Thursday, December 19, 2024
Novel

ലയനം : ഭാഗം 3

പതിവിനു വിപരീതമായി അന്ന് ലെച്ചുവിന് എന്തോ വിഷമം ഒന്നും തോന്നിയില്ല. അപ്രതീക്ഷിതമായി നടന്ന കല്യാണം കൊണ്ട് നല്ലൊരു അമ്മയെയും ഏട്ടത്തിയെയും കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ.ഏത് നിമിഷം വേണം എങ്കിലും അവരെ വിട്ട് പോകേണ്ടി വരും എന്ന് മനസ്സ് അവളെ ഓർമിപ്പിച്ചു എങ്കിലും പറ്റുന്ന അത്രയും കാലം അങ്ങനെ പോട്ടെ എന്ന് ചിന്തിച്ചു കൊണ്ട് അവൾ കണ്ണുകൾ അടച്ചു. പ്രത്യേകിച്ച് ക്ഷീണം ഒന്നും ഇല്ലാത്തതു കൊണ്ട് പതിവ് പോലെ അവൾ 4 മണിക്ക് ഉണർന്നു.പതുക്കെ ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ അർജുൻ നല്ല ഉറക്കം ആണ്.

ശബ്ദം ഉണ്ടാകാതെ ഡ്രസ്സ്‌ എടുത്തു അവൾ മെല്ലേ ബാത്‌റൂമിലേക്ക് നടന്നു. കുഞ്ഞു നാൾ മുതൽ ഉള്ള ശീലം ആണ്, എഴുന്നേറ്റാൽ ഉടനെ കുളിക്കുക എന്നത്. കുളിച്ചു വന്നു താഴേക്ക് പോകണോ എന്ന് ഒരുനിമിഷം അവൾ ചിന്തിച്ചു.ആരും എഴുന്നേറ്റതിന്റെ ഒരു ലക്ഷണവും കാണാത്തതു കൊണ്ട് അവൾ തിരികെ റൂമിലെക്ക് പോയി. ഇന്നലെ ആദ്യം ആയി ഈ റൂമിലേക്ക് വന്നപ്പോൾ ഫസ്റ്റ് തന്നെ നോക്കിയത് വെറുതെ ഇട്ടിരിക്കുന്ന വല്ല സോഫയും ഉണ്ടോ എന്നാണ്.നിലത്ത് കിടക്കാൻ മടി ഉണ്ടായിട്ട് ഒന്നും അല്ല, ഒരുപാട് തവണ കിടന്നിട്ടും ഉണ്ട്. എങ്കിലും കണ്ണുകൾ വെറുതെ ഓടിച്ചപ്പോൾ ആണ് ഈ മുറിയും അതിൽ ഇട്ടിരിക്കുന്ന കുഞ്ഞി കട്ടിലും കണ്ടത്. അർജുൻ സാർ വർക്ക്‌ ചെയ്യുന്ന സ്ഥലം ആണ് എന്ന് കണ്ടപ്പോൾ തന്നെ മനസിലായിരുന്നു അവൾക്ക്.

ഫയലുകളും കുറെ പുസ്തകങ്ങളും ഒക്കെ ഭംഗിയായി റൂമിലെ ഷെൽഫിൽ അടുക്കി വെച്ചിട്ടുണ്ട്. സമയം കളയാൻ ആയി ലെച്ചു വെറുതെ ആ ബുക്കുകൾ ഒക്കെ എടുത്തു മറിച്ചു നോക്കികൊണ്ടിരുന്നു.അപ്പോഴാണ് ഫോണും ലാപും ഒക്കെ വീട്ടിൽ ആണല്ലോ എന്ന് അവൾ ഓർത്തത്. ഇനി ആ വീട്ടിലേക്ക് കയറി പോകാൻ പറ്റുമോ എന്ന് ആലോചിച്ചു അവൾ ഭയന്നു. പിന്നെ വല്യച്ഛൻ ഉള്ളത് കൊണ്ട് എങ്ങനെയെങ്കിലും എല്ലാം എടുത്തു കൊണ്ട് വരാം എന്ന് കരുതി അവൾ സമാധാനിച്ചു. കുറച്ചു സമയം കൂടി അവിടെ ഇരുന്ന് 5 മണി ആയപ്പോൾ അവൾ പതിയെ താഴേക്ക് ചെന്നു.അപ്പോഴേക്കും അമ്മ എഴുന്നേറ്റിരുന്നു. “മോള് വീട്ടിൽ നേരത്തെ എഴുന്നേൽക്കും എന്ന് അഞ്ചു മോൾ പറഞ്ഞിരുന്നു.ഇവിടെ പുറത്തെ പണിക്ക് ഓകെ ആൾ ഉണ്ട്.എങ്കിലും നേരത്തെ എഴുന്നേറ്റില്ല എങ്കിൽ ഒരു സുഖം ഇല്ലാത്തതു പോലെ ആണ്, ഇല്ലേ മോളെ “, അവളെ കണ്ടപ്പോൾ തന്നെ അമ്മ സംസാരം തുടങ്ങി.

അപ്പോഴേക്കും ഏട്ടത്തിയും കാർത്തു മോളും അങ്ങോട്ട് വന്നു. “ഇപ്പോൾ ഒക്കെ പെണ്ണ് എല്ലാരും ഉണരുന്നതിനു മുന്നേ ഉണരും. വലുതാവുമ്പോഴും അങ്ങനെ തന്നെ മതിയായിരുന്നു “,കാർത്തുവിന്റെ കവിളിൽ നുള്ളി അമ്മു ചിരിയോടെ പറഞ്ഞു.അമ്മ പറഞ്ഞത് മനസിലായില്ല എങ്കിലും കുഞ്ഞി കാർത്തുവും അമ്മുവിന്റെ കൂടെ ചിരിച്ചു ഇന്ദു അമ്മ കുറച്ചു നേരം കുഞ്ഞിനെ കൊഞ്ചിച്ച് ഇരുന്നപ്പോഴും ലെച്ചു അടുപ്പ് കത്തിച്ചു വെള്ളം വെച്ചു. “മോളു ചെയ്യുന്നതിൽ വിരോധം ഉണ്ടായിട്ടല്ല,ഈ കാലം അത്രയും കുറെ കഷ്ടപ്പെട്ടില്ലേ. ഇനി കുറച്ചു ദിവസം വിശ്രമിച്ച് ഒക്കെ കഴിഞ്ഞ് മതി പണി എടുക്കൽ ഒക്കെ.കാർത്തുനെയും നോക്കി തത്കാലം മോൾ ഇവിടെ ഇരുന്നാൽ മതി ട്ടോ “, ഇന്ദു അമ്മ കാർത്തുവിനെ ലെച്ചുവിന്റെ കൈയിൽ കൊടുത്തു അവളെ പിടിച്ചു ചെയറിൽ ഇരുത്തി.

ഏട്ടത്തിക്ക് അമ്മയുടെ പ്രവർത്തിയിൽ എന്തെങ്കിലും തോന്നി കാണുമോ എന്ന് ഓർത്തു ലെച്ചു ഒന്ന് സംശയിച്ചു.അറിയാതെ തന്നെ അവൾ ഏട്ടത്തിയെ ഒന്ന് നോക്കി. “ലെച്ചുട്ടി പേടിക്കേണ്ട,എനിക്ക് ഒരു പ്രശ്നവും ഇല്ല.അഞ്ചു പറഞ്ഞു മോളുടെ കഥയെല്ലാം ഞങ്ങൾക്ക് അറിയാം.അമ്മ പറഞ്ഞത് പോലെ ഇനി കുറച്ചു ദിവസം വിശ്രമിച്ച് മതി ജോലി ചെയ്യൽ ഒക്കെ. പിന്നെ കാർത്തുനെ നോക്കുന്നതിലും എളുപ്പം ഈ പണികൾ ആണ്. അത് കൊണ്ട് വെറുതെ ഇരിക്കുകയാണ് എന്ന ചിന്തയും വേണ്ട “, ഏട്ടത്തിയും ചിരിയോടെ പറഞ്ഞത് കേട്ട് ലെച്ചുവിന് സമാധാനം ആയി. അപ്പോഴേക്കും കാർത്തു മോൾ അവളുടെ കൈയിൽ ഇരുന്ന് ചിണുങ്ങാൻ തുടങ്ങിയിരുന്നു.

അത് കണ്ടു ലെച്ചു മോളെയും കൊണ്ട് പുറത്തേക്ക് നടന്നു.കുറച്ചു സമയം കൊണ്ട് തന്നെ പുറത്തു നല്ല തണുപ്പ് ആണ് എന്ന് മനസിലാക്കി അവൾ മോളെയും കൊണ്ട് റൂമിലേക്ക് നടന്നു. അർജുൻ അപ്പോഴും ഒന്നും അറിയാതെ ബോധം കെട്ട് ഉറങ്ങുകയായിരുന്നു.റൂമിൽ എത്തിയ ഉടൻ തന്നെ കാർത്തു എന്തോ വിചിത്ര ശബ്ദം ഉണ്ടാക്കി കൊണ്ട് അർജുന്റെ നേരെ ചാടി. മോളെ അടക്കി നിർത്താൻ ലെച്ചു കുറെ നോക്കി എങ്കിലും അവസാനം അവൾ കരയും എന്ന് ആയപ്പോൾ കാർത്തുവിനെ അർജുന്റെ അടുത്ത് ഇരുത്തി അവളും ബെഡിൽ ഇരുന്നു. അർജുനെ അടുത്ത് കിട്ടിയ ഉടനെ തന്നെ കാർത്തു അവന്റെ മുഖത്തു കടിക്കാനും ഉമ്മവെക്കാനും ഒക്കെ തുടങ്ങി.

ചെറുതായി ഒന്ന് ഉണർന്നു എങ്കിലും അവൻ വീണ്ടും ഉറക്കത്തിലേക്ക് തന്നെ വീണു. എന്നാൽ വിടാൻ ഭാവം ഇല്ല എന്നപോലെ കാർത്തു അവന്റെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി.”അടങ്ങി കിടക്കു അല്ലി മോളെ… അപ്പ കുറച്ചു നേരം കൂടി ഉറങ്ങിക്കൊട്ടെ “, ഉറക്കത്തിൽ അർജുൻ അങ്ങനെ പറഞ്ഞു കാർത്തു മോളെ നെഞ്ചോടു ചേർത്ത് പിടിച്ചു കിടന്നു.മോൾ ആവട്ടെ മിഷൻ കംപ്ലീറ്റ് ആയ സന്തോഷത്തിൽ കിടന്ന് ഉറങ്ങാനും തുടങ്ങി. എന്നാൽ ലെച്ചു ശരിക്കും ഞെട്ടി ഇരിക്കുകയായിരുന്നു അപ്പോൾ.അല്ലി മോളെ എന്ന് അവൻ വിളിച്ചത് കാർത്തുവിനെ അല്ല എന്ന് ലെച്ചുവിന് ഉറപ്പായിരുന്നു.ഒന്നിനെ പറ്റിയും ആലോചിക്കേണ്ട എന്ന് കരുതി എങ്കിലും ലെച്ചുവിന്റെ മനസ്സിൽ അല്ലി വട്ടം ഇട്ട് പറന്നു.

അത് വരെ ഇല്ലാത്ത ഒരു അസ്വസ്ഥത അവളെ ചെറുതായി വേട്ടയാടാൻ തുടങ്ങി.കാർത്തുവിന്റെ അടുത്ത് ഒരു തലയിണ വെച്ച് ലെച്ചു വേഗം താഴേക്ക് തന്നെ വന്നു. അപ്പോഴാണ് കൈയിൽ വിളക്കും ആയി ഇന്ദു അമ്മ അതിലെ വന്നത്. “മോള് കുളിച്ചതല്ലേ.ഇത് കൊണ്ട് പോയി പൂജ മുറിയിലെ വിളക്കുകൾ എല്ലാം തെളിയിക്ക് “, അവർ കൈയിൽ ഉള്ള വിളക്ക് ലെച്ചുവിന് കൊടുത്തു കൊണ്ട് പറഞ്ഞു. ലെച്ചു സന്തോഷത്തോടെ വിളക്കുമായി പൂജ മുറിയിലേക്ക് ചെന്നു.വിഗ്രഹത്തിൽ ചാർത്തിയിരിക്കുന്ന തലേ ദിവസത്തെ പൂമാലയും മറ്റും എടുത്തു അത് കളയാൻ ആയി അവൾ മുറ്റത്തേക്ക് നടന്നു. സൂര്യ പ്രകാശം പരന്ന് തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ അപ്പോൾ.

നേരത്തെ എണീക്കും എങ്കിലും രാവിലെയുള്ള ഈ കാഴ്ചകൾ ഒന്നും തന്നെ ലെച്ചു കണ്ടിരുന്നില്ല. അത്രക്കും പണികൾ ഉണ്ടാവും അവൾക്ക് ചെയ്ത് തീർക്കാൻ. അന്ന് ആദ്യം ആയി വലിയ തിരക്ക് ഒന്നും ഇല്ലാതെ അവൾ ചുറ്റുപാടും മറ്റും ആസ്വദിച്ചു കുറച്ചു സമയം നിന്നു. അപ്പോഴാണ് വിരിഞ്ഞു നിൽക്കുന്ന ചെത്തി പൂക്കളും റോസാ പൂക്കളും തുളസിയും ഒക്കെ അവളുടെ കണ്ണിൽ പെട്ടത്. വേഗം തന്നെ അവൾ കുറച്ചു പൂക്കൾ നുള്ളി എടുത്തു ചെറിയ മാലകൾ ഉണ്ടാക്കി.പിന്നെ കിണ്ടിയിൽ വെള്ളവുമായി അവൾ തിരികെ നടന്നു. തുളസി ഇലയാൽ പൂജ മുറി വെള്ളം തളിച്ച് ശുദ്ധമാക്കി ലെച്ചു കൈയിൽ കരുതിയ മാല കൃഷ്ണ വിഗ്രഹത്തിൽ ചാർത്തി. പിന്നെ വിളക്കുകൾ ഓരോന്നായി കത്തിച്ചു.

എല്ലാം കഴിഞ്ഞപ്പോൾ അവൾക് തന്നെ താൻ ഗുരുവായൂർ നടയിൽ ആണോ നില്കുന്നത് എന്ന് തോന്നിപ്പോയി. ആകെ ഒന്ന് രണ്ടു തവണയെ പോയിട്ടുള്ളൂ എങ്കിലും ആ അമ്പാടി കണ്ണന്റെ രൂപം ഇന്നും അവളുടെ കണ്ണ് മുന്നിൽ ഉണ്ട്.കുറെ കാലത്തിനു ശേഷം പരാതികൾ ഇല്ലാതെ ഇന്ന് വരെ തന്നെ ജീവിതത്തിന് നന്ദി പറഞ്ഞു അവൾ ഭഗവാനോട്‌. തിരികെ അമ്മയുടെ അടുത്തേക്ക് നടക്കുമ്പോൾ തന്റെ തന്നെ പ്രവർത്തിയിൽ അവൾക്ക് അത്ഭുതം തോന്നി.അപ്പോഴേക്കും പൂർണമായും ആ വീട് ഉണർന്നിരുന്നു. അഭി ഏട്ടനെ ആണ് അമ്മ അവൾക് ആദ്യം പരിചയപ്പെടുത്തിയത്. അർജുനെ പോലെ ഒന്നും അല്ല ഏട്ടൻ എന്ന് അപ്പോൾ തന്നെ അവൾക്ക് മനസിലാവുകയും ചെയ്തു.

ഏട്ടത്തിയെ പോലെ ഏട്ടനും പെട്ടന്ന് തന്നെ അവളോട് കൂട്ടായി. പിന്നെ ഉണ്ടായിരുന്നത് മനു മാമനും ഭാര്യ പത്മയും അവരുടെ ഒരേയൊരു മകൻ ഡിഗ്രിക്ക് പഠിക്കുന്ന അനന്തുവും.മാമനും അമ്മായിയും വല്യ അടുപ്പം കാണിച്ചില്ല എങ്കിലും അനന്തു പരിചയപ്പെടുന്നതിന് മുന്നേ തന്നെ ഏട്ടത്തി എന്ന് വിളിച്ചു അവളുടെ അടുത്തേക്ക് വന്നു. ഇളയ ശ്യാമയും മകൾ പ്രിയയും ഇളയച്ഛനും ലെച്ചുവിനെ ഒന്ന് നോക്കി എന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല. അത് അവൾക്ക് വലിയ സങ്കടം ആയി എങ്കിലും ഇന്ദു അമ്മ അവളെ സമാധാനിപ്പിച്ചു. എല്ലാവരെയും പരിചയപ്പെട്ടു ഏറ്റവും അവസാനം ആണ് അമ്മ അവളെയും കൊണ്ട് അർജുന്റെ അച്ഛനെ കാണാൻ ചെന്നത്.അവർ മുറിയിൽ എത്തിയിട്ടും അദ്ദേഹം ഉറക്കം ഉണർന്നിരുന്നില്ല. പിന്നെ അമ്മ തന്നെ വളരെ കഷ്ട്ടപ്പെട്ടു അദ്ദേഹത്തെ കുത്തി പോകുന്നത് ചിരിയോടെ ലെച്ചു നോക്കി നിന്നു.”ജയേട്ടന്റെ തനി പകർപ്പാണ് അച്ചുവും.

രാവിലെ എഴുന്നേൽപ്പിക്കാൻ വലിയ പാട് ആണ്. എന്നാൽ അഭി എന്റെ പോലെയാ. അവൻ രാവിലെ എഴുന്നേൽക്കും “, അച്ഛനെ ഉണർത്തുന്നതിനിടയിൽ അമ്മ ചിരിയോടെ പറഞ്ഞു. കുറച്ച് അധികം സമയം എടുത്തു അമ്മ എങ്ങനെയോ അച്ഛനെ കുത്തി പൊക്കി. അച്ഛൻ എഴുന്നേറ്റ ഉടനെ തന്നെ അമ്മയെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നത് കണ്ടു ലെച്ചുവിന് പെട്ടന്ന് എന്തോ പോലെ തോന്നി.ഇന്ദു അമ്മയും ആകെ ചമ്മി പോയി അച്ഛന്റെ പ്രവർത്തിയിൽ. അപ്പോഴാണ് അദ്ദേഹം ലെച്ചുവിനെ കണ്ടത്.”ആഹാ, മോളും ഉണ്ടായിരുന്നോ.കുറച്ചു ദിവസം ആയി ഉള്ള ഓട്ടം അല്ലേ.നല്ല ക്ഷീണം ഉണ്ടായിരുന്നു.ഉറങ്ങി പോയി.”അദ്ദേഹം ഒരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു. പിന്നെയും കുറച്ചു നേരം അവിടെ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ആണ് അമ്മമ്മയുടെ ശബ്ദം അവർ കേട്ടത്. “ഇന്ദു… മോളെ… “, അമ്മമ്മ വിളിച്ച ഉടനെ തന്നെ ഇന്ദു അമ്മ വേഗം അങ്ങോട്ട് ചെന്നു. കൂടെ ലെച്ചുവും.

ലെച്ചുവിനെ കണ്ടപ്പോൾ തന്നെ അമ്മമ്മയുടെ മുഖം ഇരുണ്ടു.അത് കണ്ടു ലെച്ചു വേഗം തന്നെ അടുക്കളയിലേക്ക് തിരിഞ്ഞ് നടന്നു. “ഇന്ന് പൂജാ മുറിക്കു നല്ലൊരു ഐശ്വര്യം ഉണ്ടല്ലോ മോളെ.മാല കെട്ടാൻ ഒക്കെ രാവിലെ നിനക്ക് സമയം കിട്ടിയോ “, അടുക്കളയിൽ നിന്ന് അമ്മമ്മയുടെ ചോദ്യം കേട്ട് ലെച്ചുവിന്റെ മുഖത്തുരു പുഞ്ചിരി വിടർന്നു. “അയ്യോ,ഞാൻ അല്ല അമ്മേ. ലെച്ചു മോൾ ആണ് ഇന്ന് വിളക്ക് കൊളുത്തിയത്. “, അമ്മ സന്തോഷത്തോടെ പറഞ്ഞത് കേട്ട് അമ്മമ്മയുടെ മുഖം പെട്ടന്ന് തന്നെ ഇരുണ്ടു.നേരിൽ കണ്ടില്ല എങ്കിലും എന്താവും അമ്മമ്മയുടെ ഭാവം എന്ന് ലെച്ചുവിന് ഊഹിക്കാൻ പറ്റി. അവൾക്ക് അതിൽ പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ല.അവൾ ഏട്ടത്തിയോട് വെറുതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.

അമൃത സ്കൂൾ ടീച്ചർ ആയിരുന്നു. കാർത്തുവിനെ പ്രെഗ്നന്റ് ആയി ഇരുന്ന സമയം അമ്മമ്മ തന്നെ മുൻ കൈ എടുത്തു അവളോട് പോകേണ്ട എന്നു പറഞ്ഞു.അത് കേട്ടപ്പോൾ തന്നെ അമ്മമ്മയുടെ രീതികളും മറ്റും ലെച്ചുവിന് ഏകദേശം മനസിലായി. അപ്പോഴേക്കും ഇന്ദു അമ്മ അടുക്കളയിലേക്ക് വന്നിരുന്നു.മുഖത്തു നേരത്തെ ഉണ്ടായിരുന്ന അത്ര തെളിച്ചം ഇല്ല എങ്കിലും, അമ്മമ്മ പറഞ്ഞത് ലെച്ചു കേട്ടോ എന്ന് കരുതി ആയിരുന്നു അവരുടെ ആധി മുഴുവനും. അത് ലെച്ചുവിനും മനസിലായി.അത് കൊണ്ട് തന്നെ അവൾ അത് അറിഞ്ഞ ഭാവം കാണിച്ചില്ല. “മോള് ചെന്ന് അച്ചുവിനെ വിളിച്ചിട്ട് വാ.ഭക്ഷണം കഴിക്കാൻ സമയം ആയി “, ലെച്ചുവിനെ അവിടെ നിന്നും മാറ്റാൻ ആയി ഇന്ദു പറഞ്ഞു. അത് കേട്ട് അവൾ വേഗം തന്നെ റൂമിലേക്ക് നടന്നു. അർജുൻ അപ്പോഴും നല്ല ഉറക്കം ആയിരുന്നു.

കുറെ നേരം വിളിച്ചു നോക്കി എങ്കിലും അവനിൽ ഒരനക്കവും ഇല്ലാത്തതു കൊണ്ട് ലെച്ചു പോയി ബാത്‌റൂമിൽ നിന്ന് കുറച്ചു വെള്ളവുമായി തിരിച്ചു വന്നു.പിന്നെ പരിപാടി എളുപ്പം ആയിരുന്നു. അർജുനും കാർത്തുവും ലെച്ചുവും ഒരുപോലെ ഞെട്ടി അർജുൻ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റത് കണ്ട്. അവൻ കത്തുന്ന കണ്ണുകളോടെ അവളെ നോക്കി എഴുന്നേറ്റു പോയി.അങ്ങനെ ചെയ്യാൻ ഉണ്ടായ സാഹചര്യം ഒക്കെ പറയണം എന്ന് ഉണ്ടായിരുന്നു എങ്കിലും കാർത്തു മോള് കരയാൻ തുടങ്ങിയത് കൊണ്ട് തത്കാലം അവളുടെ കരച്ചിൽ മാറ്റാൻ നോക്കി ലെച്ചു. കുറച്ചു പാട് പെട്ടു എങ്കിലും കാർത്തു മോള് കരച്ചിൽ നിർത്തി വീണ്ടും ലെച്ചുവിന്റെ കൈയിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി.കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു അവൾ പതുക്കെ മൂളി കൊണ്ടിരുന്നപ്പോൾ ആണ് അർജുൻ കുളി കഴിഞ്ഞു വന്നത്.

അവളെ ഒന്ന് നോക്കി അവൻ താഴേക്ക് നടക്കുന്നത് കണ്ട് ലെച്ചുവും കുഞ്ഞിനെയും കൊണ്ട് അവനെ പിന്തുടർന്നു. അപ്പോഴേക്കും ഇന്ദു അമ്മയും ഏട്ടത്തിയും കൂടെ ആഹാരം എല്ലാം എടുത്ത് ഡൈനിങ്ങ് ടേബിളിൽ വച്ചിരുന്നു.അമ്മമ്മയും അച്ഛനും മനു മാമനും ഇളയച്ഛനും അഭിയും അനന്തുവും നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. അർജുൻ വന്നു ഇരുന്ന ഉടനെ തന്നെ പ്രിയ അവന്റെ അടുത്ത് ചെന്നിരുന്നു. “നീ എങ്ങോട്ടാ ഈ തള്ളി കേറി. ഏട്ടത്തിക്ക് ഉള്ള സീറ്റ്‌ ആണ് അത്. “, പ്രിയയെ നോക്കി അനന്തു ദേഷ്യത്തോടെ പറഞ്ഞു. “എന്നും ഞാൻ അല്ലേ അമ്മമ്മേ ഇവിടെ ഇരിക്കുന്നത്.കല്യാണം കഴിഞ്ഞു എന്ന് വെച്ചാലും അജു ഏട്ടൻ എന്റെ അല്ലാതെ വരുമോ “, പ്രിയ അമ്മമ്മയെ നോക്കി ചോദിച്ചു. “പ്രിയ മോൾ എന്നും ഇരിക്കുന്ന സ്ഥലം അല്ലേ അത്.

അച്ചുന് ഭാര്യയെ അവിടെ ഇരുത്തണം എങ്കിൽ അവൻ പറഞ്ഞോളും. അതിന് നീ അധികം കഷ്ട്ടപെടേണ്ട “,അത് വരെ രംഗത്ത് ഇല്ലാതെ ഇരുന്ന ഇളയമ്മ എവിടെ നിന്നോ ഓടി വന്നു പറഞ്ഞു. “ശ്യാമ പറഞ്ഞതാ ശരി, നിന്റെ ഭാര്യ അടുത്ത് തന്നെ ഇരിക്കണം എന്ന് ഉണ്ടോ അച്ചൂട്ടാ നിനക്ക് “, അമ്മമ്മ ചെറിയൊരു ചിരിയോടെ ചോദിച്ചു. എല്ലാരും ആകാംഷയോടെ അർജുന്റെ മറുപടിക്ക് കാത്തു നില്കുമ്പോഴും ലെച്ചു കാർത്തുവുമായി കളിക്കുകയായിരുന്നു. അർജുന്റെ മറുപടി എന്താണ് എന്ന് നേരത്തെ തന്നെ അവൾക് അറിയുമായിരുന്നു എങ്കിലും പ്രിയയുടെ അജു ഏട്ടൻ എന്റെ അല്ലാതെ വരുമോ എന്ന പ്രയോഗത്തിന്റെ അർഥം ആയിരുന്നു അപ്പോൾ അവൾ ആലോചിച്ചത്.അത് കൊണ്ട് തന്നെ അർജുന്റെ മറുപടി ലെച്ചു കേട്ടില്ല.അതിൽ അവൾക്ക് ശരിക്കും ആശ്വാസം തോന്നി.

അപമാനിക്കുന്ന ഒരു വാചകം കേൾക്കാതെ പോയല്ലോ, നന്നായി എന്ന് വിചാരിച്ചു ലെച്ചു സമാധാനിച്ചു നിൽകുമ്പോൾ ആണ് അഞ്ചുവും ജിഷ്ണുവും കൂടി വീട്ടിലേക്ക് വന്നത്. സാദാരണ മുഖത്തു കൂടി നിൽക്കുന്ന സങ്കടം ഒന്നും ഇല്ലാതെ തെളിഞ്ഞ മുഖത്തോടെ നിൽക്കുന്ന ലെച്ചുവിനെ കണ്ട് അഞ്ചുവിന് വളരെ സന്തോഷം തോന്നി.വീട്ടിൽ പോയി അവളുടെ ഫോണും ലാപും അത്യാവശ്യം വേണ്ട സാധനങ്ങളും ഒക്കെ എടുത്തായിരുന്നു അഞ്ചുവും ജിഷ്ണുവും കൂടി വന്നത് എന്ന് അറിഞ്ഞു ലെച്ചു വളരെ അധികം സന്തോഷിച്ചു. കാർത്തു മോളെ ഏട്ടത്തിയുടെ കൈയിൽ കൊടുത്തു ലെച്ചു അഞ്ചുവുമായി മുറിയിലേക്ക് നടന്നു.ഫോൺ ചാർജ് തീർന്നു ഓഫ്‌ ആയിരുന്നു. ആരും വിളിക്കാൻ ഒന്നും ഇല്ലെങ്കിലും ലെച്ചു ഫോൺ ചാർജിൽ ഇട്ട ഉടനെ തന്നെ അവൾക്ക് വന്ന മെസ്സേജ് കണ്ട് ലെച്ചു അടി മുടി വിറച്ചു.

പെട്ടന്ന് ഉള്ള അവളുടെ ഭാവമാറ്റത്തിൽ അഞ്ചുവും അത്ഭുതപ്പെട്ടു. എപ്പോഴും വളരെ ശാന്തയായി മാത്രമേ അവളെ കാണാൻ കഴിയു. കാര്യം എന്താണ് എന്ന് ചോദിക്കുന്നതിന് മുന്നേ തന്നെ ലെച്ചു അഞ്ചുവിന് നേരെ ഫോൺ കൊടുത്തു.ഓഫീസിൽ നിന്നും ഉള്ള മെസ്സേജ് ആയിരുന്നു അത്. അതിൽ ലെച്ചു ഇന്ന് ലീവ് ആണ് എന്നാണ് വന്നിരിക്കുന്നത്.അതും മുൻകൂട്ടി പറയാത്ത ലീവ് ആയത് കൊണ്ട് സാലറി കിട്ടില്ല എന്ന് വളരെ വ്യക്തമായി അതിൽ ഉണ്ടായിരുന്നു. “കുഞ്ഞി,നമ്മുടെ ലീവ് മാർക്ക്‌ ചെയ്യുന്നത് അജു ഏട്ടൻ അല്ലേ.ഇത് അങ്ങേര് മനഃപൂർവം ചെയ്തതാ.എനിക്കും ജിഷ്ണു ഏട്ടനും ഒന്നും വന്നില്ലല്ലോ ഇത്.”, അഞ്ചു പറഞ്ഞത് കേട്ട് ലെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. “ഒരു കാരണവും ഇല്ലാതെ എന്നെ കഷ്ടപ്പെടുത്താൻ നടക്കുവാ അങ്ങേര്.

എങ്ങനെ എങ്കിലും ആരുടെയും സഹായം ഇല്ലാതെ ജീവിക്കാൻ നോക്കുമ്പോൾ പിന്നെയും ചവിട്ടി താഴ്ത്താൻ നോക്കുവാ “, ലെച്ചു സാരി തുമ്പിൽ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു. “നീ വന്നേ, ഇത് നമുക്ക് ചോദിക്കണം അല്ലാതെ ശരി ആവില്ല “, അഞ്ചു അവളെയും കൊണ്ട് അർജുനെ കാണാൻ ആയി പോകാൻ തുടങ്ങി. “വേണ്ട അഞ്ചു.ഞാൻ എന്ത് ചെയ്താലും അത് സാറിനു പ്രശ്നം ആണ്.ഇത് ചോദിക്കാൻ ചെന്നാൽ ഇതിലും വലിയ എന്തെങ്കിലും പണി തരും. പിന്നെ ഞാൻ ഇന്ന് പോയില്ല എന്നത് സത്യം അല്ലേ. മുൻകൂട്ടി അറിയിക്കാത്തതും എന്റെ തെറ്റ് തന്നെ ആണ്.ന്യായം ആയ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ നമ്മൾ സംസാരിക്കാനെ പാടുള്ളു “, ലെച്ചു പറഞ്ഞത് കേട്ട് അഞ്ചു പിന്നെ ഒന്നും പറഞ്ഞില്ല.ഉറച്ച വാക്കുകളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവൾക്ക് നല്ലത് പോലെ അറിയാമായിരുന്നു.

ഇതേ സമയം റൂമിലേക്ക് വന്ന അർജുനും ജിഷ്ണുവും ലെച്ചു പറഞ്ഞത് കേട്ടു.ജിഷ്ണു രൂക്ഷം ആയി അർജുനെ ഒന്ന് നോക്കി.അന്ന് ആദ്യം ആയി അറിയാതെ തന്നെ അർജുന്റെ തല കുനിഞ്ഞു പോയി. “ഫോൺ കൈയിൽ തന്നെ ഉണ്ടല്ലോ,ഞാൻ താഴെ എത്തുമ്പോഴേക്കും എന്റെയും അഞ്ചുവിന്റെയും ഫോണിൽ ലീവ് മാർക്ക്‌ ചെയ്ത് മെസ്സേജ് വന്നിരിക്കണം”, അത്രയും പറഞ്ഞു ജിഷ്ണു ദേഷ്യത്തിൽ താഴെക്ക് ഇറങ്ങി പോയി. രാവിലെ വെള്ളം മുഖത്തു ഒഴിച്ച ദേഷ്യത്തിൽ ചെയ്ത് പോയതാണ് എങ്കിലും ഇത് കുറച്ചു കടന്ന് പോയി എന്ന് അവന് തന്നെ തോന്നി.പിന്നെ അവിടെ നിൽക്കാൻ മടിച്ചു അർജുൻ താഴേക്ക് തന്നെ പോയി. ഭക്ഷണം കഴിഞ്ഞ് പിന്നെയും കുറെ നേരം കഴിഞ്ഞ് ആണ് അഞ്ചുവും ജിഷ്ണുവും തിരികെ പോയത്.ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട് ശരിക്കും ഒരു മടുപ്പ് തോന്നി ലെച്ചുവിന്.

അപ്പോഴാണ് ഇന്ദു അമ്മ ഓഫീസിൽ പോകാൻ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ എന്ന് അവളെ ഓർമിപ്പിച്ചത്.വീട്ടിൽ പോയി എടുത്തിട്ട് വരാം എന്ന് ആദ്യം അവൾ വിചാരിച്ചു എങ്കിലും പിന്നെ അത് വേണ്ട എന്ന് വെച്ചു. അപ്പോഴേക്കും അമ്മ പോയി അർജുനെ വിളിച്ചു വന്നിരുന്നു.തത്കാലം ഏട്ടത്തിയുടെ ഡ്രെസ്സും ആയി അവൾ റൂമിലേക്ക് വന്നപ്പോൾ അവൻ ഷർട്ട്‌ ഒക്കെ മാറ്റിയിരുന്നു. “എന്നെ വഴിയിൽ ഇറക്കി വിടാൻ എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ നേരത്തെ തന്നെ പറയണേ സാർ.”,അവളെ കണ്ട് പുറത്തേക്ക് പോകാൻ ആയി അർജുൻ നോക്കുമ്പോൾ ആണ് ലെച്ചു അത് പറഞ്ഞത്. അതിന് അവൻ ഒന്നും മിണ്ടാതെ തന്നെ നിന്നു.”പിന്നെ കാർ ഗേറ്റ് കടന്ന് റോഡിൽ നിർത്തിയാൽ മതി ട്ടോ.അതാവുമ്പോൾ നേരെ വന്നു പുറകിൽ കേറിയാൽ മതിയല്ലോ.ഇല്ലെങ്കിൽ മുന്നിൽ നിന്ന് ഇറങ്ങി പുറകിൽ ഒക്കെ കേറുമ്പോഴേക്കും എത്ര സമയം എടുക്കും “, ലെച്ചു ആ പറഞ്ഞത് കേട്ട് അർജുൻ പെട്ടന്ന് നിന്നു.

പിന്നെ തിരിഞ്ഞ് അവളെ ഒന്ന് നോക്കി.ലെച്ചു അവനെ കളിയാക്കുന്നത് ആണോ എന്ന സംശയം ആയിരുന്നു അർജുന്. എന്നാൽ വളരെ സീരിയസ് ആയി തന്നെ ആണ് അവൾ അത് പറഞ്ഞത് എന്ന് കണ്ട് അർജുൻ ചിന്തയിലാണ്ടു.”5 മിനിറ്റ്, അതിനുള്ളിൽ വന്നില്ല എങ്കിൽ നീ ഈ പറഞ്ഞത് ഒക്കെ നടക്കും “, അത്ര മാത്രം പറഞ്ഞു അവൻ ദൃതിയിൽ താഴേക്ക് പോയി.ഉടനെ തന്നെ ലെച്ചുവും ഡ്രസ്സ്‌ മാറി മുടി പിന്നി ഇട്ട് കണ്ണ് ജസ്റ്റ്‌ ഒന്ന് എഴുതി ഒരു കുഞ്ഞു പൊട്ടും വെച്ച് ഇറങ്ങി. പ്രിയ അല്ലാതെ മറ്റൊരു പെൺകുട്ടി ആദ്യം ആയി ആണ് തന്റെ കാറിൽ കയറുന്നത് എന്ന് അർജുൻ ഓർത്തു.ഷോപ്പിംഗിന് പോകാനും കോളേജിൽ പോകാനും ഒക്കെ പ്രിയക്ക് ഈ വണ്ടിയിൽ തന്നെ പോണം.അവൾക്ക് ഒരുങ്ങി ഒന്ന് ഇറങ്ങണം എങ്കിൽ മിനിമം 1 മണിക്കൂർ എങ്കിലും വേണം.

കണ്ട പുട്ടിയും ഒക്കെ വാരി വലിച്ചു ഇട്ട് എന്തെങ്കിലും ഡ്രസ്സ്‌ ഇട്ട് വരും അവൾ. മോഡേൺ വേഷങ്ങൾ ഒക്കെ ഇഷ്ടം ആണ് എങ്കിലും അവളുടെ ഒരു കോലവും സത്യം പറഞ്ഞാൽ ഇഷ്ടം അല്ല എന്ന് അർജുൻ ഓർത്തു. അഞ്ചു മിനിറ്റ് ആവാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ കൂൾ ആയി ലെച്ചു ഇന്ദു അമ്മയുടെ കൂടെ വന്നു.അമ്മ തന്നെ അവൾക്ക് മുന്നിലെ ഡോർ തുറന്നു കൊടുത്തു. അതും കൂടി ആയപ്പോൾ ലെച്ചുവിനെ കുറിച്ച് ഇനി ഒരു മുൻവിധിക്കും പോകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു അർജുൻ. യാത്ര തുടങ്ങിയിട്ടും പതിവ് പോലെ ഒന്നും സംസാരിച്ചില്ല അവർ.ലെച്ചു ആദ്യം ആയി കാണുന്നത് പോലെ പുറത്തുള്ള കാഴ്ചകൾ തന്നെ നോക്കി ഇരുന്നു. കുറച്ചു നേരം കൊണ്ട് അർജുൻ വലിയ ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ വണ്ടി നിർത്തി.അവൻ ഇറങ്ങി കഴിഞ്ഞിട്ടും ലെച്ചു ഇറങ്ങാത്തത് കണ്ട് അവൻ ഗ്ലാസ്സിലൂടെ അവളെ ഒന്ന് നോക്കി.

“സാർ, ഒരു മിനിറ്റ്. ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു “,അവൻ നോക്കുന്നത് കണ്ട് അവൾ പെട്ടെന്ന് പറഞ്ഞു. അത് കേട്ട് മറുത്ത് ഒന്നും പറയാതെ തന്നെ അർജുൻ തിരികെ കാറിലേക്ക് കയറി. “സാർ അഞ്ചുവിന്റെ കൂടെ ഒന്ന് രണ്ടു പ്രാവിശ്യം ഇവിടെ വന്നിട്ടുണ്ട് എന്ന് അല്ലാതെ ഒരു കുപ്പി വെള്ളം പോലും ഞാൻ ഇവിടെ നിന്ന് വാങ്ങിയിട്ടില്ല.എന്നെ എവിടെയും ഇറക്കി വിടാതെ ഇവിടെ വരെ കൊണ്ട് വന്നതിന് വളരെ നന്ദിയുണ്ട്.ബട്ട്‌ ഇവിടെ കയറി ഡ്രസ്സ്‌ എടുക്കാൻ എനിക്ക് പറ്റില്ല” ലെച്ചു പറഞ്ഞത് കേട്ട് പെട്ടന്ന് എന്ത് പറയണം എന്ന് അറിയാതെ അർജുൻ ഇരുന്നു.പെട്ടെന്ന് ആണ് എവിടെ നിന്നോ പൊട്ടി മുളച്ചത് പോലെ പ്രിയ അങ്ങോട്ട് വന്നത്. അവരെ കാത്തു നില്കുന്നത് പോലെ അവൾ മാളിന്റെ എൻട്രൻസിൽ നിന്നു.”എനിക്ക് കിട്ടുന്ന സാലറി വെറുതെ ചിലവാക്കാൻ വയ്യ സാർ. അറിയാലോ കാര്യങ്ങൾ ഒക്കെ.

അത് കൊണ്ട് ഞാൻ ഏതെങ്കിലും ചെറിയൊരു കടയിൽ കയറികൊള്ളാം.സാർ പ്രിയയുടെ കൂടെ പൊയ്ക്കോളൂ “, വളരെ മാന്യമായി ലെച്ചു അത് പറഞ്ഞപ്പോൾ അവളുടെ മുന്നിൽ ചെറുതാകുന്നത് പോലെ തോന്നി അവന്. അർജുൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ലെച്ചു ഡോർ തുറന്ന് ഇറങ്ങിയിരുന്നു.”ഇതാ കാർഡ്… ഇത് എടുത്തിട്ട് പൊയ്ക്കോ “, അവൾ പോകുന്നത് കണ്ട് അർജുൻ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തു കൊണ്ട് പറഞ്ഞു. “എന്റെ കൈയിൽ ഉണ്ട് സാർ.ഇതൊക്കെ ഭാവിയിൽ എനിക്ക് വലിയൊരു ബാധ്യത ആവാൻ സാധ്യതയുണ്ട്.

അത് കൊണ്ട് അത് വേണ്ട “, ലെച്ചുവിന്റെ സംസാരം കേട്ട് ഇത്തവണ അർജുന് യാതൊരു ഞെട്ടലും അത്ഭുതവും ഒന്നും തോന്നിയില്ല. അവനും പതിയെ മനസിലാക്കി തുടങ്ങുകയായിരുന്നു അവളെ.പെട്ടെന്ന് തന്നെ പ്രിയ ഓടി വന്നു അർജുന്റെ കൈയിൽ മുറുക്കി പിടിച്ചു വിജയ ഭാവത്തിൽ ലെച്ചുവിനെ ഒന്ന് നോക്കി എങ്കിലും അവൾ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ മാളിന് ഓപ്പോസിറ്റ് ഉള്ള ഒരു സാധാ കടയിലേക്ക് നടന്നു. അത് കണ്ടു പ്രിയ പൊട്ടിച്ചിരിച്ച് കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും ആ തിരക്കിനിടയിലൂടെ ബാഗും തോളിൽ ഇട്ട് കൈയിൽ ഫോണും ആയി നടന്നു പോകുന്നു നീണ്ട മുടിയുള്ള പെൺകുട്ടിയിൽ അർജുന്റെ കണ്ണ് തറഞ്ഞു നിന്നു.

(തുടരും )

ലയനം : ഭാഗം 2