Wednesday, January 22, 2025
Novel

കൃഷ്ണരാധ: ഭാഗം 19

നോവൽ: ശ്വേതാ പ്രകാശ്

“”അവസാനം തന്റെ രാധയുടെ അടുത്തേക്ക് കൃഷ്ണൻ വന്നു അല്ലേ കള്ള കണ്ണാ””നാണിയമ്മ ശ്രീകോവിലിൽ നോക്കി കൈ തൊഴുതു പറഞ്ഞു ആ കള്ള കണ്ണൻ ആ വൃദ്ധയെ നോക്കി കള്ള ചിരി ചിരിക്കും പോലെ തോന്നി “”എങ്കിലും അവളെ സ്വന്തം ആക്കാൻ അവനു കടമ്പകൾ ഏറെ ആണലോ””നാണി അമ്മ വിഷമത്തോടെ പറഞ്ഞു അവർ എല്ലാവരും ഉള്ളിലേക്ക് കയറി കൃഷ്ണന്റെ മുൻപിൽ രാധു കണ്ണുകൾ അടച്ചു നിന്നു പലപ്പോഴും കൃഷ്ണയുടെ കണ്ണുകൾ രാധുവിന്റെ നേർക്ക് ചെന്ന് വീണുകൊണ്ടിരുന്നു

ഒരു ഇളം കാറ്റു അവരെ തഴുകി പോയി പക്ഷേ ദേവിയുടെ കണ്ണുകൾ എന്തിനിന്നില്ലാതെ ഒഴുകി “”എന്തിനാ കണ്ണാ നിക്കിത്ര പരീക്ഷണങ്ങൾ ഞാൻ എന്താ നിന്നോട് ചെയ്യ്തേ നിക്ക് അരുണേട്ടനെ അല്ലാണ്ട് വേറെ ആരെയും ന്റെ ജീവിതത്തിൽ കാണാൻ കഴിയില്ല ഞാൻ ഉരുകി തീരുന്നേ കാണാൻ ആവൂല്ലേ നിനക്കും ഇഷ്ട്ടം എനിക്ക് കഴിയില്ല അതിനു എല്ലാം അവസാനിപ്പിക്കാൻ ഇറങ്ങിതാ ഞാൻ പക്ഷേ അതിനും പറ്റണില്ലലോ””ദേവിയുടെ നെഞ്ചം നീറി പുകഞ്ഞു ഉള്ളിൽ നിന്നുള്ള മണി നാദം ആണ് ദേവിയെ ചിന്തയിൽ നിന്നും കൃഷ്ണയെ രാധുനോടുള്ള പ്രണയത്തിൽ നിന്നും ഉണർത്തിയത്

കൃഷ്ണയുടെ മുഖത്തു ഒരു കള്ള ചിരി വിടർന്നു ദേവി ആരും കാണാതെ അവളുടെ കണ്ണുനീർ തുടച്ചു മാറ്റി അപ്പോഴേക്കും തിരുമേനി ഉള്ളിൽ നിന്നും പ്രസാദവുമായി ഇറങ്ങി വന്നു “”ആഹാ രാധുട്ടി ഇന്നെന്താ വിശേഷിച്ചു”” “”ഇന്ന് ദേവേച്ചിനെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരണിണ്ട്”” “”ആഹാ അപ്പൊ ദേവി മോളുടെ മംഗല്യവും ആയല്ലേ എന്റെ എല്ലാ അനുഗൃഹവും ഉണ്ടാവുട്ടോ””തിരുമേനിയുടെ വാക്കുകൾ കേട്ട് ദേവി ഒന്നു ചിരിച്ചെന്നു വരുത്തി “”അല്ല മോളു ഇതാരൊക്കെയാ ഇവിടെങ്ങും കണ്ടിട്ടില്ലാലോ”” “”ഇത് അച്ഛേടെ കൂട്ടുകാരന്റെ മക്കളാണ് ഇത് ശിവാ ഇത് കൃഷ്ണ”” കൃഷ്ണയുടെ കാര്യം അവൾ അധികം താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു

“”ഇതാ പ്രസാദം വാങ്ങിച്ചോളൂ””അത്രയും പറഞ്ഞു തിരുമേനി അവർക്ക് നേരെ തീർത്ഥവും പ്രസാധവും നീട്ടി അവർ എല്ലാരും കൈ കുമ്പിളിൽ തീർത്ഥം വാങ്ങി കൈ വിരലിലൂടെ വായിലേക്ക് ഇറ്റിച്ച ശേഷം നേരെ നെറുകയിൽ കുടഞ്ഞു ഒരു ഇലചീന്തിൽ ചന്ദനവും പുഷ്പങ്ങളും വാങ്ങി രാധു ദേവിയുടെ നെറ്റിയിൽ ചന്ദനം തോട്ടു കൊടുക്കുന്ന കണ്ടപ്പോൾ ശിവ രാധുന്റെ മുൻപിൽ കുനിഞ്ഞു നിന്നു അവൾ ചിരിച്ചു കൊണ്ട് ശിവയുടെ നെറ്റിയിൽ തോട്ടു കൊടുത്തു കൃഷ്ണ അവളെ നോക്കി തൊട്ടു തരില്ല എന്നറിയാവുന്ന കൊണ്ട് അവന്റെ ഉള്ളിൽ ഉടലെടുത്ത ആഗ്രഹം അവൻ തന്നെ കുഴിച്ചു മൂടി

അവൻ ചന്ദനം സ്വയം തൊടാൻ ആയി തുടങ്ങിതും രാധു തൊട്ടു കൊടുത്തു അവൻ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കി നിന്നു അവർ പുറത്തേക്കിറങ്ങിതും കൃഷ്ണാ നിൽക്കുന്നിടത്തു തന്നെ നിന്നു പോയിരുന്നു “”ബ്രോ വരണില്ലേ””ശിവ വിളിക്കുമ്പോഴാണ് കൃഷ്ണയുടെ പോയ കിളികൾ എല്ലാം തിരിച്ചു വരുന്നത് അവനിൽ ഒരു ചിരി വിടർന്നു “”ബ്രോ ഒന്ന് വണ്ടി നിർത്തിക്കേ”” ശിവ കൃഷ്ണയോട് പറഞ്ഞു അവൻ വണ്ടി നിർത്തി ശിവ വണ്ടിയിൽ നിന്നും ഇറങ്ങി വഴിയിൽ കണ്ട പൂക്കാരിയുടെ അടുക്കലേക്ക് നടന്നു അവരുടെ കയ്യിൽ നിന്നും കുറച്ചു മുല്ല പൂക്കൾ വാങ്ങി തിരിച്ചു വന്നു

അവർ അവനെ നോക്കി ഒന്ന് ചിരിച്ചു അവർ തിരിച്ചു വിട്ടിൽ എത്തിയതും വിശ്വൻ പുറത്തിറക്കിറങ്ങി വന്നു “”ആഹാ മക്കൾ വന്നോ എങ്കിൽ ദേവി മോളു പോയി റെഡി ആയിക്കേ””ഒരു കവർ ദേവിയുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു “”എന്തു റെഡി അവനാ അച്ഛാ എന്നേ ഇങ്ങിനെ കാണുന്നവർ കണ്ട മതി”” “”അയ്യെടി മോളെ അതങ്ങു പള്ളി ചെന്ന് പറ എന്നിട്ട് എന്റെ ഒപ്പം ഇങ്ങോട്ട് വാ “” “”വിട് രാധു എന്തിനാ ഇത്ര വാശി എന്നേ ഇങ്ങനെ കണ്ട മതി എന്ന് പറഞ്ഞില്ലേ””ദേവി അൽപ്പം ദേഷ്യത്തിൽ പറഞ്ഞു “”എങ്കിൽ എല്ലാരും തന്നെ എന്താന്നു വെച്ച കാട്ടിക്കൊ എന്നേ ഒന്നിനും വിളിക്കെരുത് ഒരു ജോലി ഒക്കെ ആയപ്പോൾ വല്ല്യ ആളാകുന്നു എന്നേ ഇനി വിളിക്കരുത്

ചേച്ചിടെ ഒരു കാര്യത്തിനും എല്ലാരും തന്നെ എന്താന്ന കാട്ടിക്കോ””രാധു ദേഷ്യ പെട്ടു അകത്തേക്ക് പോയി “”എന്താ മോളു പറ്റിയെ അവളുടെ ഒരാഗ്രഹത്തിനും എതിരു നിൽക്കാത്ത ആളാ അവളു പിണങ്ങിയ പിന്നെ ഒന്നിനും നോക്കേണ്ട റൂമിൽ തന്നെ ഇരുന്നു കരഞ്ഞോളും ചെല്ല്””വിശ്വൻ ദേവിയോട് പറഞ്ഞു ദേവി ആ കവർ വാങ്ങി രാധുന്റെ അടുത്തേക്ക് നടന്നു “”ഓഹ് ഈൗ സാരി ഉടുക്കാൻ എന്താ പാട് പിടിച്ചിട്ട് കിട്ടുന്നില്ലാലോ ഇവിടെ ആരാ ഒന്ന് സഹായിക്കാ””രാധുവിന്റെ റൂമിൽ ചെന്ന് ദേവി പറഞ്ഞു രാധു മൈൻഡ് ചെയ്യാതെ ഇരുന്നു “”ആഹ് എന്നാ വേണ്ട പെണ്ണുകാണാൻ വരുന്നവരുടെ മുൻപിൽ ഇങ്ങിനെ തന്നെ ചെന്ന് നിൽക്കാം അല്ലാണ്ട് എന്താ ചെയ്യാ”

” ദേവി അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി രാധു ഓടി ചെന്ന് ദേവിയെ ചുറ്റി പിടിച്ചു “”ഞാൻ സഹായിക്കാം””അവർ ചിരിച്ചു കൊണ്ട് റൂമിൽ കേറി രാധുകൂടെ കൂടി ദേവിയെ സാരി ഉടുപ്പിച്ചു രാധു ദേവിയെ കണ്ണാടിയുടെ മുൻപിൽ ഇരുത്തി സാരിക്ക് ചേർന്ന ഒരു ജിമിക്കിന്റെ കമ്മൽ ഇടിച്ചു കണ്ണിൽ കണ്മഷി കൊണ്ട് വരച്ചു നെറ്റിയിൽ ഒരു പൊട്ടു തൊടിച്ചു ശിവ വാങ്ങി കൊടുത്ത മുല്ല പൂക്കൾ തലയിൽ വെച്ചു അപ്പോഴേക്കും അവരുടെ വാതിലിൽ വന്നു ആരോ മുട്ടി രാധു ചെന്ന് വാതിൽ തുറന്നു “”ആഹാ എന്താ അച്ഛാ”” “”ഇതാ ഇതുടെ അവളെ അണിയിക്ക്”” “”ഇതെന്താ അച്ഛേ””

“”നിങ്ങളുടെ അമ്മയുടെ ആഭരണങ്ങൾ ആ നിങ്ങളുടെ വിവാഹത്തിനായി മാറ്റി വെച്ചിരുന്നത് ഇന്ന് അവൾ ഉണ്ടായിരുന്നെങ്കിൽ അവൾ തന്നെ ഇതെല്ലാം എടുത്തണിയിച്ചേനെ പക്ഷേ വിധി അവളെ നേരത്തെ വിളിചില്ലേ””വിശ്വൻ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു “”അച്ഛേ””രാധു വേദനയോടെ വിളിച്ചു “”അച്ഛക്ക് ഒരു വിഷമോം ഇല്ലെടാ രണ്ടു സുന്ദരികളെ എനിക്ക് സമ്മാനിച്ചിട്ടല്ലേ അവള് പോയേ വേഗം താഴേക്ക് വാട്ടോ”” വിശ്വൻ പോകുന്നത് വേദനയോടെ അവർ നോക്കി നിന്നു ശേഷം വിശ്വൻ കൊടുത്ത ആഭരങ്ങളും ആയി ദേവിയുടെ അടുത്തേക്ക് നടന്നു അതിൽ നിന്നും ഒരു പാലക്ക മാല എടുത്ത് അവളെ അണിയിച്ചു ”

“ഇപ്പൊ എന്റെ ചേച്ചീനെ കാണാൻ ഒരു രാജകുമാരി പോലുണ്ട് “”അവൾ കവിളിൽ പിടിച്ചു പറഞ്ഞു രാധു അവളെയും ആയി താഴേക്കു വന്നു എല്ലാരും ദേവിയെ നോക്കി നല്ല ഭംഗി ആയി തന്നെ രാധു ദേവിയെ ഒരുക്കിയിരുന്നു അപ്പോഴേക്കും പുറത്തു കാർ വന്നു നിന്നു “”മോളെ ദേവിയെ അങ്ങിട്ടു കൊണ്ടോക്കോ “” “”ശെരി അച്ഛാ””അത്രയും പറഞ്ഞു ദേവിയെ രാധു ഉള്ളിലേക്ക് കൊണ്ട് പോയി വിശ്വൻ വന്നവരെ എല്ലാം അകത്തേക്ക് കയറ്റി ഇരുത്തി ഓരോരുത്തരെ ആയി പരിചയ പെട്ടു കൃഷ്ണയും ശിവയും ഒരു ആങ്ങളയെ പോലെ എല്ലാത്തിനും ഓടി നടന്നു “”ശിവ മോളെ വിളിക്ക് ”

“വിശ്വൻ ശിവയോടു പറഞ്ഞു “”അല്ല കുട്ടികൾ രണ്ടു പെൺ കുട്ടികൾ മാത്രം ഉള്ളു എന്നല്ലേ പറഞ്ഞേ അപ്പൊ ഇവർ രണ്ടും ആരാ””വിശ്വനെ നോക്കി കൂട്ടത്തിൽ മുതിർന്ന ഒരാൾ ചോദിച്ചു “”ഇവർ എന്റെ കൂട്ടുകാരന്റെ മക്കളാണ് കുറച്ചു നളത്തെനു നാട്ടിൽ നിൽക്കാൻ വന്നതാ ഇത് മൂത്ത ആൾ കൃഷ്ണ ഇപ്പൊ അകത്തേക്ക് പോയത് രണ്ടാമത്തെ ആൾ ശിവ””അവരെ വിശ്വൻ പരിചയ പെടുത്തി അപ്പോഴേക്കും ട്രൈയിൽ ചായയും ആയി ദേവി അവരുടെ അടുത്തേക്ക് വന്നു അവൾ ആരെയും നോക്കാതെ അവർക്കെല്ലാം ചായ കൊടുത്തു കൂട്ടത്തിൽ ഒരു സ്ത്രീ എഴുനേറ്റ് ദേവിയുടെ അടുത്തേക്ക് വന്നു ”

“മോളേ എന്നേ മനസ്സിലായോ””അവരുടെ ശബ്ദം കേട്ടതും ദേവി തല ഉയർത്തി നോക്കി “”മോൾക്ക് മനസിലായില്ലല്ലേ ഞാൻ ചെറുക്കന്റെ അമ്മ പേര് ഉഷ മോളെന്നേ അമ്മേന്നു വിളിച്ച മതിട്ടോ”” “”ആളു ഞങ്ങൾ പ്രേതിഷിച്ചതിലും സുന്ദരി ആട്ടോ””മറ്റൊരു സ്ത്രീ ദേവിയെ നോക്കി പറഞ്ഞു “”അത് പിന്നെ എന്റെ മരുമോൾ ആവാൻ പോകുന്ന ആളല്ലേ ചുന്ദരി ആയിരിക്കില്ലേ””ദേവിയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു ദേവി അവരെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി “”പിന്നെ ഒരാൾ കൂടെ ഉണ്ടാലോ എവിടെ””ഉഷ അവരെ നോക്കി ചോദിച്ചു “”ശിവ രാധു മോൾ എവിടെ”

“വിശ്വൻ ശിവയോടു ചോദിച്ചു “”അവൾ ഇവിടെ എവിടോ ഉണ്ട് ഞാൻ നോക്കിട്ട് വരാം””ശിവ അകത്തേക്ക് നടന്നു “”ഡി പോത്തേ നി ഇവിടെ എന്ധെടുക്കാ അങ്ങോട്ട് വാ”” “”എന്റെ ശിവേട്ട അവർ വന്നത് ചേച്ചിയെ കാണാൻ അല്ലേ ചേച്ചിയെ കണ്ടിട്ട് പൊക്കോളും അതിനു ഞാൻ എന്തിനാ”” “”അയ്യെടി നി ആര് ഇങ്ങോട്ട് വാടി””ശിവ രാധുനേയും വലിച്ചു കൊണ്ട് വന്നു “”ദേ ഇതാ അടുത്ത ആള്””ശിവ അവളെ അവരുടെ അടുത്ത് കൊണ്ട് നിർത്തി പറഞ്ഞു എല്ലാവരും രാധുനെ നോക്കി “”ആഹാ ചേച്ചിയെ പോലെ തന്നെ സുന്ദരി ആട്ടോ””ഉഷ രാധുന്റെ താടിയിൽ പിടിച്ചു പറഞ്ഞു ”

“ആഹാ ഇനി ചെക്കനും പെണ്ണിനും എന്ധെലും പറയാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ””കൂട്ടത്തിൽ പ്രായം ചെന്ന ഒരാൾ പറഞ്ഞതും എല്ലാവരും അതിനു ശെരി വെച്ചു അവരുടെ അടുത്ത് നിന്നും ഒരു ചെറുപ്പ കാരൻ എഴുന്നേറ്റു പുറത്തേക്ക് നടന്നു ദേവി മടിച്ചു നിന്നും “”ചെല്ല് മോളേ അതു തന്ന ആള്””ഉഷ അവളോട് പറഞ്ഞു അവൾ മടിച്ചു മടിച്ചു അയാളുടെ പുറകെ ചെന്നു അയാൾ കുറച്ചു മാറി ഒരു ചെമ്പക മരത്തിനു താഴെ നിൽപ്പുണ്ടായിരുന്നു അവളുടെ സാമിപ്യം അറിഞ്ഞ വണ്ണം അയാൾ തിരിഞ്ഞു അവളെ നോക്കി അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരാൾ തന്നെ ആണ്

മുടി അൽപ്പം മുഖത്തെക്കു വീണു കിടപ്പുണ്ട് ചിലപ്പോൾ അവൾ അവന്റെ മുഖതേക്ക് തന്നെ നോക്കി നിന്നു ഒറ്റ നോട്ടത്തിൽ അരുണിന്റെ മുഖ ചായ തോന്നിക്കും “”ഹലോ എന്താടോ ഇങ്ങിനെ നോക്കുന്നെ ഞാൻ അരവിന്ദ്””അവൻ അവളെ നോക്കി പറഞ്ഞു അവൾ ഒന്ന് ഞെട്ടി അവനെ നോക്കി “”ഏയ് ഒന്നില്ല എനിക്ക് ഇയാളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്”” “”അതിനെന്താ സംസാരിച്ചോളൂ”” “ഞാൻ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു”

” അവൾ എല്ലാകാര്യവും അവനോടു പറഞ്ഞു അപ്പോഴേക്കും ദേവി കരഞ്ഞു തുടങ്ങി ഇരുന്നു “”ഡോ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ അതൊരിക്കലും നമ്മുടെ ജീവിതത്തിൽ ബാധിക്കില്ല എനിക്ക് ഏതായാലും ഇയാളെ ഇഷ്ട്ടം ആയെന്നു വീട്ടുകാരോട് പറയുകയാ തനിക്ക് വിവാഹം വരെ സമയം ഉണ്ട് ആലോചിക്ക് ഇനി കണ്ണ് തുടക്ക് എന്നിട്ട് വാ അകത്തേക്ക് പോവാം”

” അവൾ കണ്ണുകൾ തുടച്ചു അവർ സംസാരിച്ചു അകത്തേക്ക് കയറി വന്നു എല്ലാവരുടെയും ശ്രെദ്ധ അവരിലേക്ക് തിരിഞ്ഞു അപ്പോഴേക്കും രാധു ഉഷയും നല്ല കൂട്ടായിരുന്നു അവർ യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി “” അതേ നിങ്ങളോടു ചോദിക്കുന്നേനു ഒന്നും തോന്നല്ലേ എനിക്ക് ഒരു മോൻ മാത്ര അല്ല ഒരാൾ കൂടി ഉണ്ട് ഇവിടുത്തെ രണ്ടുപേരെയും എനിക്ക് തരാമോ “”ഉഷ കാറിൽ കയറുന്നെന് മുൻപ് തിരിഞ്ഞു നോക്കി ചോദിച്ചു കൃഷ്ണയും രാധു ഒരുപോലെ ഞെട്ടി അവരെ നോക്കി

(തുടരും)

കൃഷ്ണരാധ: ഭാഗ 18