മനം പോലെ മംഗല്യം : ഭാഗം 29
എഴുത്തുകാരി: ജാൻസി
ക്രിസ്മസ് സെലിബ്രേഷൻ കോളേജിൽ എല്ലാവരും ആഘോഷിച്ചു… നുമ്മ 5 ഗാങ് (ആരാണ് എന്ന് പിടി കിട്ടി കാണുമല്ലോ ദേവ് വരുൺ പിന്നെ നുമ്മ ത്രിമൂർത്തികൾ ) ഒരു ബ്ലാക്ക് ഫോറെസ്റ്റ് കേക്കും ആയി കുട മരത്തിന്റെ കീഴിൽ ഒത്തു കൂടി.. 5 പേരും കൂടെ ഒരുമിച്ചു കേക്ക് കട്ട് ചെയ്തു.. ദേവ് ശിവക്കും ശിവ തിരിച്ചും വരുൺ മരിയ്ക്കും മരിയ വരുണിനും കേക്ക് വായിൽ വച്ചു കൊടുത്തു.. ശേഷം പോസ്റ്റ് ആയി നിൽക്കുന്ന തനുവിന്റെ വായിലേക്ക് four the പീപ്പിൾ കേക്ക് കുത്തി കയറ്റി.. ഒപ്പം കേക്ക് കൊണ്ട് ഒരു ഫേഷ്യലും ചെയ്തു… “ദുഷ്ട്ടികളെ..
എനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലത്തതു കൊണ്ടന്നോ എന്നോട് ഈ ക്രൂരത ചെയ്തത് നിങ്ങൾ” അതും പറഞ്ഞു തനു മുഖത്തു തേച്ച ക്രീം കൈ കൊണ്ട് തോണ്ടി എടുത്തു.. “ആഹാ നിന്നോട് ഞങ്ങൾ പറഞ്ഞതല്ലേ നിനക്ക് വേണ്ടി ചോദിക്കാനും പറയാനും ആളെ നോക്കി തരാം എന്ന്.. അപ്പോൾ നീ വലിയ ആളു അല്ലായിരുന്നോ.. “മരിയ ചിറി കോട്ടി.. “എന്താ തനു ആരെയെങ്കിലും നോക്കാൻ പ്ലാൻ ഉണ്ടോ… ഉണ്ടങ്കിൽ ഞങ്ങളോട് പറഞ്ഞാൽ മതി… ശരിയാക്കി തരാം.. അല്ലേ ദേവ് ” വരുൺ ചോദിച്ചു “പിന്നല്ലാതെ ”
“എന്റെ പൊന്നു ചേട്ടമ്മാരെ നിങ്ങളോ ഇവളുമാരുടെ വലയിൽ വീണു… ഞാൻ എങ്കിലും രക്ഷപെട്ടോട്ടെ… “തനു കൈ കൂപ്പി പറഞ്ഞു. “ആരാഡീ വലയിൽ വീണേ.. നീ കുറെ നാളായി കുഴി വല എന്നൊക്കെ പറയുന്നു.. നിന്നെ.. “അതും പറഞ്ഞു ശിവ അവിടിരുന്ന ബാക്കി കേക്ക് കൈയിൽ എടുത്തു.. കൂടെ മരിയയും കൂടി.. തനു അവിടെ നിന്നും ഓടി.. “ദേവേട്ടാ അവളെ വിടരുത്… പിടിക്ക് അവളെ” കേൾക്കണ്ട താമസം ദേവും വരുണും തനുവിനെ പിടിക്കാൻ ഓടി.. അവരുടെ പുറകേ ശിവയും മരിയയും ഒടുവിൽ തനുവിനെ ദേവും വരുണും പിടികൂടി..
“എന്റെ പൊന്നു ചേട്ടമ്മാരല്ലേ കൈയിൽ നിന്നു പിടിവിട്.. പ്ലീസ്.. ” ദേവും വരുണും അതു കേട്ട ഭാവം നടിച്ചില്ല. ശിവയും മരിയയും അവളുടെ അടുത്തേക്ക് വന്നു.. “വേണ്ട… ഡോണ്ട് ടു ഡോണ്ട് ടു.. പ്ലീസ്.. തേക്കല്ലെടി.. പ്ലീസ്.. ” “ഇനി നീ കുഴി വല എന്ന് പറഞ്ഞാൽ.. “അതും പറഞ്ഞു ശിവയും മരിയയും തനുവിന്റെ തലവഴി ക്രീം കേക്ക് തേച്ചു.. “നോക്കിക്കോടി ഇതിനു ഞാൻ നിന്നോടൊക്കെ പകരം ചോദിക്കും… നീ ഒക്കെ ചെവിയിൽ നുള്ളിക്കോ ” തനു ഭീഷണി സ്വരത്തിൽ പറഞ്ഞു “ചെവിയിൽ നുള്ളാൻ നീ യാര്..
അഥിതി വർമ്മയോ “ശിവ തനുവിനെ കുനിച്ചു നിർത്തി മുതുകിൽ ശിങ്കാരി മേളം നടത്തി.. ഒപ്പം മരിയയും കൂടി.. അങ്ങനെ ക്രിസ്മസ് ആഘോഷം അടിപൊളി ആക്കി. അവധിക്കാലം തിരക്ക് പിടിച്ചതായിരുന്നു.. കോളേജിൽ വന്നപ്പോഴും സ്ഥിതി വ്യത്യാസം ആയിരുന്നില്ല.ഫൈനൽ ഇയർ ബാച്ചിന്റെ ടൂർ.. അവരുടെ ഫൈനൽ ഇയർ പ്രൊജക്റ്റ് വർക്ക്… എല്ലാം കൊണ്ട് തിരക്കോടെ തിരക്ക്.. ദേവും വരുണും ഒരാഴ്ചത്തേക്ക് കോളേജിൽ നിന്നും ടൂർ പോയി. നുമ്മ ത്രിമൂർത്തികൾക്ക് അവർ ടൂർ പോയതിനെ സങ്കടം അറിയാതിരിക്കാൻ തക്കതായ വർക്കുകൾ കോളേജിൽ നിന്നും കൊടുത്തിരുന്നു. അസൈമെന്റ് പ്രൊജക്റ്റ് സെമിനാർ ലാബ് റെക്കോർഡ്സ് ഇങ്ങനെ കടല് പോലെ വർക്കുകൾ ആയിരുന്നു. അതുകൊണ്ട് അവർ ടൂർ പോയതും വന്നതും ഒന്ന് അവരെ സാരമായി ബാധിചില്ല അങ്ങനെ വർക്കുകളുമായി ദിവസങ്ങൾ ഓരോന്ന് കടന്നുപോയി..
തിരക്കുകൾക്കിടയിൽ കോളേജ് ക്യാമ്പസ് കാത്തിരുന്ന ദിവസം വന്നണഞ്ഞു.. Feb 14 valentines day ❣️❣️❣️😍😍 കോളേജ് കുമാരന്മാരും കുമാരികളും വിവിധതരം ഡ്രസ്സ് കോഡ് ഉപയോഗിച്ചായിരുന്നു അന്ന് കോളേജിൽ കാലുകുത്തിയത്( ഡ്രസ്സ് കോഡ് നെ പറ്റി ഞാൻ പറയണ്ടല്ലോ നിങ്ങൾക്കെല്ലാവർക്കും അറിയാം) നുമ്മ തനുവിന് കൃത്യസമയത്ത് തന്നെ പനി പിടിച്ചു. അല്ലെങ്കിൽ കറുപ്പ് ഡ്രസ്സ് ഇട്ടോണ്ട് തനു കോളേജിലേക്ക് വരേണ്ടി വന്നേനെ മരിയ വെള്ളയും ശിവ ചുവപ്പ് ഡ്രസ്സ് ആയിരുന്നു..
മരിയയ്ക്ക് നേരെ വരുൺ റോസാപ്പൂ നീട്ടി ഹാപ്പി വാലൻസ് ഡേ വിഷ് ചെയ്തു… മരിയ ചെറിയ നാണത്തോടെ റോസാപ്പൂ വാങ്ങി വരുണിനെ നോക്കി പുഞ്ചിരിച്ചു. ഇതേസമയം ശിവ ദേവിനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒടുവിൽ കുട മരത്തിന്റെ അടുത്ത് ചെന്നപ്പോൾ അവിടെ ഒരു ഹാർട്ട് ഷെപേഡ് ബോക്സ് ഇരിക്കുന്നത് കണ്ടു. അതിന്റെ പുറത്ത് ഫോർ യു എന്ന അടിക്കുറിപ്പും റോസാ പൂവും ഉണ്ടായിരുന്നു. ശിവ ആ റോസാപൂ എടുത്തു മണത്തു നോക്കി.. പുഞ്ചിരിച്ചു.. ബോക്സ് തുറന്നു.. അതിൽ ഒരു കൊച്ചു റെഡ് കളർ ടെഡി ബിയർ ഉണ്ടായിരുന്നു.. ടെഡി ബീറിന്റെ കൈയിൽ ഒരു കുറിപ്പും… please open it.. ശിവ പേപ്പർ മാറ്റിയപ്പോൾ be mine എന്ന ഹാർട്ട്‌ഉം അതിനു ഒപ്പം ഒരു കുഞ്ഞു ബോക്സും കണ്ടു..
ശിവ തുറന്നു നോക്കിയപ്പോൾ ഒരു ഗോൾഡൻ റിങ്.. ശിവ അതിശയത്തോടെ തലയുർത്തി… ദേവ് അവളുടെ മുന്നിൽ റോസാപൂവും ആയി നില്കുന്നു.. ശിവയുടെ കണ്ണുകൾ നിറഞ്ഞു.. ദേവ് അവളുടെ അടുത്ത് വന്ന് ആ ബോക്സ് വാങ്ങി അതിലെ റിങ് എടുത്തു. ശിവയുടെ മുന്നിൽ മുട്ടുകുത്തി.. ശിവയുടെ കണ്ണിലേക്കു പ്രണയാദ്രമായി നോക്കി… ശിവയുടെ ചിന്തകൾ ഒരു നിമിഷത്തേക്ക് താൻ അന്ന് കണ്ട സ്വപ്നത്തിലേക്കു സഞ്ചരിച്ചു.. ഇന്ന് ആ സ്വപ്നം സത്യം ആയിരിക്കുന്നു.. ശിവ ദേവിന്റെ കണ്ണിലേക്കു നോക്ക്.. ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള അടങ്ങാത്ത പ്രണയം ആണ് എന്ന് മനസിലാക്കിയ ശിവയുടെ മുഖത്തു നാണത്താൽ ചുമന്നു തടുത്തു..
“അന്നൊരിക്കൽ നീ എന്റെ ഇഷ്ട്ടം അറിയാതെ എന്നെ പ്രൊപ്പോസ് ചെയ്തു.. ഇന്ന് ഈ നിമിഷം എന്റെ സ്നേഹം നീ മനസിലാക്കി എന്റെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ചോദിച്ചോട്ടെ.. ” ശിവയുടെ മറുപടിക്കായി ദേവ് നോക്കി.. ശിവ കണ്ണുകളാൽ സമ്മതം അറിയിച്ചു.. ” കണ്ട നാൾ മുതൽ ഹൃദയത്തിൽ പതിഞ്ഞ ഈ മുഖം ഇന്ന് എന്റെ പ്രാണനാണ്…. എന്റെ ഹൃദയം തുടിക്കുന്നത് നിനക്ക് വേണ്ടിയാണ്.. എന്റെ ജീവിതം പൂർണമാകാൻ എന്റെ പാതിയായി എന്നിൽ അലിയാൻ ഈ നിമിഷം മുതൽ നിനക്ക് സമ്മതം ആണോ.. നീ എന്റെ മാത്രം സ്വന്തം ആണ് എന്ന് ഞാൻ വിശ്വസിച്ചോട്ടേ ” ശിവ സമ്മതം എന്നോണം അവളുടെ വലം കൈ ദേവിനു നേരെ നീട്ടി.. ദേവ് ശിവയുടെ കൈ തന്റെ കയ്യിൽ പിടിച്ചു..
പ്രണയാദ്രമായി ചുംബിച്ചു.. വിരലിൽ മോതിരം അണിയിച്ചു.. ഒരിക്കൽ കൂടി ആ കൈയിൽ മുത്തി.. ശിവയുടെ മുഖം നാണത്താൽ കുനിഞ്ഞു.. ദേവ് എഴുന്നേറ്റു ശിവയുടെ മുഖം തന്റെ കൈക്കുള്ളിൽ ആക്കി.. കണ്ണുകളിലേക്കു നോക്കി.. അവന്റെ നോട്ടം നേരിടാൻ ആകാതെ ശിവയുടെ കണ്ണുകൾ താഴ്ന്നു.. ദേവ് അവളുടെ ഇരു കണ്ണുകളിലും മാറി മാറി ചുംബിച്ചു.. ശിവ ദേവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവൻ അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു.ഇളം കാറ്റു അവരെ തഴുകി കടന്നു പോയി.
“ദേവ് എനിക്ക് നിന്നെ മറക്കാനോ വെറുക്കനോ സാധിക്കില്ല.. നീ എന്റെ ജീവിതം ആണ് ദേവ്.. ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു.. എന്തുകൊണ്ടാണ് ദേവ് നീ എന്റെ സ്നേഹം കാണാതെ പോയത്..” അഥിതി മുഖം പൊത്തി കരഞ്ഞു. പെട്ടന്ന് ആ മുഖഭാവം മാറി പ്രതികാരം നിറഞ്ഞു. “എന്റെയും നിന്റെയും ഇടയിൽ തടസമായി നിൽക്കുന്നത് അവളാണ്.. ശിവാനി..അവൾ കാരണമാണ് എന്റെ സ്നേഹം നീ അറിയാതെ പോകുന്നത്… അവൾ ഇല്ലാതായാൽ നീ എന്റെ സ്വന്തം ആകും.. എന്റെ മാത്രം… നീ എന്റേത് മാത്രം ആകാൻ അവളുടെ ജീവൻ എടുക്കണം എന്നാണെങ്കിൽ അതിനും ഞാൻ മടിക്കില്ല” അതും പറഞ്ഞു അഥിതി ശിവാനിയുടെ ഫോട്ടോയിൽ ഒരു റെഡ് ക്രോസ്സ് വരച്ചു..
“ശിവാനി..നമ്മുടെ കാര്യം ഞാൻ അച്ഛനോട് പറഞ്ഞു. എന്റെ അച്ഛൻ നിങ്ങളുടെ വീട്ടിൽ വന്ന് നമ്മുടെ കാര്യം സംസാരിക്കട്ടെ.. നീ എന്ത് പറയുന്നു “? ശിവായുടെ മുഖം പെട്ടന്ന് മ്ലാനമായി.. “എന്താടോ.. എന്ത് പറ്റി.. എന്തെങ്കിലും പ്രശ്നം ഉണ്ടോ ” “ദേവേട്ടാ.. എനിക്ക് ജീവിതത്തെ പറ്റി കുറച്ചു ലക്ഷ്യങ്ങൾ ഉണ്ട് ” “എന്താ ” “ഇനിയും പഠിക്കണം.. പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം. അതു കഴിഞ്ഞു മാത്രമേ എനിക്ക് വിവാഹത്തെ പറ്റി ചിന്തിക്കാൻ സാധിക്കു.. അതുവരെ ദേവേട്ടന് കാത്തിരിക്കാൻ പറ്റില്ലേ ” ദേവ് ശിവയുടെ കൈയിൽ പിടിച്ചു തന്റെ നെഞ്ചോടു ചേർത്തു.
“നിനക്ക് വേണ്ടി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ ഒരുക്കമാണ്..അതാണ് നിന്റെ ഇഷ്ട്ടം എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ.. ഒരിക്കലും ഞാൻ നിന്റെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കില്ല.. ” ശിവ പുഞ്ചിരിച്ചു കൊണ്ട് ദേവിന്റെ തോളിലേക്ക് ചാഞ്ഞു. “അച്ഛാ അമ്മേ ഞാൻ ആ ആൽമരത്തിനടുത്തു നിൽക്കാം നിങ്ങൾ തൊഴുത്തിട്ടു വാ ” ശിവ പറഞ്ഞു “ആഹാ എന്നാൽ മോളു അങ്ങോട്ട് നില്ക്കു.. ഞങ്ങൾ തൊഴുത്തിട്ടു വരാം.. “ദേവിക പറഞ്ഞു ശിവ ആൽമരത്തിൻ അടുത്തു നിന്നപ്പോൾ ആരോ തന്റെ അടുത്തേക്ക് നടന്നു വരുന്നത് ശിവ കണ്ടു. ” മോൾക്ക് എന്നെ മനസ്സിലായോ” ഇല്ല എന്നർത്ഥത്തിൽ ശിവ തലയാട്ടി. ” മോൾക്ക് പേര് പറഞ്ഞാൽ അറിയാം. ഞാൻ ദേവന്റെ അച്ഛനാണ് ശങ്കർ നാഥ് ”
(തുടരും )