Wednesday, January 22, 2025
Novel

ലയനം : ഭാഗം 12

എഴുത്തുകാരി: ദുർഗ ലക്ഷ്മി

തലക്ക് നല്ല ഭാരം അനുഭവപ്പെട്ടു എങ്കിലും ലെച്ചു അടഞ്ഞ കണ്ണുകൾ എങ്ങനെയൊക്കെയോ വലിച്ചു തുറന്നു ചുറ്റും നോക്കി.സ്വന്തം വീട്ടിൽ അല്ല കിടക്കുന്നത് എന്ന സത്യം പെട്ടെന്ന് തന്നെ മനസിലാക്കി പേടിയോടെ ലെച്ചു ഇന്ദു അമ്മയെ തിരഞ്ഞു. അവൾ ഉണർന്നത് കണ്ടു ഇന്ദു അമ്മ അപ്പോഴേക്കും അവിടെ എത്തിയിരുന്നു.”ഒന്നുല്ല മോളെ…ബിപി കുറച്ചു കൂടിയതാ…പനിയും കൂടി ഉള്ളത് കൊണ്ട് പിന്നെ റിസ്ക് എടുക്കേണ്ട എന്ന് കരുതി ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നതാ… “,ഇന്ദു അമ്മ അവളുടെ മുഖത്തെ പേടി കണ്ട് കാര്യങ്ങൾ ഓക്ക് പറഞ്ഞു പതുക്കെ അവളെ എഴുന്നേൽപ്പിച്ചു ബെഡിൽ ചാരി ഇരുത്തി കൊണ്ട് പറഞ്ഞു.

അത് കെട്ട് ലെച്ചു ഒന്നും മിണ്ടിയില്ല.അർജുൻ വരുന്നതിന് മുന്നേ ഹോസ്പിറ്റലിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി പോകുന്ന കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു ലെച്ചു അപ്പോൾ…ഒരു പക്ഷെ ഇപ്പോൾ പോയില്ലെങ്കിൽ ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ല എന്ന് ആരോ അവളോട് പറയുന്നത് പോലെ ലെച്ചുവിന് തോന്നി. വീട്ടിലുള്ള സർട്ടിഫിക്കറ്റുകളും മറ്റും എങ്ങനെ എടുക്കും എന്നൊക്കെ ആ കുറച്ചു സമയം കൊണ്ട് ലെച്ചു ആലോചിച്ചു.പക്ഷെ ഇന്ദു അമ്മയെ വിട്ടു പോകണമല്ലോ എന്ന് ആലോചിക്കുമ്പോൾ അതൊന്നും വേണ്ട എന്ന് ലെച്ചുവിന് തോന്നി.

പക്ഷെ അർജുന്റെ കാര്യം ആലോചിക്കുന്ന അടുത്ത നിമിഷം ഇന്ദു അമ്മയുടെ കണ്ണിന് മുന്നിലൂടെ ഓടി പോയാലോ എന്നൊക്കെയുള്ള ഭ്രാന്തൻ ചിന്തകളാൽ ലെച്ചു ആകെ അസ്വസ്ഥയായി… അവളുടെ ആ അവസ്ഥയും മുഖത്ത് മിന്നി മറയുന്ന ഭാവവും എല്ലാം ഇന്ദു അമ്മ ശ്രദ്ധിച്ചു കൊണ്ട് അടുത്തിരിക്കുന്നത് ലെച്ചു പക്ഷെ അറിഞ്ഞിരുന്നില്ല.അർജുന്റെ മുന്നിൽ നിന്ന് എങ്ങനെയും പോണം എന്ന് മാത്രം ആയിരുന്നു അപ്പോൾ അവൾക്ക്… എന്നാൽ അപ്പോഴേക്കും അർജുൻ കൈയിൽ കുറെ സാധനങ്ങളും ആയി റൂമിലേക്ക് കയറി വരുന്നത് കണ്ടു ലെച്ചു പെട്ടെന്ന് തല താഴ്ത്തി ഇരുന്നു.

സത്യത്തിൽ ഇന്ദു അമ്മ ആയിരുന്നു തന്റെ ധൈര്യം എന്ന് ലെച്ചു ഓർത്തു.എന്നാൽ അർജുന് മുന്നിൽ അമ്മക്ക് പോലും അവളെ രക്ഷിക്കാൻ കഴിയില്ല എന്ന് കുറച്ചു നേരം മുന്നേ അവൾക്ക് മനസിലായിരുന്നു. “ഇതാ അമ്മേ,പറഞ്ഞ എല്ലാം എടുത്തിട്ടുണ്ട്…ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം…ഇത്രയും നേരം ആയി അമ്മ ഒന്നും കഴിച്ചില്ലല്ലോ “,അർജുൻ കവറുകൾ എല്ലാം അമ്മക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. “നീ കഴിച്ചിട്ടല്ലേ വന്നത്…ഞാൻ പോയി കഴിച്ചോളാം…ഇല്ലെങ്കിൽ പാർസൽ ഒക്കെ വങ്ങേണ്ടേ…നീ ഇവിടെ ഇരുന്നാൽ മതി…അച്ഛനെയും കൂട്ടി ഞാൻ പോയ്കോളാം “,

അമ്മ ഇത്രയും നേരം ആയി കഴിച്ചില്ലേ…അച്ഛൻ വന്നിട്ടുണ്ടോ…ഇന്ന് അപ്പോൾ വീട്ടിൽ പോകാൻ പറ്റില്ലേ തുടങ്ങി കുറെ ചോദ്യങ്ങൾ ഇന്ദു അമ്മ പറഞ്ഞത് കെട്ട് ലെച്ചുവിന്റെ ഉള്ളിൽ വന്നു എങ്കിലും അതിൽ ഒന്ന് പോലും ചോദിക്കാതെ അവൾ അങ്ങനെ തന്നെ ഇരുന്നു…. അതിന്റെ കൂടെ അർജുനെ റൂമിൽ ആക്കി അമ്മ പോവുകയാണ് എന്ന് കൂടി കേട്ടു ലെച്ചുവിന്റെ ഹൃദയം അപ്പോൾ തന്നെ വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി. “അമ്മ ഇപ്പോൾ വരാം മോളെ…അച്ഛൻ ഏതോ ടെസ്റ്റ്‌ റിപ്പോർട്ട്‌ വാങ്ങാൻ താഴെ പോയതാ…അച്ചു ഉണ്ടാവും ഇവിടെ… “,ലെച്ചുവിന്റെ മുടിയിൽ തലോടി കൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ അവൾക്ക് കരച്ചിൽ വന്നു.

പുറത്തേക്ക് പോകുന്ന അമ്മയുടെ ഓരോ കാലടികളും,മുറിയുടെ ഡോർ തുറക്കുന്നതും,അത് അടയുന്നതും എല്ലാം ലെച്ചുവിന് സ്ലോ മോഷൻ പോലെ തോന്നി….അതിന് പശ്ചാത്തലം ആയി ലെച്ചു അവളുടെ തന്നെ നിശ്വാസം കാതുകളിൽ കേട്ടു… അർജുൻ ഇപ്പോൾ അടുത്തേക്ക് വരും…ഓരോന്ന് ചോദിക്കും…ഒന്നിനും മറുപടി ഇല്ലാതെ ആവുമ്പോൾ നേരത്തെ കണ്ടത് പോലെ ദേഷ്യപ്പെടും… ലെച്ചു കണ്ണുകൾ മുറുക്കി അടച്ച് കൊണ്ട് മനസ്സിൽ വിചാരിച്ചു…അവളുടെ രണ്ട് കൈകളും ഒരു ബലത്തിന് എന്ന പോലെ ബെഡ് ഷീറ്റിൽ മുറുകി കൊണ്ടിരുന്നു ആ നിമിഷങ്ങളിൽ.

എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ടു ലെച്ചു സംശയത്തോടെ കണ്ണുകൾ പതുക്കെ തുറന്നു.ബെഡിന് കുറച്ചു മാറി ഇട്ടിരുന്ന ചെയറിൽ ഇരുന്നു ലെച്ചുവിനെ ശ്രദ്ധിക്കാതെ ഫോണിൽ നോക്കുന്ന അർജുനെ ഒരു നിമിഷം ലെച്ചു അത്ഭുതത്തോടെ നോക്കി. : അവൾക്ക് ആ കാഴ്ച കണ്ടു കുറച്ചു ആശ്വാസം ഒക്കെ തോന്നി എങ്കിലും കൊടും കാറ്റിന് മുന്നേ ഉള്ള ശാന്തതയാണോ അതെന്ന് ആലോചിച്ചു ലെച്ചുവിന് പിന്നെയും ആധി കയറി. “എന്റെ പെണ്ണെ ഇങ്ങനെ ആ കുഞ്ഞു ഹൃദയം ഇടിക്കാൻ തുടങ്ങിയാൽ അമ്മ വരുമ്പോഴേക്കും നിന്റെ കാര്യം പോക്കാവുമല്ലോ…”,ഫോണിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അർജുൻ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാൻ ആവാതെ ലെച്ചു വീണ്ടും തല താഴ്ത്തി.

“ആദ്യം ആയി മനസ്സറിഞ്ഞു തന്നത് അടി ആണ് എങ്കിലും അതിന് എനിക്ക് ഒരു കുറ്റബോധവും ഇല്ല,പക്ഷെ അത് കഴിഞ്ഞു സംഭവിച്ചത് ശുദ്ധ പോക്രിത്തരം ആണ്…ഭാര്യ ആണെങ്കിലും കാമുകി ആണെങ്കിലും ശരീരത്തിൽ അവളുടെ സമ്മതം ഇല്ലാതെ തൊടുന്നത് തെറ്റ് ആണ് എന്ന് അറിയാഞ്ഞിട്ടല്ല… ബട്ട്‌ പറ്റിപ്പോയി…ഇനി ഒരിക്കലും അങ്ങനെ ഒന്ന് ഉണ്ടാവില്ല… “,ഫോൺ ടേബിളിൽ വെച്ച് ലെച്ചുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് അർജുൻ പറഞ്ഞത് കേട്ട് അറിയാതെ തന്നെ ലെച്ചു തല ഉയർത്തി അവനെ ഒന്ന് നോക്കി….

“സാർ…എനിക്ക്…എല്ലാം മറക്കണം…അതെ എനിക്ക് പറയാൻ ഉള്ളൂ”,വീണ്ടും ലെച്ചു പഴയ മറുപടി ആവർത്തിച്ചപ്പോൾ അർജുന് ഒന്നും തോന്നിയില്ല…അവളിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന പോലെ അർജുൻ ഒന്ന് ചിരിച്ചു. പിന്നെ നേരത്തെ കൊണ്ട് വന്ന കവറിൽ നിന്നും ആവി പറക്കുന്ന കഞ്ഞി എടുത്തു അവൻ ലെച്ചുവിന്റെ മുന്നിൽ വെച്ചു. “ഭക്ഷണം കഴിച്ചിട്ട് കഴിക്കാൻ ഉള്ള ഗുളിക ഉണ്ട്…വേഗം ഇതു കുടിക്ക്… “, അവൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞത് കേട്ട് ഒന്നും പറയാതെ ലെച്ചു കഞ്ഞി കുടിക്കാൻ തുടങ്ങി.

ഇടക്കിടെ മുന്നിലേക്ക് വീഴുന്ന നീണ്ട മുടി കൈ കൊണ്ട് ഒതുക്കി ലെച്ചു കഞ്ഞി കുടിക്കുന്നത് അർജുൻ നോക്കി ഇരുന്നു. പിന്നെ പെട്ടെന്ന് എന്തോ ആലോചിച്ചത് പോലെ അർജുൻ നേരെ ലെച്ചുവിന്റെ പുറകിൽ വന്നു നിന്നു. പാറി പറന്നു കിടക്കുന്ന അവളുടെ മുടി എല്ലാം കൈയിൽ എടുത്തു അവന് പറ്റുന്നത് പോലെ എല്ലാം അർജുൻ കെട്ടിവെച്ചു വീണ്ടും വന്നു പഴയ സ്ഥലത്തിരുന്നു. ഭക്ഷണം കഴിഞ്ഞു മരുന്നും കഴിച്ചു ലെച്ചു ഒന്നും മിണ്ടാതെ പതുക്കെ ബെഡിലേക്ക് കിടന്നു ഉറങ്ങാൻ ശ്രമിച്ചു.

മനസ്സിൽ ഒരുപാട് ചിന്തകൾ ഉണ്ട് എങ്കിലും അർജുനോടുള്ള പേടി നല്ലത് പോലെ കുറഞ്ഞു വരുന്നത് ലെച്ചു തിരിച്ചറിഞ്ഞിരുന്നു.കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു മനസിലാക്കാൻ പറ്റും എന്ന വിശ്വാസത്തോടെ ലെച്ചു ഉറങ്ങാൻ തുടങ്ങിയതും അർജുൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു. വീട്ടിൽ വെച്ച് ഒരുപാട് നോക്കിയിട്ടും ബോധം വരാതെ ആയപ്പോൾ ആണ് ലെച്ചുവിനെയും കൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് ചെന്നത്. ലെച്ചു മെന്റലി വളരെ ടെൻഷൻ അനുഭവിക്കുന്നത് കാരണം ആണ് ബിപി കൂടിയത് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അമ്മ വളരെ പരിഭ്രമിക്കുകയും,അതോടെ അർജുൻ എല്ലാ കാര്യങ്ങളും അമ്മയോട് അപ്പോൾ തന്നെ തുറന്നു പറയുകയും ചെയ്തു.

ഇന്ദു അമ്മക്ക് അതെല്ലാം കേട്ട് സന്തോഷം ആയി എങ്കിലും ലെച്ചുവിന്റെ മനസ്സിൽ എന്താണ് എന്ന വിചാരം അർജുനെ പോലെ ആ അമ്മയെയും വേദനിപ്പിച്ചു. എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ ഉള്ളത് അറിയാൻ ആയി തന്നെ ആണ് അർജുനെ റൂമിൽ നിർത്തി ഇന്ദു അമ്മ പോയത്. രാത്രിയിലെ മരുന്ന് കഴിച്ചാൽ രാവിലെയെ അവൾ എഴുന്നേൽക്കു എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഇന്ദു അമ്മ സത്യത്തിൽ വീട്ടിലേക്ക് ആണ് പോയത്.ഇല്ലെങ്കിൽ ലെച്ചു പോകാൻ സമ്മതിക്കില്ല എന്ന് അറിയുന്നത് കൊണ്ടാണ് ഭക്ഷണം കഴിക്കാൻ പോകുന്നു എന്ന് പറഞ്ഞു അവർ പോയത്.

ലെച്ചു ഉറങ്ങി എന്ന് ഉറപ്പാക്കി അർജുൻ ചെയർ വലിച്ചു അവളുടെ ബെഡിന്റെ അടുത്തേക്ക് ഇട്ട് പതുകെ ലെച്ചുവിന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. “എന്നിൽ നിന്ന് അകന്ന് പോകാൻ നീ ആഗ്രഹിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നിലേക്ക് കൂടുതൽ അടുക്കുകയാണ് കുഞ്ഞി…” “എന്ത് കാരണം കൊണ്ടാണോ നീ എന്നെ അകറ്റുന്നത്,അത് എന്തായാലും എനിക്ക് പ്രശ്നം അല്ല…പക്ഷെ എന്റെ പ്രണയം കൈവിട്ടു പോകാതെ ഇരിക്കാൻ എന്നെ കൊണ്ട് പറ്റുന്നത്തോക്കെ ഞാൻ ചെയ്യും “, അർജുൻ പതിയെ ലെച്ചുവിന്റെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് സ്വയം പറഞ്ഞു.പെട്ടെന്ന് ആണ് ലെച്ചുവിന്റെ കൺ കൊണ്കളിലൂടെ ഒഴുകി ഇറങ്ങിയ രണ്ട് തുള്ളി കണ്ണു നീർ അർജുന്റെ കണ്ണിൽ പെട്ടത്ത്.

ഉടനെ അവൾ ഉറങ്ങിയില്ലേ എന്ന സംശയത്തിൽ അർജുൻ അറിയാതെ തന്നെ സീറ്റിൽ നിന്ന് ചാടി എഴുന്നേറ്റപ്പോഴെക്കും അബോധാവസ്ഥയിൽ തന്നെ വയറിൽ കൈകൾ കെട്ടി ലെച്ചു കരയാൻ തുടങ്ങിയിരുന്നു. ഒരുനിമിഷം അർജുൻ ശരിക്കും അമ്പരന്നു പോയി…ഡോക്ടറെ വിളിക്കാൻ ആയി ഉടനെ തന്നെ അവൻ പുറത്തേക്ക് ഓടി.അപ്പോഴാണ് ഇന്ദു അമ്മ പിന്നെയും റൂമിലേക്ക് വന്നത്. “എന്താ അച്ചു…മോൾക് എന്തെങ്കിലും വയ്യായ്യ്കയുണ്ടോ “, അവന്റെ പരിഭ്രമം കലർന്ന മുഖം കണ്ടു ഇന്ദു അമ്മ ചോദിച്ചു. “ലെച്ചു എന്തോ കരയുന്നു അമ്മ,മരുന്ന് കഴിച്ചത് കൊണ്ട് ഉറക്കത്തിൽ തന്നെ ആണ് അവൾ…

ഞാൻ പോയി ഡോക്ടറെ വിളിച്ചു വരാം “,അമ്മയോട് കാര്യങ്ങൾ എല്ലാം പറഞ്ഞു അർജുൻ ദൃതിയിൽ പോകുമ്പോൾ പേടിയോടെ ഇന്ദു അമ്മ ലെച്ചുവിന്റെ അടുത്തേക്ക് പോയി. അധികം വൈകാതെ തന്നെ അവൻ ഡോക്ടറുമായി തിരികെ വന്നു. “മോൾക്ക് പീരിയഡ്സ് ആയതിന്റെ വേദന ആണ് എന്നാ ഡോക്ടർ തോന്നുന്നത്…2 ദിവസം വേദന ഉണ്ടാവാറുണ്ട് എന്ന് മോള് പറഞ്ഞിരുന്നു “, ഡോക്ടർ ലെച്ചുവിനെ നോക്കുന്നതിന് ഇടയിൽ ഇന്ദു അമ്മ പറഞ്ഞത് കേട്ട് ഡോക്ടർ രൂക്ഷം ആയി അർജുനെ ഒന്ന് നോക്കി തിരികെ പോയി.

അത് കണ്ടു അവന് നല്ല ദേഷ്യം വന്നു എങ്കിലും ഒന്നും മിണ്ടാതെ അർജുൻ അവിടെ തന്നെ നിന്നു. “അമ്മ എന്താ തിരിച്ചു വന്നത്,അച്ഛൻ എവിടെ “, ഡോക്ടരോടുള്ള അവന്റെ ഭാവം കണ്ടു ചിരിയോടെ നിൽക്കുന്ന ഇന്ദു അമ്മയോട് നല്ല ഗൗരവത്തിൽ തന്നെ ആണ് അർജുൻ അത് ചോദിച്ചത്. . “അത് ഈ കാര്യം പറയാൻ ആയി വന്നതാ ഞാൻ… നിന്നെ കുറെ വിളിച്ചിട്ട് നീ ഫോൺ എടുക്കാത്തത് കൊണ്ട് പിന്നെയും ഇത്ര ദൂരം നടക്കേണ്ടി വന്നു “, “ലെച്ചു ഉറങ്ങാൻ തുടങ്ങിയപ്പോൾ സൈലന്റ് ആക്കിയതാ അമ്മ ഫോൺ…പിന്നെ ഈ വയറു വേദന മാറാൻ എന്താ ചെയ്യേണ്ടത് “,ഫോൺ കൈയിൽ എടുത്തു കൊണ്ട് അർജുൻ ചോദിച്ചത് കേട്ട് ഇന്ദു അമ്മ അവനെ അത്ഭുതത്തോടെ കുറച്ചു സമയം നോക്കി നിന്നു.

ഒറ്റ ദിവസം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് അവന് വന്നത് എന്ന് അമ്മയുടെ മനസ്സിൽ തെളിഞ്ഞു വന്നു. “ചൂട് പിടിച്ചാൽ മതി മോനെ…പിന്നെ ഇന്ന് പ്രശ്നം ഉണ്ടാവില്ല…ഉറങ്ങാൻ തുടങ്ങിയത് കൊണ്ട് വേദന അറിഞ്ഞതാ മോള്…ഇനി പ്രശ്നം ഇല്ല “,നല്ലത് പോലെ ഉറങ്ങുന്ന ലെച്ചുവിനെ നോക്കി അതും പറഞ്ഞു ഇന്ദു അമ്മ വീട്ടിലേക്ക് പോയി. അമ്മ പോയി കഴിഞ്ഞു കുറച്ചു സമയം കൂടി അർജുൻ ലെച്ചുവിന്റെ അടുത്തിരുന്നു അവളുടെ കൈ എടുത്തു സ്വന്തം കൈയിൽ മുറുക്കി പിടിച്ചു. പിന്നെ ചെന്നു അടുത്തുള്ള ബെഡിൽ കിടന്നു എങ്കിലും അർജുന് ഉറക്കമേ വന്നില്ല.

ജിമ്മിൽ പോയി തഴമ്പ് വന്ന കൈ കൊണ്ട് കിട്ടിയ അടിയുടെ വേദനയിൽ ലെച്ചു കരഞ്ഞതിനെക്കാളും വേദന തൊട്ട് മുന്നേ സംഭവിച്ച അവളുടെ കരച്ചിലിൽ അർജുന് തോന്നി. ഉടനെ തന്നെ അവിടെ നിന്നും എഴുന്നേറ്റു അർജുൻ ലെച്ചുവിന്റെ അടുത്ത് ചെന്നു കിടന്നു.അപ്പോൾ തന്നെ ലെച്ചു അവനെ കെട്ടിപിടിച്ചു നെഞ്ചിൽ മുഖം അമർത്തി കിടക്കുന്നത് കണ്ടു അർജുന്റെ ഹൃദയം ഇപ്പോൾ പൊട്ടും എന്ന പോലെ ആയി. ഒരു പക്ഷെ ആ ശബ്ദം കേട്ട് ലെച്ചു ഉണരുമോ എന്ന് പോലും അവൻ ഭയപ്പെട്ടു.എന്നാൽ ലെച്ചുവിന്റെ ചൂട് ശ്വാസം കഴുത്തിൽ അടിച്ച ഉടനെ തന്നെ അർജുന് പെട്ടെന്ന് എന്തോ ഒരാശ്വാസം തോന്നി.

പതിയെ പതിയെ അർജുൻ നോർമൽ ആയി വന്നു.ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷത്തിൽ മതിമറക്കുകയായിരുന്നു അർജുൻ അപ്പോൾ… ലെച്ചുവിനെ ഉണർത്താതെ തന്നെ പുതപ്പ് എടുത്തു അവളുടെ വയറിനു ചൂട് കിട്ടുന്നത് പോലെ ഇട്ട് ഫോൺ എടുത്തു കുറച്ചു നേരത്തെ അലാറം വെച്ച് അർജുൻ ലെച്ചുവിനെ അവനോട് ചേർത്ത് പിടിച്ചുറങ്ങുമ്പോൾ അർജുന്റെ ജീവിതത്തിൽ നിന്നും പടി ഇറങ്ങി പോകുന്ന ലെച്ചുവിനെ സ്വപ്നം കണ്ടു കിടക്കുകയായിരുന്നു അശ്വതിയും പ്രിയയും. പിറ്റേന്ന് ലെച്ചു ഉണരുന്നതിന് മുന്നേ തന്നെ ഉണർന്ന് അർജുൻ ബെഡ് മാറി കിടന്നു.

അത് പോലെ അവൾക്ക് സംശയം തോന്നാതെ ഇരിക്കാൻ ഇന്ദു അമ്മയും അതി രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തി. “അമ്മേ…അവളോട് അമ്മ തന്നെ സംസാരിച്ചാൽ മതി എല്ലാം…ഞാൻ ചോദിച്ചാൽ അവൾ ഒന്നും പറയില്ല”,ലെച്ചു ഉണരുന്നതിന് മുന്നേ ഉള്ള സംസാരത്തിനിടയിൽ കുറച്ചു സങ്കടത്തോടെ ആണെങ്കിലും അർജുൻ പറഞ്ഞത് കേട്ട് അമ്മയും അത് സമ്മതിച്ചു. കുറച്ചു സമയം കൂടി അവിടെ ഇരുന്ന് ലെച്ചു എഴുന്നേൽക്കാൻ പോകുന്നു എന്ന് തോന്നിയപ്പോൾ അർജുൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു.പുറമെ ചിരിക്കുന്നു എങ്കിലും അവന്റെ ഉള്ളിലെ പിടക്കുന്ന നെഞ്ച് കണ്ടു അമ്മ എത്രയും പെട്ടെന്ന് കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ തീരുമാനിച്ചു.

“മോളെ,അച്ചു എല്ലാം എന്നോട് പറഞ്ഞു…അവനെ ഇഷ്ടപ്പെടന്ണോ വേണ്ടയോ എന്നത് മോളുടെ ഇഷ്ടം ആണ്.പക്ഷെ അവൻ പറയുന്നു മോൾക്ക് അവനെ ഇഷ്ടം ആണ്, എന്തോ കാരണം കൊണ്ട് മോള് അവനെ അകറ്റി നിർത്തുകയാണ് എന്ന്…ആ കാരണം അറിയാൻ ഉള്ള അവകാശം പോലും ഇല്ലേ മോളെ അവന്… “, ലെച്ചുവിന് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കെ അമ്മ ചോദിച്ചത് കേട്ട് അവൾക്ക് ഞെട്ടൽ ഒന്നും ഉണ്ടായില്ല.”ഞാൻ എന്റെ അമ്മക്ക് വാക്ക് കൊടുത്തു പോയി അമ്മേ,സാറിനെ സ്നേഹിക്കില്ല എന്ന് “, ഒരു ഭാവ മാറ്റവും ഇല്ലാതെ ലെച്ചു പറഞ്ഞത് കേട്ട് പുറത്ത് നിന്നും അവരുടെ സംസാരം കേട്ട് നിന്ന അർജുന്റെ കണ്ണുകൾ നിറഞ്ഞു.

“ഏട്ടനോട് ഉള്ള എന്റെ സ്നേഹം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല അമ്മേ…പക്ഷെ വളരെ രഹസ്യം ആയി ഞാൻ കൊണ്ട് നടന്ന ഞങ്ങളുടെ ആ നോട്ട് ബുക്ക്‌ അപ്രതീക്ഷിതമായി അമ്മയുടെയും വല്യമ്മയുടെയും കൈയിൽ കിട്ടി ഒരു ദിവസം ” “എന്നും തല്ലുന്ന കൂട്ടത്തിൽ പുതിയൊരു കാരണം എന്ന് വിചാരിച്ചു അമ്മ എന്നെ തല്ലിയപ്പോൾ വല്യമ്മ അമ്മയുടെ അല്ലേ മോള്, ഇതല്ല അതിനപ്പുറവും ചെയ്യും എന്ന് പറഞ്ഞാണ് എന്നെ തല്ലിയത് ” “അന്ന് ആദ്യം ആയി എന്റെ അമ്മയുടെ തല വല്യമ്മയുടെ മുന്നിൽ കുനിഞ്ഞത് ഞാൻ കണ്ടു…ഒരുപക്ഷെ എന്നെ പ്രസവിച്ചപ്പോൾ പോലും അമ്മ അനുഭവിക്കാത്ത അപമാനം അമ്മയുടെ മുഖത്തു അന്ന് ഞാൻ കണ്ടു. ”

“അന്ന് ആദ്യം ആയി ആരും കാണാതെ എന്റെ അടുത്ത് വന്നു അമ്മ ഇങ്ങനെ ഒരു ബന്ധം വേണ്ട,എല്ലാം മറക്കണം എന്ന് പറഞ്ഞു എന്നോട് അപേക്ഷിച്ചു… അത് സമ്മതിച്ചു കൊടുക്കുക അല്ലാതെ എനിക്ക് വേറെ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല… ” “ഇന്ദു അമ്മ ഈ കാര്യങ്ങൾ ഒക്കെ സാറിനെ പറഞ്ഞു മനസിലാക്കണം…അമ്മ പറഞ്ഞാൽ സാർ കേൾക്കും….പ്ലീസ് “,പൊട്ടി കരഞ്ഞു കൊണ്ട് ലെച്ചു പറഞ്ഞത് കേട്ട് ഇന്ദു അമ്മ അവളെ ചേർത്ത് പിടിച്ചു. പിന്നെ ഒരുവിധം സമാധാനപ്പെടുത്തി അവളെ കിടത്തി അർജുനെ കാണാൻ പുറത്തിറങ്ങി.

സങ്കടപ്പെട്ടു നിരാശനായി നിൽക്കുന്ന അർജുനെ എങ്ങനെ ഫേസ് ചെയ്യും എന്ന് കരുതി പുറത്തിറങ്ങിയ ഇന്ദു അമ്മ സന്തോഷം കൊണ്ട് എന്തൊക്കെയോ ചെയ്യുന്ന അർജുനെ കണ്ടു അന്തം വിട്ടു. “ടാ,നീ അവള് പറഞ്ഞത് ശരിക്കും കേട്ടോ…അതോ കേട്ടത് തെറ്റിയതാണോ “,ഇന്ദു അമ്മ ചോദിച്ചത് കെട്ട് അർജുൻ പൊട്ടിച്ചിരിച്ചു. “ഹോ,ഈ കാര്യത്തിനാണോ നമ്മൾ ചുമ്മ ടെൻഷൻ അടിച്ചത് എന്ന് ഓർക്കുമ്പോൾ ചിരി വരുകയാ എനിക്ക്…. അവളോട് ശ്രീദേവി അമ്മ എന്താ പറഞ്ഞത് കോളേജിൽ പഠിക്കുമ്പോൾ അവൾക്ക് ഇഷ്ടം തോന്നിയ ആളെ മറക്കാൻ, ബട്ട്‌ ഇപ്പോൾ ഞാൻ ആരാ അവളുടെ… ”

” അവളുടെ ഒരേയൊരു കെട്ടിയോൻ…എന്നെ സ്നേഹിക്കരുത് എന്ന് ഒന്നും അമ്മ പറഞ്ഞിട്ടില്ല.ഇതിപ്പോൾ രണ്ടും ഒരാൾ ആയത് കൊണ്ട് അവൾക്ക് ആ വാക്ക് തെറ്റിക്കാൻ ഒരു മടി അത്രയേ ഉള്ളൂ…അത് നമുക്ക് ശരിയാക്കി എടുക്കാം “, ആവേശത്തോടെ ശ്വാസം വിടാതെ അർജുൻ പറഞ്ഞത് ശരിയാണ് എന്ന് ഇന്ദു അമ്മയ്ക്കും തോന്നി…കുറച്ചു സമയം തീ തീറ്റിച്ച വലിയൊരു ഭാരം അവരെ വിട്ടു പോകുന്നത് ആശ്വാസത്തോടെ അമ്മയും മോനും മനസിലാക്കി…. അന്ന് ഉച്ചയോടെ ഹോസ്പിറ്റലിൽ നിന്ന് അവർ വീട്ടിലേക്ക് തിരിച്ചു.ചെറിയൊരു ക്ഷീണം ഒഴിച്ചാൽ ഇന്ദു അമ്മയോട് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ലെച്ചുവിനും സമാധാനം ആയിരുന്നു.

ഇന്ദു അമ്മ എല്ലാം പറഞ്ഞു അർജുനെ മനസിലാക്കും എന്ന് വിചാരിച്ചു ലെച്ചു സന്തോഷിച്ചു ഇരുന്നപ്പോൾ ലെച്ചുവിനെ എങ്ങനെ വീഴ്ത്താം എന്ന് ആലോചിച്ചു നടക്കുകയായിരുന്നു ഇന്ദു അമ്മയും അർജുനും. അന്ന് രാത്രി കൂടെ ലെച്ചു സുഖം ആയി ഉറങ്ങികോട്ടെ എന്ന് കരുതി അർജുൻ വളരെ കഷ്ട്ടപ്പെട്ടു അവളെ മൈൻഡ് ചെയ്യാതെ കിടക്കുക കൂടി ചെയ്തപ്പോൾ ലെച്ചു വളരെ സന്തോഷിച്ചു ഉറങ്ങാൻ പോയി. ————– രണ്ടു ദിവസം ഓഫീസിൽ പോകാതെ ഇരുന്നത് കൊണ്ട് വളരെ മടിയോട് കൂടി ആണ് ലെച്ചു രാവിലെ എഴുന്നേറ്റത്.

തലേന്ന് രാത്രി അഞ്ചു വിളിച്ചപ്പോൾ ഇന്ന് സാരി ഉടുത്തു വരണം എന്ന് അവൾ നിർബന്ധം പിടിച്ചത്തോർത്ത് ലെച്ചു വേഗം തന്നെ എഴുന്നേറ്റു കുളിച്ചു ചെന്നു. അർജുൻ അപ്പോഴും നല്ല ഉറക്കം തന്നെ ആയിരുന്നു.പീച്ച് കളറിൽ ഉള്ള സിംപിൾ ആയ സാരി എടുത്തു ലെച്ചു പുറത്ത് വന്നപ്പോൾ അർജുൻ ഉണർന്നിരുന്നു. ചെറിയൊരു പുഞ്ചിരി അവന് സമ്മാനിച്ചു ലെച്ചു മുടി ഉണക്കാൻ ആയി ഫാനിന്റെ ചുവട്ടിൽ ഇരുന്ന സമയം അർജുൻ കുളിക്കാൻ ആയി പോയി. കണ്ണ് തുറന്നപ്പോൾ ഒറ്റ നോട്ടത്തിൽ ലെച്ചുവിനെ കണ്ടു എന്ന് അല്ലാതെ അർജുന് അവളെ നോക്കി നിൽക്കാൻ സമയം കിട്ടാത്തത് കൊണ്ട് ചെറിയൊരു കാക്ക കുളി കുളിച്ചു അവൻ വേഗം തിരിച്ചു വന്നു.ഇല്ലെങ്കിൽ അവൾ അടുക്കളയിലേക്ക് പോകും എന്ന് അവന് അറിയാമായിരുന്നു.

ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അറിയാതെ തന്നെ ലെച്ചു അങ്ങോട്ട് നോക്കി പോയപ്പോൾ ആണ് അർജുൻ കറക്റ്റ് ആയി പുറത്തിറങ്ങിയത്.ഉടനെ തന്നെ അവൾ ആ നോട്ടം മാറ്റി ഫോൺ കൈയിൽ എടുത്തു എങ്കിലും അവനെ കണ്ടപ്പോൾ ഉണ്ടായ അവളുടെ കണ്ണിലെ തിളക്കം നേരിട്ട് കണ്ട സന്തോഷത്തിൽ അർജുൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു. “കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണെ… നിന്ന് ചിരിക്കാല്ലേടി… നിന്നോട് എനിക്കെന്തോന്ന് തോന്നുന്നേടി “,…. ഷർട്ടിന്റെ ബട്ടൺ ഇട്ട് കൊണ്ട് അർജുൻ പാടിയത് കേട്ട് അറിയാതെ തന്നെ ലെച്ചുവിന്റെ കണ്ണുകൾ വിടരുകയും അത് ഫോണിൽ നിന്ന് ഉയരുകയും ചെയ്തു.

അതി മനോഹരം ആയി പാടിയ അവന്റെ പാട്ട് കേട്ട് ലെച്ചുവിന്റെ കവിളുകൾ ചുവന്നു തുടുക്കുന്നത് ഒരു കള്ള ചിരിയോടെ അർജുൻ നോക്കി നിന്നു…. അവന്റെ മുന്നിൽ അങ്ങനെ ഇരിക്കാൻ സത്യത്തിൽ ലെച്ചുവിന് പ്രയാസം തോന്നിയപ്പോൾ അവൾ വേഗം മുടിഎടുത്ത് തോളിലൂടെ മുന്നിലേക്ക് ഇട്ട് കൈ വെച്ച് അത് ഉണക്കി കൊണ്ടിരുന്നു.അവനെ ശ്രദ്ധിക്കുന്നേ ഇല്ല എന്ന് വരുത്തി തീർക്കാൻ ലെച്ചു പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. “മുട്ടോളം മുടിയുള്ള പെണ്ണെ,മുല്ലപ്പൂ നിറമുള്ള പെണ്ണെ…

നിന്നോട് എനിക്കെന്തോന്ന് തോന്നുന്നേടി… “,വീണ്ടും അർജുൻ പാടിയത് കേട്ട് ലെച്ചുവിന് അവിടെ നിന്ന് എങ്ങനെ എങ്കിലും പുറത്തേക്ക് പോയാൽ മതി എന്ന് തോന്നിപ്പോയി. പക്ഷെ എഴുന്നേറ്റു പോകാൻ എന്തോ ഒന്ന് അവളെ തടയുന്നത് ലെച്ചു സ്വയം അനുഭവിച്ചറിഞ്ഞു…പരാവേശമെടുത്തത് പോലെ ഉള്ള അവളുടെ കളിക്കൾ എല്ലാം കണ്ടു സത്യത്തിൽ അർജുന് ലെച്ചുവിനെ പിടിച്ചു വെച്ച് ഉമ്മ വെക്കാൻ തോന്നി എങ്കിലും സ്വയം നിയന്ത്രണം ഏർപ്പെടുത്തി അർജുൻ എഴുന്നേറ്റു വാതിലിനടുത്തേക്ക് നടന്നു…

“മാറിലെ മാണിക്യ കല്ലും, അലിലാടി വയറതു കണ്ട നിന്നോട് എനിക്കെന്തോന്ന് തോന്നുന്നേടി “, അർജുൻ അത് പാടി കഴിഞ്ഞതും ലെച്ചു പുറത്തേക്ക് പോകാൻ ആയി ഓടി തുടങ്ങിയതും ഒന്നിച്ചായിരുന്നു… കൃത്യം ആയി ലെച്ചു വാതിലിനടുത്ത് കാത്തു നിന്ന അർജുന്റെ കൈയിൽ തന്നെ ചെന്നു കയറി കൊടുത്തു. കുറച്ചു സമയം കഴിഞ്ഞിട്ടും എന്താണ് സംഭവിച്ചത് എന്ന് ലെച്ചുവിന് മനസിലായില്ല…അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ തൊട്ട് മുന്നിൽ ആയി അവളെ തന്നെ നോക്കി നിൽക്കുന്ന അർജുന്റെ കണ്ണുകൾ കണ്ട് ലെച്ചുവിന് തൊണ്ടയിലെ വെള്ളം വറ്റിയത് പോലെ തോന്നി….

അർജുനെ തള്ളി മാറ്റാനോ അവിടെ നിന്ന് പുറത്തേക്ക് പോകാനോ ഒന്നും ചെയ്യാൻ പറ്റാത്തത് പോലെ ലെച്ചു ആകെ തണുത്തുപോയിരുന്നു അപ്പോൾ. കുറച്ചു സമയം അവളെ അങ്ങനെ നോക്കി നിന്ന് അർജുൻ തന്നെ ലെച്ചുവിനെ വിട്ടു മാറി നിന്ന അടുത്ത നിമിഷം തന്നെ അവൾ എവിടെ നിന്നോ കിട്ടിയ ഊർജത്തിൽ പുറത്തേക്ക് ഓടി. ഇതേ സമയം അർജുൻ ലെച്ചുവിനെ ലവ് മാറ്ററിന്റെ പേരിൽ സങ്കടപ്പെടുത്തുന്നത് കാണാൻ അവരുടെ മുറിയിലേക്ക് ഒളിഞ്ഞു നോക്കിയ പ്രിയ മുന്നിൽ കണ്ട രംഗങ്ങൾ ഒന്നും വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിന്ന് പോയി.

(തുടരും )

ലയനം : ഭാഗം 11