Saturday, January 18, 2025
Novel

മിഴിനിറയാതെ : ഭാഗം 2

എഴുത്തുകാരി: റിൻസി പ്രിൻസ്

ഗീതയുടെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു “ച്ചി നിർത്തടി അവൾ അനാഥ ആണെന്ന് ആരാടി പറഞ്ഞത് അവൾക്കു ഞാൻ ഉണ്ടടി എന്റെ കണ്ണടയും വരെ ദേവകി അവശതയിലും ചീറി “അമ്മ ഇവളെ തലയിൽ കയറ്റി വച്ചോ ഒരുദിവസം തള്ളയെ പോലെ വയറും വീർപ്പിച്ചു വരും അപ്പോഴും ഇത് പറയണം ഗീത വീറോടെ പറഞ്ഞു “ഇവളുടെ തള്ള നിന്റെ സ്വന്തം ചേച്ചി അല്ലേടി നിന്റെ ചേച്ചിടെ മോൾ ആണ് ഇവൾ എന്ന ബോധം നിനക്ക് ഉണ്ടോടി അതിനെ ഇട്ടു നീ കൊല്ലാകൊല ചെയ്യുവല്ലേ ദേവകി ചോദിച്ചു

“എന്റെ പേരിൽ ഒരു വഴക്ക് വേണ്ട മുത്തശ്ശി അതും പറഞ്ഞു അവൾ കത്തിരിക്ക എടുത്തു അടുപ്പിൽ വച്ചു ഫ്രിഡ്ജിൽ നിന്നും മീൻ എടുത്തു വറുത്തു ഊണ് മുറിയിൽ എല്ലാർക്കും ഉള്ള പ്രാതൽ എടുത്തു വച്ചു അവൾ മുറിയിലേക്ക് ഓടി “മഹാപാപം കിട്ടും ഗീതേ നിനക്ക് അതിനോട് ഇങ്ങനെ ചെയ്യുന്നതിന് ദേവകി പറഞ്ഞു “ഞാൻ അത് അങ്ങ് സഹിച്ചു ഗീത പറഞ്ഞു മുറിയിൽ ചെന്നു യൂണിഫോം എടുത്തു ഇട്ടു സ്വാതി.

ചെറിയ ഒരു ഇടുങ്ങിയ മുറി ആരുന്നു അവളുടെം മുത്തശ്ശിയുടേം പക്ഷെ ആ വീട്ടിലെ ഏറ്റവും വൃത്തി ഉള്ള മുറി അതാരുന്നു ഒരു കട്ടിലും ഒരു കാലില്ലാത്ത ഒരു മേശയും ഒരു പ്ലാസ്റ്റിക് കസേരയും തിങ്ങി ആണ് ആ മുറിയിൽ ഇരുന്നത് എങ്കിലും എല്ലാം നല്ല ഭംഗി ആയി അവൾ അടുക്കി വച്ചിട്ടുണ്ടാരുന്നു നീല പാന്റും വെള്ള ടോപ്പും നീല ഷാളും ആരുന്നു അവളുടെ യൂണിഫോം ഷാൾ പിൻ ചെയ്തു കുത്തി മുടി എടുത്തു രണ്ടുവശതേക്കും പിന്നി വെള്ള റിബ്ബൺ കൊണ്ടു കെട്ടി വച്ചു പിഞ്ചി തുടങ്ങിയ ബാഗിൽ പുസ്തകങ്ങൾ അടുക്കി വച്ചു “മോളെ നീ വല്ലോം കഴിച്ചിട്ട് പോ ദേവകി പറഞ്ഞു “ഞാൻ കഴിച്ചോളാം മുത്തശ്ശി ദാ പാലിന്റെയും ഉണ്ണിയപ്പം വിറ്റതിന്റേം കാശ് അവൾ എടുത്തു ദേവകിക്ക് നീട്ടി “അത് നിയ്യ് വച്ചോ കുട്ടിയെ

“ന്റെ ഷെയർ ഞാൻ എടുത്തിട്ടുണ്ട് അവൾ കുറുമ്പൊടെ പറഞ്ഞു എന്നിട്ട് കുറച്ചു കാശ് അവളുടെ ട്രങഗ്പെട്ടി തുറന്നു അവളുടെ കുടുക്കയിൽ ഇട്ടു പ്ലസ്ടു കഴിഞ്ഞു എന്തേലും പഠിക്കാൻ പോകാൻ ആയി അവൾ രണ്ടുവർഷം ആയി കാത്തു സൂക്ഷിക്കുന്ന സമ്പാദ്യം ആണ് അതിൽ “നിറയാറായോ ദേവകി ചോദിച്ചു “ഉം ആയി വരുന്നു “ന്റെ കുട്ടിക്ക് നല്ലത് വരും മുത്തശ്ശി ഇന്ന് രാമകൃഷ്ണപണിക്കരെ കാണാൻ പോകുന്നുണ്ട് “ന്തിനാ മുത്തശ്ശി “നിന്റെ ജാതകം ഒന്ന് നോക്കാൻ “അതൊന്നും വേണ്ട മുത്തശ്ശി വയ്യാണ്ട് എങ്ങും പോകണ്ട വല്ലതും ഒക്കെ കഴിച്ചു ഇവിടെ ഇരുന്നാൽ മാത്രം മതി ഒരുപാട് വൈകി ഞാൻ പോകാൻ ഒരുങ്ങട്ടെ

അവൾ ബാഗ് അവിടെ വച്ചു അടുക്കളയിലേക്ക് ചെന്നു അവിടെ ഗീത നില്പുണ്ടാരുന്നു അവൾ അവളുടെ ടിഫിൻ ബോക്സ്‌ എടുത്തു ചോർ എടുത്തു ചെറിയ ഒരു പത്രത്തിൽ സാമ്പാറും ചോറിന്റെ സൈഡീൽ ആയി മെഴുക്കുപുരട്ടിയും മാങ്ങാ അച്ചാറും വച്ചു അവൾ മീൻ വറുത്തത് എടുക്കാൻ ചെന്നതും ഗീത പറഞ്ഞു “അല്ല ഇതാർക്കാണ് “എനിക്ക് ഉച്ചക്ക്…… അവൾ വാക്കുകൾക്ക് ആയി പരതി “അയ്യടാ മീൻ ഇല്ലങ്കിൽ അവൾക്കു ചോർ ഇറങ്ങില്ല തമ്പുരാട്ടിക്ക് ഇതൊന്നും പോരാ അല്ലേ “അത് വല്യമ്മേ ഞാൻ…

അവൾ അറിയാതെ കരഞ്ഞു പോയി “എന്റെ ഭർത്താവ് ഇതൊക്കെ വാങ്ങുന്നത് എനിക്കും എന്റെ പിള്ളാർക്കും പിന്നെ എന്റെ അമ്മയ്ക്കും ഒക്കെ വേണ്ടിയാ അല്ലാതെ കണ്ട പിഴച്ചുപെറ്റവളുമാർക്ക്‌ വേണ്ടി അല്ല കേട്ടോടി അസത്തെ അവർ അവൾക്കു നേരെ ചീറി അവൾ കരഞ്ഞു കൊണ്ടു മുറിയിലേക്ക് ഓടി മുത്തശ്ശി കാണാതെ കണ്ണുനീർ തുടച്ചു മുറിയിൽ കയറി ബാഗ് എടുത്തു “നീയ്യ് കഴിച്ചോ ന്റെ കുട്ടിയെ “ഉവ്വ് മുത്തശ്ശി ഞാൻ ഇറങ്ങുവാ “മ്മ് ശരി മോളെ അവർ അവളുടെ നെറുകയിൽ മുത്തി എന്ത്കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു

“എന്താ മോളെ അവർ വേപധു തൂകി “ഹേയ് ഒന്നുമില്ല മുത്തശ്ശി സമയം പോയി ഞാൻ ഇറങ്ങട്ടെ അവൾ ഇറങ്ങിയപ്പോൾ ഊണ് മുറിയിൽ ഗീതയുടെ മൂത്തമകൾ അനാമിക എന്ന അമ്മു ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു അനാമികയെ നോക്കാതെ അവൾ ഇറങ്ങി നടക്കാൻ തുടങ്ങി “ഡീ സ്വാതി “എന്താ അമ്മുവേച്ചി “നീ ഇന്നലെ എന്റെ പുതിയ ഗ്രീൻ ചുരിദാർ നനച്ചു ഇട്ടാരുന്നോ “മ്മ് നനച്ചു മടക്കി ചേച്ചിടെ അലമാരയിൽ വച്ചിട്ടുണ്ട് “മ്മ് എങ്കിൽ നീ പൊയ്ക്കോ “മ്മ് അവൾ നടന്നു വേണിയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ നിന്നു

“വേണി വായോ സ്വാതി വിളിച്ചു “നീ ഇങ്ങോട്ട് കയറി വാടി ഞാൻ റെഡി ആകുന്നേ ഉള്ളൂ വേണി വിളിച്ചു പറഞ്ഞു അവൾ അകത്തേക്ക് കയറി ചെല്ലുമ്പോൾ വേണിയുടെ അമ്മ രോഹിണി അവൾക്കു ഭക്ഷണം വാരി കൊടുക്കുക ആണ് വേണി ബുക്ക്‌ അടുക്കി വയ്ക്കുക ആണ് സ്വാതിക്ക് പെട്ടന്ന് അവളുടെ അമ്മയെ ഓർമ്മ വന്നു അറിയാതെ മിഴികൾ നിറഞ്ഞു ആ മിഴിനീർതുള്ളി ആരും കാണാതെ അവൾ സമ്മർദ്ധം ആയി ഒളിപ്പിച്ചു “മോൾ കഴിച്ചോ …

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 1