Saturday, January 18, 2025
Novel

നല്ല‍ പാതി : ഭാഗം 2

നോവൽ

*******
എഴുത്തുകാരി: ധന്യ സുജിത്ത്‌

 

പ്രണയം സത്യമെങ്കില് അതു നമ്മളെ തേടിയെത്തിത്തും നമ്മള് പോലുമറിയാതെ… അതുകൊണ്ട്
തന്നെയാണ് അവളിന്ന് തന്റെ നല്ല പാതിയായി തന്റെ ചക്കിമോളുടെ അമ്മയായി തന്റെ കൂടെയുള്ളത്.

“എന്താ സഞ്ജു ലൈറ്റു പോലുമിടാതെ ഇത്ര ആലോചന…”

കുളി കഴിഞ്ഞു വന്നു
മുടി ചീകുന്നതിനിടയില് റൂമില് നിന്നവള് ചോദിച്ചു. അപ്പോഴാണ് അവന് ചിന്തയിൽ നിന്നുണര്ന്നത്.

“ഏയ് ഒന്നൂല്ല നന്ദൂ..നീയിങ്ങു വന്നേ..
ഒരു കാര്യം കാണിക്കാം…വായോ..”

“എന്താ..???”

“വാ..പറയാം..”

“ഉം..പറയ്..എന്താ..”

“അങ്ങോട്ടു നോക്കിക്കേ…”

ദൂരെ കാണുന്ന ഫ്രെയിം കാണിച്ചവന് പറഞ്ഞു. അവരുടെ ഫ്ലാറ്റിലെ ബാല്ക്കണിയില് നിന്നാല് കാണുന്ന ദുബായ് ഫ്രെയിമിന്റെ
വര്ണ്ണാഭമായ വൈദ്യുതാലങ്കാരം നോക്കിയങ്ങനെ നില്ക്കുമ്പോള് പിന്നിലൂടെ സഞ്ജു തന്നെ മുറുകെ പിടിക്കുന്നത് അവള്ക്കിഷ്ടമാണ്

“ഈ കളറില് എന്റെ നന്ദൂന് മത്തു പിടിപ്പിയ്ക്കുന്ന തരം സൗന്ദര്യാ… പിന്നെ കണ്ണെടുക്കാന് തോന്നത്തില്ല..” അവനവളുടെ ചെവിയിലായി പറഞ്ഞു.

“ഇന്നാകെ റൊമാന്സ് വാരി വിതറാണല്ലോ…എന്താടാ ചെക്കാ, കാര്യം പറ..??”

കണ്ണില് വന്ന നാണം ഒളിപ്പിച്ചു,
തന്നെ കെട്ടി പിടിച്ചു കഴുത്തിൽ മുഖം അമര്ത്തി നില്ക്കുന്ന അവനോടായവള് ചോദിച്ചു.

“ഇപ്പം പറയാട്ടോ…
കണ്ണടയ്ക്ക്…ഒരു നിമിഷം..”

“ദേ സഞ്ജൂ.. പറയണുണ്ടോ..??
ഞാനിപ്പം പിണങ്ങുവേ..”

“പിണങ്ങാതെടീ കാന്താരീ..
നീ കണ്ണടയ്ക്ക്..”

“ഉം..കണ്ണടച്ചു..ഇനി പറ..”

“ഇതെന്റെ മുത്തിന്..
ഇന്നത്തെ ദിവസം മറന്നോ നീ..”

കഴുത്തിലൊരു കൊച്ചു മാല ചേർത്തു വച്ചവന് പറഞ്ഞു.

“ഇന്ന് ഈ ലാവന്ഡര് കളര് നൈറ്റി ഇടാന് പറഞ്ഞിട്ടും എന്റെ ബുദ്ദൂസിന് കത്തിയില്ലേ…”

അവളെ തന്നിലേയ്ക്ക് തിരിച്ചു നിര്ത്തി കൊണ്ടവന് ചോദിച്ചു.

“ഈ ദിവസം മറന്നിട്ടൊരു ജീവിതമുണ്ടോ നന്ദൂന്..”

അതു പറയുമ്പോള് അവളുടെ കണ്ണുകള് നിറഞ്ഞൊഴുകുകയായിരുന്നു..

“എന്താ സഞ്ജൂ ഇത്..
അഞ്ചാറു മാസം മുന്നേ വെഡ്ഡിംഗ് ആനിവേഴ്സറിയ്ക്ക് എനിയ്കൊരെണ്ണം എടുത്ത് തന്നതല്ലേ..പിന്നെന്തിനാ ഇപ്പൊ ഒരെണ്ണം..”

“അത് പതിവുള്ളതല്ലല്ലോ..
ഇതല്ലേ നമ്മുടെ പതിവ്..
അതു അന്ന് പാര്ട്ടി നടത്തേണ്ടി വന്നതോണ്ട് ആ വിനുവും ശ്വേതയും കൂടി പറ്റിച്ച പണിയല്ലേ..
ഈ ദിവസം തനിക്ക് ഇതു തന്നില്ലെങ്കില് എനിക്കെന്തോ ഒരു മിസ്സിംഗ് ഫീല് ചെയ്യുടോ..അതാണ്..”

“ഇതു തന്നില്ലെങ്കില് എനിക്കു സഞ്ജുനോടുള്ള സ്നേഹം കുറയുമെന്നു കരുതിയോ അതോ ഈ ദിവസം ഞാൻ മറന്നു പോകുമെന്ന് കരുതിയോ… സഞ്ജൂ..”

“അങ്ങനെയല്ല ബുദ്ദൂസേ..”

“പിന്നെങ്ങനെയാ..പറ..”

പിണങ്ങി നില്ക്കുന്ന നന്ദുവിന്റെ മുഖം കയ്യിലെടുത്ത് നിറഞ്ഞൊഴുകുന്ന കണ്ണിലേയ്ക്കവന് നോക്കി നിന്നു.
അവന്റെ കണ്ണുകളിലെ പ്രണയം മുന്പുള്ളതിനേക്കാള് കൂടിയതായി അവള്ക്കു തോന്നി.
തന്നിലേയ്ക്കു ചേർത്തു നിര്ത്തി അവളുടെ നെറുകയില് ഒരു മുത്തം നല്കി. അവനില് നിന്ന് പരിഗണനയും സ്നേഹവും ആവോളം തനിക്കു ലഭിക്കുന്നുണ്ട്, തന്റെ സ്നേഹത്തേക്കാള് പതിന്മടങ്ങ് തന്നെ സഞ്ജു സ്നേഹിക്കുന്നുണ്ട്.
തന്നെ പോലെ ഒരാളെയാണോ സഞ്ജു അര്ഹിച്ചിരുന്നത്, ഒരിക്കലുമല്ല..ആ ചോദ്യങ്ങളെല്ലാം കണ്ണീരായി അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവളുടെ ചിന്തകള് കാടുകേറി തുടങ്ങിയെന്നു സഞ്ജുവിനു മനസ്സിലായി.

“നീയെന്തിനാ പെണ്ണേ കഴിഞ്ഞ കാര്യങ്ങൾ ഓര്ത്തു ഇപ്പോഴും വിഷമിയ്ക്കുന്നത്..”

“ശിലപോലെ മനസ്സിലുറച്ച പോയ കാര്യങ്ങള് എന്തിനാ സഞ്ജൂ ഓര്മ്മിക്കണത്. മറന്നെന്നു വിചാരിക്കുമ്പോഴേയ്ക്കും ഓര്മ്മിപ്പിയ്ക്കാനായി ഓടി വരില്ലേ…”

“പോട്ടെ, എന്റെ നന്ദു അതൊന്നും ഓര്ക്കാന് പോകണ്ട…
വിഷമം മാറ്റാന് ഞാനൊരു കൂട്ടം തരട്ടേ എന്റെ കാന്താരിപ്പെണ്ണിന്..”

തന്റെ മുഖം കയ്യിലെടുത്ത് ചുണ്ടുകള് സ്വന്തമാക്കാനായി വരുന്ന അവനെ തള്ളി മാറ്റി കൊണ്ടവള് റൂമിലേയ്ക്കോടി.

“കൊല്ലം ഇത്രയായിട്ടും എന്റെ കാന്താരിടെ നാണം മാറിയില്ലേ..??”

റൂമിലേയ്ക്കു കയറിയ അവളെ പിടിച്ചു ചുമരിലേയ്ക്കു ചേർത്തു നിര്ത്തി കൊണ്ടവന് ചോദിച്ചു.
മാറി പോകാനായി ശ്രമിക്കുന്തോറും അവന്റെകണ്ണിലെ പ്രണയം തന്നെ തിരികെ വിളിക്കുന്നതായി അവള്ക്കു തോന്നി.

അവന്റെതു മാത്രമായി മാറാന് അവനില് അലിഞ്ഞില്ലാതാകാന് അവളുടെ മനസ്സും തിടുക്കം കാട്ടി തുടങ്ങിയിരുന്നു. അതു മനസ്സിലാക്കിയെന്നോണമായിരുന്നു അവന്റെ ഓരോ നീക്കങ്ങളും.
അവന്റെ കൈകളുടെ കുസൃതി പരിധി വിട്ടു തുടങ്ങിയപ്പോള് അവള് സ്വയം ലൈറ്റ് ഓഫാക്കി. ആ ഇരുട്ടിലും അവളുടെ കഴുത്തിൽ അവനണിയിച്ച മാലയിലെ രത്നം തിളങ്ങുന്നുണ്ടായിരുന്നു.

“അമ്പടീ കാന്താരീ, മുഖത്തെ നാണം ഞാൻ കാണാതിരിയ്ക്കാനല്ലേ നീ ലൈറ്റണച്ചത്. അതു വേണ്ടാട്ടോ..എന്റെ പെണ്ണിന്റെ മുഖം എനിക്കു കാണണം…”

അതും പറഞ്ഞു സഞ്ജയ് റൂമിലെ ലൈറ്റ് ഓണാക്കി.

“നാണം കൊണ്ട് എന്റെ പെണ്ണ് ചുവന്നല്ലോ..നിന്റെ നാണം ഞാന് മാറ്റി തരാം..”

നാണം കൊണ്ട് ചുവന്നു തുടുത്ത അവളുടെ മുഖം അവന്റെ നെഞ്ചിൽ അമര്ത്തി നിന്നു നന്ദു..
ഷെല്ഫിലെ കണ്ണാടിയ്ക്കു മുന്നിലേയ്ക്ക് നീക്കി നിര്ത്തി കൊണ്ടവന് പിന്നിലൂടെ ചേർത്തു പിടിച്ച് അവളുടെ കഴുത്തില് അവന്റെ മുഖം അമര്ന്നിരുന്നു.

അവന്റെ പ്രണയം പരിധികള് ലംഘിയ്ക്കാന് തുടങ്ങിയപ്പോ അവള് അവന്റെ ചെവിയിലായി പറഞ്ഞു.

“ഇനിയെല്ലാം ഈ വെളിച്ചത്തില് മതീട്ടോ..”

ലൈറ്റണച്ചതിനു ശേഷം അവള് ബെഡ് ലൈറ്റിട്ടു.

ആ ഇരുണ്ട മഞ്ഞ പ്രകാശത്തില് അവന് അവളിലേയ്ക്ക് അലിഞ്ഞിറങ്ങി..എ. സി യുടെ തണുപ്പിലും ഇരുവരും ശരീരത്തിന്റെ ചൂട് പരസ്പരം അറിയുന്നുണ്ടായിരുന്നു.

എപ്പഴോ ഉറങ്ങിപ്പോയ ഇരുവരും ഉണര്ന്നത് പതിവിലും വൈകിയാണ്.
നന്ദു ചാടി എണീറ്റു. അല്ലെങ്കില് ചക്കി ഇന്നും വൈകും.
സഞ്ജു കൊണ്ടാകേണ്ടി വരും.

നന്ദു എണീറ്റ് പ്രാര്ത്ഥിച്ചു, സഞ്ജുവിനൊരു മുത്തം നല്കി ഫ്രഷാവാനായി ബാത്റൂമിലോട്ട് ഓടി. തിരികെ വന്നിട്ടും സഞ്ജയ് കിടക്കയില് തന്നെയാണ്.

“മടിയന് ഏണീറ്റില്ലേ ഇതുവരെ..”

“ഇന്നലത്തെ ഹാങ്ങോവറാ..തരാറുള്ളത് തന്നോ നീ..അപ്പൊ എണീയ്ക്കാം..”

“ഞാനൊക്കെ എണീറ്റപ്പഴേ തന്നു.. എനിക്കാ കിട്ടാത്തെ..”

“വേണെങ്കില് വാ..ഞാൻ തരാം..”

“അയ്യടാ..കൊഞ്ചാതെ വേഗംമോളെ എണീപ്പിയ്ക്ക്..വൈകല്ലേ..
അല്ലെങ്കില് മോന് സ്കൂളിൽ എത്തിക്കേണ്ടി വരുംട്ടോ…
ആ ശ്വേതയാണേല് കളിയാക്കാനായി ഒരു കാരണോം നോക്കിയിരിയ്ക്കാ..”

“നീ എണീപ്പിച്ചോ അല്ലെങ്കില് ഇന്നത്തെ ദിവസം തകരും..”
ചിരിച്ചു കൊണ്ടവന് പറഞ്ഞു.

“ആ..അതു ശരിയാ..
മോളെ..ചക്കീ..വേഗം എണീക്ക്..
സമയായിട്ടോ..”അവള്ക്കൊരു മുത്തം നല്കി എണീപ്പിച്ചു നന്ദു.

“തൊഴുതെണീറ്റു വായോ..
ഞാന് നാസ്തയുണ്ടാകട്ടെ..”

അതും പറഞ്ഞു അവള് അടുക്കള പണിയിലേയ്ക്കു തിരിഞ്ഞു.
എണീറ്റ പാടെ കൈകള് നിവര്ത്തി ചക്കി പ്രാര്ത്ഥിക്കുന്നതു കണ്ട് സഞ്ജയ് നോക്കിയിരുന്നു.

“അപ്പ തൊഴുതോ?? ഇല്ലല്ലേ..മടിയന്
തൊഴ് ഞാന് പറഞ്ഞു തരാം..”

“മോളൂട്ടി അപ്പയ്ക്കും കൂടി പ്രാര്ത്ഥിച്ചാ മതീട്ടോ..
വേഗാവട്ടെ..അല്ലെലെ ആ നന്ദു ഇപ്പം വരും..”

“കരാഗ്രേ വസതേ ലക്ഷ്മീ
കര മധ്യേ സരസ്വതീ
കര മൂലേതു ഗോവിന്ദാ
പ്രഭാതേ കര ദര്ശനം..

സമുദ്ര വസനേ ദേവീ
പര്വ്വതനസ്തന മണ്ഡലേ
വിഷ്ണു പത്നീ നമസ്തുഭ്യം
പാദ സ്പര്ശം ക്ഷമ സ്വമേ”

“ലോകാ സമസ്താ സുഖിനോ ഭവന്തു:”

തൊഴുതു കഴിഞ്ഞു സഞ്ജുന് മുത്തം നല്കി അടുക്കളയിലേയ്ക്കോടി നന്ദൂന്ന് വിളിച്ചോണ്ട്.

ഈ പ്രായത്തില് ചക്കി ഇത്രയും സ്പഷ്ടമായി ചൊല്ലുന്നത് അത്ഭുതമായിരുന്നു അവന്. തനിയ്ക്കിതൊന്നും ഇപ്പോഴും അറിയപോലുമില്ല..
ഇതെല്ലാം നന്ദുന്റെ പണിയാണ്.
ചക്കിയെ കൊണ്ട് ഇതെല്ലാം പഠിപ്പിയ്ക്കുന്നുണ്ടല്ലോ..സമ്മതിച്ചു കൊടുത്തേ പറ്റൂ..

ചക്കിയെ കുളിപ്പിച്ചു റെഡിയാക്കി താഴെ ബസ്സ് സ്റ്റേഷനില് കൊണ്ടാക്കാന് ഒരു യുദ്ധം കഴിയണം.

റെഡിയായപ്പഴേയ്ക്കും അമ്മു വിളി തുടങ്ങി..

“സഞ്ജൂസേ വേഗം വാ..ബസ്സ് മിസ്സാവേ..”

“വെയ്റ്റ് അമ്മു ചേച്ചീ.. വണ് മിനിറ്റ്
ഇപ്പം വരാം..”
ചക്കിയാണ് മറുപടി പറഞ്ഞത്.

“ഇത്രേം രാവിലെ സകൂളിലോട്ടോടുന്ന ഇവിടുത്തെ പിള്ളേര്..ഹോ നമ്മളൊക്കെ ഈ നേരത്ത് എണീറ്റിട്ടു പോലുമുണ്ടാകില്ല.അതൊരു കാലം..”

രണ്ടാളേം ഫ്ലാറ്റിനു താഴെയുള്ള ബസ്സ് സ്റ്റേഷനില് സഞ്ജു കൊണ്ടുചെന്നാക്കി തിരികെ നടക്കുമ്പോള് സഞ്ജു ഓര്ത്തു. റൂമില് എത്തിയപ്പോ അടുക്കളയില് തന്നെയാണ് നന്ദു..

“നന്ദൂട്ടീ..എനിക്ക് ഇന്ന് ലഞ്ച് വേണ്ടാന്ന് ഞാന് പറഞ്ഞിരുന്നില്ലേ..
യുദ്ധകാലാടിസ്ഥാനത്തില് ചെയ്യൊന്നും വേണ്ടാ..നീ പതിയെ ചെയ്താ മതി..”

“ഹൊ..ഇപ്പഴാ സമാധാനമായത്..
ഇന്ന് പോകാന് വലിയ തിരക്കൊന്നുമില്ലല്ലേ..
ഞാനതു മറന്നു..
അതാണ് ആശാൻ മടി പിടിച്ചു നടക്കുന്നത്. അല്ലെങ്കില് രാവിലെ എട്ടിന് ഫ്ലാറ്റില് നിന്നിറങ്ങി ഓടുന്ന മനുഷ്യനാ..പോയി കുളിച്ചു വായോ..ഭക്ഷണം കഴിയ്ക്കാം.”

ഭക്ഷണം കഴിച്ചു ജോലിക്കു പോകാനായി ഇറങ്ങുമ്പോള് അവള്ക്ക് നെറ്റിയിലൊരു മുത്തം നല്കിയാണവന് പോയത്.
കണ്ണില് നിന്നവന് മായുന്ന വരെ അവള് വാതിയ്ക്കല് തന്നെ ഉണ്ടായിരുന്നു. താഴെ പാര്ക്കിങ്ങിംഗില് വിനു കാത്തു നില്പുണ്ടാകും. രണ്ടാള്ക്കും ഒരേ കമ്പനിയിലാണ് ജോലി.അതിനാല് ഒരുമിച്ചാണ് പോക്കും വരവും..

നന്ദു പതിവു പണികളിലേയ്ക്കു തിരിഞ്ഞു.

“ഓഫീസിലെത്തുമ്പോള് പുതിയ ആളെത്തിക്കാണും.എങ്ങനെയുണ്ടാവുമോ എന്തോ..”

സഞ്ജയ് വിനുവിനോടായി പറഞ്ഞു.

“നിനക്കെന്താ പറ്റിയത്, സാധാരണ ഇങ്ങനെ ജോലി കാര്യത്തില്‍‍ ടെന്ഷന് അടിയ്ക്കാറില്ലല്ലോ..”
ഇപ്പൊ എന്താ ഒരു പുതുമ..

“ഏയ്..എന്തോ ഒരു പ്രോബ്ലം വരാന് പോകുന്ന പോലൊരു ഫീല്..”

കാര് പാര്ക്കിംഗില് എത്തിയതും എം.ഡി യുടെ മിസ്ഡ് കോള്..

“ആളെത്തി കാണും..ദേ മേനോൻ സര് വിളിയ്ക്കുന്നു.”

സഞ്ജയ് വിനുവിനോടായി പറഞ്ഞിട്ട് നടന്നു. കമ്പനി എം. ഡി യുടെ നാട്ടുകാരനായതു കൊണ്ടും കഴിഞ്ഞ ആറു വര്ഷമായി ആ കമ്പനിയില് നിന്ന് പോകാത്തതു കൊണ്ടും എം.ഡി യുടെ പ്രിയപ്പെട്ട സ്റ്റാഫുകളില് ഒരാളാണ് സഞ്ജയ്. ദുബായില് വന്നതിനു ശേഷം ഇത് രണ്ടാമത്തെ കമ്പനിയാണ്.പിന്നീട് മാറിയിട്ടില്ല.
ലിഫ്റ്റ് ഉപയോഗിക്കാതെ രണ്ടാം നിലയില് എത്തുമ്പോള് എം.ഡി യുടെ മുറിയില് നിന്ന് സംസാരം കേള്ക്കുന്നുണ്ടായിരുന്നു. അതില് നിന്ന് ആളെത്തിയെന്ന് സഞ്ജുവിന് മനസ്സിലായി.

“മെ എൈ കമിന് സര്,”

“കമിന് സഞ്ജയ്, താന് എത്തിയിരുന്നോ??
എത്തിയില്ലാന്നു കരുതി ഞാന് കോള് കട്ട് ചെയ്തതാണ്..”

“പാര്ക്കിംഗിലായിരുന്നു..
അപ്പൊഴാ സാറിന്റെ കോള് കണ്ടത്.”

“ഓ. കെ..
മീറ്റ് മിസ്റ്റര് കിരണ് പ്രതാപ്..”

പേരു കേട്ടതും സഞ്ജുവിന്റെ മനസ്സില് ഒരു കൊള്ളിയാന് മിന്നി..
പല തവണ കേട്ടിട്ടുള്ള പേര്..കാര്ത്തിയില് നിന്ന്…പക്ഷേ പേരിന്റെ ഉടമ ഇത് തന്നെയാണോന്ന് ഉറപ്പില്ല. ഏയ് ആകില്ല..ഒരേ പേരുള്ള ഒരുപാട് പേരുണ്ടാകില്ലേ..എന്തായാലും കാര്ത്തിയെ ഒന്നു വിളിയ്ക്കണം..
സഞ്ജയ് മനസ്സിലുറച്ചു.

“സഞ്ജയ്.. ”

മേനോൻ സാറിന്റെ വിളി കേട്ടാണ് സഞ്ജയ് ചിന്തയിൽല് നിന്നുണര്ന്നത്.

ഹി ഈസ് ഫ്രം അവര് സൗദി ബ്രാഞ്ച്..
ഹി വില് ബി വിത്ത് യൂ ഇന് ദിസ് പ്രൊജക്ട്.. ഓ. കെ
ഞാന് പറഞ്ഞിരുന്നില്ലേ..നാട്ടില് ട്രിവാന്ഡം ആണെന്നു തോന്നുന്നു.
ശരിയല്ലേ കിരൺ??”

അതിനു മറുപടിയായി കിരൺ തലയാട്ടി.

“കിരണ്, ദി ഈസ് സഞ്ജയ് നാരായണൻ.
എഞ്ചിനീയര് ഇന് ചാര്ജ്ജ് എം. ഇ. പി സെക്ഷൻ. വണ് ഓഫ് അവർ റിലയബിള് സ്റ്റാഫ്സ്. ഹി ഈസ് ഹിയര് ഫോര് ലാസ്റ്റ് സിക്സ് ഇയേഴ്സ്. ഫ്രം ടുഡേ ഓണ്വാര്ഡ്സ് ബോത്ത് ഓഫ് യു ആര് ഇന് ചാര്ജ്ജ് ഓഫ് അവർ ന്യൂ പ്രൊജക്റ്റ്.
ഓ.കെ യു മെ കാരി ഓണ്.”

തന്റെ അമ്പരപ്പ് മറച്ചുവെച്ച് യാതൊരു ഭാവവ്യത്യസവുമില്ലാതെയാണ് സഞ്ജയ് സംസാരിച്ചത്.

“കിരണ് വരൂ, എന്റെ കാബിനിലിരിയ്ക്കാം..”

സഞ്ജയ് ക്ഷണിച്ചു.

“നാട്ടിലെവിടാ സഞ്ജയ്??” കിരണിന്റെതാണ് ചോദ്യം.

“ഞാന് തൃശ്ശൂരാ..”

“ഫാമിലി??”

“ഇവിടെ കൂടെയുണ്ട്, വൈഫും മോളും..”

“ആ…വൈഫിന് ഇവിടെ തന്നെയായിരുന്നു ജോബ്, അല്ലേ?? മോളായപ്പോ പിന്നെ ഒരു ബ്രേക്ക് എടുത്തൂന്ന് മേനോൻ സര് പറഞ്ഞു.”

“ആ..ഇവിടെ ഉണ്ടായിരുന്നു.വാട്ട് അബൌട്ട് യു??”

“ഫാമിലി നാട്ടിലാ..സൗദിയിലോട്ട് വരാന് ആള്ക്ക് താല്പര്യം ഇല്ലായിരുന്നു.
നാട്ടില് ഒരു ഹോസ്പിറ്റലില് വര്ക്കെയ്യുന്നു. നഴ്സാണ്.”

“മക്കള്??”

“ഏയ്, ആയിട്ടില്ല..”

“സഞ്ജയ് എവിടാ താമസം??”

“കരാമ സെന്ററിനടുത്ത്..”

“കിരണിന് അക്കോമഡേഷന് ശരിയായോ??”

“ആ, ഇപ്പൊ കമ്പനി അക്കോമഡേഷനിലാ..മാറണം..
വൈഫും കൂടി വന്നിട്ടു മാറാമെന്നു കരുതി…”

അവരുടെ സംസാരത്തിനിടയിലാണ് മേഘ അവിടേയ്ക്കു വരുന്നത്.

“സഞ്ജയ് സര്, സമയം കിട്ടുമ്പോള് ഇതൊന്നു ചെക്കെയ്യണേ..
ബെയ്സ്മെന്റെ് ഫ്ലോറിന്റെ ഡീറ്റെയിലിംഗ് ആണ്.”

“ഓ. കെ മേഘാ, വില് ചെക്ക്..
അവിടെ വച്ചോ..”

മേഘയെ കണ്ടപ്പോള് കിരണിന്റെ മുഖത്തുണ്ടായ അര്ത്ഥം വെച്ചുള്ള ചിരിയും നോട്ടവും ഒരു വശപിശകാണെന്ന് സഞ്ജയ്ക്ക് തോന്നി..

“എന്താടോ, ഒരു ആക്കിയുള്ള ചിരി..”

“ഏയ് നത്തിംഗ്, ഇവിടെ മൊത്തം നേരമ്പോക്കായിരിക്കുമല്ലോന്ന് ഓര്ത്ത് ചിരിച്ചതാ..”

“ആഹാ, അതാണോ??
അതിന് ഇവിടുത്തെ ലേഡീസ് സ്റ്റാഫ് ആരും തന്നെ നേരംപോക്കിനു വരുന്നവരല്ല…എല്ലാവര്ക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ട്…കിരണിന് ഞാനുദ്ദേശിച്ചതു മനസ്സിലായല്ലോ..”

“ഏയ് സഞ്ജയ്, ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞന്നേയുള്ളൂ..
ടെയ്ക്ക് ഇറ്റ് ഈസി മാന്

“ഓ. കെ ഓ. കെ ലീവിറ്റ്.”

“സീ യു ദെന്..”

മറുപടി പറഞ്ഞു കിരണ് സ്വന്തം കാബിനിലോട്ട് പോയിട്ടും സഞ്ജയ്ടെ മനസ്സാകെ കലുഷിതമായിരുന്നു.
ജോലിയില് ഒട്ടും ശ്രദ്ധിക്കാന് സാധിക്കുന്നില്ല. ലഞ്ച് കഴിക്കുമ്പോഴും തിരികെ പോരുമ്പോഴും വിനു അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്താടാ എന്തു പറ്റി, ആകൊരു അസ്വസ്ഥതയുണ്ടല്ലോ മുഖത്ത്..ആ കിരൺ ആണോ..വിഷയം”

“ആ വിനൂ…എനിക്കെന്തോ ആള്ടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുള്ള പോലെ..”

“ആ, എനിക്കും ഫീലെയ്തുട്ടോ..
പെണ്ണുങ്ങളെ കാണുമ്പോ ഒരിളക്കം അല്ലേ??? അതിന് നീയെന്തിനാ ഡിസ്റ്റര്ബ്ഡ് ആകണേ??”

“എന്തോ ഒരു പ്രശ്നം അടുത്തെത്തിയ പോലെ..ആകൊരു നെഗറ്റീവ് വൈബ്..അത്രേയുള്ളൂ…”

“കിരണ് പ്രതാപ് ” എന്ന പേരിന് തന്റെ ജീവിതം മാറ്റിമറിയ്ക്കാന് പാകത്തില് വലിയൊരു സ്ഥാനമാണുള്ളതെന്ന് വിനുവിന് അറിയില്ലല്ലോ…”

സഞ്ജയ് ഓര്ത്തു. അപ്പോഴും താനുദ്ദേശിച്ച ആളാകല്ലേ ഈ കിരണ് എന്നായിരുന്നു, സഞ്ജുവിന്റെ പ്രാര്ത്ഥന.

(തുടരും )

നല്ല‍ പാതി : ഭാഗം 1