Thursday, November 21, 2024
Novel

മിഴിയോരം : ഭാഗം 4

എഴുത്തുകാരി: Anzila Ansi

കാത്തിരുന്നു കാത്തിരുന്നു മടുത്തു…… ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്നറിഞ്ഞു.. ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി… പെട്ടെന്ന് ആരോ വിളിച്ചു….. ഭൂമി……… വിധു ഏട്ടൻ……… ഇവരൊക്കെ ആരാണെന്നല്ലേ? പറയാം… നിർമ്മൽ ഏട്ടന് ഞാൻ നിവിയല്ല ഭൂമിയാണ്….. അതുപോലെ എനിക്ക് നിർമ്മൽ ഏട്ടൻ വിധു ആണ്…. വീണ്ടും ഒന്നും മനസ്സിലായില്ല അല്ലേ…. ############################# ഒരു ചിന്ന പാസ്ററ് പറഞ്ഞു തരാം…… പണ്ട് ഏട്ടന് അഞ്ചോ ആറോ വയസുള്ളപ്പോൾ… സ്കൂളിൽ ചന്ദ്രനെ കുറിച്ചും ഭൂമിയെ കുറിച്ചും ഒക്കെ വളരെ രസകരമായി ടീച്ചർ പറഞ്ഞു കൊടുത്തു,…

ഒരു കുട്ടിയെ ചന്ദ്രൻ (ഒരു ആണ്കുട്ടി ആണ് ) ആക്കിയും ഒരു കുട്ടിയെ ഭൂമിയാക്കിയും(പെണ്കുട്ടി) ആ ടീച്ചർ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമാക്കി….. ഭൂമി ചന്ദ്രന്റെ ഒരേയൊരു ഉപഗ്രഹം ആണെന്നും ചന്ദ്രൻ ഭൂമിയെ മാത്രം ഭ്രമണം ചെയ്യുകയുള്ളൂ എന്നും ഭൂമിയിൽ സൂര്യന്റെ വെളിച്ചം നഷ്ടപ്പെടുമ്പോൾ ചന്ദ്രന്റെ പ്രകാശം ഭൂമിക്ക് നൽകുമെന്നും ഒക്കെ പറഞ്ഞു കൊടുത്തു. പിന്നെ ചന്ദ്രന്റെ പര്യായങ്ങളും ഭൂമിയുടെ പര്യായങ്ങളും ഒക്കെ പറഞ്ഞുകൊടുത്തു… വൈകുന്നേരം ഏട്ടൻ വീട്ടിൽ വന്നിട്ട് അമ്മയെയും അച്ഛനെയും പിടിച്ചിരുത്തി…

അനിയത്തി വാവയ്ക്ക് ഭൂമി എന്ന പേര് ഇടണം എന്നും അതിനോടൊപ്പം ഏട്ടന്റെ പേര് മാറ്റി വിധു ( ചന്ദ്രന്റെ പര്യായമാണ്)എന്നാക്കണം നിർബന്ധം പിടിച്ചു. അമ്മ കാര്യമെന്താണെന്ന് ഏട്ടനോട് തിരക്കി… ഏട്ടൻ പറയുന്ന കാര്യങ്ങൾ കേട്ട് അമ്മയും അച്ഛനും ഞെട്ടിപ്പോയി… കാര്യമെന്താണെന്ന് അല്ലേ….കേട്ടുനോക്ക്… എനിക്ക് എന്റെ അനിയത്തി ഭൂമിയെ പോലെയാണ്… അവളെ സംരക്ഷിച്ച് അവൾക്കു ചുറ്റും വലയം ചെയ്യുന്ന ചന്ദ്രനാകാനാണ് എനിക്കിഷ്ടം. അച്ഛനിന്നും അമ്മയിനിന്നും അവർക്ക് പ്രകാശം നഷ്ടപ്പെടുമ്പോൾ എന്നിലെ പ്രകാശം കൊണ്ടവളെ നേർവഴിക്ക് നടത്തും ഞാൻ….

(അന്നും ഇന്നും ഏട്ടന് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട്..) 5 വയസ്സുകാരന്റെ ദൃഢതയും കാര്യപ്രാപ്തിയുള്ള വാക്കുകളിൽ ആ മാതാപിതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിയെങ്കിലും പിന്നീട് അവർ അഭിമാനത്തോടെ തന്നെ മകനെ നെഞ്ചോട് ചേർത്തു…. (ഇതൊക്കെ നടക്കുമ്പോൾ ഞാൻ എന്റെ അമ്മയുടെ വൈറ്റിലായിരുന്നു…. ഇതൊക്കെ അമ്മ പറഞ്ഞുള്ള അറിവ് മാത്രമാണ് എനിക്ക്.) അമ്മ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എല്ലാം ഏട്ടൻ പുറകിൽ നിന്ന് മാറില്ലായിരുന്നു… ഉറങ്ങുമ്പോൾ അമ്മയുടെ വയറ്റിൽ മുഖം ചേർത്ത് കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്….

ഞാൻ ജനിച്ചപ്പോൾ ആദ്യം അച്ഛൻ ഏട്ടന്റെ കയ്യിലാണ് വെച്ചു കൊടുത്തത്. അന്നുതൊട്ട് ഇന്നുവരെയും താഴത്തും നിലത്തും വെക്കാതെയാണ് എന്നെ ഏട്ടൻ വളർത്തിയത്. അമ്മയ്ക്ക് പോലും എന്നെ കൊടുക്കാറില്ല…. എന്നെ എടുത്തു കൊണ്ട് നടക്കുന്നതും കളിപ്പിക്കുന്നതും എല്ലാം ഏട്ടൻ തന്നെയായിരുന്നു… ഞാൻ പിച്ച വെച്ച് നടന്നതും ഏട്ടന്റെ കയ്യിൽ തൂങ്ങി തന്നെയാണ്. പിന്നെ അങ്ങോട്ട് ഏട്ടൻ ആയിരുന്നു എനിക്ക് അച്ഛനും അമ്മയും എല്ലാം…. എന്തിനും ഏതിനും എനിക്ക് ഏട്ടൻ വേണമായിരുന്നു….. അങ്ങനെ ഓരോ ഋതുക്കളും മാറി വന്നു കൊണ്ടിരുന്നു….. അങ്ങനെയിരിക്കെ ഒരു ദിവസം..

അന്നെനിക്ക് 4-5 വയസ്സു കാണും ഞാനും ഏട്ടനും അച്ഛനും അമ്മയും കൂടി ഒരു കല്യാണം കൂടാൻ പോയി… കല്യാണം എല്ലാം കൂടി കഴിഞ്ഞു ഇറങ്ങാൻ നേരം ആ ചേച്ചി ഭയങ്കര കരച്ചിൽ….. എന്തോ അത് എനിക്ക് വല്ലാതെ വിഷമമായി എന്തിനാ ആ ചേച്ചി കരയുന്നേ..??? വീട്ടിൽ വന്ന അമ്മയോട് ഞാൻ അതിനെപ്പറ്റി ചോദിച്ചു…. അമ്മേ എന്തിനാ ആ ചേച്ചി കരഞ്ഞേ.? (നിവി ) അതോ കല്യാണം കഴിഞ്ഞ് ആാാ ചേച്ചി അച്ഛനെയും അമ്മയും ഒക്കെ വിട്ട് വേറെ ഒരു വീട്ടിൽ പോകുവാ അല്ലേ… അതിന്റെ വിഷമാമ.. (അമ്മ ) ആ ചേച്ചി എന്തിനാ വേറെ വീട്ടിൽ പോകുന്നേ..(നിവി ) കല്യാണം കഴിഞ്ഞ എല്ലാ പെൺകുട്ടികളും സ്വന്തം വീട്ടിൽനിന്ന് ഭർത്താവിന്റെ വീട്ടിൽ പോണം പിന്നെ ഭർത്താവിന്റെ വീടാണ് അവരുടെ വീട്….

ഞങ്ങളുടെ നിവി മോളെയും ഒരു ദിവസം കല്യാണം കഴിപ്പിച്ചു വിടുമല്ലോ…. (അമ്മ ) അമ്മേ എനിക്ക് കല്യാണം കഴിക്കേണ്ട ഞാൻ എന്റെ ഏട്ടനെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല…. (നിവി ) നീ ഇപ്പൊ ഇങ്ങനെയൊക്കെ പറയും കല്യാണം കഴിഞ്ഞ് നിന്റെ ഭർത്താവ് നിന്റെ ഏട്ടനെ അടിച്ചു പുറത്താക്കും പിന്നെ നിന്റെ ഏട്ടനെ കാണാൻ പോലും അവൻ നിന്നെ സമ്മതിക്കില്ല (അമ്മ തമാശ രൂപേണ പറഞ്ഞു) എന്റെ കണ്ണ് നിറയുന്നതുകണ്ടു ഏട്ടൻ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ച് എന്നോടായി പറഞ്ഞു…… ചന്ദ്രനെ തന്റെ ശിരസ്സിലെ ജഡയിൽ ചൂടിയ ശിവനേ കൊണ്ടുമാത്രമേ ഏട്ടന്റെ ഈ ഭൂമിയെ കല്യാണം കഴിപ്പിക്കും….

ഞാൻ ഏട്ടനെ പുണർന്നു ആ നെഞ്ചോട് ചേർന്നു… അച്ഛനും അമ്മയും ആ രംഗം കണ്ടു സന്തോഷത്തോടെ ഞങ്ങളെ നോക്കി കണ്ണു തുടച്ചു… ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ എന്തുകൊണ്ട് ഞാൻ ശിവഭക്തയാകാൻ കാരണമെന്ന് പാസ്ററ് കഴിഞ്ഞു ട്ടോ…. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഏട്ടന്റെ ഭൂമികൊച്ച് കുറച്ച് തടിച്ചല്ലോ? വീട്ടിലിരുന്ന് ഫുഡ് തട്ടിൽ മാത്രം ആണല്ലേ പരിപാടി……(ഏട്ടൻ ) പോ…. ഏട്ടാ…… ഞാൻ മിണ്ടൂല….(നിവി ) ഏട്ടന്റെ കുറുമ്പിക്ക് വിഷമമായോ…? ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ…… ഏട്ടന്റെയും അനിയത്തിയുടെ സ്നേഹപ്രകടനം ഒക്കെ ഇനി കാറിൽ കയറിയിട്ട് രണ്ടും വേഗം കേറിയേ….(അച്ഛൻ )

ഏട്ടൻ പുറകിലെ ഡോർ തുറന്നു എന്നോടൊപ്പം കയറിയിരുന്നു… അച്ഛൻ തിരിഞ്ഞു നോക്കി പറഞ്ഞു… ഞാൻ എന്താ നിങ്ങളുടെ ഡ്രൈവറോ…? ഹാ.. ഇപ്പോൾ ഡ്രൈവർ തന്നെയാ വേഗം വണ്ടി എടുക്ക് കൃഷ്ണ…..(നിവി ) അച്ഛൻ കപട ദേഷ്യത്തോടെ വണ്ടിയെടുത്തു…. (അച്ഛന്റെ മനസ്സ് നിറഞ്ഞു… മക്കളുടെ സ്നേഹം കണ്ടു….. മരണം വരെ ഇവർ ഇങ്ങനെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ) ഞാനും ഏട്ടനും കൂടി അച്ഛന് സ്വൈര്യം കൊടുത്തില്ല ലാസ്റ്റ് വണ്ടിന്ന് ഇറക്കി വിടും എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങളൊന്ന് അടങ്ങിയത്. വീട്ടിൽ വന്ന് കയറി അമ്മ ഏട്ടനെ കെട്ടിപ്പിടിച്ച്… ആറു മാസം കാണാതത്തിന്റെ പരിഭവം പറഞ്ഞു തീർത്തു….

പിന്നെ ഞങ്ങളുടെ ലോകം ആയിരുന്നു ഓരോന്ന് പറഞ്ഞു പറഞ്ഞിരുന്നു.. അത്താഴം കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോഴാണ് താഴേക്ക് പോയത് ആഹാരം വിളമ്പി എല്ലാവരും കഴിക്കാൻ തുടങ്ങി… ഞാൻ ആഹാരത്തിൽ വിരലിട്ട് വട്ടം കറക്കുന്നത് കണ്ട് അമ്മ എന്നെ വഴക്കു പറഞ്ഞു….. നിവി നീ എന്താ ഒന്നും കഴിക്കാതെ ഇങ്ങനെ പ്ലേറ്റ് കറക്കുന്ന…. വേണ്ടെങ്കിൽ എഴുന്നേറ്റ് കൈ കഴുക്… (അമ്മ ) ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു… ഞാൻ ചിരിച്ചുകൊണ്ട് അവിടെ തന്നെ ഇരുന്നു… എനിക്ക് ആഹാരം വാരി തന്നു… അതു മുഴുവനും ഞാൻ സന്തോഷത്തോടെ ആസ്വദിച്ചു കഴിച്ചു…

ആഹാരം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ മുറികളിലേക്ക് പോയി…. ഫ്രഷ് ആയി വന്നു കിടന്നിട്ടും ഉറക്കം വരുന്നില്ല… തലയണയും ഷീറ്റും എടുത്ത് ഏട്ടന്റെ മുറിയുടെ വാതിൽ കൊട്ടാൻ തുടങ്ങി… വാതിൽ തുറന്ന് ഏട്ടനൊരു ചിരിയോടെ ചോദിച്ചു… എന്താ ഇത്രയും വൈകിയേ…..? ഞാൻ ചിരിച്ചു കൊണ്ട് ഏട്ടനെ കെട്ടിപിടിച്ചു… ഏട്ടന്റെ ചിറകിനടിയിൽ സുഖമായുറങ്ങി… രാവിലെ എന്നെ കാണാതെ അമ്മ ഏട്ടന്റെ മുറിയിലേക്ക് വന്നു ‘ ഏട്ടൻ തന്റെ അനിയത്തിയെ നെഞ്ചോട് ചേർത്തു കിടക്കുന്ന ആ രംഗം കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു’ പിന്നെ ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി….

ഇനി ഒരാഴ്ച കൂടി ഉള്ളു കല്യാണത്തിന്,… ഞാൻ ഇല്ലാത്തതുകൊണ്ട് പാറുവിന് വലിയ വിഷമമായി…. പാവം ഞങ്ങളുടെ ബാക്കിയുള്ള കൂട്ടുകാരാണ് പെട്ടത്… മാറി മാറി 2 വീട്ടിൽനിന്ന് മടുത്തു… മെഹന്ദിക്ക് ഞങ്ങൾ കസിൻസ് എല്ലാരും കൂടി പാറുവിന്റെ വീട്ടിൽ പോയി അടിച്ചു പൊളിച്ചു…. അങ്ങനെ അവളുടെ വിഷമമെല്ലാം ഞാൻ അങ്ങ് മാറ്റി കൊടുത്തു… നാളെയാണ് എന്റെ ഏട്ടന്റെ വിവാഹം… പാറു എന്റെ ഏട്ടത്തിയമ്മയായി വരുന്ന ദിവസം…… ശോ…. ഇപ്പൊ തന്നെ സമയം പത്തര ആയി.. പോയി ഉറങ്ങട്ടെ…. രാവിലെ നേരത്തെ ഉണരണം….. രാവിലെ ഒരു 7 മണി ഒക്കെ ആയപ്പോൾ ഉറക്കമുണർന്നു കുളിച്ച് ഏട്ടന്റെ കൂടെ അമ്പലത്തിൽ പോയി വന്നു…

എട്ടുമണി ആയപ്പോൾ സാരി ഉടുക്കാൻ കയറി.. അമ്മ അസാധ്യമായിട്ട് സാരി ഉടുപ്പിക്കും… സാരി ഉടുപ്പിച്ചു തന്ന അമ്മ പോയി…… മുടി കെട്ടി ചുറ്റും മുല്ലപ്പൂ വെച്ചു, കണ്ണ് നന്നായി എഴുതി, ഒരു കുഞ്ഞി പൊട്ടു തൊട്ടു, അമ്മ വാങ്ങി തന്ന ജിമ്മിക്കിയും മാലയും ഇട്ടു… കാണാനൊക്കെ കൊള്ളാം…. ഒരു ചന്തം ഒക്കെയുണ്ട്….. ഞാൻ താഴേക്ക് വന്നപ്പോൾ എല്ലാരും എന്നെ ഏതോ വിചിത്ര ജീവിയെ കാണുന്ന പോലെ നോക്കി നിക്കുവാ…… കല്യാണി അമ്മ എന്നെ കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ തന്നു…. അച്ഛൻ എന്നെ അഭിമാനത്തോടെ ചേർത്തുപിടിച്ചു, അമ്മ വാത്സല്യത്തോടെ തഴുകി….

പിന്നെ ഫോട്ടോയ്ക്ക് കുറേ പോസ്റ്റ് ചെയ്തു കൊടുത്തു… ഏട്ടന്റെ കൂടെ നിന്നും കുറേ ഫോട്ടോ എടുത്തു…. ദക്ഷണ ഒക്കെ കൊടുത്തു കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി… അഭി ഏട്ടനാണ് കാർ എടുത്തത്.. ഏട്ടൻ കോഡ്രൈവർ സീറ്റിലും, ഞാനും പൊന്നു ചേച്ചിയും ജിത്തുട്ടനും ബാക്ക് സീറ്റും കേറി… അങ്ങിനെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി…… ഡോർ തുറന്ന് പുറത്തിറങ്ങിയതും എന്നെ വീക്ഷിക്കുന്ന ആ രണ്ട് കണ്ണുകൾ ഞാൻ കണ്ടു…….. എന്നിലെ പക ആളിക്കത്തി…🔥 അൻസില അൻസി ❤️

മിഴിയോരം : ഭാഗം 3