Wednesday, January 22, 2025
Novel

മിഴിനിറയാതെ : ഭാഗം 30

എഴുത്തുകാരി: റിൻസി പ്രിൻസ്

നിലാവുള്ള രാത്രിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന രണ്ടുപേർ , ഒരു പെൺകുട്ടിയും ഒരു യുവാവും, ആ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല, പക്ഷേ യുവാവ് ആദിയായിരുന്നു , പെൺകുട്ടിയുടെ കണ്ണുകൾ നിറയുന്നു , എന്തൊക്കെയോ അവലാതികൾ പറഞ്ഞു അവൾ കരയുകയാണ്, അവൻ എന്തൊക്കെയോ പറഞ്ഞു അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു, സ്…….സ്വാ……..സ്വാതീീീീീീീ…… സ്വാതീീ……. തലയിലൂടെ എന്തോ ഒരു തരംഗം പോലെ ചില ഓർമ്മകൾ തന്നിലേക്ക് വന്ന് നിറയുന്നത് ആദി അറിഞ്ഞു,

അതിൽ സ്വാതിയുടെ മുഖവും അവളോടൊത്തുള്ള നിമിഷങ്ങളും തെളിഞ്ഞു, എല്ലാം ഒരു സിനിമാ സ്ക്രീനിൽ കാണുന്നത് പോലെ ആദിയുടെ മനസ്സിൽ മിന്നി മറഞ്ഞു, അവൻ ഒരു കിതപ്പോടെ എഴുന്നേറ്റിരുന്നു. സ്വാതിയോടുള്ള അവൻറെ സ്നേഹത്തിൻറെ ആഴം അത്രയ്ക്ക് തീവ്രമായിരുന്നു എന്ന് അവൻ മനസ്സിലാക്കി, തനിക്ക് സംഭവിച്ച ആക്സിഡൻറിൽ ചില ഓർമ്മകൾ നഷ്ടപ്പെട്ടിരുന്നു എന്ന് ഡോക്ടർ തന്നോട് സൂചിപ്പിച്ചിരുന്നു , പക്ഷേ അതിൽ ഇത്രയും വലിയ ഒരു ഭൂതകാലം തനിക്ക് ഉണ്ടായിരിക്കുന്നതെന്ന് അവൻ ചിന്തിച്ചിരുന്നില്ല, എന്തെങ്കിലും ചില സംഭവങ്ങളോട് അല്ലെങ്കിൽ ആളുകളെ മറന്നത് ആയിരിക്കാം എന്നാണ് താനിതുവരെ ചിന്തിച്ചിരുന്നത്,

പക്ഷേ സ്വാതിയെ കുറിച്ചുള്ള ഓർമ്മകൾ ആദിയിൽ സന്തോഷത്തോടൊപ്പം ഒരു നൊമ്പരവും ഉണർത്തി, ഓർമ്മയില്ലാതെ ആണെങ്കിലും അവളെ താൻ ഇത്രകാലം അകറ്റി നിർത്തിയത് അവനിൽ നൊമ്പരം ഉണർത്തി , അവൾ എങ്ങനെ ഇവിടെ എത്തി എന്നത് ആദിയിൽ അത്ഭുതം നിറച്ചു, കഴിഞ്ഞു പോയ സംഭവങ്ങൾ എല്ലാം ആദി ഓർത്തെടുത്തു, വിജയ് ആയിരിക്കാം സ്വാതി ഇവിടെ എത്തിച്ചതെന്ന് ആദി പ്രത്യാശിച്ചു, സ്വാതിയെ ഒന്ന് വാരിപ്പുണരാൻ ആദിയുടെ മനസ്സ് ആഗ്രഹിച്ചിരുന്നു, അവൻ മുറിയിൽ നിന്നും ഇറങ്ങി പാർവ്വതി അമ്മയുടെ മുറിയിലേക്ക് നടന്നു. കതകിൽ തട്ടി വിളിക്കണോ, വേണ്ടയോ എന്ന് സംശയിച്ചു നിന്നു.

ശേഷം രാവിലെ എല്ലാവരോടും പറയാം എന്ന് അവൻ തീരുമാനിച്ചുഅവിടെ നിന്നും പിൻവാങ്ങി. ആദി മുറിയിലേക്ക് ചെല്ലുമ്പോഴാണ് വിജയുടെ റൂമിൽ ലൈറ്റ് കണ്ടത്, അവൻ ഉറങ്ങിയിട്ടില്ല എന്ന് മനസ്സിലായ ആദി കതകിൽ കൊട്ടി, അസമയത്ത് ആദിയെ കണ്ട വിജയ് ഒന്ന് ഞെട്ടി, ” നീ ഉറങ്ങി ഇല്ലായിരുന്നോ? വിജയ് തിരക്കി “ഉറങ്ങിയതായിരുന്നു ഉറക്കം നഷ്ടപ്പെട്ടു , താഴേക്ക് വന്നതാ, വിജയ്, സ്വാതിക്ക് എൻറെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടോ ? ഒരു ഞെട്ടലോടെയാണ് ആദിയുടെ ചോദ്യം വിജയ് കേട്ടത് “അതെന്താണ് നിനക്ക് ഇപ്പോൾ അങ്ങനെ തോന്നാൻ? ” ഞാൻ ഒരു സ്വപ്നം കാണുന്നു കുറേ ദിവസങ്ങളായി,

അതിൽ സ്വാതിയുടെ മുഖമുണ്ട്, എൻറെ ജീവിതവുമായി സ്വാതിക്ക് എന്തോ ബന്ധമുള്ളത് പോലെ എന്താണ് നീ സ്വപ്നത്തിൽ കണ്ടത് പേടിയോടെ വിജയ് ചോദിച്ചു ” അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല താൻ ഓർമിച്ചെടുത്ത സത്യങ്ങൾ മറച്ചു വെച്ച് തന്നെയാണ് ആദി സംസാരിച്ചത്, ” സ്വാതി കാണുന്നതിന് മുൻപു തന്നെ അവളുടെ മുഖം എൻറെ ഓർമ്മകൾ തെളിയുന്നു, ഞാൻ അവളുടെ പേര് പോലും ചോദിച്ചിരുന്നില്ല, പക്ഷേ ഞാൻ കണ്ട സ്വപ്നത്തിലൂടെ അവളുടെ പേര് സ്വാതി എന്നാണ് എൻറെ മനസ്സിൽ നിറയുന്നു, അതുകൊണ്ടാണ് ചോദിച്ചത് നിനക്ക് അറിയാമെങ്കിൽ പറഞ്ഞു താ, ഡോക്ടർ എന്നോട് പറഞ്ഞിരുന്നു,

ചില ഓർമ്മകൾ എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അതിൽ സ്വാതി ഉണ്ടോ! “നീ തന്നെ ഓർത്തെടുക്കാൻ ശ്രമിക്കൂ, അത്രയും നിനക്ക് ഓർമ്മ വന്നില്ല, ബാക്കി നീ തന്നെ ഓർത്തെടുക്കാൻ ശ്രമിക്കു, അത്രയും ഓർത്തെടുക്കാൻ സാധിക്കുമെങ്കിൽ ബാക്കി നിനക്ക് ഓർത്തെടുക്കാൻ പറ്റും വിജയ് വല്ലായ്മയോടെ പറഞ്ഞു , “വിജയ് നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ എന്നോട് പറയു, നിങ്ങൾക്ക് നിങ്ങളുടെ ഓർമ്മകൾ എത്ര ഇംപോർട്ട് ആണ്, അതുപോലെതന്നെയല്ലെ എനിക്കും, “ഞാൻ പറഞ്ഞില്ലേ അത് നിനക്ക് ശ്രമിച്ചാൽ ഓർത്തെടുക്കാവുതേയുള്ളൂ,

നീ തന്നെ ശ്രമിക്കു വല്ലായ്മയോടെ വിജയ് പറഞ്ഞു, “തൻറെ ഓർമ്മകൾ താൻ തന്നെ വീണ്ടു എടുക്കട്ടെ എന്ന് കരുതിയാണ് വിജയ് അങ്ങനെ പറഞ്ഞത് എന്ന് ആദി പ്രത്യാശിച്ചു, “എങ്കിൽ ഞാൻ നിന്നോട് ഒരു സന്തോഷവാർത്ത പറയാൻ പോവുകയാണ്, വിജയുടെ മുഖത്തേക്ക് നോക്കി ആദി പറഞ്ഞു, “എന്താണ്? വിജയ് അക്ഷമയോട് ചോദിച്ചു ” എനിക്ക് എല്ലാം ഓർമ്മവന്നു,സ്വാതിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇപ്പോൾ എനിക്ക് നന്നായി അറിയാം , എൻറെ പ്രിയപ്പെട്ടവൾ എൻറെ അരികിൽ നിന്നിട്ടും അറിയാൻ സാധിക്കാതെ പോയ ഒരു ഭൂതകാലം ആണ് എൻറെ എന്ന് എനിക്ക് മനസ്സിലായി,

വിജയ് ഒരു ഞെട്ടലോടെ ആദിയെ നോക്കി, “അപ്പോൾ നിനക്ക് എല്ലാം ഓർമ്മവന്നുവല്ലേ? വിജയ് വിശ്വാസം വരാതെ വീണ്ടും ചോദിച്ചു “ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ ഇന്നലെ സ്വാതിയെ കാണുന്നതിനു മുൻപ് തന്നെ എനിക്ക് അവളുടെ ചെറിയ രൂപം മനസ്സിൽ വന്നിരുന്നു അവളെ കണ്ട് കഴിഞ്ഞപ്പോൾ അത് പൂർണമായി, ജീവിതം അങ്ങനെയാണെടാ, എല്ലാ വെളിച്ചവും കെട്ട് കഴിഞ്ഞാലും നമുക്ക് വേണ്ടി കത്തണ ഒരു മെഴുകുതിരി എവിടെയെങ്കിലും ഉണ്ടാകും , അത് കണ്ടുപിടിക്കേണ്ട കാര്യമേയുള്ളൂ, വിജയ് ഒരു വാടിയ ചിരി ചിരിച്ചു, “എന്താണെങ്കിലും നീ ഇപ്പോൾ ഇത് സ്വാതിയോടെ പറയണ്ട,

“ഇപ്പൊ പറയുന്നില്ല നാളെ പറയുന്നുണ്ട്, തമാശയായി ആദി പറഞ്ഞു “പിന്നെ എന്റെ ഈ അവസ്ഥയിൽ അവളെ നീ വീട്ടിലേക്ക് കൊണ്ടുവന്നത് ഒരുപാട് എഫർട്ട് എടുത്തിട്ട് ഉണ്ടാവുമെന്ന് എനിക്കറിയാം, അവളെ അയാളിൽനിന്നും രക്ഷിക്കാൻ നീ സമയത്ത് ചെയ്തത് വളരെ നന്നായി, നീയാണ് യഥാർത്ഥ കൂട്ടുകാരൻ, ആദി വിജയ് കെട്ടിപ്പിടിച്ചു “അത് എൻറെ കടമയല്ലേ ആദി ഒരു വാടിയ ചിരിയോടെ വിജയ് പറഞ്ഞു ” നീ കിടന്നോ ഈ സന്തോഷവാർത്ത നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല എന്ന് തോന്നി ,അതുകൊണ്ടാണ്, അതും പറഞ്ഞ് ആദി മുറിയിലേക്ക് കയറി കതകടച്ചു,

വിജയ് എന്ത് ചെയ്യണമെന്നറിയാതെ നിന്നു, കണക്കുകൂട്ടലുകളെല്ലാം തെറ്റി പോകുന്നതായി അവന് തോന്നി, ഇത്ര പെട്ടെന്ന് ആദിക്ക് ഓർമ്മ തിരിച്ചു കിട്ടുമെന്ന് താൻ കരുതിയിരുന്നില്ല, ഇനി എന്ത് ചെയ്യും എന്നറിയാതെ വിജയ് നിന്നു, രാവിലെ സ്വാതി ഉണർന്ന് പാർവതി അമ്മയുടെ അരികിൽ നിൽക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത് ” പോയി ആരാണെന്ന് നോക്ക് മോളേ പാർവതി അമ്മ പറഞ്ഞു, പറഞ്ഞതനുസരിച്ച് സ്വാതി ഫോൺ അറ്റൻഡ് ചെയ്തു “ഹലോ “എടി ഞാൻ വേണിയാ ഞങ്ങൾ തിരുവനന്തപുരത്തുണ്ട്, അഡ്രസ്സ് പറഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വരാം, വേണി പറഞ്ഞത് കേട്ട് അവൾക്ക് സന്തോഷം തോന്നി,

അവർ ഇത്ര പെട്ടെന്ന് വരുമെന്ന് അവൾ കരുതിയിരുന്നില്ല, ” നീ എന്നെ പറ്റിക്കാൻ വേണ്ടി പറയുന്നതാണോ? “അല്ലെടി ശരിക്കും ഞങ്ങള് തിരുവനന്തപുരത്തുണ്ട്, ഇന്നലെ അച്ഛൻ വന്നപ്പോൾ ഞാൻ നിന്നെ ഫോൺ വിളിച്ചതും സംസാരിച്ചതും ഒക്കെ പറഞ്ഞു അച്ഛൻ പറഞ്ഞു നാളെ തന്നെ പോയി കാണാമെന്ന്, അതുകൊണ്ടാണ് ഞാൻ വന്നത്, നീ അഡ്രസ് പറഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വരാം, “ഞാൻ ഇപ്പൊ പറയാം അവൾ ഉത്സാഹത്തോടെ പാർവതിയുടെ അടുക്കലേക്ക് പോകാൻ നടന്നപ്പോഴാണ് പിറകിൽനിന്ന് വിജയുടെ സ്വരം ” ആരാ സ്വാതി ഫോണിൽ, “വേണിയാണ് അവൾ ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു,

ഞാൻ ഇന്നലെ ഫോൺ വിളിച്ചപ്പോൾ അവളോട് പറഞ്ഞിരുന്നു ഇങ്ങോട്ട് വരണമെന്ന്, ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയി,ല്ല അവരൊക്കെ തിരുവനന്തപുരത്ത് നിൽകുവാ, അഡ്രസ്സ് അറിയില്ല, “ഫോൺ ഇങ്ങ് താ വിജയ് ഫോൺ വാങ്ങി.. ” ഹലോ ഞാൻ വിജയ് ആണ്, “ഞാൻ അച്ഛൻറെ കെെയ്യിൽ കൊടുക്കാം, വേണി പറഞ്ഞു ” ശരി “ഹലോ സാറേ ഞങ്ങൾ തിരുവനന്തപുരത്ത് നിൽക്കുകാണ്, ” ഏത് സ്റ്റേഷനിൽ, ” തമ്പാനൂര് ” ശരി അവിടെത്തന്നെ നിൽക്ക് ഞാൻ അങ്ങോട്ട് വരാം, “സ്വാതി അകത്തേക്ക് പൊയ്ക്കോളൂ ഞാൻ അവരെ കൂട്ടിക്കൊണ്ടു വരാം, വിജയ് വേഗം ഷർട്ട് മാറി ഇറങ്ങി, അവൾ പാർവതി അമ്മയോട് ചെന്ന് അവർ വരുന്ന വിവരം പറഞ്ഞു, അവർക്കും ഒരുപാട് സന്തോഷം ആയിരുന്നു,

അവൾ പെട്ടെന്ന് തന്നെ അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ എല്ലാം എടുത്തു, സ്വാതിയും അവരോടൊപ്പം സഹായത്തിന് കൂടി, കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം വിജയുടെ കാർ ഗേറ്റ് കടന്നു വന്നു, അതിൽ നിന്നും വേണി ഇറങ്ങി,വേണിയെ കണ്ടപ്പോഴേക്കും സ്വാതി പുറത്തേക്കിറങ്ങി ചെന്നു, അവളെ കെട്ടിപ്പിടിച്ചു , രണ്ടു കൂട്ടുകാരികളും സന്തോഷം പങ്കുവച്ചു, ഒപ്പം വേണു അവരോടൊപ്പം ഇറങ്ങി, പാർവതി അമ്മ അവരെ സ്വീകരിക്കാനായി പുറത്തേക്കിറങ്ങി വന്നു, പാർവതി അമ്മ അവരെ ക്ഷണിച്ചു, വേണു പുറത്തുതന്നെ നിൽക്കുന്നത് കണ്ട് പാർവതി അമ്മ ഒരിക്കൽക്കൂടി ക്ഷണിച്ചു, “കയറിവരു, എന്താ അവിടെ തന്നെ നിന്നത്, ”

ഒന്നുമില്ല അയാൾ പറഞ്ഞു ” അപ്പോഴാണ് പാർവതി അമ്മ ശരിക്കും അയാളെ ശ്രദ്ധിച്ചത്, പാർവതി അയാൾ കുറെ പ്രാവശ്യം ശ്രദ്ധിച്ചു നോക്കി, അതിനുശേഷം ചോദിച്ചു “വേണു അല്ലേ “അമ്മയ്ക്ക് ഇദ്ദേഹത്തെ അറിയുമോ? വിജയ് ചോദിച്ചു ” പിന്നെ എനിക്കറിയില്ലേ വേണുവിനെ, എത്രയോ വർഷങ്ങൾ ഇവിടെ ഡ്രൈവറായി ജോലി ചെയ്തതാണ്, പക്ഷേ പെട്ടെന്ന് കണ്ടപ്പോൾ മനസ്സിലായില്ല ,മുഖം ഒക്കെ ഒരുപാട് മാറിപ്പോയി , “വീട് കണ്ടപ്പോഴാണ് ഇവിടേക്ക് ആണെന്ന് എനിക്ക് മനസ്സിലായത് , വേണു പറഞ്ഞു “ഇവിടുത്തെ കുഞ്ഞാണ് ആദി സാർ എന്ന് എനിക്ക് അറിയില്ലായിരുന്നു, കുട്ടിക്കാലത്തെ കണ്ടതല്ലേ ,

“വേണു ചേട്ടൻ ഇവിടെ ജോലി ചെയ്തിട്ടുണ്ടോ, ” ഇവിടെ അല്ല സാറേ, രവീന്ദ്രൻ സാർ ജീവിച്ചിരുന്ന കാലത്ത് ഞാനായിരുന്നു കമ്പനിയിലെ ഡ്രൈവർ, “അങ്ങനെയാണെങ്കിൽ ചേട്ടന് എൻറെ പപ്പയും അറിയുമല്ലോ, ചെറിയാൻ, വിജയ് പ്രതീക്ഷയോടെ മുഖത്തേക്ക് നോക്കി, ” ചെറിയാൻ സാറിന്റെ മോനാണോ? എനിക്കറിയാം ചെറിയാൻ സാർ ഇപ്പോൾ…… ” വിജയുടെ മുഖത്ത് സങ്കടം നിറഞ്ഞു, “സുഖമില്ല, ഒരു ട്രീറ്റ്മെൻറിൽ ആണ്, അത്രയും പറഞ്ഞു വിജയ് സംസാരം അവസാനിപ്പിച്ചു, ” അകത്തേക്ക് കയറി വരൂ വേണു , പാർവതി അയാളെ അകത്തേക്ക് വിളിച്ചു, ഹാളിലേക്ക് കയറിയപ്പോൾ തന്നെ രവീന്ദ്ര വർമ്മയുടെ ഫോട്ടോ ഉണ്ടായിരുന്നു, ഫോട്ടോയിലേക്ക് നോക്കി കണ്ണാടി ഊരി ഒരു നിമിഷം വേണു അവിടെ നിന്നു,

“രവീന്ദ്രൻ സാർ കാരണമാണ് ഞാൻ ഈ നിലയിൽ എത്തിയത്, അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട് അയാൾ മകളോട് പറഞ്ഞു, പാർവ്വതി ചായയും പലഹാരങ്ങളും എല്ലാം അവർക്ക് മുൻപിൽ നിരത്തി, ” കാപ്പി കൂടി കഴിഞ്ഞിട്ട് സംസാരിക്കാം, പാർവ്വതി പറഞ്ഞു “ഇപ്പോൾ ചായ മതി, കുറച്ചുകഴിഞ്ഞ് കഴിക്കാം വേണു പറഞ്ഞു, “നീ വാ വിശേഷങ്ങളൊക്കെ പറയട്ടെ സ്വാതി വേണിയെ കൂട്ടിക്കൊണ്ട് മുറിയിലേക്ക് പോയി “നിനക്ക് സുഖമാണോ മോളേ? വേണി സ്വാതിയോട് ചോദിച്ചു ” സുഖമാണ് പക്ഷേ ഒരിക്കലും തീരാത്ത ഒരു ദുഃഖം അതിപ്പോൾ എനിക്കുണ്ട്, “അതെന്താ ? വേദനയോടെ അവൾ എല്ലാം തുറന്നു പറഞ്ഞു, “എന്തൊരു കഷ്ടമാണ് നിൻറെ കാര്യം ,

അപ്പോൾ ആദിയേട്ടൻ നിന്നെ ഓർമ്മയില്ല എന്ന് ഉറപ്പാണോ? “അതെ ഇന്നലെ എൻറെ മുഖത്ത് നോക്കി ചോദിച്ചു ആരാണെന്ന്, അത് പറഞ്ഞപ്പോഴേക്കും സ്വാതി കരഞ്ഞിരുന്നു, ” ഞാൻ നിന്നോട് ഒരു സന്തോഷവാർത്ത പറയാൻ വേണ്ടി വന്നതാ, നമ്മുടെ റിസൾട്ട് വന്നു, നിനക്ക് ആണ് ഏറ്റവും കൂടുതൽ മാർക്ക്, അത് പറയാൻ ആയിരുന്നു ഞങ്ങൾ വന്നത്, പക്ഷേ നിൻറെ വേദന കേട്ടപ്പോൾ ഒന്നും പറയാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല , “പരീക്ഷണങ്ങളിലൂടെ ആയിരുന്നല്ലോ കുട്ടിക്കാലം മുതൽ എൻറെ ജീവിതം, അതെങ്ങനെ തുടർന്ന് പോകുന്നു എന്ന് മാത്രം, ഒരു വ്യത്യാസമുണ്ട് അത്രയും പ്രിയപ്പെട്ട ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്ന് പോകുമ്പോൾ മാത്രമേ നമുക്കും സ്വപ്നങ്ങൾ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാകു,

“അങ്ങനെയൊന്നും പറയാതെ ആദിയേട്ടന്റെ ഓർമ്മ പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലല്ലോ, അത് തിരിച്ചു കിട്ടും , ആരും ഒന്നും പറഞ്ഞു കൊടുക്കാതെ തന്നെ ആദിയേട്ടന്റെ ഹൃദയത്തിൽ നീ തെളിയുന്ന ഒരു ദിവസം വരും, അത്ര ദൂരം ഒന്നുമല്ല അതിന്, കാരണം അത്രയ്ക്ക് നിന്നെ ആദിയേട്ടൻ സ്നേഹിച്ചിട്ടുണ്ട്, “എന്നെ ജീവനുതുല്യം സ്നേഹിച്ച ആദിയേട്ടൻ ഇന്നില്ല, ഇപ്പോൾ അദ്ദേഹത്തിനു എന്നെ അറിയുകപോലുമില്ല, ഇതിലും ഭേദം ഞാൻ മരിച്ചു പോകുന്നതായിരുന്നു വേണി, അവൾ കരഞ്ഞുകൊണ്ട് വേണിയുടെ ചുമരിലേക്ക് ചാഞ്ഞു, സ്വാതി ഞാൻ കാണുന്ന കാലം മുതൽ നിൻറെ മുഖത്ത് കരച്ചിൽ മാത്രമേയുള്ളൂ,

ഇപ്പോഴെങ്കിലും നീ ചിരിക്കാൻ പഠിച്ചിട്ടുണ്ടാകും എന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നത്, “ആരും ചിരിക്കാൻ മറന്നുപോയത് അല്ല വേണി, പിന്നിട്ട വഴികളിൽ എവിടെയോ ചിരി നഷ്ടപ്പെട്ടുപോയവരാണ്, എനിക്ക് അത് നഷ്ടപ്പെട്ടിട്ട് എത്രയോ കാലങ്ങളായി , ആദിയേട്ടൻ എന്നെ മറന്നു എന്ന് അറിഞ്ഞപ്പോഴാണ് ഞാൻ എത്രത്തോളം സ്നേഹിച്ചിരുന്നു എനിക്ക് മനസ്സിലാവുന്നത്, അവഗണിക്കപ്പെടുന്ന ഓരോ ആളിനും പരിഗണിക്കാൻ തയ്യാറുള്ള ഒരു മനുഷ്യൻ ഉണ്ടാവും, ആദിയേട്ടൻ എനിക്ക് അതായിരുന്നു , അന്ന് ആദിയേട്ടൻ എൻറെ കഴുത്തിൽ ഈ മാലചാർത്തിയ ദിവസം ഞാൻ എത്രത്തോളം സന്തോഷത്തോടെയാണ് ജീവിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല,

ആദിയേട്ടന്റെ ഓർമ്മയിൽ ഞാൻ ഇല്ല എന്നറിയുന്ന നിമിഷം വരെ ഞാൻ ആ സന്തോഷത്തിന്റെ ആകാശത്തിൽ ആയിരുന്നു, സന്തോഷങ്ങളുടെ ആകാശത്തിൽ നിന്നും എത്ര അനായാസമായാണ് നമ്മൾ ഓരോ സങ്കടങ്ങളുടെ ആഴങ്ങളിലേക്ക് വീണുപോകാറ്, അത് ഞാനിപ്പോൾ പഠിച്ചു, “നിന്നെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ല, ” ഇനിയിപ്പോ ആശ്വാസവാക്കുകൾ ഒന്നും വേണ്ട വേണി, ഞാനിപ്പോ എൻറെ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു , ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊരു പ്രശ്നം ജീവിതത്തിലുടനീളം ഉണ്ടാകും, ഒരു പക്ഷെ എന്റെ മരണം വരെ അങ്ങനെ ആയിരിക്കും, ഞാൻ ഇപ്പൊ തിരിച്ചറിവിനെ അംഗീകരിക്കാൻ തുടങ്ങി , തിരിച്ചറിവുകളാണ് അതിജീവനത്തിന് ആദ്യപാഠം,

“നീ ഒരുപാട് മാറിപ്പോയിരിക്കുന്നു സ്വാതി,നീ കുറച്ചുകൂടി ഉറച്ച തീരുമാനങ്ങളെടുക്കാൻ പഠിച്ചിരിക്കുന്നു, മതി ഒരു ബോൾഡ്നെസ്സ് അത് നിനക്ക് കിട്ടിയാൽ മതി, പെട്ടെന്ന് ആദിയേട്ടന് സുഖമാകും, എൻറെ മനസ്സ് പറയുന്നു, “അങ്ങനെതന്നെ സംഭവിക്കട്ടെ “മോൾ ഇവിടെ ഇരിക്കുകയാണോ? കൂട്ടുകാരിക്ക് കഴിക്കാൻ എന്തെങ്കിലും എടുത്ത് കൊടുക്ക് വാ മക്കളേ കഴിക്കാം, പാർവതി അമ്മ അവിടേക്ക് വന്നു ഇരുവരും ഹാളിലേക്ക് പോയി, അവിടെ വെണു സ്വാതിയുടെ മാർക്കിനെ പറ്റിയും മറ്റും സംസാരിക്കുകയായിരുന്നു, എല്ലാവരും കഴിക്കുന്നതിനിടയിൽ വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയതായിരുന്നു സ്വാതി, അടുക്കളയിൽ നിന്നും ആരോ അവളുടെ വായിൽ അമർത്തിപ്പിടിച്ച് അവളെ വലിച്ചു ,അവൾ പുറകിലേക്ക് മലച്ചു. (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 29