Saturday, January 18, 2025
Novel

മനം പോലെ മംഗല്യം : ഭാഗം 10

എഴുത്തുകാരി: ജാൻസി

അവൾ ബാഗും എടുത്തു മരത്തിനടുത്തേക്കു നടന്നു… ആരോ ആ മരത്തിനു ചുവട്ടിൽ ഇരിക്കുന്നതായി അവൾ കണ്ടു… ആരാന്നു അറിയാൻ അങ്ങോട്ടേക്ക് നടന്നു… അടുത്ത് ചെല്ലുംതോറും അവളുടെ കാതിൽ നേർത്ത ഒരു ഗാനം പതിച്ചു… “എത്രയോ ജന്മമായ് നിന്നെ ഞാന് തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെന് പുണ്യമേ ഉം.. ഉം.. ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള് ഉം… ഉം… (ലയമാധുര്യമേറിയ ആ ശബ്ദത്തിൽ ലയിച്ചു അറിയാതെ ശിവയും പാടി ) എത്രയോ ജന്മമായ് നിന്നെ ഞാന് തേടുന്നു ഉം.. ഉം.. അത്രമേലിഷ്ടമായ് നിന്നെയെന് പുണ്യമേ ഉം.. ഉം.. ആ … ആ … ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികള് ഉം.. ഉം.. പെട്ടന്ന് ആ രൂപം തിരിഞ്ഞു നോക്കി… ദേവ് ആയിരുന്നു….

“ഹേ താനോ.. താൻ എന്താ ഇവിടെ ” ദേവ് അതിശയത്തോടെ ചോദിച്ചു !!!! “അതു.. ഞാൻ.. “പെട്ടന്ന് ദേവിനെ കണ്ട ഷോക്കിൽ അവൾ വാക്കുകൾക്ക് പരതി… “ഉം.. ഞാൻ… ബാക്കി പറ ” ദേവ് അവളെ നോക്കി പറഞ്ഞു. “ഞാൻ ഇവിടെ ഇരിക്കാൻ വന്നതാ.. അപ്പോഴാണ് ആരോ ഇരിക്കുന്നത് കണ്ടെ… അതാരാണ് എന്നു നോക്കാൻ വന്നതാ… ” ശിവ പറഞ്ഞു ഒപ്പിച്ചു.. “കണ്ടില്ലെ ആരാന്നു.. ഇനി പോയിക്കോ ” ദേവ് പറഞ്ഞു.. “അല്ല ഞാൻ ഇവിടെ ഇരിക്കാൻ വന്നതാ… ചേട്ടൻ നന്നായി പാടുന്നല്ലോ… ശിവ അതും പറഞ്ഞു ഇരിക്കാൻ തുടങ്ങിയപ്പോൾ ദേവ് അവളെ രൂക്ഷമായി നോക്കി..

അവൾ ഒരു ചമ്മിയ ചിരി പാസ്സാക്കി ഇരിക്കാൻ തുടങ്ങിയതും എഴുന്നേറ്റതും ഒരുമിച്ചായിരുന്നു.. അവൻ അവളെ ചിരിച്ചു കാണിച്ചിട്ട് കണ്ണുകൊണ്ടു പറഞ്ഞു ഇരുന്നോളാൻ.. ഗ്രീൻ സിഗ്നൽ കിട്ടിയതും അവൾ അവിടെ ചാടി കേറി ഇരുന്നു.. രണ്ടുപേരും ഒന്നും മിണ്ടുന്നില്ല… ഒടുവിൽ ശിവ തന്നെ തുടങ്ങി.. “ഈ പാട്ടു എന്റെ ഫേവറേറ്റ് ആണ്.. ” “ഉം ” ദേവിൽ നിന്നു പ്രത്യേകിച്ച് മറുപടി ഒന്നും വന്നില്ല… “ചോദിക്കുന്നതുകൊണ്ടു ഒന്നും തോന്നരുത്..” ശിവ ഒരു മുഖവുര ഇട്ടു.. എന്താ എന്നുള്ള ഭാവത്തിൽ ദേവ് അവളെ നോക്കി “ചേട്ടൻ ഈ പാട്ടു പാടിയത് ആരെയെങ്കിലും മനസ്സിൽ വിചാരിച്ചിട്ടെന്നോ? ”

“എന്തേ ” “അല്ല നല്ല ഫീൽ ഉണ്ടായിരുന്നു പാട്ടിൽ ” “ഇല്ല.. ഞാൻ വെറുതെ ഇരുന്നപ്പോൾ ചുമ്മാ പാടി നോക്കിയതാ ” “അന്നോ..പക്ഷേ കേട്ടാൽ അങ്ങനെ പറയില്ല” ശിവ പറഞ്ഞു. ദേവ് അവളെ ഒന്നുകൂടെ രൂക്ഷമായി നോക്കി.. ബട്ട്‌ ശിവ അതു കണ്ടില്ലെന്നു വച്ചു..ഇഗ്നോർ ചെയ്ത 😎 “വീട്ടിൽ ഒന്നും പോകണ്ടേ”ദേവ് ചോദിച്ചു. “വേണം.. ഫ്രണ്ട്‌സ് വരാൻ ഉണ്ട്..അവരെ നോക്കി ഇരിക്കുവാ ” “വേഗം വീട്ടിൽ എത്താൻ നോക്ക്….അന്നത്തെ കൂട്ടു രക്ഷിക്കാൻ ഇനി ഞാൻ വരില്ല ” അവൻ ഒരു കള്ളചിരിയോടെ പറഞ്ഞു… ശിവയും ചിരിച്ചു.. പിന്നെയും അവരുടെ ഇടയിൽ മൗനം കടന്നു വന്നു..

തണുത്ത കാറ്റു അവരുടെ മൗനത്തിനിടയിലൂടെ പതിയെ അവരെ തഴുകി പോയി.. അപ്പോഴേക്കും തനുവും മരിയയും അവിടെ എത്തി… ദേവിനെ കണ്ടതും അവർ പരസ്പരം മുഖത്തോടു മുഖം നോക്കി.. എന്നിട്ട് ശിവയിലേക്കു ആ 4 കണ്ണുകൾ ചെന്നു പതിച്ചു… ദേവിന് തനുവിനെയും മരിയയെയും ശിവ പരിചയപ്പെടുത്തി കൊടുത്തു… ദേവ് അവർക്കു ഷേക്ക്‌ ഹാൻസ് നൽകി പരിചയം ഉറപ്പിച്ചു… ദേവിനോട് യാത്രയും പറഞ്ഞു അവർ ഇറങ്ങി… അവൻ പോകുന്നതും നോക്കി ദേവ് അവിടെ തന്നെ നിന്നു.. എന്നാൽ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ട് ആ കഴുകൻ കണ്ണുകൾ കത്തി ജ്വലിച്ചു..

ഫുഡ്‌ കഴിച്ചു അവൾ റൂമിലേക്ക്‌ പോകാൻ തുടങ്ങിയപ്പോൾ ദേവിക പറഞ്ഞു “മോളെ നാളെ കോളേജിൽ പോകണ്ടല്ലോ അതുകൊണ്ട് നമ്മുക്ക് നാളെ അമ്പലത്തിൽ പോകണം.. നേരത്തേ എഴുന്നേക്കണം കേട്ടോ.. ” “ഓക്കേ അമ്മ… ഗുഡ് നൈറ്റ്‌.. ” ശിവ റൂമിൽ ചെന്നു… തീർക്കാൻ ഉള്ള വർക്ക്‌ എല്ലാം ചെയ്തു കിടന്നു.. കണ്ണുകൾ അടച്ചു…. അവളുടെ മുന്നിൽ ദേവിന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു.. പൊടുന്നനെ അവൾ കണ്ണ് തുറന്നു.. എഴുന്നേറ്റു.. ‘എനിക്ക് എന്തു പറ്റി ഇപ്പോ കുറച്ചു ദിവസങ്ങളായി ഈ മുഖം മുന്നിൽ തെളിയുന്നല്ലോ…. ഭഗവാനെ.. കൃഷ്ണ…. ആവിശ്യം ഇല്ലാത്ത ചിന്തകൾ ഒന്നും തോന്നിപ്പിക്കല്ലേ.. ഞാൻ ഒരു പാവം അല്ലേ..” എന്നു പറഞ്ഞു അവൾ ഉറക്കത്തിലേക്കു വഴുതി വീണു..

രാവിലെ ഉണർന്നു കുളിച്ചു സുന്ദരിയായി.. പീച് കളർ പട്ടുപാവാട ആണ് വേഷം.. കണ്ണെഴുതി.. പീച് പിങ്ക് കളർ ജിമ്മക്കി കമ്മലും.. പിങ്ക് നിറത്തിൽ ഗോൾഡൻ കല്ല് പതിച്ച വളകൾ ഇരുകൈയിലും എടുത്തിട്ടു..കഴുത്തിൽ സ്വർണ്ണമാല ഉള്ളത് കൊണ്ട് അവിടെ കൂടുതൽ മിനുക്ക് പണിക്കു നിന്നില്ല.. 😜 മുല്ലപ്പൂവും ചൂടി താഴേക്കു വന്നു.. ദേവിക അവളുടെ അടുത്ത് വന്നു കൈ കൊണ്ട് ഒന്ന് ഉഴുഞ്ഞു.. ചെവിക്ക് പിറകിൽ ഒരു കറുത്ത പൊട്ടിട്ടു.. അവർ അമ്പലത്തിലേക്ക് തിരിച്ചു.. “ശ്രീകൃഷ്ണന്റെ അമ്പലമാണ്..വിളിച്ചാൽ വിളിപ്പുറത്തു എത്തും എന്ന പറയുന്നേ.

ഏതാഗ്രഹവും നടത്തി തരും നമ്മൾ പൂർണ്ണ മനസോടെ പ്രാർഥിച്ചാൽ.. ” ദേവിക യാത്രക്കിടയിൽ പറഞ്ഞു.. പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ചു ഒടുവിൽ അവർ അമ്പലത്തിൽ എത്തി. കാഴ്ച സമർപ്പിച്ചു… കൃഷ്ണ ഭഗവാന്റെ മുന്നിൽ കണ്ണടച്ച് കൂപ്പു കൈകളോടെ ശിവ പ്രാർത്ഥിച്ചു.. “കൃഷ്ണ.. എന്റെ മനസ്സിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ഒരു മുഖം ഉണ്ട്.. അതിനു അവിടുന്ന് ഇത്രയും വേഗം ഒരു തീർപ്പു കൽപ്പിക്കണേ ഭഗവാനെ… ” പ്രാത്ഥിച്ചു കണ്ണു തുറന്നു തിരിഞ്ഞതും തന്റെ തൊട്ടു മുന്നിൽ.. ഉത്തരം കിട്ടാത്ത ആ മുഖം കൈ കൂപ്പി കണ്ണുകളടച്ചു നിൽക്കുന്നു.. അവൾ അറിയാതെ ഒന്ന് ഞെട്ടി

ഉടനെ തിരിഞ്ഞു നിന്നു വീണ്ടും കണ്ണുകൾ അടച്ചു… ഒന്നുകൂടി തിരിഞ്ഞു നോക്കി… അപ്പോഴും ആ മുഖം അവിടെത്തന്നെ നിന്നു പ്രാർഥിക്കുവായിരുന്നു.. “അതേ അതു തന്നെ… ശിവ ചിന്തിച്ചു.. ഒന്നുകൂടെ ഉറപ്പിക്കാൻ അവൾ അവളുടെ കൈയിൽ തന്നെ ഒരു നുള്ള് കൊടുത്തു.. കൊടുത്ത നുള്ള് കുറച്ചു കൂടി പോയി… അതിന്റെ ആഫ്റ്റർ എഫക്ട് എന്നോണം അവൾ അല്പം ഉറക്കെ ശബ്ദം വച്ചു… 😯 എല്ലാവരും അവളെ രൂക്ഷമായി നോക്കി.. പൂജാരി ഉൾപ്പെടെ… ദേവ് കണ്ണുതുറന്നതും അവൾ തിരിഞ്ഞു നിന്നു… അതുകണ്ട ദേവ് ചിരിച്ചു… പ്രസാദവും വാങ്ങി.. അവർ പുറത്തേക്കു ഇറങ്ങിയതും ദേവ് അവരുടെ മുന്നിൽ വന്നു നിന്നു..

“ശിവാനി, താൻ ഈ അമ്പലത്തിൽ അന്നോ എന്നും തൊഴാൻ വരുന്നേ ” അവൾ മറുപടി പറയാതെ ഹരിയേയും ദേവികയെയും നോക്കി.. അവരും അവളെ തന്നെ നോക്കിനിക്കുവായിരുന്നു. അവളുടെ നോട്ടം മനസിലാക്കിയ ദേവ് അവരുടെ അരികിലേക്ക് ചെന്നു പരിചയപ്പെട്ടു… ആ സമയം അവൾ ദേവിനെ തന്നെ നോക്കുവായിരുന്നു.. ലൈറ്റ് ബ്ലൂ കളർ ഷർട്ട്‌ സെറ്റ് മുണ്ടും…. നെറ്റിയിൽ തൊട്ട ചന്ദനവും അവന്റെ മുഖത്തെ ശോഭ ഒന്നുകൂടി കൂട്ടുന്നുണ്ട്. ഇടക്ക് അവളെ നോക്കി ചിരിച്ചു ഹരിയുമായി സംസാരം തുടർന്നു..

ദേവിക വന്നു തട്ടിയപ്പോഴാണ് അവൾ ചിന്തക്ക് വിരാമം ഇട്ടതു.. “എന്നാൽ ശരി.. ഞാൻ ഇറങ്ങട്ടെ അങ്കിൾ.. ” “ഞങ്ങളും പോകുവാണ് ” ഹരി പറഞ്ഞു.. പോകാൻ തുടങ്ങുന്നതിനു മുൻപ് ശിവയുടെ അടുത്ത് വന്നു.. “നന്നായിട്ടുണ്ട് തനിക്ക് ഈ വേഷം ” എന്നു പറഞ്ഞു കണ്ണിറക്കി.. പോകുവാ എന്നു തലയാട്ടി കാണിച്ചു.. അവളും ചിരിച്ചു കൊണ്ട് തലയാട്ടി.. തിരികെ യാത്രക്ക് പോകുന്നതിനിടയിൽ ഹരി പറഞ്ഞു.. “നല്ല പയ്യൻ.. അല്ലെ.. ” ദേവികയും അതു സമ്മതിച്ചു.. ശിവയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

കോളേജിൽ ഇലക്ഷന് സമയം എത്തി.. ഓരോ പാർട്ടിക്കാരും ആളുകളെ പിടിക്കാൻ ഇറങ്ങി.. പ്രവർത്തകർ ക്ലാസ്സുകളിൽ കയറിയിറങ്ങി കുട്ടികളെ പാർട്ടിയിൽ ചേർത്തു അംഗബലം കൂട്ടി.. 3rd ഇയർ കുട്ടികൾക്കേ ചെയർമാൻ സീറ്റിൽ മത്സരിക്കാൻ പറ്റു… അതുകൊണ്ട് തന്നെ നുമ്മ വരുണും ഇലക്ഷന് നിൽക്കുന്നുണ്ട് ചെയർമാൻ ആകാൻ .. (ഇവിടെ ഞാൻ പാർട്ടികളുടെ പേരുകൾ മെൻഷൻ ചെയ്യുന്നില്ല ) ഇന്റർവെൽ ടൈം ആയപ്പോൾ ത്രിമൂർത്തികൾ പുറത്തേക്കിറങ്ങി.. വരുൺ അവരുടെ അടുത്തേക്ക് വന്നു.. “അപ്പോൾ അറിഞ്ഞു കാണുമല്ലോ ഇലക്ഷന് കാര്യം… ഞാനും കാണുമായിരിക്കും മത്സരിക്കാൻ..

ഇതുവരെ ഉറപ്പിച്ചിട്ടില്ല.. ഉണ്ടാകാനാണ് ചാൻസ് ” “ചേട്ടൻ നിൽക്കുനുണ്ടാകിൽ ഞങ്ങളുടെ വോട്ട് ചേട്ടന് തന്നെ.. അല്ലെടി ” മരിയ തനുവിനെയും ശിവയേയും നോക്കി പറഞ്ഞു… അവരും അതേ എന്നു തലയാട്ടി “അതെനിക്ക് അറിഞ്ഞുകൂടെ.. നിങ്ങൾ എനിക്കെ ചെയുന്നു..എന്നാൽ ഞാൻ അങ്ങോട്ടു ചെല്ലട്ടെ കുറച്ചു പണി കൂടെ ഉണ്ട് തീർക്കാൻ ” വരുണും ത്രിമൂർത്തികളും രണ്ടുംരണ്ടു വഴിക്കു പോയി ത്രിമൂർത്തികൾ നേരെ ചെന്നത് ലൈബ്രറിയിലേക്കാണ്.. അവിടെ ചെന്നതും തനു ശിവയുടെ കൈയിൽ തട്ടി ‘അങ്ങോട്ടു നോക്കാൻ’ ആംഗ്യo കാട്ടി.. തനു കാണിച്ച വശത്തേക്ക് നോക്കിയപ്പോൾ അവിടെ അഥിതി അവളുടെ ഫ്രണ്ട്‌സ്ഉം ആയി എന്തോ പറഞ്ഞു ചിരിക്കുന്നതായിരുന്നു ശിവ കണ്ടത്.

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8

മനം പോലെ മംഗല്യം : ഭാഗം 9