Saturday, January 18, 2025
LATEST NEWSTECHNOLOGY

സ്കോർപ്പിയോ എന്നിന്റെ ബുക്കിങ് ആരംഭിച്ച് മഹീന്ദ്ര

മഹീന്ദ്ര സ്കോർപ്പിയോ എന്നിന്റെ ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപ അടച്ച് ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്‍‌യുവി ബുക്ക് ചെയ്യാം. വാഹനം ബുക്ക് ചെയ്യുന്ന ആദ്യത്തെ 25,000 പേർക്ക് നേരത്തെ പ്രഖ്യാപിച്ച സ്റ്റാർട്ടിംഗ് വിലയിൽ വാഹനം ലഭിക്കും. പുതിയ ഫിനാൻസ് സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്കീമിന് കീഴിൽ, 6.99 ശതമാനം പലിശ നിരക്കിൽ 10 വർഷത്തേക്ക് വായ്പ ലഭിക്കും. ഓൺ-റോഡ് വിലയുടെ 100 ശതമാനം വരെ വായ്പയും ലഭിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു. 

മഹീന്ദ്ര സ്കോർപിയോയുടെ പുതിയ മോഡൽ സ്കോർപിയോ എൻ വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പത് വേരിയന്‍റുകളിൽ 11.99 ലക്ഷം മുതൽ 21.45 ലക്ഷം രൂപ വരെ പ്രാരംഭ വിലയിൽ വാഹനം ലഭ്യമാണ്. പെട്രോൾ എഞ്ചിൻ ബേസ് മോഡലായ ഇസഡ് 2ന് 11.99 ലക്ഷം രൂപയും ഡീസലിന് 12.49 ലക്ഷം രൂപയുമാണ് വില. ഇഡഡ് 4 മോഡലിന്റെ പെട്രോൾ മാനുവലിന് 13.49 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 15.45 ലക്ഷം രൂപയുമാണ് വില. ഡീസൽ എഞ്ചിൻ പതിപ്പിന്റെ മാനുവലിന് 13.99 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 15.95 ലക്ഷം രൂപയുമാണ് വില.

ഇഡഡ് 6 എന്ന വകഭേദം ഡീസൽ എൻജിനൊപ്പം മാത്രമാണ് ലഭിക്കുക. ഡീസൽ മാനുവലിന് 14.99 ലക്ഷം രൂപയും ഡീസൽ ഓട്ടോമാറ്റിക്കിന് 16.95 ലക്ഷം രൂപയുമാണ് വില. പെട്രോൾ മാനുവലിന് 16.99 ലക്ഷം രൂപയും പെട്രോൾ ഓട്ടോമാറ്റിക്കിന് 18.95 ലക്ഷം രൂപയും ഡീസൽ മാനുവലിന് 17.49 ലക്ഷം രൂപയും ഡീസൽ ഓട്ടോമാറ്റിക്കിന് 19.45 ലക്ഷം രൂപയുമാണ് ഇസഡ് 8ന്‍റെ വില.