Sunday, January 19, 2025
Novel

മനം പോലെ മംഗല്യം : ഭാഗം 31

എഴുത്തുകാരി: ജാൻസി

6 വർഷങ്ങൾക്കു ശേഷം — എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വന്നു.. നമ്മുക്ക് ഓരോരുത്തരെ ആയി നോക്കാം. ആദ്യo തനു.. love ലൈൻ ഇല്ലാത്ത തനു.. അന്ന് പറഞ്ഞപോലെ ബിരുദാനന്തര ബിരുദം കഴിഞ്ഞു ബാപ്പ കണ്ടുപിടിച്ച മൊഞ്ചൻ ചെക്കനെ കെട്ടി… അതിനെ പ്രേമിച്ചു.. പ്രേമിച്ചു.. ആ പയ്യനെ കൊണ്ട് തനു തനുവിനെ കഷ്ടപ്പെട്ട് ഇഷ്ട്ടപ്പെട്ടു.. ഇപ്പൊ തനു ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിൽ ആയി പയ്യൻ.. അതുകൊണ്ട് കെട്ടി കഴിഞ്ഞു 2 മാസത്തെ ലീവും കഴിഞ്ഞു പോയപ്പോൾ തനുവും കൂടെ പറന്നു… അങ്ങ് ദുബായിലേക്ക്.. ഇപ്പൊ 2 വർഷമായി അവിടെയാണ് പുള്ളിക്കാരി.. ഇപ്പൊ 4 മാസം പ്രഗ്നന്റ് ആണ്.

അടുത്ത ആള് നുമ്മ തമാശക്കാരി മരിയ.. ഇഷ്ട്ടപെട്ട ആളെ തന്നെ കെട്ടി..വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും.. സന്തോഷത്തോടെ ജീവിക്കുന്നു.. ആളെ നിങ്ങൾക്കു അറിയാമല്ലോ.. നുമ്മ പാവം വരുൺ.. പിന്നെ രണ്ടുപേർക്കും പിരിയാൻ വയ്യാത്തത് കൊണ്ടും കാണാതിരിക്കാൻ പറ്റാത്തതു കൊണ്ടും പഠിച്ച കോളേജിൽ തന്നെ ബിരുദാനന്തരബിരുദം വരുൺ എടുത്തു. ഇപ്പോ രണ്ടുപേരും അതേ കോളേജിൽ തന്നെ അവരെ പഠിപ്പിച്ച പ്രൊഫസർ മാരുടെ കൂടെ പ്രൊഫസർ മാരായി സേവനമനുഷ്ഠിക്കുന്നു..

അടുത്തത് നമ്മുടെ സ്വന്തം ശിവാനി എന്ന ശിവ…. ഹരിയുടെയും ദേവികയുടെയും ആഗ്രഹം പോലെ ശിവയും അധ്യാപനത്തിലേക്ക് കടന്നു.. ശിവാനിയും കോളേജ് പ്രൊഫസറാണ്… പക്ഷേ പഠിച്ച കോളേജിൽ അല്ലെന്നു മാത്രം.. അവസാനമായി നിങ്ങൾക്കു പരിചയപ്പെടുത്തുന്നത് ശിവാനിയുടെ സ്വന്തം ദേവ് എന്ന ദേവേട്ടൻ. ആളു മാസ്റ്റർ ഡിഗ്രി എടുത്തു.. ശങ്കർ നാഥിന്റെ കൂടെ കൂടി ബിസ്നെസ്സ് ബാലപാഠങ്ങൾ പഠിച്ചു… ഇപ്പോൾ അച്ഛന്റെ ബിസ്നെസ്സ് ഏറ്റെടുത്തു നടത്തുന്ന ഒരു തിരക്കുള്ള ബിസ്നെസ്സ് man ആണ്. ഇനി ഒരാൾ കൂടി ഉണ്ട്.. ആളെ പിന്നെ പരിചയപ്പെടാം.. 😜 അപ്പോൾ എല്ലാവരും ആയി പരിചയം പുതുക്കിയ സ്ഥിതിയിക്ക് ഇനി നുമ്മക്ക് കാര്യങ്ങളിലേക്ക് കടക്കാം.

ശിവയുടെ ആഗ്രഹം പോലെ അവൾ ആഗ്രഹിച്ച ലക്ഷ്യം നേടിയെടുത്തു.. അതുകൊണ്ട് തന്നെ ദേവ് അന്ന് പറഞ്ഞ വാക്ക് പാലിച്ചു.. ശങ്കർ നാഥിനെ കൊണ്ടു ശിവയുടെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു.. “ആരാ ഇതു.. കുറെ നാളായല്ലോ കണ്ടിട്ടു ” ഹരി ശങ്കറിനെയും ദേവിനെയും അകത്തേക്ക് ക്ഷണിച്ചു. “എല്ലാവർക്കും സുഖം അല്ലേ ” ശങ്കർ കുശലം ചോദിച്ചു. “സുഖം ” ഹരി പറഞ്ഞു. “ഹരി ഞങ്ങൾ വന്ന കാര്യം വലിയ വളച്ചു കെട്ടില്ലാത്ത പറയാം ” ഹരിയും ദേവികയും മുഖത്തോട് മുഖം നോക്കി.. “ശിവാനി മോൾ എന്തിയെ ” ശങ്കർ തിരക്കി. “അവൾ ഇവിടെ ഉണ്ട്.. വിളിക്കാം “അതും പറഞ്ഞു ദേവിക ശിവാനിയെ വിളിക്കാൻ റൂമിൽ ചെന്നു..

“മോളെ ശിവ നിന്നെ കാണാൻ രണ്ട് പേർ വന്നിരിക്കുന്നു.. ” “ആരാ അമ്മേ ” ശിവ ചോദിച്ചു “നീ വേഗം റെഡി ആയി താഴേക്കു വാ ” ദേവിക അതും പറഞ്ഞു താഴേക്കു പോയി. ശിവ മുടി ഒക്കെ ഒതുക്കി താഴേക്കു ചെന്നതും അവിടെ ഇരിക്കുന്ന ആളുകളെ കണ്ടു ഷോക്ക് ഏറ്റപോലെ നിന്നു.. “ദേവേട്ടൻ ” “മോളെന്താ അവിടെ തന്നെ നിന്നു പോയേ ഇങ്ങോട്ടു വന്നേ ” ശങ്കർ വിളിച്ചു. ദേവ് ഒരു കള്ളച്ചിരിയുമായി ശിവയെ ഏറു കണ്ണിട്ട് നോക്കി.. ശിവ ദേവിനെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി.. അതോടെ ദേവിന്റെ ചിരിക്കു ഫുൾ സ്റ്റോപ്പ്‌ വീണു.. ”

ഹരി അപ്പോൾ ഞങ്ങൾ വന്നത് എന്തിനാണ് എന്ന്‌ വച്ചാൽ തന്റെ മോളെ ഇനി മുതൽ എന്റെയും കൂടെ മോളാക്കാൻ തനിക്കു സമ്മതം അന്നോ എന്ന്‌ അറിയാന ” ശങ്കർ പറഞ്ഞു ഹരി കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ദേവികയെയും ശിവയേയും മാറി മാറി നോക്കി. “എന്താ ഹരി.. ഒന്നു പറഞ്ഞില്ല.. എന്റെ മകന് ശിവ മോളെ ഇഷ്ട്ടം ആണ്… അവൾക്ക് ഇവനെയും.. ” അതു കേട്ടപ്പോൾ ഹരിയും ദേവികയും ഒരേ സ്പ്രെഷൻ ഇട്ടു.. ഞെട്ടൽ… ശിവയെ നോക്കി.. അവൾ തല കുനിച്ചു നിന്നു. ഹരിയും ദേവികയും ശിവയുടെ അടുത്തേക്ക് വന്നു.. അവർ പരസ്പരം ചിരിച്ചു.. ഹരി ശിവയുടെ തോളിൽ കൈ ഇട്ട് പറഞ്ഞു..

“എന്റെ മോളുടെ ഇഷ്ട്ടം ആണ് ഞങ്ങളുടെയും ഇഷ്ട്ടം. അവൾക്ക് സമ്മതം എങ്കിൽ ഞങ്ങൾക്കും സമ്മതം. “ഹരി പറഞ്ഞു.. ശിവ സ്നേഹത്തോടെ ഹരിയേയും ദേവികയെയും നോക്കി.. അവർ ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.. “എന്നാൽ നമ്മുക്ക് അധികം വൈകാതെ തന്നെ കല്യാണം നടത്താം… എന്തേ? ” ശങ്കർ ചോദിച്ചു “തീർച്ചയായും.. ” ഹരിയും സമ്മതം അറിയിച്ചു “എന്നാൽ അവർക്ക് പരസ്പരം എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയട്ടെ “ശങ്കർ ദേവിനെ നോക്കി പറഞ്ഞു.. “മോളെ നീ ദേവിനെ വിളിച്ചു മോളുടെ റൂമിലേക്ക് ചെല്ല് “ദേവിക പറഞ്ഞു. ശിവ ദേവും ആയി റൂമിൽ ചെന്നു.. ശിവ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി നിന്നു..

ദേവ് പിറകിലൂടെ വന്ന് വയറിൽ ചുറ്റി പിടിച്ചു.. പതിയെ ചെവിയിൽ ചോദിച്ചു.. “എന്താ പിണക്കം അന്നോ ” ശിവ കൈ മുട്ട് കൊണ്ടു ദേവിന്റെ വയറിൽ ഇടിച്ചു.. “അയ്യോ എന്റെ വയറു ” അതും പറഞ്ഞു ശിവയിൽ ഉള്ള പിടി വിട്ട് വയറ്റിൽ പൊത്തി പിടിച്ചു.. “ദുഷ്ട്ടാ… നിങ്ങൾ എന്നോട് ഒരു വാക്ക് പറഞ്ഞോ ഇന്ന് വീട്ടിൽ വരുമെന്ന്… ഇന്ന് രാവിലെ കൂടി സംസാരിച്ചതേ ഉള്ളു… എന്നിട്ട് നിങ്ങൾ എനിക്ക് ഒരു സൂചന പോലും തന്നിലല്ലോ മനുഷ്യ “അതും പറഞ്ഞു ദേവിനെ ഇടിക്കാൻ കൈ ഉയർത്തിയതും അവൻ ആ കൈ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് വച്ചു..

ഇടുപ്പിലൂടെ കൈ ഇട്ടു തന്നോട് അടുപ്പിച്ചു.. “ഞാൻ എന്റെ ശിവക്കുട്ടിക്ക് ഒരു സർപ്രൈസ്‌ തന്നതല്ലേ… എങ്ങനെ ഉണ്ട്.. ഇഷ്ട്ടപെട്ടോ ” ദേവ് കുസൃതി ചിരിയോടെ ചോദിച്ചു…. ” ഇങ്ങനെയാണോ മനുഷ്യ സർപ്രൈസ് തരുന്നത്. ഞാനൊന്ന് നേരെചൊവ്വേ ഒരുങ്ങിയത് പോലുമില്ല” ശിവ കെറുവിച്ചു ” ഓ അതാണോ ഇത്ര വലിയ കാര്യം…. നിന്റെ ശരിക്കുള്ള കോലം കാണണമെങ്കിൽ ഇങ്ങനെ സർപ്രൈസ് തന്നെ അല്ലേ പറ്റൂ…. എനിക്ക് തോന്നുന്നു നീ ഒരുങ്ങി നിൽക്കുന്നതിനേക്കാൾ നല്ലത് ഈ കോലം ആണ് നിനക്ക് ചേരുന്നത്…”

ദേവ് ചിരിച്ചു.. ശിവ ദേവിന്റെ നെഞ്ചിൽ ശിങ്കാരി മേളം നടത്തി.. ” അയ്യോ.. നെഞ്ചുംകൂട് ഇടിച്ച് കലാക്കാതടി.. ഈ നെഞ്ചിൽ ഇട്ടു നിന്നെ ഉറക്കാൻ ഉള്ളതാണ് മറക്കണ്ട..” അതു കേട്ടപ്പോൾ ശിവയുടെ മുഖത്തു നാണം വന്നു… അടുത്ത ഇടിയും കൂടെ കൊടുത്തു.. അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു.. രണ്ടു പേരും കെട്ടിപ്പുണർന്നു… 🕧🕐🕜🕑🕝🕒🕞🕞🕡🕠🕔🕓🕐🕟🕠 ജാതകം കൈ മാറി മുഹൂർത്തം കുറിച്ചു. വിവാഹ നിശ്ചയ ദിവസം എത്തി. മോതിരം കൈ മാറി… മോതിരം ശിവയുടെ കൈയിലേക്ക് അണിയിക്കാൻ നേരം മറ്റാരും കാണാതെ ദേവ് ശിവയുടെ കൈയിൽ തലോടി….ശിവ ഞെട്ടി ചുറ്റും നോക്കി…

ആരും കണ്ടില്ല ഇന്ന് അറിഞ്ഞപ്പോൾ ദേവിനെ കണ്ണുരുട്ടി കാണിച്ചു… ദേവ് കണ്ണിറുക്കി ചിരിച്ചു…. ശിവയുടെ മുഖത്തും നാണം കലർന്ന ചിരി നിറഞ്ഞു.. വിവാഹ നിശ്ചയം ഭംഗി ആയി നടന്നു.. അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു… ലളിതമായി നടത്തി… മരിയയും വരുണും ഫാമിലിയും ആയി വന്നു.. ശിവയുടെ വിവാഹം പ്രമാണിച്ച് തനുവും ഇക്കയും ദുബൈയിൽ നിന്നു നാട്ടിലേക്കു തിരിച്ചു.. വിവാഹ വസ്ത്രങ്ങൾ എടുക്കാൻ ദേവും ശിവയും ഫാമിലി ആയിട്ടാണ് ഷോപ്പിങ്ങിനു പോയത്..ദേവാണ് ശിവയുടെ സാരി സെലക്ട് ചെയ്തത്.. വാടാമല്ലി പൂവിന്റെ ലൈറ്റ് കളറിൽ ചെറിയ രീതിയിൽ എംബ്രോയ്ഡറി വർക്ക്‌ ചെയ്താ സാരി…

ദേവിന്റെ ഡ്രസ്സ്‌ ശിവയും സെലക്ട്‌ ചെയ്തു.. ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ കല്യാണത്തിന് തലേദിവസം ശിവയുടെ മുഖത്തു വലിയ ടെൻഷൻ ഇല്ലെങ്കിലും ഉള്ളിൽ പെരുമ്പറ കൊട്ടൽ തകൃതിയായി കൊട്ടി കൊണ്ടേയിരുന്നു.. അതു മനസിലാക്കിയ എക്സ്പീരിയൻസ് ഉള്ള അവളുടെ ചങ്ക്സ് അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി..ഉപദേശം തുടങ്ങി.. “ശിവ മോളെ… നീ ഇങ്ങനെ പെരുമ്പറ കൊട്ടി അതിന്റെ ബിപി കൂട്ടാതെ…അതു പൊട്ടി പോകും.. ” മരിയ പറഞ്ഞു. “ടെൻഷൻ ഒന്നും ഇല്ലടാ.. എന്നാലും എന്തോ ഒരു വിമ്മിഷ്ടം… ” നഖം കടിച്ചു പറഞ്ഞു.. “ഈ വിമ്മിഷ്ടത്തെ ആണ് ഞങ്ങൾ ടെൻഷൻ എന്ന് വിളിക്കുന്നേ ” തനു പറഞ്ഞു ചിരിച്ചു..

മരിയയും ഒപ്പം കൂടി.. “ഒരുകാര്യം ചെയ്യാം.. നീ ദേവ് ചേട്ടനെ വിളിക്ക്…അവിടുന്ന് വല്ലതും കിട്ടുമോന്നു നോക്ക് ആശ്വാസത്തിന്… കിട്ടില്ലെങ്കിൽ ഞങ്ങൾ മോൾക്ക് ചെറിയ ക്ലാസ്സ്‌ തരാം 😜😜” അതു പറഞ്ഞതും ശിവയുടെ ഫോണിൽ ദേവിന്റെ മുഖം തെളിഞ്ഞു.. “ആരേ വൗ… എന്നാ ടൈമിംഗ്.. എന്നാൽ നിങ്ങൾ ഇരുന്നു സൊള്ളു… ഞങ്ങൾ കട്ടുറുമ്പ് ആകുന്നില്ല… ഞാനും പോയി ഒന്ന് കിടക്കട്ടെ വല്ലാത്ത നടുവേദന “തനു പറഞ്ഞു.. തനുവിനെയും കൊണ്ടു മരിയ റൂമിൽ നിന്നും പോയി.. ശിവ ഫോൺ എടുത്തു.. “ഹലോ.. ദേവേട്ടാ ” “എന്താ ശിവകുട്ടി സൗണ്ടിനു ഒരു വല്ലായിക.. പനി പിടിച്ചോ ” “ഇല്ല ദേവേട്ടാ… വല്ലാത്ത ടെൻഷൻ ”

“അതെന്തിനാ മോളു ടെൻഷൻ… നാളെ മോളു ദേവേട്ടന്റെ അടുത്തേക്ക് അല്ലേ വരുന്നേ… പിന്നെതിനാ ടെൻഷൻ… ” “അറിയില്ല… ആദ്യമായിട്ടല്ലേ ഇങ്ങനെ… ” അതു കേട്ടതും മറുവശത്തു നിന്നും പൊട്ടിച്ചിരി ഉയർന്നു… “എന്തിനാ ദേവേട്ടാ ഇങ്ങനെ ചിരിക്കൂന്നേ… ഞാൻ അതിനു തമാശ ഒന്നും പറഞ്ഞില്ലല്ലോ” ശിവ പരിഭവം പറഞ്ഞു. ” പിന്നെ ചിരിക്കാതെ… ഞാനും ആദ്യായിട്ടാ പെണ്ണ് കെട്ടുന്നത്.. എനിക്കുo പെണ്ണ് കെട്ടി വലിയ എക്സ്പീരിയൻസ് ഒന്നുമില്ല.. “അതു പറഞ്ഞു ദേവ് പിന്നെയും ചിരിക്കാൻ തുടങ്ങി.. ശിവയുടെ അനക്കം ഒന്നും കേൾക്കാഞ്ഞപ്പോൾ ദേവ് വിളിച്ചു.. “ശിവാനി….. ” “മ്മ് ” “എന്തേ മിണ്ടാത്തെ..പിണങ്ങിയോ ”

മറുതലക്കൽ പിന്നെയും മൗനം… “പോട്ടെ…. സോറി സോറി…. ഇനി ചിരിക്കില്ല… താൻ എന്തെങ്കിലും ഒക്കെ പറയടോ.. തന്റെ ശബ്ദം കേൾക്കാൻ അല്ലേ വിളിച്ചേ.. ” പിന്നെയും മൗനം “എന്താ മോളു ടെൻഷൻ ഉണ്ടോ ” “ഹ്മ്മ് ” “എന്നാൽ മോളു വീഡിയോ കാൾ ചെയാം “അതും പറഞ്ഞു ദേവ് വീഡിയോ റിക്വസ്റ്റ് കൊടുത്തു.. ശിവ വീഡിയോ ഓൺ ചെയ്തു. “അയ്യേ…. നീ എന്താ കൊച്ചു കുട്ടികളെ പോലെ.. നഖവും കടിച്ചു ഇരിക്കുന്നേ…. ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അല്ലേ…

ഇതെല്ലാം ജീവിത്തിന്റെ ഒരു ഭാഗമാണ്.. എന്റെ മോളു ഇങ്ങനെ ടെൻഷൻ അടിക്കാതെ… കല്യാണത്തലേന്ന് ടെൻഷനടിച്ചാൽ സൗന്ദര്യം കുറയും എന്നാണ് പറയുന്നത് ” “അന്നോ എന്നാൽ കണക്കായി പോയി….”ശിവ ചിറി കോട്ടി “ആളു കലിപ്പിലാണല്ലോ…. സാരമില്ല നാളെ ഞാൻ മാറ്റി തരാം കേട്ടോ ” അതു പറഞ്ഞപ്പോൾ ശിവയുടെ മുഖത്തു ഒരു ചിരി വിടർന്നു.. “അപ്പോൾ ഞാൻ വിളിച്ചത് എനിക്ക് നാളെ വരെ കണ്ട്രോൾ ചെയ്തു പിടിച്ചു നിൽക്കാൻ ഒരു സമ്മാനം താ ” “എന്ത് സമ്മാനം ” ദേവ് കവിളിൽ തൊട്ട് കാണിച്ചു.. ശിവ നാണത്താൽ ഫോണിൽ ചുംബിച്ചു..

❣️❣️❣️❣️❣️❣️ (തുടരും )

മനം പോലെ മംഗല്യം : ഭാഗം 30