Saturday, January 18, 2025
Novel

മിഴിനിറയാതെ : ഭാഗം 6

എഴുത്തുകാരി: റിൻസി പ്രിൻസ്

കുറേനേരം ആദി അവളെ തന്നെ ശ്രദ്ധിച്ചു നിന്നു ഇളം വയലറ്റ് നിറത്തിൽ ഒരു കോട്ടൺ ചുരിദാർ ആണ് അവളുടെ വേഷം, കഴുത്തിലൊരു കറുത്ത മുത്തു മാല കാതിൽ ഒരു വെള്ളമൊട്ടു കമ്മൽ കൈകൾ ശൂന്യം ആണ് ചമയങ്ങൾ ഒന്നും ഇല്ലങ്കിലും സുന്ദരി ആണ് അവൾ ആദി ഓർത്തു ഐശ്വര്യവും സ്ത്രീത്വവും തുളുമ്പുന്ന മുഖം ആദിക്ക് പെട്ടന്ന് പാർവതിഅമ്മയെ ഓർമ്മ വന്നു ഇത് രണ്ടും ഒത്തു ചേർന്ന മുഖം അവരിൽ മാത്രേ ആദി കണ്ടിരുന്നുള്ളു

“ഔട്ട്‌ ഹൗസിന്റെ താക്കോൽ എടുത്തോണ്ട് വന്നു സാറിന് അത് തുറന്നു കാണിച്ചു കൊടുക്ക് ഗീത പറഞ്ഞു അവൾ അനുസരണയോടെ അകത്തേക്ക് പോയി “ഡോക്ടറെ, ഇവിടെ ഞാനും എന്റെ ഭാര്യയും മക്കളും പിന്നെ എന്റെ അമ്മായിഅമ്മയും ആണ് താമസിക്കുന്നത് ഞാൻ സേലത്ത് വണ്ടി ഓടിക്കുക ആണ് മാസത്തിൽ ഒരിക്കൽ വരും ചിലപ്പോൾ ഒരാഴ്ച കാണും ചിലപ്പോൾ പെട്ടന്ന് പോകും ദാ ഇപ്പോൾ തന്നെ ഒരാഴ്ചതേക്ക് വന്നതാ ഇന്ന് വൈകുന്നേരം പോണം ദത്തൻ സ്വയം പരിചയപ്പെടുത്തി

“ഡോക്ടർടെ വീട്ടിൽ ആരൊക്കെ ഉണ്ട് “ഞാനും അമ്മയും ആദി പറഞ്ഞു “അപ്പോൾ വിവാഹം ആയിട്ടില്ല ദത്തൻ പറഞ്ഞു “ഇല്ല ആദി ഒറ്റവാക്കിൽ മറുപടി പറഞ്ഞു സ്വാതി അപ്പോഴേക്കും താക്കോലും ആയി വന്നു “നിന്ന് താളം പിടിക്കാതെ നീ അതൊക്കെ തുറന്നു കാണിച്ചു കൊടുക്ക് ഗീത പറഞ്ഞു “ഞാനോ സ്വാതി വിശ്വാസം വരാതെ ചോദിച്ചു “പിന്നെ അതിനു വെളിയിൽ നിന്ന് ആളെ വിളിക്കണോ ഗീത ദേഷ്യപെട്ടു ആദിക്ക് എന്തോ അവരുടെ സംസാരം ഇഷ്ട്ടം ആയില്ല “ഇങ്ങു താ മോളെ ഞാൻ തുറന്നു കാണിച്ചോളാം ബാലൻ ഇടപെട്ടു അവൾ താക്കോൽ അയാളുടെ കൈയിൽ കൊടുത്തു ബാലൻ തുറന്നു മുറിയും മറ്റും കാണിച്ചു കൊടുത്തു

“സൗകര്യം ഒക്കെ കുറവാണു സാറെ പക്ഷെ ഈ നാട്ടിൽ വാടകക്ക് കിട്ടാൻ പാടാണ് ഇഷ്ട്ടം ആയില്ല എങ്കിൽ ഒരു മാസം അഡ്ജസ്റ്റ് ചെയ്യൂ അപ്പോഴേക്കും ഞാൻ വേറെ വീട് നോക്കാം ബാലൻ പറഞ്ഞു “മ്മ്മ് എങ്കിൽ അങ്ങനെ ചെയ്യാം ആദി പറഞ്ഞു “അതെന്താ സാറെ ഇഷ്ട്ടം ആയില്ലേ “അതുകൊണ്ട് അല്ല ഹോസ്പിറ്റലിൽ നിന്ന് ഒരുപാട് ദൂരെ ആണ് പിന്നെ അയാളുടെ സംസാരം എനിക്ക് അത്ര പിടിച്ചില്ല ആ സ്ത്രീയുടെയും ജോലികാരി കുട്ടിയോട് അടിമകളെ പോലെ ആണോ സംസാരിക്കുന്നത് ആദി തന്റെ നിലപാട് വ്യക്തം ആക്കി

“അയ്യോ സാറെ അത് ജോലികാരി കുട്ടി അല്ല അവരുടെ അനിയത്തിയുടെ മോൾ ആണ് ബാലൻ പറഞ്ഞു “ബെസ്റ്റ് ജോലികാരോട് പോലും ആരും ഇങ്ങനെ ഇടപെടില്ല അപ്പോഴാ സ്വന്തം അനുജത്തിയുടെ മോളോട് ആദി അമ്പരന്നു “അതിന് ഒരു കാരണം ഉണ്ട് സാറെ ബാലൻ പറഞ്ഞു “ഓക്കേ ഒക്കെ എന്തായാലും ഒരു മാസത്തിനുള്ളിൽ വേറെ വല്ലോം നോക്കണം ഹോസ്പിറ്റലിന്റെ അടുത്ത് ആദി പറഞ്ഞു “നോക്കാം സാറെ എങ്കിൽ അഡ്വാൻസ് കൊടുത്താലോ “ഓക്കേ അവർ പുറത്തേക്കു ഇറങ്ങി “വീട് ഇഷ്ട്ടപെട്ടോ ദത്തൻ ചോദിച്ചു മറുപടി ആയി ആദി ഒരു ചിരി വരുത്തി

“നമ്മുക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം ദത്തൻ പറഞ്ഞു “ഓക്കേ ആദി ചിരിച്ചു അപ്പോഴേക്കും സ്വാതി ട്രെയിൽ ചായയുമായി വന്നു ഒരുവേള മിഴികൾ തമ്മിൽ ഇടഞ്ഞു അറിയാതെ അവൻ അവളെ ഒന്ന് നോക്കി “അപ്പോൾ ഇപ്പോൾ തന്നെ താമസം ആരംഭിക്കുവാണോ അതോ ദത്തൻ തിരക്കി “അതെ ആദി പറഞ്ഞു “നോക്കി നില്കാതെ പോയി സാറിന്റെ പെട്ടി ഒക്കെ എടുത്ത് അവിടെ വെയ്ക്ക് ഗീത പറഞ്ഞു “നോ നോ താങ്ക്സ് ഞാൻ എടുത്തോളാം ആദി ഇടയിൽ കയറി പറഞ്ഞു

“വേണ്ട സാറേ അവൾ എടുത്തു വയ്ക്കും ഗീത പറഞ്ഞു “വേണ്ട അവൻ ഗൗരവത്തിൽ പറഞ്ഞു മുറിയിൽ ചെന്ന് കുളിച്ച് ആദി അമ്മയെ വിളിച്ചു ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു “മോനെ എത്തിയോ “എത്തി അമ്മേ “സൗകര്യങ്ങളൊക്കെ ഉള്ള മുറിയാണോ മോനെ “അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉണ്ട് അമ്മേ “നീ വല്ലതും കഴിച്ചോ “കഴിച്ചു അമ്മ മരുന്ന് കഴിച്ചോ ” മ്മ് നീയില്ലാതെ എന്തോ പോലെ തോന്നുന്നു അമ്മയ്ക്ക് “എനിക്കും വല്ലാതെ ഒറ്റപ്പെട്ടത് പോലെ തോന്നുന്നു “സാരമില്ല എൻറെ മോൻ കുറച്ചുനാൾ സ്വസ്ഥമായി അവിടെ നിൽക്ക്.

മനസ്സിലെ മുറിവ് ഒക്കെ പൂർണമായും ഉണങ്ങിയിട്ട് വന്നാൽമതി. പക്ഷേ വരുന്നത് എൻറെ പഴയ ആദി കുട്ടൻ ആയിരിക്കണം എന്ന് മാത്രം അമ്മയ്ക്ക് ഇനിയൊരിക്കലും ആ പഴയ ആദി കുട്ടനെ തിരിച്ചു കിട്ടില്ല എന്ന് പറയണം എന്നുണ്ടായിരുന്നു അവന് പക്ഷെ വാക്കുകൾ പുറത്തേക്കു വന്നില്ല “ശരി അമ്മേ ഞാൻ പിന്നീട് വിളിക്കാം അമ്മ ആഹാരവും മരുന്നും ഒക്കെ കഴിക്കണം “ശരി മോനെ ഫോൺ വെച്ചു കഴിഞ്ഞ് അവൻ കുറെ നേരം ആലോചിച്ചു .തൻറെ മനസ്സിലെ നീറുന്ന ഓർമ്മകൾ മറക്കാൻ വേണ്ടിയാണ് ഈ യാത്ര .

ഇവിടെ നിന്ന് പോകുമ്പോൾ ഹിമയെ പൂർണമായി മറയ്ക്കാൻ തനിക്ക് കഴിയണം .തൻറെ അമ്മയ്ക്ക് വേണ്ടിയെങ്കിലും . അവൻ മനസ്സിൽ ഉറപ്പിച്ചു . ജനൽ പാളി തുറന്ന് അവൻ പുറത്തേക്കു നോക്കി . തണുത്ത ഇളം കാറ്റ് വീശി .മലയോര നാടിൻറെ ഭംഗി അവൻ നന്നായി ആസ്വദിച്ചു . പുറത്ത് അലകുകല്ലിൽ ഒരു കുന്നു തുണി കഴുകുകയായിരുന്നു സ്വാതി . എന്തുകൊണ്ടോ അവളെ നോക്കുമ്പോൾ ഒക്കെ അവന് അമ്മയെ ഓർമ്മ വന്നു .അമ്മയുടെ പഴയ കാല ചിത്രങ്ങളിലെ ഒരു ചായ അവൾക്ക് എവിടെയോ ഉണ്ട് എന്ന് ആദി മനസ്സിൽ ഓർത്തു .

അറിയാതെ കുറെ നേരം ആദി അവളെ കണ്ണെടുക്കാതെ നോക്കി നിന്നു .ഏതോ ഒരു പൂർവ്വ ജന്മ ബന്ധം അവളിലേക്ക് തന്നെ ആകർഷിക്കുന്നത് ആയി ആദിക്ക് തോന്നി . “അമ്മയുടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല എന്ന് ഉറപ്പാണോ ഗീത ദേവകിയൊട് ചോദിച്ചു “അത് നേരത്തെ പറഞ്ഞതല്ലേ സ്വാതി മോളുടെ വിവാഹം കഴിയാതെ ഈ വീടും സ്ഥലവും നിൻറെ പേരിൽ എഴുതി തരാൻ പോണില്ല. എൻറെ കാലം കഴിഞ്ഞ് എൻറെ കുട്ടിയെ നോക്കാൻ ആരുമുണ്ടാവില്ല. ഇനി ഈ കാര്യം എന്നോട് നീ പറയേണ്ട .

ദേവകി കട്ടായം പറഞ്ഞു കയറിപ്പോയി സ്വാതി ദത്തന് കൊണ്ടുപോകാനുള്ള ആഹാരം തയ്യാറാക്കുകയായിരുന്നു “മോളെ പുറകിൽ നിന്നും ഒരു വിളി കേട്ട് സ്വാതി തിരിഞ്ഞുനോക്കി നോക്കിയപ്പോൾ ദത്തൻ. അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു “എന്താ അവൾ ഭയത്തോടെ ചോദിച്ചു “മോളെ നീ എന്നെ പേടിക്കേണ്ട അന്ന് അറിയാതെ അങ്ങനെ സംഭവിച്ചു പോയതാണ് ദത്തൻ പറഞ്ഞു “മോൾ എന്നോട് ക്ഷമിക്കണം അവൾ ഒന്നും പറയാതെ വെളിയിലേക്ക് ഇറങ്ങി പോയി നിന്നെ എൻറെ കയ്യിൽ കിട്ടും കിട്ടാതെ എവിടെ പോകാനാ അയാൾ മനസ്സിൽ പറഞ്ഞു “ദത്തെട്ടാ പുറകിൽ നിന്നുള്ള ഗീതയുടെ വിളി കേട്ട് അയാൾ ഭയപ്പെട്ടു . താൻ അവളോട് സംസാരിച്ചത് വല്ലതും കേട്ടോ എന്ന ഭയം അയാളിൽ ഉടലെടുത്തു

“എന്താ ഗീതേ അമ്മ ഒരേ വാശിയിലാണ് ആണ് “എന്തു വാശി “അവളുടെ ആ അസത്തിന്റെ വിവാഹം കഴിയാതെ ഒന്നും എൻറെ പേരിൽ എഴുതില്ലന്ന് ഗീത ഈർച്ചയുടെ പറഞ്ഞു “അത്രേയുള്ളോ? “അത്രേയുള്ളോ എന്നോ വിവാഹം നടക്കണമെങ്കിൽ ഇതിൽ നിന്നും നല്ലൊരു വിഹിതം തന്നെ അമ്മ അവൾക്കായി കൊടുക്കും നമ്മുടെ മക്കൾ അനുഭവിക്കേണ്ടത് പിഴച്ചു പെറ്റവൾക്ക് കൊടുക്കണോ “അവളുടെ വിവാഹം നടന്നാൽ ബാക്കി നമുക്ക് കിട്ടില്ലേ “ഇതിൽ നിന്നും അവൾക്ക് കൊടുക്കുന്നതിൽ ദത്തേട്ടന് ഒരു സങ്കടവുമില്ലേ “ഇല്ല ഗീത അമ്പരപ്പിൽ അയാളെ നോക്കി “അവളുടെ വിവാഹം നടക്കും ഞാൻ നടത്തും അയാളുടെ കണ്ണുകളിൽ കൗശലം മിന്നി

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 5