മിഴിനിറയാതെ : ഭാഗം 17
എഴുത്തുകാരി: റിൻസി പ്രിൻസ്
ദത്തൻ വന്നത് കണ്ട് സ്വാതി പരുങ്ങി നിന്നു, മുൻവശത്ത് ദത്തൻ ഉള്ളതിനാൽ അവൾക്ക് അതുവഴി ഇറങ്ങി അടുക്കള വശത്തേക്ക് പോകാൻ സാധിക്കുമായിരുന്നില്ല അവൾ ആദിയെ നോക്കി, “അകത്തേക്ക് കയറ്, അയാൾ കാണണ്ട, ആദി അവൾക്ക് മുന്നറിയിപ്പ് നൽകി, അവൾ അകത്തേക്ക് കയറിയതും അവൻ റൂം ലോക്ക് ചെയ്തു, അവളെ നോക്കി ഒന്നു ചിരിച്ചു, “എന്തിനാ ചിരിക്കുന്നത് അവൾ പരിഭവത്തോടെ ചോദിച്ചു, “ഇതാണ് പറയുന്നത് വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്ന് , അവൻ കുസൃതിയോടെ പറഞ്ഞു,
“അതെന്താ അങ്ങനെ പറഞ്ഞേ “അയാൾ ഉള്ളപ്പോൾ നീ അവിടെ നിൽക്കില്ലല്ലോ , ഈ രാത്രിയിൽ തന്നെ എങ്ങോട്ട് പോകാനാ, അപ്പൊ പിന്നെ ഉള്ള കഞ്ഞി ഒക്കെ കുടിച്ച് നമുക്ക് ഇവിടെ ഇരിക്കാം, എനിക്ക് നിന്നെ കണ്ണുനിറഞ്ഞു കാണാലോ, “അയ്യടാ ഇന്നു മുഴുവൻ ഞാൻ ഇവിടെ നിന്നാൽ നന്നായിരിക്കും, “എന്തേ തനിക്ക് പേടിയുണ്ടോ ഞാൻ അതിര് കടക്കുമെന്ന്, “പേടിയൊന്നുമില്ല, “അതെന്താ പേടിയില്ലാതെ, ഞാനൊരു പുരുഷനല്ലേ,വികാരവും വിചാരവും ഒക്കെ ഉള്ള ഒരു പുരുഷൻ,
സ്നേഹിച്ച പെണ്ണിനെ രാത്രിയിൽ ഒറ്റയ്ക്ക് അടുത്ത കിട്ടുമ്പോൾ ചിലപ്പോ എൻറെ അവന്സ്സിൽ വേണ്ടാത്ത വിചാരങ്ങൾ ഒക്കെ തോന്നിയേക്കാം,ഉറപ്പ് പറയാൻ പറ്റില്ല, അവൻറെ മറുപടികേട്ട് സ്വാതി ഭയന്നിരുന്നു, “എന്താ പേടിച്ചു പോയോ അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു “അവൾ അതേ എന്ന് തല ചലിപ്പിച്ചു ആദി പൊട്ടിച്ചിരിച്ചു എന്നിട്ട് അവളുടെ അടുത്തേക്ക് വന്ന് പറഞ്ഞു,
“എങ്കിലേ അങ്ങനെയൊരു തെണ്ടിത്തരം ആദിത്യവർമ്മ കാണിക്കില്ല, നീ പേടിക്കണ്ട, ഞാൻ പറഞ്ഞല്ലോ നമ്മൾ രണ്ടുപേരും ആഗ്രഹിക്കുന്ന ഒരു സമയമുണ്ട് ശ്രീ മംഗലത്തെ വീട്ടിൽ നീ മരുമകളായി എത്തുന്ന സമയം, അപ്പോൾ അല്ലാതെ ഒരിക്കലും നിന്നെ ഞാൻ സ്വന്തമാക്കില്ല നീ പേടിക്കേണ്ട, ഒരു പെണ്ണിൻറെ എല്ലാ പരിശുദ്ധിയോടെ കൂടെ തന്നെ എൻറെ ജീവിതത്തിലേക്ക് നീ വരും അന്ന് നിൻറെ സമ്മതത്തോടെ മാത്രം നമ്മൾ രണ്ടുപേരും ആഗ്രഹിക്കുന്ന സമയത്ത് മാത്രം അങ്ങനെ അത് സംഭവിക്കു,
ഇപ്പം സമാധാനമായോ ? അവൾ ചിരിച്ചു “താൻ വല്ലതും കഴിച്ചോ ? അവൻ കരുതലോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു “ഇല്ല എല്ലാവരും കഴിച്ചതിനു ശേഷമാണ് എനിക്ക്, അതാണ് പതിവ് “എങ്കിൽ നമുക്ക് ഇന്ന് ഒരുമിച്ച് കഴിച്ചാലോ? അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ ഒതുക്കി വച്ചു കൊണ്ട് ചോദിച്ചു , അവൾ നാണത്താൽ മുഖം താഴ്ത്തി അവൻ അവൾ കൊണ്ടുവന്ന കഞ്ഞി എടുത്ത് ടേബിളിൽ വച്ച് അവളെ വിളിച്ചു, അതിൽനിന്നും ഒരു സ്പൂൺ കഞ്ഞി കോരി അവളുടെ വായിൽ വച്ചു കൊടുത്തു, എന്തുകൊണ്ടോ അവളുടെ മിഴികൾ നിറഞ്ഞു,
“ഇപ്പൊ എന്തിനാ കരഞ്ഞത് അവൻ അവളോട് ചോദിച്ചു “അത് സന്തോഷം കൊണ്ടാണ് അവൾ മറുപടി പറഞ്ഞു “തന്നെ ഞാൻ സമ്മതിച്ചു, സന്തോഷം വന്നാലും സങ്കടം വന്നാലും കരയാ, അവൾ ചിരിച്ചു “ഈ മിഴികൾ ഒരിക്കലും നിറയാതിരിക്കാൻ ഇനി എന്നും ഞാൻ കൂടെയുണ്ട്, ഈ മുഖത്ത് ഇനി എന്നും ഈ പുഞ്ചിരി ഉണ്ടാവണം, ഈ കരിമഷി കണ്ണുകൾ കലങ്ങുന്നത് കാണാൻ ഒരു ഭംഗി ഇല്ല അവൻ അവളുടെ കാതോരം അവന്്ത്രിച്ചു ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൻ ശ്രീ മംഗലത്തെ കുറിച്ചും അവരുടെ മാതാപിതാക്കളെ കുറിച്ചും സ്വാതി യോട് സംസാരിച്ചു,
അവൻ ലോകത്തിൽ വച്ച് ഏറ്റവും അധികം സ്നേഹിക്കുന്ന അവൻറെ അമ്മയെ ആണെന്ന് അതിൽ നിന്നും സ്വാതി തിരിച്ചറിഞ്ഞു, ആദിയുടെ വാക്കുകളിൽ നിന്നും ശ്രീമംഗലം മുഴുവനായും സ്വാതിക്കു തിരിച്ചറിയാമായിരുന്നു, കണ്ടിട്ടില്ല എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അത്രയ്ക്ക് വർണ്ണനീയം ആയിരുന്നു അവൻറെ വാക്കുകൾ, “തൻറെ അച്ഛൻ താമസിച്ചു എന്ന് പറയുന്ന ഓർഫനേജിലെ അഡ്രസ്സ് എനിക്കും തരണം ? “എന്തിനാ അവൾ ആകാംക്ഷയോടെ ചോദിച്ചു ,
“തൻറെ അച്ഛനെക്കുറിച്ച് ഒന്ന് തിരക്കി നോക്കാം, ബന്ധുക്കൾ ആയിട്ട് ആരെങ്കിലുമൊക്കെ ഉണ്ടെങ്കിലോ,അവരെ നമുക്ക് കണ്ടുപിടിക്കാം “ബന്ധുക്കളൊക്കെ ഉണ്ടെങ്കിൽ അനാഥാലയത്തിൽ താമസിക്കേണ്ടി വരുമോ? “അതിന് എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണില്ലേ? തിരക്കിയാൽ അല്ലേ അറിയൂ, “അത് എൻറെ ബുക്കിൽ ഇരിപ്പുണ്ട്,നാളെ ഞാൻ തരാം, “നാളെ മതി, ഇപ്പോൾ വേണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ, അവൾ പരിഭവത്തിൽ അവൻറെ ചെവിയിൽ പിടിച്ചു, “ആഹാ പെണ്ണങ്ങു മാറിപ്പോയല്ലോ?
ആദി ചിരിയോടെ പറഞ്ഞു, സ്വാതി ആ ചിരിയിൽ പങ്കു കൊണ്ടു, “ഒരുപാട് സമയം ആയി പോയി കിടന്നു ഉറങ്ങിക്കോ? അവൾ ഉറങ്ങാനായി മുറിയിലേക്ക് പോയി, ആദി ഹാളിൽ പായവിരിച്ച് കിടന്ന് ഉറങ്ങി, ഒരുപാട് വർഷങ്ങൾക്ക് ശേഷം സ്വാതി സമാധാനമായി ഉറങ്ങി, സ്വാതി പതിവിലും നേരത്തെ ഉണർന്നു, അവൾ ഹാളിലേക്ക് വരുമ്പോൾ ആദി നല്ല ഉറക്കമായിരുന്നു, ഉണർത്തേണ്ട എന്നു കരുതി അവൾ മുറി മുഴുവൻ ചുറ്റി നടന്നു, അപ്പോഴാണ് ആദിയുടെ മുഷിഞ്ഞ കുറെ തുണികൾ കണ്ടത്,
അവൾ ഉടനെ ബാത്റൂമിൽ കയറി തുണികൾ മുഴുവൻ കുതിർത്തു വച്ച് അവൻറെ ബെഡ് റൂം വൃത്തിയായി തൂത്തുവാരി അടുക്കി , അലമാരിയും അടുക്കി വച്ചു,അതിനുശേഷം ബാത്റൂമിൽ പോയി തുണി ഓരോന്നായി കഴുകി, അതിനുശേഷം അടുക്കളയിൽ ചെന്ന് കാപ്പിട്ട് ഫ്ലാസ്കിൽ ഒഴിച്ചുവെച്ചു, ശേഷം അവനെ ഒരു പുതപ്പെടുത്തു പുതപ്പിച്ച് അവൾ വീട്ടിലേക്ക് നടന്നു, അടുക്കള വാതിൽ തുറന്ന് അവൾ അടുക്കളയിലേക്ക് കയറി ജോലികളിൽ മുഴുകി, കുറച്ചു കഴിഞ്ഞപ്പോൾ ദേവകി അവിടേക്ക് വന്നു ”
കുട്ടിയെ നീ ഇന്നലെ രാത്രിയിലും വേണിയുടെ വീട്ടിൽ പോയില്ലേ “അ….അതെ മുത്തശ്ശി അവൾ വിക്കലോടെ പറഞ്ഞു, “രാത്രിയിൽ ഇങ്ങനെ തന്നെ പോകുന്നത് പേടിക്കേണ്ട ഒരു കാര്യം ആണ് മോളെ, പണ്ടത്തെ കാലമൊന്നുമല്ല ഇപ്പോൾ, പക്ഷേ ഇവിടെ നീ സുരക്ഷിതയല്ല എന്ന് മുത്തശ്ശിക്ക് അറിയാം, അവർ വേദനയോടെ പറഞ്ഞു “മുത്തശ്ശി പേടിക്കേണ്ട എനിക്ക് ഈശ്വരന്മാരുടെ തുണയുണ്ട് “അതുണ്ടെന്ന് മുത്തശ്ശിക്ക് അറിയാം മോളെ, എത്രയും പെട്ടെന്ന് ആ ഡോക്ടർ മോനും നീയും തമ്മിലുള്ള വിവാഹം നടന്നാൽ മതിയായിരുന്നു അവർ പ്രതീക്ഷയോടെ പറഞ്ഞു ആ വാർദ്ധക്യത്തിലും ആ കണ്ണുകളിൽ പ്രതീക്ഷ തിളങ്ങി,
ഒപ്പം സ്വാതിയുടെ കണ്ണുകളിലും…… അപ്പോഴാണ് അവിടേക്ക് ഗീത കടന്നു വന്നത്, “എന്താ മുത്തശ്ശിയും കൊച്ചുമോളും കൂടി ഒരു വർത്തമാനം ഗീത സ്നേഹത്തോടെ തിരക്കി ദേവകിയും സ്വാതിയും അത്ഭുതത്തോടെ അവരെ നോക്കി ” മോൾ ചായ ഇട്ടോ? അതോ വല്ല്യമ്മ ഇടണോ? “വേണ്ട വല്യമ്മ ഞാൻ ഇട്ട് വെച്ചിട്ടുണ്ട് , അവൾ ചായ രണ്ട് ഗ്ലാസിലേക്ക് പകർന്നു ഗീതയുടെ കയ്യിൽ കൊടുത്തു. “മോള് കുടിച്ചോ?
സ്കൂളിൽ പോകണ്ടേ ?വേഗം ഒരുങ്ങാൻ നോക്ക് , പ്രാതൽ ഒക്കെ വല്യമ്മ നോക്കിക്കോളാം, അതും പറഞ്ഞ് അവൾ ചായയുമായി പോയി, “ഇവൾക്ക് ഇത് എന്തു പറ്റിയതാ മോളെ ? ദേവകി കാരണം അറിയാതെ സ്വാതിയോട് തിരക്കി, “എനിക്ക് അറിയില്ല മുത്തശ്ശി രണ്ടുമൂന്നു ദിവസമായി ഇങ്ങനെയാ അവൾ പറഞ്ഞു പത്രം വായിച്ചുകൊണ്ടിരുന്ന ദത്തൻറെ അരികിലേക്ക് ചായയുമായി ഗീത ചെന്നു “ചേട്ടാ ഞാൻ ഒരു കാര്യം പറയാൻ ഇരിക്കുകയായിരുന്നു ഗീത അയാളോട് പറഞ്ഞു “എന്താടി ?
“ചേട്ടൻ വരുന്ന ദിവസങ്ങളിലൊന്നും സ്വാതിയെ രാത്രിയിൽ ഇവിടെ കാണാറില്ല, ചിലപ്പോൾ എന്നോട് ചോദിച്ചിട്ട് തന്നെ വേണിയുടെ വീട്ടിൽ പോകും , ഇന്നലെ വൈകിട്ട് അവളെ വിളിക്കാൻ ഞാൻ ചെന്നപ്പോഴും അമ്മ പറഞ്ഞത് വേണിയുടെ വീട്ടിൽ പോയി എന്ന് രണ്ടുമൂന്നു പ്രാവശ്യം ആയി ഞാൻ അത് ശ്രദ്ധിക്കുന്നു അതിൻറെ കാരണം എന്താണെന്ന് കണ്ടുപിടിക്കണം , ഗീതയുടെ മറുപടികേട്ട് ദത്തൻ രാവിലത്തെ ആ തണുപ്പിലും വിയർത്തു, “അതെന്തെങ്കിലുമാകട്ടെ നീ വിവാഹക്കാര്യം നിൻറെ അമ്മയോട് പറഞ്ഞോ വിഷയം മാറ്റാനായി അയാൾ പറഞ്ഞു. “ഇല്ല, അങ്ങനെ പറയാൻ പറ്റുമോ?
ഏതായാലും അവൾക്ക് പതിനെട്ട് തികയട്ടേ എന്നിട്ട് പറയാം, അതിനുമുമ്പ് ഞാൻ അവളെ നന്നായി ഒന്ന് സ്നേഹിക്കട്ടെ, ഞാനെന്തു പറഞ്ഞാലും അനുസരിക്കുന്ന ഒരു സ്റ്റേജിൽ അവളെ എത്തിക്കട്ടെ, ഗീത കൗശലത്തോടെ പറഞ്ഞു, സ്കൂളിലേക്ക് നടന്നു പോകുന്ന സ്വാതിയെ കണ്ടുകൊണ്ടാണ് ആദി കാർ നിർത്തിയത്, “ഇന്ന് കൂട്ടുകാരി വന്നില്ലേ “ഇല്ല അവൾക്ക് ഇന്ന് രാവിലെ ആണ് ട്യൂഷൻ “എങ്കിൽ കയറ് ഞാൻ സ്കൂളിൻറെ വാതിലിൽ ഇറക്കാം, “അയ്യോ വേണ്ട ആരെങ്കിലും കണ്ടാലോ “കണ്ടാൽ എന്താ? ഒരു ലിഫ്റ്റ് കൊടുക്കുന്നത് അത്ര വലിയ കുറ്റം ആണോ? അവൾ മടിച്ചു നിന്നു “ഞാൻ പിടിച്ച് കയറ്റണോ?
അവൻറെ മറുപടി കേട്ട് അവൾ പുറകിലേക്ക് കയറാൻ ഒരുങ്ങി “അയ്യടാ ഞാനെന്താ ഡ്രൈവറോ ? മുന്നിൽ കയറ് അവൾ മടിച്ചു നിന്നു, അവൻ മുൻ സീറ്റ് തുറന്ന് അവൾക്ക് കൊടുത്തു, മടിച്ചുമടിച്ച് അതിലേക്ക് കയറി , അവൻറെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു, അങ്ങോട്ടുള്ള യാത്രയിൽ കുറെനേരം സ്വാതി ഒന്നും സംസാരിച്ചില്ല, ആദി തന്നെ സംസാരത്തിന് തുടക്കം ഇട്ടു, “എന്താ കാലത്ത് എന്നോട് പറയാതെ പോയത് “ഞാൻ പോരാൻ നിന്നപ്പോ നല്ല ഉറക്കമായിരുന്നു “ആര് ?
“ആദിയേട്ടൻ അവൾ നാണത്തോടെ പറഞ്ഞു മുഖത്ത് വന്ന പുഞ്ചിരി ഒളിപ്പിച്ചുവച്ച ഗൗരവത്തിൽ ആദി വീണ്ടും തുടർന്നു “ആരോട് ചോദിച്ചിട്ടാ എൻറെ മുറി വൃത്തിയാക്കിയത്? തുണികൾ കഴുകിയതും? അവൻറെ ഗൗരവം കണ്ട് അവൾ ഒന്ന് ഭയന്നു, ചെയ്തത് തെറ്റായിപ്പോയി എന്ന് ഒരു മാത്ര ആലോചിച്ചു, “അങ്ങനെ ചെയ്യണം എന്ന് എനിക്ക് തോന്നി വന്ന ഭയത്തെ ഒളിപ്പിച്ച് അവളും പറഞ്ഞു “അങ്ങനെ നിനക്ക് തോന്നിയതൊക്കെ ചെയ്യാനുള്ളതാണോ എൻറെ മുറിയും ഡ്രസ്സുകളും “അതെ അവൾ ചിരിയോടെ മുഖത്തേക്ക് നോക്കി പറഞ്ഞു, അവൻറെ മുഖത്തും പുഞ്ചിരി വിടർന്നു.
“ഒന്ന് പേടിപ്പിക്കാം എന്ന് വെച്ചപ്പോൾ സമ്മതിക്കില്ല അല്ലേ ആദി പറഞ്ഞു അവൾ ചിരിച്ചു , അപ്പോഴേക്കും സ്കൂളിലെത്തി , “ഞാൻ പോവാ “ആയിക്കോട്ടെ, വൈകുന്നേരം ഞാൻ കുറച്ച് ലേറ്റ് ആയിട്ട് വരൂ, ഇന്ന് രണ്ടു മൂന്ന് പേര് ലീവ് ആണ്, അതുകൊണ്ട് ഞാൻ അവിടെ വേണം , വന്ന് ഒളിഞ്ഞു നോക്കുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ വിഷമിക്കാതെ ഇരിക്കാൻ വേണ്ടി പറഞ്ഞതാ, “ഒരുപാട് ലൈറ്റ് ആവോ “ഇല്ല 8നു മുൻപ് എത്തും, പ്രത്യേകിച്ച് നിൻറെ വല്യച്ഛൻ ഉള്ളതുകൊണ്ട്, ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല, നിന്നെ കുറിച്ച് ഓർത്ത്, അവൾ ചിരിച്ചു “വല്യച്ഛൻ ഇന്ന് വൈകുന്നേരം പോകും “സമാധാനം ആദി പറഞ്ഞു
“മറ്റന്നാൾ വരും “ശെടാ ബാക്കിയുള്ളവരുടെ സമാധാനം കളയാൻ ഇയാളെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുക്കുന്നത് അവിടെയെങ്ങാനും നിന്നാൽ പോരേ “അത് വല്യച്ഛനോട് ചോദിക്കണം, “ഞാൻ ചോദിക്കാം എനിക്ക് പേടിയൊന്നും ഇല്ല ” വേണ്ട ഞാൻ പോകട്ടെ സമയം പോയി “ശരി അവൻറെ കാറ് പോയി കഴിഞ്ഞ ഉടനെ ഇതെല്ലാം കണ്ടു നിന്ന വേണി സ്വാതിയുടെ അടുത്തേക്ക് വന്നു, ” എന്താടീ ഒരു ചുറ്റിക്കളി വേണി സ്വാതിയുടെ മുഖത്തേക്ക് നോക്കി തിരക്കി “എന്തു ചുറ്റിക്കളി ? “ഒന്നുമില്ലേ ?
ഞാൻ കണ്ടു നീ കാറിൽ വന്നിറങ്ങുന്നതും കുറെ നേരം ഡോക്ടറോട് സംസാരിക്കുന്നതും ഒക്കെ, അതുകൊണ്ട് ഇനി കള്ളം ഒന്നും പറയണ്ട, സ്വാതി ചിരിച്ചു “ഒരു കള്ളവും പറയില്ല സത്യം മാത്രമേ പറയൂ, അല്ലേലും നിന്നോട് പറയാൻ തന്നെയാ ഞാൻ വന്നത് പറയാം, വേണി ആകാംക്ഷയോടെ സ്വാതിയുടെ വാക്കുകൾക്കായി കാതോർത്തു, സ്വാതി എല്ലാം പറഞ്ഞ് കഴിഞ്ഞ് വേണിയുടെ മുഖത്തേക്ക് നോക്കി, “ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇന്നാണ് മോളെ , നിൻറെ ജീവിതത്തിൽ ഒരു സമാധാനം ഉണ്ടാകാൻ പോകുന്നു എന്ന് കേൾക്കുന്നത് കൊണ്ട്,
ഞാൻ പറഞ്ഞില്ലേ ഡോക്ടറെ ദൈവം അയച്ചതാണ്, നിനക്കുവേണ്ടി, “ആണെന്ന് ഇപ്പോൾ എനിക്കും തോന്നുന്നു, ഡ്യൂട്ടി കഴിഞ്ഞ് വന്ന് ആദി അവിടെ മുഴുവൻ സ്വാതിയെ തിരക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല, ആദി കുളി കഴിഞ്ഞ് വെറുതെ പാട്ട് കേൾക്കാനായി ഇറങ്ങി വെളിയിൽ ഇരുന്നപ്പോൾ അടുക്കള വാതിൽക്കൽ നിന്നും സ്വാതിയെ ഒരു നോക്ക് കണ്ടു, ഹൃദ്യമായ ഒരു പുഞ്ചിരി സ്വാതി അവന് സമ്മാനിച്ചു, അതിൽ അവൻ സംതൃപ്തൻ ആയിരുന്നു, പകലത്തെ ക്ഷീണം കാരണം ആദിക്ക് പെട്ടെന്ന് ഉറക്കം വന്നു അവൻ ഉറങ്ങാനായി അകത്തേക്ക് പോയി ,
ടേബിളിൽ ഭക്ഷണം കൊണ്ടുവന്ന് മൂടി വെച്ചിട്ടുണ്ടായിരുന്നു അത് സ്വാതി ആയിരിക്കുമെന്ന് അവന് ഉറപ്പായിരുന്നു, അവൻ അത് രുചിയോടെ കഴിച്ചു എന്നിട്ട് ഉറങ്ങാനായി കിടന്നു, രാത്രിയിലെപ്പോഴോ കതകിൽ തട്ടി കേട്ടാണ് ആദി ഉണർന്നത്, അവൻ വാച്ചിൽ നോക്കി സമയം രണ്ടു മണി ആയിരിക്കുന്നു , അവൻ വാതിൽ തുറന്നു, മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ആദി ശരിക്കും ഞെട്ടി
(തുടരും ) റിൻസി