Thursday, January 16, 2025
Novel

മിഴിനിറയാതെ : ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആദിക്ക് ഉറക്കം വന്നില്ല, ഇന്നത്തെ സംഭവം എത്ര ശ്രമിച്ചിട്ടും അവൻറെ മനസ്സിൽ നിന്നും മായാതെ നിൽക്കുകയായിരുന്നു, കരഞ്ഞ് വീർത്ത സ്വാതിയുടെ മുഖം അവൻറെ ഉറക്കം കെടുത്തി കൊണ്ടേയിരുന്നു, കുറേനേരം ആയുള്ള പശുവിൻറെ കരച്ചിൽ കേട്ടാണ് ആദി കതക് തുറന്ന് പുറത്തേക്കിറങ്ങിയത് , പുറത്ത് നല്ല ഇളം കാറ്റിന്റെ തണുപ്പ് അവന് അനുഭവപ്പെട്ടു, അവൻ പുറത്തേക്ക് നടന്നപ്പോൾ ആണ് കിണറ്റിൻകരയിൽ നിഴൽ പോലെ ഒരു രൂപം കണ്ടത്,

അവൻ ഒന്നുകൂടി ശ്രദ്ധിച്ച് അവിടേക്ക് നോക്കി,അപ്പോൾ അത് ഒരു പെൺകുട്ടിയാണ് എന്ന് മനസ്സിലായി. കുറച്ചുകൂടി ശ്രദ്ധിച്ചപ്പോൾ അത് സ്വാതി ആണ് എന്ന് വ്യക്തമായി, അവൻറെ മനസ്സിൽ വല്ലാത്ത ഒരു ഉൾഭയം ഉടലെടുത്തു, ഒന്നും ആലോചിക്കാതെ അവൻ അവൾക്ക് അരികിലേക്ക് ഓടി, സ്വാതി കിണറ്റിലേക്ക് ചാടാനൊരുങ്ങിയതും ആദി അവളുടെ കൈയ്യിൽ കയറി വട്ടം പിടിച്ച് അവളെ വലിച്ചു, അവൾ ആദിയുടെ നെഞ്ചിലേക്ക് വീണു രണ്ട് കരണം മറിഞ്ഞു, സംഭവിച്ചതെന്താണെന്ന് മനസ്സിലാവാതെ സ്വാതി ആദിയെ നോക്കി,

അപ്പോഴാണ് അവൾ തിരിച്ചറിയുന്നത് അവൾ അവൻറെ നെഞ്ചിലാണ് കിടക്കുന്നത് എന്ന് ,അവൾ പൊടുന്നനെ അവിടെനിന്നും എഴുന്നേറ്റു, “താനീ രാത്രിയിലെ ഇവിടെ എന്തു ചെയ്യുന്നു ആദി അവളോട് തിരക്കി കണ്ണിൽ നിന്നും ഊർന്നു വീഴുന്ന കണ്ണുനീർ മാത്രമായിരുന്നു അതിനുള്ള മറുപടി “ചോദിച്ചത് കേട്ടില്ലേ താൻ ഇവിടെ എന്ത് ചെയ്യുകയായിരുന്നു എന്ന് ആദി അല്പം ശകാരത്തോടെ തന്നെ ചോദിച്ചു “ഞാൻ….. എനിക്ക് ഇനി ജീവിക്കേണ്ട ഇടർച്ചയോടെ അവൾ പറഞ്ഞു

“അപ്പോൾ ആത്മഹത്യാശ്രമം തന്നെ ആയിരുന്നു അല്ലേ ആദി ചോദിച്ചു അവൾ തലകുമ്പിട്ട് നിന്നും “വാ അവൻ വിളിച്ചു അവൾ മടിച്ചു നിൽക്കുന്നത് കണ്ട് ആദി സംസാരിച്ചു “താൻ പേടിക്കണ്ട ഞാൻ ഒരു കുഴപ്പക്കാരൻ ഒന്നുമല്ല തന്നോട് സംസാരിക്കാൻ വേണ്ടിയാണ് വിളിച്ചത് ഇവിടെ ഇങ്ങനെ നിന്നാൽ ശരിയാവില്ല അവൾ വീണ്ടും മടിച്ചുനിന്നു “ഞാനൊരു ചെറുപ്പക്കാരൻ താൻ ഒരു കൊച്ചു പെൺകുട്ടി നമ്മൾ അസമയത്ത് ഇങ്ങനെ നിന്ന് സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ തൻറെ ഭാവിയെ ബാധിക്കും അതുകൊണ്ടാണ് കുറച്ച് മാറിനിന്ന് സംസാരിക്കാം എന്ന് പറഞ്ഞത് വിശ്വാസമുണ്ടെങ്കിൽ വരൂ ആദി തന്റെ നിലപാട് വ്യക്തമാക്കി,

അവൾ യാന്ത്രികമായി അവന് പുറകെ നടന്നു, അവൻറെ മുറിക്ക് മുൻപിൽ ആയുള്ള ഒരു മാവിൻ ചുവട്ടിൽ അവൻ നിന്നു, അവിടെ പുറത്തേക്ക് പോകാൻ സ്റ്റെപ്പ് പോലെ കല്ലുകൾ കെട്ടിയിട്ടിട്ടുണ്ടായിരുന്നു അതിൽ ഒരിടത്ത് ഇരുന്നു ആദി “ഇരിക്ക് അവൻ അവൾക്ക് നേരെ സ്റ്റെപ്പ് ചൂണ്ടിക്കാട്ടി പറഞ്ഞു “വേണ്ട സാറേ ഞാൻ ഇവിടെ നിന്നോളാം അവളുടെ കണ്ണുകളും മുഖവും എല്ലാം കരഞ്ഞു വീർത്തിരുന്നു എന്തുകൊണ്ടോ ആ മുഖത്തേക്ക് നോക്കാൻ അവന് സാധിച്ചില്ല ”

എന്തിനാ താൻ ഇങ്ങനെ ചെയ്യാൻ നോക്കിയത് “എനിക്കിനി ജീവിക്കേണ്ട സാറേ അത്രയ്ക്ക് മതിയായി “എടോ തനിക്ക് കൂടിപ്പോയാൽ 17വയസ്സ് ഉള്ളൂ അതിനിടയ്ക്ക് ജീവിതം മടുത്തു എന്നൊക്കെ പറഞ്ഞു ആത്മഹത്യ ചെയ്യാൻ പോവാണോ ജീവിതം എന്തോരം കിടക്കുന്നു അതിലും കയ്പ്പേറിയ അനുഭവങ്ങളെ കാണൂ അതൊക്കെ നമ്മൾ അഭിമുഖീകരിച്ച് അല്ലേ പറ്റൂ ലൈഫ് അങ്ങനെയാണ് , “സാറിന് അറിയില്ല ഞാൻ എന്തൊക്കെ അനുഭവിച്ചിട്ടുണ്ട് എന്ന് , “അത് ഞാൻ സമ്മതിക്കുന്നു പക്ഷേ അതിൻറെ പേരിൽ ജീവിതം അവസാനിപ്പിക്കേണ്ട കാര്യമില്ല ,

“എൻറെ ഏക പ്രതീക്ഷ ഇവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കും എന്നും തുടർന്ന് പഠിക്കാൻ പറ്റും എന്ന് കരുതി ഞാൻ സൂക്ഷിച്ചു വെച്ച ആകെയുള്ള സമ്പാദ്യം ആണ് ഇന്ന് നഷ്ടപ്പെട്ടത് ഇനി മുന്നോട്ടു ജീവിക്കാൻ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല “തൻറെ അറിവില്ലായ്മ കൊണ്ട് ആണ് ഇങ്ങനെയൊക്കെ പറയുന്നത്. ഞാൻ ഒരു ഡോക്ടറാണ്, ഞാൻ എത്ര ആളുകളെ ഒരു ദിവസം കാണുന്നത് എന്നറിയോ, ജീവിക്കാൻ വേണ്ടി കൊതിക്കുന്ന എത്രയോ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്, മഹാരോഗങ്ങൾ പെടുമ്പോൾ ഒന്ന് ജീവിക്കാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നവരെ കണ്ടിട്ടുണ്ട് ,

റീജണൽ കാൻസർ സെൻററിൽ മരണത്തോടെ പിടയുന്ന എത്ര ആളുകളെ ഞാൻ നേർക്കുനേർ കണ്ടിട്ടുണ്ട് എന്നറിയോ, അതൊക്കെ കാണുമ്പോൾ തനിക്ക് തോന്നും താൻ അനുഭവിക്കുന്നത് ഒന്നും ഒന്നുമല്ല എന്ന് , അവൾ മിണ്ടാതെ നിന്നു “ഇന്നത്തെ സംഭവം തനിക്ക് ഒരുപാട് ദുഃഖമുണ്ടാക്കി, എനിക്ക് മനസ്സിലാകും പക്ഷേ അതിനു മരണം ഒരു പോംവഴി ഒന്നുമല്ല, അപമാനിച്ചവരുടെയും നിന്ദിച്ചവരുടെയും പരിഹസിച്ചവരുടെയും മുൻപിൽ തല ഉയർത്തി നിന്ന് കാണിക്കണം, ജീവിച്ചു കാണിക്കണം,

അതാണ് വേണ്ടത്. എന്തോ അവൻറെ വാക്കുകൾ തനിക്ക് വല്ലാത്തൊരു ഊർജ്ജം നൽകുന്നതായി സ്വാതിക്ക് തോന്നി, “ഇനിയിപ്പോ തന്റെ സമ്പാദ്യം നഷ്ടപ്പെട്ടതിൽ ആണ് സങ്കടം എങ്കിൽ തനിക്ക് പഠിച്ച് നേടാവുന്നതാണ് ഇതൊക്കെ, സർക്കാർ ചെലവിൽ പഠിക്കുന്ന എത്ര കുട്ടികളുണ്ട് അതിന് എക്സാം എഴുതിയാൽ പോരെ അതല്ല ഇനി പഠിക്കാൻ തനിക്ക് കാശിനു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഞാൻ തന്നെ സ്പോൺസർ ചെയ്യാം, ഇത് തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറയുന്നതല്ല, തീർച്ചയായിട്ടും ഞാനിവിടുന്ന് പോവ്വാ എങ്കിലും എൻറെ അഡ്രസ്സ് തന്നിട്ട് പോവൂ,

അങ്ങനെ എത്രയോ കുട്ടികൾ സ്പോൺസർഷിപ്പിൽ പഠിക്കുന്നു, എല്ലാ കാര്യങ്ങൾക്കും സൊല്യൂഷൻസ് ഉണ്ട് നമ്മളെ തെരഞ്ഞെടുക്കുന്ന രീതി മാറുന്നു എന്ന് മാത്രം, സങ്കടം ഉള്ളവരൊക്കെ ആത്മഹത്യ ചെയ്യാൻ തുടങ്ങിയ ഈ ലോകത്ത് മനുഷ്യർ ആരും കാണില്ലല്ലോ, ഞാൻ പറഞ്ഞതൊക്കെ തനിക്ക് മനസ്സിലായോ, ” ഉം അവൾ മൂളി “മൂളണ്ട കാര്യം പറഞ്ഞാൽ മതി ആദി പറഞ്ഞു “മനസ്സിലായി അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ” ഇനി മരണത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്,

“ഇല്ല “താൻ വല്ലതും കഴിച്ചായിരുന്നോ ? “ഇല്ല “എങ്കിൽ വാ അവൾ മടിച്ചു നിന്നു “ഇത്രയൊക്കെ പറഞ്ഞിട്ടും തനിക്ക് എന്നെ വിശ്വാസമായില്ലേ ആദി ചിരിയോടെ ചോദിച്ചു അവൾ മറുപടിയൊന്നും പറയാതെ ആദിക്ക് ഒപ്പം നടന്നു, ആദി മുറിയിലേക്ക് കയറി ഒരു ബ്രെഡ് പായ്ക്കറ്റും ജാമുമെടുത്ത് അവൾക്ക് നൽകി, “കഴിക്ക് ബ്രെഡിൽ ജാമ് പുരട്ടി അവൾക്ക് നീട്ടിക്കൊണ്ട് അവൻ പറഞ്ഞു, അവൾ അനുസരണയോടെ അത് വാങ്ങി, അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുമ്പോൾ തനിക്ക് പ്രിയപ്പെട്ട ആരോ ആണ് അവൾ എന്ന ആദിക്ക് തോന്നിപ്പോയി,

“ഞാൻ വെറുതെ പറഞ്ഞതല്ല തൻറെ പഠനത്തിൻറെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, വിഷമിക്കേണ്ട , അവൾ തലയാട്ടി “ഞാൻ പൊക്കോട്ടെ ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു, “പൊയ്ക്കോ പോയി മുഖം ഒക്കെ കഴുകി മനസ്സ് ക്ലിയർ ആക്കി കിടക്ക് “ശരി സാറേ “ഞാൻ കൊണ്ട് വിടണോ “വേണ്ട ഞാൻ പൊയ്ക്കോളാം “അല്ലേലും ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ ആൾക്ക് എന്ത് പേടി അല്ലേ ആദി ചിരിയോടെ ചോദിച്ചു മറുപടിയായി ആദിക്ക് ഒരു പുഞ്ചിരി നൽകി അവൾ നടന്നു

“അതേ രാവിലെ പാല് കൊണ്ടുവരണം മറക്കല്ല് ആദി വിളിച്ചുപറഞ്ഞു അവൾ തലയാട്ടി വീട്ടിലേക്ക് കയറി പോയി, എന്തോ അവൾ പോയപ്പോൾ വല്ലാത്തൊരു ശൂന്യത അവന് തോന്നി, എന്താണ് തനിക്ക് അവളോട് മറ്റാരോടും തോന്നാത്ത ഒരു പ്രത്യേകത, തൻറെ മനസ്സ് അവളിലേക്ക് കൈവിട്ടു പോകുന്നത് പോലെ ആദിക്ക് തോന്നി, അവളെ ചേർത്തുപിടിച്ച് നിന്റെ സങ്കടങ്ങളിൽ ഇനി എന്നും ഞാൻ ഒപ്പമുണ്ടാകും എന്ന് പറയാനാണ് ആദിയുടെ മനസ്സിൽ തോന്നിയത്, ആ നെറുകയിൽ ഒരു ചുംബനം നൽകാൻ അവൻ കൊതിച്ചു.

ഛെ, എന്തൊക്കെയാണ് താൻ ചിന്തിച്ചു കൂട്ടുന്നത്, കൊച്ചുപെൺകുട്ടി കൂടിയാൽ 17 വയസ്സ് കാണും, തൻറെ കുഞ്ഞിപെങ്ങൾ ആവാനുള്ള പ്രായം പോലും അവൾക്കില്ല, തങ്ങൾ തമ്മിൽ 11 വയസ്സിന് വ്യത്യാസമുണ്ട് ഇങ്ങനെയൊന്നും താൻ ചിന്തിക്കുന്നത് പോലും ശരിയല്ല, ആദി സ്വന്തം മനസ്സിനെ വിലക്കി, എത്ര വിലക്കിട്ടും അനുസരണയില്ലാതെ മനസ്സ് അവളിലേക്ക് തന്നെ ആകർഷകമാക്കുന്നത് ആദി അറിഞ്ഞു, ഇടയ്ക്കെപ്പോഴോ ആദി നിദ്രയില് വീണു, കിടന്നിട്ട് സ്വാതിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല,

ആദിയുടെ വാക്കുകൾ അവളുടെ മനസ്സിൽ വല്ലാത്ത പ്രചോദനം നൽകിയിരുന്നു. അവൻറെ അടുത്ത് നിന്നപ്പോൾ താൻ വല്ലാത്തൊരു സംരക്ഷണ ബോധം അനുഭവിച്ചു എന്ന് അവൾ ഓർത്തു, ഈ നാട്ടിൽ പലരും വൃത്തികെട്ട കണ്ണുകളിൽ തന്നെ നോക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ട്,അങ്ങനെ നോക്കുന്നവരാണ് അധികവും, പക്ഷേ ആദി തികച്ചും മാന്യമായ അവൻറെ ഇടപെടൽ അവളുടെ മനസ്സിൽ വല്ലാത്ത ഒരുതരം തലോടൽ സൃഷ്ടിച്ചിരുന്നു, രാവിലെ ഒപ്പിയിൽ തിരക്ക് കൂടുതലായതുകൊണ്ട് ഓപ്പിയിലേക്ക് നടക്കുകയായിരുന്നു പ്രിയ,

ലിഫ്റ്റിൽ കയറി ലിഫ്റ്റ് അടയാറായപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ലിഫ്റ്റ് ഓപ്പൺ ചെയ്ത് അതിലേക്ക് കയറിയത്, കഴുത്തിലെ സ്റ്റെതസ്കോപ്പ് കണ്ടു അയാൾ ഡോക്ടറാണ് എന്ന് പ്രിയക്ക് മനസ്സിലായി, അവൾ ഒരു പുഞ്ചിരി നൽകി. “പുതിയ ജോയിനിങ് ആണോ പ്രിയ തിരക്കി “അതെ “ഏതാ സെക്ഷൻ “ന്യൂറോ ആദിക്ക് പകരം വന്ന ഡോക്ടറാണ്, പ്രിയ മനസ്സിൽ ഓർത്തു, ഒരു വേദന അവളുടെ മനസ്സിനെ വലയം ചെയ്തു, ആദിക്ക് പകരം മറ്റൊരാൾ വന്നിരിക്കുന്നു, “ഏതാ സെക്ഷൻ അയാൾ പ്രിയയോട് തിരക്കി

“ഗൈനിക്ക് “ഡോക്ടർ കിരൺ മേനോൻ അയാൾ സ്വയം പരിചയപ്പെടുത്തി “പ്രിയ ശേഖർ അവൾ പരിചയപ്പെടുത്തി ഫ്ലോർ എത്തിയപ്പോൾ അവൾ യാത്ര പറഞ്ഞു നടന്നു, കിരൺ അവളെ തന്നെ നോക്കി നിന്നു, ഇളം വയലറ്റ് കളർ ഷിഫോൺ സാരിയാണ് അവളുടെ വേഷം, അങ്ങേയറ്റം മോഡേണും എന്നാൽ മാന്യമായ വസ്ത്ര രീതിയാണ് അവൾക്ക്, കാഴ്ചയിൽ തന്നെ അവൾ ഒരു സിമ്പിൾ ആണെന്ന് മനസ്സിലാകും, വെളുത്ത മുഖത്തെ മൂക്കിനു താഴെയുള്ള കുഞ്ഞു മാറുകാണ് അവളുടെ സൗന്ദര്യം എന്ന് അവൻ ഓർത്തു,

“എങ്കിലും എൻറെ കുഞ്ഞി നിൻറെ പ്രിയപ്പെട്ട കിച്ചുവിനെ നീ മറന്നു പോയല്ലോ കിരൺ മനസ്സിൽ പറഞ്ഞു അവൻ റൂമിലേക്ക് നടന്നു പക്ഷേ ചുണ്ടിൽ പ്രിയക്ക് വേണ്ടി മാത്രം വിരിഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. കാലത്ത് ഡോറിൽ തട്ട് കേട്ടാണ് ആദി ഉണർന്നത്, ഉറക്കച്ചടവോടെ ചെന്ന് കതക് തുറന്നു നോക്കിയപ്പോൾ മുൻപിൽ സ്വാതി, കുളി കഴിഞ്ഞ് ഒരു മെറൂൺ കളറിലെ കോട്ടൻ ചുരിദാറും കറുത്ത പാൻറും കറുത്ത ഷോളും ആണ് അവളുടെ വേഷം,മുടി കുളി പിന്നൽ കെട്ടി വിടർത്തി ഇട്ടിരിക്കുകയാണ്,

മുഖത്ത് സ്ഥിരം ഉള്ള പുഞ്ചിരി, ” ആഹാ ആളാകെ ഉഷാറായല്ലോ ആദി ചിരിയോടെ പറഞ്ഞു മറുപടിയായി അവളൊന്നു പുഞ്ചിരിച്ചു “ഇന്ന് ക്ലാസ് ഇല്ലേ “ഉണ്ട് പോകണം സാർ ഇന്ന് നടക്കാൻ പോയില്ലേ “ഇല്ല ഉറങ്ങിപ്പോയി തന്നെ രക്ഷിക്കാൻ വന്ന് ഇന്നലെ ഞാൻ എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയോ അവൻ അവളോട് ചോദിച്ചു “ഇനി ഞാൻ അങ്ങനെയൊന്നും ചിന്തിക്കുക പോലും ഇല്ല സാറേ സാറ് പറഞ്ഞതൊക്കെ എനിക്ക് മനസ്സിലായി ഒരു ദൃഢപ്രതിജ്ഞ പോലെ അവൾ പറഞ്ഞു “മിടുക്കി അങ്ങനെ വേണം അവൻ പ്രോത്സാഹിപ്പിച്ചു “തൻറെ അച്ഛൻറെ റിലേറ്റീവ്സ് ഒക്കെ എവിടെയാണ് ആരെങ്കിലും ഉണ്ടാവില്ലേ ആദി തിരക്കി

“അതല്ലേ സാറേ ഞാൻ പറഞ്ഞത് എനിക്ക് ആരുമില്ല എന്ന്, അച്ഛനും എന്നെ പോലെ തന്നെയായിരുന്നു,അച്ഛൻ വളർന്നതും പഠിച്ചതും ഒക്കെ ഒരു അനാഥമന്ദിരത്തിൽ ആയിരുന്നു , അച്ഛൻറെ ഒരു ഡയറിയിലെ അതിൻറെ അഡ്രസ് എഴുതി വെച്ചിട്ടുണ്ട്, ഞാനത് സൂക്ഷിച്ചുവച്ചിട്ടുണ്ട് , ആരും ഇല്ലാതെ വന്നാൽ അങ്ങോട്ടേക്ക് പോകാൻ “അങ്ങനെയൊന്നും പറയണ്ട അങ്ങനെയൊന്നും സംഭവിക്കില്ല ധൈര്യമായി ഇരിക്ക്, ആ വാക്കുകൾക്ക് അവളെ ആശ്വസിപ്പിക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു,

എങ്കിലും അങ്ങനെ പറയാനാണ് തോന്നിയത്, “ഞാൻ പോട്ടെ സാറേ “ആയിക്കോട്ടെ അവൾ പോയി കഴിഞ്ഞ് കുറെ നേരം അവൻ അവളെ തന്നെ നോക്കി നിന്നു കുളിയും ചായകുടിയും കഴിഞ്ഞ് അവൻ റെഡിയായി വന്നു, ഫുൾ ബ്ലാക്ക് ഷർട്ടിൽ ഗ്രേ ലൈൻസ് ഉള്ള ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് അവൻ ഹോസ്പിറ്റലിൽ പോകാൻ ആയി ഒരുങ്ങി, പെട്ടെന്നാണ് ഫോൺ ബെൽ അടിച്ചത്, നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ അവൻ അറ്റൻഡ് ചെയ്തു , “ഹലോ മറുവശത്ത് നിശബ്ദത “ഹലോ ആദി ഒരിക്കൽ കൂടെ പറഞ്ഞു ” ആദി ആ ശബ്ദം അവന് പരിചിതമായി തോന്നി “ആദി ഞാൻ ഹിമയാണ്

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 8