Friday, December 27, 2024
Novel

മഴപോൽ : ഭാഗം 9

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കുറച്ച് നേരത്തിനു ശേഷം അടുത്താരോ ഇരുന്നെന്ന് തോന്നിയപ്പോൾ അവൾ തിരിഞ്ഞു നോക്കി… ചുണ്ടിലൊരു പുഞ്ചിരി നിറഞ്ഞു…

ഹായ്…. ഐ ആം അർച്ചന… അർച്ചന പ്രഭാകർ ഇവിടുള്ളോരൊക്കെ അച്ചൂന്ന് വിളിക്കും…. ഗൗരിയൊന്ന് ചിരിച്ചു….
സാരംഗ് സർന്റെ…???
വൈഫ്‌ ആണ്…. ഗൗരി പുഞ്ചിരിയോടെ പറഞ്ഞു…..
ഓഹ്…. പഴയ വൈഫ്‌നെ കണ്ടിട്ടുണ്ട്… പിന്നെ നിങ്ങളും അവരും എന്റെർലി ഡിഫറെൻറ് ആണ് ട്ടോ… ഐ മീൻ ആക്ച്വലി ലുക്ക്‌ വൈസ്…. സർ വേറൊരു വിവാഹം കഴിച്ചൂന്ന് കേട്ടപ്പോൾ ഐ തിങ്ക് പ്രിയ മാംമ്നെ പോലെ ഒരാളായിരിക്കുംന്ന്….

ഗൗരിക്കാ പറഞ്ഞത് തീരെ ഇഷ്ടമായില്ല….
ഹേയ് സ്വീറ്റി…. എന്താണ് ഇയാളുടെ പേര്..?? അമ്മൂട്ടിയുടെ താടിയിൽ പിടിച്ചുയർത്തി അർച്ചന ചോദിച്ചു….

അമ്മൂട്ടി…. ഗൗരിയുടെ കയ്യിലെ വളയിൽ കളിക്കുന്ന അമ്മൂട്ടി അർച്ചനയെ നോക്കാതെതന്നെ പറഞ്ഞു….
അമ്മൂട്ടിന്നാണോ പേര്…?? അവൾ പിന്നെയും ചോദിച്ചു…
അല്ല ആമ്പൽ… ആമ്പൽ സാരംഗ്.. ഗൗരി പറഞ്ഞു….
അർച്ചനയുടെ സാമിപ്യം ഗൗരിയെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു അവൾ ഇടയ്ക്കിടെ മുന്നിൽ ശരണിനോടൊപ്പം ഇരിക്കുന്ന കിച്ചുവിനെ നോക്കികൊണ്ടിരുന്നു……

ആരെയാ കടുവയെ ആണോ ഈ നോക്കുന്നെ???….
കടുവ..?? ഗൗരിയൊന്നു സംശയത്തിൽ നോക്കി….
കടുവ അങ്ങേരു തന്നെ സാരംഗ് സർ… അങ്ങേരോടിതൊന്നും പറഞ്ഞേക്കല്ലേ….
ഇത് കേട്ട് ഗൗരിയൊന്നു ചിരിച്ചുകൊണ്ട് തലയാട്ടി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഹേയ് എല്ലാരും എന്താ മരിപ്പിന് പോണപോലെ ഇരിക്കണേ എല്ലാരും വാ നമ്മുക്കിനിയൊന്ന് രണ്ട് സ്റ്റെപ് വയ്ക്കാം… ശരൺ പറഞ്ഞതും ട്രാവലെറിൽ പാട്ട് ഉയർന്നുകേട്ടു…. എല്ലാരും ഡാൻസ് കളിക്കാനായി തുടങ്ങി…. അമ്മൂട്ടി സീറ്റിൽ എഴുന്നേറ്റു നിന്ന് ചാടികളിച്ചു…. ഗൗരിയാണേൽ അവൾ വീഴാതിരിക്കാൻ ശ്രദ്ധിച്ചോണ്ടിരുന്നു…..
മുന്നിൽ നിന്നും എഴുന്നേറ്റ് വന്ന കിച്ചു അമ്മൂട്ടിയെ വാരിയെടുത്തു… എല്ലാർടെയൊപ്പവും അവനും മോളെയും എടുത്തുകൊണ്ടു ഡാൻസ് കളിച്ചു….. ഗൗരിയതെല്ലാം കണ്ടുകൊണ്ട് സീറ്റിൽ തന്നെ ഇരുന്നാസ്വദിച്ചു….

അമ്മ വാ…. അമ്മ വാ…. അമ്മൂട്ടി വിളിച്ചപ്പോൾ ശരണും നിർബന്ധിച്ചു…..ഒടുക്കം ഗൗരി പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റു…..
മുന്നിലേക്ക് നീണ്ടുവന്ന കിച്ചുവിന്റെ കൈകളിൽ പിടിച്ചു അവൾ അവർക്കൊപ്പം നിന്നു….
ഒരു കുസൃതിക്ക് ശരൺ ഷോൾഡർ കൊണ്ടോന്ന് തട്ടി… നേരെ ചെന്ന് കിച്ചുന്റേം അമ്മൂട്ടീടെയും മേൽ വീണു… ഇടുപ്പിലമർന്ന കൈ അവളെ വീഴാതെ പിടിച്ചുനിർത്തി… ഒരു നിമിഷം പിടച്ചലോടെ ഗൗരി കിച്ചുവിനെ നോക്കി….. കുറച്ചുനേരം നേരം അവരോടുതന്നെ ചേർന്നുനിന്നു….
ശരണൊന്ന് ആക്കി ചുമച്ചപ്പോൾ ഇടുപ്പിലെ കൈ കിച്ചു എടുത്തുമാറ്റി…. ഗൗരി പിടഞ്ഞുമാറി…. എങ്കിലും കണ്ണുകളെ കിച്ചുവിൽനിന്നും പിൻവലിക്കാൻ ഗൗരിക്കായില്ല…. കുറച്ചുനേരം അവർക്കൊപ്പം കൂടികൊടുത്തു ഗൗരി… അമ്മൂട്ടി ചിണുങ്ങി കരയാൻ തുടങ്ങിയപ്പോ അവളെയുമെടുത്ത് സീറ്റിൽ ചെന്നിരുന്നു.. അവിടെ ഇരുന്നെങ്കിലും നോട്ടം മുഴുവൻ കിച്ചുവിലായിരുന്നു…… കിച്ചുവിനരികിൽ നിന്ന് ഡാൻസ് കളിക്കുന്ന അർച്ചന ഗൗരിയെ അസ്വസ്ഥമാക്കി….
കിച്ചുവും ഗൗരിയെ തന്നെ നോക്കുകയായിരുന്നു…. അവളുടെ മാനസിക പിരിമുറുക്കം കിച്ചുവിന് പെട്ടന്ന് മനസിലായി… അവൻ എല്ലാവരെയും മറികടന്നു അവൾക്കൊപ്പം സീറ്റിൽ വന്നിരുന്നു….

മോളുറങ്ങിയോ ഗൗരി…???
ഹാ…
എന്തിനാപ്പം വന്നേ അവിടെത്തന്നെ നിന്ന് തുള്ളിക്കൂടാർന്നോ… ഗൗരി ശബ്ദം താഴ്ത്തി പിറുപിറുത്തു…
കിച്ചുവൊന്ന് ചിരിച്ചു… കുറച്ച് കുശുമ്പുണ്ടല്ലേ…???
കുശുമ്പോ എനിക്കോ എന്തിന്..??
ഇയാള് പോയി ആരുടെ കൂടെ വേണേലും ഇരുന്നോ ഡാൻസ് കളിച്ചോ എനിക്കൊന്നുമില്ല……
ഓഹോ… എന്നാ ഞാൻ പോവാ….

അച്ഛേ….
എണീക്കാൻ തുടങ്ങുമ്പോഴേക്കും കിച്ചുവിന്റെ ഷർട്ടിൽ പിടിവീണ് കഴിഞ്ഞിരുന്നു….
അല്ലാ അച്ഛെടെ മോളുട്ടി ഉറങ്ങിയില്ലേ…. എന്നാ വാ നമുക്കെ മുൻപിൽ അച്ചുവാന്റിടെ കൂടെ ഇരിക്കാം… ഇടംകണ്ണിട്ട് ഗൗരിയെ നോക്കിക്കൊണ്ട് കിച്ചു പറഞ്ഞു….
മുഖം മങ്ങിത്തുടങ്ങിയിരുന്നു ഗൗരിയുടെ…..
മോളേം എടുത്ത് എണീക്കാൻ തുടങ്ങിയപ്പോൾ ഗൗരി അവനെ പിടിച്ചുവച്ചു….
വേണേൽ ഒറ്റയ്ക്ക് പോയിരുന്നാമതി എന്റെ മോളെ കൊണ്ടുപോവണ്ട…. മോളെ തട്ടിപ്പിടിച്ചുവാങ്ങി ഗൗരി….
അത് കണ്ടപ്പോൾ കിച്ചുവിന് ചിരിയാണ് വന്നത്….
അവൻ അവർക്കരികിൽ തന്നെ ഇരുന്നു….
എന്തെ പോണില്ലേ…???
ഇല്ലാ… ഞാൻ എന്റെ മോൾടെ കൂടെയാ ഇരിക്കുന്നെ അല്ലേടി ചക്കരക്കുട്ടീ….
അത് കേട്ടപ്പോൾ ഗൗരിക്കും ചിരി വന്നു…..
ഗൗരി കിച്ചുവിനോട് ചേർന്നിരുന്നു…. മോളുറങ്ങി തൂങ്ങി തുടങ്ങിയപ്പോൾ കിച്ചു ഗൗരിയുടെ കയ്യിൽനിന്നും വാങ്ങി മോളെ പിടിച്ചു….
അവൾ മോളെ ഒന്ന് തഴുകി കിച്ചൂന്റെ തോളിലേക്ക് തലചായ്ച്ചു… തലയുയർത്തി അവനെയൊന്ന് നോക്കി…. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ ഒന്നുകൂടി ചേർന്നിരുന്നു….

കിച്ചുവേട്ടാ…
മ്മ്ഹ്…
കാത്തിരുന്നോട്ടെ എന്റെമോൾടെ അച്ഛനെ ഞാൻ…???
കിച്ചുവിന്റെ മൗനത്തിന്റെ അർത്ഥം ഗൗരിക്ക് മനസിലായില്ല…. പതിയെ അവന്റെ തോളിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നോക്കി ഇരുന്നു….. ഇരുട്ട് വീണ് തുടങ്ങിയിരുന്നു…

ഗൗരീ….
ഞാൻ പറയാം കിച്ചുവേട്ടാ… ഞാനാരാണെന്നും അന്ന് ചോദിച്ചില്ലേ ശിവൻ ആരാണെന്നും ഒക്കെ ഞാൻ പറയാം…
എല്ലാം കേട്ട് കഴിഞ്ഞ് എന്നെ വെറുക്കാഞ്ഞാൽ മതി… പറഞ്ഞയച്ചാലും എനിക്ക് പോകാൻ ഒരിടമില്ല… പിന്നെ….

പിന്നെ…???
അവളൊന്ന് പുഞ്ചിരിച്ചു… താലി കയ്യിലേക്ക് എടുത്ത് പിടിച്ചു… എന്തൊക്കെയോ സ്വപ്നം കണ്ട്പോകുന്നു ഞാൻ… പുറത്തേക്ക് നോക്കിത്തന്നെ ഗൗരി പറഞ്ഞു…..
ഗൗരിയെ നോക്കി കാണുകയായിരുന്നു കിച്ചു….
ഇനിയെന്നെ വേണ്ടെങ്കിലും അന്ന് പറഞ്ഞതുപോലെ ഇറക്കി വിട്ടേക്കല്ലേ….. ഞാൻ ആാാ വീട്ടിൽ നിങ്ങടെ ആരുടെ മുന്നിലും വരാതെ നിന്നോളാം… വാക്കാ… അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു…..

അവളെന്തിനെയോ ഭയക്കുന്നെന്ന് കിച്ചുവിന് മനസിലായി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വണ്ടി അവർക്കായി ഒരുക്കിയിട്ടുള്ള ഹോട്ടലിനു മുൻപിൽ നിന്നു….
റൂമിനു മുൻപിൽ എത്തിയതും അമ്മൂട്ടി ഓടിക്കയറി….

താൻ ചെന്ന് ഫ്രഷായിക്കോ അവിടാ ബാത്രൂം… ഹീറ്റർ ഉണ്ടാകും…
മ്മ്ഹ്…..
ഇങ്ങോട്ട് വാ പെണ്ണേ… അമ്മ കുളിപ്പിച്ച് തരാം….
വേണ്ടാ അച്ഛമതി.. അമ്മൂട്ടി ഓടിക്കളിക്കുന്നതിനിടയിൽ പറഞ്ഞു..
ഓഹോ…. ഒരച്ഛനും മോളും….
ഇങ്ങ് വാ അച്ഛ കുളിപ്പിച്ച് തരാ പൊന്നിനെ…. ഗൗരിയെ ഒന്ന് കളിയാക്കി ചിരിച്ചുകൊണ്ട് കിച്ചു പറഞ്ഞു

കിച്ചു മോളെയും എടുത്ത് ബാത്‌റൂമിൽ കയറിയതും അവൾക്കിടാനുള്ള ഡ്രെസ്സുമായി ഗൗരിയും അവിടേക്ക് പോയി….
ചെന്ന് നോക്കുമ്പോ കണ്ട കാഴ്ച.. അവൾ പൊട്ടിച്ചിരിച്ചു…
ഇതിപ്പം ആര് ആരേകുളിപ്പിക്കാനാ വന്നത്…?? നനഞ്ഞു നിൽക്കുന്ന കിച്ചുവിനെ കളിയാക്കി ഗൗരി ചോദിച്ചു….
അത് പിന്നെ നിന്റയല്ലേ മോള് വിളഞ്ഞ സാധനം ആണ്… ഇവിടേക്ക് കയറിയതും ആ ഹാൻഡ് ഷവർ കയ്യിലെടുത്ത് മൊത്തം നനച്ചു….

കിച്ചു നിന്റെ മോളെന്നു പറഞ്ഞത് കേട്ടപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു…അവൾ കിച്ചുവിനെത്തന്നെ നോക്കി നിന്നു… ആ നോട്ടത്തിൽ ഒത്തിരി സ്നേഹമുണ്ടായിരുന്നു, നന്ദിയുണ്ടായിരുന്നു……

മേലേയ്ക്ക് വെള്ളം വന്ന് വീണപ്പോളാണവൾ സ്വബോധത്തിലേക്ക് വന്നത്… അപ്പഴേക്കും അവളും ഫുൾ നനഞ്ഞിരുന്നു… അത് കണ്ട് കിച്ചു പൊട്ടിച്ചിരിച്ചു…. കുറച്ച് നേരം അച്ഛനേം മോളേം നോക്കി പേടിപ്പിച്ചെങ്കിലും അവരുടെ ചിരികണ്ടപ്പോൾ അവളും കൂടിച്ചേർന്ന് ചിരിച്ചുപോയി….

പിന്നെ അവര് രണ്ടുപേരും ചേർന്ന് കുട്ടികാന്താരിയെ കുളിപ്പിച്ചെടുത്തു….
ഉടുപ്പിട്ട് കൊടുത്തപ്പോൾ അവൾ ഓടി മുറിക്കകത്തുകയറി….
ആകെ നനഞ്ഞൊട്ടിയത് കാരണം ഗൗരിക്കെന്തോ കിച്ചുവിനെ നോക്കാൻ കഴിഞ്ഞില്ല….
അവളുടെ വെപ്രാളം നോക്കി ആസ്വദിക്കുകയായിരുന്നു കിച്ചു….

ഞാൻ… ഞാൻ ഡ്രസ്സ്‌ എടുത്ത് തരാം… പിടഞ്ഞെണീറ്റു നടക്കാനൊരുങ്ങുമ്പഴേക്കും വഴുക്കി വീണ് കഴിഞ്ഞിരുന്നു ഗൗരി….
ഇറുക്കിയടച്ച കണ്ണുകൾ തുറക്കുമ്പോൾ തന്നെ ചുറ്റിപിടിച്ചു നിൽക്കുന്ന കിച്ചുവിനെയാണ് കണ്ടത്…..
അവന്റെ കണ്ണുകളിൽ എന്താണെന്ന് തേടുന്ന വ്യഗ്രതയിൽ ആയിരുന്നു ഗൗരി….
തന്നെ ചുറ്റിപിടിച്ചിരിക്കുന്ന കൈകളുടെ മുറുക്കം കൂടുന്നത് അവൾ അറിഞ്ഞതേയില്ല….
പതിയെ കയ്യുയർത്തി അവന്റെ കവിളിൽ തലോടി…. കാലുകൾ പെരുവിരലിലൂന്നി തോളിലേക്ക് തലചേർത്ത് അവനോട് ചേർന്ന് നിന്നു കെട്ടിപിടിച്ചു …..
അവന്റെ നിശ്വാസം കഴുത്തിൽ പതിച്ചപ്പോൾ അവന്റെ ഷർട്ടിലുള്ള അവളുടെ പിടി മുറുകി……

അമ്മേ….
അമ്മൂട്ടി വന്ന് വിളിച്ചപ്പോൾ അവര് രണ്ടാളും ഞെട്ടിപിടഞ്ഞുമാറി….. തിരിഞ്ഞുനോക്കിയപ്പോൾ വാതിലിനു മറവിലായി നിന്ന് ഏന്തി വലിഞ്ഞു നോക്കുകയായിരുന്നു അമ്മൂട്ടി….

ഞാൻ ഡ്രസ്സ്‌ എടുത്ത് തരാം… കിച്ചുവിനെ നോക്കാതെ അത്രയും പറഞ്ഞവൾ റൂമിലേക്ക് നടന്നു…. കിച്ചു വലതുകൈ നെറ്റിയിൽ ചേർത്ത് തിരുമ്മിക്കൊണ്ടിരുന്നു…..

കിച്ചു കുളിച്ചിറങ്ങുമ്പോൾ ഗൗരി സൈഡിലായി ഇട്ടിരിക്കുന്ന സോഫയിൽ ഇരുന്ന് താലിയിൽ പിടിച്ച് എന്തോ ഓർത്തു ചിരിക്കുന്നതാണ് കണ്ടത്…
അമ്മൂട്ടി ബെഡിൽ ഇരുന്ന് വേറെന്തൊക്കെയോ കളിക്കുന്ന തിരക്കിലും…
കിച്ചു ഗൗരിടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്ന് ചുമച്ചു…
ഗൗരീ….
പെട്ടന്നുള്ള കിച്ചുവിന്റെ വിളികേട്ടപ്പോൾ ഗൗരി ചാടിയെഴുന്നേറ്റു..
ചെല്ല് ഫ്രഷായി വാ…. അവനെയൊന്ന് നോക്കി അവൾ ബാത്റൂമിലേക്ക് കയറി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അവൾ കുളിച്ചുമാറ്റി ഇറങ്ങുമ്പോഴേക്കും കിച്ചുവും മോളും മാറ്റിയിരുന്നു… മോള് കറുത്ത നിറത്തിലുള്ള നല്ലൊരുടുപ്പിട്ടായിരുന്നു നിൽക്കുന്നത്… കുഞ്ഞുമുടി പോണിടെയിലിൽ കെട്ടി വച്ചിട്ടുണ്ട്… കണ്ണിൽ മഷിയെഴുതിയിട്ടില്ല… ഒരു കറുത്ത വട്ടപ്പൊട്ട് തൊട്ട് കൊടുത്തിട്ടുണ്ട് കിച്ചു…
കിച്ചുവും ലൈറ്റ് ആഷ് കളർ പാന്റിൽ ബ്ലാക്ക് ഷർട്ട്‌ ഇൻസൈഡ് ചെയ്താണ് നില്കുന്നത്… ഗൗരി രണ്ടുപേരെയും ബാത്റൂമിലെ വാതിലിൽ ചാരിനിന്ന് ചിരിയോടെ നോക്കി…. തന്റെ ലോകത്തെ മതിമറന്നു നോക്കി നിന്നു ഗൗരി….

അമ്മേ… അമ്മൂട്ടിടെ നീട്ടിയുള്ള വിളികേട്ടപ്പോൾ അവൾ നടന്ന് ചെന്ന് അമ്മൂട്ടിയെ ഉമ്മ വച്ചു….
ചുന്ദരിയായല്ലോ അമ്മേടെ മോള്….
അച്ഛ ഇട്ട് തന്നതാ… പിന്നെ ഇതും പുറകിൽ മുകളിലായി കെട്ടികൊടുത്ത കുഞ്ഞുമുടിയിൽ പിടിച്ചുകൊണ്ടവൾ പറഞ്ഞു…

ഗൗരി നടന്നുചെന്ന് കൊണ്ടുവന്നിട്ടുള്ള ബാഗ് തുറന്നു…. അവർക്കൊപ്പം ഒന്നിച്ചിടാൻ കറുപ്പ് കളർ ഇല്ലാന്ന് ഓർത്തപ്പോൾ അവൾക്കെന്തോ മനസ് നൊന്തു… രണ്ടുപേരെയും ഒന്ന് തിരിഞ്ഞ് നോക്കി…. പണ്ട് കൃഷ്ണനങ്കിൾ ഡിഗ്രി ക്ക് പഠിക്കുമ്പോൾ ആർട്സ് ഡേയ്ക്ക് ഇടനായി വാങ്ങിത്തന്ന മുന്തിരി കളർ സാരീ എടുത്ത് കയ്യിൽ പിടിച്ചു… അന്ന് ദയയ്ക്കും തനിക്കും ഇടാനായി വാങ്ങിത്തന്നതാണ്.. അവൾക്ക് ചുവപ്പ് കളറും തനിക്ക് മുന്തിരി കളറും…. ഗൗരി അതിലേക്ക് തന്നെ നോക്കിയിരുന്നു… ഒരു നിമിഷം അച്ഛനെ ഓർത്തുപോയി…
മുന്നിലേക്ക് ഒരു കവർ നീണ്ടുവന്നപ്പോൾ കണ്ണുകൾ തുടച്ചവൾ തലയുയർത്തി നോക്കി….
തനിക്ക് വാങ്ങിയതാണ്… അത്രയും പറഞ്ഞവൻ മോളെയും എടുത്ത് റൂമിനു പുറത്തേക്കിറങ്ങി…..

കവർ തുറന്നപ്പോൾ കറുപ്പ് നിറത്തിലുള്ള ഒരു പാർട്ടി വെയർ സാരി ആയിരുന്നു….
രണ്ടുതുള്ളി കണ്ണുനീർ അതിലേക്ക് ഇറ്റുവീണു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വാതിൽ തുറന്ന് അകത്തേക്ക് കയറിയ കിച്ചു ഗൗരിയെ കണ്ട് സ്തംഭിച്ചുനിന്നു…
കറുപ്പ് സാരിയിൽ അവൾ സുന്ദരിയായിരിക്കുന്നു… മുടി പാറിച്ച് അഴിച്ചിട്ടിരിക്കുന്നു…. കറുപ്പിച്ച് വാലിട്ടെഴുതിയിരിക്കുന്ന കണ്ണുകൾ… പക്ഷെ അത് നിറഞ്ഞിരിക്കുകയായിരുന്നു…..
എന്ത് പറ്റിയെടോ..?? എന്തിനാ കണ്ണ് നിറഞ്ഞിരിക്കുന്നെ….???
ഒരു നിമിഷം മറ്റൊന്നും ചിന്തിക്കാതെ അവൾ കിച്ചുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു….
എന്തുപറ്റി…?? കിച്ചു അവളുടെ മുടിയിൽ തഴുകി ചോദിച്ചു

എത്ര കാലമായെന്ന് അറിയാമോ എനിക്കായി ഒരാൾ എന്തെങ്കിലും വാങ്ങി തന്നിട്ട്… ഏങ്ങി കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു….
അത് കേട്ടപ്പോൾ കിച്ചുവിന്റെ നെഞ്ചോന്ന് ആളി …..
താങ്ക്സ്… അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് മുഖമുയർത്തി അവനെനോക്കി അവൾ പറഞ്ഞു…..
അവൻ പതിയെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചു കൊടുത്ത് അവളെ ചേർത്തുപിടിച്ചു…..

അച്ഛേ….
അവനും അവളും നിന്ന നില്പിൽ തന്നെ താഴേക്ക് നോക്കി…
അമ്മൂട്ടി രണ്ട് കൈകളും ഉയർത്തി അവരെ തന്നെ നോക്കി നിന്നു…. കിച്ചു ഒരു കൈകൊണ്ട് അവളെ എടുത്തുയർത്തി… അപ്പോഴും മറ്റേ കൈ ഗൗരിയെ ചുറ്റിപിടിച്ചിട്ടുണ്ടായിരുന്നു…..
കിച്ചുവിന്റെ നെഞ്ചിൽ ചാരി അവൾ അമ്മൂട്ടിയെ ഒന്ന് തഴുകി…. ചുണ്ടിൽ നിറഞ്ഞ ചിരിയും ഉണ്ടായിരുന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8