Sunday, December 22, 2024
Novel

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

“രുദ്രേ… നീ ഇന്നും ക്ലാസ്സിലേക്ക് വരുന്നില്ലേ… ”

മരച്ചുവട്ടില്‍ ഇരുന്ന രുദ്രയോട് വര്‍ഷ ചോദിച്ചു…

“ഇല്ല.. ഫസ്റ്റ് അവർ തമ്പുരാന്റെ അല്ലെ…”

രുദ്ര താല്‍പര്യം ഇല്ലാത്തത് പോലെ പറഞ്ഞു..

“ഏയ്.. അങ്ങേരു ഇല്ലെടി ഇന്ന്.. ലീവ് ആണ്…”

വര്‍ഷ മങ്ങിയ മുഖത്തോടെ പറഞ്ഞു..

” എന്ത്.. എന്ത് പറ്റി.. ”

രുദ്ര വെപ്രാളത്തോടെ ചോദിച്ചു..

“അങ്ങേരുടെ കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേട്ടു.. ശരിക്ക് അറിയില്ല.. അങ്ങനെ ഒരു സംസാരം ഉണ്ട്… നീ വരുന്നുണ്ടെങ്കിൽ വാ….”

വര്‍ഷ പിന്തിരിഞ്ഞു നടന്നു കൊണ്ട് പറഞ്ഞു…

രുദ്രയുടെ മിഴികള്‍ നിറഞ്ഞ് ഒഴുകി..

പെട്ടെന്ന് ബോധോദയം വന്നത്‌ പോലെ അവള് വര്‍ഷയ്ക്ക് പിന്നാലെ ഓടി…

ഓടുന്നതിനിടയിൽ നിറഞ്ഞു വന്ന കണ്ണുകൾ അവള് തുടച്ചു..

” വര്‍ഷ… വര്‍ഷ… നിന്നോട് ആരാ പറഞ്ഞത് ഈ കാര്യം.. ”

വര്‍ഷയ്ക്ക് മുന്നില്‍ കിതച്ചു കൊണ്ട് ഓടി എത്തി അവള് ചോദിച്ചു..

“വേറെ ആര്.. നമ്മുടെ ബിബിസി… ആ രേഷ്മ.. അവള് പറയുന്നത് കേട്ടു.. പെണ്ണ് അവളുടെ ബന്ധത്തില്‍ ഉള്ളതു ആണെന്ന് എങ്ങാനും പറയുന്നത് കേട്ടു..”

വര്‍ഷ നിരാശയോടെ പറഞ്ഞു..

” രേഷ്..രേഷ്മ… അവള്.. എന്നിട്ട് സർ എന്ത് പറഞ്ഞു…”

രുദ്ര വെപ്രാളത്തോടെ ചോദിച്ചു..

“നീ എന്താടീ ഇങ്ങനെ ചോദിക്കുന്നത്.. നിന്റെ ചോദ്യം കേട്ടാല്‍ ഞാന്‍ ആണ് അങ്ങേരുടെ ബ്രോക്കര്‍ എന്ന് തോന്നുമല്ലോ.. ”

വര്‍ഷ അമ്പരപ്പോടെ ചോദിച്ചു..

“ആഹ്.. അത്.. അതല്ല… അങ്ങേരു സമ്മതിച്ചോ എന്ന് അറിയാൻ ആയിരുന്നു.. നമ്മുടെ സാര്‍ അല്ലെ..”

രുദ്ര ചമ്മൽ മറച്ചു വെച്ച് കൊണ്ട് പറഞ്ഞു..

” അങ്ങേരു സമ്മതിച്ചാലും ഇല്ലെങ്കിലും നമുക്ക് ന്താ… നമുക്ക് വായി നോക്കാൻ ഉള്ള ഒരാള് കൂടി നഷ്ടപ്പെട്ടു.. അത്ര തന്നെ.. ഇനിയിപ്പൊ ആ കിരണ്‍ സാര്‍ ആണ് ആകെ ഉള്ള പ്രതീക്ഷ.. ”

വര്‍ഷ മുന്നോട്ടു നടന്നു കൊണ്ട് പറഞ്ഞു..

“ആഹ്.. അല്ല നീ വരുന്നുണ്ടോ ക്ലാസ്സിലേക്ക്… ഉണ്ടെങ്കിൽ വാ.. ദക്ഷ അവിടെ കാത്തിരിക്കുന്നുണ്ടാവും…. ”

വര്‍ഷ തിരിഞ്ഞു നിന്ന് അവളോട് പറഞ്ഞു…

” ആഹ്.. നീ നടന്നോ.. ഞാൻ വന്നോളാം… എനിക്ക് ഒന്ന് വാഷ് റൂമിൽ പോകണം… ഞാൻ വേഗം വന്നോളാം…”

വിക്കി വിക്കി പറഞ്ഞു കൊണ്ട് രുദ്ര തിരിഞ്ഞു നടന്നു..

” ആഹ്.. നീ എന്തേലും ചെയ്.. ”

വര്‍ഷ ദേഷ്യത്തോടെ നടന്നു..

പീരീഡ് തുടങ്ങാൻ ഉള്ള സമയം ആയതു കൊണ്ട്‌ വാഷ് റൂമിൽ ആരും ഉണ്ടായിരുന്നില്ല…

രുദ്ര അത് വരെ അടക്കി പിടിച്ച കണ്ണീര് മുഴുവന്‍ അവിടെ കരഞ്ഞു തീര്‍ത്തു…

സങ്കടം കൊണ്ട് അവളുടെ കണ്ണുകള്‍ പിന്നെയും പിന്നെയും നിറഞ്ഞു വന്നു..

” കല്യാണം കഴിക്കാൻ പോകുവാണ് പോലും.. പോട്ടെ.. എനിക്കെന്താ… ഞാൻ ആരാ.. ആരെ വേണേലും കെട്ടട്ടേ.. ഞാൻ ആരാ.. വെറും സ്റ്റുഡന്റ്… അല്ലാതെ ആരാ…”

അവള് കണ്ണാടിയിലെ സ്വന്തം രൂപത്തിൽ നോക്കി പിറുപിറുത്തു.

കണ്ണീര് കാഴ്ചയെ മറച്ചു…

“എന്നാലും… ഒരിക്കല്‍ പോലും… എന്നോട് ഒരിത്തിരി പോലും സ്നേഹം തോന്നിയില്ലല്ലോ… ഇത്തിരി പോലും… അത്രയ്ക്ക് കൊള്ളില്ലേ എന്നെ… ഒരുപാട് നടന്നത് അല്ലെ.. ”

അവള് പിറുപിറുത്തു കൊണ്ട് ചുവരില്‍ ചാരി നിന്നു…

മൊബൈൽ ഫോണിന്റെ ശബ്ദം ആണ് അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയതു..

” ദക്ഷ കോളിങ്… ”

അവള് ഡിസ്പ്ലേയിൽ നോക്കി…

അവള്‍ക്കു ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല…

വീണ്ടും ഫോൺ റിംഗ് ചെയ്തു..

” ദക്ഷ കോളിങ്.”

രുദ്ര മുഖം അമര്‍ത്തി തുടച്ചു..

എന്നിട്ട് ഫോൺ എടുത്ത് കോൾ അറ്റന്റ് ചെയ്തു..

“ഹല… ഹലോ…”

രുദ്ര പറഞ്ഞു..

” നീ എവിടെയാ രുദ്രേ… വേഗം ക്ലാസിലേക്ക് വാ.. പീരീഡ് തുടങ്ങാൻ ആയി… വേഗം വാ…”

അവള്‍ക്കു എന്തേലും പറയാൻ പറ്റുന്നതിന് മുന്നേ ദക്ഷ ഇടയില്‍ കയറി പറഞ്ഞു..

“ഞാ.. ഞാൻ വരുവാണ്…”

രുദ്ര പറഞ്ഞു തീരുന്നതിന് മുന്നേ കോൾ കട്ട് ആയി..

രുദ്ര വെള്ളമെടുത്ത് മുഖം നന്നായി കഴുകി.. കൈയ്യിൽ ഇരുന്ന കർചീഫ് എടുത്തു മുഖം നന്നായി തുടച്ചു…

പിന്നെ പുറത്ത് ഇറങ്ങി… ക്ലാസ്സിലേക്ക് നടന്നു…

കരഞ്ഞു പോകാതിരിക്കാന്‍ അവള് പാടു പെട്ടു…

കാലുകള്‍ക്ക്‌ ബലം പോരെന്ന് തോന്നി അവള്‍ക്കു..

സെക്കന്‍ഡ് ഫ്ലോറിൽ ആണ് ക്ലാസ്..

തലയ്ക്ക് ഭാരം ഉള്ളതു പോലെ… തലയില്‍ ആകെ ഒരു മൂളല്‍…. രുദ്ര തലയ്ക്ക് കൈ കൊടുത്തു കൊണ്ട് തൂണിൽ ചാരി നിന്നു..

“തനിക്കു എന്താ വയ്യേ…”

പിന്നില്‍ ഒരു ശബ്ദം കേട്ട് അവള് തിരിഞ്ഞു നോക്കി…

“കിരണ്‍ സാര്‍…”

അത് പറയുമ്പോഴേക്കും അവള് കുഴഞ്ഞു വീണിരുന്നു..

ബോധം മറയുമ്പോള്‍ അവള്‍ക്ക് അരികിലേക്ക് ഓടി വരുന്ന രണ്ടു കാലുകൾ മാത്രമാണ് അവള് കണ്ടത്.

****

“ഇവള് ഇതെവിടെ പോയി വര്‍ഷേ… കാണാനില്ലല്ലോ…”

ദക്ഷ അക്ഷമയോടെ പുറത്തേക്ക് നോക്കി…

“ആവോ.. കുറച്ചു അധികം നേരം ആയല്ലോ… എവിടെ പോയി ആവോ… അല്ല ഈ പിരീഡ് സാറും വരുന്നില്ലേ.. ഹരി സാര്‍ ലീവ് ആയത് കൊണ്ട് വേറെ ആരാ ഈ പിരീഡ് വരുന്നത്‌..”

വര്‍ഷ പുറത്തേക്ക്‌ എത്തി നോക്കിക്കൊണ്ട് പറഞ്ഞു..

” സാര്‍ ലീവ് ആണെന്ന് നിനക്ക് ഉറപ്പാണല്ലോ അല്ലെ.. ഇല്ലെങ്കില്‍ രുദ്ര നിന്നെ കൊല്ലും.. ”

ദക്ഷ അവളെ കലിപ്പിച്ച് നോക്കി കൊണ്ട് പറഞ്ഞു..

” ആഹ്.. അത് പിന്നെ.. ദാ ഇവള്… ഈ രേഷ്മ… ഇവള് ഇന്നലെ എന്നോട് പറഞ്ഞത്…”

വര്‍ഷ മുന്നില്‍ ഇരുന്ന രേഷ്മയെ ചൂണ്ടിക്കാട്ടി..

” അല്ല എന്നിട്ട് കല്യാണം എന്തായി രേഷ്മേ.. സാര്‍ സമ്മതിച്ചോ കല്യാണത്തിന്.. ”

ദക്ഷ ആകാംഷയോടെ ചോദിച്ചു..

“അത് പിന്നെ.. എന്റെ ആന്റിയുടെ മോള് ആണ് പെണ്ണ്.. ഇന്നലെ ആന്റി ആണ് വിളിച്ചപ്പോള്‍ ആണ് ഈ കാര്യം പറഞ്ഞത്.. സാറിനെ കൊണ്ട് ഇന്ന് പെണ്ണ് കാണിക്കാൻ വരാം എന്ന് കിരണ്‍ സാര്‍ ആണ് പറഞ്ഞത് പോലും.. അങ്കിളും കിരണ്‍ സാറും നല്ല ഫ്രന്‍ഡ്സ് ആണ്.. ആ വഴിക്ക് വന്നതാണ്… ഇന്നിപ്പോ രാവിലെ വിളിച്ചപ്പോ ആന്റി പറഞ്ഞത് സാര്‍ താല്‍പര്യം ഇല്ലെന്ന് പറഞ്ഞു എന്നാണ്… സാര്‍ പെണ്ണ് കാണാന്‍ പോയില്ല എന്നാണ് ആന്റി പറഞ്ഞത്… ”

രേഷ്മ മടിയോടെ പറഞ്ഞു..

” അപ്പൊ കല്യാണം ഒന്നും ആയിട്ടില്ല അല്ലെ.. ”

ദക്ഷ അമ്പരപ്പോടെ പറഞ്ഞു..

” സുഭാഷ്… എന്റെ കാര്യം ഇന്നു തീർന്നു.. ഈശ്വരാ കീരിയും പാമ്പും ഇന്ന് ഒരുമിച്ച് ക്ലാസിൽ വന്നാൽ ഇവിടെ യുദ്ധം നടക്കും… എന്റെ ഗതി.. ഈശ്വരാ… ”

വര്‍ഷ തലയ്ക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..

” നിനക്ക് അങ്ങനെ തന്നെ വേണം.. ഇവള് എന്തോ പറഞ്ഞത് കേട്ട് അത് അവളോട് പറയാൻ പോയതു അല്ലെ… നീ തീർന്നു മോളേ.. രുദ്ര വന്നാൽ ഭദ്ര കാളി ആവും… ”

ദക്ഷ ചിരിയോടെ പറഞ്ഞു..

” എടി ദുഷ്ടേ…. ചിരിക്കല്ലേ… നീ അവളെ വിളിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞേ.. എന്റെ ആരോഗ്യത്തിന് അതാണ് നല്ലത്.. ”

വര്‍ഷ അവളുടെ കൈയ്യിൽ നുള്ളി കൊണ്ട് പറഞ്ഞു..

” എവിടെ.. വിളിച്ചിട്ട് കിട്ടണ്ടേ.. ഞാൻ നേരത്തെ വിളിച്ചത് അല്ലെ.. പിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല.. ഫോൺ ഓഫ് ആണ്.. ”

ദക്ഷ പുറത്തേക്ക്‌ ഏന്തി വലിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു..

” ഈ പെണ്ണ്… ഇതെവിടെ പോയോ ആവോ… ”

അവള് പിന്നെയും പിറുപിറുത്തു..

****

“രുദ്രേ… മോളേ കണ്ണ് തുറക്ക്… മോളേ… കണ്ണ് തുറക്ക്.. ”

മുഖത്ത് വെള്ളത്തുള്ളികള്‍ പതിച്ചതിന് ഒപ്പം പരിചിതമായ ഒരു ശബ്ദം കൂടി കേട്ടാണ് രുദ്ര പതിയെ സ്വബോധത്തിലേക്ക് വന്നത്..

അവള് കണ്ണുകൾ വലിച്ചു തുറക്കാന്‍ ശ്രമിച്ചു…

“മോളേ… കണ്ണ് തുറക്ക്.. അച്ഛനാണ് വിളിക്കുന്നത്.. കണ്ണ് തുറക്ക്… ”

ഇത്തവണ ജയന്തിന്റെ പരിഭ്രാന്തി നിറഞ്ഞ സ്വരം അവളുടെ കാതുകളിൽ പതിച്ചു…

അവള് കണ്ണ് വലിച്ചു തുറന്നു കൊണ്ട് മുകളിലേക്ക് നോക്കി…

മുകളില്‍ കറങ്ങുന്ന ഫാനിൽ നോക്കി അവള് ഇത്തിരി നേരം കിടന്നു..

” മോളേ.. രുദ്രേ.. എന്താ പറ്റിയത്… തല നല്ല വേദന ഉണ്ടോ… നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്തായാലും…”

അരികില്‍ ഉള്ള സീത വെപ്രാളത്തോടെ പറഞ്ഞു…

രുദ്ര പതിയെ തല ചെരിച്ചു നോക്കി..

നിറകണ്ണുകളോടെ നില്‍ക്കുന്ന അച്ഛനെയും അമ്മയേയും അവള് കണ്ടു..

അവള് പതിയെ നെറ്റി തടവി നോക്കി..

” ഹ്.. ശ്ശ്… ”

അവള് വേദനയോടെ കൈ പിന്‍വലിച്ചു…

” നല്ല വേദന ഉണ്ടോ മോളേ… ഏട്ടാ.. വണ്ടി എടുക്ക്.. നമുക്ക് എന്തായാലും ഹോസ്പിറ്റലിൽ പോയി വരാം ഒന്ന്…”

സീത വേദനയോടെ ഭർത്താവിനെ നോക്കി..

നെറ്റിയില്‍ ആയി കെട്ടിയിരിക്കുന്ന മുറിവിൽ അവള് ഒന്നുടെ വിരലോടിച്ചു… എന്തോ തുണി കൊണ്ട് ചുറ്റി കെട്ടിയിട്ടുണ്ട്…

അവള് ചുറ്റും നോക്കി…

” ആഹ്.. നമുക്ക് ഹോസ്പിറ്റലിൽ പോകാം.. ഞാൻ ആദ്യം ദേവിനെ വിളിച്ചു പറയട്ടെ… ”

ജയന്ത് ഫോൺ എടുത്തു കൊണ്ട് പിന്തിരിഞ്ഞു..

“ഹരി സാര്‍ വന്നത് കൊണ്ട് എന്റെ മോള് രക്ഷപെട്ടു… എങ്ങനെയാ നന്ദി പറയേണ്ടത് എന്ന് അറിയില്ല…”

സീത കണ്ണീരോടെ പറഞ്ഞു..

അപ്പോഴാണ് അവര്‍ക്കു പിറകിലായി നില്‍ക്കുന്ന ആളിലേക്ക് അവളുടെ നോട്ടം ചെന്നെത്തിയത്..

” ഹ.. ഹരി.. സർ..”

അവള് പിറുപിറുത്തു..

“സത്യമാണ് ആന്റി.. എന്നോട് സംസാരിച്ചു കഴിയുന്നതിനു മുന്നേ ആണ് രുദ്ര താഴേക്ക് വീണത്… സെക്കന്‍ഡ് ഫ്ലോർ അല്ലെ.. കാല് തെറ്റി താഴേക്ക് വീഴുകയായിരുന്നു… എനിക്ക് തന്നെ എന്താ ചെയ്യേണ്ടത്‌ എന്ന് അറിയില്ലായിരുന്നു…

അപ്പോഴാണ് ഹരി സാര്‍ ഓടി വന്നത്… സാര്‍ പിടിച്ചത് കൊണ്ട് ആള് താഴെ എത്തിയില്ല.. എന്നാലും ബാലൻസ് തെറ്റി നിലത്തേക്കു വീണത് കൊണ്ടാണ് നെറ്റി ഇടിച്ചു പൊട്ടിയത്.. എനിക്ക് ഇപ്പഴും ഓര്‍ക്കാന്‍ വയ്യാ.. ”

കിരണ്‍ അമ്പരപ്പോടെ പറഞ്ഞു…

” ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്‌.. ദേവ് ഉണ്ട് അവിടെ.. നമുക്ക് എന്തായാലും ഒന്ന് പോകാം… ”

അപ്പോഴേക്കും ജയന്ത് ഫോൺ വച്ച് അവര്‍ക്ക് അരികിലേക്ക് വന്നു..

” ഹരിയോട് ആണ് നന്ദി പറയേണ്ടത്… ഹരി ഇല്ലായിരുന്നെങ്കില്‍ എന്റെ മോള് ചിലപ്പോ.. നന്ദി ഉണ്ട് ഒരുപാട്…”

ജയന്ത് ഹരിയുടെ കൈകൾ ചേര്‍ത്തു പിടിച്ചു കൊണ്ട് പറഞ്ഞു..

” ഏയ്.. അതിന്റെ ആവശ്യം ഒന്നുമില്ല സാര്‍.. ഞാൻ കണ്ടപ്പോ…”

ഹരി വിക്കി വിക്കി പറഞ്ഞു…

“എന്തായാലും സാര്‍ ലീവ് ക്യാൻസലാക്കി വന്നത്‌ നന്നായി… ”

കിരണ്‍ പറഞ്ഞു..

രുദ്ര ഹരിയുടെ മുഖത്തേക്ക് തന്നെ നോക്കി..

അവന്റെ വെള്ള ഷര്‍ട്ടിൽ ആകെ ചോരക്കറ ആയിരുന്നു…

” അയ്യോ സാറിന്റെ ഷർട്ടും ഒക്കെ ചോര ആണല്ലൊ.. സാര്‍ ഒരു കാര്യം ചെയ്.. ഇന്നിനി ലീവ് എടുത്ത് പൊയ്ക്കോ… ഇതൊക്കെ മാറണ്ടേ… ഈ കോലത്തിൽ നിൽക്കാൻ പറ്റില്ലല്ലോ..”

ജയന്ത് പറഞ്ഞു..

“സാരമില്ല… ഞാൻ ഡ്രസ്സ് മാറി വരാം.. ഇവിടെ അടുത്ത് അല്ലെ..”

ഹരി പറഞ്ഞു..

“അല്ല സാറിന്റെ കൈയ്യും മുറിഞ്ഞിട്ടുണ്ടല്ലോ.. ചോര വരുന്നുണ്ട്.. ആ കമ്പിക്ക് തൊട്ടു മുറിഞ്ഞത് ആണോ… ”

അവന്റെ കൈയിലെ ചോര കറ ചൂണ്ടിക്കാട്ടി കൊണ്ട് കിരണ്‍ പറഞ്ഞു…

അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്..

കൈയുടെ ഭാഗത്ത് ഷർട്ടു കീറി പോയിട്ടുണ്ട്.. വീഴ്ചയില്‍ അരികില്‍ ഉണ്ടായിരുന്ന കമ്പിയിൽ കൊളുത്തി മുറിഞ്ഞത് ആണ്.. ഇത്രയും നേരം അത് ശ്രദ്ധിച്ചില്ല എന്നതാണ് സത്യം..

” ശരിയാണല്ലോ… ഒരു കാര്യം ചെയ്.. ഹരിയും ഞങ്ങളുടെ കൂടെ വാ.. മുറിവ് ഡ്രസ്സ് ചെയ്യാം.. കമ്പി കൊണ്ടത് അല്ലെ.. പിന്നെ പ്രശ്നം ആവണ്ട..”

സീത പറഞ്ഞു…

“ഏയ്.. അതിന്റെ ആവശ്യം ഇല്ലെന്നെ… ഞാൻ പോയിട്ട് ഫ്രഷ് ആയിട്ട് വരാം..”

ഹരി മടിയോടെ പറഞ്ഞു..

“വേണ്ട… താൻ എന്തായാലും വാ.. ഒരുമിച്ച് പോകാം.. ഇത് വച്ചോണ്ട് ഇരിക്കണ്ട… വാ.. ”

ജയന്ത് നിര്‍ബന്ധം പിടിച്ചു…

കാറിൽ സീതയ്ക്കു ഒപ്പം പിന്‍ സീറ്റില്‍ ആയിരുന്നു രുദ്ര.. അവള് സീതയുടെ ചുമലില്‍ ചാഞ്ഞു കിടന്നു കൊണ്ട് നിർവികാരതയോടെ പുറത്തേക്ക് നോക്കി…

ജയന്തിനൊപ്പം മുന്‍ സീറ്റില്‍ ഇരുന്ന ഹരി മിററിൽ കൂടി അത് കാണുന്നുണ്ടായിരുന്നു…

അവളുടെ ഭാവം അവനെ അസ്വസ്ഥനാക്കി…

****

“ഏട്ടത്തീ… കഴിഞ്ഞോ.. ഇനി എന്തേലും വാങ്ങാൻ ഉണ്ടോ..”

ഡ്രസ്സിംഗ് സെക്ഷനില്‍ നിന്നിരുന്ന പാറുവിനോട് ഗംഗ ചോദിച്ചു..

“ദാ.. ഇത് കൂടെ.. കഴിഞ്ഞു മോളേ…”

പാറു ആഹ്ലാദത്തോടെ ഒരു ഷര്‍ട്ട് കൂടെ കൈയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു..

“എന്റെ ഏട്ടത്തി… സത്യം പറയ്.. എന്താ കാര്യം… കുറേ നേരം ആയല്ലോ ഇത് തുടങ്ങിയിട്ട്… ഇതൊരു പാടു ആയല്ലോ…”

ഗംഗ അതിശയത്തോടെ ചോദിച്ചു…

“അതൊരു സസ്പെന്‍സ്… തല്‍കാലം എന്റെ മോള് അങ്ങോട്ട് ചെല്ല്.. പ്രിയതമന്‍ അവിടെ കാത്തിരുന്നു മുഷിഞ്ഞു കാണും.. ഞാൻ വന്നോളാം… ”

പാറു സ്നേഹത്തോടെ അവളുടെ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു..

” അയ്യോ.. അത് പറ്റില്ല.. ഏട്ടത്തിയെ ഒറ്റയ്ക്കു ആക്കി പോയാൽ കൈലാസ് ഏട്ടന്‍ എന്നെ കൊല്ലും.. നമുക്ക് ഒരുമിച്ചു താഴേക്ക് പോകാം.. ”

ഗംഗ പറഞ്ഞു..

” സാരമില്ല മോളേ.. നീ ചെല്ല്.. ഞാൻ വന്നോളാം.. ലിഫ്റ്റ് ഉണ്ടല്ലോ… എനിക്ക് ഒരു കാര്യം കൂടി വാങ്ങാന്‍ ഉണ്ട്.. അമ്മായിയുടെ കണ്ണില്‍ പെടാതെ നിങ്ങള്‍ക്ക് ഒരുമിച്ച് കിട്ടുന്ന ഇത്തിരി സമയം അല്ലെ.. മോള് ചെല്ല്..കൈലാസ് ഏട്ടന്‍ ചോദിച്ചാൽ ഞാൻ പറഞ്ഞോളാം.. ”

പാറു സ്നേഹത്തോടെ പറഞ്ഞു..

മനസ്സില്ലാ മനസ്സോടെ ഗംഗ താഴേക്കു നടന്നു…

പാറു ഒരു പുഞ്ചിരിയോടെ അടുത്ത സെക്ഷനിലേക്ക് നടന്നു.. ഓരോ സാധനങ്ങൾ എടുക്കുമ്പോഴും അവളുടെ മിഴികള്‍ സന്തോഷത്തിൽ വിടര്‍ന്നു…

എല്ലാം എടുത്തു പാക്ക് ചെയ്യാൻ പറഞ്ഞു അവള് ലിഫ്റ്റിന് അടുത്തേക്ക് നടന്നു..

ലിഫ്റ്റിന് മുന്നില്‍ നിന്ന് കൊണ്ട് അവള് ചുറ്റും നോക്കി.. അടുത്ത് എങ്ങും ആരുമില്ല.. ആരോ തന്നെ നോക്കുന്നത്‌ പോലെ അവള്‍ക്കു തോന്നി.. എന്തോ ഒരു പേടി അവളെ ബാധിച്ചു…

പതിയെ ലിഫ്റ്റ് തുറന്ന് വന്നു.. പാറു അതിലേക്ക് കയറി…

അവള് ഗ്രൌണ്ട് ഫ്ലോർ പ്രസ്സ് ചെയ്തു…

അരുതാത്തത് എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ അവള്‍ക്ക് തോന്നി..

പെട്ടെന്ന് ആണ് ലിഫ്റ്റിലെ ലൈറ്റ് ഓഫ് ആയതു.. ഒരു കുലുക്കത്തോടെ ലിഫ്റ്റ് നിന്നു…

പാറു പരിഭ്രാന്തിയോടെ ചുറ്റും നോക്കി.. ഒറ്റയ്ക്ക് ആണ്.. മറ്റാരും ഇല്ല കൂടെ…

ഫോണും ബാഗും കാറിൽ വെച്ച് പോന്ന നിമിഷത്തെ അവള് പഴിച്ചു…

“പ്ലീസ് ഹെല്പ്….”

അവള് പേടിയോടെ കരഞ്ഞു വിളിച്ചു..

വെപ്രാളത്തോടെ അവള് വയറിൽ പൊത്തി പിടിച്ചു…

****

“ഏട്ടന്‍ ഇവിടെ ആയിരുന്നോ… ഞാൻ എവിടെ എല്ലാം നോക്കി… ഫോൺ വിളിച്ചിട്ടും എടുത്തില്ലല്ലോ…”

ഗ്രൌണ്ട് ഫ്ലോറില്‍ നിന്നിരുന്ന കൈലാസിന്റെ അരികിലേക്ക് ഗംഗ നടന്നു…

“ഫോൺ.. ആഹ് ഇത്‌ സൈലന്റ് ആയി പോയി..ഞാൻ ശ്രദ്ധിച്ചില്ല..”

കൈലാസ് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊണ്ട്‌ പറഞ്ഞു…

” അല്ല ഇതെന്താ കടലാസ്… ”

ഫോൺ എടുക്കുന്നതിന് ഒപ്പം അവന്റെ പോക്കറ്റിൽ നിന്നും താഴേക്ക് വീണ ഒരു ചെറിയ കടലാസ് കഷണം കുനിഞ്ഞു എടുത്തു കൊണ്ട് ഗംഗ ചോദിച്ചു..

” എവിടെ.. നോക്കട്ടെ… ”

കൈലാസ് കൈനീട്ടി അത് വാങ്ങി.. അത് തുറന്ന് നോക്കി വായിക്കുന്തോറും അവന്റെ മുഖം വിളറി…

” ഗംഗ.. പാറു.. പാറു എവിടെ…”

അവന്‍ വിറയാർന്ന സ്വരത്തില്‍ ചോദിച്ചു…

“അത്‌ ഏട്ടത്തിക്ക് ഒറ്റയ്ക്കു എന്തൊക്കെയോ എടുക്കാൻ ഉണ്ടെന്ന് പറഞ്ഞു.. എന്നെ നിര്‍ബന്ധിച്ചു ഇങ്ങോട്ട് പറഞ്ഞു വിട്ടതാണ്.. എന്ത് പറ്റി ഏട്ടാ… എന്തേലും കുഴപ്പം ഉണ്ടോ… എന്താ അതിൽ..”

ഗംഗ വെപ്രാളത്തോടെ അവനെ നോക്കിക്കൊണ്ട് കടലാസ് കൈനീട്ടി വാങ്ങി…

“ടാര്‍ഗറ്റ് നമ്പര്‍ 1..പാർവതി വസുദേവ്… ❌ സേവ് ഹേർ ഈഫ് യു കാൻ… ”

ഗംഗ വിറയ്ക്കുന്ന സ്വരത്തില്‍ അത് വായിച്ചു..

” കൈലാസ് ഏട്ടാ… പാറു ഏട്ടത്തീ… ”

ഗംഗ ഒരു നിലവിളിയോടെ അവനെ നോക്കി…

” ഗംഗേ വാ.. പാറു… ”

കൈലാസ് വെപ്രാളത്തോടെ മുന്നോട്ടു കുതിച്ചു…

(തുടരും)

(മനഃപൂര്‍വ്വം വൈകുന്നത് അല്ല.. അപൂര്‍വരാഗം എഴുതുന്ന സമയത്ത് എനിക്ക് ഇത്രയും വര്‍ക്ക് ലോഡ് ഇല്ലായിരുന്നു.. 47 ദിവസവും മുടങ്ങാതെ ആണ് കഥ പോസ്റ്റ് ചെയ്തത്‌.. ഇതിപ്പൊ കോഴ്സ് അവസാനിക്കുന്ന സമയം ആണ്.. എഴുതാൻ സമയം കിട്ടുന്നില്ല.. ഒരു പാര്‍ട്ട് എഴുതാൻ 3 മണിക്കൂര്‍ എങ്കിലും മിനിമം വേണം.. എന്റെ ഈ തിരക്ക് ഒന്ന് കഴിയുന്നത്‌ വരെ കഥ പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ പറ്റില്ല.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഇത് കഴിഞ്ഞാൽ പിന്നെ മുടങ്ങാതെ കഥ തരും.. ഉറപ്പ്.. 😌… സ്നേഹപൂര്‍വം ❤️)

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 1

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 2

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 3

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 4

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 5

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 6

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 7

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 8

❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 9

അപൂർവ്വരാഗം എന്ന നോവലുകൾ എല്ലാ പാർട്ടും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹