Sunday, December 22, 2024
Novel

ലയനം : ഭാഗം 29

എഴുത്തുകാരി: ദുർഗ ലക്ഷ്മി

“ചേച്ചി… “,മുഖം കുനിച്ചിരിക്കുന്ന അശ്വതിയുടെ അടുത്ത് ഇരുന്നു കൊണ്ട് ലെച്ചു വിളിച്ചത് കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു. “എന്തിനാ ചേച്ചി കരയുന്നത്…മനുവും ആയി എന്താ പ്രശ്നം “,ഇടറിയ ശബ്ദത്തിൽ ലെച്ചു വീണ്ടും ചോദിച്ചത് കേട്ടിട്ടും അശ്വതി ഒന്നും മിണ്ടിയില്ല. “എന്താണെന്നു പറയു ചേച്ചി…കരഞ്ഞു വിഷമിച്ച ഈ മുഖം കാണുമ്പോൾ സങ്കടം വരുന്നു എനിക്ക് “,ലെച്ചുവിനെ നോക്കാതെ മുഖം തിരിച്ച അശ്വതിയെ കണ്ടു ലെച്ചു വീണ്ടും വീണ്ടും ഓരോന്ന് ചോദിച്ചത് കേട്ട് അവൾക്ക് ദേഷ്യം വന്നു.

“ഒന്നും ഇല്ല…എന്നെ ശല്യം ചെയ്യാതെ പോകു ലെച്ചു നീ “,അവളോട് ദേഷ്യപ്പെട്ടു കൊണ്ട് സീറ്റിൽ നിന്നും എഴുന്നേറ്റു പോകാൻ ആയി അശ്വതി എഴുന്നേറ്റു. “നിനക്ക് എന്താ ലെച്ചു വട്ടാണോ ഇവളോട് ഇങ്ങനെ ഒക്കെ വന്നു സംസാരിക്കാൻ…ചേച്ചിയാണ് എന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ…ഈ ദിവസം വരെ ഇവൾ നിന്നെ വിഷമിപ്പിക്കാൻ ആയി ഓരോന്ന് ചെയ്ത് കൂട്ടി എന്ന് അല്ലാതെ നിന്നെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ “,ലെച്ചുവിനോട് ഉള്ള അശ്വതിയുടെ പെരുമാറ്റത്തിൽ അമർഷം തോന്നി അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ തറപ്പിച്ചോന്നു നോക്കി.

“ഈ ചേച്ചിയുടെ കൈ പിടിച്ചാ ഞാൻ നടക്കാൻ പഠിച്ചത്….സ്വന്തം അമ്മയെ അമ്മ എന്ന് വിളിക്കാൻ അനുവാദം ഇല്ലാത്തതു കൊണ്ട് ചേച്ചിയുടെ കൂടെ അമ്മ കൂട്ടി ചേച്ചി അമ്മ എന്ന് ആദ്യം ആയി ഞാൻ വിളിച്ചത് ഈ ചേച്ചിയെ ആണ്. ” “ഓർമ വെച്ചത് മുതൽ കുറച്ചു കാലം ഈ നെഞ്ചിലെ ചൂട് പറ്റിയാ ഞാൻ ഉറങ്ങിയിരുന്നത്,ഇന്ദു അമ്മയും ഏട്ടനും ഒക്കെ വാരി തരുന്നതിനു മുന്നേ ചേച്ചി അമ്മയാ എനിക്ക് ആദ്യം ആയി വാരി തന്നത് ” “ഇപ്പോൾ എന്നോട് എത്ര ദേഷ്യം കാണിച്ചാലും ലെച്ചു വാവേ എന്ന് വിളിച്ചു സ്കൂൾ വിട്ടു ഓടി വരുന്ന ഒരു പത്ത് വയസ്സ്കാരിയുടെ ചിത്രം ഇന്നും മായാതെ എന്റെ മനസ്സിൽ ഉണ്ട് ”

“എന്നും ജീവിതത്തിൽ ഓർത്ത് വെക്കാൻ ഉള്ള സന്തോഷങ്ങളിൽ പകുതിയും എനിക്ക് തന്നത് എന്റെ ഈ ചേച്ചി അമ്മയാ…. അത് കൊണ്ട് ഏട്ടൻ എന്ത് പറഞ്ഞാലും ചേച്ചി കരഞ്ഞതിന് കാരണം അറിയാതെ ഞാൻ ഇവിടെ നിന്നും പോകില്ല “, ലെച്ചുവിനെയും കൂട്ടി പോകാൻ തുടങ്ങിയ അർജുന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞത് കേട്ട് അർജുനും അശ്വതിയും ഒരുപോലെ അമ്പരന്നു. “നോക്ക് അശ്വതി,എനിക്ക് തന്നോട് നല്ല ദേഷ്യം ഉണ്ട്…എന്റെ ലെച്ചുവിനെ ഉപദ്രവിക്കാൻ നീ പല പ്രാവിശ്യം ശ്രമിച്ചിട്ടും ഉണ്ട്…പക്ഷെ അതെല്ലാം ഞാൻ മറക്കുകയാണ്.സൊ അവനും ആയി എന്താ പ്രശ്നം എന്ന് പറയു… ”

അശ്വതിയെ തന്നെ നോക്കിയിരിക്കുന്ന ലെച്ചുവിനെ ചേർത്ത് പിടിച്ചു അർജുൻ കുറച്ചു നേരത്തിനു ശേഷം പറഞ്ഞത് കേട്ട് അശ്വതി വിശ്വസിക്കാൻ ആവാതെ അവനെ ഒന്ന് നോക്കി. എന്നിട്ടും കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ തന്നെ ഇരിക്കുന്നത് കണ്ടു ലെച്ചുവിന് ദേഷ്യം വന്നു. “ചേച്ചിക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ പറയേണ്ട… ഞാൻ അവനോട് തന്നെ ചോദിച്ചോളാം…എന്തിനാ ചേച്ചിയെ കരയിപ്പിച്ചത് എന്ന് “,ചുറ്റും ഉള്ളവർ എല്ലാം ശ്രദ്ധിക്കുന്നത് പോലും നോക്കാതെ പുറത്തേക്ക് നടന്നു കൊണ്ട് ലെച്ചു അശ്വതിയോട് വിളിച്ചു പറയുന്നത് കേട്ടു ഉടനെ തന്നെ അർജുനും അശ്വതിയും അവളുടെ പുറകെ ഓടി.

“ലെച്ചു,അവിടെ നിൽക്ക്…നീ ഇങ്ങനെ ബോധം ഇല്ലാത്ത കളി കളിക്കല്ലേ…അശ്വതിക്ക് കുറച്ചു സമയം കൊടുക്ക്…അവൾ തന്നെ പറഞ്ഞോളും എല്ലാം “, മനു കാരണം കരയേണ്ടി വന്നു എങ്കിൽ അത് ചെറിയ കാര്യം അല്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ലെച്ചുവിന്റെ മനസ്സ് ആകെ അസ്വസ്ഥം ആയിരുന്നു.അത് കൊണ്ട് തന്നെ അവൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ലെച്ചുവിന് പോലും മനസിലാവാതെ അവസ്ഥയായിരുന്നു.അർജുനെ പോലെ അശ്വതിയും അവളെ പറഞ്ഞു മനസിലാക്കാൻ ഒരുപാട് പാട് പെട്ടു. “ലെച്ചു പറയുന്നത് കേൾക്കു…

ഞാൻ എല്ലാം പറയാം…നീ തത്കാലം അവിടെ വന്നിരിക്ക്…പ്ലീസ് “,അർജുന് പുറമെ അശ്വതിയും ലെച്ചുവിനെ തടഞ്ഞു വെച്ച് പറഞ്ഞത് കേട്ട് അവൾ ഒന്നടങ്ങി തിരികെ വന്നു സീറ്റിൽ ഇരുന്നു. “എനിക്ക് അറിയില്ല ലെച്ചു,ഇതു നിന്നോട് എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന്…നിങ്ങളെ മുന്നിൽ ഇരുത്തി നിങ്ങൾക്ക് എതിരെ ചെയ്ത് കൂട്ടിയ ദുഷ്ടത്തരങ്ങൾ എല്ലാം പറയേണം എന്നത് ആവും എന്റെ വിധി ” “പ്രിയയാണ് എനിക്ക് മനുവിനെ പരിചയപ്പെടുത്തുന്നത്.കാര്യം നിങ്ങളെ ഉപദ്രവിക്കാൻ ആണ്‌ ഞാൻ അവരുടെ കൂടെ കൂടിയത് എങ്കിലും,

പലപ്പോഴും ഞാൻ വിചാരിക്കുന്നതിലും അപ്പുറം ആണ് അവരുടെ ചിന്തയും പ്രവർത്തിയും എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ” “എങ്ങനെയോ നിങ്ങളോട് രണ്ട് പേരോടും തോന്നിയ ദേഷ്യത്തിന്റെ പുറത്ത് ആണ്‌,ഞാൻ ഈ ചെയ്ത് കൂട്ടിയത് എല്ലാം…എന്നാൽ അർജുന് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് ശേഷം എനിക്ക് ആകെ പേടിയായി തുടങ്ങി ” “ഏതോ നശിച്ച സമയം അർജുനെ അപകടപ്പെടുത്താൻ കൂട്ടുനിൽക്കാം എന്ന് ഞാൻ പറഞ്ഞു പോയി എങ്കിലും എന്റെ ലെച്ചു വാവയുടെ താലി അറുക്കാൻ മാത്രം ദുഷ്ട അല്ല മോളെ ഞാൻ “,

അർജുന്റെയും ലെച്ചുവിന്റെയും മുഖത്തു നോക്കാതെയാണ് അശ്വതി അത്രയും പറഞ്ഞത് എങ്കിലും അവസാനം വാചകം അവൾ ലെച്ചുവിന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ടാണ് പറഞ്ഞത്. “ഇനി ഒന്നിനും ഇല്ല എന്ന് പറയാൻ ആയി വന്നതാണ് ഞാൻ…. അവർ അത് സമ്മതിച്ചില്ല എന്ന് മാത്രം അല്ല, നാളെ അവൻ പറയുന്ന സ്ഥലത്ത് ചെല്ലണം എന്ന് കൂടി പറഞ്ഞു ഭീഷണി പെടുത്തി എന്നെ…ഇല്ലെങ്കിൽ വീട്ടിലേക്ക് വരും എന്ന് പറഞ്ഞു “,

ഉള്ളിൽ വന്ന സങ്കടം കടിച്ചു പിടിച്ചു കൊണ്ടാണ് അശ്വതി സംസാരിച്ചത് എങ്കിലും പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു അശ്വതി പറഞ്ഞത് കേട്ട് അർജുന് അതിൽ വലിയ അത്ഭുതം ഒന്നും തോന്നിയില്ല എങ്കിലും മനുവിനെ കുറച്ചു എല്ലാം അറിഞ്ഞിട്ട് തന്നെ ആണോ പ്രിയ അവന്റെ കൂടെ നിൽക്കുന്നത് എന്ന സംശയം ആയിരുന്നു അവന്. “എനിക്ക് അറിയില്ല ലെച്ചു എന്ത് ചെയ്യണം എന്ന്…നാളെ അവൻ വീട്ടിലേക്ക് വന്നാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല “,ലെച്ചുവിന്റെ കൈ പിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് അശ്വതി പറഞ്ഞു. “അതാ നല്ലത്…ചത്തോ പോയി… “,

പെട്ടെന്ന് അശ്വതിയുടെ കൈ തട്ടി മാറ്റി ലെച്ചു പറഞ്ഞത് കേട്ട് അവളെക്കാൾ ഞെട്ടിയത് അർജുൻ ആണ്. “ലെച്ചു… “,അർജുൻ ശാസനയോടെ അവളെ വിളിച്ചു എങ്കിലും മറുപടിയായി ലെച്ചുവിൽ നിന്ന് വന്ന കത്തുന്ന നോട്ടം അർജുന്റെ വാ അടപ്പിച്ചു. “പിന്നെ എന്താണ് പറയേണ്ടത്…ക്രൂരമായി പിച്ചി ചീന്തിയിട്ടും ജീവിക്കാൻ കൊതിക്കുന്ന പെൺകുട്ടികൾ ഉള്ള നാട് ആണ് ഇതു…രാജ്യം മുഴുവൻ ഓരോ പെൺകുട്ടികൾക്കും വേണ്ടി ഒറ്റ കെട്ടായി നിൽക്കുമ്പോൾ നിയമത്തിന്റെ വഴി തേടാതെ അവസാന വാക്കായി ആത്മഹത്യ തിരഞ്ഞെടുക്കുന്ന പെൺകുട്ടികളോട് പോയി മരിക്കു എന്ന് പറയാൻ അല്ലാതെ മറ്റൊന്നും പറയാൻ ഇല്ല എനിക്ക് ”

“പേടിച്ചു തിരിഞ്ഞോടാൻ തുടങ്ങിയാൽ പിന്നെ അതിനെ സമയം ഉണ്ടാവു ചേച്ചി…ഒറ്റ പ്രാവിശ്യം,ഒരൊറ്റ പ്രാവിശ്യം എതിരായി നിൽക്കുന്നവന് നേരെ തല ഉയർത്തി ഒന്ന് നോക്കു…അവിടെ തീരും അവന്റെ കഥ,പക്ഷെ അതാവും നമ്മുടെ തുടക്കം “…. ശാന്തമായി ലെച്ചു പറഞ്ഞ വാക്കുകൾ അർജുനെയും അശ്വതിയെയും ഒരുപോലെ ചിന്തിപ്പിച്ചു.”നീതി കിട്ടാൻ താമസം വന്നേക്കാം… പക്ഷെ ഇപ്പോൾ നമ്മൾ മടിച്ചിരുന്നാൽ നാളെ ആയിരങ്ങൾ മടിച്ചിരിക്കും…എന്നാൽ മറിച്ചു നമ്മൾ തെളിക്കുന്ന പാതയിലൂടെ ഒരാൾ എങ്കിലും വന്നാൽ,അതല്ലേ ഈ ജീവിതം കൊണ്ട് ലോകത്തിന് നമുക്ക് ചെയ്യാൻ പറ്റുന്ന മഹത്വ പൂർണമായ കാര്യം… ”

ലെച്ചു ചെറു പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയത് കേട്ട് അശ്വതി ആത്മവിശ്വാസത്തോടെ ലെച്ചുവിനെ നോക്കി. “നീ പറയു ലെച്ചു…ഞാൻ എന്താണ് ചെയ്യേണ്ടത്…തോറ്റ് കൊടുക്കാൻ ഇനി എനിക്ക് മനസ്സില്ല…ഇനി ഒരിക്കലും അവൻ ഒരു പെൺകുട്ടിയെയും ഉപദ്രവിക്കരുത്…നമ്മൾ കൊടുക്കുന്ന ശിക്ഷയിൽ കഴിയണം അവന്റെ ജീവനും ജീവിതവും “, വീറോടെ ഓരോ വാക്കും പറഞ്ഞ അശ്വതിയെ കണ്ടു ലെച്ചുവിൽ നേരത്തെ ഉള്ള പുഞ്ചിരി മായാതെ നിൽക്കുക മാത്രം ആണ് ചെയ്തത് എങ്കിലും അർജുൻ കണ്ടറിയുകയായിരുന്നു തുനിഞ്ഞിറങ്ങിയ പെണ്കരുത്ത്… : “ഇപ്പോൾ ചേച്ചി വല്യമ്മയെ വിളിച്ചു ഫ്രണ്ടിന്റെ വീട്ടിൽ പോവുകയാണ് എന്ന് പറ…

എന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം…ബാക്കിയൊക്കെ ചെന്നിട്ട് തീരുമാനിക്കാം, ഇല്ലേ ഏട്ടാ… “ലെച്ചു അർജുനോട് ചോദിച്ചു. “അതെ അശ്വതി…ഇന്ന് താൻ തത്കാലം വീട്ടിലേക്ക് പോകേണ്ട… തന്റെ ഈ കോലം കണ്ടാൽ തന്നെ അവർ ടെൻഷൻ ആവും…വീട്ടിൽ പോയിട്ട് നമുക്ക് സമാധാനം ആയി ആലോചിക്കാം എല്ലാം “, അർജുനും ലെച്ചുവിനെ സപ്പോർട്ട് ചെയ്ത് പറഞ്ഞു.ഉടനെ തന്നെ അശ്വതി വീട്ടിൽ വിളിച്ചു ഇന്ന് വരില്ല എന്ന് അറിയിച്ചു തിരികെ വന്നു. അപ്പോഴേക്കും മുന്നിൽ കൊണ്ട് വെച്ച ഐസ്ക്രീം നോക്കി ആകാംഷയോടെ അശ്വതിയെയും നോക്കിയിരിക്കുകയായിരുന്നു ലെച്ചു. “അശ്വതി താൻ വേഗം വന്നേ…

ഇല്ലെങ്കിൽ ഈ പെണ്ണ് നിന്നെ ഇപ്പോൾ ശരിയാക്കും “,ലെച്ചുവിന്റെ മുഖം കണ്ടു ചിരിയോടെ അർജുൻ പറഞ്ഞത് കേട്ട് ലെച്ചു അവനെ കൈയിൽ മാന്തി പറിച്ചു. ഉടനെ തന്നെ അർജുൻ സാരിക്കിടയിലൂടെ കാണുന്ന ലെച്ചുവിന്റെ വയറിൽ അമർത്തി ഒന്ന് നുള്ളി. “അതെ,ഇവിടെ ഞാൻ ഒരാൾ കൂടി ഇരിക്കുന്ന ഓർമ വേണേ രണ്ടാൾക്കും… “,അവരുടെ കളികണ്ടു അശ്വതി ചിരിയോടെ പറഞ്ഞത് കേട്ട് അർജുൻ ചമ്മിയ ചിരി ചിരിച്ചു നേരെയിരുന്നു. എന്നാൽ ലെച്ചുവിന് ആകട്ടെ അങ്ങനെയുള്ള ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.അശ്വതി ചിരിച്ചു സംസാരിക്കുക കൂടി ചെയ്തപ്പോൾ ലെച്ചു ശരിക്കും ഡബിൾ ഹാപ്പി ആയത് പോലെ ആയിരുന്നു.

കൂൾ ബാറിൽ നിന്നും പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ ആണ് അർജുൻ എങ്ങനെ വീട്ടിൽ എത്തും എന്ന് ചിന്തിച്ചത്. “അല്ല ലെച്ചു, നമ്മൾ സ്കൂട്ടിയും കൊണ്ടല്ലേ വന്നത്…ഇനി എങ്ങനെ തിരിച്ചു വീട്ടിൽ പോകും “,അർജുനെ വിട്ടു ചേച്ചിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അശ്വതിയുടെ കൈയിൽ തൂങ്ങി നടക്കുന്ന ലെച്ചുവിനോട് അവൻ ചോദിച്ചപ്പോൾ ആണ് അതിനെ പറ്റി അവളും ഓർത്തത്. “അതിന് ഒരു കാര്യം ചെയ്യാം ഏട്ടാ,ഞാനും ചേച്ചിയും വണ്ടിയിൽ പോകാം…ഏട്ടൻ ബസിനോ ഓട്ടോയ്‌ക്കോ വന്നോ…ഇന്നലെ കൂടി പറഞ്ഞതല്ലേ ഉള്ളൂ ബസിൽ പോകാൻ കൊതിയാവുന്നു എന്ന്…

അതിന് അവസരം കിട്ടിയത് പോലെ കരുതിയ മതി “, അർജുന്റെ കൈയിൽ നിന്നും കീ വാങ്ങി ഹെൽമെറ്റ്‌ വെച്ച് കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് ഒന്നും പറയാൻ ഇല്ലാതെ അർജുൻ അവിടെ നിന്നു. അപ്പോഴേക്കും അശ്വതിയും ആയി അവൾ വണ്ടി എടുത്തു പോയിരുന്നു.ലെച്ചുവിനെ കെട്ടിപിടിച്ചു പുറകിൽ ഇരിക്കുന്ന അശ്വതിയെ കണ്ടു അർജുന് ഒരേ സമയം ആശങ്കയും അസൂയയും വന്നു. ലെച്ചുവിന്റെ സന്തോഷത്തെ മാനിച്ചു മാത്രം ആണ് അശ്വതിയെ സഹായിക്കാൻ അവൻ തയ്യാറായത്.എങ്കിലും ഇപ്പോൾ വന്ന ഈ പ്രശ്നം ഒരുവേള അവരുടെ പുതിയ വല്ല പ്ലാനും ആണോ എന്ന് പെട്ടെന്ന് ആണ് അർജുന് മനസ്സിൽ തോന്നിയത്.

അപ്പോൾ മാത്രം ആണ് ലെച്ചുവിനെ അശ്വതിയുടെ കൂടെ വിട്ടതിൽ ഉള്ള അപകടത്തെ പറ്റി അവൻ ചിന്തിച്ചത്.ഉടനെ തന്നെ അർജുൻ കിട്ടിയ ഓട്ടോയിൽ ചാടി കയറി ലെച്ചുവിന്റെ പുറകെ തന്നെ പോയി.അശ്വതിയുടെ മുഖത്തു നിന്നും അങ്ങനെ ഒരു ചതിയുടെ കാര്യം ഒന്നും ഫീൽ ചെയ്തില്ല എങ്കിലും ഇനി ഒരു ചെറിയ മിസ്റ്റേക്ക് പോലും പറ്റരുത് എന്നായിരുന്നു അർജുന്റെ മനസ്സിൽ. ലെച്ചുവും അശ്വതിയും വീട്ടിൽ എത്തിയതിനു പുറകെ തന്നെ അർജുനും ഓട്ടോയിൽ വന്നു മുറ്റത്തിറങ്ങി.അത് കണ്ടിട്ടും ലെച്ചു അവനെ അങ്ങനെ ശ്രദ്ധിക്കുകയൊന്നും ചെയ്യാതെ വാതിൽ തുറക്കാൻ ആയി പോയി.

സത്യത്തിൽ ലെച്ചുവിനെ അടുത്ത് അങ്ങനെ കണ്ടപ്പോൾ ആണ് അർജുന് സമാധാനം ആയത്.”അർജുന് ഇപ്പോഴും എന്നെ വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് അല്ലെ…പറഞ്ഞിട്ട് കാര്യം ഇല്ല… എന്റെ ഭാഗത്തു നിന്നും അങ്ങനെയുള്ള അനുഭവങ്ങൾ ആണെല്ലോ ഉണ്ടായിട്ടുള്ളത്”, വീട്ടിലേക്ക് നടക്കുന്നതിന് മുന്നേ ലെച്ചു കേൾക്കാതെ അശ്വതി അർജുനോട്‌ ചോദിച്ചത് കേട്ട് അവൻ ഒന്ന് ചിരിച്ചു.. “എന്ത് ചെയ്യാം അശ്വതി,തന്റെ അനിയത്തി ഒരു ലഹരി പോലെയാണ് എനിക്ക്…അതില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് മാത്രം അല്ല അവളിൽ നിന്ന് എനിക്കൊരു മോചനം ഇല്ല ഈ ജന്മം… ”

“എല്ലാ പ്രശ്നങ്ങളും ഒന്ന് ഒതുങ്ങുന്നത് വരെ മനസ്സിൽ ഉള്ള തീ കെട്ടു പോകില്ല…അതിന്റെ ഒരു പ്രശ്നം ആണ്… അല്ലാതെ തന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല “, അർജുൻ പറഞ്ഞു മുഴുവിക്കുന്നതിന് മുന്നേ തന്നെ അകത്തു നിന്നും ലെച്ചുവിന്റെ വിളി അവരെ തേടി എത്തിയിരുന്നു. മറുപടി ഒന്നും പറയാതെ നിൽക്കുന്ന അശ്വതിയെ ഒന്ന് നോക്കി അർജുൻ അകത്തേക്ക് നടക്കുമ്പോൾ ശ്രീദേവി അമ്മ അറിയാതെ ആണെങ്കിലും മുൻ കൈ എടുത്തു നടത്തി കൊടുത്ത അവരുടെ കല്യാണം ദൈവ നിയോഗം തന്നെ ആയിരുന്നു എന്ന് അശ്വതിക്കും മനസിലായി.

രാത്രി ഭക്ഷണത്തിന് ശേഷം ലെച്ചുവിനെ കാത്ത് റൂമിൽ ഇരിക്കുകയായിരുന്നു അർജുൻ.അശ്വതിയെ അടുത്ത് കിട്ടിയപ്പോൾ മുതൽ ലെച്ചു തന്നെ നോക്കുന്നതെ ഇല്ല എന്ന വിഷമത്തിൽ ആയിരുന്നു അവൻ.ചേച്ചിയും അനിയത്തിയും കൂടി വന്നു കയറിയപ്പോൾ തുടങ്ങിയ സംസാരം ഇത് വരെ നിർത്താതത്തിൽ അവന് നല്ല ദേഷ്യം തോന്നി. “എന്റെ ഈശ്വരാ,ഇനി ഈ പെണ്ണിന് അച്ഛനെയും അമ്മയെയും കൂടി തിരിച്ചു കിട്ടിയാൽ അടുത്ത രണ്ട് വർഷത്തേക്ക് അവൾ എന്നെ മൈൻഡ് കൂടി ചെയ്യില്ലല്ലോ…. “, മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് അർജുൻ സ്വയം ഓരോന്ന് പറഞ്ഞ നേരത്താണ് ലെച്ചു മുറിയിലേക്ക് വന്നത്. “മരുന്ന് കഴിച്ചോ ഏട്ടാ… “,

അർജുനെ ഒന്ന് നോക്കി അവൾ വേഗം ചെന്നു കിടക്കയും മറ്റും വിരിച്ചു കൊണ്ട് ചോദിച്ചത് കേട്ടിട്ടും അർജുൻ ഒന്നും മിണ്ടിയില്ല. “ഹോയ്,മരുന്ന് കഴിച്ചില്ലേ എന്ന് “,ഒന്നും മിണ്ടാതെ നിൽക്കുന്ന അവനെ കുലുക്കി വിളിച്ചു കൊണ്ട് ലെച്ചു വീണ്ടും ചോദിച്ചത് കേട്ട് അർജുൻ അവളെ പൊക്കി എടുത്തു പുറത്തേക്ക് നടന്നു. “ഇന്ന് ഉച്ച മുതൽ ഞാൻ എന്നൊരാൾ ഇവിടെ ഉണ്ട് എന്ന എങ്കിലും ചിന്തയുണ്ടോ പെണ്ണെ നിനക്ക് “,രാത്രി മുല്ലയുടെ സുഗന്ധം പരന്ന അന്തരീക്ഷത്തിൽ ലെച്ചുവിനെ എടുത്തു കൊണ്ട് നടക്കുമ്പോൾ അർജുൻ ചോദിച്ചു. “അത് എന്താ അങ്ങനെ ചോദിച്ചത്… നമ്മൾ ഒരുമിച്ച് അല്ലെ കുറച്ചു മുന്നേ ഫുഡ്‌ ഉണ്ടാക്കിയത് ഏട്ടാ ”

ലെച്ചുവിന്റെ നിഷ്കളങ്കമായ മറുപടി കേട്ട് അർജുന് ഒന്നും അവളോട് ചോദിക്കേണ്ട എന്ന് തോന്നിപ്പോയി. “ഞാൻ കാര്യം ആയി ഒന്ന് പറയട്ടെ പെണ്ണെ,ഇടക്ക് നിന്റെ ചിന്തകളും പ്രവർത്തിയും ഒക്കെ കാണുമ്പോൾ എനിക്ക് തോന്നും നീ ഒടുക്കത്തെ ബ്രില്ലിയൻറ് ആണ് എന്ന്… എന്നാൽ ഇടക്ക് തോന്നും എങ്ങനെ ഒരു പൊട്ടിക്കാളിയെയാണല്ലോ എനിക്ക് കിട്ടിയത് എന്ന്… സത്യത്തിൽ എനിക്ക് നിന്റെ ക്യാരക്റ്റർ ഒരു പിടുത്തം കിട്ടുന്നില്ല “, പൂന്തോട്ടത്തിലെ സിമെന്റ് ബെഞ്ചിൽ ലെച്ചുവിനെ ഇരുത്തി അടുത്ത് തന്നെ ഇരുന്ന് കൊണ്ട് അർജുൻ ചോദിച്ചത് കേട്ട് ലെച്ചു ഒന്ന് ചിരിച്ചു.

തുടരും –

ലയനം : ഭാഗം 28