മിഴിയോരം : ഭാഗം 1
എഴുത്തുകാരി: Anzila Ansi
നിവി…. മോളെ…… നിവി…….. എഴുന്നേൽക്കുന്നുണ്ടോ നീ…. എല്ലാരും റെഡിയായി നിൽക്കുവാ… പാറുവിന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു അവർ എല്ലാവരും അവിടേ നിന്നു ഇറങ്ങി. അമ്മ പ്ലീസ് 5 മിനിറ്റ് കൂടി… ദേ നിവി…. ഇനി ഞാൻ അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ……. നീ നല്ല അടി മേടിക്കുവേ…… പോയി ഫ്രഷ് ആവാൻ നോക്കു പെണ്ണെ…. നിവി……….. എഴുന്നേറ്റ് അമ്മ……. ഞാൻ ദ പോകുന്നു……. നിങ്ങളിപ്പോ ആലോചിക്കുന്ന ഉണ്ടാകും ഇവിടെ എന്താ നടക്കുന്നെന്ന് അല്ലേ? ഞാൻ തന്നെ പറയാം…….
ഇപ്പോൾ നടന്നത് എന്റെ ഏട്ടന്റെ മാര്ജിന് ഡ്രസ്സ് എടുക്കാൻ പോകുന്ന ബഹളമാണ് അപ്പോൾ നിങ്ങൾ ചോദിക്കും ഈ പറയുന്ന ഞാൻ ആരാണെന്ന്? അതെ ഞാൻ ആണ് ഈ കഥയിലെ നായിക ശോ.. എനിക്ക് വയ്യ 🙈 നിങ്ങൾ ഇത് കണ്ടോ രോമാഞ്ചിഫിക്കേഷൻ……. അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ……………. ദി ഗ്രേറ്റ് കല്യാണിമ്മയുടെ നാലുമക്കളിൽ മൂന്നാമൻ മിസ്റ്റർ കൃഷ്ണദാസ് മേനോനെയും മിസ്സിസ് ഇന്ദുജ കൃഷ്ണദാസ് മേനോനെയും രണ്ടു മക്കളിൽ ഇളയ സന്തതി നിവേദിതാ കൃഷ്ണദാസ് അതായത് ഈ ഞാൻ, ഒരു ചേട്ടൻ ഉണ്ട് നിർമൽ പുള്ളിക്ക് ഇപ്പോൾ ഒരു ചെറിയ ജോലിയൊക്കെ ഉണ്ട് കേട്ടോ.
IPS ആണ് അത് തന്നെ മിസ്റ്റർ നിർമൽ കൃഷ്ണദാസ് IPS ആള് ഇപ്പോൾ മുംബൈയിൽ ആണ് ഉടനെ തന്നെ ട്രാൻസ്ഫർ കിട്ടും എങ്ങോട്ടെക്. അടുത്ത മാസം പത്തിന് ആണ് കല്യാണം, വധു എന്റെ സ്വന്തം ചങ്ക് തന്നെയാണ് പാറുക്കുട്ടി….. പാർവ്വതി സത്യനാരായണൻ പാറു മാത്രം അല്ല കേട്ടോ എന്റെ ചങ്കുകൾ ഞങ്ങൾ ആറുപേരാണ് ക്രൈം പാർട്ണേഴ്സ് ഇതിൽ പാറു കുറച്ച് പാവമാണ് അതുകൊണ്ടല്ലേ എന്റെ ഏട്ടൻ അവളെ തന്നെ അങ്ങ് വളച്ചെടുത്തതു… നിവി….. നീ റെഡിയായോ…..? അയ്യോ അമ്മ കലിപ്പിലാണ് ഞാൻ പോയി ഫ്രഷ് ആയി വന്നു ബാക്കി പറയാം വേഗം ഫ്രഷായി ഒരു ബ്ലൂ ജീൻസും റെഡ് ടോപ്പും ഇട്ടു,
മുടി ponytail കെട്ടി എനിക്ക് ആണെങ്കിൽ കുറച്ചധികം മുടിയൊക്കെ ഉണ്ടായിരുന്നു MBA ക്ക് ജോയിൻ ചെയ്തു ആറുമാസം കഴിഞ്ഞപ്പോൾ കുറച്ച് വെട്ടി കളഞ്ഞു, അതിന് ഒരു മാസം കല്യാണീമ്മ എന്നോട് മിണ്ടിയില്ല ഹ്മ്മ് 😏 കാതിൽ ഒരു കുഞ്ഞു കമ്മൽ, കണ്ണിൽ അല്പം കാജൽ, ഒരു കുഞ്ഞു ബ്ലാക്ക് പൊട്ടും തീർന്നു നമ്മുടെ ഒരുക്കം…… നിവി….. ആാാ ദ വരുന്നു അമ്മേ…. അങ്ങനെ ഞങ്ങൾ ടെക്സ്റ്റൈൽസ് ലേക്ക് പുറപ്പെട്ടു കസിൻസ് ഒക്കെ ഉണ്ട് കേട്ടോ… ഇവിടുന്ന് ഏതാണ്ട് അരമണിക്കൂർ ട്രാവലിംഗ് ഉണ്ട് അപ്പോൾ നമുക്ക് എന്റെ കസിൻസിനെ പരിചയപ്പെട്ടാലോ…..?
കൃഷ്ണ മംഗലം അതാണ് അച്ഛന്റെ കുടുംബവീട്. വിശ്വദാസിനും കല്യാണി അമ്മയ്ക്കും നാലു മക്കൾ.. എന്റെ അച്ഛന് 12 വയസ്സുള്ളപ്പോഴാണ് അച്ചാച്ചൻ സ്വർഗ്ഗത്തിലേക്ക് താമസം മാറ്റുന്നത്…….. എന്താണ് അല്ലേ……. വലിയച്ഛൻ ദേവദാസ് വലിയൊരു കർഷകനാണ് ഭാര്യ പത്മ ഒരു പാവം വീട്ടമ്മ മക്കൾ അഭിജിത്തും ആദർശും, അഭിയേട്ടൻ എസ് ബി ഐ യിൽ മാനേജരാണ് ഭാര്യ പ്രിയ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ആണ് ഒരു മോളുണ്ട് അലങ്കൃത ഞങ്ങളുടെ ഒക്കെ അല്ലി മോള്. ആദർശ് ഏട്ടനും നിർമ്മൽ ഏട്ടനും സമപ്രായക്കാർ ആണ് എങ്കിലും ആദർശ് ഏട്ടൻ ഇപ്പോൾ ഒരു കൊച്ചിന്റെ അച്ഛനാകാൻ പോവുകയാണ്… നോക്കണ്ട ഉണ്ണി ലവ് മാരേജ് തന്നെയാണ്😍
നീണ്ട 12 കൊല്ലത്തെ പ്രണയം ലാസ്റ്റ് വീട്ടിൽ പറഞ്ഞ് സെറ്റ് ആക്കി അങ്ങ് കെട്ടി ഗ്രീഷ്മ ഏട്ടത്തിയേ ഇപ്പൊ ആറാംമാസം ആണ് ആദർശ് ഏട്ടൻ MBA കഴിഞ്ഞു ബിസിനസ് ചെയ്യുവാണ്. അടുത്തത് മോഹിനി അപ്പാ ഭർത്താവ് മാധവ് വർമ്മ പുള്ളിക് ബിസിനസ് ആണ് ഇപ്പോൾ ബിസിനസ് നോക്കി നടത്തുന്നത് ആദർശ് ഏട്ടനും അശ്വിൻ ഏട്ടനും ആണ്. അശ്വിനും (അച്ചു എന്നാണ് വിളിപ്പേര് )അവിനാശും (അവി) ആണ് അപ്പയുടെ മക്കൾ, അശ്വിൻ ചേട്ടന്റെ കല്യാണം കഴിഞ്ഞതാ സ്വന്തം മുറപ്പെണ്ണ് ആയിട്ട് തന്നെയാണ്, 😍 ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ആയിരിക്കുമെന്ന് 🙉 അല്ലാട്ടോ………
ഞാൻ ഇപ്പോഴും സിംഗിൾ ആണ്😪 (നമ്മളെ ഒന്നും നോക്കാൻ ആരുമില്ല…… പാവം ഞാൻ) ശോ എന്നെക്കൊണ്ട് തോറ്റ🤦♀️വീണ്ടും കഥയിൽ നിന്ന് വഴി മാറി സഞ്ചരിച്ചു….. പറഞ്ഞ് വന്നത് എന്തെന്നുവെച്ചാൽ…… എന്നെ കൂടാതെ ഒരു മുറപ്പെണ്ണ് കൂടിയുണ്ട് പൊന്നു എന്ന പുണ്യം ചേച്ചി അവർക്ക് ഒരു മകനുണ്ട് അശ്വജിത്ത് ഞങ്ങളുടെയൊക്കെ ജിത്തുട്ടൻ അവി എന്റെ പ്രായമാണ് അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നു. മൂന്നാമൻ ഞങ്ങളുടെ അച്ഛനാണ്……. കൃഷ്ണദാസ് പുള്ളി ഒരു ex military ആണ് ഇപ്പോൾ വല്യച്ഛന്റെ പാത പിന്തുടരുന്ന കൃഷി., അമ്മ ഇന്ദുജ(ഇന്ദു ) ഒരു പാവം അധ്യാപിക ആണ് കേട്ടോ…
പിന്നെയുള്ളത് കൊച്ചച്ചൻ ആണ് ശിവദാസ്., പുള്ളിക്ക് ഒരു കടയുണ്ട്.. ഭാര്യ രാധ എന്റെ സ്വന്തം രാധമ്മ പുള്ളിക്കാരിയും ഒരു അധ്യാപികയാണ് നമ്മുടെ ഇന്ദു കൊച്ചിനെ പോലെ…. അവർ തമ്മിൽ വേറൊരു ബന്ധം കൂടി ഉണ്ട് കേട്ടോ.. അമ്മയുടെ ആത്മമിത്രമാണ് രാധമ്മ….. പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ? അമ്മയുടെയും അച്ഛന്റെയും കല്യാണം കൂടാൻ വന്ന പാവം രാധമ്മെ കൊച്ചച്ചൻ കേറിയങ്ങ് പ്രേമിച്ചു… അങ്ങനെ അവരുടെ പ്രേമം പൂത്തുലഞ്ഞു നിന്നപ്പോൾ ഒരു ദിവസം നമ്മുടെ കല്യാണിയമ്മ കൊച്ചച്ചനെ അങ്ങ് പൊക്കി……. പിന്നെ പെണ്ണുകാണലായി കല്യാണമായി…… ഹോ……… കൊച്ചച്ചനും രാധമ്മയ്ക്കും 2 മക്കളാ പുണ്യയും(ponnu) വിഷ്ണുവും(വിച്ചു )
ഈ പുണ്യയെ പറ്റിയാണ് നമ്മൾ നേരത്തെ പറഞ്ഞത് പിന്നെ വിച്ചു ഇപ്പോൾ എൻട്രൻസ് കോച്ചിംഗ് പോകുന്നു ഭാവി ഡോക്ടറാണ്…….. ഇതാണ് നമ്മുടെ ചിന്ന കുടുംബം നിവി….(അമ്മ ) ആാാ…( നിവി ) നീ ഇതേത് സ്വപ്നലോകത്താണ് ഇറങ്ങ് ഇങ്ങോട്ട് ടെക്സ്റ്റൈൽ എത്തി(അമ്മ ) ആഹാ ടെക്സ്റ്റൈൽ എത്തിയോ ഇത്ര പെട്ടെന്നോ(നിവി ) സ്വപ്നലോകത്ത് ഇരുന്നാൽ ഇതൊന്നും അറിയാൻ പറ്റത്തില്ല..(അമ്മ ) ഈൗൗൗൗ…… ( ഞാൻ ഒന്ന് ഇളിച്ചതാ 😁) ഞങ്ങൾ എങ്ങനെ ഷോപ്പിലേക്ക് കയറി.. പിന്നെ അച്ഛനും നിർമ്മൽ ഏട്ടനും അവിയും വിച്ചുവും വന്നിട്ടില്ല വല്യച്ഛൻ വന്നാണ് ഞങ്ങളെ വീട്ടിനിന്ന് കൂട്ടിക്കൊണ്ട് വന്നത്, അച്ഛൻ പാലക്കാട് പോയിരിക്കുവാ പണ്ട് കൂടെ ജോലി ചെയ്ത ഒരാൾ മരിച്ചു പോയി…….
നിർമ്മൽ ഏട്ടന് ഇതുവരെ ലീവ് കിട്ടിയിട്ടില്ല, അവി ബാംഗ്ലൂര്, വിച്ചു പാലായിൽ എൻട്രൻസ് കൊച്ചിന് പോയേക്കുവാ, കയറി ചെന്നപ്പോൾ തന്നെ പാറും വീട്ടുകാരും അവിടെ ഉണ്ടായിരുന്നു പാറു അല്പം മൂഡ് ഓഫിലാണ് കാര്യം നിങ്ങൾക്ക് അറിയാലോ…. നിർമ്മൽ ഏട്ടന് ഇതുവരെ ലീവ് കിട്ടിയിട്ടില്……… സില്ലി ഗേൾ…. ഇതു ഇന്ത്യയിൽ തന്നെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഹേശ്വരി ഗ്രൂപ്പിന്റെ ടെക്സ്റ്റൈൽസ് ആണ് അത്യാവശ്യം നല്ല സെലക്ഷൻ തന്നെ ഉണ്ട് ഇവിടെ , ഒരാഴ്ച മുമ്പ് ഇവരുടെ കമ്പനിയുടെ ഒരു ഇന്റർവ്യൂ… ഞാൻ അറ്റൻഡ് ചെയ്തായിരുന്നു (നമ്മൾ എന്ന സുമ്മാവാ… ) പിന്നെ ഞാൻ ആയോണ്ട് പറയുവാ നിങ്ങളോട്…
ആ ജോലി എനിക്ക് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല……. ചുമ്മാ പോയി നോക്കി അത്രതന്നെ…… ഹ അതു പോട്ടെ നമുക്ക് ഇപ്പോൾ ഡ്രസ്സ് എടുക്കാം… ആദ്യം പോയത് പുടവ എടുക്കാനാണ് എല്ലാവരും ഓരോന്ന് എടുത്തു നോക്കി ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ലാസ്റ്റ് ആകെ കൺഫ്യൂഷനായി….. അങ്ങനെ അവസാനം അമ്മ നിർമ്മൽ ഏട്ടനെ വിളിച്ചു അപ്പോൾ നമ്മുടെ പാറുക്കുട്ടിയുടെ മൂഡ് ഓഫ് ഒക്കെ അങ്ങ് പമ്പ കടന്നു.. ഇപ്പോ പെണ്ണിന് ഒടുക്കത്തെ നാണം… അവൾക്കുള്ള ഡ്രസ്സ് എല്ലാം എടുത്തു കഴിഞ്ഞപ്പോഴാണ് ബാക്കിയുള്ളവർക്ക് എടുക്കാൻ തുടങ്ങിയത്.. ഞാൻ ഗൗൺ എടുക്കാമെന്ന് കരുതി മുകളിലേക്ക് കയറാൻ പോയപ്പോൾ അമ്മ കയ്യിൽ പിടിച്ചു നിർത്തി…. എന്താണ് രീതിയിൽ പുരികമുയർത്തി ചോദിച്ചുകഴിഞ്ഞപ്പോഴാണ്……
അമ്മ പറയുന്നത്….. സാരി വാങ്ങിയാൽ മതിയെന്ന് കല്യാണി അമ്മയുടെ ഓർഡർ ആണെന്ന് പോലും ഹ്മ്മ്….. അങ്ങനെ കുറെ തെരഞ്ഞു തെരഞ്ഞു ഒരു വയലറ്റ് , റെഡ്, ഗ്രീൻ കോമ്പിനേഷൻ ഉള്ള കാഞ്ചീപുരം പട്ട് സാരി സെലക്ട് ചെയ്തു.. പിന്നെ റിസപ്ഷൻ ഇടാൻ ഒരു വൈറ്റ് ആൻഡ് പിങ്ക് കോമ്പിനേഷൻ ഉള്ള ഒരു അനാർക്കലി ടൈപ്പ് എടുത്തു. രാവിലെ കേറിയതാണ് ഇതിനകത്ത് ഇപ്പോൾ സമയം രണ്ടര ആയി വിശന്നിട്ട് കണ്ണ് കാണാൻ വയ്യ….. ആർക്കും ഒരു മൈൻഡും ഇല്ല അവർക്കെല്ലാം എങ്ങനെ ഈ കടമുഴുവൻ വാങ്ങാം എന്നതിലാണ് ചിന്ത… മൂന്നു മണി കഴിഞ്ഞപ്പോൾ അവർ എല്ലാം ഇറങ്ങി വന്നു അവിടെ അടുത്തുള്ള റസ്റ്റോറന്റ് കേറി ഫുഡ് തട്ടി…..
പിന്നെ ജ്വല്ലറിയിൽ ആണ് അതും മഹേശ്വരി ഗ്രൂപ്പിന്റെ തന്നെ താലിക്ക് ഓർഡർ കൊടുത്തു….. പാറുനു 2 വളയും എടുത്തു.. എനിക്ക് പണ്ടേ ഈ ഗോൾഡ് നോട് അലർജി ആയതുകൊണ്ട് ഞാൻ ആ പരിസരത്ത് പോയില്ല അപ്പൊ ദാ വരുന്ന് നമ്മുടെ മാതാശ്രീ എന്നെ തിരക്കി, അമ്മ എന്നെയും കൊണ്ട് മാല സെലക്ട് ചെയ്യാൻ ഇരുത്തി ( ഇതും നമ്മുടെ കല്യാണി അമ്മയുടെ ഓർഡർ തന്നെ…. പുള്ളിക്കാരിയുടെ വാക്കാണ് ഇപ്പോഴും കൃഷ്ണ മംഗലത്തെ അവസാനവാക്ക്, പക്ഷേ ഇതൊന്നും എന്റെ അടുത്ത് ഏൽക്കില്ല) ഇതും ഓർത്ത് ഇരുന്നപ്പോഴാണ് നമ്മുടെ മാതാശ്രീ എനിക്ക് വേണ്ടി ഒരു choker സെലക്ട് ചെയ്തത് അത് കണ്ട് എന്റെ കണ്ണുതള്ളിപ്പോയി..
ഞാൻ എതിർത്തിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ട് അമ്മയുടെ ഇഷ്ടത്തിന് ആ choker എടുത്തു പിന്നെ ഒരു ഹെവി ജിമിക്കി കമ്മലും, ഒരു വളയും…. ഷോപ്പിംഗ് എല്ലാം കഴിഞ്ഞു ഫുഡും കഴിച്ചാണ് വീട്ടിലേക്ക് പോയത് അച്ഛൻ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ നേരെ പോയത് തറവാട്ടിലേക്ക് ആണ്. ചെന്ന് കേറി ഫ്രഷായി ബെഡിൽ സ്ഥലം പിടിച്ചു……. തറവാട്ടിൽ ആയതുകൊണ്ട് 7 മണിയായപ്പോൾ എഴുന്നേറ്റു അച്ഛൻ എത്തിയിട്ടുണ്ട് പ്രാതൽ കഴിച്ച് കഴിഞ്ഞു ഞങ്ങൾ ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലേക്ക് പുറപ്പെട്ടു വൃന്ദാവനത്തിലേക്ക്( ഞങ്ങളുടെ വീട്ടുപേരാണ്) വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ലെറ്റർ കിട്ടി, വായിച്ചപ്പോൾ ആകെ ഞെട്ടി( പകച്ചു പോയി എന്റെ ബാല്യം) അൻസില അൻസി ❤️