Monday, November 18, 2024
Novel

മിഴിനിറയാതെ : ഭാഗം 22

എഴുത്തുകാരി: റിൻസി പ്രിൻസ്

സ്വാതിയുടെ കണ്ണിൽ നിന്നും കണ്ണുനീര് ഒഴുകി കൊണ്ടിരുന്നു, എന്തേലും ഒരു വഴി കാണിച്ചു തരണേ എന്ന് മനസ്സുരുകി അവൾ പ്രാർത്ഥിച്ചു, അപ്പോഴോന്നും അവൾ അറിഞ്ഞിരുന്നില്ല അവൾ പ്രാർത്ഥിച്ച ഈശ്വരൻ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് അവളെ വലിച്ചിട്ടിരിക്കുന്നത് എന്ന് ഞെട്ടിക്കുന്ന സത്യങ്ങൾ ആണ് അവളെ കാത്തിരിക്കുന്നത് എന്ന് “നീ ഇങ്ങനെ കരയാതിരിക്ക് മോളെ, വേണി അവളെ ആശ്വസിപ്പിച്ചു “സങ്കടം വരുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത് അതിന് മുൻപ് നമ്മൾ എത്രത്തോളം സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത് എന്ന്, വേദനയോടെ സ്വാതി പറഞ്ഞു ” സ്വാതി ഹൃദയവേദനയോടെ വേണി വിളിച്ചു , “ഒന്നും വേണ്ടായിരുന്നു, കാണുകയും പരിചയപ്പെടുകയും ഒന്നും വേണ്ടായിരുന്നു,

അതിനു മുൻപ് ഞാൻ ഒരുപാട് സന്തോഷത്തിനും സമാധാനത്തിനും ആയിരുന്നു ജീവിച്ചിരുന്നത്, ഇപ്പൊ ഈ വേദന കൂടി എനിക്ക് താങ്ങാൻ വയ്യ, “നീ സമാധാനമായി ഇരിക്ക് നാളെ രാവിലെ നീ ഇവിടെ വരെ വാ അപ്പോഴേക്കും ഞാൻ ഒരു വഴി കണ്ടു പിടിക്കാം , സ്വാതി വേദനയോടെ തലയാട്ടി ” വീട്ടിൽ അയാൾ ഉണ്ടോ “ഇല്ല ഇന്ന് തിരിച്ചുപോകും, “മുത്തശ്ശി ഇല്ലാത്ത മുറിയിൽ കിടന്ന് ഉറങ്ങുമ്പോൾ വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു, “ഇന്നല്ലെങ്കിൽ നാളെ ഇതുപോലൊരു സാഹചര്യത്തെ നേരിടാൻ ഈ ഒരുക്കമായിരുന്നില്ലേ സ്വാതി, അത് കുറച്ചു നേരത്തെ ആയി എന്നോർത്ത് സമാധാനിക്കാം,

വേണി അറിയാവുന്ന രീതിയിൽ ഒക്കെ അവളെ ആശ്വസിപ്പിച്ചു സ്വാതി പോയികഴിഞ്ഞ് അവളെ എങ്ങനെ സഹായിക്കും എന്ന് വേണി കുറേ ആലോചിച്ചു ഒടുവിൽ ഒരു വഴി അവൾ കണ്ടു പിടിച്ചു വൈകുന്നേരം അച്ഛൻ വന്നപ്പോൾ അമ്മയെയും അച്ഛനെയും ഒരുമിച്ച് വിളിച്ചു ഇരുത്തി സ്വാതിയുടെ പ്രശ്നം അവൾ വിശദമായി സംസാരിച്ചു, “അവൾക്ക് ഒരു സഹായത്തിനു ഇപ്പോൾ നമ്മൾ മാത്രമേ ഉള്ളു അച്ഛാ നമ്മൾ കൂടെ കൈവിട്ടാൽ അവൾ വല്ല കടുകൈയ്യും ചെയ്യും വേണി പ്രതീക്ഷയോടെ രണ്ടുപേരേം മാറി മാറി നോക്കി രണ്ടുപേരെടേം മുഖത്തെ ഗൗരവം അവളെ ഒന്ന് ഭയപ്പെടുത്തി, “അച്ഛാ…… അവൾ പ്രതീക്ഷയോടെ വേണുവിനെ നോക്കി “നമ്മൾ എങ്ങനെ സഹായിക്കും എന്നാണ് മോൾ പറയുന്നത് വേണു സൗമ്യമായി ചോദിച്ചു

“അച്ഛൻ ഒന്ന് പോയിതിരക്കാമോ, ഡോക്ടർടെ വീട്ടിൽ “തിരുവനന്തപുരത്തോ? വേണു ചോദിച്ചു “അതൊക്കെ നടക്കുന്ന കാര്യം ആണോ വേണിയുടെ അമ്മ പറഞ്ഞു “പോകാം എന്ന് വച്ചാൽ തന്നെ സ്വാതിയുടെ കൈയ്യിൽ അയാളുടെ അഡ്രസ് ഉണ്ടോ വേണു ചോദിച്ചു “ഇല്ല അത് ഹോസ്പിറ്റലിൽ നിന്ന് എടുക്കാമല്ലോ, ആ ഡോക്ടർ വന്നില്ലേൽ അവളുടെ ജീവിതം നശിച്ചു പോകും അച്ഛാ, അയാൾ നശിപ്പിച്ചു കളയും വേണി പറഞ്ഞു ” അയാൾ തിരിച്ചു വരും എന്ന് സ്വാതിക്ക് ഉറപ്പുണ്ടോ വേണു ചോദിച്ചു “ഉണ്ട് അവൾക്ക് മാത്രം അല്ല എനിക്കും, വേണി ഉറപ്പോടെ പറഞ്ഞു “ഞാൻ ഒന്ന് ആലോചിച്ചു പറയാം വേണു പറഞ്ഞു “നാളെ രാവിലെ വരാൻ ആണ് ഞാൻ സ്വതിയോട് പറഞ്ഞത്,

വേണി പറഞ്ഞു “ഞാൻ സ്വാതിയെ ഒന്ന് നേരിട്ട് കാണട്ടെ, വേണു പറഞ്ഞു വേണിയുടെ ഉള്ളിൽ ഒരു പ്രതീക്ഷ നാമ്പെടുത്തു, രാത്രിയിൽ കിടക്കാൻ നേരം വേണു ഭാര്യയോട് തിരക്കി, “മോൾ പറഞ്ഞ കാര്യത്തെകുറിച്ച് എന്താണ് തന്റെ അഭിപ്രായം? “സ്വാതിയുടെ കാര്യം ആണോ? “അതെ “ആ കുട്ടിയെ സഹായിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യണം വേണുവേട്ട അതാണ് എന്റെയും ആഗ്രഹം “മ്മ്മ്, പക്ഷെ ഒരു പ്രശ്നം ഉണ്ട്, അവളുടെ അമ്മക്ക് പറ്റിയപോലെ വല്ല അബദ്ധവും അവൾക്ക് സംഭവിച്ചുട്ടുണ്ടോ എന്ന് നീ ഒന്ന് ആ കുട്ടിയോടെ തിരക്കണം “അവൾ അങ്ങനത്തെ കുട്ടി അല്ല വേണുവേട്ട, എനിക്ക് ഉറപ്പ് ആണ്, “അതുകൊണ്ട് അല്ല,

ആ ഡോക്ടർ പെട്ടന്ന് ഇവിടുന്ന് പോയത് കൊണ്ട് ഒരു സംശയം, അങ്ങനെ വല്ലോം ആണേൽ അയാൾ ഇനി വരില്ല, ഞാൻ വെറുതേ അവിടെ വരെ പോകണ്ടല്ലോ എന്ന് ഓർത്താണ്, മോളോട് ഞാൻ എങ്ങനെ ചോദിക്കും “ഞാൻ ചോദിച്ചു മനസിലാകാം വേണുവേട്ട, പിറ്റേന്ന് സ്വാതി വന്നപ്പോൾ വേണി കുളിക്കുക ആരുന്നു, ഇത് തന്നെ ആണ് പറ്റിയഅവസരം എന്ന് വേണിയുടെ അമ്മ കരുതി അവർ സ്വാതിയെ വിളിച്ചു വിശേഷം ചോദിച്ചകൂട്ടത്തിൽ വിഷയം പതിയെ എടുത്തിട്ടു, “മോൾടെ പ്രശ്നം എല്ലാം ഇന്നലെ വേണി പറഞ്ഞു, നിന്നെ സഹായിക്കാൻ വേണുവേട്ടൻ തീരുമാനിച്ചിട്ടുണ്ട് “എങ്ങനെ?

സ്വാതി പ്രതീക്ഷയോടെ ചോദിച്ചു ” വേണുവേട്ടൻ ആ ഡോക്ടർടെ വീട്ടിൽ പോയി തിരക്കാം എന്ന് പറഞ്ഞിട്ടുണ്ട്, പക്ഷെ ഒരു കാര്യം മോൾ അമ്മയോട് സത്യം പറയാമോ? “എന്താ അമ്മേ? “മോൾ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് അമ്മക്ക് അറിയാം, എങ്കിലും അമ്മയുടെ സമാധാനത്തിനു ചോദിക്കുവാ നിങ്ങൾ തമ്മിൽ സ്നേഹത്തിനു അപ്പുറം വേറെ ഒന്നും ഇല്ലല്ലോ മടിയോടെ അവർ ചോദിച്ചു “അമ്മ ഉദ്ദേശിച്ചത് എനിക്ക് മനസിലായി, അദ്ദേഹം എന്റെ ശരീരത്തിൽ തൊട്ടിട്ടില്ല, അവസരങ്ങൾ പലതുണ്ടാരുന്നു പക്ഷെ ഒരിക്കൽ പോലും അതിരുവിട്ട് എന്നോട് ഇടപെട്ടിട്ടില്ല അവരുടെ മുഖം തെളിഞ്ഞു,

പിറ്റേന്ന് തന്നെ വേണു ഹോസ്പിറ്റലിൽ നിന്ന് ആദിയുടെ അഡ്രസ് എടുത്തു, ലീവ് ആണെന്നതിനപ്പുറം ഒന്നും ഹോസ്പിറ്റലിൽ ഉള്ളവർക്കും അറിയില്ലാരുന്നു, അയാൾ പിറ്റേന്ന് രാവിലെ ഫസ്റ്റ് ബസിന് തന്നെ തിരുവനന്തപുരതേക്ക് തിരിച്ചു, ആദിയെ പറ്റി തിരക്കാൻ സാധിച്ചില്ല എങ്കിൽ വിജയ് കണ്ടാൽ ആദിയെ കുറിച്ച് അറിയാം എന്ന് സ്വാതി പറഞ്ഞിരുന്നു, അയാൾ മെഡിക്കൽ കോളേജിൽ എത്തി ആദിയെ കുറിച്ച് തിരക്കി, “ആദി ഡോക്ടർ ട്രാൻസ്ഫർ വാങ്ങി പോയതാണ് റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി പറഞ്ഞു “ഡോക്ടർ വിജയ് കണ്ടാലും മതി വേണു പറഞ്ഞു “ഡോക്ടർ വിജയ് എന്ന് പറയുമ്പോൾ, ഡോക്ടർ വിജയൻ നായർ ആണോ ഡോക്ടർ വിജയ് ചെറിയാൻ ആണോ, ഡോക്ടർ വിജയ് ശർമ്മ ആണോ

“അത് പിന്നെ ഡോക്ടർ ആദിയുടെ ഒപ്പം ഉള്ള ഡോക്ടർ വേണു നിഷ്കളങ്കമായി പറഞ്ഞു “ഓ അപ്പോൾ ഡോക്ടർ വിജയ് ചെറിയാൻ, വലത്തോട്ട് തിരിയുമ്പോൾ ഒരു ബോർഡ് ഉണ്ട് ഡോക്ടർ വിജയ് ചെറിയാൻ ഐ സ്പെഷ്യലിസ്റ്റ് എന്ന് അതാണ് റൂം, അവിടെ ഡോക്ടർ കാണും, ഒ പി ടൈം അല്ലാത്തോണ്ട് തിരക്ക് കുറവാണ് പെൺകുട്ടി പറഞ്ഞു അയാൾ റൂം ലക്ഷ്യം ആക്കി നടന്നു, അധികം വൈകാതെ റൂം കണ്ടു, വേണു റൂമിൽ തട്ടി “യെസ് കമിങ് അകത്തു നിന്ന് വിജയയുടെ ശബ്ദം കേട്ടു വേണു അകത്തേക്ക് കയറി “ഇരിക്കു എന്താണ് പ്രശ്നം? വിജയ് സ്റ്റെതസ്സ്കോപ്പ് എടുത്തു ചോദിച്ചു “ഞാൻ രോഗിയല്ല വേണു പറഞ്ഞു “പിന്നെ?

വിജയ് ചോദിച്ചു “ഞാൻ വേണു, പത്തനംതിട്ടയിൽ നിന്ന് വരുവാണ്, സ്വാതി പറഞ്ഞിട്ട് സ്വാതി എന്ന് കേട്ടതും വിജയ് അറിയാതെ എഴുനേറ്റ് പോയി, “സ്വാതിയുടെ ആരാണ്? അത്ഭുതത്തോടെ വിജയ് ചോദിച്ചു “ഞാൻ സ്വാതിയുടെ കൂട്ടുകാരിയുടെ അച്ഛൻ ആണ് വേണു മറുപടി പറഞ്ഞു ഒരു നാട്ടിൻപുറത്തുകാരന്റെ എല്ലാ ലക്ഷണങ്ങളും അയാൾക്ക് പ്രകടമായിരുന്നു, വിജയ് അയാളെ സസൂക്ഷ്മം വീക്ഷിച്ചു, “സാറിനെക്കുറിച്ച് സ്വാതി പറഞ്ഞിട്ടുണ്ടായിരുന്നു, ആദി സാറിൻറെ കൂട്ടുകാരൻ ആണെന്ന്, എല്ലാ കാര്യങ്ങളും സാറിന് അറിയാമല്ലോ, അതുകൊണ്ടാണ് ഞാൻ സാറിനെ ഒന്നു കാണാം എന്ന് കരുതി വന്നത്, എനിക്ക് ആദി സാറിനൃ ഒന്ന് നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട്,

കുറച്ച് കാര്യങ്ങൾ പറയാനുണ്ട്, അദ്ദേഹത്തിൻറെ ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നത് അഡ്രസ്സ് ഒന്ന് നൽകാമോ, വേണു നിഷ്കളങ്കമായി പറഞ്ഞു ” അങ്ങനെ ഫോണിൽ വിളിച്ചാൽ കിട്ടുന്ന ഒരു അവസ്ഥയിൽ അല്ല ആദി ഇപ്പോൾ വിജയ് പറഞ്ഞു “എന്താണ് അവനോട് അത്യാവശ്യമായി പറയാനുള്ള കാര്യം, ഞാൻ സ്വാതിയെ കാണാൻ വേണ്ടി അവിടേക്ക് വരാൻ ഇരിക്കുകയായിരുന്നു, വിജയുടെ മറുപടി കേട്ട് വേണു അയാളെ നോക്കി “എന്നോട് പറയാൻ പറ്റുന്ന കാര്യമാണെങ്കിൽ പറയാമോ? കുറച്ചു കാര്യങ്ങൾ എനിക്ക് തിരിച്ചും പറയാനുണ്ടായിരുന്നു,

സ്വാതിയെ നേരിട്ടുകണ്ട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ, അവിടേക്ക് വരാൻ വേണ്ടി, വിജയ് തുടർന്നു ” സ്വാതിയുടെ മുത്തശ്ശി മരിച്ചു പോയി, ആ കുട്ടി ഒരു വലിയ പ്രതിസന്ധിയിലാണ് ,വല്യച്ഛനും വല്യമ്മയും അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്, ബുദ്ധിമാന്ദ്യമുള്ള ഒരു പയ്യനുമായി, അവളുടെ പരീക്ഷ കഴിഞ്ഞാൽ ഉടനെ വിവാഹം കാണും, അതു പറയാനാണ് ഞാൻ സാറിനെ കാണാൻ വേണ്ടി വന്നത്, വേണു ഒറ്റശ്വാസത്തിൽ പറഞ്ഞു എല്ലാം കേട്ടുകഴിഞ്ഞപ്പോൾ വിജയുടെ മുഖത്തെ തെളിച്ചം മങ്ങി “ഈ ഒരു സാഹചര്യത്തിൽ നിങ്ങളോട് എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല, വിജയ് പറഞ്ഞു ” എനിക്ക് പറയാനുള്ളത് അത്ര ശുഭകരമായ കാര്യങ്ങൾ അല്ല,

വേണു വിജയുടെ മുഖത്തേക്ക് നോക്കി “അന്ന് ഞാനും ആദിയും തിരിച്ചു വന്ന ദിവസം രാത്രി,ആദി കാറിലും ഞാൻ ബൈക്കിലായിരുന്നു വന്നത്, ആദിയുടെ കാർ ഒരു ആക്സിഡൻറിൽ പെട്ടു, ഒരു ഓപ്പറേഷൻ വേണ്ടിവന്നു, ഓപ്പറേഷൻ കഴിഞ്ഞ് ബോധത്തിലേക്ക് കണ്ണുതുറന്നത് പഴയ ആദി ആയിരുന്നില്ല, അവൻറെ ഓർമ്മയിൽ നിന്നും ഒരു മൂന്നുവർഷക്കാലം തുടച്ചുനീക്കപ്പെട്ടു, ദൗർഭാഗ്യവശാൽ സ്വാതിയും അവളുടെ പ്രണയവും ആ മൂന്ന് വർഷക്കാലത്തിനിടയിൽ ആയിരുന്നു, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്വാതിയെ ആദിക്ക് ഇപ്പോൾ ഓർമ്മയില്ല , ആ വെളിപ്പെടുത്തൽ കേട്ട് വേണു ഞെട്ടി തരിച്ചു നിന്നു , “ആക്സിഡൻറിന്റെ ഷോക്കിൽ പറ്റിയതാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്, ഡിഫൻഷ്യ വിഭാഗത്തിൽപെടുന്ന ഒരുതരം അൽഷിമേഴ്സ്,

അത് അത്ര പെട്ടെന്നൊന്നും ചികിത്സിച്ച് മാറ്റാൻ പറ്റുന്ന ഒരു രോഗമല്ല, ചില ഓർമ്മകൾ, പഴയ ചില സംഭവങ്ങൾ, അങ്ങനെ എന്തെങ്കിലും അവൻറെ മനസ്സിലേക്ക് വരണം, അത് ചിലപ്പോൾ എന്തെങ്കിലും ഇൻസിഡന്റ്സ്സ് കാണുമ്പോൾ വന്നേക്കാം, ചിലപ്പോൾ സ്വാതി കാണുമ്പോൾ പഴയ ഓർമ്മ വന്നേക്കാം, പക്ഷേ പഴയതെല്ലാം ഓർമ്മിപ്പിക്കാൻ ശ്രമിച്ചാൽ അവനെ ചിലപ്പോൾ നമുക്ക് പൂർണമായി നഷ്ടപ്പെട്ടേക്കാം, എന്നുവച്ചാൽ ഡോക്ടർമാർ പറയുന്നത് പഴയ ഓർമകളിലേക്ക് എത്താൻ അവൻ ശ്രമിച്ചാൽ ഒരു കോമാ സ്റ്റേജിലേക്ക് ആയിരിക്കും അവൻ പോണത് എന്നാണ് , അത് ഉറപ്പൊന്നുമില്ല, അതും ഒരു സാധ്യത മാത്രമാണ്,

എങ്കിലും അങ്ങനെ ഒരു റിസ്ക് എടുക്കാൻ നമുക്ക് പറ്റില്ലല്ലോ, അതുകൊണ്ട് ഒന്നും ഞങ്ങൾ ഓർമ്മിച്ചിപ്പിച്ചിട്ടില്ല ,ഇത് ഒരുപാട് നാൾ ഒന്നും തുടരുമെന്ന് ഡോക്ടർസ് പറഞ്ഞിട്ടില്ല ,ചിലപ്പോൾ ഒരാഴ്ച ആയിരിക്കാം, ചിലപ്പോൾ ഒരു മാസം ആയിരിക്കാം, മറ്റു ചിലപ്പോൾ…………………………….. ഒരു വർഷവും ആവാം “ഇത് ഞാൻ ആ കുട്ടിയോട് എങ്ങനെ പറയും, വേണു വേദനയോടെ വിജയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ” എനിക്കറിയാം സ്വാതിക്ക് ഇത് താങ്ങാൻ കഴിയില്ല, ഞാൻ അവിടേക്ക് വരുന്നുണ്ട്, സ്വാതിയെ കാണാൻ, ഞാൻ നേരിട്ട് സ്വാതിയെ പറഞ്ഞു മനസ്സിലാക്കി കൊള്ളാം, ആദിയെ ഇതുവരെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടില്ല,

ആദി വീട്ടിൽ എത്തിയാൽ ഉടൻ തന്നെ ഞാൻ സ്വാതിയെ കാണാനായി വരുന്നുണ്ട്, “പക്ഷേ സ്വാതിയുടെ ഇപ്പോഴത്തെ സാഹചര്യം വളരെ കഷ്ടമാണ് സാർ, മുത്തശ്ശി കൂടി മരിച്ച സ്ഥിതിക്ക് വേണു വേദനയോടെ പറഞ്ഞു “എനിക്കറിയാം ഞാൻ വരുമ്പോൾ സ്വാതിയെ അവിടെ നിന്ന് രക്ഷിക്കാനുള്ള ഒരു വഴിയും എൻറെ കയ്യിൽ ഉണ്ടായിരിക്കും, വേണു ചേട്ടൻ ധൈര്യമായി പൊയ്ക്കോളൂ, ഇത് എൻറെ കാർഡ് ആണ് , എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി, എൻറെ ഫോൺ നമ്പർ സ്വാതിക്ക് കൊടുക്കണം, എന്താവശ്യമുണ്ടെങ്കിലും ഏതുസമയത്തും രാത്രിയിൽ ആണെങ്കിൽ പോലും എന്നെ വിളിക്കാൻ പറയണം, സ്വാതിക്ക് അവിടെ എന്ത് സഹായം വേണമെങ്കിലും അതിനു ഞാൻ ഉണ്ടാകും,

ഒരു സഹോദരന്റെ സ്ഥാനത്തുനിന്ന് അവളുടെ സുരക്ഷ ഞാൻ നോക്കിക്കോളാം, ഒരുപാടൊന്നും വൈകിയില്ല ഒരു രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഞാൻ സ്വാതിയെ കാണാനായി വരാം, വിജയ് പറഞ്ഞു വേണുവിന്റെ മുഖത്ത് ഒരു ആശ്വാസം മിന്നിമറഞ്ഞു, ” എനിക്ക് ആദി സാറിനെ ഒന്ന് കാണാൻ പറ്റുമോ? വേണു ചോദിച്ചു ” അതിനെന്താ ആദി ഈ ഹോസ്പിറ്റലിൽ തന്നെയാണ്, കാണുന്നത് ഒരു ബുദ്ധിമുട്ടുമില്ല, നമുക്ക് അവിടേക്ക് പോകാം, ഇന്നലെയാണ് റൂമിലേക്ക് മാറ്റിയത് അതുവരെ ഐസിയുവിൽ ആയിരുന്നു വിജയ് വേണുവിനോട് പറഞ്ഞു ലിഫ്റ്റിൽ വിജയ് യോടൊപ്പം കയറുമ്പോൾ വേണുവിന്റെ മനസ്സിൽ ആശ്വാസമായിരുന്നു, ലിഫ്റ്റ് ഇറങ്ങി 112 എന്നെഴുതിയ മുറിയിലേക്ക് അവർ കടന്നു ,

മുറിയിൽ 54 നടുത്ത് പ്രായം വരുന്ന ഒരു പ്രൗഢ ആയ സ്ത്രീയെ വേണു കണ്ടു, അവരുടെ കണ്ണുകളിൽ വിഷാദം തളം കെട്ടിക്കിടക്കുന്നു എങ്കിലും ഐശ്വര്യമുള്ള മുഖം, ” ആദിയുടെ അമ്മയാണ് വിജയ് വേണുവിനോട് പറഞ്ഞു വേണു അവർക്ക് നേരെ കൈകൂപ്പി അവർ തിരിച്ചും, ” ആരാ മോനേ ഇത്, പാർവതി അമ്മ വിജയോട് ചോദിച്ചു, “ആദി താമസിച്ചിരുന്ന സ്ഥലത്തെ പരിചയക്കാരനാണ് അമ്മേ, എന്താ പറ്റിയത് എന്ന് അറിയാൻ വേണ്ടി വന്നതാണ്, വിജയ് പറഞ്ഞു, പാർവതി അമ്മ കണ്ണീർ തൂകീ “ഇപ്പോൾ എങ്ങനെയുണ്ട് , വേണു ചോദിച്ചു, ” നല്ല മയക്കത്തിലാണ്, ഇനി എപ്പോഴാണ് ഉണരുന്നത് എന്ന് അറിയില്ല, മരുന്നിൻറെ എഫക്ട് ഉണ്ട് ,

പാർവതിയമ്മ വേണുവിനോട് പറഞ്ഞു വേണു ആദിയുടെ മുഖത്തേക്ക് നോക്കി ഐശ്വര്യവും പ്രൗഢവും തുളുമ്പുന്ന മുഖം ,സത്യസന്ധനായ ഒരു ചെറുപ്പക്കാരൻ ആണെന്ന് അവൻറെ മുഖം കാണുമ്പോൾ തന്നെ അറിയാം ഇവനെ ആണല്ലോ താൻ സംശയിച്ചത് എന്ന വേണോ ഓർത്തു, ഇല്ല ഒരിക്കലും ഇവൻ സ്വാതിയെ ചതിക്കില്ല അത് കാണുമ്പോൾ തന്നെ അറിയാം, വേണു മനസ്സിലുറപ്പിച്ചു, “എങ്ങനെയാ ആദിയെ പരിചയം, പാർവതി അമ്മ വേണുവിനോട് ചോദിച്ചു, ” സാർ താമസിച്ചതിന് അടുത്ത് ആയിട്ട് ഞാൻ താമസിക്കുന്നത്, അങ്ങനെ അറിയാം, കുറേ ദിവസം കാണാതായപ്പോൾ എന്തുപറ്റി എന്ന് അറിയാൻ വേണ്ടി വന്നതാ വേണു പാർവതി അമ്മയോട് പറഞ്ഞു ”

ചിലപ്പോൾ കണ്ടാലും നിങ്ങളെ അവന് മനസ്സിലായി എന്നുവരില്ല, പാർവതി അമ്മ കണ്ണുനീർ തുടച്ചു , “പറഞ്ഞില്ലേ മോനേ എല്ലാം, അവർ വിജയോടെ ചോദിച്ചു, ” ഞാൻ പറഞ്ഞു, വിജയ് മറുപടി നൽകി ” സാരമില്ല കണ്ടല്ലോ അത് മതി ഇതിലും വലുത് എന്തോ വരാൻ ഇരുന്നത് ആണ് ഇങ്ങനെ പോയി എന്ന് സമാധാനിക്കാം, ഉടനെ സാറിന് പഴയതെല്ലാം ഓർമ വരും, ഞാൻ പോവട്ടെ ഒരുപാട് ദൂരം പോകാൻ ഉള്ളത് ആണ്, വേണു പറഞ്ഞു “ഞാൻ ബസ് സ്റ്റാൻഡിൽ വിടാം വിജയ്യ് പറഞ്ഞു “അയ്യോ അത് ബുദ്ധിമുട്ട് ആകില്ലേ “എന്തൊരം ബുദ്ധിമുട്ട് സഹിച്ച് ആണ് ചേട്ടൻ ഇവിടെ വരെ ആദിയെ കാണാൻ വേണ്ടി വന്നത് ,അപ്പോൾ ഞങ്ങൾ ഇത്രയെങ്കിലും ചെയ്യേണ്ടേ,

വിജയ് പറഞ്ഞു, “എങ്കിൽ ശരി പോയിട്ട് വരട്ടെ, അയാൾ പാർവതി അമ്മയോട് യാത്ര ചോദിച്ചു, ” ആയിക്കോട്ടെ അവർ കൈകൾ കൂപ്പി പറഞ്ഞു തിരികെ ബസ്റ്റോപ്പിൽ വേണുവിനെ വിട്ടശേഷം വിജയ് ഒരിക്കൽ കൂടി വേണുവിനോട് പറഞ്ഞു ” ചേട്ടൻ എന്നെ വിളിക്കണം, ഈ ഫോൺ നമ്പർ ഫോണിൽ സേവ് ചെയ്യണം, വിജയ് തന്നെ വേണുവിന്റെ ഫോൺ വാങ്ങി വിജയുടെ ഫോൺ നമ്പർ ഫോണിൽ സേവ് ചെയ്തു, “സ്വാതി യോട് ഇപ്പോൾ ഒന്നും പറയണ്ട, ഞാൻ വന്ന് നേരിട്ട് പറഞ്ഞോളാം, ആദിക്ക് ഒരു ആക്സിഡൻറ് പറ്റി എന്ന് മാത്രം പറഞ്ഞാൽ മതി , “ശരി സാറേ അയാൾ വിജയ് യോട് പറഞ്ഞു എങ്കിൽ ചേട്ടൻ പോയിട്ട് വരു വിജയ് അയാളെ യാത്രയാക്കി തിരികെ ഹോസ്പിറ്റലിലേക്ക് പോയി,

തിരികെ ചെന്ന വേണുവിനെ കാത്ത് സ്വാതി വീട്ടിൽ തന്നെ ഉണ്ടായിരുന്നു, സ്വാതിയെ കണ്ടപ്പോൾ അവളെ എങ്ങനെ നേരിടും എന്നറിയാതെ വേണു കുഴഞ്ഞു, എങ്കിലും മുഖത്തെ വിഷമം മറച്ച് ,ഒരു ചിരിയുമായി അയാൾ വീട്ടിലേക്ക് നടന്നു, “ഞങ്ങൾ അച്ഛനെ കാത്തിരിക്കുകയായിരുന്നു വേണി പറഞ്ഞു ” സ്വാതി പോകാൻ തുടങ്ങുകയായിരുന്നു അയാൾ ഒരു വാടിയ ചിരിയോടെ അകത്തേക്ക് കയറി, “അച്ഛൻ ഡോക്ടറെ കണ്ടോ വേണി ചോദിച്ചു അയാൾ പ്രയാസപ്പെട്ട് മുഖത്തെ ചിരി മാറ്റാതെ സംസാരിച്ചു ” ഉവ്വ് കണ്ടു, ഡോക്ടറെയും ഡോക്ടറുടെ കൂട്ടുകാരനെയും അമ്മയെയും കണ്ടു, സ്വാതിയെ പ്രത്യേകം തിരക്കി , അയാൾ കള്ളം പറഞ്ഞു “എന്താ അച്ചാ ചോദിച്ചത്? ആവേശത്തോടെ സ്വാതി ചോദിച്ചു

“അത് മോളേ , മോള് വിഷമിക്കരുത്, ഡോക്ടർക്ക് ചെറിയ ഒരു ആക്സിഡൻറ് പറ്റി, പേടിക്കാൻ ഒന്നുമില്ല, കൈയ്ക്കും കാലിനും ചെറിയ ഓടിവ് ഉണ്ട്, അതുകൊണ്ടാ ഡോക്ടർ ഇങ്ങോട്ട് വരാഞ്ഞത്, ആക്സിഡൻറ് ഫോണൊക്കെ നഷ്ടപ്പെട്ടു സിം കട്ടായി കിടക്കുവാ, ഇനി അതൊക്കെ എടുത്ത് വരണമെങ്കിൽ കുറെ നാള് പിടിക്കും, പിന്നെ കൂട്ടുകാരൻറെ ഫോണിൽ നിന്ന് പോലും ഇത് വിളിച്ചു പറായഞ്ഞത് മോള് വിഷമിക്കും എന്ന് കരുതിയ, വേണു എങ്ങനെയൊക്കെയോ പറഞ്ഞു “എന്നിട്ടിപ്പോ കുറവുണ്ടോ അച്ഛാ? എനിക്കറിയാമായിരുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടാവാതെ എന്നെ വിളിക്കാതിരിക്കില്ല എന്ന്, മുത്തശ്ശി പോയ കാര്യം പറഞ്ഞില്ലേ? അവൾ പ്രതീക്ഷയോടെ ചോദിച്ചു “എല്ലാം പറഞ്ഞു,

എല്ലാത്തിനും ഉടനെ പരിഹാരമുണ്ടാക്കാം എന്നും പറഞ്ഞു, രണ്ടുമൂന്നു ദിവസത്തിനുള്ളിൽ പുള്ളിയുടെ കൂട്ടുകാരൻ ഇവിടേക്ക് വരാമെന്നു പറഞ്ഞു, “അങ്ങനെ പറഞ്ഞെങ്കിൽ ആദിയേട്ടൻ ഒക്കെ അമ്മയോട് പറഞ്ഞിട്ടുണ്ടാവും, അമ്മ അത് സമ്മതിച്ചു കാണും, അതായിരിക്കും കൂട്ടുകാരൻ വരാം എന്ന് പറഞ്ഞത്, സ്വാതി പ്രതീക്ഷയോടെ പറഞ്ഞു, അവളുടെ ആ പ്രതീക്ഷ കേട്ടപ്പോൾ വേണുവിന് ശരിക്കും ഉള്ളിൽ ഒരു നോവ് പോലെ തോന്നി , “ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പേടിക്കണ്ട എന്ന്, ഇപ്പോൾ സമാധാനം ആയല്ലോ വേണി പറഞ്ഞു അവൾ മനസ്സ് നിറഞ്ഞു ചിരിച്ചു

“എങ്കിൽ ഞാൻ പോകട്ടെ സമയം ഒരുപാട് ആയി സ്വാതി പറഞ്ഞു “ശരി നാളെ കാണാം വേണി പറഞ്ഞു സ്വാതി പോകുന്നത് കണ്ടപ്പോൾ വേണുവിന്റെ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു, “നല്ല പയ്യൻ ആണോ വേണിയുടെ അമ്മ അയാളോട് ചോദിച്ചു, അയാൾ യാന്ത്രികമായി തലയാട്ടി, ആദി ഒരാഴ്ച കൂടി ഹോസ്പിറ്റലിൽ തുടരേണ്ടി വരും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് വിജയ് കമ്മീഷണർ അഷറഫിനെ കാണാൻ തീരുമാനിച്ചത്, സ്വാതിയുടെ കാര്യം അഷറഫിനോട് ആദി പറഞ്ഞിട്ടുണ്ട് എന്ന് ഒരിക്കൽ അവൻ പറഞ്ഞത് വിജയുടെ ഓർമ്മയിലെത്തി, സ്വാതിയെ രക്ഷിക്കാൻ നിയമത്തിൻറെ പരിരക്ഷ മാത്രമേ ഉള്ളൂ എന്ന് വിജയ്ക്ക് തോന്നി വിജയ് ചെല്ലുമ്പോൾ എന്തോ ഒരു മീറ്റിംഗിൽ ആയിരുന്നു അഷറഫ്,

കുറെ നേരം കാത്തിരുന്ന ശേഷമാണ് അയാൾ റൂമിലേക്ക് വന്നത്, വിജയ് കണ്ടപാടെ പരിചയം പുതുക്കി അയാൾ ഹസ്തദാനം ചെയ്തു, “എത്ര കാലം ആയടാ കണ്ടിട്ട്, അഷറഫ്, വിജയ്,ആദി ഇവർ മൂന്ന് പേരും പത്താം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള സുഹൃത്തുക്കളാണ് , വിജയും ആദിയും ആരോഗ്യരംഗത്തെ തിരിഞ്ഞപ്പോൾ സിവിൽ സർവീസിനോടായിരുന്നു അഷ്റഫിനെ താല്പര്യം, അങ്ങനെയാണ് കമ്മീഷണറായി അധികാരമേൽക്കുന്നത്, “നീ വെറുതെ ഇറങ്ങിയതാണോ അതോ എന്തെങ്കിലും കാര്യത്തിന് ആയിട്ട് വന്നതാണോ അഷറഫ് ചോദിച്ചു “വെറുതെ ഇറങ്ങിയതല്ല ആദി നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു എന്ന് അവൻ പറഞ്ഞിരുന്നു, അതിനെപ്പറ്റി ഒന്ന് സംസാരിക്കാൻ വേണ്ടി വന്നതാ, വിജയ് മുഖവുര ഇല്ലാതെ പറഞ്ഞു

” ആ യെസ്സ് , ഒരു പെൺകുട്ടിയുടെ കാര്യമല്ലേ അഷറഫ് ഓർത്തെടുത്ത് പറഞ്ഞു, “അതെ അത് വെറുമൊരു പെൺകുട്ടി അല്ല അവൻ സ്നേഹിക്കുന്ന പെൺകുട്ടി ആണ് സ്വാതി, “ആണോ അന്ന് അവൻ പറഞ്ഞപ്പോൾ ചെറിയ ഒരു സംശയം തോന്നിയിരുന്നു എനിക്ക് “കുറച്ചു പ്രോബ്ലെംസ് ഉണ്ടട വിജയ് വിഷയത്തിലേക്ക് വന്നു “എന്താടാ? വിജയ് എല്ലാം വിശദീകരിച്ചു പറഞ്ഞു “കേട്ടിടത്തോളം കാര്യങ്ങൾ വളരെ കോമ്പ്ലിക്കേറ്റഡ് ആണ് വിജയ്, പ്രത്യേകിച്ച് ആദിക്ക് ഓർമ്മയില്ലാതെ ഇരിക്കുന്ന ഈ സാഹചര്യത്തിൽ അവിടെ നിന്നും ആ പെൺകുട്ടിയെ രക്ഷിക്കുക എന്ന് പറഞ്ഞാൽ അത്ര എളുപ്പം നടക്കുന്ന കാര്യമല്ല, പിന്നെ ഉള്ള ഒരേയൊരു മാർഗ്ഗം നിയമത്തിന്റെ വഴിയാണ്, ആ പെൺകുട്ടി ഒരു പരാതി എഴുതി നൽകുകയും വേണം അയാൾക്കെതിരെ, ആ പെൺകുട്ടി തയ്യാറാകുമോ അതിന്,

“കാര്യങ്ങളെ കുറിച്ച് വിശദമായി അറിഞ്ഞാൽ , ഒരുപക്ഷെ ആദിയെ പറ്റി ഞാൻ എല്ലാ സംസാരിച്ചു കഴിയുമ്പോൾ, ചിലപ്പോൾ സ്വാതി അതിന് തയ്യാറാകുമായിരിക്കാം, വിജയ് പറഞ്ഞു “അങ്ങനെ ചിലപ്പോൾ എന്ന ഓപ്ഷൻ പറ്റില്ല, ഉറപ്പു വേണം ആ പെൺകുട്ടിയുടെ ഉറപ്പ് ,പ്രത്യേകിച്ച് ഞാൻ ഈ കാര്യത്തിൽ നേരിട്ട് ഇടപെടുമ്പോൾ അത് വളരെ മീഡിയ പബ്ലിസിറ്റി ഉണ്ടാക്കും, നിനക്കറിയാമല്ലോ മീഡിയ ഇപ്പോൾ ഇരുതല മൂർച്ചയുള്ള വാളാണ്, എവിടെയെങ്കിലും ഒരു മിസ്റ്റേക്ക് പറ്റിയാൽ എൻറെ ഫുൾ കരിയറിനെ ആണ് ബാധിക്കുന്നത്, “അങ്ങനെയാണെങ്കിൽ ഞാൻ സ്വാതിയോടെ സംസാരിച്ചതിനുശേഷം നിന്നെ വിളിക്കാം, “ശരി അങ്ങനെ ചെയ്യൂ, എന്നിട്ട് ഒരു കുഴപ്പവും ഇല്ലെങ്കിൽ,

ആ പെൺകുട്ടി പരാതി തരാൻ വില്ലിംഗ് ആണെങ്കിൽ എന്ത് സഹായത്തിനും എൻറെ ഭാഗത്തു നിന്നുള്ള എല്ലാ സപ്പോർട്ടും നിനക്ക് ഉണ്ടാകും, എന്റെ എല്ലാ ഹോൾഡും അതിനുവേണ്ടി ഞാൻ ഉപയോഗിക്കാം, അഷ്റഫ് പൂർണമായി ഉറപ്പുനൽകി നിറഞ്ഞ മനസ്സോടെയാണ് വിജയ് അവിടെ നിന്നും ഇറങ്ങിയത് ഗീത ഒരു കല്യാണതിന് പുറത്തേക്ക് പോയതാരുന്നു, അപ്പുവും അമ്മുവും കോളേജിലും സ്കൂളിലും ആയി പോയിരിക്കുന്നു, ആ സമയത്ത് ആണ് ദത്തൻ അവിടേക്ക് വന്നത്, വണ്ടി പണിക്ക് കയറ്റിയതിനാൽ ഓട്ടോ യിൽ ആണ് അയാൾ വന്നത്,

കുളിച്ചു വന്നു മുടി ചീകുക ആയിരുന്ന സ്വാതി ഓട്ടോ യുടെ ശബ്ദം കേട്ട് ഗീത ആണ് എന്ന് കരുതി ആണ് കതക് തുറന്നത്, നോക്കുമ്പോൾ മുന്നിൽ ദത്തൻ സ്വാതി ഭയന്ന് വിറച്ചു, “എന്താ മോളെ ആരും ഇല്ലാത്തോണ്ട് ആണോ പേടിച്ചു നില്കുന്നത് അയാൾ അവളെ ആകെ ഉഴിഞ്ഞു പറഞ്ഞു സ്വാതിയുടെ തൊണ്ടയിൽ വെള്ളം വറ്റി അയാൾ അവളെ നോക്കാതെ മുൻവാതിൽ അടച്ചു രണ്ട് കൊളുത്തും ഇട്ടു, എന്നിട്ട് ഒരു ചിരിയോടെ സ്വാതിയെ നോക്കി.. (തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 21