Wednesday, October 30, 2024
Novel

മൂക്കുത്തി : ഭാഗം 2

നോവൽ
******
എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

ഗൗരവ് മുഖത്തു കുറച്ചു കൂടി ദേഷ്യം വരുത്തി

“”എന്താടി ഉണ്ടക്കണ്ണി നോക്കുന്നത്..””

അവളുടെ മൂക്കിൽ തിളങ്ങുന്ന പച്ച കല്ല് മൂക്കുത്തി നോക്കി ഗൗരവ് ചോദിച്ചു..

“”ആഹാ ഇത് ഏതാ ഈ മൂക്കുത്തി..””

“”അത് ഇന്നലെ വാങ്ങിയതാ..””

“”മ്മ്.. അപ്പൊ പിന്നെ നിനക്ക് പഴയതു വേണ്ടല്ലോ അല്ലെ..””

“”അയ്യോ ചേട്ടാ അത് പിന്നെ.. എന്റെ മൂക്കുത്തി ഇങ്ങ് തന്നെ..””

“”അത് ഞാൻ കളഞ്ഞു..””

അവനത് പറഞ്ഞപ്പോൾ അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു.. ചുവന്ന മൂക്കിൽ തിളങ്ങി നിക്കുന്ന അവളുടെ മൂക്കുത്തി..

“”നോക്കി പേടിപ്പിക്കാതെ ക്ലാസ്സിൽ പോടീ..””

ഗൗരവവിനെ തിരിഞ്ഞു നോക്കികൊണ്ട് പോകുന്ന അവളെ നോക്കി അവനൊന്നു ചിരിച്ചു..

“”അഹങ്കാരി..””

പെട്ടന്ന് പുറകിൽ നിന്ന് ആരോ അവന്റെ തോളിൽ വന്നു തൊട്ടു കലിപ്പിൽ തിരിഞ്ഞു നോക്കിയപ്പോൾ സന്ദീപ്..

അടിക്കാൻ ഓങ്ങിയ കൈ താഴ്ത്തി ഗൗരവ് ചോദിച്ചു..

“”എന്താടാ പുല്ലേ.. ഞാൻ വിചാരിച്ചു ഇന്നലെ തല്ല് കൊണ്ടാവൻ ആണെന്ന്..””

“”നീ പോടാ.. നീ അടിപിടി കൂടി നടന്ന് ഇനി എന്നേം കൂടി തീർക്ക്….””

സന്ദീപ് ഗൗരവിന്റെ പ്രതികരണം കണ്ട് നന്നേ പേടിച്ചുവെന്ന് അവന് തോന്നി ഗൗരവ് ചിരിച്ചു കൊണ്ട് മയത്തിൽ ചോദിച്ചു..

“”എന്താടാ.. “”

“”എന്താ നിന്റെ അടുത്ത് സംസാരിച്ചു നിന്ന കിളി..””

“”അറിയില്ല ഇന്നലെ കണ്ട ഒരു കിളി..””

“”എന്താടാ ഒരു ചുറ്റിക്കളി.. അവളെന്താ പറഞ്ഞത്..””

ഗൗരവ് പാന്റിന്റെ കീശയിൽ നിന്ന് ഒരു കുഞ്ഞു പൊതി എടുത്തു സന്ദീപിന് മുമ്പിൽ അത് തുറന്നു കാണിച്ചു..

“”ഇതെന്താ.. മൂക്കുത്തിയോ..””

“”മ്മ്.. അവളുടെയാ.. ഇതിന് വേണ്ടിയാ എന്റെ അടുത്ത് വന്നത്.. പക്ഷെ എന്റെ കയ്യിൽ കുത്തി കേറി ഇത് വളഞ്ഞു പോയി എങ്ങനെ കൊടുക്കും.. പിന്നെ എന്തോ കൊടുക്കാൻ തോന്നിയില്ല..””

“”ആഹാ അപ്പൊ ഇത് അത് തന്നെ..””

“”എന്ത്..””

“”പ്രണയം.. ഈ അനർഘ നിർഗളം ആയ പ്രണയം അതെന്നെ..””

“”പോടാ.. അതൊന്നും അല്ല.. ഇത് കണ്ടപ്പോൾ അമ്മയെ ഓർമ വന്നു.. എന്റെ അമ്മയ്ക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു മൂക്കുത്തി.. എന്ത് ചന്തം ആയിരുന്നു അതിട്ടാൽ അമ്മയെ കാണാൻ എന്നോ.. മരിക്കുമ്പോഴും അമ്മയെ മണ്ണിനോട് ചേർക്കുമ്പോഴും അച്ഛൻ അത് ഊരാൻ സമ്മതിച്ചില്ല.. അച്ഛന് അത്ര ഇഷ്ടായിരുന്നു അമ്മ ആ മൂക്കുത്തി ഇട്ടിട്ട് കാണാൻ..””

“”ആഹ്.. അമ്മയെ ഓർമ വന്നില്ലെ.. ഇത് പ്രണയം തന്നെ കൺഫോം..””

“”നീ പോടാ..””

“”പോടാന്നോ.. ക്ലാസ്സ്‌ തുടങ്ങാൻ ആയി.. വേഗം വാ മോനെ..””

ഗൗരവ് അവനൊപ്പം ക്ലാസ്സിലേക്ക് നടന്നു.. അവന്റെ ക്ലാസ്സ്‌ റൂമിന് മുമ്പിലെ തൂണിന് മറവിൽ അവൾ മറഞ്ഞു നിക്കുന്നത് കണ്ട് അവൾ കാണാതെ അവൻ അവളുടെ പുറകിൽ ചെന്ന് നിന്നു..
അവൾ അവൻ കേൾക്കാതെ പയ്യെ പറഞ്ഞു..

“”കാലമാടൻ എന്റെ മൂക്കുത്തി..””

“”കാലമാടൻ നിന്റെ തന്ത.. കള്ള കുരിപ്പേ..””

അവൾ വീണ്ടും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.. അവൻ ചെവി ഓർത്തു അവൾക്ക് പുറകിൽ നിന്നു..

“”ടാ നിന്നെ എന്റെ കയ്യിൽ കിട്ടും മൂക്കുത്തി കള്ള.. നിന്റെ തല മണ്ട പൊട്ടിപോകട്ടെ.. ഇയാളെ കാണുന്നില്ല..””

അവൾ തിരിഞ്ഞു നിന്ന് പോകാൻ ഒരുങ്ങവെ പെട്ടന്ന് പുറകിൽ അവനെ കണ്ടോന്ന് ഞെട്ടി.. അവൾ ഉമിനീർ ഇറക്കി വിക്കി വിക്കി പറഞ്ഞു..

“”അത് പിന്നെ ഞാൻ.. “”

“”ക്ലാസ്സിൽ പോടീ പിത്തക്കാളി..””

അവൾ പെട്ടന്ന് അവിടെ നിന്ന് ഓടി ക്ലാസ്സിൽ കയറി.. നിഖില അവൾ കാണാതെ ബുക്ക്‌ കൊണ്ട് മുഖം മറച്ചു ഇരിക്കുന്നുണ്ട്..

“”ടീ നീ ഇന്നും എന്നെ ചതിച്ചു അല്ലെ.. ഒരുമിച്ച് പോയി ചോദിക്കാം എന്ന് പറഞ്ഞിട്ട് മുങ്ങി അല്ലെ..””

“”എടി നീ വിചാരിക്കും പോലെ അല്ല.. ആളൊരു കലിപ്പൻ ആണ്.. വെറുതെ തല്ല് വാങ്ങണ്ട വിചാരിച്ച..””

“”അപ്പോ എനിക്ക് തല്ല് കിട്ടിക്കോട്ടേ എന്നാണോ..””

“”അതല്ല ആര്യ.. “”

“”മിണ്ടണ്ട..””

ആര്യ പിണക്കത്തിൽ മുഖം തിരിച്ചു ഇരുന്നു.. ഫസ്റ്റ് പീരീഡ് കഴിഞ്ഞു ഇന്റർവെൽ കഴിഞ്ഞു എന്നിട്ടും അവൾ മിണ്ടിയില്ല.. അവസാനം നിഖില കാലു പിടിക്കും പോലെ അപേക്ഷിച്ചു.. ആര്യ മെല്ലെ ചിരിച്ചു.. നിഖില അവളുടെ മുഖത്തു നോക്കി ആര്യയുടെ മുഖത്തു ചിരിയൊക്കെ ഉണ്ട് നിഖില അവളോട് മയത്തിൽ ചോദിച്ചു..

“”ആര്യ ഞാനൊരു കാര്യം പറയട്ടെ..””

“”മ്മ് എന്തെ..””

“”ഇനി നിനക്ക് ആ മൂക്കുത്തി വേണോ.. അത് അയാൾ എടുത്തോട്ടെ..””

“”അത് അത്.. അമ്മ കൂട്ടി വെച്ച പൈസ കൊണ്ട് വാങ്ങി തന്നതാ.. മാത്രല്ല ആ മൂക്കുത്തി എനിക്ക് നല്ല ചേർച്ച ആണെന്ന് അമ്മ എപ്പോഴും പറയും.. അച്ഛനും ഒത്തിരി ഇഷ്ടാ.. എനിക്കും എന്തോ ഒരുപാട് ഇഷ്ടാ..””

“”മ്മ്.. വല്ലാത്ത സെന്റിമെൻസ് ആണല്ലോ.. “”

“”പോടീ.. ലഞ്ച് ബ്രേക്ക്‌ന് നമ്മുക്ക് ക്യാന്റീനിൽ പോകാം അയാൾ അവിടെ ഉണ്ടാവും..””

“”മ്മ്.. “”

******************************

അവർ പ്ലാൻ ചെയ്തത് പോലെ ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ ക്യാന്റീനിലേക്ക് അവൾ ചെന്നു.. അവിടെ ദൂരെയായി താടിയിൽ തടവി തത്വചിന്തകനെ പോലെ ഗൗരവ് ഇരിക്കുന്നുണ്ട്.

അവൾ കുറച്ചു ഭയന്നാണെങ്കിലും ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് ചെന്നു.. അവന്റെ അടുത്ത് എത്തിയതും കസേരയിൽ ഇരുന്ന അവൻ തല ഉയർത്തി അവളെ നോക്കി..

“”നിനക്ക് എന്താ വേണ്ടത് കൊറേ ആയല്ലോ പുറകെ നടക്കുന്നു..””

“”എന്റെ മൂക്കുത്തി..””

“”ഏത് മൂക്കുത്തി..””

ഗൗരവ് ആര്യയെ ഗൗനിക്കാതെ സന്ദീപിനോട്‌ പറഞ്ഞു..

“”ഓരോരോ എടങ്ങേറ്.. നീ കണ്ടോടാ ഇവളുടെ മൂക്കുത്തി..””

“”ഇല്ലല്ലോ..””

“”അതെ കളിയാക്കല്ലേ.. പ്ലീസ് അത് തന്നേക്കു.. “”

അവരുടെ സംസാരം കേട്ട് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.. അവൾക്ക് പെട്ടന്ന് കരയാൻ തോന്നി അവർക്ക് മുന്നിൽ മുഖം കുനിച്ചു നിന്നു.. ഗൗരവിന് അത് കണ്ടപ്പോൾ അവൾ കരയുമെന്ന് തോന്നി..

“”ഒരു കാര്യം ചെയ്യൂ.. നീ വൈകിട്ട് വാ ഞാൻ തരാം.. “”

“”മ്മ്.. “”

അത് കേട്ടപ്പോൾ വിടർന്ന കണ്ണുകളോടെ ചുണ്ടിൽ ചെറു പുഞ്ചിരിയുമായി അവൾ അവനെ നോക്കി.. അവളുടെ കണ്ണുകളിൽ പ്രത്യേക തിളക്കം ഉള്ളത് പോലെ.. മിന്നുന്ന പച്ച കല്ല് മൂക്കുത്തിയിൽ അവൾ സുന്ദരി തന്നെ..

സന്ദീപ് അവളോട് പൊയ്ക്കോ എന്ന് പറയുന്നത് വ്യെക്തമല്ലാതെ അവൻ കേട്ടു.. അവൾ പോയതും സന്ദീപ് പറഞ്ഞു..

“”എടാ.. നിനക്ക് ശെരിക്കും അവളെ ഇഷ്ടായി.. മനസിലാവുന്നുണ്ട്.. പറഞ്ഞൂടെ..””

“”അതല്ലടാ.. കോളേജിലും പുറത്തും എനിക്ക് അത്ര നല്ല പേരൊന്നും അല്ല.. അതാ ഞാൻ..””””നീ ആയിട്ട് മനഃപൂർവം ഒരു തെറ്റ് ചെയ്തിട്ടില്ലല്ലോ.. ഇഷ്ടം ആണെങ്കിൽ പറഞ്ഞൂടെ..””

“”മ്മ്.. വൈകിട്ട് നോക്കാം..””

ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച് തിരികെ പോകുമ്പോൾ അവൾ ആയിരുന്നു മനസ്സിൽ അവളുടെ കുറുമ്പ് നിറഞ്ഞ മുഖവും.. പിന്നെ ആ ഉണ്ടക്കണ്ണും..

********************

വൈകുന്നേരം ബൈക്കിന് അരികിൽ അവനെ കാത്ത് അവൾ നിൽക്കുന്നുണ്ട്..

അവൻ അരികിലേക്ക് വന്നതും അവൾ പ്രതീക്ഷയോടെ നോക്കി ചിരിച്ചു.. അവൻ പോക്കറ്റിൽ കയ്യ് ഇട്ടു മെല്ലെ ബൈക്കിന്റെ കീ എടുത്തു..

“”അതെ ഒന്ന് മാറി നിന്നാൽ എനിക്ക് ബൈക്ക് എടുത്തു പോകായിരുന്നു..””

“”എന്റെ മൂക്കുത്തി..””

“”ഓഹ് ഇവളെ കൊണ്ട് എന്തൊരു ശല്യ.. അവളുടെ മൂക്കുത്തി.. അത് എന്റെ കയ്യിൽ നിന്ന് കളഞ്ഞു പോയി..””

ഗൗരവ് അൽപ്പം ഗൗരവത്തിൽ തന്നെ ആയിരുന്നു അത് പറഞ്ഞത് അടക്കി പിടിച്ച ദേഷ്യം അത്രയും ഒരുമിച്ചു പുറത്ത് വന്നെന്ന പോലെ ആര്യ അവനോട് കയർത്തു..

“”ടോ നിന്റെ വിചാരം എന്താ എന്നെ ഇട്ട് വല്ലാതെ അങ്ങ്ട് കള്ളിപ്പിക്കുന്നോ.. അവന്റെ ഒടുക്കത്തെ ജാട.. നീ ആ മൂക്കുത്തി പുഴുങ്ങി തിന്നെടാ.. എന്നിട്ട് ബാക്കി നിന്റെ പുറകിൽ നിക്കുന്ന വാലിനും കൊടുക്ക്..””

അത് കേട്ടപ്പോൾ സന്ദീപ് വായും പൊളിച്ചു ഗൗരവിനെ നോക്കി.. നിഖില ദേഷ്യത്തിൽ നിൽക്കുന്ന ആര്യയെ പിടിച്ചു വലിച്ചു..

“”മതി ആര്യ നീ ഇങ്ങോട്ട്… വാ…””

ഗൗരവ് ചുറ്റും ഒന്ന് നോക്കി എല്ലാവരും അവളെയും പിന്നെ തന്നെയുമാണ് നോക്കുന്നത്..

“”ടീ ഒരുപാട് നെകളിക്കല്ലേ നിനക്ക് അറിയില്ല ഈ ഗൗരവിനെ..””

“”നീ പോടാ കാട്ടു കള്ളാ.. എല്ലാരേം പേടിപ്പിക്കുന്നത് പോലെ എന്റെ അടുത്ത് വരണ്ട..””

“”ടീ നിന്നെ ഞാൻ..””

നിഖില ആര്യയെ മുറുകെ പിടിച്ചു പിന്നിലേക്ക് വലിച്ചു.. സന്ദീപ് ഗൗരവിനെയും മുറുകെ പിടിച്ചു..

എങ്ങനെയോ പിടിച്ചു വലിച്ചിട്ട് നിഖില അവളെ കൊണ്ടു പോയി..

ബസ് സ്റ്റോപ്പിൽ എത്തിയതും കണ്ണു തുറിച്ചു അവളെ നോക്കിക്കൊണ്ട് നിഖില ചോദിച്ചു…

“”എടി അയാളൊരു മുരടൻ ആണ്.. കഴിഞ്ഞ വർഷം ഏതോ സാറിനെ പിടിച്ചു അടിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. നീ എന്ത് അറിഞ്ഞിട്ടാ ചൂടായത്..””

“”പിന്നെ കലിപ്പിക്കുന്നതിനും ഒരു അതിരില്ലെ.. എന്റെ മൂക്കുത്തി…””

“”മൂക്കുത്തി പോയാൽ വേറൊന്ന് കിട്ടും പക്ഷെ ജീവൻ പോയ പോയതാ..””

“”നീ എന്നെ പേടിപ്പിക്കാൻ നോക്കുവാണോ..””

നിഖില അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു.. കൂടുതൽ ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല.. അവരുടെ മുമ്പിലൂടെ ബൈക്കിൽ ഗൗരവും സന്ദീപും പോകുന്നുണ്ട്.. ഗൗരവ് ദേഷ്യത്തിൽ അവളെ ഒന്ന് നോക്കി.. അവൾ മുഖം പെട്ടന്ന് വെട്ടിച്ചു തിരിഞ്ഞു..

അവർ പോയതും ബസ് വന്നു അതിൽ കയറി സ്റ്റോപ്പിൽ എത്തും വരെയും ആര്യ ഒന്നും മിണ്ടിയില്ല..

ബസിൽ നിന്ന് ഇറങ്ങി ആര്യയ്ക്ക് കുറച്ചു ദൂരം നടക്കാൻ ഉണ്ട്.. അവൾ റോഡിൽ ഇറങ്ങി മുന്നോട്ട് നടന്നു.. ദൂരെ ഒരു വളവിൽ ഒരു ബൈക്ക് നിർത്തി ഇട്ടിട്ടുണ്ട് അതിന് അരികിൽ വീടുകൾ ഒന്നുമില്ല ആ വഴി കഴിഞ്ഞാണ് അവളുടെ വീട്..

ആര്യയുടെ ചങ്കിടിപ്പ് കൂടി.. മുന്നോട്ട് ഭയന്നുകൊണ്ട് അവൾ ഓരോ ചുവടും വെച്ചു.. അവൾ ഭയന്നത് പോലെ അവിടെ നിൽക്കുന്നത് ഗൗരവ് തന്നെയായിരുന്നു..

അവൾ അടുത്ത് എത്തിയതും അവൾക്ക് അഭിമുഖമായി അവൻ നിന്നു.. അവളുടെ ചുണ്ടുകൾ വിറച്ചു..

അവൾ പിന്നോട്ടു തിരിഞ്ഞ് ഓടാൻ ഒരുങ്ങവെ അവൻ അവളുടെ കയ്യിൽ പയ്യെ പിടിച്ചു..

“”നിക്കെടി.. നീ എന്നെ മൊത്തത്തിൽ വിഴുങ്ങും എന്ന് പറഞ്ഞിട്ടല്ലേ പോയത്.. വിഴുങ്ങിയിട്ട് പോയാ മതി..””

“”അത് ഞാൻ.. “”

അവൾക്ക് വാക്കുകൾ കിട്ടിയില്ല തൊണ്ട കുഴിയിൽ കുടുങ്ങി നിന്ന അക്ഷരങ്ങൾ അവളിലെ ഭയം കൂടുതൽ വർധിപ്പിച്ചു..

അവൻ അവളുടെ കൈ മെല്ലെ പിടിച്ചു എന്നിട്ട് ചുരുട്ടി പിടിച്ച കൈ വിരലുകൾ നിവർത്തി ഒരു കുഞ്ഞു ചെപ്പ് അവളുടെ ഉള്ളം കയ്യിൽ വെച്ചു കൊടുത്തു..

അവൾ അത്ഭുതത്തോടെ അവനെ നോക്കി..

“”എന്താടി ഉണ്ടക്കണ്ണി.. നിന്റെ മൂക്കുത്തിയാ നിന്നെക്കാൾ അഴക്.. ഞാൻ പിടിച്ചു തിന്നാൻ ഒന്നും വന്നതല്ല.. ഇത് തരാനാ..””

അവളുടെ കൈ മെല്ലെ വിട്ടിട്ട് അവൻ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു അവൾക്ക് അരികിലൂടെ പോയി അവൾ ബൈക്ക് കണ്ണിൽ നിന്ന് മറയും വരെ അവനെ നോക്കി..

അവിടെ നിന്ന് പെട്ടന്ന് വീട്ടിലേക്ക് ഓടി.. വീട്ടിൽ കയറി മുറിയിൽ ചെന്ന് ബാഗ് കട്ടിലിൽ വലിച്ചെറിഞ്ഞു കയ്യിലെ ചെപ്പ് തുറന്നു നോക്കി..

കളഞ്ഞ് പോയ മൂക്കുത്തി.. പക്ഷെ അതല്ല.. അതിന് പകരം പുതിയ ഒന്നാണ്.. കാണാൻ പഴയത് പോലെ തന്നെ ഉണ്ട്..

അവൾ അതെടുത്തു തൃതിയിൽ മൂക്കിൽ അണിഞ്ഞു കണ്ണാടിയിൽ നോക്കി പറഞ്ഞു..

“”ആളൊരു മുരടൻ ആണെങ്കിലും ഒരിഷ്ടം തോന്നുന്നുണ്ട് ട്ടൊ.. ആദ്യം കണ്ടപ്പോൾ മുതൽ തോന്നിയ ഇഷ്ടം.. പക്ഷെ ഇയാളുടെ മുരടൻ സ്വഭാവം കാരണം എന്റെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല അതല്ലേ അങ്ങനെ പറഞ്ഞത്.. “”

അവൾ മെല്ലെ മുക്കുത്തിയിൽ തൊട്ടു..

“”മോളെ.. വന്നപാടെ മുറിയിൽ കയറി വാതിൽ അടച്ചിട്ട് എന്താ.. പോയി കുളിച്ചു വാ..””

പുറത്ത് നിന്ന് അമ്മ വിളി തുടങ്ങി.. അവൾ കണ്ണാടിയുടെ മുമ്പിൽ നിന്ന് എഴുന്നേറ്റു.. അലമാര തുറന്നു ഡ്രസ്സ്‌ എടുത്തു കുളിമുറിയിലേക്ക് നടന്നു..

*************************

പിറ്റേന്ന് കോളേജിൽ എത്തി അവൾ ആദ്യം തിരഞ്ഞത് അവനെ ആയിരുന്നു പക്ഷെ ബൈക്ക് മാത്രമായിരുന്നു അവിടെ.. നിഖിലയോട് നടന്നതൊക്കെ പറഞ്ഞു കൊണ്ട് അവൾ ക്ലാസ്സിലേക്ക് നടക്കവേ കോളേജിന്റെ മുമ്പിൽ ഒരു വശത്തു കുട്ടികൾ കൂടി നിൽക്കുന്നു..

പുറത്ത് പോലീസ് ജീപ്പിന്റെ ശബ്‌ദം കേട്ട് അവർ തിരിഞ്ഞു നോക്കി..
ആൾ കൂട്ടത്തിന് ഇടയിൽ നിന്ന് പോലീസ് വിലങ്ങു വെച്ച് ഗൗരവിനെ കൊണ്ടു പോകുന്നു.. അടുത്ത് നിക്കുന്ന കുട്ടിയോട് നിഖില ചോദിച്ചു..

“”എന്താ ഉണ്ടായത്..””

“”കോളേജിൽ ഇന്നലെ രാത്രി ഒരു കൊലപാതകം നടന്നു.. ആ ചേട്ടൻ ആണെന്നാ പറയുന്നത്.. അവരുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് കത്തി കിട്ടിയിട്ടുണ്ട്””

ഗൗരവിന്റെ കണ്ണുകൾ അവളെ തിരിഞ്ഞു.. ആ മൂക്കുത്തി അണിഞ്ഞു തന്നെ നോക്കി നിറ കണ്ണുകളോടെ നിൽക്കുന്നുണ്ട് അവൾ..

അവളുടെ മിഴികൾ എന്തോ അവനോട് പറയുന്നത് പോലെ..
അവളെ നോക്കി നടക്കുന്ന അവനെ പിന്നിൽ നിന്ന് ഒരു പോലീസ് തള്ളി കൊണ്ട് പറഞ്ഞു..

“”വേഗം നടക്കെടാ..””ഗൗരവ് ദേഷ്യത്തിൽ അയാളെ ഒന്ന് നോക്കി ഭയന്ന് കൊണ്ട് അയാൾ അവനിൽ നിന്ന് കണ്ണു പിൻവലിച്ചു..

ആര്യ അവനെ നോക്കി..

“”അത് ചെയ്തത് മറ്റാരോ ആണ് നിഖി..””

അവന് പുറകെ പോകാൻ ഒരുങ്ങിയ അവളെ നിഖില തടഞ്ഞു..

കാത്തിരിക്കാം💕

മൂക്കുത്തി : ഭാഗം 1