Monday, April 29, 2024
GULFLATEST NEWS

എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു: പ്രവാസികൾ ദുരിതത്തിൽ

Spread the love

കോഴിക്കോട്: എയർ ഇന്ത്യയുടെ കോഴിക്കോട് ഓഫിസ് പൂട്ടുന്നു. കരിപ്പൂരിൽ വിമാനത്താവളത്തിലായിരിക്കും ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിലാകും. വയനാട് റോഡിൽ ജില്ലാ മൃഗാശുപത്രിക്കു സമീപം വൈഎംസിഎ ക്രോസ് റോഡ് തുടങ്ങുന്നതിന് എതിർവശത്ത് എരോത്ത് ബിൽഡിങ്ങിലാണ് ഇത്രയുംകാലം എയർ ഇന്ത്യയുടെ സിറ്റി റിസർവേഷൻസ് ആൻഡ് സെയിൽസ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഈ ഓഫിസാണ് തിങ്കളാഴ്ച മുതൽ അടയ്ക്കുക.

Thank you for reading this post, don't forget to subscribe!

കരിപ്പൂരിൽ വിമാനത്താവളത്തിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങുമെന്നു സ്റ്റേഷൻ മാനേജർ പറഞ്ഞു. രാവില 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് കരിപ്പൂർ ഓഫിസിന്റെ പ്രവർത്തനസമയം. 0483 2710180, 0483 2715646 എന്നീ ഫോൺ നമ്പറുകളിൽ ഓഫിസുമായി ബന്ധപ്പെടാം. ഓഫിസ് മാറ്റുന്നതോടെ കോഴിക്കോടിന്റെ വടക്കു കിഴക്കൻ മേഖലയിലുള്ള പ്രവാസികളുടെ യാത്രാദുരിതം കൂടും. ടിക്കറ്റുമായി ബന്ധപ്പെട്ട പരാതികളും മറ്റും പരിഹരിക്കാൻ ഇനി കരിപ്പൂർ വരെ പോവേണ്ട അവസ്ഥയിലാണ്. ഇതിനായി ഒരു ദിവസം മാറ്റിവയ്ക്കേണ്ടിവരും