദിച്ചു…

“അവര് താഴേക്ക് വന്നല്ലോ സാർ… എല്ലാം പാക്ക് ചെയ്തു ബിൽ താഴേക്ക് അയക്കും. സോ അവര് താഴേക്ക് പോയല്ലോ..”

അവര് മറുപടി പറഞ്ഞു..

അത് കൂടി കേട്ടതോടെ കൈലാസ് ആകെ തളർന്നു.. ഒരു ആശ്രയമെന്നോണം അവൻ ഗംഗയുടെ കയ്യിൽ മുറുകെ പിടിച്ചു..

“ചിലപ്പോ ഏട്ടത്തി താഴെ ഉണ്ടാകും ഏട്ടാ.. നമ്മളെ കാണാഞ്ഞ് ടെൻഷൻ ആവുന്നുണ്ടാവും.. നമുക്ക് താഴേക്ക് തന്നെ പോയി നോക്കിയാലോ..”

ഗംഗ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

കൈലാസ് പ്രതീക്ഷയോടെ അവളെ നോക്കി..പിന്നെ താഴേക്ക് ഓടി..

ലിഫ്റ്റിന്റെ മുന്നിൽ എത്തിയപ്പോൾ അവനൊന്നു നിന്നു..

പിന്നെ ലിഫ്റ്റിന്റെ ബട്ടൺ പ്രസ് ചെയ്തു..

പതിയെ അത് തുറന്നു വന്നു..

“ഇത് ശരിയായോ ഏട്ടാ.. എന്തായാലും വാ.. ഏട്ടത്തി താഴെ കാണും..”

ഗംഗ അവന്റെ കൈ പിടിച്ചു ഉള്ളിലേക്ക് കയറി..

ലിഫ്റ്റിൽ നിക്കുമ്പോഴും ഓരോ സെക്കൻഡും ഓരോ യുഗം പോലെയാണ് കൈലാസിന് തോന്നിയത്..

ലിഫ്റ്റ് ഗ്രൗണ്ട് ഫ്ളോറിൽ എത്തിയപ്പോൾ അവൻ പുറത്തേക്ക് ഓടി.. വീണ്ടും ചുറ്റും നോക്കി…

“ആഹ്‌.. സാർ എവിടെ ആയിരുന്നു.. ഞാൻ എത്ര നോക്കി…”

ഫ്ളോർ മാനേജർ അവന് അരികിലേക്ക് ഓടി വന്നു കൊണ്ട് പരിഭ്രാന്തിയോടെ പറഞ്ഞു..

“അത്.. എന്റെ കൂടെ വന്ന…”

കൈലാസ് പറയുന്നതിന് മുന്നേ അയാള് പറഞ്ഞു.

“സാറിന്റെ കൂടെ വന്ന ആ കുട്ടിക്ക് വയ്യാതെ ആയി പെട്ടെന്ന്… പിന്നെ പെട്ടെന്ന് കണ്ടത് കൊണ്ട് അവര് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്… സാർ വേഗം അങ്ങോട്ട് ചെല്ല്‌…”

അയാള് ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

“പാറു.. അവൾക്ക് എന്താ പറ്റിയത്.. എത്.. എവിടേക്കാണ് കൊണ്ട് പോയത്..”

അവൻ ഞെട്ടലോടെ ചോദിച്ചു…

“സാറിനെ എനിക്ക് അറിയാമല്ലോ.. എത് കൊണ്ട് മംഗലത്ത് ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതി എന്ന് പറഞ്ഞു ഞാൻ..”

അയാള് പറഞ്ഞു..

“ആരാ.. ആരാ ഏട്ടത്തിയെ കൊണ്ട് പോയത്..എന്താ പറ്റിയത്..”

ഗംഗ അയാളോട് ചോദിച്ചു…

“അതൊക്കെ നമുക്ക് പിന്നെ നോക്കാം ഗംഗേ.. നീ ആദ്യം വാ..”

കൈലാസ് അവളുടെ കൈ പിടിച്ചു ഓടുകയായിരുന്നു…

അവന്റെ ഹൃദയമിടിപ്പ് കൂടി വരുന്നത് അവള് അറിഞ്ഞു..

“ഞാ.. ഞാൻ ഡ്രൈവ് ചെയ്യാം ഏട്ടാ… ഏട്ടൻ ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്താൽ ശരിയാവില്ല..”

ഗംഗ അവന്റെ കയ്യിൽ നിന്നും കീ വാങ്ങിക്കൊണ്ട് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു..

കൈലാസ് മറുത്തു ഒന്നും പറയാതെ കാറിലേക്ക് കയറി.. അവന്റെ മനസ്സ് അവിടെ ഒന്നും അല്ലെന്ന് അവൾക്ക് തോന്നി…
“ഒന്നും ഉണ്ടാവില്ല ഏട്ടാ. പേടിക്കാതെ..”
ഗംഗ അവന്റെ കൈയ്യിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“അതല്ല ഗംഗേ.. ദേവേട്ടൻ.. ഏട്ടൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല എനിക്ക്..

ഒരിക്കൽ നഷ്ടപെട്ടു എന്ന് തോന്നിയത് വീണ്ടും കണ്ടെത്തി കൊണ്ട് വന്നതാണ് ഏട്ടൻ…

ഇനി വീണ്ടും അങ്ങനെ വല്ലതും ഉണ്ടായാൽ..”

കൈലാസ് മുഖം പൊത്തി ഇരുന്നു..

അവൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഗംഗയ്ക്ക് മനസിലായി..

“ഒന്നും ഉണ്ടാവില്ല ഏട്ടാ.. ഒന്നും..”

ഗംഗ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. അവളുടെ മിഴികളും നിറഞ്ഞിരുന്നു..

കൈലാസ് കൊച്ചുകുട്ടിയെ പോലെ അവളുടെ കൈകളിൽ പിടിച്ച് കൊണ്ട് കരഞ്ഞു..

****

റൗണ്ട്സ് കഴിഞ്ഞ് തന്റെ മുറിയിൽ തിരിച്ച് എത്തിയത് ആയിരുന്നു ദേവ്..

അപ്പോഴാണ് അവൻ ടേബിളിൽ ഇരുന്ന ഫോൺ ശ്രദ്ധിച്ചത്…

പാറു പോയിട്ട് വിളിച്ചില്ലല്ലോ എന്ന് ഓർത്ത് ആണ് അവൻ ഫോൺ കയ്യിൽ എടുത്തത്..

അവളെ വിളിക്കാൻ വേണ്ടി നമ്പർ ഡയൽ ചെയ്യാൻ പോയപ്പോൾ ആണ് ജയന്തിന്റെ മിസ്ഡ് കോൾ അവൻ കണ്ടത്..

“12 മിസ്ഡ് കോൾസ് ഫ്രം ഇളയച്ഛൻ..”

ദേവ് പിറുപിറുത്തു..

അവൻ തിരിച്ച് വിളിക്കാൻ നോക്കിയപ്പോഴേക്കും ജയന്തിന്റെ കോൾ വന്നു…

“ഇളയച്ഛ… പറയ്.. ഞാൻ രൗണ്ട്സിൽ ആയിരുന്നു…”

ദേവ് വേപ്രാളത്തോടെ പറഞ്ഞു..

“ഏയ്.. പേടിക്കാൻ ഒന്നുമില്ല മോനെ… രുദ്ര ഒന്ന് വീണു.. തലയ്ക്ക് മുറിവുണ്ട്.. ഞങ്ങൾ ഒന്നു അങ്ങോട്ട് വരികയാണ്… അത് പറയാൻ വിളിച്ചത് ആണ്…”

ജയന്ത് പറഞ്ഞപ്പോൾ ദേവിന്റെ വെപ്രാളം കൂടി..

“വീണു എന്നോ
. എങ്ങനെ.. എവിടെ വച്ച്.. എന്നിട്ട് നല്ലോണം ഉണ്ടോ ഇളയച്ച… എത്താറായോ നിങ്ങള്…”

ദേവ് ഒറ്റ ശ്വാസത്തിൽ ചോദിച്ചു..

“ആഹ് മോനെ.. ഞങ്ങള് ദാ എൻട്രൻസിൽ എത്തി… ഞാൻ വരാം അങ്ങോട്ട്..”

അതും പറഞ്ഞു ജയന്ത് കോൾ കട്ട് ചെയ്തു..

ഫോൺ ടേബിളിൽ ഇട്ടു ദേവ് അക്ഷരാർഥത്തിൽ ഓടുകയായിരുന്നു..
****

“ഏട്ടാ… ഒന്ന് ദേവെട്ടനെ വിളിച്ചു പറഞ്ഞു കൂടെ.. അല്ലെങ്കിൽ ഏട്ടനും ടെൻഷൻ ആവും…”

ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ഗംഗ പറഞ്ഞു…

മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവള് തല തിരിച്ചു അവനെ ഒന്നു നോക്കി..

കൈലാസ് ഒന്നും കേട്ടില്ല എന്ന് അവൾക്ക് തോന്നി…

“ഏട്ടാ.. ഏട്ടാ..”
അവള് ഇടം കൈ കൊണ്ട് അവനെ തട്ടി വിളിച്ചു…

“ഇഹ്.. എന്താ..എന്താ ഗംഗേ.”

കൈലാസ് ഞെട്ടി അവളെ നോക്കി..

“എത് ലോകത്ത് ആണ് ഏട്ടാ.. ദേവേട്ടനെ ഒന്ന് വിളിച്ചു പറയാൻ ഞാൻ പറഞ്ഞത് കേട്ടോ..”

അവള് തല ചെരിച്ചു അവനെ നോക്കി കൊണ്ടു പറഞ്ഞു..

“ഇല്ല..ഇല്ല.. പറയാം… ഞാനിപ്പോ വിളിക്കാം…”

കൈലാസ് വെപ്രാളത്തിൽ പോക്കറ്റ് തപ്പി ഫോൺ കയ്യിലെടുത്തു…

“ദ സബ്സ്ക്രൈബർ യു ആർ ട്രൈയിങ് ടൂ റീച്ച് ഇസ് നോട് റസ്പ്പോണ്ടിങ് അറ്റ് തിസ് മൊമന്റ്…”

ഫോണിൽ കൂടി വന്ന സ്വരം അവനെ വീണ്ടും തളർത്തി..

“ഏട്ടൻ ഫോൺ എടുക്കുന്നില്ലല്ലോ ഗംഗേ.. എനിക്ക് ആകെ പേടിയാകുന്നു..”

കൈലാസ് പേടിയോടെ പറഞ്ഞു..

“പേടിക്കാതെ ഏട്ടാ.. നമ്മൾ വേഗം എത്തും അവിടെ..”

അവള് അവനെ സമാധാനിപ്പിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു..

****

കാർ പാർക്കിംഗ് ഏരിയയിൽ നിർത്തി ജയന്തും പിന്നാലെ ഹരിയും പുറത്തേക്ക് ഇറങ്ങി…

സീത മറുഭാഗത്ത് കൂടി ഇറങ്ങി രുദ്രയ്ക്ക്‌ അരികിലേക്ക് വന്നു..
“ഇറങ്ങി വാ മോളെ..”

സീത അവളെ പുറത്തേക്ക് വിളിച്ചു..

രുദ്ര പതിയെ പുറത്തേക്ക് ഇറങ്ങി ..

തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക്..

ഒരു ആശ്രയത്തിന്‌ എന്നോണം അവള് ചാരി നിന്നത് ഹരിയുടെ ദേഹത്തേക്ക് ആണ്..

ഹരി അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു…

പെട്ടെന്ന് തന്നെ രുദ്ര അവന്റെ കൈ തട്ടി മാറ്റികൊണ്ട് മുന്നോട്ട് നടന്നു…

ഹരി അവളു പോകുന്നത് വയ്യായമയോടെ നോക്കി നിന്നു..

“ഹരിയും വാ… മുറിവ് ഡ്രസ്സ് ചെയ്യണം..”

ജയന്ത് അവനെ അകത്തേക്ക് വിളിച്ചു കൊണ്ട് മുന്നോട്ട് നടന്നു..

***

“ദാ.. കുറേ നേരം ഫോൺ റിങ് എങ്കിലും ഉണ്ടായിരുന്നു.. ഇപ്പൊ ദാ അതും ഇല്ല.. ഫോൺ ഓഫ് ആണെന്ന്.. ഇവള് ഇതു എങ്ങോട്ട് പോയോ ആവോ. ”

ദക്ഷ പിറുപിറുത്തുകൊണ്ടിരുന്നു.
” നീ ടെൻഷൻ ആവാതെ ദക്ഷ… അവൾ അവിടെ എവിടെയെങ്കിലും കാണും നമുക്കൊന്നു നോക്കാം എന്തായാലും”

വർഷ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു…

ഇൻറർവെൽ ആയപ്പോൾ പുറത്തിറങ്ങിയതായിരുന്നു രണ്ടുപേരും…

“നമുക്ക് വാകമരച്ചോട്ടിൽ ഒന്ന് പോയി നോക്കിയാലോ ചിലപ്പോൾ അവിടെ കുത്തി ഇരിപ്പുണ്ടാവും.”

വർഷ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു.

“ആ കുഞ്ഞു ഇവിടെ നിൽക്കുകയായിരുന്നു അല്ലെ…ഞാൻ കുറെ നോക്കി ഒരു കാര്യം പറയാൻ… നോക്കിയിട്ട് കണ്ടില്ലല്ലോ..”

പ്യൂൺ ശങ്കരെട്ടൻറെ ശബ്ദം കേട്ടപ്പോഴാണ് രണ്ടുപേരും തിരിഞ്ഞു നോക്കിയത് …

“എന്താ ശങ്കരേട്ടാ കാര്യം..”
ദക്ഷാ ആകാംക്ഷയോടെ ചോദിച്ചു.

“അത് മോളെ രുദ്ര കുഞ്ഞ് പടിയിൽ നിന്ന് വീണു… മോളുടെ അച്ഛനുമമ്മയും കൂടി ഹോസ്പിറ്റലിൽ കൊണ്ടു പോയി…”

അതും പറഞ്ഞു അയാള് തിരിച്ച് നടന്നു..

“പടിയിൽ നിന്ന് വീണെന്നോ.. അവൾക്ക് എന്തോ കാര്യം ആയിട്ട് പറ്റിയിട്ടുണ്ട് എനിക്കിപ്പോൾ കാണണം അവളെ..”

ദക്ഷ കരഞ്ഞു കൊണ്ട് പറഞ്ഞു…

“നീ ടെൻഷൻ ആവാതെ.. നമുക്ക് നോക്കാം.. നിങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ആവില്ലേ.. അയാള് അത് അത് പറഞ്ഞില്ലല്ലോ… അല്ലേലും ആവശ്യമുള്ള കാര്യം ഒന്നുംപറയില്ല …”

വർഷ ദേഷ്യത്തോടെ പറഞ്ഞു..

” നീ എന്തായാലും വാ നമുക്ക് അയാളെ ഒന്ന് കാണാം… എവിടേക്കാണ് കൊണ്ടുപോയത് എന്ന് അറിയാമല്ലോ..”

ദക്ഷ അവളുടെ കയ്യും പിടിച്ചു സ്റ്റാഫ് റൂമിലേക്ക് ഓടി..

“ഒന്ന് പതുക്കെ ഓടടാ.. ഇല്ലെങ്കിൽ താനും വീണു മുറിവ് ആകും…”

കിരണിന്റെ ശബ്ദമാണ് അവളെ പിടിച്ചു നിർത്തിയത് ..

“സാറിന് അറിയോ രുദ്രയെ എങ്ങോട്ട് ആണ് കൊണ്ടുപോയത് എന്ന് …

അവള് ആകാംക്ഷയോടെ ചോദിച്ചു…

“നിങ്ങടെ ഹോസ്പിറ്റലിലേക്ക് തന്നെ … ഇയാളുടെ അച്ഛനും അമ്മയും ഹരി സാറും പോയിട്ടുണ്ട് കൂടെ…”

കിരൺ പറഞ്ഞു തീരുന്നതിനു മുന്നേ അവള് വർഷയുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നിരുന്നു..

ഓടുന്ന ദക്ഷയ്ക്ക് ഒപ്പം എത്താൻ അവള് പാട് പെട്ടു..

ദക്ഷ തന്നെ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്തു.. പോകുന്ന വഴി അവള് തന്നെ ഭദ്രനെ വിളിച്ച് കാര്യം പറഞ്ഞ്… അവർ നേരിട്ട് ഹോസ്പിറ്റലിൽ എത്താം എന്ന് പറഞ്ഞു…

****

രുദ്രയെയും കുട്ടി ജയന്തും സീതയും അകത്തേക്ക് വരുമ്പോഴേക്കും ദേവ് അവരെ നോക്കി പുറത്തേക്കു വന്നിരുന്നു…

“എന്താ മോളെ ഇത്.. സൂക്ഷിച്ച് നടക്കേണ്ടേ… മുറിവ് നല്ലോണം ഉണ്ടോ.. ബ്ലഡ് ഒരുപാട് പോയോ ഇളയച്ഛ..”

ദേവ് അവളെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു..

“ഇല്ല മോനെ.. ഹരി കണ്ടത് കൊണ്ട് ആണ്.. അല്ലെങ്കിൽ ചിലപ്പോ…പിന്നെ ഹരി പിടിച്ചത് കൊണ്ടു വല്യ മുറിവ് ഒന്നും ഉണ്ടായില്ല..”

ജയന്ത് ആശ്വാസത്തോടെ പറഞ്ഞു..

“എന്നിട്ട് ഹരി എവിടെ…”

ദേവ് പിന്തിരിഞ്ഞു കൊണ്ട് ചോദിച്ചു..

“ഇപ്പോ വരും മോനെ.. അവന്റെ കയ്യിൽ മുറിവ് ഉണ്ടു. ഇപ്പോ വരും.. നമുക്ക് അകത്തേക്ക് പോകാം..”

ജയന്ത് അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു..

“ശരി.. വാ.. ഞാൻ തന്നെ മുറിവ് ഡ്രസ്സ് ചെയ്യാം…”

ദേവ് അകത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു..

“ഡോക്ടർ.. ഡോക്ടർ…”
പെട്ടെന്നാണ് ഒരു നഴ്സ് അവർക്ക് അരികിലേക്ക് ഓടി വന്നത്…

“എന്താ സിസ്റ്റർ.. എന്തെങ്കിലും എമർജൻസി ഉണ്ടോ..”

ദേവ് ആകാംഷയോടെ ചോദിച്ചു..

“യെസ് ഡോക്ടർ.. ഒരു പേഷ്യൻറ് ഉണ്ട്.. ഗർഭിണിയും ആണ്..”

നഴ്സ് പരിഭ്രമത്തോടെ പറഞ്ഞു..

“എങ്കിലു ലീന ഡോക്ടറെ വിളിക്കുന്നത് അല്ലെ നല്ലത്..”

ദേവ് അവരോട് പറഞ്ഞു..

“ഇല്ല ഡോക്ടർ.. ലീന ഡോക്ടർ ഇന്ന് ലീവ് ആണ്..വരുമ്പോഴേക്കും വൈകും.. സർ വന്നാൽ മതി..”

അവര് പിന്നെയും പറഞ്ഞു..
“നീ ചെല്ലു മോനെ.. ഇവിടെ ആരേലും ഒക്കെ ഉണ്ടാവും.. നീ ചെല്ലു…”

എല്ലാവരും കൂടി അവനോടു പറഞ്ഞു..

ദേവ് രുദ്രയെ അവരെ ഏല്പിച്ചു ഐസിയുവിലേക്ക് നടന്നു…

“എന്ത് പറ്റിയത് ആണ് സിസ്റ്റർ..”

നടക്കുന്നതിന് ഇടയിൽ അവൻ ചോദിച്ചു..

“എന്തോ.. പാനിക് അറ്റാക്ക് ആണെന്ന് തോന്നുന്നു.. ഡോക്ടർ ഒന്നു നോക്ക്.. പെട്ടെന്ന്..”

അവര് പേടിയോടെ പറഞ്ഞ്..

“ദേവ് വേഗം അങ്ങോട്ടേക്ക് നടന്നു..

ഐസിയുവിന്റെ മുന്നിൽ ആയി വേവലാതി നിറഞ്ഞ മുഖവുമായി ഒരു യുവാവും യുവതിയും നിൽക്കുന്നത് അവൻ കണ്ടു…

“ഇവര് ആ കുട്ടിയുടെ കൂടെ വന്നവര് ആണ് ഡോക്ടർ…”

നഴ്സ് പറഞ്ഞു..

“എന്ത് പറ്റിയത് ആണ് ആ കുട്ടിക്ക്.. മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ..”

ദേവ് അവർക്ക് മുന്നിലേക്ക് നീങ്ങി നിന്നു കൊണ്ടു ചോദിച്ചു..

എന്ത് മറുപടി പറയണം എന്നു അറിയാതെ രണ്ടു പേരും പരസ്പരം നോക്കി..

“ലിഫ്റ്റിൽ കുടുങ്ങി പോയത് ആണ്…”

യുവാവ് എങ്ങനെയോ പറഞ്ഞു..

“ഓകെ.. ഞാൻ ഒന്ന് നോക്കട്ടെ…”

ദേവ് വാതിൽ തുറന്നു അകത്തേക്ക് നടന്നു..

പേരറിയാത്തൊരു ഭയം തന്നെ അലട്ടുന്നത് അവൻ അറിഞ്ഞു…

പതിയെ അവൻ അകത്തേക്ക് നടന്നു…

അകത്തു കിടക്കുന്ന രൂപത്തിലേക്ക് അവൻ ഒന്നേ നോക്കിയുള്ളു …

“പാറു….”

കണ്ണീരോടെ അവൻ അവൾക്ക് അരികിലേക്ക് ഓടി എത്തി…

(തുടരും) ©Minimol M

(ലെങ്ങ്ത് കുറവാണ്… ഫോൺ മാറി.. ഇതിൽ ആണെങ്കിൽ ടൈപ്പ് ചെയ്യാൻ എളുപ്പം അല്ല..പിന്നെ ഇനി പറ്റുന്ന പോലെ ഡെയ്‌ലി ഇടാം .കുറേ കാത്തിരുന്നു എന്ന് അറിയാം.. സോറി.. എന്റെ വർക് ലോഡ്‌ ആയിരുന്നു.. ഇപ്പോഴും ഉണ്ടു.. എന്നാലും പാതി ആശ്വാസം ആണ്.. കഥ കുറേ മറന്നു എന്ന് അറിയാം.. സോറി.. അപ്പോ നാളെ കാണാം..സ്നേഹപൂർവം ❤️)

metro matrimony
നിങ്ങളുടെ വിവാഹങ്ങൾ ഇനി ഞങ്ങളിലൂടെ നടക്കട്ടെ… വാട്‌സാപ്പിൽ ബന്ധപ്പെടൂ…

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹