ക്ഷണപത്രം : ഭാഗം 11
എഴുത്തുകാരി: RASNA RASU
മുഖത്തേക്ക് ആരോ വെള്ളം തള്ളിച്ചത് ഞെട്ടിയെഴുന്നേറ്റ് കൊണ്ട് നയന ചുറ്റും നോക്കി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് നയന ഞെട്ടി പോയി. “”” നന്ദേട്ടൻ…..!!!””” അവളുടെ അധരങ്ങൾ ഭയത്താൽ വിറയ്ക്കാൻ തുടങ്ങി. “””നയു.. താൻ പേടിക്കണ്ട. ഞാൻ തന്നെ ഉപദ്രവിക്കാൻ കൊണ്ട് വന്നതല്ല. ദേ അർഥവും കൂടെയുണ്ട്…””” പിറകിലേക്ക് ചൂണ്ടി കൊണ്ട് നന്ദൻ പറഞ്ഞതും മൊബൈലിൽ വീഡിയോ ഗെയിംമ് കളിക്കുന്ന അർഥവ് അവളെ നോക്കി കൈവീശി കാണിച്ചു. “”” എന്തിനാ എന്നെ ഇങ്ങനെ കൊണ്ട് വന്നത്? എന്നെയും കൊല്ലാൻ പോവാണോ? എന്റെ ചേട്ടനെ തന്റെ അച്ഛൻ കൊന്നു.. ഇപ്പോൾ എന്റെ അച്ഛനെയും”””
പൊട്ടികരഞ്ഞ് കൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ച് മുറുക്കി കൊണ്ടവൾ പലതും പറഞ്ഞ് കൊണ്ടിരുന്നു. “””നയു നീ എന്താ പറയുന്നത്? ഞങ്ങൾ നിന്നെ കൊല്ലാൻ ഒന്നും കൊണ്ട് വന്നതല്ല. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ എന്റെ നിരപരാധിത്വം ഞാൻ തെളിയിക്കുമെന്ന്.. അത് ഇവിടെ ഈ നിമിഷം തെളിയാൻ പോകുവാ…””” “”” എനിക്കൊന്നും കേൾക്കണ്ട. എന്റെ അച്ഛനെ കാണണം എനിക്ക്. പ്ലീസ് എന്നെ വീട്ടിൽ കൊണ്ട് പോ..എന്റെ അച്ഛനെ നിങ്ങളെല്ലാരും കൂടി കൊന്നോ..?””” തേങ്ങികരഞ്ഞ് കൊണ്ട് അവൾ പലതും പിറുപിറുത്ത് കൊണ്ടിരുന്നു. “””നയു.. ഞാൻ പറയുന്നത് കേൾക്ക്.
നീയിപ്പോൾ അവിടേക്ക് പോകാൻ പാടില്ല. അതപകടമാ..അതാ ഞാൻ വർഷയെ വിട്ടത്””” ഒന്നും മനസിലാവാതെ അവൾ അവനെ തന്നെ നോക്കി നിന്നു. “”” പ്ലീസ്… എനിക്കിപ്പോ എന്റെ അച്ഛനെ കാണണം. നിങ്ങൾ എന്ത് വേണമെങ്കിലും എടുത്തോ.. എന്നെയും എന്റെ കുടുംബത്തെയും വെറുതെ വിട്..എന്റെ അച്ഛൻ””” നയന ഇറങ്ങി ഓടാൻ തുനിഞ്ഞതും നന്ദൻ അവളെ എടുത്തുയർത്തി കൊണ്ട് കസേരയിലിരുത്തി. വീണ്ടും ശ്രമിച്ചതും നിവ്യത്തിയില്ലാതെയവൻ അവളുടെ കൈയ്യും കാലും ബന്ധിച്ചു. “”” എന്നെ വിട്.. ഞാൻ പോട്ടെ..എന്റച്ഛന് അപകടം പറ്റി.. നന്ദേട്ടാ..!! ആരെങ്കിലും രക്ഷിക്ക്””” അവൾ കരഞ്ഞ് കൊണ്ട് അലറിയതും നന്ദൻ അവളുടെ വായ കൂടി പ്ലാസ്റ്ററിട്ടൊട്ടിച്ചു. “”” ചേട്ടാ.. ചേടത്തി…!!”””
“”” ഞാൻ പറയുന്നത് അവൾക്ക് കേൾക്കാൻ മേലാ.. ഇതേ ഒരു വഴിയുള്ളൂ.. ആ വർഷയെ വിളി.””” “”” ഞാ… ഞാനോ…? ഞാനൊന്നും വിളിക്കില്ല ആ സാധനത്തിനെ?””” “”” ഇവനെയൊക്കെ..ഞാൻ തന്നെ വിളിക്കാം. അവൾ വരുന്നത് വരെ ദേ ഇവൾ ഇവിടെ നിന്ന് അനങ്ങാതെ നോക്കിക്കോണം””” കലിപ്പോടെ അർഥവിന് നിർദ്ദേശം കൊടുത്ത് കൊണ്ട് നന്ദൻ കസേരയിൽ കാലിട്ടടിച്ച് കൊണ്ട് എന്തോ പിറുപിറുക്കുന്ന നയനയെ തുറിച്ച് നോക്കി പുറത്തേക്ക് നടന്നു. “”” ചേട്ടത്തി സോറി.. പക്ഷേ ചേട്ടത്തി ആദ്യം ഒന്ന് റിലാക്സ് ആയി ഞങ്ങൾക്ക് പറയാനുള്ളത് കേൾക്ക്. ചേട്ടത്തിയുടെ അച്ഛന് ഒന്നും പറ്റിയിട്ടില്ല.
ആദ്യം അത് മനസിലാക്ക്..””” പിറകിലായി ആരുടെയോ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കിയതും വർഷ യെയ്യും കൂട്ടി വരുന്ന നടരാഷിൽ നയനയുടെ കണ്ണ് പതിഞ്ഞു. “”” ഡീ… ഇനി നിന്നോട് കൂടി ഞാൻ ചൂടാവണോ? പറഞ്ഞ് കൊടുക്കെടീ എന്താ സത്യമെന്ന്? അവളുടെ ഒരു വേന്ദ്രനാഥും മണ്ണാകട്ടയും… ക്ലാ ത്ഫൂ””” അവളെ പുച്ഛത്തോടെ നോക്കി കൊണ്ട് നന്ദൻ മാറി നിന്നു. അപ്പുറത്തായി ഇതെല്ലാം കേട്ട് കൊണ്ട് വയറും പൊത്തി പിടിച്ച് ചിരിക്കുകയായിരുന്നു അർഥവ്. അവന്റെ തലക്കിട്ട് ഒന്ന് കൊടുത്ത് കൊണ്ട് നന്ദൻ ചൂടായി. “””നീയെന്തോന്ന് നോക്കി നിൽക്കാടാ മര പ്പോത്തേ..
നീയും കൂടിയല്ലേ ഈ കഥ ഉണ്ടാക്കിയത്..എന്നിട്ട് എന്നെയും കൂടി ഇതിലേക്ക് വലിച്ചിഴച്ചു.””” “”” സത്യം കണ്ട്പിടിക്കാനല്ലേ…! ടീ ഭ്രാന്തി.. നീയാരെ വായിനോക്കി നിൽക്കുവാടീ..? അടുത്ത കോഫീ തൂകാൻ ഇനിയും സമയമുണ്ട്. എന്റെ ഷർട്ടും റെഡിയാ. നീയാദ്യം എന്റെ ചേട്ടത്തിയോട് സത്യം പറയടീ””” അർഥവ് ചൂടായതും വർഷ കരഞ്ഞ് കൊണ്ട് നയനയുടെ സമീപമായി ഇരുന്നു. “”” എന്റെ പൊന്ന് ചേച്ചി.. എനിക്ക് ഒന്നും അറിയില്ല. ഈ വേന്ദ്രനാഥ് ആരാ എന്ന് പോലും എനിക്കറിയില്ല..എല്ലാ ദാ പിറകിൽ നിൽക്കുന്ന രണ്ടെണ്ണം കൂടി എന്നെ കൊണ്ട് പറയിപ്പിച്ചതാ..ഞാൻ അന്ന് പറഞ്ഞില്ലേ ചേച്ചിയോട് ഞാൻ ഒരു പാവം സെക്യൂരിറ്റിയുടെ മോളാ.. ചേച്ചിക്കറിയില്ലേ ആ പുതിയ പ്രോജക്ടിലെ ഫിനാൻസ് റിപ്പോർട്ടിൽ ഉണ്ടായ തിരിമറി.
ഞാനല്ല അത് ചെയ്തത് എന്ന് പറയാൻ ഞാൻ നട രാഷ് സർന്റെ അടുത്ത് പോയിരുന്നു. അവർ എന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടില്ല എന്ന് പറഞ്ഞു. പകരമായി എന്നോട് നേരത്തെ പറഞ്ഞത് പോലെ ചേച്ചിയോട് പറയാൻ പറഞ്ഞതാ.. അല്ലാതെ എനിക്കിതിൽ യാതൊരു ബന്ധവുമില്ല””” നിറഞ്ഞ കണ്ണ് തുടച്ച് കൊണ്ട് വർഷ ദേഷ്യത്തോടെ അർഥവിനെ തുറിച്ച് നോക്കി. അവൻ ചിരി അടക്കിപിടിച്ച് കൊണ്ട് അവളെ പരിഹസിച്ചു..എല്ലാം കേട്ട് കിളി പാറിയിരിക്കായിരുന്നു നയന.. തനിക്ക് ചുറ്റും നടക്കുന്നതെന്താണെന്നറിയാതെ അവൾ നന്ദനെ നോക്കി. “”” എനിക്കറിയാം നയു നീയെന്താ ചിന്തിക്കുന്നതെന്ന്?
ഞങ്ങളെന്തിനാ ഇങ്ങനെ നാടകം കളിച്ചതെന്നല്ലേ? എല്ലാം പറയാം.. ആദ്യം തന്നെ ഞാനോ എന്റെ വീട്ടുകാരോ അല്ല നയനീതിന്റെ മരണത്തിന് കാരണം..നിനക്കറിയാലോ കോളേജ് തൊട്ട് കൂട്ടായിരുന്നു ഞങ്ങൾ രണ്ടാളും. ഒരുമിച്ച് ഒരു കമ്പനി തുടങ്ങാനായിരുന്നു ഞങ്ങളുടെ പ്ലാൻ.. അതിനുള്ള എല്ലാ പരിപാടിയും ഫിനാൻസും റെഡിയായിരിക്കുമ്പോഴാ എല്ലാം പെട്ടെന്ന് തകർന്നത്.. അന്ന് ഞങ്ങൾ പുതിയതായി സ്റ്റാർട്ട് ചെയ്യാൻ പോവുന്ന കമ്പനിയുടെ സ്റ്റാർട്ടിംഗ് ഡേ ആയിരുന്നു. പാർട്ടി ആഘോഷിക്കുന്നതിനിടയിൽ ആരോ എന്റെ ഡ്രിങ്ക്സിൽ എന്തോ കലർത്തി. ബോധം പോയ ഞാൻ ഉണരുമ്പോൾ ഞാൻ എതോ റൂമിൽ ഒരു പെണ്ണിന്റെ സമീപമായിരുന്നു.
ഞെട്ടിയെഴുന്നേറ്റ് കൊണ്ട് ആ പെണ്ണിനെ കുറേ ചീത്ത വിളിച്ചു. നയനീതാണ് ഈ trap ഉണ്ടാക്കിയത് എന്ന് ആ പെണ്ണ് പറഞ്ഞതും ആകെ തളർന്ന അവസ്ഥയിലായിരുന്നു. പോലീസ് വരുന്നതിന് മുമ്പേ അവിടെ നിന്നിറങ്ങി നയനീതിനെ കാണാൻ ചെന്നു. എനിക്കറിയാമായിരുന്നു നയനീത് എന്നോട് അങ്ങനെ ചെയ്യില്ലെന്ന്. പക്ഷേ അവിടെ എന്നെ വരവേറ്റത് എന്റെ ആജന്മ ശത്രുവുമായി തമാശ പറഞ്ഞിരിക്കുന്ന നയനീതിനെ ആയിരുന്നു. അതോടെ ഒറ്റനിമിഷം കൊണ്ട് ഞാനിത് വരെ ഉണ്ടാക്കിയ സ്വപ്നം തകർന്നെന്ന് എനിക്ക് മനസിലായി. അവനെ കൂടുതൽ ഒന്നും പറയാൻ സമ്മതിക്കാതെ ഞങ്ങൾ രണ്ടാളും പിരിഞ്ഞു.
അവനോടുള്ള വെറുപ്പ് അച്ഛന്റെ ബിസിനസിലൂടെ കാണിക്കാൻ തുടങ്ങിയതും അവനും തിരിച്ച് പ്രതികരിക്കാൻ തുടങ്ങി. പരസ്പരം മത്സരിച്ച് മറ്റെയാളെക്കാളും മുമ്പിലെത്താൻ ഞങ്ങൾ ശ്രമിച്ചു. അതിന്റെ ഭാഗമായി സൃഷ്ടിത് കമ്പനി വേന്ദ്രനാഥ് ഗ്രൂപ്പുമായി ഒരു പാർട്ട്നർ ഷീപ്പിൽ ഒപ്പ് വച്ചു. എന്നാൽ എന്നെ ഞെട്ടിച്ച് കൊണ്ട് ആ ഡീൽ നയനീത് തട്ടിയെടുത്തു എന്നറിഞ്ഞതും വാശിയേറി.. അവനതിൽ ഒപ്പിട്ടാൽ തകരുന്നത് സൃഷ്ടിത് ഗ്രൂപ്പിന്റെ ബിസിനസായിരുന്നു. അത് എങ്ങനെയെങ്കിലും തടയണം എന്നാ ഞാൻ കരുതിയത്. അവനെ കണ്ട് ഉള്ള് തുറന്ന് സംസാരിക്കാൻ ഞാനന്ന് വന്നു. എനിക്ക് തോന്നിയിരുന്നു ഞാനൊന്ന് സംസാരിച്ചാൽ അവനാ ഡീലിൽ ഒപ്പിടില്ലെന്ന്. അവനത്രക്കും ദുഷ്ടനാവില്ല എന്ന്.
കാരണം ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിൽ എനിക്കത്രയും വിശ്വാസമുണ്ടായിരുന്നു. പക്ഷേ അവനെ എത്ര വിളിച്ചിട്ടും ഫോൺ കിട്ടാത്തത് കാരണം ട്രാക്കർ വച്ച് തിരഞ്ഞ് വന്നപ്പോൾ ഞാൻ കണ്ടത് ബോധം മറഞ്ഞ് കിടക്കുന്ന നിങ്ങളുടെ രണ്ട് പേരുടെയും ശരീരമാണ്. നിന്നെ അന്ന് ഞാൻ തട്ടി വിളിച്ചതും ഒന്ന് കണ്ണ് തുറന്ന് കൊണ്ട് നീ വീണ്ടും കണ്ണടച്ചിരുന്നു. ഹോസ്പിറ്റലിൽ നിങ്ങളെ രണ്ട് പേരെയും എത്തിച്ച് തന്റെ വീട്ടുകാർക്ക് വേണ്ടി കാത്ത് നിന്നപ്പോഴാ അച്ഛൻ ആത്മഹത്യക്ക് ശ്രമിക്കാൻ നോക്കി എന്ന ഫോൺവിളി വന്നത്. ഗദ്യന്തരമില്ലാതെ ഞാൻ അന്ന് പോയി. കുറച്ച് ദിവസം അച്ഛനെ ശുശ്രുഷിച്ചു. കമ്പനി ആകെ നഷ്ടത്തിലായ അവസ്ഥയായിരുന്നു.
അർഥവി ന്റെ പഠനം പോലും മുമ്പോട്ട് കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥ വരും എന്ന് തോന്നിയപ്പോൾ അമേരിക്കയിലേക്ക് തിരിച്ചു. അവിടെ കഷ്ടപ്പെട്ട് എല്ലാ പ്രശ്നവും പരിഹരിച്ചു. അമേരിക്കയിൽ വച്ചാ നയനീതിന്റെ മരണ വാർത്ത ഞാനറിയുന്നത്. തിരിച്ച് നാട്ടിൽ വന്നെങ്കിലും നിങ്ങൾ വീട് മാറിയിരുന്നു. ഒരുപാട് അന്വേഷിച്ചെങ്കിലും തന്നെ ക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഒടുവിൽ വിധിയോ അതോ എന്നോടുള്ള പ്രതികാരമോ തന്നെ എന്റെ മുമ്പിൽ എത്തിച്ചു. ഇതാണ് ശരിക്കും നടന്നത്. ശരിയാ ഞാനാ കുറ്റക്കാരൻ. നിന്റെ ചേട്ടന്റെ ഭാഗം കേൾക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
ഞാൻ കാരണമാ അവൻ മരിച്ചത്. പക്ഷേ ഒന്നും മനപ്പൂർവ്വം ആയിരുന്നില്ല. എല്ലാത്തിനു പിന്നിലും ചതിയായിരുന്നു. ആ മനുഷ്യൻ കെട്ടിയ ചതിയിൽ ഇത്രയും കാലം നമ്മളെല്ലാം നീറി പുകയുവായിരുന്നു. വാശിയായിരുന്നു എനിക്ക്. എല്ലാം സ്വന്തമാക്കണമെന്ന വാശി.. പക്ഷേ ഒരിക്കലും അതിന് ഞാൻ ഒരു ജീവൻ വച്ച് കളിക്കില്ല നയു..””” നിറഞ്ഞൊഴുകിൽ തന്റെ കണ്ണുകൾ തുടച്ച് കൊണ്ട് നന്ദൻ നയനയുടെ കെട്ടഴിച്ചു. പൊട്ടി കരഞ്ഞ് കൊണ്ട് അവന്റെ നെഞ്ചിൽ തല ചേർത്തവൾ കുറേ നേരം കരഞ്ഞു. “”” നന്ദേട്ടാ അച്ഛന്…!! ആരാ അയാൾ? എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്? എന്റെ അച്ഛനെയും അയാൾ വല്ലതും ചെയ്ത് കാണുമോ?
എന്നെ രക്ഷിക്കാൻ ആരുമില്ല””” അവന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് ഏങ്ങി കരഞ്ഞു. “””നിന്റെ അച്ഛന് ഒന്നും വരില്ല.കാരണം സ്വന്തം മകനെ പണത്തിന് വേണ്ടി കൊന്നയാൾ മകളെ കൊല്ലാൻ ഇങ്ങനെ നാടകം കളിച്ച് വരുത്തിയ അയാൾ എന്തിന് സ്വയം തനിക്ക് അപകടം വരുത്തണം?””” ഒരു പുച്ഛത്തോടെ നന്ദൻ പറയുന്നത് കേട്ട് തരിച്ചിരിക്കുകയായിരുന്നു നയന. “””” വാട്ട്…..!!!, നന്ദേട്ടനെന്താ ഉദ്ദേശിച്ചത്? എന്റെ അച്ഛനാ ഇതൊക്കെ ചെയ്തതെന്നോ? എന്ത് ഫൂളിഷ്നെസ്സാ ഇത്? എന്റെ അച്ഛൻ അങ്ങനെയൊന്നും ചെയ്യില്ല. അച്ഛന് എല്ലാത്തിലും വലുത് ഞങ്ങളാ.. അങ്ങനെയുള്ള ഒരാള്””” “””നയു.. ഇത്രയും കാലം നല്ലതായി അഭിനയിച്ച് അയാൾ നിങ്ങളെ ചതിക്കുകയായിരുന്നു..
ഇനിയെങ്കിലും സത്യം മനസിലാക്ക്..എല്ലാത്തിനും പിറകിൽ നിന്റെ അച്ഛനാ.. നീ കരുതുന്ന പോലെ ഒരു മനുഷ്യനല്ല അത്””” “”” നിർത്ത് മിസ്റ്റർ നടരാഷ്.. ഇനിയും എന്റെ അച്ഛനെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞാലുണ്ടല്ലോ..! എനിക്ക് മനസിലായി സ്വന്തം അച്ഛനെ രക്ഷിക്കാനാവും ഈ നാടകം.. അതിന് എന്റെ അച്ഛനെയല്ല കരുവാക്കേണ്ടത്..എന്റെ അച്ഛന് വല്ലതും സംഭവിച്ചാൽ…!!”” നടരാഷിന് നേരെ വിരൽ ചൂണ്ടി കൊണ്ടവൾ പുറത്തേക്ക് കടക്കാൻ ശ്രമിച്ചതും ആരോ അവളെ തടഞ്ഞു. കൈ തട്ടി മാറ്റാൻ ശ്രമിച്ച നയന ഒരു നിമിഷം അയാളെ ഒന്ന് നോക്കി. “””മോളെ…!!!””” സൃഷ്ടിത് നെ കണ്ടതും ഒന്നവൾ ഞെട്ടിയെങ്കിലും വേഗം മുഖം വെറുപ്പാൽ തിരിച്ചു. “”” എന്റെ മകന്റെ പ്രായമാ നയനീത് മോന്..
ഒരു വേർതിരിവുമില്ലാതെയാ ഞാൻ രണ്ടാളെയും കണ്ടത്. ആ ഞാനാ അവനെ കൊന്നത് എന്ന് മാത്രം മോള് പറയരുത്.. എനിക്കറിയില്ല നന്ദൻ പറയുന്നത് ശരിയാണോ അല്ലയോ എന്ന്. പക്ഷേ മോൾക്ക് ഞാനാണ് തെറ്റുകാരനെന്ന് തോന്നുന്നുവെങ്കിൽ മോൾക്ക് എന്നെ ശിക്ഷിക്കാം.. അത് എന്ത് തന്നെയായാലും ഞാനേറ്റ് വാങ്ങാൻ തയ്യാറാണ്.””” “”” കണ്ടില്ലേ നയു.. ഈ മനുഷ്യനെയാണോ നീ കൊലപാതകി എന്ന് പറയുന്നത്? ഞങ്ങൾ ഒന്നും വെറുതെ പറയുകയല്ല.. ഇന്ന് തന്നെ നിനക്കത് ഞങ്ങൾ ബോധ്യപ്പെടുത്തി തരാം. നീ തന്നെ കാണും അയ്യാളുടെ തനി നിറം.”””” “”” അതെ ചേട്ടത്തി. ഞങ്ങൾ Well planned ആണ്.
ഇന്നലെ ചേച്ചിയുടെ കൈയ്യിൽ ആ ഫയൽ കണ്ടപ്പോൾ തൊട്ട് തുടങ്ങിയതാ…””” നെറ്റിയിലെ വിയർപ്പ് തട്ടികൊണ്ട് അർഥവ് പറയുന്നത് ഒരു വിറയലോടെ നയന കേട്ടു. “”” പേടിക്കേണ്ട.. ഇന്നലെ ചേച്ചിയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ ഈ പൊട്ടിയെ പേടിപ്പിച്ച് അവളവിടെ കണ്ടതെല്ലാം ഞാൻ ചോർത്തി ചേട്ടനെ അറിയിച്ചിരുന്നു. പിന്നെ ഫുൾ ഞങ്ങളുടെ പ്ലാനായിരുന്നു. അച്ഛനെ കണ്ട് ആ ഫയൽ എന്താണെന്ന് പഠിച്ചു.. അതിലെ കുറച്ച് കാര്യങ്ങൾ വെച്ചും ബാക്കി കള്ളകഥയും വച്ച് ഒരു തിരക്കഥയുണ്ടാക്കി ഈ സാധനത്തിനെ കൊണ്ട് പറയിപ്പിച്ചതും ഇവിടെ വാനിൽ കേറ്റി കൊണ്ട് വന്നത് വരെ… കഥ, തിരക്കഥ, സംവിധാനം..
അർഥവ് സൃഷ്ടിത് എന്ന ഞാനാ…””” ഒന്ന് ഇളിച്ച് കൊണ്ട് നയനയെ നോക്കിയവൻ പറഞ്ഞതും അവൾ പല്ല് ഞെരിച്ച് കൊണ്ട് അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. “”” എന്തിനായിരുന്നു ഇങ്ങനൊരു അഭിനയം? വല്ലതും പറയാനുണ്ടെങ്കിൽ എന്നോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ?””” “”” ബെസ്റ്റ്… അതിന് ചേടത്തി ചേട്ടനുമായി മൗന സമരമായിരുന്നില്ലേ. മാത്രവുമല്ല ഞങ്ങൾ വല്ലതും പറഞ്ഞാൽ കേൾക്കുകയുമില്ല.മാത്രവുമല്ല ഞങ്ങൾക്ക് എല്ലാം കണ്ട്പിടിക്കാൻ സമയവും വേണമായിരുന്നു. ഒടുവിൽ ദേ ഇയാളെ കിട്ടിയപ്പോഴാ കാര്യങ്ങൾ ഒരു വിധം പിടികിട്ടിയത്””” മുന്നിലേക്ക് ചൂണ്ടികാട്ടിയ ആളെ കണ്ടതും നയനയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി.. “”” മാധുരി ചേച്ചി…..!!!””
” കണ്ണെടുക്കാതെ മാധുരിയിൽ തന്നെ നോട്ടമെഴ്ത് കൊണ്ട് നയന വിളിച്ചു. കരഞ്ഞു കൊണ്ട് അപ്പോഴേക്കും മാധുരി അവളുടെ കാലിൽ വീണിരുന്നു. “”” മാഫ് കരോ ബേട്ടി… മേരെ പാസ് ഓർ കോയി റാസ്താ നഹി ദാ… വീർ തുമാരാ പപ്പാ കാ പാസ് ഹെ.. ഉസെ ബച്ചാനാ ദാ.. ഇസിലിയെ മേനേ ഐസാ കിയാ..”””എന്നോട് ക്ഷമിക്കണം മോളേ..എന്റെ മുന്നിൽ വേറെ വഴിയില്ലായിരുന്നു. എന്റെ മകൻ വീർ മോളുടെ അച്ഛന്റെ അടുത്താണ്. അവനെ രക്ഷിക്കണമായിരുന്നു. അത് കൊണ്ടാ ഞാനങ്ങനെ ചെയ്തത്) താൻ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൾ നിലത്തേക്ക് ഊർന്ന് വീണു പോയി.. “”” തന്റെ അച്ഛൻ…..!!!!””” കവിളിലൂടെ കണ്ണുനീർ നിയന്ത്രണമില്ലാതെ ഒലിച്ച് കൊണ്ടിരുന്നു.
അവളുടെ മനസ് നിറയെ അച്ഛനുമായി ചെലവഴിച്ച കുട്ടിക്കാലമായിരുന്നു. “”” ഇല്ല.. ഇത് ശരിയല്ല. എന്റെ അച്ഛൻ അങ്ങനെ ചെയ്യില്ല. ഇതൊന്നും അഭിനയമാവില്ല””” അവൾ വേഗം ഫോണെടുത്ത് അമ്മയെ വിളിച്ചു. “”” ഹലോ അമ്മേ…..!!! “”” വായ പൊത്തി കരഞ്ഞ് കൊണ്ട് നയന തന്റെ മനസിനെ നിയന്ത്രിക്കാൻ ശ്രമിച്ചു. “”” എന്താ മോളെ? എന്തിനാ കരയുന്നത്?””” “”” അമ്മേ…അച്ഛന് എന്താ പറ്റിയത്?””” കണ്ണ് തുടച്ചു കൊണ്ട് അവൾ ചോദിച്ചു. “”” അച്ഛന് എന്ത് പറ്റാനാ മോളെ? നീയെന്താ പറയുന്നത്?””” അമ്മയുടെ മറുപടി കേട്ടവൾ ആകെ അമ്പരന്ന് പോയിരുന്നു. “”” അമ്മ എന്താ പറയുന്നത്. അമ്മയല്ലേ കുറച്ച് മുന്നേ വിളിച്ച് അച്ഛൻ മരിച്ചു എന്ന് പറഞ്ഞത്”””” “”” എന്ത്…!! ഹഹഹഹ..നിനക്ക് എന്താ കുട്ടി പറ്റിയത്?
ഞാനെപ്പോഴാ അങ്ങനെ പറഞ്ഞത്? ഞാനിപ്പോൾ ഫോൺ എടുത്തിട്ടേ ഉള്ളൂ.. ഇത്രയും നേരം നിന്റെ അച്ഛന്റെ എടുത്തായിരുന്നു മൊബൈൽ… അപ്പോഴാ നിന്റെ അച്ഛൻ പറഞ്ഞത് വീട്ടിൽ നിന്ന് അമ്മ വിളിച്ചു എന്നും എന്നോട് വീട്ടിലേക്ക് പോവണമെന്നും. ഞാനിപ്പോൾ അങ്ങോട്ട് പൊയ്ക്കോണ്ടിരിക്കുവാ… ഇത് വരെ നിന്റെ അച്ഛന് യാതൊരു കുഴപ്പവുമില്ല. കുറച്ച് കള്ളം പറച്ചിൽ കൂടിയിട്ടുണ്ട്. ഇപ്പോൾ അമ്മയെ വെറുതെ വിളിച്ചപ്പോൾ പറയുവാ അമ്മ എന്നെ വിളിച്ചിട്ടേ ഇല്ലെന്ന്… എന്തായാലും ഇറങ്ങിയതല്ലെ.. ഒന്ന് കണ്ടിട്ട് തിരിച്ച് പോവാമെന്ന് കരുതി. നിന്നോടാരാ ഈ കള്ളം പറഞ്ഞത്'””” എല്ലാം കേട്ട് ഒന്ന് ശബ്ദിക്കാൻ പോലും ആകാതെ തളർന്ന് വീണിരുന്നു നയന.
നന്ദൻ അവളെ താങ്ങി പിടിച്ചതും അവൾ വാവിട്ടു കരഞ്ഞ് കൊണ്ട് അവന്റെ പുണർന്നു. “”” എന്തിനാ അച്ഛൻ ഇങ്ങനെ ചെയ്യുന്നത്? അച്ഛൻ ആയിരുന്നു അപ്പോൾ എന്നെ നേരത്തെ ശബ്ദം മാറ്റി വിളിച്ച് കള്ളം പറഞ്ഞത്. അമ്മയെ മാറ്റി നിർത്തി എന്തിനാ അച്ഛൻ എന്നെ വീട്ടിലേക്ക് വിളിച്ചത്? എന്നെയും കൊല്ലാനാണോ?””” “”” നീ മനസിലാക്കിയതല്ല നയു നിന്റെ അച്ഛൻ. അയാളുടെ ഉള്ളിൽ ക്രൂരനായ ഒരു മൃഗം ഒളിഞ്ഞിരിപ്പുണ്ട്. തന്റെ ജയത്തിന് വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്ത ഒരു മൃഗം””” അവളുടെ മുടിയിൽതലോടി കൊണ്ടവൻ ആശ്വസിപ്പിക്കുമ്പോളും അവളുടെ ഉള്ളിൽ പക ഉടലെടുക്കുകയായിരുന്നു. ആ കോപാഗ്നിയിൽ കത്തിച്ചാമ്പാൻ അവൾ വെമ്പൽ പൂണ്ടു.. (തുടരും)