Saturday, January 18, 2025
Novel

മിഴിനിറയാതെ : ഭാഗം 3

എഴുത്തുകാരി: റിൻസി പ്രിൻസ്

വൈകുന്നേരം സ്കൂളിൽ നിന്നും വരുന്ന വഴിക്ക് വേണി വീട്ടിൽ കയറാൻ സ്വാതിയെ നിർബന്ധിച്ചു “വാടി “ഇല്ലടി പോയിട്ട് ഒരുപാട് പണി ഉണ്ട് പിന്നെ മുത്തശ്ശി ഉണ്ണിയപ്പവും മറ്റു പലഹാരങ്ങളും ഉണ്ടാക്കി പാക്ക് ചെയ്ത് വച്ചിട്ടുണ്ടാകും അത് സന്ധ്യക്ക് മുൻപ് വിൽക്കാൻ പോകണം അയ്യപ്പസീസൺ കഴിഞ്ഞാൽ പിന്നെ ഈ കച്ചവടം കിട്ടില്ല “ഹമ്മ് എങ്കിൽ നീ പോയിക്കോ “ശരി ഡി അവൾ വേഗം വീട്ടിലേക്ക് ഓടി ചെന്നപാടെ കണ്ടു സംഹാര രുദ്ര ആയ ഗീതയെ ”

എന്താടി ഇത്രയും താമസിച്ചത് ചായ കുടിക്കാഞ്ഞു ബാക്കിയുള്ളോർക്ക് തല വേദനിക്കുന്നു പോയി ചായ ഇടടി “ഇപ്പോൾ തരാം വല്യമ്മേ അവൾ അകത്തേക്ക് കയറി മുറിയിൽ കൊണ്ടു ബാഗ് വച്ചു മുത്തശ്ശി നല്ല ഉറക്കം ആരുന്നു ഉണർത്തണ്ട എന്ന് കരുതി അവൾ അടുക്കളയിലേക്ക് നടന്നു അടുക്കളയിൽ എത്തി ഒന്ന് മുഖം കഴുകി ഫ്രിഡ്ജിൽ നിന്നും പാൽ എടുത്തു വന്നു ചായ ഇട്ടു ഗീതയ്ക്ക് കൊണ്ടു കൊടുത്തു ”

കുട്ടികൾ വരാറായി അവർക്ക് വല്ലതും കഴിക്കാൻ ഉണ്ടാക്കിയിട്ട് നീ ആ ഔട്ട്‌ ഹൗസ് ഒന്ന് വൃത്തിയാക്കി ഇടണം വാടകക്ക് ആൾ വരും “ശരി വല്യമ്മേ അവൾ അടുക്കളയിലേക്ക് പോയി മുത്തശ്ശിക്കും അവൾക്കും ഉള്ള ചായ ഒരു പാത്രത്തിൽ എടുത്തു മുറിയിലേക്ക് പോയി “മുത്തശ്ശി എഴുന്നേറ്റു ചായ കുടിക്ക് സ്വാതി അവരെ തട്ടി വിളിച്ചു അവർ ഉറക്കത്തിന്റെ ആലസ്യത്തോടെ എഴുനേറ്റു അവളെ നോക്കി

“ന്റെ കുട്ടി എത്തിയോ “എത്തി മുത്തശ്ശി ദാ ചായ അവൾ അവർക്ക് ചായ നീട്ടി ഒരു ഗ്ലാസിൽ പകർന്നു അവളും കുടിച്ചു ദേവകി കട്ടിലിന്റെ അടിയിൽ നിന്നും ഒരു പാത്രം എടുത്തു അവൾക്കു നല്‌കി “എന്താ മുത്തശ്ശി ഇത് “കടയിൽ കൊടുക്കാൻ ഉണ്ടാക്കിയ പലഹാരത്തിൻറെ ബാക്കി ആണ് ന്റെ കുട്ടി ഒന്നും കഴിച്ചിട്ടുണ്ടാകില്ല എന്ന് മുത്തശ്ശിക്ക് അറിയാം അതിനായി മാറ്റി വച്ചത് ആണ് അവൾ അത് വാങ്ങി മുറുക്കും നെയ്യപ്പവും ഉണ്ണിയപ്പവും അച്ചപ്പവും ഒക്കെ അതിൽ ഉണ്ടാരുന്നു

“ഇത്രയും പലഹാരം മുത്തശ്ശി ഉണ്ടാക്കിയോ അവൾ ആശ്ച്ചരിയത്തോടെ ചോദിച്ചു “ഉണ്ണിയപ്പവും മുറുക്കും ഞാൻ ഉണ്ടാക്കി ബാക്കി നിനക്ക് വേണ്ടി ഗോപാലന്റെ കടയിൽ നിന്ന്‌ വാങ്ങിയത് ആണ് അവൾ അവരുടെ ചുളിവ് വീണ മുഖത്ത് ഒരു ഉമ്മ നല്‌കി ഉച്ചക്ക് കാര്യം ആയി ഒന്നും കഴിക്കാത്തത് കൊണ്ടു അവൾക്കു നല്ല വിശപ്പ് ഉണ്ടാരുന്നു അതുകൊണ്ട് അവൾ അത് മുഴുവൻ കഴിച്ചു “മുത്തശ്ശിക്ക് വേണ്ടേ

“വേണ്ട ന്റെ കുട്ടി കഴിക്ക് അവൾ ഭക്ഷണം കഴിച്ചു കഴിഞ്ഞു പോയി കുളിച്ചു അമ്മുവിനും അപ്പുവിനും വേണ്ടി ഓട്ടട ഉണ്ടാക്കി വച്ചു എന്നിട്ട് ചൂലും ആയി ഔട്ട്‌ഹൗസിലേക്ക് പോയി ഔട്ട്‌ഹൗസ് തുറന്നപ്പോൾ അവൾക്കു പെട്ടന്ന് അമ്മയെ ഓർമ്മ വന്നു പണ്ട് മുത്തശ്ശൻ അമ്മക്ക് വേണ്ടി പണിതത് ആണ് ഈ ഔട്ട്‌ ഹൗസ് എന്ന് കേട്ടിട്ടുണ്ട് അമ്മയുടെ പ്രസവം കഴിഞ്ഞു തന്നെയും കൊണ്ടു താമസിക്കാൻ ആയി മുത്തശ്ശൻ പണിതത് ആണ് ഇത്പ

ക്ഷെ നിർഭാഗ്യം കൊണ്ടു അമ്മക്ക് ആ വീട്ടിൽ താമസിക്കാൻ ഭാഗ്യം ഉണ്ടായില്ല ചെറിയ ഒരു തിണ്ണയും ഒരു മുറിയും കുഞ്ഞു ഒരു അടുക്കളയും ഒരു കുളിമുറിയും അടങ്ങിയതാരുന്നു ആ ഔട്ട്‌ഹൗസ് ഒരു കട്ടിലും മേശയും കസേരയും ഒരു ഷെൽഫ് അലമാരയും അതിൽ ഉണ്ടാരുന്നു പണ്ട് ആർക്കോ ഒരു കൂട്ടർക്കു വാടകക്ക് കൊടുത്തത് ആണ് അന്ന് താൻ അഞ്ചിൽ പഠിക്കുവാരുന്നു അവൾ അതെല്ലാം വൃത്തി ആയി തൂത്തു തുടച്ചു കട്ടിലിൽ ഒരു ഷീറ്റും വിരിച്ചു അത് കഴിഞ്ഞു ബിഗ്ഷോപ്പർ എടുത്തു അതിൽ ഉണ്ണിയപ്പവും മുറുക്കും പാക്കറ്റ് നിറച്ചു മുത്തശ്ശിയോട് യാത്ര പറഞ്ഞു ഇറങ്ങി

ഗോപാലേട്ടന്റെ കടയുടെ കുറച്ച് അപ്പുറത്തു ആയി കുറച്ച് ബസ് നിർത്തിയിട്ടു ഉണ്ടാരുന്നു അവരുടെ അടുത്തേക്ക് പോയി ഉണ്ണിയപ്പവും മുറുക്കും വിൽക്കാൻ തുടങ്ങി അത് കഴിഞ്ഞു കാശുമായി അവൾ വീട്ടിലേക്ക് നടന്നു അപ്പോൾ ആണ് അവൾ കാഴ്ച കാണുന്നത് ഏതോ ഒരു പയ്യന്റെ ബൈക്കിൽ വന്നു ഇറങ്ങുന്ന അമ്മു ചേച്ചി വീടിന് കുറച്ച് അപ്പുറത്തു ആയി ബൈക്ക് നിർത്തി അമ്മുചേച്ചിയോട് എന്തോ അയാൾ പറയുന്നു ചേച്ചി അത് കേട്ട് ചിരിക്കുന്നു കുറച്ച് കഴിഞ്ഞു അയാൾ പോകുന്നു ചേച്ചി അയാളെ കൈവീശി കാണിച്ചു വീട്ടിലേക്ക് നടക്കുന്നു

സ്വാതിയുടെ ഉള്ള് നീറുന്ന കാഴ്ച്ച ആരുന്നു അത് വീട്ടിൽ എത്തി അവൾ വൈകിട്ടത്തേക്ക് ഉള്ള ജോലികളിൽ ഏർപ്പെട്ടു അമ്മുവിന്റെ കാര്യം മുത്തശ്ശിയോട് പറയണോ വേണ്ടയോ എന്ന് അവൾ ചിന്തിച്ചു പിന്നെ വേണ്ട എന്ന് തീരുമാനിച്ചു മുത്തശ്ശി സങ്കടപ്പെടും എന്ന് അവൾ ഭയന്നു ഒരുപക്ഷെ അവർ സുഹൃത്തുക്കൾ ആയിരിക്കും അങ്ങനെ അവൾ ആശ്വസിച്ചു വൈകിട്ട് എല്ലാർക്കും ഭക്ഷണം ഉണ്ടാക്കി കഴിപ്പിച്ചു അവൾക്കു വേണ്ടി മിച്ചം ഉണ്ടാരുന്ന ഒരു വറ്റും മാങ്ങാ അച്ചാറും കൂട്ടി അടുക്കളയിൽ ഇരുന്നു കഴിച്ചിട്ടു എല്ലാ ജോലിയും തീർത്തു അവൾ മുറിയിൽ ചെന്നു മുത്തശ്ശിയുടെ മരുന്ന് എടുത്തു കൊടുത്ത ശേഷം പഠിക്കാൻ ആയി ഇരുന്നു

അന്ന് പഠിപ്പിച്ചത് എല്ലാം പഠിച്ചു കഴിഞ്ഞു അവൾ കിടന്നപ്പോളേക്കും മുത്തശ്ശി ഉറങ്ങിയിരുന്നു അവൾ അവളുടെ അച്ഛനമ്മമാരോടും ഈശ്വരൻമാരോടും ഒക്കെ സംസാരിച്ചു ഉറങ്ങാനായി കിടന്നു ****** തിരക്കുകളോടെ ആണ് തിരുവനന്തപുരം നഗരം ഉണർന്നത് “വിജയ്, ആദി വന്നില്ലേ? പ്രിയ തിരക്കി “ഇല്ലടി, ഫ്ലാറ്റിൽ ഇരുന്ന് കുടിക്കുന്നുണ്ട് വിജയ് പറഞ്ഞു “ഛെ ഇവൻ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ആണ് “ഇന്നലെ വീട്ടിൽ പോയിട്ടില്ല അവന്റെ അമ്മ കിടന്ന് വിളിയോട് വിളി

“തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏറ്റവും ബെസ്റ്റ് ന്യൂറോളിജിസ്റ്റ് ആണ് ഇങ്ങനെ സില്ലി ആകുന്നത് പ്രിയ പറഞ്ഞു “അവനെ കുറ്റം പറയാൻ പറ്റില്ല പ്രിയ ചങ്ക് പറിച്ച് ആണ് അവൻ ഹിമയെ സ്നേഹിച്ചത് വിവാഹം കഴിക്കാൻ വെറും ഒരുമാസം ഉള്ളപ്പോൾ അല്ലേ അവളെ അവന്റെ ഉറ്റസുഹൃത്തിന് ഒപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടത് അതിനു അവൾ കൊടുത്ത മറുപടിയോ വിവാഹത്തിന് മുൻപ് അവൻ അവളുടെ ഫീലിംഗ്സ് മനസ്സിലക്കിയില്ല എന്ന് “അതൊക്കെ എനിക്ക് അറിയാം ഇപ്പോൾ അവൻ ചോദിച്ചു വാങ്ങിച്ച ഈ ട്രാൻസ്ഫെറിന്റെ കാരണം എന്താ “ഹിമ നെക്സ്റ്റ് വീക്ക് മുതൽ ഇവിടെ ഗൈനിക്കിൽ വീണ്ടും ജോയിൻ ചെയ്യുക ആണ് അതിനാണ് ഈ ട്രാൻസ്ഫെർ

“അവൾ ലണ്ടനിൽ നിന്ന്‌ എത്തിയോ “നാളെ എത്തും ആദിത്യൻ വിജയ് പ്രിയ ഹിമ വരുൺ ഇവർ വർഷങ്ങൾ ആയി സുഹൃത്തുക്കൾ ആരുന്നു ആ സൗഹൃദതിന് ഇടയിൽ ആണ് ഹിമയുടേം ആദിയുടേം ഇടയിൽ പ്രണയത്തിന്റെ കാറ്റ് വീശിയത് ആത്മാർത്ഥമായ പ്രണയം ആരുന്നു ആദിക്ക് ഹിമയോട് പക്ഷെ അവൾക്ക് ആവിശ്യം പ്രേമം ആരുന്നില്ല പ്രിയപ്പെട്ട സുഹൃത്തായ വരുണിനെയും ഹിമയെയും ഒരിക്കലും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ആദി കണ്ടതോടെ ആ പ്രണയം അവസാനിച്ചു ഹോസ്പിറ്റലിൽ തിരക്കുകൾ കഴിഞ്ഞു വിജയ് ഫ്ലാറ്റിൽ എത്തിയപ്പോൾ ആദി മദ്യപിച്ചു ലക്ക് കേട്ട അവസ്ഥയിൽ ആരുന്നു അവൻ ആദിയെ തട്ടി വിളിച്ചു “ആദി നീയൊന്ന് എഴുന്നേറ്റേ

“ഐ ആം സോറി വിജയ് അവൻ കുഴഞ്ഞ നാക്കോടെ പറഞ്ഞു “നീ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ആണ് ആദി എല്ലാം കഴിഞ്ഞിട്ട് 2 വർഷം ആയില്ലേ അവളുടെം അവന്റെം കല്യാണവും കഴിഞ്ഞു ഡിവോഴ്സ്സും ആയി “ഈ നശിച്ച കുടി ഞാൻ നിർത്തിയത് അല്ലാരുന്നോ അവൾ തിരികെ വരുന്നു എന്ന് അറിഞ്ഞത് കൊണ്ടാണ് മനസ്സ് വീണ്ടും കൈവിട്ടു പോയത് ആദി നിസഹയാതയോടെ പറഞ്ഞു

“ഓക്കേ നമ്മുക്ക് നിന്റെ കെട്ട് ഇറങ്ങിയിട്ട് സംസാരിക്കാം നീ ഒന്ന് കുളിച്ചു ഫ്രഷ് ആയി വാ **** തുണി നനച്ചുകൊണ്ട് ഇരിക്കുമ്പോൾ ആണ് ഗീത സ്വാതിയെ വിളിച്ചത് “എന്താ വല്ല്യമ്മേ “ദാ ചിക്കൻ ആണ് വറുത്തരച്ചു കറി വയ്യക്കണം അതാണ് ദത്തേട്ടന് ഇഷ്ട്ടം ഏട്ടൻ വൈകുന്നേരം വരും ഇഷ്ട്ടം ഉള്ളത് എല്ലാം കാണണം വല്ലപ്പോഴും കൂടെ വരുന്നത് ആണ് ഞെട്ടലോടെ അവൾ ആ വാർത്ത കേട്ടു അയാൾ വരുന്നു അവളുടെ മുഖം ഭയത്താൽ നിറഞ്ഞു

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 2